Aksharathalukal

കുയിൽ പെണ്ണ്.6

രാവിലെ ബസിൽ കയറിയപ്പോഴെ കണ്ട് സേവി നോക്കുന്നത്.  അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു സെലിൻ സീറ്റിൽ ഇരുന്നു. അടുത്തിരുന്ന ചേട്ടനെ നോക്കി ഒരു ഹലോ പറഞ്ഞ് .  എന്നും കാണുന്ന ചേട്ടൻ ആണ്...

ഹലോ....ബേട്ട  കാഫി ദിൻ കെ ബാദ് ദിഖി. ക്യ ഹുവ  സബ് ടീക് ടാക് ഹൈ ന??(മോളെ കുറേ നാള് ആയല്ലോ കണ്ടിട്ട്. സുഖം അല്ലെ)

ജീ ഭയ്യ ചുട്ടി പെ ഗാവ് ഗയി ധി ( അതെ ചേട്ടാ അവധിക്ക് നാട്ടിൽ പോയിരുന്നു)

അച്ചാ!

രണ്ട് സീറ്റ് പുറകിലായി സേവി ഇരിപ്പുണ്ട്. മുന്നിലെ സീറ്റിൽ റോസും.
അടുത്ത സ്റ്റോപ്പിൽ സെലിൻ്റെ അടുത്തിരുന്ന ചേട്ടൻ അവളോട് ബൈ പറഞ്ഞ് ഇറങ്ങി

സേവി എഴുന്നേറ്റ് സെലിൻ്റെ സീറ്റിൽ വന്നിരുന്നു.

സേവി മുന്നിലിരുന്ന റോസിന് ഹായ് പറഞ്ഞു.
ഹായ് സേവിയർ എന്താ വിശേഷം?

ഒന്നുമില്ല റോസ്.

എന്താ സെലിൻ ഒരു  മൈൻഡ് ഇല്ലാത്തേ ...... നാട്ടിൽ നിന്നും എപ്പോ വന്നു?

അങ്ങനെ ഒന്നുമില്ല സേവി….ഞാൻ ഇന്നലെ എത്തി ... തനിക്ക് എന്താ വിശേഷം?

അവളുടെ ചോദ്യം ശ്രദ്ധിക്കാതെ അവൻ ചോദിച്ചു .... താൻ എന്താടോ എൻ്റെ കോൾ എടുക്കഞെ?കണ്ടില്ല എന്ന് പറയണ്ട...ഞാൻ കുറേ കോൾ ചെയ്തിരുന്നു.

സോറി അത് കുറേ ബിസി ആയിരുന്നു. ചേച്ചിടെ വിവാഹം ഒക്കെ ആയിരുന്നില്ലേ...

സാരമില്ല... ഇന്ന് ലഞ്ച്  ബ്രേകിനു ഓഫീസിൻ്റെ ബാക്കിൽ ഉള്ള ജ്ജീൽ പാർകിൽ വരുമോ... എനിക്ക് കുറച്ചു സംസാരിക്കണം.

സെലിൻ പെട്ടന്ന് റോസിനെ നോക്കി എന്ത് പറയും എന്ന രീതിയിൽ  അവളൊന്നു പുഞ്ചിരിച്ചു ...

അത് ഇന്ന് പ്രയാസം ആണ്  സേവി... നാട്ടിൽ നിന്ന് വന്നതല്ലേ ഉള്ളൂ  കുറെ പെണ്ടിങ് വർക് കാണും.

എങ്കിൽ വൈകിട്ട് ഓഫീസ് കഴിഞ്ഞ് ഞാൻ വെയ്റ്റ് ചെയ്യാം. നമുക്ക് സംസാരിച്ചിട്ടു പോകാം .റോസ് പേടിക്കണ്ട ഞാൻ സെലിനെ  ഫ്ളാറ്റിൽ കൊണ്ട് വിട്ടോളം അധികം സമയം എടുക്കില്ല.

എനിക്കെന്ത്  പ്രശ്നം സേവി. സെലി അല്ലേ പറയാണ്ടെത്.

അതിനു മറുപടി ഒന്നും പറഞ്ഞില്ല എങ്കിലും സെലിൻ അപ്പോൾ മുതൽ ആലോചിച്ചത് എങ്ങനെ വൈകിട്ടത്തെ കൂടികാഴ്ച ഒഴിവാക്കും എന്നാണ്.

ബസിൻ നിന്നിറങ്ങി ഓഫീസിലേക്ക് നടക്കുമ്പോൾ സെലിൻ മൗനം ആയിരുന്നു.

എന്താണാവോ മേടം ആലോചിക്കുന്നത് അവനെ എങ്ങനെ ഒഴിവാക്കാം എന്നല്ലേ...

സെലിൻ റോസിനെ നോക്കി കണ്ണടച്ച്  കാണിച്ചു.

പിന്നെ ...... സെലി പറയാൻ മറന്നു..നമ്മുടെ അപ്പുറത്ത് വീട്ടിലെ രാജേഷിൻ്റെ അനിയൻ ദുബൈയിൽ നിന്ന് വന്നിട്ടുണ്ട്. ഇന്ന് ഡിന്നർ അവിടുന്നാണ്.

ഓ സത്യം!! ..... അപ്പോ ഇന്ന് ഒന്നും ഉണ്ടാക്കണ്ട.... രക്ഷപെട്ടു.

ഒരു മടിച്ചികോത....

റോസിൻ്റെ ഓഫീസിൻ്റെ സൈഡിലേക്ക് തിരിയുന്ന വഴിയിൽ എത്തിയപ്പോൾ അവള് പറഞ്ഞു....… വൈകിട്ട് സേവിടെ കൂടെ പോകുന്നെങ്കി പറയണം... ഓക്കേ ഡീ... ബൈ..

എന്ത് പറയാൻ....ഞാൻ പോകില്ല.. നിനക്കറിയമല്ലോ....

അവർ രണ്ടും അവരുടെ  ഓഫീസിലേക്ക് ഉള്ള വഴിയിലേക്ക് തിരിഞ്ഞു പോയി... അന്നേ ദിവസം സെലിന് നല്ല പിടിപ്പത് ജോലിയായിരുന്നു എത്തി കൊണ്ട് തന്നെ ബാക്കി കര്യങ്ങൾ എല്ലാം അവള് മറന്നു.

വൈകിട്ട് ഒരു നാല് മണി ആയപ്പോ സേവിയർൻ്റ് കോൾ വന്നു.

ഹലോ സെലിൻ ...എങ്ങന താൻ ഇറങ്ങാൻ ലേറ്റ് ആകുമോ?

ഇല്ല സേവി….പക്ഷേ  സേവി എനിക്ക് ഇന്ന് ഒരു ഡിന്നർന്
പോകണമായിരുന്ന്....നമുക്ക് നാളെ സംസാരിച്ചാൽ പോരെ അല്ലങ്കിൽ താൻ ഫോണിൽ പറഞ്ഞോ ഞാൻ കേൾക്കാം.

അത് വേണ്ട..... നേരിൽ പറയണം.    പിന്നെ താൻ പേടിക്കണ്ട ഞാൻ പെട്ടന്ന് ഫ്രീ ആക്കാം . തനിക്ക് ഡിന്നരിനും പോകാം. ഇനി എന്ത് പറഞ്ഞാലും തനിക്ക് എൻ്റെ കൂടെ വന്നാലേ പറ്റൂ...ഇല്ലങ്കിൽ ഞാൻ ഫ്ളാറ്റിൽ വരും.

ഓ ഇനി രക്ഷ ഇല്ല. .പോയി നോക്കാം ( ആദ്മഗതം)

ശരി സേവി......ഞാൻ ഒരു  അഞ്ച് മണിക്ക് ഇറങ്ങും ബസ്സ് സ്റ്റോപ്പിൽ കാണാം.

ഓക്കേ..... താങ്ക്സ്..
കോൾ കട്ട് ചെയ്ത്പ്പോ തന്നെ സെലിൻ റോസിയുടെ നമ്പർ ഡയൽ ചെയ്തു.

ഡീ ഞാൻ അവൻ്റെ കൂടെ പോയിട്ട് വരാം..ഞാൻ വന്നിട്ട് നമുക്ക് ഡിന്നർ കഴിക്കാൻ പോകാം.

ഹി ഹി ഹി..... അപ്പോ പോകാൻ തീരുമാനിച്ചു അല്ലേ? എന്താണ് ഇങ്ങനെ ഒരു മനം മാറ്റം

പോടി കോപ്പെ...മനം മാറ്റം ഒന്നും ഇല്ല... അവൻ പിന്നെയും വിളിച്ചു... പോയി കേൾക്കാം .വലിയ പ്രയോജനം ഒന്നും ഉണ്ടാവില്ല. അതവനും അറിയാം.

ശരി  ശരി .....നീ പോയിട്ട് വാ...

പോകണം എന്ന് റോഡിനോട് പറഞ്ഞു എങ്കിലും വീണ്ടും അങ്ങനെ ഒരു സാഹചര്യം അവള് ആഗ്രഹിക്കുന്നില്ല എന്നത് സെലിനും രോസിനും അറിയാം. വൈകിട്ട് ബസ്സ് സ്റ്റോപ്പിൽ സേവിയർ  അവളെ കാത്ത് നിൽപ്പുണ്ടായിരുന്നു.

ഈ പെണ്ണ് കാണാൻ വലിയ സുന്ദരി ഒന്നും അല്ല...പിന്നെ എന്താണ് ഇത്ര ആകർഷണം,. വെളുപ്പാണ് പെണ്ണിൻ്റെ അഴകെന്ന് പറഞ്ഞു നടന്ന ഞാൻ എങ്ങനെയാണ് ഈ അത്ര നിറമില്ലാത്ത ഇവളെ ഇഷ്ടപെട്ടത്...  സത്യം ആണ് പറയുന്നത് ... നിറത്തിൽ അല്ല കാര്യം വെളുപ്പ് ആണേലും കറുപ്പ് ആണേലും ഓരോ കണ്ണുകളിൽ കാണുന്ന ഇഷ്ടം ആണ് മുഖ്യം. ബാക്കി ഒക്കെ നാട്ടുകാരെ കാണിക്കാൻ ഉള്ള പ്രകടനം മാത്രം ആണ്....   അവളുടെ തുറന്നടിച്ചുള്ള സംസാരം ആണ് എനിക്കിഷ്ടം. ഏത് വിഷയവും എന്നോട് ചർച്ച് ചെയ്യാൻ അവൾക് മടി ഇല്ല. എൻ്റ ഇഷ്ടം പറഞ്ഞ് കഴിഞ്ഞാണ് ചെറിയ ഒരകലം തുടങ്ങിയത്. അല്ലങ്കിൽ കാണുമ്പോൾ തന്നെ ചാടി തുള്ളി സംസരമയിരുന്നു. ഇപ്പൊ ചെറിയ ഭയം ഉണ്ട് കണ്ണുകളിൽ... അവൾക്ക് അറിയാം എനിക്ക് അവളെ എത്ര ഇഷ്ടം ആണ് എന്ന്....എന്നിട്ടോ അവള് അടുക്കുന്നുമില്ലല്ലോ .......

ഹായ് സേവി... എന്താടോ താൻ എന്തോ സ്വപ്നത്തില് ആണ് എന്ന് തോനുന്നു.... എന്ത് പറ്റി സേവി?

  ഹായ് സെലിൻ .....എനിക്ക് പേടി ഉണ്ടായിരുന്നു താൻ  പറഞ്ഞു പറ്റിക്കുമോ എന്ന് ........... നമുക്ക് ഒരു ഓട്ടോ പിടിക്കാം.  C C D പോയി ഒരു കോഫി കുടിക്കാം എന്താ???

സെലിൻ എന്തേലും പറയുന്നത്തിന് മുൻപ് തന്നെ സേവിയർ  ഓട്ടോയ്ക്ക് കൈ കാണിച്ചു.. അവിടെ ചെന്നപ്പോൾ കുറച്ച് റഷ് തോന്നി എങ്കിലും  അവർ രണ്ടും ഒരു ആളൊഴിഞ്ഞ കോണിൽ ഇരുന്നു. ഓരോ മഫിനും കോഫിയും ഓർഡർ കൊടുത്തു.

സെലിൻ ആകെ ടെൻഷൻ അടിച്ചു ഇരിക്കുന്നുണ്ട്...ഇനി ഇവന് എന്ത് പറയാനാണ് ഇപ്പൊ വിളിച്ചത് ഞാൻ മുമ്പേ പറഞ്ഞതാണ് ഒരു റിലേഷൻ വേണ്ട, അതിന് എനിക്ക് താത്പര്യം ഇല്ല  എന്ന്. അതും പറഞ്ഞ് അവൻ്റെ ഫ്രണ്ട്ഷി്പ് കളയാനും മനസില്ല. സേവിയെ അവൾക് ഇഷ്ടമാണ്. അവൻ്റെ ഡീസൻ്റ് പെരുമാറ്റം ആരെയും ആകർഷിക്കുന്ന സംസാരം, കാണുമ്പോൾ എല്ലാം കൊച്ചു കുട്ടിയെ പോലെ അവളോട് വഴക്കിടുന്നത്, എപ്പോഴും അവളെ കളിയാക്കുന്നത് ഇതെല്ലാം സെലിൻ ഇഷ്ടം ആണ്. പക്ഷേ സെലിൻ അതിൽ ഒന്നും വീഴാൻ തയാറല്ല... ഒരു പ്രണയം അത് അവൾക്ക് വേണ്ട.... അവൾക് അവളുടെ അപ്പൻ ആണ് വലുത്. അപ്പന്  മൗനമായി കൊടുത്ത വാക്കാണ് വലുത്.

സെലിൻ.. വലിയ ചിന്തയിൽ ആണല്ലോ….ഞാനെന്താ പറയാൻ പോകുന്നത് എന്നയിരിക്കും. അല്ലേ?

സെലിൻ ദയനീയമായി അവനെ നോക്കി

ഞാൻ മറന്നിട്ടില്ല സെലിൻ പറഞ്ഞതൊന്നും.. എനിക്കറിയാം ഒരു റിലേഷനിൽ തനിക്ക് താത്പര്യം ഇല്ല എന്ന്.......

പക്ഷേ.....സേവി ഒന്ന് നിർത്തി

സെലി ആകാംഷയോടെ അവനെ നോക്കി പിന്നെ ഇനി എന്താണോ പറയാൻ ഉള്ളത്. ഇനി ഇവൻ്റെ കല്യാണം ഉറച്ചോ

സെലിൻ എനിക്ക് ഞങ്ങളുടെ കുവൈറ് ഓഫീസിലേക്ക് ട്രാൻസ്ഫർ ആണ്.. രണ്ടു വർഷത്തേക്ക്.

പെട്ടന്ന് സെലിന് എന്തോ ഒരു വിഷമം തോന്നി….കർത്താവേ കാത്തോളണേ….കരയിക്കല്ലെ അവള് ചിരിക്കാൻ വെറുതേ ഒന്നു പരിശ്രമിച്ചു.

അവളുടെ മുഖം മാറുന്ന കണ്ട സേവീയറിൻ്റെ മുഖത്ത് ഒരു പുഞ്ചിരി വന്നു.

എനിക്കറിയാം താൻ ഇപ്പൊ ഓർക്കുന്നത് ഈ മാരാണത്തിൽ നിന്നും രക്ഷ പെട്ടു എന്നല്ലേ.

അതിനു സെലിൻ എന്ത് മറുപടി പറയും എന്ന് അവൾക് തന്നെ അറിയില്ല.അവള് തല ആട്ടി കാണിച്ചു ...അല്ല എന്ന്

തനിക്ക് എന്നെ ഇഷ്ടകുറവില്ല എന്ന് എനിക്കറിയാം..... സത്യത്തിൽ തനിക്ക് എന്നെ ഇഷ്ടം ആണ് എന്നും എനിക്ക് അറിയാം.  ഞാൻ  പറഞ്ഞു വന്നത്  ഞാൻ പോയൽ രണ്ട് വർഷം കഴിയാതെ എനിക്ക് നാട്ടിൽ വരാൻ പറ്റില്ല  ഞാൻ വീണ്ടും തന്നോട് ഒരു റിലേഷൻ വേണം എന്ന് പറഞ്  തന്നെ ശല്യം ചെയ്യാതിരുന്നതു   നേരിട്ട് ഇനി തൻ്റെ വീട്ടുകാരോട് ചോദിക്കാം എന്ന് വിചാരിച്ചാണ്. വീട്ടുകാർ ആണല്ലോ തൻ്റെ പ്രശ്നം.

അവള് അവനെ തന്നെ നോക്കിയിരുന്നു ..

തൻ്റെ വീട്ടുകാര് എതിർക്കാൻ വഴി ഇല്ല. എൻ്റെയും തൻ്റെയും ഫാമിലി  ഒരുപോലെയാണ്.  മറ്റ് കുഴപ്പം ഒന്നും ഇല്ലാത്തത് കൊണ്ട് തൻ്റെ അപ്പൻ കെട്ടിച്ച് തരാതിരിക്കില്ലാ.

സെലിൻ അൽഭുതം തുളുമ്പുന്ന കണ്ണോടെ അവനെ നോക്കി.

പെട്ടന്ന് അവളുടെ രണ്ട് കൈകളും പിടിച്ച് അവൻ പറഞ്ഞു..

ഈ രണ്ട് വർഷം എനിക്കായി കാത്തിരിക്കാം എന്നെങ്കിലും ഒന്ന് പറയാമോ തനിക്ക്. ഞാൻ തന്നെ ശല്യം ചെയ്യില്ല.. നാട്ടിൽ തിരിച്ച് വന്നു തൻ്റെ വീട്ടിൽ വരാം. അതുവരെ ഇങ്ങനെ ഒരു കാര്യം ഞാൻ പറയില്ല. നമുക്ക് നല്ല ഫ്രണ്ട്സ് ആയി തന്നെ ഇരിക്കാം ഇനി തൻ്റെ വീട്ടുകാര് സമ്മതിച്ചാൽ മാത്രം കല്യാണം കഴിക്കാം. എന്താ തനിക്ക് സമ്മതമല്ലെ???

കുറേ നേരം അവരുടെ ഇടയിൽ മൗനം തളംകെട്ടി നിന്നു.. സേവി അവളുടെ മറുപടിക്കായി പ്രതീക്ഷയോടെ നോക്കിയിരുന്നു.

പതിയെ സെലിൻ പറഞ്ഞു തുടങ്ങി...സേവി സത്യം ആണ് എനിക്ക് തന്നെ ഇഷ്ടം ആണ്.  പക്ഷേ ..... അ ഇഷ്ടത്തിന് ഒരു പേരും കൊടുക്കാൻ എനിക്ക് ആവില്ല. തന്നെപ്പോലെ ഉള്ള നല്ലൊരു ഫ്രിൻഡ്നെ എന്തിൻ്റ് പേരിലും നഷ്ടപ്പെടുത്താനും ഞാൻ തയാറല്ല… എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉള്ള ഒരു ഫ്രണ്ട്ഷിപ്പ് എല്ലാർക്കും കിട്ടില്ല… പിന്നെ താൻ എന്നെ മനസിലാക്കുന്ന പോലെ ചിലപ്പോൾ ആർക്കും കഴിഞ്ഞെന്നും വരില്ല......

പിന്നെ ഈ രണ്ട് വർഷം....  എന്തായാലും എൻ്റെ അപ്പൻ ഉടനെ എന്നെ കെട്ടിച്ചുവിടില്ല
അതും പറഞ്ഞ് സെലി ചിരിച്ചു......  ഒരു കല്യാണത്തിൻ്റെ ക്ഷീണം തീർന്നില്ല. ഇനി ഉടനെ ഒന്നൂടെ എൻ്റെ കുടുംബം താങ്ങില്ലഡോ..

പിന്നെ എനിക്ക് ഒരു ചേച്ചി കൂടി ഉണ്ട് കല്യാണം കഴിക്കാൻ.

ഇതെല്ലാം കേട്ട് സേവിയുടെ മുഖത്ത് ഒരു സന്തോഷം അലതല്ലി.… അവൻ അവളുടെ കയ്യിലെ പിടുത്തം കുറച്ച് കൂടെ മുറുക്കി പിടിച്ചു…

പക്ഷേ…. സേവി… എനിക്ക് ഒരിക്കലും  തനിക്ക് വാക്ക് തരനോ, താൻ എനിക്ക് വേണ്ടി കാത്തിരിക്കണം എന്ന് പറയാനോ  എനിക്കാവില്ല... എൻ്റെ ഈ ജീവിതം എൻ്റേതല്ല... അതിൽ എൻ്റെ കുടുംബത്തിന് മാത്രമേ അവകാശം ഉള്ളൂ…...

സേവി ഈ ഒരു മറുപടി പ്രതീക്ഷിച്ചിരുന്നു എങ്കിലും  അവൻ്റെ കണ്ണ് നിറഞ്ഞു…. അവള് കാണാതെ അവനത് തുടച്ചു.  മറ്റ് ഏത് കാരണം പറഞ്ഞിരുന്നലും അവൻ അവളെ നിർബന്തിച്ചേനെ. ഇത് അവനും അറിയാം ഒരു കുടുംബത്തിൻ്റെ വേദന. കൂടെ അവളുടെ വാശികൂടെ ആണ് പെൺകുട്ടികൾ കുടുംബത്തോട് ചേർന്ന് നിൽക്കും എന്നത്.

എന്നാണ് സേവി പോകുന്നെ ??

ഒരു മാസം കഴിഞ്ഞ്......

പോകുന്നതിനു മുൻപ് കുറച്ച് ദിവസതെക്ക് നാട്ടിൽ പോയി വരണം....

നീ നാട്ടിൽ പോയപ്പോൾ ഫോൺ  വിളിച്ചത് ഞാനും നാട്ടിൽ വന്നു നിൻ്റെ അപ്പനോടു സംസാരിക്കട്ടെ എന്ന് ചോദിക്കാൻ ആയിരുന്നു

അത് കേട്ട് വീണ്ടും അവളുടെ മുഖത്ത് ഒരു പുഞ്ചിരി വന്നു. ഭാഗ്യം ഞാൻ ഫോൺ എടുത്തില്ല.... അപ്പൻ  ഒരിക്കലും ഇതിന് എതിർക്കില്ല.... പക്ഷ...വേണ്ട.... അപ്പൻ തീരുമാനിക്കട്ടെ എല്ലാം... അതിനിനിയും സമയം ഉണ്ട്.

സെബിയുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്ന അവളോർത്തു എന്ത് രസമാണ് ഇവൻ്റെ കുസൃതി നിറഞ്ഞ ചെറിയ കണ്ണുകൾ കാണാൻ. ഇടക്ക് ഇടക്ക് വരുന്ന ചിരിയും,  കട്ടി മീശയും അ മുഖത്തിന് നന്നായി ചേരും.

അവള് പതുക്കെ അവളുടെ കൈകൾ അവൻ്റെ കയ്യിൽ നിന്ന് വിടുവിച്ച് ദൂരേക്ക് നോക്കി ഇരുന്നു… അവളുടെ മനസ്സിൽ ഇരമ്പുന്ന കടലിനെ ശാന്തമാക്കാൻ ഉള്ള ശ്രമത്തിൽ.....
ഇല്ല എനിക്ക് ജയിക്കണം ഇത് പെൺ മക്കളുള്ള ഒരപ്പൻ്റെ അഭിമാന പോരാട്ടമാണ്.  ആങ്ങള ഇല്ലേലും ഞങൾ നന്നായി ജീവിക്കും അത് കാണിച്ച് കൊടുക്കണം എൻ്റെ അപ്പൻ്റെ ആൾക്കാർക്ക്. അവരു പണ്ടെ പറഞ്ഞതാണ് ആങ്ങളെ പോലെ പെങ്കമ്മരും ആരുടെ എങ്കിലും കൂടെ ഇറങ്ങി പൊയികൊള്ളും എന്ന് ... ഇല്ല...അത് നടക്കരുത്....

സേലി… ഞാൻ പോയാൽ വല്ലപ്പോഴും നിന്നെ വിളിക്കുന്നത് കൊണ്ട് വിരോധം ഉണ്ടോ??

ഇതെന്ത് ചോദ്യം ആണ് സേവി? വിളിചില്ലേൽ ആണ്  വിരോധം… നമ്മുടെ കൂട്ട് അങ്ങനെ തീരുന്നത് ആണോ…ഇനി തനിക്ക് എന്നെ കോൾ ചെയ്യുന്നത് വീണ്ടും പ്രയാസം ആണെങ്കിൽ വേണ്ട.. ഒരു കോണ്ടാക്റ്റ് ഇല്ലാതിരുന്നാൽ തനിക്ക് മറക്കാൻ എളുപ്പമാകും...

ഹ ഹ ഹ ......അതോർത്ത് നീ വിഷമിക്കണ്ട…. ഞാൻ നോക്കിക്കോളാം…. നീ കണ്ടോ ഇനിയാണ് നീ എൻ്റെ പ്രേമലേഖനം എഴുത്തിലെ Phd കാണാൻ പോകുന്നത്.

അതും പറഞ്ഞ് അവർ രണ്ടും ചിരിച്ചു.

എങ്കിൽ നമുക്ക് പോയാലോ… നിനക്ക് ഡിന്നർ ഉള്ളതല്ലേ.

തിരിച്ചുള്ള യാത്രയിൽ അവരു രണ്ടും ഒന്നും പറഞ്ഞില്ല…. സേവി അവളെ വീട്ടിൽ കൊണ്ടുപോയി വിട്ടിട്ടണ് പോയത്

വീട്ടിൽ എത്തിയപ്പോഴേ റോസ് തിരക്കി എന്തായിരുന്നു??

പിന്നെ പറയാമെടി….നല്ല വിശപ്പ്.. നമുക്ക് കഴിച്ചിട്ട് വരാം.

സെലിൻ പെട്ടന്ന് തന്നെ ഫ്രഷ് ആയി രാജേഷിൻ്റെ വീട്ടിൽ പോകാൻ റെഡി ആയി.
ഒരു ആകാശ നീല ടോപ്പും ബ്ലാക് ലോംഗ് സ്കർട്ടും ആണ്  അവളുടെ വേഷം .....റോസ് ഒരു റെഡ് ഫുൾ ഗൗൺ ഇട്ടു. സെലിൻ മുടി അലസമായി ഒരു ചെറിയ ക്ലെച്ചർ ഇട്ട് , കട്ടിക്ക് തന്നെ കണ്ണെഴുതി.

രാജേഷിൻ്റെ ഫ്ളാറ്റിൽ വേറെയും രണ്ട് മൂന്ന് പേര് ഉണ്ടായിരുന്നു . രാജേഷിൻ്റെ അനിയൻ വിനോദ് എല്ലാവരോടും പെട്ടന്ന് കൂട്ടായി.

അവിടെ ചെന്ന് കഴിഞ്ഞുള്ള അവളുടെ സംസാരവും ബഹളവും കണ്ടാൽ ആരും പറയില്ല ഒരു കടലുണ്ട് അവളുടെ ഉള്ളിൽ എന്ന്..... അതാണ് അവളുടെ പ്രത്യേകത... വെള്ളത്തെ പോലെയാണ്... മലയിൽ നിന്നും ആർത്തലച്ചു കുതിച്ചു വരുന്ന വള്ളവും ഗ്ലാസ്സിൽ എടുത്താൽ ശാന്തം ആകുന്നത് പോലെയാണ് അവളും.. എവിടെയാണോ അവിടെ ആണ് അവള്.

ദിവസങ്ങൾ പെട്ടന്ന് പോയി സേവി നാട്ടിലേക്ക് പോയി... ഇനി അവിടുന്ന് നേരെ കുവൈറ്റ്‌ന് പോകും..

അവൻ്റ്റ് മനസ്സ് ശാന്തമായിരുന്നു... കാരണം അവൻ അറിയാമായിരുന്നു.. സെലിൻ ആരെയും പ്രമിക്കില്ല എന്നും രണ്ടു വർഷം കഴിയാതെ അവളുടെ കല്യാണവും നടക്കാൻ ചാൻസ് ഇല്ലാ എന്നും. എങ്കിലും അവളിൽ നിന്ന് ഒരു സ്നേഹ വാക്ക് കേൾക്കാൻ പറ്റില്ലല്ലോ എന്ന വിഷമം ഉണ്ടായിരുന്നു... എങ്കിലും അവളെ ഒരിക്കലും ആർക്കും കൊടുക്കില്ല എന്ന് തന്നെ  അവൻ തീരുമാനിച്ചു. അങ്ങനെ എന്തങ്കിലും ഉണ്ടായാൽ അവനെങ്ങനേയും നാട്ടിൽ പറന്നെത്തും എന്ന് അവൻ അവനോടു തന്നെ പറഞ്ഞു.

നാളെയാണ് റോസിൻ്റെ അനിയൻ നാട്ടിൽ നിന്ന് വരുന്നത്.  റോസും സേലിനും അവനുള്ള റൂം ഒരുക്കുന്ന  തിരക്കിലാണ്...റോസിൻ്റെ സാധനം എല്ലാം സെലിൻ്റെ റൂമിലേക്ക് മാറ്റുന്ന തിരക്കാണ്… രാവിലെ റോസ് പോകും അവളുടെ അനിയൻ കോചനെ  പിക്ക് ചെയ്യാൻ…

(തുടരും)കുയിൽ പെണ്ണ്.7

കുയിൽ പെണ്ണ്.7

4
6105

അന്ന് വൈകിട്ട് ഓഫീസ് വിട്ട് വന്നപ്പോൾ സെലിൻ കണ്ടു റൂമിൽ ഇരുന്നു  മാഗി കഴിക്കുന്ന ഒരു പാവം തനി നാടൻ ചെക്കൻ...ഒരു അയ്യോ പാവി….. മയങ്ങുന്ന പൂച്ച കണ്ണുള്ള ഒരു കുട്ടനാട് കാരൻ....  ഇരുപത്തി ഒന്ന് വയസ്സിൻ്റെ എല്ലാ നിഷ്കളങ്കതയും ഉണ്ട്  അ മുഖത്ത്. ഫ്ളാറ്റിൽ കയറിയപ്പഴെ അവനെ നോക്കി  സെലിൻ പറഞ്ഞു..... സെബി അല്ലേ...... ഞാൻ   സെലിൻ …  യാത്ര ഒക്കെ എങ്ങനെ ഉണ്ടായിരുന്നു???? സുഖമായിരുന്നു…  റോസെച്ചി  പിക് ചെയ്യാൻ വന്നത്കൊണ്ട് വലിയ കുഴപ്പം ഇല്ലാതെ എത്തി… സെലിൻ ഇവിടെ  അടുത്താണോ  ജോലി ചെയ്യുന്നത്?? എന്താ...എന്താ...എന്താ… സെലിനോ......അയ്യോ അത് വേണ്ട സെബി...ഞാൻ സെബിയെകാൾ മൂത്തത