Aksharathalukal

കുയിൽ പെണ്ണ്. 2

നല്ല തണുപ്പുള്ള ഡിസംബർ മാസത്തിലെ ഒരു സായാഹ്നം.  മരം കോച്ചുന്ന ഡൽഹിയിലെ തണുപ്പിൽ സെലിൻ ഓഫീസ് വിട്ടു റോഡിലേക്ക് വന്നു. എത്രയും പെട്ടന്ന് ബസ്സ് സ്റ്റോപ്പിൽ എത്തണം... ഇന്നും ബസ്സ് മിസ്സായൽ ദൈവമേ വീട്ടിലെത്താൻ ഒത്തിരി നേരമാകും. അങ്കിളിൻ്റെ വഴക്ക് ഇന്നും കേൾക്കണം …. അവള് ഉള്ളുരുകി പറഞ്ഞു മാതാവേ ഇന്ന് എൻ്റെ ബസ്സ് പോയി കാണല്ലെ.

സെലിൻ നാട്ടിൽനിന്നും വന്നിട്ട് മൂന്ന് മാസം ആയി. ഓണത്തിന് നാട്ടിൽ വന്ന അമ്മാവനും കുടുംബത്തിനും കൂടെ അവളും വന്നു ഒരു ജോലിക്കായി.  അവളുടെ കുടുംബത്തിന് അത് ആവശ്യമായിരുന്നു. എം കോം എഴുതി ഉടനെ വന്നതാണ്.  അവളുടെ കുടുംബത്തിന് മാറ്റ് മാർഗം ഇല്ല. അവൾക്കറിയാം അപ്പന് ഒരിക്കലും ഇഷ്ടം അല്ല മോളെ ഡൽഹിയിൽ വിടാൻ…. പക്ഷേ എന്തു ചെയ്യും? കുടുംബത്തിൻ്റെ ഇപ്പോഴത്തെ സ്ഥിതി അതല്ലല്ലോ….

സെലിൻ അവളുടെ  അപ്പൻ്റെയും  അമ്മയുടെയും അഞ്ചാമത്തെ കുട്ടി ആണ് . അവള്ക്ക് മൂന്ന് ചേച്ചിയും ഒരു ചേട്ടനും ഉണ്ട് . ചേട്ടൻ അവൾക്ക് പത്തു വയസുള്ളപ്പോൾ നാടുവിട്ടു പോയി. ഇന്നും അവളുടെ അമ്മയും അപ്പനും ഒരു ദിവസം മോൻ വരും എന്ന് പ്രതീക്ഷയിലാണ്. നാട്ടിൽ ആരൊക്കെയോ പറയുന്നുണ്ട് ഏതോ പഞാബിയെയും വിവാഹം കഴിച്ചു ഡൽഹിയിൽ  താമസം ഉണ്ട് എന്ന്.

പണക്കാരായ കുടുംബക്കാർ ഉണ്ടെങ്കിലും ആരും ഇപ്പൊൾ അവരുമായി സഹകരിക്കില്ല. എല്ലാവർക്കും അറിയാം. ഇനി സഹകരിച്ചാൽ ഈ പെൺകുട്ടികൾ അവരുടെ തലയിലാകും. മൂത്ത ചേച്ചി ടെസ്സ  കല്യാണം കഴിഞ്ഞ് ഭർത്താവിൻ്റെ വീട്ടിലാണ്. പ്ലസ് 2 ടീച്ചർ  ആണ് ചേച്ചി. സ്ത്രീധനത്തിൻ്റെ  വഴക്കുകൾ ഉണ്ട് എങ്കിലും വീട്ടിലെ സ്ഥിതി ഓർത്ത് അവള് എല്ലാം സഹിച്ച് അവിടെത്തന്നെ കഴിച്ചു കൂട്ടുന്നു.

രണ്ടാമത്തെ  ചേച്ചി  ഒരു നഴ്സ് ആണ്. അവളാണ് കുടുംബത്തിൻ്റെ ചിലവുകൾ ഇപ്പൊ എടുക്കുന്നത്. നാട്ടിൽ തന്നെ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ  ജോലിക്ക് പോകുന്നു.  വിവാഹ ആലോചനകൾ വരുന്നു എങ്കിലും ഒന്നും നടക്കുന്നില്ല… പണമില്ലാതത്തും  പിന്നെ ചേട്ടൻ്റെ വിവാഹം  ഒക്കെ  ഓരോ  കാരണങ്ങൾ ആണ്.

PSC എഴുതി ഒരു ജോലിക്കായി ശ്രമിക്കുന്ന അവളുടെ മൂന്നാമത്തെ ചേച്ചി ലീന .. മുഖത്തെ  പൊള്ളിയ പാടുകൾ ഇല്ലായിരുന്നു എങ്കിൽ അവളായിരുന്നു  അവരുടെ  വീട്ടിലെ സുന്ദരി. കുഞ്ഞു പ്രായത്തിൽ  ചൂടുവെള്ളം കൈ തട്ടി അറിയാതെ വീണതാണ്.  മുഖത്തിൻ്റെ പകുതി പൊള്ളിയ പാടുകളാണ്. എങ്കിലും അവൾക്ക് ഒരുങ്ങാൻ തുടങ്ങിയാൽ പിന്നൊന്നും ഓർമയില്ല. അങ്ങനെ ഒരു കുറവ് മാറ്റി വെച്ചാൽ മറ്റു പലകാര്യങ്ങളിലും അവള് മുന്നിലാണ്.

സെലിയുടെ  അപ്പൻ ഒരു തടിമില്ലിൽ സൂപ്പർവൈസർ ആയിരുന്നു. ഇപ്പൊൾ ഒരു സ്ട്രോക്ക് വന്നു വീട്ടിൽ കിടപ്പാണ് .അമ്മ ഒരു പാവം വീട്ടമ്മ. ദിവസ ചിലവിൻ്റെ രണ്ടറ്റവും കൂട്ടി കെട്ടാൻ പാട് പെടുകയാ പാവം അമ്മ. അപ്പൻ്റെ മരുന്നും മറ്റു ചിലവും എല്ലാം ആയി പാവം ഒരു പരുവമായി.. എന്തായാലും സെലിൻ്റെ പഠിത്തം കഴിഞ്ഞപ്പോൾ അത് ആശ്വാസമായി.

വീട്ടിലെ കാന്താരിയാണ് സെലിൻ . അ നാട്ടിലെ ആരെയും അവള് വെറുതെ വിടില്ല. അവളുടെ അമ്മ പറയും നാക്കിന് എല്ല് ഉണ്ടായിരുന്നെ എന്നേ ഇവളെ നരി കൊണ്ട് പോയേനെ…..,റോഡിൽ കിടക്കുന്ന കരിയിലയോട് പോലും അവള് വഴക്കിടും ...അവള് ഒരു പുരോഗമന വാദിയാണ്. പെണ്ണ് ഒരു അടിമയല്ല എന്നും ആരുടെ മുന്നിലും പെണ്ണായാൽ തല ഉയർത്തി നിൽകണം എന്നും അപ്പനും അമ്മക്കും പെൺമക്കൾ ആണ്  എപ്പോഴും സഹായം എന്നും  വിശ്വസിക്കുന്ന സ്നേഹമുള്ള ഒരു പെണ്ണ്. ( നായികയുടെ  ഇൻട്രോ മതിയല്ലോ)

ബസ്സ്  സ്റ്റോപ്പിൽ എത്തിയപ്പോൾ സെലിൻ നോക്കി അധികം ആരും സ്റ്റോപ്പിൽ ഇല്ല . ആരേലും മലയാളി   ഉണ്ടെങ്കിൽ മനസ്സ് തുറന്നു ചോദിക്കാമായിരുന്നു  .

അടുത്ത് നിൽക്കുന്ന പെൺകുട്ടിയെ നോക്കി അവൾ ഓർത്തു....

ഭാഗ്യം ഇതിനെ കണ്ടിട്ട് ഒരു മലയാളി ലൂക്...  പെൺകുട്ടിയോട് സെലിൻ ചോദിച്ചു

നോയിഡ ബസ്സ് പോയോ??

അയ്യോ ഇപ്പൊ പോയതെ ഉള്ളൂ

ഓ കഴ്ടം ....ഇനി അര മണിക്കൂർ കഴിയണം അടുത്ത ബസ്സ് വരാൻ....

എവിടെ പോകാനാണ്. ? നോയിടക്ക് ആണോ..

  അതെ!! എനിക്ക് നോയിഡ പോകണം.

എനിക്ക് ജനക്പുരി ആണ് ... അഞ്ച് മിനിറ്റ് കൂടി ഉണ്ട്  ബസ് വരാൻ

സെലിൻ ആ കുട്ടിക്ക് കൈ കൊടുത്തു കൊണ്ട് പറഞ്ഞു

ഹായി.. ഞാൻ സെലിൻ ഇവിടെ ബി ബ്ലോക്കിൽ അക്കൗണ്ടന്റായി  ജോലി ചെയ്യുന്നു.

ഹായ്.....ഞാൻ റോസ് ...എഫ്  ബ്ലോക്കിൽ ആണ് എൻ്റെ  ഓഫീസ്.  കൺസ്ട്രക്ഷൻ  കമ്പനി ആണ്. ഡൽഹിയിൽ  വന്നിട്ട് കുറെ ആയൊ?

ഇല്ല റോസെ...  മൂന്ന് മാസമായി. ...നോയിഡയിൽ അമ്മാവൻ്റെ കൂടെയാണ് താമസം. ഹിന്ദി ഒക്കെ പഠിച്ച് വരുന്നേ ഉള്ളൂ... അതാണ് പ്രശ്നം ...ഇപ്പൊ പോയ ബസ്സ് ആണെങ്കിൽ കുഴപ്പമില്ല അതിൽ ഒന്ന് രണ്ട് മലയാളി ഉണ്ട്.  അതൊരശ്വാസമാ...

അത്  ശരിയാ... എനിക്കും ആദ്യം നല്ല പേടി ആയിരുന്നു.... ഏത് റോഡ് കണ്ടാലും ഒരുപോലെയായിരുന്നു...ഞാൻ വന്നിട്ട് ഒരു വർഷം ആകുന്നു. ഇപ്പൊ  എല്ലാം അറിയാം.  

റോസ് നാട്ടിൽ എവിടെയാ???

ഞങ്ങൾ ആലപ്പുഴായാ... കുട്ടനാട്.. എവിടെയാണ് സെലിൻ്റെ വീട് ???
ഞാൻ തിരുവനന്തപുരം.  കുട്ടനാട് ഞാൻ കേട്ടിട്ടുണ്ട് . വന്നിട്ടില്ല. കാണാൻ നല്ലതാണല്ലേ ....

അതെ....ഇപ്പൊ ടൂറിസ്റ്റ് പ്ലേസ് ആണ്.

ശരി സെലിനെ..എൻ്റെ ബസ്സ് വന്നു ...പിന്നെ കാണാം ബൈ…

ഒകെ ബൈ 

മാതാവേ ബെസ് പെട്ടന്ന് വരണെ... കൈകൾ കൂട്ടി തിരുമി ചൂടാക്കി അവള് ഓർത്തു...

കണ്ടിട്ട് നല്ലൊരു കുട്ടി..വല്യ ജാഡ ഒന്നും ഇല്ല... എന്നാലും മുഖത്തൊരു കോൺഫിഡൻസ് ഉണ്ട്.... നമ്പർ വാങ്ങാമായിരുന്ന്. മറന്നു. നാളെ കണ്ടാൽ വാങ്ങാം.

കുറേ അധികം നേരം കാത്തു നിന്നതിനു ശേഷം ആണ് അവൾക്ക് ബസ് കിട്ടിയത്... അതിനനുസരിച്ച് വീട്ടിൽ ഏത്താനും  താമസിച്ചു.

എന്താ ഡീ സെലിനെ മണി എത്ര ആയെന്നാ ...ഇപ്പഴാ വരുന്നേ ?  നിന്നോട് പറഞ്ഞിട്ടുള്ളത് അല്ലേ തണുപ്പാണ് നേരത്തെ വരണം എന്ന്.

അത് അങ്കിൾ  ഓഫീസിന്ന് ഇറങ്ങാൻ ലേറ്റ് ആയി ... പിന്നെ ബസും കിട്ടിയില്ല.... പേടിയോടെ സെലിൻ പറഞ്ഞു..

നിന്നോട് എത്ര നാളുകൊണ്ട് പറയുന്നു ഓഫീസിൻ്റെ അടുത്ത് പി ജി ഉണ്ടോന്ന് നോക്കാൻ. നീ വരുന്ന വരെ ടെൻഷൻ ആണ് ബാക്കിയുള്ള വർക്. നിനക്ക് ഭാഷയും അറിയാതെ  രണ്ട് മണിക്കൂർ യാത്ര.....

ആൻ്റിയാണ് ... പുള്ളിക്കാരി ഇവിടെ നഴ്സ് ആണ്. സെലിനോടു സ്നേഹത്തിന് കുറവൊന്നും ഇല്ലങ്കിലും പുള്ളിക്കാരി കുറെ സ്റ്റ്റിക്റ്റ് ആണ്.

നോക്കുന്നുണ്ട് ആൻ്റി... ഇന്ന് ഒരു മലയാളി കുട്ടിയെ പരിചയപെട്ടു. ആലപ്പുഴ ഉള്ളതാണ്. നാളെ ചോദിക്കണം അവൾക്ക് പ് ജി വല്ലതും  അറിയാമൊന്ന്… അവള് ഡൽഹിയിൽ വന്നിട്ട് ഒരു വർഷം ആയി .

എന്തിനാ നാളെ ആകുന്നെ ഇപ്പൊ ഫോൺ ചെയ്ത് ചോദിക്ക്

അത് അങ്കിൾ  ഞൻ ഫോൺ നമ്പർ വങ്ങിയില്ല ... സെലിൻ മനസ്സിലോർത്തു.....ഇന്നെത്തക്കുള്ള വക ആയി... ഇപ്പൊ തുടങ്ങും വഴക്ക്

അങ്കിൾ  അവളെ ദേഷിച്ച് നോക്കി

പിന്നെ എന്താണ് നീ പരിചയപെട്ടതു? അതെങ്ങനെയാ വല്ല ഓർമയും ഉണ്ടെങ്കിൽ വേണ്ടെ.....ഈ രാത്രി  ഇങ്ങനെ വന്നാൽ മതിയല്ലോ. ഞാൻ ചേച്ചിയോട് പറയുന്നുണ്ട്. ചേച്ചി പറഞ്ഞത് നീയാണ് വീട്ടിലെ സ്മാർട് എന്ന്....

എൻ്റെ ദൈവമേ ഇനി അമ്മയോട് എന്തൊക്കെയാണ് പറയാൻ പോകുന്നത്…
ഓ….ഇനി അര മണിക്കൂർ കേൾക്കാം വഴക്ക്…(അഡ്മാഗതം)

സെലിൻ നീ പെട്ടന്ന് പോയി ഫ്രഷ് ആയി വന്നു ആഹാരം കഴിക്കാൻ നോക്ക്

ഓക്കേ ആൻ്റി....ഇപ്പൊ വരാം.

സെലിൻ പെട്ടന്ന് വന്നു ഡിന്നർ എടുക്കാൻ ആൻ്റിയെ സഹായിച്ചു... ഇന്ന്  ബിരിയാണി ആണല്ലോ. അവള് എല്ലാവരുമായി അഹാരം കഴിച്ചു... ഇടക്ക് പിന്നെയും അങ്കിൾ അവളെ ഓരോ കര്യങ്ങൾ പറഞ്ഞു മനസ്സിലാകുന്നുണ്ട്.  അവർക്ക് ഒരു മോൾ ഉണ്ട് എട്ടാം ക്ലാസ്സിൽ പഠിക്കുന്ന മിയ.... എപ്പോഴും പഠിത്തം ആണ്...അവൾക്  ഒരു സയൻ്റിസ്റ്റ് ആകണം.

ആൻ്റിയുടെ കൂടെ പാത്രം എല്ലാം എടുത്ത്  സിങ്കിൽ കൊണ്ട് വന്നു  വെച്ചു... ഒന്നും കഴുകണ്ട....രാവിലെ സേർവെൻ്റ്  വരും കഴുകി തൂത്ത് തുടച്ച് പോകാൻ.

ഇപ്പൊ തന്നെ മണി 11 ആയി ഇനി രാവിലെ 5 മണിക്ക് എഴുനേൽകണം .... ഇപ്പൊ നേരം വെളുക്കും ….കൂടെ ഈ സഹിക്കാൻ വയ്യാത്ത തണുപ്പും....  സെലിൻ മിയയുടെ റൂമിൽ ആണ് കിടക്കുന്നത്. അവള്  ഉറങ്ങാനുള്ള തയാറെടുപ്പ് തുടങ്ങി..

ചേച്ചി ഇന്ന് പിന്നെയും ലേറ്റ് ആയി അല്ലേ …

മിയ ആണ് അവളോടു  എന്തും പറയാം. അങ്കിൾനോടും ആൻ്റിയോടും അളന്നും തൂക്കിയും വേണം സംസാരിക്കാൻ...പാവം സെലിന് അറിയാൻ വയ്യാത്ത ഒരേ ഒരു കാര്യം..

അതെ മോളെ എന്ത് ചെയ്യും ... ഇന്നും വഴക്ക് കിട്ടി…...

സെലിൻ്റെ വിഷമം കണ്ടപ്പോൾ മിയക്ക് സഹിച്ചില്ല… മിയ അവളെ കെട്ടിപ്പിടിച്ചു ഒരു ഉമ്മ കൊടുത്തു പറഞ്ഞു ..

സാരമില്ല ചേച്ചി...നാളെ നേരത്തെ ഓഫീസിൽ നിന്ന് ഇറങ്ങു.  വെറുതെ വീണ്ടും വഴക്ക് കേൾക്കണ്ട…. അവർക്ക് സ്നേഹം  കൊണ്ടല്ലേ വഴക്ക് പറയുന്നത്. അതും അല്ല രാത്രി  അത്ര സൈഫും അല്ല ഡൽഹി

അത് കേട്ട് സെലിൻ ഒന്ന് പുഞ്ചിരിച്ചു

കിടാന്നോ രാവിലെ എഴുനേൽക്കാൻ ഉള്ളതല്ലേ..ഗുഡ് നൈറ്റ് ചേച്ചി

ഗുഡ് നൈറ്റ് മിയ മോളെ

(തുടരും)കുയിൽ പെണ്ണ്. 3

കുയിൽ പെണ്ണ്. 3

4
7988

ഭാഗ്യം ഇന്നും റോസ് ഉണ്ടല്ലോ ബസ് സ്റ്റോപ്പിൽ … ഹായ് റോസ് എന്തുണ്ട് വിശേഷം? ഹായ് സെലിൻ ….ഓ സുഖം… ജോലി ഒക്കെ എങ്ങനെ? ഇന്നലെ സമയത്ത് വണ്ടി വന്നയിരുന്നോ..? സോറി ഞാൻ സെലിനെ ഒറ്റക്കാക്കി പോയി ഇന്നലെ .. ബസിൽ കയറി കഴിഞ്ഞ് എനിക്ക് വിഷമം തോന്നി. എനിക്ക് ഇവിടുന്ന്  കൂടെ കൂടെ ബസ് ഉണ്ടായിരുന്നു..... സെലിൻ അതിശയത്തോടെ റോസിനെ നോക്കി....ഇന്നലെ പരിചയപെട്ടു...എന്നാലും എന്നോട് എന്ത് നല്ലപോലെ പെരുമാറുന്നു. അത് സാരമില്ല റോസെ കുറച്ച് കഴിഞ്ഞ് എൻ്റെയും ബസ്സ്  വന്നു…. എന്നാലും 9.30 ആയി വീട്ടിലെത്താൻ…അങ്കിൾൻ്റെ വക വഴക്കും കിട്ടി ..... അതും പറഞ്ഞു അവളൊന്നു പുഞ്ചിരിച്ചു.. അയ്യോ ആണോ….. അത് സാര