Aksharathalukal

💙🖤റൂഹോട് ചേരും വരെ🖤💙

*💙🖤  റൂഹോട്* 
                  *ചേരും വരെ..  🖤💙*


           *jUb!!✍💞*

*(RoM@nt!C  Lov£ $toRy)*

*_Part_47_*

____________________________________


©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn\'t be used in full or part without the creator jubii prior permission.

______________________________________

ന്റെ ഫോൺ നോക്കിയുള്ള ചിരി കണ്ടിട്ട് ആവണം എല്ലാരും ന്നെ ഫോക്കസ് ചെയ്യാൻ തുടങ്ങിയെ...

ഹാവൂ... ഇപ്പോഴാ സമാധാനം ആയെ.... മ്മൾ അതും പറഞ്ഞു വീണ്ടും ചിരിക്കാൻ തുടങ്ങി.... 

ഇയ്യെന്തിനാ കുണാപ്പാ ഇങ്ങനെ കിണിക്കുന്നെ അതിന് മാത്രം അതിൽ എന്താ... ങ്‌ഹേ... 

വന്നു നോക്ക് മോളെ എന്നേക്കാൾ ഹാപ്പി നീ ആവും.... 

ഓ പിന്നെ ഒന്ന് പോണേ.... അങ്ങനെ പ്പോ ഇന്ക് ഹാപ്പി ഉണ്ടാവാൻ എന്ത് ചാൻസ

ഗോൾഡൻ ചാൻസ് ആണ് വേണേൽ നോക്കെന്നും പറഞ്ഞു ഷാനു ഫോൺ  റിയക്ക് നേരെ നീട്ടിയതും ഇടി വെട്ടിയവന്റെ തലയിൽ പാമ്പ് കടിച്ച അവസ്ഥ ആയിരുന്നു ഓൾക്.... 

ഓഹ് മൈ ഗോഡ്... ഇനിപ്പോ എന്ത് ചെയ്യും.... 

എന്ത് പറ്റി പെണ്ണെ എന്നും ചോദിച്ചു Zannu വന്നപ്പോ..... ഉപ്പയും ഉമ്മയും പിന്നാലെ വന്നു.. 

എന്ത് പറ്റി പറ.... 

എല്ലാത്തിനും കാരണം ബാബി നിങ്ങൾ ഒറ്റ ആൾ ആണ്..... 

റിയ അത് പറഞ്ഞതും... 

Whaaaaaat....... ഞാനോ എന്നും ചോദിച്ചു പെണ്ണ് ഒരു അലറൽ ആയിരുന്നു.... 

മ്മ്മ്.... ഇങ്ങള് തന്നെ.... ചെറിയ തോതിൽ കാക്കുവിനും പങ്കുണ്ട് എന്ന് തന്നെ പറയാം... 

മ്മൾ എന്താപ്പോ കഥ എന്നും ചിന്തിച്ചു കെട്ടിയോനെ നോക്കിയപ്പോ.... ബ്ലഡി കൊരങ്ങൻ ഇളിക്കുന്നു.... ബ്ലാ മിക്കവാറും ഇന്ക് പ്രാന്ത് ആവും... 

ഇയ്യ് മനസ്സിൽ ആവുന്ന രീതിയിൽ പറ റിയ എന്നും പറഞ്ഞു ഉമ്മി വന്നപ്പോ.... 


അത് പിന്നെ... പറഞ്ഞു കഴിഞ്ഞ ഉമ്മിയും ഉപ്പയും ന്നോട് ചൂട് ആവില്ല ആദ്യം സത്യം ചെയ്തു താ എന്നിട്ട് ഞാൻ പറയാം.... 

ഹാ ഒക്കെ... ഇല്ല ഞങ്ങൾ ചൂടാവില്ല കാര്യം പറ.... 

നാളെ ന്റെ റിസൾട്ട്‌ വരാൻ പോവാ.... മിക്കവാറും നാളെ എല്ലാം തീരുമാനം ആവും.... 

അതാപ്പോ വല്ല ആന കാര്യം ഞാൻ കരുതി വേറെ എന്തോ ആണെന്ന്... ചുമ്മാ മനുഷ്യനെ പേടിപ്പിക്കാൻ ആയിട്ട് കോപ്പേ എന്നും പറഞ്ഞു zannu റിയ ന്റെ തലക് ഒരു തട്ടു വച്ചു കൊടുത്തു.... 

തേങ്ങാ കൊല.... എല്ലാർക്കും ഇത് സില്ലി ആവും ബട്ട് എന്നെ സംബന്ധിച്ചിടത്തോളം അങ്ങനെ അല്ല.... 

പൊക്കി പറയാ എന്ന് കരുതല്ലേ ട്ടോ ബാബി.... ഞാൻ ഇല്ലേ ഭയങ്കര പഠിപ്പിയാ.... ബ്ലാ വേണേൽ എല്ലാരോടും ചോദിച്ചു നോക്കി.... അങ്ങനെ ആയ ഞാൻ ഈ എക്സാം ടൈം ഇങ്ങളെയും കാക്കു നെയും ഓർത്ത് ടെൻഷൻ അടിച്ചു നടക്കേനി.... 

പഠിച്ചതും ഇല്ല...... അതോണ്ട് ഇപ്പൊ തന്നെ ഒരു കാര്യം പറയാം മ്മളെ എല്ലാരും വെറുതെ വിട്ടേക്ക്.... 


അയ്യേ ഇയ്യെന്തൊരു കീടം ആണ് റിയ ഇന്ക് ഇതൊക്കെ കേട്ടിട്ട് ചിരി വരുന്നു.... 

അപ്പൊ തന്നെ കൂട്ടിന് ഉമ്മിയും ഉപ്പയും ഷാനുക്കയും കൂടെ ചിരിച്ചപ്പോ പെണ്ണിന് കലിപ്പ് കേറി മക്കളെ.... 

എല്ലാം ഒപ്പിച്ചു വച്ചിട്ട് ഇളിക്കുന്നെ കണ്ടില്ലെ തെണ്ടി എന്നും പറഞ്ഞു റിയ zannu നെ അടിക്കാൻ പോയി.... 

Zannu ആരാ മോൾ പിടി ഉഷയെ വെല്ലുന്ന ഓട്ടം ആയിരുന്നു പെണ്ണ്.... അപ്പോഴാ മ്മക്ക് മറ്റൊരു കാര്യം ഓർമ വന്നെ ആ കീടത്തിന് റസ്റ്റ്‌ അല്ലെ.... ആ ബോധം പോലും ഇല്ല ബ്ലഡി കെട്യോൾ.... 

മ്മൾ ഉമ്മിനെയും ഉപ്പാനെയും നോക്കിയപ്പോ അനുഭവിച്ചോ എന്നും പറഞ്ഞു ആക്കി ചിരിച്ചു...

അവസാനം രണ്ടും കൂടെ അടി കൂടി സോഫയിൽ വന്നു ഇരുന്നു..... 

പെട്ടന്ന് റബിന്റെ കാൾ വന്നതും.... മ്മൾ പെരുത്ത് ഹാപ്പി ആയി... 
കാളിംഗ് കഴിഞ്ഞു തിരിച്ചു അവരുടെ അടുത്ത് പോയി ഇരുന്നു. 

💞💞💞💞💞💞💞💞💞💞💞

അള്ളോഹ് ന്റുമ്മ ന്റെ നടു.... എടി ബലാലെ എന്തൊരു മുടിഞ്ഞ വെയിറ്റ് ആണ് ഇജ്ജ്.... 

ഒന്ന് പോണേ.... 

ഞ ഞ ഞ 

ബ്ലാ ബ്ലാ ബ്ലാ 

ഓഹ്.... ഒന്ന് നിർത്തുന്നുണ്ടോ രണ്ടും കൂടെ... കന്നാസും കടലാസും.... കോപ്പ്.... 

അയിന്..... zannu ന്റെ ചോദ്യം കേട്ടപ്പോ മ്മക്ക് തരിച്ചു കയറി.... 

എടി അണ്ണാച്ചി കെട്യോളെ അനക് ഇത്രേം പെട്ടന്ന് ധൈര്യം ഒക്കെ വന്നോ.... ഈ പീറ റിയ നെ കണ്ടിട്ട് ആണേൽ മോളെ വിട്ടേക്ക്.... അത് എലികുഞ്ഞാ... ഹിഹിഹി... 

കി... കി...കി....

ഒന്ന് പോടാപ്പാ എന്നും പറഞ്ഞു റിയ കളിയാക്കിയപ്പോ സത്യം പറഞ്ഞ തലക് അടി കിട്ടിയേ ഇന്ക് ആയിരുന്നു.... 

ന്റെ കല്യാണം കഴിയുന്ന മുന്നെ വരെ രണ്ടിന്റെയും സ്വഭാവം ഇങ്ങനെ ആയിരുന്നില്ലല്ലോ.... ഇതിപ്പോ മ്മൾ പുറത്ത്... കോപ്പ്.... 

ഇയ്യെ.... കുറച്ചു കഴിഞ്ഞു റൂമിലേക്ക് വാ... നിനക്കുള്ളത് പലിശ സഹിതം അവിടെ വച്ച് തരം കേട്ടോടി zannu കുട്ടി തേവാങ്കെ.... 

നിന്നെ നാളെ റിസൾട്ട്‌ വന്നിട്ട് എടുത്തോളാം റിയ കുട്ടി പിശാജെ... 

അതും പറഞ്ഞു ഓൻ പോയി... 

പിന്നെ ഞങ്ങൾ രണ്ടും കൂടെ പൊരിഞ്ഞ ചിരി ആയിരുന്നു...... 

അതെ ബാബി ഇങ്ങോട്ട് നോക്കി... ഈ കുരിപ്പുകൾ ഒക്കെ അന്തം വിട്ടാണോ നോക്കുന്നെ എന്നൊരു ഡൌട്ട്.... 

ഞങ്ങൾ രണ്ടും നാത്തൂൻ പോരോന്നും കൂടില്ല മക്കളെ... അതോർത്തു ആരും   ടെൻഷൻ ആവണ്ട പിന്നെ... ചില നേരം വിളിക്കുന്ന പേരുകൾ... അത് ഞങ്ങൾ ഇപ്പൊ തുടങ്ങിയെ ആണ് ട്ടോ ഇത് വരെ ആരെയും വിളിച്ചു ശീലം ഇല്ല.... ഇനിപ്പോ ഇങ്ങനെ ഒക്കെ തന്നെ പോട്ടേ ബ്ലാ..... 

💞💞💞💞💞💞💞💞💞💞💞

ഉമ്മി,,, ഉപ്പാ.... വേണേൽ വന്നോളി... ഇങ്ങളെ മോൾ തോറ്റു തുന്നം പാടിയ റിസൾട്ട്‌ ഇപ്പൊ അറിയും....

തന്നെ ഞഞ്ഞായി.... ഒന്ന് പോണേ അന്റെ അല്ലെ പെങ്ങൾ അപ്പൊ ഇങ്ങനെ ഒക്കെ തന്നെ ഉണ്ടാവു... 

ഇനിപ്പോ അങ്ങനെ പറഞ്ഞോ.... 

അങ്ങനെ റിയ റിസൾട്ട്‌ ഐശ്വര്യമായി ഫസ്റ്റ് മ്മൾ തന്നെ നോക്കി.... ന്നിട്ട് zannu നെ കാണിച്ചതും ഓളെ മുഖം വാടി.... 

ബാബി.... ന്നും വിളിച്ചു റിയ നോക്കിയപ്പോ   സാരല്യ മോളെ ജയവും തോൽവിയും ഒക്കെ പടച്ചോന്റെ അടുത്തല്ലെ നമ്മളെ കൊണ്ട് തിരുത്താൻ പറ്റില്ലല്ലോ ..... 

ഹുദാ ഹവാ..... 

റിയ ന്റെ മുഖത്തെ വെപ്രാളവും zannu ന്റെ പറച്ചിലും കൂടെ ആയപ്പോ മ്മക്ക് ചിരി കണ്ട്രോൾ ചെയ്യാൻ ആയില്ല.... 

പാവല്ലേ നോക്കിക്കോ ന്നും പറഞ്ഞു റിസൾട്ട്‌ കാണിച്ചപ്പോ പെണ്ണിന്റെ മോന്ത ആയിരം വോൾട് ൽ പ്രകാശിച്ചു... 

മാത്‍സ്ൽ ഒഴികെ ബാക്കി എല്ലാത്തിലും A+.... ആഹ് പിന്നെ ഓൾ സയൻസ് ആണ് ട്ടോ..... ഞങ്ങടെ ഓരോ പ്രോബ്ലം വന്നോണ്ട് ഓളെ പ്ലസ്ടു ലൈഫ് കഴിഞ്ഞത് ഞങ്ങളും നിങ്ങളും ഒന്നും അറിഞ്ഞിട്ടില്ല.... സാരല്യ പോട്ടേ..... 

ഉമ്മിയും ഉപ്പയും വന്നു ഓളെ നെറുകയിൽ തലോടി ചുംബിച്ചു.... ഓൾക് എന്താ വേണ്ടേ എന്നൊക്കെ ചോദിക്കുന്നുണ്ട്.... 

കെട്യോളെ എങ്ങനെ ണ്ടെനി ന്റെ പെർഫോമൻസ് എന്ന് zannu നെ നോക്കി പുരികം പൊക്കി ചോദിച്ചതും അഞ്ചു പൈസക്ക് പോലും ഇല്ലെനി പറഞ്ഞു ഓൾ നടന്നു... 

അപ്പൊ തന്നെ ഓളെ പിടിച്ചു വച്ചിട്ട്.... ഒരു രണ്ടു വർഷം പിന്നോട്ട് പോയി അന്ന് തന്ന ഒരു സർപ്രൈസ് നെ കുറിച്ച് ചിന്തിച്ചു നോക്ക്..  അതെങ്ങനെ ഉണ്ടായിനി.... 

ഞ ഞ ഞ.... അന്ന് റിസൾട്ട്‌ കണ്ടു തട്ടി പോവാത്തെ ഭാഗ്യം എന്നും പറഞ്ഞു ഓൾ ന്നെ അടിക്കാൻ വന്നു.... 

എടി കോപ്പേ നിനക്ക് റസ്റ്റ്‌ ആണ്.... ഇങ്ങനെ ഇളകല്ലേ... അവസാനം വേദന എന്നൊന്നും പറഞ്ഞു എന്റെ അടുത്തേക്ക് വരാൻ പറ്റൂല... 

തന്നെ നന്നായി.... 

ഓൾ വീണ്ടും അടിക്കാൻ വന്നപ്പോ ഞാൻ റൂമിലേക്ക്‌ ഒറ്റ ഓട്ടം ആയിരുന്നു പിന്നാലെ ഓളും... 

അവസാനം ഓൾക് കയ്യും വിധത്തിൽ അന്നത്തെ പ്രതികാരം അടിച്ചും കുത്തിയും മാന്തിയും ഒക്കെ തീർത്തു..... 

എല്ലാം മതിയാക്കി ഓൾ ബെഡിൽ പോയി ഇരുന്നപ്പോ ഞാനും പോയി ഇരുന്നു.... 

ഓളെ നോട്ടം കണ്ടിട്ട് മ്മളെ കണ്ട്രോൾ പോവുന്ന അവസ്ഥ ആണ്.... 

ഒന്നുടെ ഓളെ അരികിലേക്ക് നീങ്ങി ഇരുന്ന്.... ഓളെയും കൊണ്ട് ഒരൊറ്റ മറിച്ചിൽ ആയിരുന്നു ബെഡിലേക്ക് ... അപ്പൊ തന്നെ ന്നെ തട്ടി മാറ്റി ഓൾ എഴുന്നെറ്റു പോവാൻ നിന്നതും സ്പോട്ടിൽ തന്നെ മ്മൾ കാലു നീട്ടി... വീഴാൻ പോയതും പിടിച്ചു നിർത്തി... 

ഒരു പൂച്ചകുഞ്ഞിനെ പോലെ അവളെന്റെ കൈകളിൽ കിടന്നപ്പോ ഞാൻ പോലും അറിയാതെ എന്റെ മുഖം അവളുടെ മുഖത്തേക്ക് അടുക്കാൻ തുടങ്ങി.... 

അവളുടെ ഹാർട്ട് ബീറ്റ് ഇപ്പൊ ശരിക്കും കേൾക്കുന്നുണ്ടായിരുന്നു.... പതിയെ അവളുടെ അധരങ്ങൾ ലക്ഷ്യം ആക്കി അടുത്തതും...... 
അവളെന്റെ ഷർട്ടിൽ ഇറുകെ പിടിച്ചു.... 

അയ്യേ.... ഞങ്ങൾ ഒന്നും കണ്ടില്ലെ...എന്നും പറഞ്ഞു കീടങ്ങൾ ഒച്ച വച്ചപ്പോ ആണ് ഡോർ ക്ലോസ് അല്ലെന്ന് ഓർമ വന്നെ.... 

മ്മൾ ഓർക് ഒരു പുളിങ്ങ തിന്ന ഇളി പാസ് ആക്കിയപ്പോ zannu ജിൻഞ്ചർ കടിച്ച മങ്കിയെ പോലെ ആയിരുന്നു.... 

ഓരേ ഒന്നും നോക്കാതെ ഒരൊറ്റ ഓട്ടം ആയിരുന്നു zannu പുറത്തേക്ക്.... 

💞💞💞💞💞💞💞💞💞💞💞


എടാ ദുഷ്ടന്മാരെ നിങ്ങളെ ആരാ ഇപ്പൊ ഇങ്ങോട്ട് കെട്ടി എടുത്തേ കോപ്പ് ഒന്ന് റൊമാൻസിക്കാനും സമ്മതിക്കില്ല... അല്ലേൽ തന്നെ ഇവിടെ ആലിപഴം പഴുത്തപ്പോ കാക്കക്ക് വായ്പുണ്ണ് എന്ന അവസ്ഥയിലാ എന്നും പറഞ്ഞു ഷാനു അവരെ ദയനീയമായി നോക്കിയപ്പോ റബിയും അനുവും കൂടെ പൊരിഞ്ഞ ചിരി....

അതിനെന്താ ഇനിയും ടൈം ഉണ്ടല്ലോ നീ വാ എന്നും പറഞ്ഞപ്പോ അവരെ കൂടെ പോയി... 

ഹാളിൽ എല്ലാരും ഉണ്ടായിരുന്നു റിയ ന്റെ റിസൾട്ട്‌ അറിഞ്ഞപ്പോ ചിന്ന സർപ്രൈസ് ആയിട്ട് വന്നെ ആണ് രണ്ട് കുരിപ്പ്കളും വിത്ത്‌ കെട്യോൾസ് ആയിട്ട്....


അങ്ങനെ കേക്ക് എല്ലാം മുറിച്ചു... അവരുടെ വക ചിന്ന ഗിഫ്റ്റും കൊടുത്തു.... 

അല്ല ഷാനുക്കാ ഇങ്ങളെ വക മാത്രം ഒന്നും തന്നില്ലല്ലോ.... (റിയ )

അതിനെന്താ മുത്തേ കാക്കു ന്റെ കുട്ടിക്ക് ന്റെ വക അസ്സൽ ഒരു കേട്യോനെ തരാം.... അതല്ലേ നല്ലേ എന്താ അന്റെ അഭിപ്രായം എന്ന് ചോദിച്ചതും പെണ്ണ് നാഗ വല്ലി ആയി... 

അതൊക്കെ കണ്ടു ചിരിച്ചു ഒരു വക ആയി...  ഫുഡ്‌ ഒക്കെ തട്ടി സൊറ പറഞ്ഞു കുറെ  ഇരുന്നു രാത്രി ആയപ്പോ അവരൊക്കെ പോയി.... 


അങ്ങനെ ഞങ്ങളും കിടക്കാൻ പോയി.... 

മ്മൾ ഫ്രഷ് ആയി വന്നിട്ടും Zannu ഫോൺൽ നോക്കി ഇരിപ്പാണ്.... എന്താ ഡീ വല്ലതും കളഞ്ഞു പോയോ.... 

ഒന്ന് ഡിസ്റ്റർബ് ചെയ്യാതെ നിക്കോ ഇന്ക് ഒരുപാട് വായിക്കാൻ ഉണ്ട്... 

കോളേജിൽ പോലും പോവാത്ത നിനക്ക് വായിക്കാനോ എന്നും പറഞ്ഞു നോക്കിയപ്പോ ബംഗാളി ഷെയർ ചാറ്റിൽ സ്റ്റോറി വായിക്കുന്ന തിരക്കിൽ ആണ്... 

മതി എന്നും പറഞ്ഞു ഫോൺ വാങ്ങി വച്ചപ്പോ ഓൾ ന്നെ കൊഞ്ഞനം കുത്തി ഫ്രഷ്  ആവാൻ പോയി.... 

💞💞💞💞💞💞💞💞💞💞💞

ദേ ഇക്കാ വെറുതെ കളിക്കാൻ നിക്കല്ലേ... ഞാൻ ഒച്ച വക്കും.... 

എന്തൊരു ദുരന്തം ആണെടി ഇജ്ജ്..... ഒരു കിസ്സ് അല്ലെ ചോദിച്ചുള്ളൂ അതിന് ഇത്രക്ക് ജാഡ വേണോ.... 

ആഹ് കുറച്ചു ഒക്കെ ജാഡ കാട്ടണം അപ്പൊ അല്ലെ ഒരു ത്രില്ല് ഉള്ളു.... ഞാൻ വായിക്കുന്ന സ്റ്റോറിയിൽ ഒക്കെ അങ്ങനെ ആണ് എന്താ രസം അറിയോ.... 

സ്റ്റോറിയും തേങ്ങാകൊലയും.... ഇന്നത്തോടെ അന്റെ വായന നിർത്തിക്കോ.... 

അയ്യട അത് മാത്രം പറയരുത്.... പിന്നെ ഞാൻ ഒരു കാര്യം പറഞ്ഞ ഇങ്ങള് ദേഷ്യപ്പെടുമോ.... 

ഇല്ല പറ... 

ഞാനും എഴുതുന്നുണ്ട് സ്റ്റോറി.... ഈൗ.... അതോണ്ട് നാളെ തോട്ട് വായിച്ചു ലൈകും കമന്റും തന്നോണ്ടി.... 

ഇല്ലെങ്കിൽ..... 


ഇല്ലെങ്കിൽ ഞാൻ തന്നെ ഇങ്ങളെ ഫോൺ എടുത്ത് ലൈകും കമന്റും ഇടും അല്ല പിന്നെ.... 

അതും പറഞ്ഞു ഓൾ ഉറങ്ങി മ്മൾ പോസ്റ്റ്‌.... വല്ലാത്ത ഗതി ആയല്ലോ പടച്ചോനെ.... 

അങ്ങനെ മ്മൾ പതിയെ ഉറക്കത്തിലെക്ക് കടന്നതും Zannu വിളിച്ചു.... 

ഇക്ക ഞാൻ ഒരു കാര്യം പറഞ്ഞ ഇങ്ങള് സാധിപ്പിച്ചു തരോ.... 

ഈ നട്ട പാതിരാക്കോ... 

12 മണി അല്ലെ ആയിട്ട് ഉള്ളു.... ഇങ്ങളെ കൊണ്ട് മാത്രം പറ്റുള്ളൂ ഇങ്ങള് തന്നെ വിചാരിക്കണം പ്ലീസ്... 

ന്റെമ്മേ ഇവൾ എന്തൊക്കെ പറയുന്നേ.... ഞാൻ ഉദേശിച്ചേ തന്നെ ആവോ ഇവളും.... 

ഏയ്‌ അതാവാൻ ചാൻസ് ഇല്ല.... ഓരോ സ്റ്റോറിയും വായിച്ചു നടക്കല്ലേ.... 

ഇങ്ങള് ഞാൻ പറയുന്നേ കേൾക്കാതെ എന്താ ആലോചിച്ചു കൂട്ടുന്നെ... 

പറഞ്ഞു തോലക്ക്.... 

ഓൾ പറഞ്ഞ ആവശ്യം കേട്ടപ്പോ ഓളെ ചവിട്ടി കൂട്ടാൻ തോന്നി കോപ്പ് മ്മൾ ചുമ്മാ ഓരോന്ന് കൊതിച്ചു.... 

*( തുടരും.... )*


________________________________________

ആരും റിവ്യൂ തരുന്നില്ലല്ലോ.... ഇത്ര പാർട്ട്‌ ആയിട്ടും...

Follow insta @Juby navas

New stry അവിടെ പോസ്റ്റ്‌ ചെയ്യുന്നുണ്ട്... Pls സപ്പോർട്ട് 
💙🖤റൂഹോട് ചേരും വരെ🖤💙

💙🖤റൂഹോട് ചേരും വരെ🖤💙

5
2381

*💙🖤  റൂഹോട്*                   *ചേരും വരെ..  🖤💙*           *jUb!!✍💞**(RoM@nt!C  Lov£ $toRy)**_Part_48_*____________________________________©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn\'t be used in full or part without the creator jubii prior permission.______________________________________ഇങ്ങള് ഞാൻ പറയുന്നേ കേൾക്കാതെ എന്താ ആലോചിച്ചു കൂട്ടുന്നെ... പറഞ്ഞു തോലക്ക്.... ഓൾ പറഞ്ഞ ആവശ്യം കേട്ടപ്പോ ഓളെ ചവിട്ടി കൂട്ടാൻ തോന്നി കോപ്പ് മ്മൾ ചുമ്മാ ഓരോന്ന് കൊതിച്ചു.... മിണ്ടാതെ കിടന്നു ഉറങ്ങാൻ നോക്ക് നാളെ വാങ്ങി തരാം..... പറ്റൂല ഇന്ക് ഇപ്പൊ കിട്ടണം... ഞാൻ ഐസ്ക്രീം അല്ലെ ചോദിച്ചുള്ളൂ വേറൊന്നും അല്ലല്ലോ... അതന്നെ ഞാനും പറഞ്ഞു നാളെ ആവട്ടെ... അന്ന് തന്നെ കിട്ടിയ