Aksharathalukal

❤ധ്രുവാ-16❤




\"അപ്പാ.... അമ്മയോ.....?\" ശിവ ഞെട്ടി ചോദിച്ചു.....



\"അതേ.... നിന്റെ അമ്മ തന്നെ....\"



\"പക്ഷെ.... എന്ത് മാസ്റ്റർ പ്ലാൻ.....?
അമ്മയുടെ എന്ത് പ്ലാനാ.....\" ശിവ തിടുക്കം കൂട്ടി....



\"ഹ്മ്മ്.... പറയാം.....


ഞാനും നിന്റെ അമ്മയും തമ്മിൽ ഡിഗ്രി ക്ക് കയറിയ നാൾ മുതൽ പ്രണയത്തിൽ ആയിരുന്നു.... നിന്റെ അമ്മയുടെ വീട്ടിൽ അത് അറിയുകയും ചെയ്തു.... പക്ഷെ അവളുടെ ഇഷ്ടമായിരുന്നു അവളുടെ ആങ്ങളമാർക്ക് വലുത്... അതുകൊണ്ട് തന്നെ അവർ ഞങ്ങളെ എതിർത്തില്ല.... ഒപ്പം നിന്നു....

പക്ഷെ എന്റെ വീട്ടിൽ സമ്മതമല്ലായിരുന്നു.... എന്റെ അമ്മയ്ക്ക് ഇഷ്ടമാണെങ്കിലും അച്ഛൻ എതിർത്തു..... അതിന് കാരണം അവളെ ഇഷ്ടമല്ലാത്തതുകൊണ്ടല്ല.... എനിക്ക് ഒരു ജോലിയും കൂലിയുമില്ല എന്നതായിരുന്നു....


പക്ഷെ ഞങ്ങൾ പ്രണയിച്ചുകൊണ്ടിരുന്നു.... ഒടുക്കം MBA  കഴിഞ്ഞു പുറത്തിറങ്ങി തേരാപാര നടന്ന എന്നേ ബിസിനസ്സിലേക്ക് നയിച്ചതും പാറു തന്നെയാണ്....


എനിക്ക് ബിസിനസ് തുടങ്ങാനുള്ള പണമൊക്കെ പാറുവിന്റെ ആങ്ങളമാർ... നിന്റെ അമ്മാവന്മാരാണ് തന്നത്.....


അങ്ങനെ എല്ലാം ശുഭമായി നടന്നു.... എന്റെ ബിസിനസ്‌ പച്ചപിടിക്കാൻ തുടങ്ങി.....
ഒക്കെയും നിന്റെ അമ്മയുടെ ബുദ്ധി.....


എന്നേ അസ്സിസ്റ്റ്‌ ചെയ്യുന്നതെല്ലാം അവൾ തന്നെ ആയിരുന്നു.....
എന്റെ പേരിൽ ബിസിനസ്‌ വളരുമ്പോഴും അതിന് പിന്നിൽ പാറുവിന്റെ പങ്ക് ഒരിക്കലും പറഞ്ഞറിയിക്കാൻ പറ്റുന്നതല്ലായിരുന്നു.....


ഒടുക്കം ഞങ്ങളുടെ കല്യാണത്തിനും എല്ലാവരും സമ്മതം മൂളി......



അങ്ങനെ ഞങ്ങൾ ഞങളുടെ സ്വപ്നജീവിതം യഥാർഥ്യമാക്കി  ജീവിച്ചു തുടങ്ങി....


വർഷങ്ങൾ കടന്നു പോകെ ഞങ്ങളുടെ സ്നേഹം കൂടി കൂടി വന്നു.... അപ്പോഴേക്കും രാധയും അളിയനും കൂടി വന്നു..... ഞങ്ങളുടെ ബിസിനസിന്റെ ഭാഗമായി..... ഞങ്ങൾ പാർട്ണർസ് ആയി.....


അതിനിടയിൽ ഞങ്ങളുടെ സന്തോഷം വർധിപ്പിക്കാനായായി ദേവു വന്നു..... പിന്നെ നീയും.....


സന്തോഷമായിരുന്നു.... സന്തോഷം മാത്രം.....


അങ്ങനെ ഇരിക്കുമ്പോഴാണ് മുംബൈ ലെ നമ്പർ 1 ബിസിനസ്‌ ഫാമിലി ആയ ചക്രബർത്തി കുടുംബം ഞങ്ങളുമായി ബിസിനസ്‌ ന് തയ്യാറായത്.....


ഞങ്ങൾ സന്തോഷത്തോടെ അവരെ സ്വീകരിച്ചു.....



പക്ഷെ അവരോടൊപ്പം ബിസിനസ്‌ നടത്തി വരുമ്പോഴാണ്
Datta Group of companies ഞങ്ങളുമായി കൂട്ട് കൂടിയത്.... അവർ വന്നതും ചക്രബർത്തി ഗ്രൂപ്പ്‌ ഞങ്ങളുമായി ബിസിനസ്‌ നിർത്തി.....

ഞങ്ങൾ രണ്ട് കൂട്ടരെയും പിണക്കിക്കാൻ പറ്റാത്ത അവസ്ഥയിലായി.... അങ്ങനെ ഞങ്ങൾ പാർട്ണർഷിപ് നിർത്തി.... രണ്ട് കൂട്ടരും വേണ്ടെന്നായി.....



ഏറെ വൈകിയാണ് ഞങ്ങൾ അറിയുന്നത് ദത്ത ഗ്രൂപ്പിന്റെ കണ്ണ് ഞങ്ങളുടെ സ്വത്തുക്കളിൽ ഉണ്ടെന്നത്..... അവരെക്കാൾ വളർന്ന ഞങ്ങളുടെ ആസ്തി തിരിച്ചറിഞ്ഞ അവർ എന്ത് ചെയ്തിട്ടായാലും അത് നേടിയെടുക്കാൻ തീരുമാനിച്ചു.....



അവരുടെ ലക്ഷ്യം ഞങ്ങളിൽ ആണെന്ന് മനസ്സിലായതും നിന്റെ അമ്മ പറഞ്ഞ പ്ലാൻ ആയിരുന്നു നിങ്ങളുടെ പേരിൽ സ്വത്തുക്കൾ എഴുതി വെക്കുക എന്നത്.....



ഞങ്ങൾക്ക് അവകാശപ്പെട്ടതൊക്കെ ഞങ്ങൾ ഞങളുടെ മക്കളുടെ പേരിലേക്ക് മാറ്റാൻ തീരുമാനിച്ചു.....


പക്ഷെ നിങ്ങൾ പെൺകുട്ടികൾ ആയതുകൊണ്ട് നിന്റെ അമ്മ പറഞ്ഞു അവയൊക്കെ നിങ്ങളുടെ പേരിൽ മാത്രം എഴുതണ്ട എന്ന്..... നിങ്ങൾക്ക് അവകാശപ്പെട്ടത് നിങ്ങളുടെ പങ്കാളികൾക്കും അവകാശപ്പെട്ടതല്ലേ..... നിങ്ങളുടെ പങ്കാളികൾ ദച്ചുവും ഉണ്ണിയും..... അങ്ങനെ ഞങ്ങൾ മാസ്റ്റർ പ്ലാൻ തയ്യാറാക്കി.....


ഞങ്ങളുടെ മുഴുവൻ സമ്പദ്യവും തുല്യമായി ഭാഗിച്ചു നിങ്ങളുടെ പേരിലും.... നിങ്ങളുടെ രണ്ട് പേരുടെയും വിവാഹശേഷം നിനക്ക് അവകാശപ്പെട്ടതിന്റെ പകുതി ദച്ചുവിനും ദേവുവിന്റേതിൽ പകുതി ഉണ്ണിയ്ക്കും കിട്ടുമെന്ന രീതിയിൽ ഞങ്ങൾ മുദ്രപത്രം തയ്യാറാക്കി....



പക്ഷെ ഇതിനെല്ലാം ഞങ്ങൾക്ക് നിന്റെ അമ്മാവന്മാരുടെ ഒപ്പ് കൂടി വേണമായിരുന്നു......



അന്ന്..... അന്ന് ഞാൻ നിന്റെ അമ്മാവന്മാരിൽ നിന്നും സൈൻ വാങ്ങാനായി നാട്ടിലേക്ക് പോയതായിരുന്നു.....
അന്നാണ് അവർ എന്റെ പാറുവിനെ...... \" അയാൾ ബാക്കി പറയാതെ നിശബ്ദനായി.....



ശിവ ആകെ ഞെട്ടി നിൽക്കുകയാണ്..... തന്റെ അമ്മ.... ഒരു ധീരയാണെന്ന് അറിഞ്ഞപ്പോൾ അവൾക്ക് വല്ലാത്ത സന്തോഷം തോന്നി.... എല്ലാത്തിനും കാരണം അമ്മയായിരുന്നു എന്നോർക്കുമ്പോൾ അവൾക്ക് അഭിമാനം തോന്നി.....




\"അവർ....രാജേന്ദ്ര ദത്ത.... ദത്ത കുടുംബത്തിന്റെ തലവൻ.... അയാൾ കരുതിയത് എല്ലാ സ്വത്തുക്കളും പാറുവിന്റെ പേരിൽ ആണെന്നാണ്.....


എന്നാൽ പാറു മരിച്ചു കഴിഞ്ഞപ്പോൾ അവർ ആ സത്യം അറിഞ്ഞു..... നിങ്ങൾ..... എന്റെ ഏക സമ്പാദ്യം ആയ എന്റെ മക്കളിലാണ് ഞാൻ സ്വത്തുക്കൾ എഴുതി വച്ചിരിക്കുന്നതെന്ന് അറിഞ്ഞ നാൾ മുതൽ അവർ നിങ്ങളുടെ പുറകെ ഉണ്ട്.....


അതേ അവർ തന്നെയാണ് മോളെ നമ്മുടെ ദേവുവിനെയും..... 💔\" അയാൾ കരഞ്ഞു നിലത്തേക്ക് വീണു......


ശിവ ആകെ ഷോക്കിലാണ്.....

താൻ അറിയാത്ത എന്തെല്ലാം കാര്യങ്ങൾ ..... തന്റെ അമ്മ.... ചേച്ചി.... എല്ലാം സ്വത്തുക്കൾക്കുവേണ്ടി..... അവൾക്ക് ശരീരം വിയർക്കുന്ന പോലെ.... തളരുന്ന പോലെ തോന്നി.... തലയിൽ എന്തോ മരവിപ്പ് അനുഭവപ്പെട്ടു.... ഭൂമി കറങ്ങുന്ന പോലെ..... ചുറ്റും ഉള്ളതെല്ലാം ചലിക്കുന്ന പോലെ.... കണ്ണിൽ ഇരുട്ട് പടരുന്നു..... ഒന്നും വേർതിരിച്ചു എടുക്കാൻ കഴിയാത്ത പോലെ.....



എന്തോ ശബ്ദം കേട്ട് തല ഉയർത്തി നോക്കിയ ഋഷികേശ് കാണുന്നത് ബോധം കെട്ടു വീണു കിടക്കുന്ന ശിവയെ ആണ്.....



\"മോളെ..........\" അയാൾ അലറി വിളിച്ചു......




***********



\"മിസ്റ്റർ ധ്രുവ് ദർശിക്ക് ഇപ്പൊ സന്തോഷം ആയിക്കാണും ലെ.....
അവൾ.... ശല്യം അല്ലേ.... ശിവാംശി പോയി.... ഇനി വരില്ല.... ശല്യത്തിന്.... നിങ്ങൾ ആഗ്രഹിച്ചത് ഒടുക്കം സംഭവിച്ചു.... സന്തോഷിക്ക്.....



പക്ഷെ ഒരു കാര്യം ധ്രുവ് ദർശി ഓർക്കണം..... അവൾ നിങ്ങൾക്കായി പൊഴിച്ച കണ്ണുനീരിന് കയ്യും കണക്കുമില്ല.... അതുപോലെ നിങ്ങളും കരയും.... അവൾക്കുവേണ്ടി..... നോക്കിക്കോ.... അവളുടെ സ്നേഹം അത്രക്ക് സത്യസന്ധവും ആഴമുള്ളതുമാണ്.....


നിങ്ങൾ തിരിച്ചറിയും അവൾ നിങ്ങൾക്ക് ആരായിരുന്നു എന്ന്....\" കനി ഉറഞ്ഞു തുള്ളുകയാണ്.....




തന്റെ മുൻപിൽ കണ്ണീർ വാർത്തുകൊണ്ട് തല കുനിച്ചു നിൽക്കുന്നവനെ കണ്ടിട്ടും അവളുടെ മനസ്സ് ഇളകിയില്ല.... തന്റെ സുഹൃത്തിന്റെ സങ്കടം ഏറ്റവും കൂടുതൽ കണ്ട ആ ഹൃദയം ഇപ്പോൾ മരവിച്ചു പോയിരിക്കുന്നു.......



എന്നാൽ അവളുടെ ഓരോ വാക്കും ദച്ചുവിനെ കൂടുതൽ വേദനകൾ നൽകി ഇരുട്ടിന്റെ പടുകുഴിയിലേക്ക് തള്ളിയിട്ടുകൊണ്ടിരുന്നു.....



\"മോളെ കനി.... ഇങ്ങോട്ട് വാ.... ഞാൻ പറയട്ടെ.....\" ഇനിയും പറഞ്ഞു മതിയാകാതെ എന്തോ വീണ്ടും പറയാൻ തുടങ്ങിയ കനിയെ അങ്ങോട്ടേക്ക് കയറി വരും വഴി എല്ലാം കേട്ടുകൊണ്ട് വന്ന ഉണ്ണി തടഞ്ഞു.... അവളുടെ കയ്യിൽ പിടിച്ചുകൊണ്ടു വെളിയിലേക്ക് പോയി.....




എല്ലാം നഷ്ടപ്പെട്ടവനെ പോലെ തകർന്ന് തരിപ്പണമായി താഴേക്ക് മുട്ടുകുത്തുമ്പോൾ അവന്റെ ഹൃദയത്തിലെ ശിവയുടെ സ്ഥാനം അവൻ ഒരിക്കൽ കൂടി മനസ്സിലാക്കിയിരുന്നു.....



വെറുപ്പിനാൽ മൂടിവെച്ച പ്രണയം.... ദേഷ്യത്തിന്റെ മുഖം മൂടി അണിഞ്ഞു താൻ സ്വയം പറ്റിക്കാൻ ശ്രമിച്ചപ്പോൾ എപ്പോഴോ ആ പ്രണയം അവയൊക്കെ എതിർത്തുകൊണ്ട് തന്നിൽ വേരുകളാഴ്ത്തിയിരുന്നു.....


തിരിച്ചറിയാൻ വൈകി പോയതോ....?
അതോ തിരിച്ചറിഞ്ഞിട്ടും അംഗീകരിക്കാൻ മനസ്സ് അനുവദിക്കാഞ്ഞതോ.....?
രണ്ടായാലും നഷ്ടമാണ് ഫലം......


ഹൃദയം പറഞ്ഞത് അനുസരിക്കാതെ ബുദ്ധിയെ അനുസരിച്ചതിന്റെ ഫലം.... വേദന... വിരഹം.... ദുഃഖം.... മൃതി...
കൊല്ലാതെ കൊല്ലുന്ന വികാരമാണ് പ്രണയം.... അത് താൻ സ്നേഹിക്കുന്ന വ്യക്തിയിലേക്ക് ഒഴുക്കി വിടാൻ കഴിഞ്ഞില്ലെങ്കിൽ അവയെന്നും ഒരു നെരിപ്പോടായി ഹൃദയത്തിൽ എരിയുമെന്നല്ലാതെ സുഖം പകരില്ല.... സന്തോഷം തരില്ല....


എന്നോ ഉണ്ണി പറഞ്ഞ വാക്കുകൾ അവന്റെ കാതുകളിൽ മുഴങ്ങി കേട്ടു......


\"\"കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയാൻ കഴിയില്ല..... അതില്ലാതായി കഴിയുമ്പോഴേ വില അറിയൂ...അത് കണ്ണിന് കിട്ടിയ ഒരു ശാപമാണ്.... പക്ഷെ.......
നീയും അറിയും അവളുടെ വില.... അവളുടെ സ്നേഹത്തിന്റെ വില..... പക്ഷെ അപ്പോഴേക്കും...... ഒന്നും പിന്നെ പഴയപടി ആവണമെന്നില്ല.....



കയ്യിലുള്ള നിധിയുടെ വില അത് നമ്മളിൽ നിന്ന് നഷ്ടമാകും മുൻപ് തന്നെ തിരിച്ചറിയാൻ ശ്രമിക്കുക.....
ഒരുപക്ഷെ അത് നഷ്ടപ്പെട്ടു കഴിഞ്ഞാൽ അതൊരു തീരാനോവായി അവശേഷിക്കുമെന്നല്ലാതെ അതൊരിക്കലും നിനക്ക് ആശ്വാസമോ സന്തോഷമോ പകരില്ല..... എന്നെന്നേക്കുമായി അത് തനിക്ക് അന്യമായാൽ പിന്നെ...... \"\"


\"ആാാാ.... അംശി......!!!\" ദച്ചു കാതുകൾ പൊത്തി അലറി......



തുടരും.....



\"MKR\"


❤❤❤



❤ധ്രുവാ-17❤

❤ധ്രുവാ-17❤

4.6
2403

ശിവ കണ്ണ് തുറന്നപ്പോൾ തലക്ക് വല്ലാത്ത  ഭാരം തോന്നി.... അവൾ തല താങ്ങി എഴുന്നേറ്റിരുന്നു....എന്താണ് സംഭവിച്ചതെന്ന് അധികം വൈകാതെ തന്നെ അവൾക്ക് ഓർമ വന്നു.....കണ്ണുകൾ നിറഞ്ഞു.... എവിടെയൊക്കെയോ നീറ്റൽ അനുഭവപ്പെടുന്നപോലെ.... മനസ്സ് കുലിഷിതമാണ്.... ഹൃദയം ശൂന്യമാണ്..... അവൾ വേദനയോടെ ഓർത്തു....അപ്പോഴേക്കും ഋഷി അവിടേക്ക് എത്തിയിരുന്നു......\"മോളെ എങ്ങനുണ്ട് ഇപ്പോൾ.....\" അയാൾ അകത്ത് കയറി ചോദിച്ചു....\"തലക്ക് നല്ല ഭാരം പോലെ.... എനിക്ക് വേറെ കുഴപ്പമൊന്നുമില്ല.... പെട്ടന്ന് അതൊക്കെ കേട്ടപ്പോൾ.....പക്ഷെ അപ്പാ ബാക്കി പറ.... എനിക്കറിയണം.....\" അവൾ വാശി പിടിക്കാൻ തുടങ്ങി.....\"ശിവ മോളെ ഇപ്പൊ തന്നെ വേണോ.....\" ആ