എന്തും സംഭവിക്കാം...
തുടർന്നു വായിക്കുക...
എന്തു ചെയ്യണം എന്ന് അറിയാതെ നിന്ന് വിയക്കുമ്പോയാണ് ആകാശം വിയുങ്ങാനെന്നോണം തനിക്കു മുകളിലുള്ള പാറ ശ്രദയിൽ പെട്ടത്. പാറയുടെ മുകിൽ നിന്ന് വെള്ള ചാട്ടം പോലെ തയേക്കോഴുക്കുന്ന കൂറ്റൻ വള്ളികളിൽ അവളുടെടെ കണ്ണിൽ ഉടക്കിയത്.
സമയം കളയാതെ അത്യാവശ്യം നീളം തോന്നിക്കുന്ന ഒരു
വള്ളിയിൽ പിടിച്ച് അവള് വയറിൽ മുറുക്കി കെട്ടി . ശേഷം
മറ്റൊരു വള്ളിയെടുത്ത് അയാളുടെ അടുത്തേക്ക് ഓടി അയാളുടെ തല വഴി വള്ളി കീയോട്ടിട്ട് പിറകോട്ട് വലിച്ചതും, അയാൾ ഒന്ന് പിറക്കോട്ടു വേച്ചു പോയി. നോടിയിടയിൽ അയാളുടെ കോളർ പിടച്ചു കൊണ്ട് അവള് തോട്ടടുത്തുള്ള പുല്ല് പന്തയിലേക്ക് മറിഞ്ഞു.
ഇറുക്കി പിടിച്ച കണ്ണുകൾ വലിച്ചു തുറക്കുമ്പോൾ എന്നെ തന്നെ നോക്കി കണ്ണുരുട്ടുന്ന അയാളെ കണ്ടതും.... ലിയ ഒന്ന് ഞെട്ടി.
നീ....... എന്ന് ചോദിച്ചു കൊണ്ട് കിടന്ന സ്ഥലത്ത് നിന്ന് എഴുന്നേക്കാൻ നോക്കിയതും. മേലാസകലം വേദന വലിഞ്ഞു മുറുക്കി , വേദന കാരണം എരിവും വലിച്ചു അവിടെ തന്നെ കിടന്നു.
അതെ ഇത് അവള് തന്നെ ..... ഒരു പെണ്ണിന് ഒരു പെണ്ണിനെ തിരിച്ചറിയാൻ അവരുടെ ബോഡി ഒന്ന് തൊട്ടാൽ മതി, ഞമ്മൾ അന്ന് അത്യാവശ്യതിലെറെ തൊട്ടത് കൊണ്ട് എനിക്ക് തോന്നിയിരുന്നു പെണ്ണാണ് എന്ന്, പിന്നെ അവളുടെ വേശം സംശയം ഉയർത്തിയിരുന്നു. പെണ്ണ് തന്നെയാണോ എന്നു ഉറപ്പിക്കാനാണ് മാസ്ക് അയിപ്പിച്ചത് അതോടെ പെണ്ണാണ് എന്ന് ഉറപ്പിച്ചു.
എൻ്റെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ പണയം വെച്ച് വന്ന ഇവൾ എന്തിനാ ചാവാൻ നോക്കുന്നത്... ഊര ഉയിഞ്ഞ് കൊണ്ട് അവളെ നോക്കിയപ്പോ
കൊല്ലാൻ ഉള്ള ദേഷ്യത്തിൽ എന്നെ നോക്കിക്കൊണ്ട്. പൊടിയും തട്ടി ഞമ്മളെ തളളി മാറ്റി എഴുന്നേല്ക്കാൻ നിന്നപ്പോയാണ്.
കാലുറക്കാത്തെ ഞങ്ങളിലേക്ക് അടുക്കുന്ന 3 കീടങ്ങളെ കണ്ടത്. മദ്യം നന്നായി മോന്തിയിട്ടുണ്ട്, കയ്യിലുള്ള കുപ്പിയാട്ടി കൊണ്ട് അവർ ഞങ്ങളുടെ അടുത്തേക്ക് വന്നു.
അവരുടെ കഴുക കണ്ണുകൾ ഇരുവരെയും ചൂയ്ന്നു നോക്കി കൊണ്ടിരുന്നു .
അവരെ നോക്കി എണീക്കാൻ നോക്കിയ ഞമ്മൾ വീണ്ടൂം അവിടെ തന്നെ മലർന്നു വീണു.
എൻ്റെ വീയ്‌ച്ച അവരുടെ നോട്ടതിൻ്റെ ആക്കം കൂട്ടി.
ഊറി ചിരിച്ചു കൊണ്ട് ഒരുവൻ എന്നിലേക്ക് അടുത്തു.
അവൻ്റെ മദ്യ കുപ്പിയിലെ അവസാന അംശം എൻ്റെ വായയിലേക്ക് ഒയികാൻ നിന്നതും ,
പിന്നെ കണ്ടത് വായുവിലൂടെ പറക്കുന്ന ബോട്ടിലാണ്.
അത് നേരെ ചെന്ന് പാറയിൽ ഇടിച്ചു ചിന്നഭിന്നമായി.
എനിക്കു നേരേ ഒയിച്ച ബോട്ടിൽ അവള് കാൽ കൊണ്ട് സിക്സ് അടിച്ചു വിട്ടതാണ്....
അവളെയും ബോട്ടിലി നെയും മാറി മാറി നോക്കുമ്പോയാണ്
ഡീ.... എന്ന് വിളിച്ച് അവൾക്ക് നേരേ അയാൾ കൈ ഉയർത്തിയത്. അയാളുടെ മസിലിനു ഇട്ട് ഒരു കുത്തും മർമം നോക്കി ഒരു ചവിട്ടും കൊടുത്തതും,
അയാൾ അലറി കൊണ്ട് എനിക്ക് മുന്നിൽ മുട്ടു കുത്തി.
പിന്നെ അവിടെ നടന്നത്, ഒരു ഒന്നൊന്നര ഫൈറ്റ് ആയിരുന്നു.
സിനിമയിൽ രാംചരൻ കാട്ടി കൂട്ടുന്നത് ഒക്കെയാണ് ഇത് കണ്ടപ്പോ നമ്മുക്ക് ഓർമ വന്നത്.
എല്ലാവരെയും അടിച്ചോതുക്കി , ആട്ടിയോടിച്ച് അവള് എനിക്ക് നേരേ വന്നു
ഇനി എന്ത് കണാൻ നിൽകാ,, എണീറ്റു പോടി... എന്ന് പറഞ്ഞ് നിലത്തു വീണ. ക്യാപ് എടുത്തു വെച്ച് പോകാൻ നിന്നതും ഞാൻ അവളുടെ കാലിൽ പിടിച്ചു.
അവള് എന്നെ തുറിച്ചു നോക്കി....
(ഇനിയും ഇവൾ .തായേക്ക് ചാടില്ല ആര് കണ്ടു .. ഞമ്മള്ക്ക് പേടി ഇല്ലാതില്ല, അവർക്ക് കിട്ടിയതിൻ്റെ ബാക്കി നമ്മുകും കിട്ടിയേക്കാം എന്നാലും കാൽ വിടാൻ ഉദ്ദേശം ഇല്ല.)
വിടെടി... ഞാൻ ചാവാൻ വന്നത് ഒന്നും അല്ല.
കണ്ണും അടച്ച് അവളുടെ കാലും പിടിച്ച് നൽകുന്ന ലിയയെ നോക്കി അവള് പറഞ്ഞു.
ഹേ ചാവാൻ വന്നത് അല്ലേ...
ലിയാ....
പെട്ടന്നാണ് പിന്നിൽ നിന്ന് ആഷി അവളെ വിലിച്ചത്.
ആഷി... വേഗം വാ അല്ലേ ഇവർ ഇപ്പൊ തായേക്കു ചാടും
വാ വന്ന് പിടിക്ക്...
എന്ന് പറഞ്ഞതും ആഷി ഓടി വന്ന് അവളെ കാൽ പിടിച്ചു വലിച്ചു തായെയിട്ടു...
ലിയയെ പൊന്തക്കിടയിൽ നിന്ന് പിടച്ചു എണീപ്പിച്ചു, നിലത്ത് കിടക്കുന്നവളെ നോക്കിയതും ആശിയൊന്ന് ഞെട്ടി....
(പടച്ചോനെ ഇത് പെണ്ണായിരുന്നോ... കണ്ടാൽ പറയൂല, സോറി പെങ്ങളെ... അറിയാതെ. ഒരു ആവേശത്തിന്...)
ഇതാരാ....
ആഷി ലിയയേടായി ചോദിച്ചു.
ലിയ കയ്യ് മലർത്തി
അവള് ആഷിയേ നോക്കി ഒന്ന് പൊട്ടിക്കാൻ നിന്നതും പിന്നെ വേണ്ട എന്ന് വെച്ച് നിലത്ത് ആഞ്ഞ് ചവിട്ടി എണീറ്റു പോക്കറ്റിൽ നിന്ന് മാസ്ക് എടുത്തു വെച്ച്
പോകാൻ നിന്നതും ആഷി അവളുടെ മുന്നിൽ കയറി നിന്നു...
ഈ ആഷി അവളെ കയ്യിൽ നിന്ന് കൊണ്ടേ അടങ്ങു തോന്നുന്നു.
നീ ആരാ....
അറിഞ്ഞിട്ട് എന്തിനാ....
അറിഞ്ഞിട്ട് പറയാം
പെട്ടന്ന് അവളുടെ മുഖഭാവം മാറി മുഖം വലിഞ്ഞു മുറുകി.
ആഷിക്കു അവളിൽ നിന്ന് ഇപ്പൊ ഒന്ന് കിട്ടും എന്ന് പ്രതീക്ഷിച്ചു നിക്കുമ്പോയാണ്
ആഷിക്ക് പിന്നിലായി നിൽക്കുന അസിയെ കണ്ട് അവള് ഞങ്ങളേയെല്ലാവരെയും മാറി മാറി നോക്കി....
താൻ.... ഇവിടെ...
കണ്ണും മിഴിച്ച് അസി അവളെ നോക്കി ചോദിച്ചു .
അവൻ്റെ മുഖത്ത്, ദേഷ്യവും, അമ്പരപ്പും മിന്നി മറിയുന്നുണ്ടായിരുന്നു.
നിക്ക് എന്താ ഇവിടെ വന്നൂടെ...
യൂറോപ്പ്..... നീ...
ആലിസ് താൻ എന്താടോ ആളെ മക്കാറാകുകയാണോ..?
ആലിസോ.. ഏത് ആലിസ്....... എന്നും പറഞ്ഞ് അവനെ നോക്കി പുച്ഛിച്ചു അവള് മുഖം തിരിച്ചു...
കീശയിൽ നിന്ന് ഒരു കടലാസ് എടുത്ത് അവൻ്റെ മുഖത്തിന് നേരെ പിടിച്ച് രണ്ടായി വലിച്ചു കീറി കൊണ്ട് അവള് പറഞ്ഞു.
ഇതോടെ ആലിസ് എന്ന ചാപ്റ്റർ ക്ലോസ്.....
അസി ഒന്ന് ഞെട്ടി, പിന്നെ കലിപ്പിൽ എന്തോ ചോദിക്കാൻ നിന്നതും അവള് അവനു നേരെ കയ്യ് ഉയർത്തി....
നീ എന്താ ചോദിക്കുന്നത് എന്ന് എനിക്ക് അറിയാം
പറയാം...... പക്ഷേ ഇനി മേലാൽ ഞമ്മൾ തമ്മിൽ ഒരു
മണ്ണാം കട്ടയും ഉണ്ടാവരുത് സമ്മതാമാണോ...
ആസി അതിന് സമ്മതം എന്നോണം തലയാട്ടിയതും
അവള് പറയാൻ തുടങ്ങി.
ഇവരുടെ സംസാരം കെട്ട് ലിയയും. ആഷിയും എട്ടും പൊട്ടും തിരിയാതെ അവരെ തന്നെ നോക്കി നിൽകുമ്പോയേക്കും അവള് പറഞ്ഞു തുടങ്ങിയിരുന്നു...
MY NAME'S ALIBA ZAITHOON,FROM BANGLORE,
ഒരു ആക്സിഡൻ്റ് ഉറ്റവരെല്ലാം പോയി, പറയാനായി ആരുമില്ല, പെണ്ണായി പോയത് കൊണ്ട് ജീവിക്കാൻ കുറച്ച് വിദ്യ അഭ്യസികേണ്ടി വന്നു, എനിക്കും എൻ്റെ തലമുറയ്ക്കും ജീവിക്കാൻ ഉളളത് ഉപ്പ സംബന്ധിച്ചിരുന്നു, അതും കൊണ്ട് ബഗ്ലൂർ വിട്ട് ചുറ്റി തിരഞ്ഞ് കേരളത്തിൽ വന്നപ്പോയാണ് REEROK കമ്പനി മാനേജർ ഒരു പെൺ ബോർഡി കാർഡ് നെ അന്വേഷിക്കുന്നു എന്ന് അറഞ്ഞത്,
കേട്ടപ്പോ അതിശയം തോന്നി ,അതിനു പുറത്താണ് അവിടെ വന്നത്. എൻ്റെ കാഷ്ട്ടകാലത്തിന് സെലക്ഷൻ കിട്ടി .... ആവുന്നത്ര ഒയിഞ്ഞു മാറുമ്പോയാണ് അറിഞ്ഞത്. ക്രൂരമായി ബലാൽ സംഗത്തിന് ഇരയായി മരണം മുഹാമുഗം കണ്ട് കിടക്കുന്ന മകളുടെ തിരിച്ചു വരവ് കാത്തിരിക്കുന്ന ഒരു റിടൈർ പോലീസ് ഓഫീസർക്കാണ് ഞാൻ കാവൽ ഇറികേണ്ടത് എന്ന് അറിഞ്ഞത്. നീതി തേടുന്ന ആയാൾക്ക് വേണ്ടി മാത്രം.
അല്ലാതെ നിങ്ങളെ ഒന്നും പണം മോഹിച്ചല്ല.
ഇനി എന്തെങ്കിലും അറിയണോ തനിക്ക്......
ഇനി എങ്കിലും എന്നെ ഒന്ന് വെറുതേ വിട് ഇല്ലെൽ ... എന്നും പറഞ്ഞ്
അവള് അസിക്ക് നേരെ ചെന്നതും അസി അവളെ തുറിച്ചു നോക്കി.
കാക്കു നിങൾ തമ്മിൽ അറിയുമോ.......
അതേ അറിയാം.. ഇത് എൻ്റെ ഒരു ചെറിയ, മരങ്ങോഡൻ
BOSS ആയിരുന്നു. അവനേ നോക്കി പുച്ഛിച്ച് കൊണ്ട് അവള് പറഞ്ഞതും..
ഡീ ...എന്ന് വിളിച്ചു അവൻ അവൾക്ക് നേരെ വിരൽ ചൂണ്ടിയതും , പോക്കറ്റിൽ ഒരു കയ്യും മറു കൈ കൊണ്ട് ക്യാപ് റെഡിയാകി അവനു നേരെ പുരികം ഉയർത്തി കൊണ്ടുള്ള അവളുടെ നിർത്തം കണ്ടതും അസി വേഗം കയ്യ് പിൻവലിച്ചു.
അവനെ നോക്കി KEEP IT UP എന്ന് പറഞ്ഞ് അവള് അവിടെ നിന്ന് പോയി.....
അവള് പോകുന്നതും നോക്കി പല്ലിറുമ്പുന്ന അവനേ ആശി അടുതേക്ക് വിളിച്ചു.
ആരാടാ അത്...
അതാണോ ഇപ്പൊ ഇവിടത്തെപ്രശനം
എവിടെ ആയിരുന്നെ ഡീ... നീ.. എത്ര വിളിച്ചു നിന്നെ നിനക്ക് എന്താ കോൾ എടുത്ത...
അതെ, അതും ശെരിയാ... നിനക്ക് എന്താ ഒന്ന് കോൾ എടുത്ത എന്നും ചോദിച്ചു ആഷി ലിയക്ക് നേരെ തിരഞ്ഞു.
ഇതാണോ ഇപ്പൊ ഇവിടത്തെ ശെരിക്കുള്ള പ്രശനം?🤨
അവരെ രണ്ട് പേരെയും തുറിച്ചു നോക്കി കൊണ്ട് ലിയ ചോദിച്ചു
അതെ അതും ശെരിയാണ് ..ആരാടാ അളിയാ അവള്?
അസിയെ പിടച്ചിരുത്തി കൊണ്ട് ആശി ചോദിച്ചു.
നീ കേട്ടതല്ലെ അവള് പറഞ്ഞത് അതന്നെ...?😏
അവളെ കുറിച്ചു പറയാൻ താൽപര്യം ഇല്ലാത്ത പോലെ അവൻ പറഞ്ഞു
അത് ഒക്കെ , അതിൻ മുമ്പ് നിങൾ എങ്ങനെ പരിച്ചയം എന്ന്. അത് പറ.
നി.. റിട്ടയർ പൊലീസ് ഓഫീസർ രാം മേനോനെ അറിയുമോ?
ഏത്.. അങ്കിള്ളോ...! ഉപ്പ പറയാറുള്ള കൂട്ടുകാരനോ... ആ നിക്ക് അറിയാം
അവൻ്റെ ചോദ്യത്തിന് ഉടനടി ലിയ മറുപടി നൽകി.
മമ.. അവർ തന്നെ.. അവരേ മകളെ കുറിച്ചാണ്
അവള് നേരത്തേ പറഞ്ഞത്, അതിനേ കുറിച്ച് അന്വേഷിച്ചു വലഞ്ഞ അങ്കിൾ യാതൃഷികമായി കോമയിലായി, സംസാരശേഷി മാത്രം ബാക്കിയായി
അങ്കിൾ സ്വന്തം മകളുടെ തിരിച്ചു വരവ് പ്രതീക്ഷിച് സിറ്റി
ഹോസ്പിറ്റലിൽ ICU ക്ക് മുന്നിലുള്ള ഒരു ചെറിയ മുറിയിൽ താമസമാക്കി. ഒരു സാധാരണ കാരനായ അങ്കിന് സ്വന്തം ചിലവും, മകളടെ ചികിത്സ ചിലവും താങ്ങാൻ ആവുമായിരുന്നില്ല.
എല്ലാം ഉപ്പ ഏറ്റെടുത്തു. ഉപ്പ യുടെ സ്ഥാനത്ത് നിന്ന്
എല്ലാം നോക്കി നടത്താൻ ഉപ്പ അത് എന്നെയും
ഏല്പിച്ചു.
എന്നാൽ
അതികം ചികിത്സിക്കുന്നതിന് മുമ്പ് അങ്കിളിൻ്റെ
മകൾ മരിച്ചു, തൻ്റെ മകൾക്ക് പറ്റിയത് മറ്റൊരു പെൺകുട്ടികൾക്കും ആവർത്തികാതിരികാൻ ചിക്കിസയിൽ ആയിരിക്കെ തന്നെ അങ്കിൾ
അവർക്കെതിരെ എവിഡെന്സ് ശേഖരിച്ചു കൊണ്ടിരിക്കുമ്പോൾ അങ്കിളിന്
നേരെ പലവട്ടം അറ്റാക്ക് ഉണ്ടായി, അതിന് പ്രതിവിധിയായി ഉപ്പ ഇവളെ വെച്ചത്, വെക്കുന്നത് ഒരു പെണ്ണായിരിക്കണം എന്ന് അങ്കിളിന് നിർബന്ധമായിരുന്നു, ഒരു പെണ്ണിനെ കാക്കാൻ
ആണിന് പറ്റുന്നത് പോലെ ഓരാണിനെ കാക്കാൻ പെണ്ണിനും പറ്റും എന്ന് തെളിയിക്കാനായിരുന്നു എന്നാണ് അങ്കിൾ എന്നോട് കാരണം ചോദിച്ചപ്പോ പറഞ്ഞത്. അങ്കിളിനു അവള്, അവരുടെ നഷ്ട്ടപെട്ട മകൾ തന്നെയായിരുന്നു..
അത് മുതലെടുത്തു കൊണ്ട് അങ്കിളിനെ കൊണ്ട് കാര്യ ബോധമില്ലാതെ അവള് പുറത്ത് പോകും, അതിനുള്ളത് മുയുവൻ ഉപ്പാടെ കയ്യിൽ നിന്ന് എനിക്കാണ് കേൾക്കാർ.
അതോടെ ഞാൻ അവളെ പലതിൽ നിന്നും വിലക്കി, പല നിയത്രണങ്ങളും ഏർപ്പെടുത്തി.. പക്ഷേ അവള് അതിനെല്ലാം വിപരീതമേ ചെയ്യൂ...😑😖😖
അങനെ ഇരിക്കെയാണ് പ്രശ്സ്ഥ മോഡലിങ്ങും,GRAZA കമ്പനി ചെയർമാൻ EBIN MATHWE ആണ് മകളുടെ അവസ്ഥക്ക് കാരണം എന്ന് അങ്കിൾ അറിയുന്നത്.
ഉപ്പ അവരുമായി ഒരു MEETING അറേഞ്ച് ചെയ്തു ,നേരിട്ട് അവനെ പൂട്ടാൻ ആയിരുന്നു പ്ലാൻ, പക്ഷേ മീറ്റിങ്ങ് മാറ്റി വെക്കെണ്ടി വന്നു.
ഉപ്പയും, അങ്കിളും കൂടെ നടത്തുന്ന നീക്കങ്ങൾ അവർ അറിഞ്ഞു.അതോടെ ഉപ്പാക്ക് നേരെയും പിന്നെ അറ്റാക്ക് തുടങ്ങി , അതിൻ്റെ ഭാഗമായിരുന്നു നിങ്ങളുടെ നിക്കാഹ്, ഉപ്പ നാട്ടിൽ വന്നപ്പോയേക്കും അങ്കിളിൻ്റെ അവസ്ഥ വളരെ മോശമായിരുന്നു.....
നിങ്ങളുടെ നികാഹ് നടക്കുമ്പോൾ ഞാൻ സിറ്റി ഹോസ്പിറ്റലിൽ അവസാന ശ്വാസം വലിക്കുന്ന അങ്കിളിൻ്റെ അടുത്തായിരുന്നു.
അവനെ പൊക്കാൻ ഉള്ള എല്ലാ എവിഡെൻസും അടങ്ങിയ ഡോക്യുമെൻ്റ് മുയുവനും അവളെ കൈ വശമായിരുന്നു അങ്കിൾ ഏൽപ്പിച്ചത്.
അത് ചോദിച്ചു ചെന്നപ്പോ അവളത് കളഞ്ഞു.അന്നും ഉപ്പ എന്നിൽ ആണ് തെറ്റ് കണ്ടത്, ഞാൻ അത് വാങ്ങി വാങ്ങി സൂക്ഷിക്കാഞിട്ടാണ് എന്ന് പറഞ്ഞ് എനിക്ക് വേണ്ടത് കിട്ടി ഉപ്പയുടെ കയ്യിൽ നിന്ന്. അന്നേ അവളെ കൊല്ലേണ്ടത് ആയിരുന്നു. ഇപ്പൊ അവള് പറയുന്നത് കെട്ടില്ലെ അവള് ആലിബ ആണെന്ന് ആർക്ക് അറിയാം സത്യം, ഇവൾ EBIN
ൻ്റെ ബാക്കിയാണോ എന്ന് ആർക്കറിയാം 😖
ദേഷ്യം കടിച്ചമർത്താൻ പാട് പെടുന്ന അസിയെ നോക്കി ലിയ ബാക്കി പറയാൻ പറഞ്ഞു.
എന്നിട്ട് എന്താ
ആ ദേഷ്യത്തിൽ എന്നെ കബനി നോക്കാൻ നാട് കടത്തി
പട്ടിയെ പോലെ രാവും പകലും പണി എടുത്താണ് കമ്പനിയെ ഒന്ന് തിരിച്ച് പിടിച്ചത് ....
അതിനിടയിൽ EBIN MATHWE ഒരുക്കുന്ന കുഴിയും
എല്ലാം അവള് കാരണം.....
ഒക്കെ ഒന്ന് തെളിഞ്ഞ് വരുമ്പോയാണ്, ഉപ്പ അടുത്തത്തും
കൊണ്ട് വന്നത്
എന്ത്....
അവളെ സാലറി അല്ലാതെ എന്ത്!
പിന്നെ ജോലി ചെയ്താൽ കൂലി കൊടുക്കണം അതിനു ഇപ്പൊ എന്താ തെറ്റ്....
അതിനാര് കൊടുക്കാതെയിരിക്കുന്നു, ആ കുരിപ്പുവാങ്ങണ്ടെ... എൻ്റെ കഷ്ടകാലത്തിന് ഉപ്പ അത് കോടുകാൻ എന്നെ ഏൽപിച്ചു.
ഇവളാണെൽ വിളിച്ചാ ഫോണുമെടുക്കില്ല,google pay നമ്പറും തരില്ല.... എനിക്ക് തല വേദന അല്ലാണ്ടെ എന്ത് പറയാൻ.....
പെട്ടന്നു അസിയുടെ ഫോൺ റിങ്ങ് ചെയ്തു....
താ വിളിക്കുന്നു നിൻ്റെ പുന്നാര അമ്മായിയപ്പൻ
ഞാൻ അങ്ങ് തൂങ്ങി ചത്തു എന്ന് പറഞ്ഞേക്ക്......
എന്നും പറഞ്ഞ് അസി ഫോൺ ആഷിക്ക് കൊടുത്തു.
ആഷി ഫോൺ സ്പീക്കറിലിട്ടു
ഹലോ.. അസി.. നി ക്യാഷ് ആലിസിനെ ഏൽപ്പിച്ചോ ?
ആലിസ് മണ്ണാക്കട്ട, അസി ഫോണിലേക്കും, ആശിയെയും നോക്കി കൊണ്ട് പല്ലിറുബി...
അസി...നിന്നോടാണ്...
ഉപ്പാ.... ഇത് ഞാനാ.....
ഓ നീ ആണോ... നി അവനോട് പറ ആലിസിൻ്റെ
ക്യാഷ് എത്രയും പെട്ടന്ന് അവനെ ഏൽപ്പിക്കാൻ...
ആലിസിനെയോ ആലിബയെയോ?
ഉപ്പ അങ്ങനേ പറഞ്ഞതും കാക്കു ഫോൺ വാങ്ങി കൊണ്ട് ഉപ്പയോടായി ചോദിച്ചു.
ഉപ്പയുടെ മറുപടി ഒന്നും കേൾക്കാതപ്പോ അസിയുടെ ദേഷ്യം വർധിചു.
എനിക്ക് തോന്നിയിരുന്നു അവളും ഉപ്പയും കൂടെ എന്നിൽ നിന്ന് എന്തോ ഒളിക്കുന്നുണ്ട് എന്ന്. അപ്പൊ അവള് നിങ്ങളോട് പറഞ്ഞിരുന്നു അവള് ആലിബ എന്ന് ഉള്ളത് അല്ലെ...
എന്നാ പിന്നെ ഇതിൻ്റെ ഇടയിൽ എന്തിനാ ഞാൻ... നിങൾ ക്ക് തന്നെ അങ് ചെയ്ത് തീർത്താൽ പോരെ... ഇനി മേലാൽ അവളുടെ കാര്യം പറഞു എനിക്ക് വിളികണ്ട.
നോ.............................
ദേഷ്യം കൺട്രോൾ ചെയ്യാൻ പറ്റാതെ ഫോൺ എറിയാൻ നിന്ന അസിയെ നോക്കി ലിയ അലറി.
എന്താഡീ.... ന്തു പറ്റി
ആഷി പേടിച്ച് കൊണ്ട് അവളോട് ചോദിച്ചു.
കാക്കു, എറിയല്ലെ... കാക്കൂന് വേണ്ടേൽ എനിക്ക് തന്നേക്ക്... കുറേ കാലം ആയി ഈ പോട്ട ഫോൺ കൊണ്ട് നടക്കുന്നു.
അതിനല്ലേ മുത്തെ ഇക്ക ഇവിടെ ഇരിക്കുന്നത്. നിനക്ക് എന്നോട് പറഞ്ഞൂടെ....
എന്നും പറഞ്ഞ് ആശി ലിയയുടെ താടി പിടിക്കാൻ നിന്നതും
ഇത് വരെ ഇല്ലാത്ത ഒരു ഇക്ക വന്നിരിക്കുന്നു.. മാറി നിൽക്കഡാ മുന്നിൽ നിന്ന് എന്നും പറഞ്ഞ് അവനെ തട്ടി മാറ്റി അവള് കുന്നിറങ്ങി.
ആലിബയെ കുറിച്ചു മനസ്സിൽ പല ചോദ്യങ്ങളും ഉയർന്നു വരുന്നുണ്ടങ്കിലും എല്ലാം ഉള്ളിലൊതുക്കി വീട്ടിലേക്ക് കയറി.
... ...
എന്ത് സാധനം ആഡോ നിൻ്റെ പെങ്ങൾ.....
ഒരു ആവശ്യവും ഇല്ലായിരുന്നല്ലോ അനുഭവിച്ചോ...
ഓഹോ... എനിക്ക് ഇതൊക്കെ പുല്ലാടോ...... നോക്കിക്കോ ഞാൻ അവളെ കുപ്പിയിൽ ആകുന്നത്ത്.
നി കുപ്പിയിൽ ആകാതെ നോക്ക്.....
അല്ലടാ... അവള് എന്താ ഇവിടെ... ഈ കാട്ടുമുക്കിൽ ഒക്കെ വന്ന് നിൽക്കുന്നു. നിങ്ങള് വല്ല ആദിവാസികൾ ആയിരുന്നോ. കയിഞ്ഞ ജന്മത്തിൽ.....
ആശിയുടേ സംസാരം കേട്ട് അസി അവനെ ഒരു പാറക്ക് മുകളിൽ കയറ്റി......
മുന്നിലേക്ക് നോക്കിയ ആശിയുടെ കണ്ണുകൾ വിടർന്നു.
Waaw..... amazing....its very beautiful....🤩
മം.. ഇത് കാണാനാണ് അവള് വന്നത് മനസിലായോ... മതി വാ അവള് വീട്ടിൽ എത്തി കാണും ... പോവാം....
തിരിച്ചു മല ഇറങ്ങുമ്പോൾ ആശിയുടെ മനസ്സിൽ അസിയോടായി പല ചോദ്യങ്ങളും ഉയർന്നുവന്നെങ്കിലും അവൻ്റെ ചൂടുള്ള മുഖം മനസ്സിൽ തെളിഞ്ഞപ്പോ പറയാൻ വന്നത് താനേ വിയുങ്ങി.
... .... .... ....
ഉമ്മയെയും മൈൻ്റ് ചെയ്യാതെ റൂമിലേക്ക് പോകാനായി നിന്നതും ഫായി മുന്നിൽ കയറി നിന്നു.
വഴി മാർ കിഴവാ😑...
കിഴവനോ... ഞാനോ... തെ ഇത്താ ചങ്കിൽ കൊള്ളുന്നത് ഒന്നും പറയരുത്, ഈ വീട്ടിൽ ഏറ്റവും സൗന്ദര്യം എനിക്കാ...😌
ഓ പിന്നേ കണ്ടാലും മതി... ചെലക്കാതെ മാറി നിൽക്കഡാ....🤬
ഞാൻ ഒന്ന് പറയട്ടേ....
ഇത്ര നാൾ നി ഒന്നും പറഞ്ഞില്ലല്ലോ, ഇനി ഇപ്പൊ വെച്ച് എനിക്ക് കേൾക്കണ്ട...😏
അത്.. ഞാൻ ആഷിക്ക...
എന്ന് പറഞ്ഞ് തീരും മുമ്പ് അവള് അവൻ്റെ കയ്യ് പിടിച്ചു തിരിച്ചു.
ആ....... വിട് ഇത്താ വേദനിക്കുന്നു.... ആ.....
എന്ന് അലറി കൊണ്ട് അവൻ അവിടെ നിന്ന് ഡിസ്കോ കളിച്ചു...
നിൻ്റെ ഇത്ത അവൻ ആണോ , അതോ ഞാൻ ആണോ...
നി...😥
ആണല്ലോ.....
മം.... 😔
എന്നിട്ട് നീ എങ്കിലും എന്നോട് പറഞ്ഞോ സത്യം
പറ്റിപോയി... വിട് വിട്... ആ.. സോറി എന്നൊക്കെ കണ്ണും നിറച്ച്. പറഞ്ഞ് കാൽ പിടിച്ചത് കൊണ്ട് അവനെ വെറുതേ വിട്ടു അല്ലേൽ കാണാമായിരുന്നു.😌
ഉമ്മയെ നോക്കിയപ്പോ ആൾ ഉണ്ട് അട്ടം നോക്കുന്നു. ബ്ലെസി mom. ഉമ്മയാണത്ര ഉമ്മ 😑😑
നിലത്ത് ആഞ്ഞ് ചവിട്ടി റൂമിൽ കയറി നേരെ കുളിക്കാൻ ശവറിന് തായെ നിന്നു. തല ഒന്ന് തണുത്താപ്പോ മനസ്സും
തണുത്തപോലെ....
അപ്പൊ അവള് ചാവാൻ വന്നത് അല്ലെ... ഓരോന്ന് ആലോചിച്ച് തല തുവർത്തി കൊണ്ട് ബാത്റൂമിൽ നിന്ന് ഇറങ്ങി വന്ന ലിയ കാന്നുനത് ബെഡിൽ ഇരുന്ന് തന്നെ,തന്നെ നോക്കി നിൽക്കുന്ന ആഷിയെയാണ്.
എന്തോ ഒരു അപശകുനം ഇല്ലാതില്ല......🧐
... .... ..... .....
എന്തു പറ്റിയാടാ ,🤔
സ്റ്റെപ്പിൽ നിന്ന് കയ്യ്ഉഴിയുന്ന ഫായിയെ നോക്കി ആശി ചോദിച്ചു
നിങ്ങളുടെ പുന്നാര കേട്ടിയോൾ ഒന്ന് സ്നേഹിച്ചതാ 😥...
ഓഹോ... നിനക്ക് മാത്രം കിട്ടിയുള്ളൂ.. അതോ അവന്മാർക്കും കിട്ടിയോ...
ഇല്ല, എനിക്കെ കിട്ടിയുള്ളൂ.. അവർ സ്ഥലം കാലിയാക്കി...
എൻ്റെ കുഞ്ഞള്ളിയാ നീ ഒന്ന് ശെമിക്ക്... ഞാൻ ചോദിക്കാം അവളോട്...
എൻ്റെ പൊന്നര ആഷി നീ ഉണ്ടാക്കിയ ഒന്നിൻ്റ് അനന്തര ഫലമാണ് അവൻ ഇപ്പൊ ഒന്ന് കിട്ടിയത് , ഇനിയും വേണോഡെ....
ഒന്ന് പോടാ...
നല്ലോണം വേദനിച്ചോ എന്ന് ചോദിച്ചു
ആഷി അവൻ്റെ കയ്യ് പിടിച്ചതും വേദന കാരണം ചെക്കൻ അലറി
ഓഹോ... അവള് ഇത്ര ഒക്കെ നിന്നോട് ചെയ്തോ.. ഇത് ചോദിച്ചിട്ട് തന്നെ കാര്യം, നീ ഒന്ന് കൊണ്ടും പേടിക്കണ്ട, അവളെ കൊണ്ട് തന്നെ ഞാൻ ഇത് തൈലം തെപ്പിച്ച് തരാം... പോരെ.....
എന്നും പറഞ്ഞ് അവളുടെ റൂമിന് നേരെ ആശി രണ്ടും കല്പിച്ചു നടന്നു .
അത്രക്ക് വേണോ ആശി.....
പിറകിൽ നിന്ന് അസി അവനിടായി ചോദിച്ചു.
നെഗറ്റീവ് അടിക്കാതെ വാ അടക്കടാ....😐
മുറിയിൽ അവളെ നോക്കിയപ്പോ കണ്ടില്ല... അപ്പൊയാണ് ബാത്ത്റൂമിൽ വെള്ളം വീയുന്ന ശബ്ദം കേട്ടത്, ചോദിച്ചിട്ടെ വീട്ടിൽ പോകൂ എന്ന് ഉറപ്പിച്ചത് കൊണ്ട് അവിടെ അവള് വരുന്ന വരേ കാത്തിരുന്നു....
അവളെ കണ്ടതും കാര്യം കയ്യ് വിട്ടു പോയി എന്ന അവസ്ഥയായിരുന്നു.
........................ ..തുടരും.....................
🖤🤍🖤🤍🖤🤍🖤🤍🖤🤍🖤🤍🖤🤍🖤🤍🖤🤍🖤🤍
Roobi.
വായിക്കുന്നവർ അഭിപ്രായം അറിയിക്കുക.
അഭിപ്രായം പോലെയിരിക്കും ഒരോ പാർട്ടും.
വായിച്ചു തീരാൻ കുറച്ച് സമയം മതിയായിരികും . അതുപോലെയല്ല ഓരോ വരിയും എഴുതാൻ എടുകുന്ന സമയം, അഭിപ്രായം ഒറ്റ വാക്കിൽ ചുരുകാതെയ്... നിങളുടെ ആവശ്യങ്ങളും, കഥയിലെ പോരായ്മകളും ചൂണ്ടി കാട്ടിയാൽ സന്തോഷം 😊
Thank you