Aksharathalukal

കുയിൽ പെണ്ണ്.5

സെലിൻ വീട്ടിൽ എത്തി കല്യാണ തിരക്കിൽ അവൾക് റോസിൻ്റെ വീട്ടിൽ പോകാൻ സമയം കിട്ടിയില്ല. ഇനി ഒരവസരത്തിൽ പോകാം എന്ന് അവളും വിചാരിച്ചു.

നാട്ടിലെ മാങ്ങയും ചക്കയും ഒക്കെ തിന്നു അവള് ഒരു മാസം പോയതറിഞ്ഞില്ല. ചേച്ചിയുടെ കല്യാണം നന്നായി നടന്നു എങ്കിലും ചേട്ടൻ്റെ വീട്ട്കാർക്  പൊള്ളാൽ ഉള്ള  മുഖത്തോടെ ഉള്ള ഒരു അനിയത്തി ഉള്ളത് അത്ര പിടിച്ചില്ല. എങ്കിലും മൂന്ന് സഹോദരികളും ഒന്നായി നിന്ന് അവളുടെ വിവാഹം നടത്തി… ഒരു മകൻ്റെ സ്ഥാനത്ത് മൂത്ത ചേച്ചിയുടെ ഭർത്താവും ഉണ്ടായിരുന്നത് എല്ലാവർക്കും ആശ്വാസമായി… അങ്ങനെ ഒരു മാറ്റം ആരും പ്രതീക്ഷിച്ചില്ല….. സെലിൻ്റെ അമ്മ പറഞ്ഞപോലെ... ആരും ഇല്ലാത്തവന് ദൈവം ഉണ്ടാകും എന്നുള്ളത് സത്യമാണ്.....

ഇന്നാണ്  സെലി തിരിച്ച് പോകുന്നത്.. അമ്മയും ചേച്ചിമാരും തകൃതിയായി അച്ചാറുകളും  വറുത്തതും പാക്ക് ചെയ്യുന്നു.
അമ്മ അവൾക്കുവേണ്ടി കണ്ണി മാങ്ങ ഉപ്പിലിട്ടത് പ്രത്യേകം എടുത്തിട്ടുണ്ട്…. അത് സെലിൻ്റെ ഒരു വീക്നെസ് ആണ്...

മോളെ സെലി... നിന്നെ അപ്പൻ വിളിക്കുന്നു....

സെലി പെട്ടന്ന്  അപ്പൻ്റെ റൂമിലേക്ക് ചെന്ന്്... തളർന്നു കിടക്കുന്ന അപ്പനെ കാണുന്നത്  അവൾക്  വിഷമമാണ്...

എന്താ അപ്പാ.... അവള് അപ്പൻ്റെ അടുത്ത് ഇരുന്നു.

മോളെ ....റോസിൻ്റെ അങ്ങള വന്നാൽ അവളുടെ കൂടെ അല്ലേ താമസിക്കുന്നത്... അപ്പോ പിന്നെ നിന്നെ അവരുടെ കൂടെ നിർത്തുമോ??...

അതിനെന്താ അപ്പാ … അവൻ കൊച്ചു ചെക്കൻ അല്ലേ... നോക്കട്ടെ എന്തേലും ബുദ്ധിമുട്ടുണ്ടാ്യൽ ഞാൻ ഫ്ലാറ്റ് മാറി താമസിക്കാം
അപ്പാ… അപ്പൻ അതൊന്നും ഓർത്ത് വിഷമിക്കണ്ട….

നീ ശരിയെന്ന് തോന്നുന്നത് ചെയ്യൂ...അപ്പന് മോളെ അറിയാം….റോസിൻ്റെ കൂടെ ഉള്ളപ്പോ അപ്പനും ഒരു സമാധാനമാണ്. നീ അവനെ നിൻ്റെയും സഹോദരനായി കണ്ടാൽ മതി

അയ്യോ അത് വേണ്ട അപ്പാ…. എൻ്റെ സ്വന്തം ഒരുമൂട് സഹോദരൻ കാരണം ഈ സഹോദരൻ എന്നുള്ള വാക്ക് തന്നെ എനിക്ക് അറപ്പാണ്.
അതും പറഞ്ഞ് സെലിൻ ചിരിച്ചു.

അങ്ങനെ ഒന്നും പറയരുത് സെലി… അവൻ പാവം ആണ്.
വീടും വിട്ട് പോകാൻ എങ്ങനെ തോന്നിയോ…
കണ്ണ് അടയുന്നതിന് മുൻപ്  ഒന്ന് കാണാൻ പറ്റുവോ എൻ്റെ കർത്താവേ....

ഓ.... അമ്മ തുടങ്ങി അമ്മേടെ സെൻ്റി….എന്താ അമ്മേ ഞങൾ ഒന്നും മക്കാൾ അല്ലേ...

ആണെടി സെലിനെ… പക്ഷേ അവനും ഞാൻ പെറ്റ മോൻ അല്ലേ...അതും ആദ്യത്തെ കുഞ്ഞു...ആകെയുള്ള ഒരു ആൺ തരി

അതാണ് മോൻ്റെ കാര്യം പറഞാൽ പിന്നെ ഞങൾ എല്ലാം വട്ടപ്പൂജ്യം അല്ലേ അമ്മ.....

പോടീ....

സാരമില്ല അമ്മേ ... ദൈവം ഒരു വഴി കാണിക്കും. അമ്മ വിഷമിക്കണ്ട...

💥💥💥

പെട്ടന്നാണ് സെലിൻ ഓർത്തത് ജ്യോതിയുടെ ഹോസ്റ്റൽ എത്തിയല്ലോ...

ഓരോന്ന് ഓർത്തിരുന്ന് എത്തിയത് അറിഞ്ഞില്ല.

അവള് ഫോൺ എടുത്ത് ജ്യോതിയെ വിളിച്ചു…

ഹലോ...എത്തിയോ സെലിൻ…. നീ റിസപ്ഷനിൽ ഇരിക്ക് ഞാൻ വരുന്നു….

ഓകെ....

ദൂരുന്നെ ജ്യോതി കണ്ടു, തളർന്നു ഇരിക്കുന്ന സെലിനെ…. ഇവൾക്ക് ഇതെന്തു പറ്റി… നേരം വെളുക്കുന്നതെ ഉള്ളൂ…. ഇന്നലെ ദിവാലി കൂടെ ആയിരുന്നോണ്ട് എല്ലാവരും ഉറക്കമാണ്…

വാടി സെലിനെ റൂമിൽ പോകാം
ഒന്നും മിണ്ടാതെ സെലിൻ ജ്യോതിയുടെ പുറകെ പോയി…
റൂമിൽ എത്തിയതും ജ്യോതി അവൾക്ക് ഒരു ഗ്ലാസ്സ് കോഫി കൊടുത്തു…

ആദ്യം  നീ ഇത് കുടിക്ക്

സെലിൻ പതിയെ കോഫി കുടിക്കാൻ  തുടങ്ങി…
അവളുടെ പാറി പറന്ന മുടിയും കൺമഷി എഴുതാത്ത കണ്ണും കണ്ടപ്പോഴേ ജ്യോതിക്ക് മനസിലായി അവള് നല്ല വിഷമത്തിലാണ് എന്ന്. ഇത്രയും നാളിനെടെക്ക് ഒരിക്കലും സെലിനെ കണ്മഴി ഇല്ലാതെ കണ്ടിട്ടില്ല......

ജ്യോതിയും സേലിനും കഴിഞ്ഞ കുറേ വർഷമായി ഒന്നിച്ചാണ് ജോലി ചെയ്യുന്നത്. ജ്യോതി രണ്ട് വർഷം മുൻപാണ് ഹോസ്റ്റലിൽ വന്നത്. അവളുടെ ഭർത്താവ് നാട്ടിൽ പോയപ്പോൾ. ഇവിടെ അവൾക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്യുന്നത് സെലിൻ്റെ ഫാമിലി ആണ്.

ഇനി പറ...എന്താ നിനക്ക് പറ്റിയെ?..

പിന്നെയും കുറെ സമയം സെലിൻ ജനലിൽ കൂടി പുറത്തേക്ക് നോക്കി ഇരുന്നു..

അവള് പറയട്ടെ...  ജ്യോതി അവളെ നിർബന്ധിച്ചില്ല... എന്തോ കാര്യം ആയി ഉണ്ട്.അല്ലങ്കിൽ അവള് ഇ ത്രയും ഡിസ്‌റ്റർബ് ആകില്ല....

കുറെ നേരത്തെ മൗനത്തിനു ശേഷം സെലിൻ പറഞ്ഞു..

ജ്യോതി നീ റൂമിൻ്റെ കാര്യം തിരക്കിയോ..??

അതൊക്കെ നമുക്ക് നോക്കാം ...എന്താ നിനക്ക് പറ്റിയത്???

എനിക്ക് ഇനി സെബിൻൻ്റെ കൂടെ ജീവിക്കാൻ പറ്റില്ല…  ഈ ഹോസ്റ്റലിൽ നിന്നു കൊണ്ട് എവിടെങ്കിലും ഒരു ഫ്ലാറ്റ് വാടകക്ക് എടുക്കണം പിന്നെ മോനെയും അമ്മയെയും കൂട്ടി അവിടേക്ക് മാറണം.

നീ എന്തൊക്കെയാണ് സെലിനെ  പറയുന്നെ…. നീയും  സെബിച്ചായനും
വഴക്കിട്ടെന്നോ…. അങ്ങനെ ഒന്ന് പതിവുള്ളതല്ലല്ലോ... പിന്നെ ഇപ്പൊ... ഒന്ന് തെളിച്ചു പറയടി.. അമ്മ ഇല്ലെടി വീട്ടിൽ?

പെട്ടന്ന് സെലിൻ ജ്യോതിയെ കെട്ടി പിടിച്ചു പൊട്ടി കരയാൻ തുടങ്ങി….
അവസാനം അവള് പറഞ്ഞ് തുടങ്ങി..
ഞാൻ കണ്ട സെബി അല്ല അത്... ഈ 15 വർഷം ഞാൻ മനസ്സിലാക്കിയ ആളല്ല അത്. ഇന്നുവരെ എന്നോട് കാണിച്ചത് കള്ളമായിരുന്നു… സെബിയുടെ മനസ്സ് നിറയെ സംശയം ആയിരുന്നു. അവൻ പറഞ്ഞതെല്ലാം കള്ളത്തരം ആണ് അവൻ ഒരിക്കലും എന്നെ വിശ്വസിച്ചില്ല ...എന്നെ നഷ്ടപ്പെടുമോ എന്നോർത്ത് അവൻ എല്ലാം അഭിനയിക്കയയിരുന്നൂ
അതും പറഞ്ഞു സെലിൻ വീണ്ടും കരയാൻ തുടങ്ങി..

സെലിൻ നീ കരയാതെ… നീ പറയുന്ന ഒന്നും എനിക്ക് മനസിലാകുന്നില്ല…..

നിനക്ക് ബ്രീതിങ് പ്രോബ്ലം ഉള്ളതല്ലേ... വെറുതെ അസുഖം വരുത്താതെ…..
സെലിൻ വീണ്ടും കരയുന്ന കണ്ട് ജ്യോതി പറഞ്ഞു..

ഓകെ ... ഞാൻ ഇനി ഒന്നും ചോദിക്കുന്നില്ല. നീ കുറച്ചുനേരം ഒന്ന് ഉറങ്ങു. ... കിടന്നോ...ഞാൻ ഹോസ്റ്റൽ സ്റ്റേയേ കുറിച്ച് തിരക്കി വരാം....
എന്തായാലും  ഇന്നൊരു ദിവസം അവളിവിടെ നിക്കട്ടെ....

വീണ്ടും ഒന്നും ചോദിക്കണ്ട എന്ന് ജ്യോതി വിചാരിച്ചു…. അവള് തന്നെ പറയട്ടെ…. കുറച്ച് കഴിയുമ്പോൾ തന്നെ പറയും...അതല്ലെങ്കിൽ പിന്നെ സെബിച്ചനെ  വിളിച്ച് ചോദിക്കാം.

ജ്യോതി സെലിനെ കട്ടിലിൽ കിടത്തി റൂമിൽ നിന്ന് ഇറങ്ങി ഹോസ്റ്റൽ ഓഫീസ് ലക്ഷ്യമായി പോയി.

വീണ്ടും സെലിൻ അവളുടെ ഓർമകളിലേക്ക് തിരിച്ചു പോയി.

ചേച്ചിയുടെ കല്യാണം കഴിഞ്ഞ് തിരിച്ച് വന്ന സെലിൻ  എന്തൊക്കെയോ മനസ്സിൽ തീരുമാനിച്ചാണ് വന്നത്. ഇനി അമ്മയുടെ ആഗ്രഹം നടത്തി കൊടുക്കണം.

എടീ   പോത്ത് പെണ്ണെ  നീ കൊണ്ടുവന്ന അച്ചാർ ഒന്ന് എടുക്കടി...മനുഷ്യൻ ഇവിടെ വിശന്ന് പൊരിഞ്ഞിരിപ്പാ....

അതിന് റോസ് മോളെ നിൻ്റെ കയ്യും വായും ഞാൻ കൊണ്ട് പോയില്ലയിരുന്നല്ലോ

അതല്ലടി .....നിൻ്റെ അമ്മേടെ വക അച്ചാർ വന്നിട്ട് കഴിക്കാൻ ഇരുന്നതാ…

തരാമെഡീ  കൊതിച്ചി പാറു…...

സെലിൻ കൊടുത്ത മീൻ അച്ചാറും കൂട്ടി റോസ് നല്ല വിസ്തരിച്ച് ചോറ് ഉണ് തുടങ്ങി.

സെലി...സെവി നിന്നെ ഫോൺ വിളിച്ചോ...നീ പോയി കഴിഞ്ഞ് കാണുമ്പോ എല്ലാം എന്നോട് ചോദിച്ചു നിനക്ക് എന്താ വിശേഷം എന്ന്. വന്നാൽ അത്യാവശ്യം ആയി നിന്നെ ഒന്ന് വിളിക്കാൻ പറഞ്ഞു...

മം...വിളിച്ചിരുന്നു...ഞാൻ കോൾ എടുത്തില്ല..നാളെ ഓഫീസിൽ പോകുമ്പോൾ കാണാം . എന്താ കാര്യം എന്ന് വല്ലോ പറഞ്ഞൊടി....

ആർക്കറിയാം ...അവനു പിന്നെയും പ്രേമം മൂത്ത് കാണും.

പോടി ...അതൊന്നുമായിരിക്കില്ല....

അങ്ങനെ നാട്ടിലെ വിശേഷങ്ങളും പറഞ്ഞു അവര് ഉറങ്ങി….

( തുടരും)


കുയിൽ പെണ്ണ്.6

കുയിൽ പെണ്ണ്.6

3.8
6481

രാവിലെ ബസിൽ കയറിയപ്പോഴെ കണ്ട് സേവി നോക്കുന്നത്.  അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു സെലിൻ സീറ്റിൽ ഇരുന്നു. അടുത്തിരുന്ന ചേട്ടനെ നോക്കി ഒരു ഹലോ പറഞ്ഞ് .  എന്നും കാണുന്ന ചേട്ടൻ ആണ്... ഹലോ....ബേട്ട  കാഫി ദിൻ കെ ബാദ് ദിഖി. ക്യ ഹുവ  സബ് ടീക് ടാക് ഹൈ ന??(മോളെ കുറേ നാള് ആയല്ലോ കണ്ടിട്ട്. സുഖം അല്ലെ) ജീ ഭയ്യ ചുട്ടി പെ ഗാവ് ഗയി ധി ( അതെ ചേട്ടാ അവധിക്ക് നാട്ടിൽ പോയിരുന്നു) അച്ചാ! രണ്ട് സീറ്റ് പുറകിലായി സേവി ഇരിപ്പുണ്ട്. മുന്നിലെ സീറ്റിൽ റോസും. അടുത്ത സ്റ്റോപ്പിൽ സെലിൻ്റെ അടുത്തിരുന്ന ചേട്ടൻ അവളോട് ബൈ പറഞ്ഞ് ഇറങ്ങി സേവി എഴുന്നേറ്റ് സെലിൻ്റെ സീറ്റിൽ വന്നിരുന്നു. സേവി മുന്ന