Aksharathalukal

കുയിൽ പെണ്ണ്.8

സെലിൻ നീ ഇന്ന് ഓഫീസിൽ നിന്ന് നേരത്തെ ഇറങ്ങണം  ഇല്ലെങ്കിൽ വീട്ടിൽ എത്താൻ താമസിക്കും .

ഉം....ശരി റോസ്.... ഞാൻ അങ്ങനെ ചെയ്യാം..

സെലിൻ  അങ്കിലിൻ്റെ വീട്ടിൽ ചെന്നത് നല്ല ഭയത്തോടെ ആയിരുന്നു എങ്കിലും അങ്കിൾ അവളോട് ഒന്നും ചോദിച്ചില്ല. വല്ലാതെ ഒരു ആശ്വാസം ആയിരുന്നത്...

ഞായറാഴ്ച രാവിലെ അനിതയും വന്നു അവരെല്ലാവരും കൂടി പള്ളിയിൽ പോയി തിരിച്ചു വരുന്ന വഴിക്ക്  വണ്ടിയിൽ ഇരുന്നു തന്നെ അങ്കിൾ അനിതയോട് കാര്യങ്ങൾ ചോദിക്കാൻ തുടങ്ങി, അവിടെ നിന്ന് തുടങ്ങിയ വഴക്ക് വീട്ടിൽ വന്നിട്ടും കുറെ നേരം ഉണ്ടായിരുന്നു. ആൻറിയും അങ്കിളും നന്നായി വഴക്കുപറഞ്ഞു .ആദ്യം മുതൽ അവസാനം വരെ  അനിത പറഞ്ഞു നിന്നത് ഞാൻ അവനെ തന്നെ കല്യാണം കഴിക്കും എന്നാണ്. അവസാനാം അവളെ നാട്ടിൽ പറഞ്ഞു വിടും എന്ന് ഭീഷണിപ്പെടുത്തി അവൾ ഒന്നിനും വഴങ്ങാതെ ദേഷ്യപ്പെട്ട്  തിരിച്ചു ഹോസ്റ്റലിലേക്ക് തന്നെ  പോയി.  അവളെ കണ്ടിട്ട് അവളുടെ ധൈര്യം കണ്ടിട്ട് എനിക്ക് തന്നെ അതിശയം ആയി. ഒരു തൊട്ടാവാടി  ആയിരുന്നു..... അവളെകാൾ ധൈര്യം എനിക്കായിരുന്നു... പിന്നെ അങ്കിളിനെ പേടി.... അതൊരു ബഹുമാനമാണ്..... ഭയമല്ല.

അവിടെ നിന്നിട്ട് ആകെ ഒരു ബുദ്ധിമുട്ട് പോലെ തോന്നി സെലിന്…... ഇനി എന്ത് ചെയ്യും അവസാനം അവൾ പറഞ്ഞു.

ആൻ്റി ....  ഞാൻ ഇന്ന് വൈകിട്ട് തന്നെ തിരിച്ചു പോകും

നാളെ രാവിലെ പോയാൽ പോരെ ?

ആൻറി എനിക്ക് തുണി കഴുകണം. ഇന്നു പോയാൽ വൈകിട്ട് കഴുകിയിയിടാം.

എങ്കിൽ ശരി.... നീ ലഞ്ച് കഴിഞ്ഞ് പോയിക്കോ.....

സെലിൻ അവിടെനിന്നും ഇറങ്ങി…. വഴിയിൽ വച്ച് കുറേ നേരം അനിതയെ വിളിച്ച് സംസാരിച്ചു. അവളും നല്ല കലിപ്പിലാണ്.... ഇനി   അങ്കിളിൻെറ വീട്ടിൽ വരില്ല എന്നാണ് അവള് പറയുന്നത്. സെലിൻ അവളെ കുറേ സമാധാനിപ്പിച്ചു.

പിന്നെ സെലിൻ റോസിൻ്റെ നമ്പർ ഡയൽ ചെയ്തു അവൾ ഫോണെടുക്കുന്നില്ല.. അവളുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.

ഇതെന്ത് പറ്റി ഇവൾ എന്തിനാ ഫോൺ ഓഫ് ചെയ്തു വച്ചിരിക്കുന്നത്.... വീട്ടിലെ പ്രശ്നം കാരണം അവളെ വിളിച്ചതെ ഇല്ലായിരുന്നു. അവളോട് പറയാം എന്ന് വിചാരിച്ചു ഫ്ളാറ്റിൽ പോകുന്ന കാര്യം.... ഇല്ലങ്കിൽ അവള് വന്നു കഴിഞ്ഞാൽ പിന്നെ അതു  മതി അവൾക് പിണങ്ങൻ....

അവസാനം സെലിൻ  സെബിയെ വിളിച്ചു….

ഹലോ സെബി  ഇത് സെലിൻ ആണ് .... റോസ് എൻ്റെ ഫോൺ എടുക്കുന്നില്ലല്ലോ ഫോൺ സ്വിച്ച് ഓഫ് എന്നാണ് പറയുന്നത്….. എന്ത് പറ്റി. ??

അവൾക്  ഒന്ന് ഫോൺ  കൊടുത്തേ...

അത് ചേച്ചി  ഞാൻ ടോമിച്ചെട്ടായിടെ വീട്ടിൽ അല്ല ഇപ്പൊ.... ഓഫീസിൽ കുറച്ച് പെണ്ടിങ് ജോലി ഉണ്ടായിരുന്നു അതു കൊണ്ട് ഞാൻ ഓഫീസിൽ ആണ്..... ഇന്നലെ റോസ് ചേച്ചി ഓഫീസിൽ ഫോൺ മറന്നു വെച്ചിട്ടാണ് വന്നത് …. എന്താ വിളിച്ചത് ? ഞാൻ വൈകിട്ട് ചേച്ചിയോട് പറയാം വിളിക്കാൻ ….

അത് ഒന്നുമില്ല....  ടോമി ചെട്ടായിടെ നമ്പർ തന്നെ.... ഞാൻ അതിൽ വിളിക്കാം..

നമ്പർ എൻ്റെ കയ്യിൽ ഇല്ല.... വാങ്ങാൻ മറന്നു പോയി.... എന്താ വല്ല പ്രശ്നവും ഉണ്ടോ....

ഹേയ്.... പ്രശ്നം ഒന്നും ഇല്ല.
ഞാൻ ഇന്ന് വൈകിട്ട് തന്നെ ഫ്ലാറ്റിലേക്ക് തിരിച്ചു പോവുകയാണ് എന്ന് പറയാനാനണ്... പയാതെ പോയാൽ റോസിന് അത് മതി... സാരമില്ല …. നിന്നെ റോസ് വിളിക്കുകയാണെങ്കിൽ നീ ഒന്ന് പറഞ്ഞേരെ….

എന്താ ചേച്ചി ഇന്ന് തന്നെ തിരിച്ചു പോകുന്നത് .....അത് നാളെ വരും എന്നല്ലേ പറഞ്ഞത് ?

  അത്…... എനിക്ക് കുറച്ചു പണിയുണ്ട്…

അവള് ഒരുവിധം പറഞ്ഞൊപ്പിച്ചു…

ഇന്ന് തന്നെ തിരിച്ചു പോയാൽ അവിടെ ഇന്ന് രാത്രി ഒറ്റയ്ക്ക് കഴിയേണ്ടേ ..... അതുകൊണ്ട് എന്തായാലും ഇന്ന് പോകണ്ട നാളെ രാവിലെ പോയാൽ മതി....

അതു പറ്റില്ല സെബി ...ഞാൻ ഓൾറെഡി വീട്ടിൽ നിന്ന് ഇറങ്ങി കഴിഞ്ഞു . ഒറ്റക്ക് അത് സാരമില്ല... എനിക്ക് വലിയ പേടി ഒന്നും ഇല്ല.... അല്ലങ്കിൽ നോക്കട്ടെ സിജിയേ വിളിക്കാം   കൂടെ നിൽക്കാൻ...

ആര്  സിജീ ചേച്ചിയ്ക്ക് ഇന്നലെ വിളിച്ചപ്പം പറഞ്ഞെ ഇന്ന് മുതൽ നൈറ്റ് ഡ്യൂട്ടി ആണെന്ന്...

അതെയോ???? എങ്കിൽ ഓക്കേ ബൈ .. നീ ജോലി ചെയ്യ്.... നേരത്തെ പൊയ്ക്കോ....

നോക്കട്ടെ
ഓക്കേ ബൈ

സെബി ഓർത്തു  എന്ത്  ഓർത്തിട്ടാണ് ഈ പെണ്ണ് ഇങ്ങനെ ഇറങ്ങി പുറപ്പെടുന്നത്…. എന്തിൻറെ അസുഖമാണ് ഇവർക്ക്….
അവര് പറയുന്നത് കേട്ടത് ആണല്ലോ..... വിനോദ് ആൾ അത്ര ശരിയല്ല എന്ന്….. എന്നിട്ട് ഒറ്റയ്ക്ക് രാത്രി ഇവിടെ എന്ത് ചെയ്യാൻ പോവാണ് …..എൻറെ കയ്യിൽ ആണെങ്കിൽ  ടോമി ചേട്ടായിയുടെ നമ്പറും ഇല്ല ... എങ്ങനെയാ  റോസ് ചേച്ചിയെ അറിയിക്കുന്നത്….. ഞാൻ നേരെ ഫ്ളാറ്റിൽ പോയാലോ.... നോക്കട്ടെ ചിലപ്പോൾ റോസ് ചേച്ചി വിളിക്കുമയിരിക്കൂം. എന്തായാലും അവളെ ഇന്ന് ഒറ്റക്ക് അവിടെ നിർത്തില്ല.... അത് സേഫ് അല്ല...

സെലിൻ വീട്ടിൽ വന്നു കുറേ നേരം ഉറങ്ങി….. അവൾക് അവളോട് തന്നെ ദേഷ്യം തോന്നി….എന്തിനാണ് അങ്കിൾ എന്നേ വഴക്ക് പറയുന്നത്…. ഞാൻ എന്ത് ചെയ്ത്... എനിക്കറിയാം എന്നല്ലാതെ ഞാനെന്ത് സഹായിക്കാൻ അനിതയെ....  ആരവ് ചേട്ടൻ നല്ല ചുള്ളനാണ്.....അനിതക്ക് ചേരും...

സെലിൻ കണ്ണ് തുറന്ന് നോക്കിയപ്പോൾ 6.30. ...
അവള് എഴുനേറ്റു ഫ്രഷ് ആയി അടുക്കളയിൽ പോയി ഡിന്നർ ഉണ്ടാകാൻ തുടങ്ങി.
പെട്ടന്ന് ഡോർ ബെൽ കേട്ട് അവളൊന്നു ഞെട്ടി…. ഇനി വിനോദ് ആണോ???...  അവൻ കണ്ടതാണ് ഞാൻ വരുന്നേ.... റോസില്ലന്ന കാര്യം അവനറിയാം... സെലിൻ  ഒരു കയ്യിൽ  ചപ്പാത്തി കുഴവിയുമയി പോയി ....എൻ്റെ കർത്താവേ കാത്തോളണേ....

അവള് വാതിൽ തുറന്നു... ചപ്പാത്തി കൊഴവി ഒന്നൂടെ ബലമായി പുറകിൽ പിടിച്ചു.... മുന്നിൽ സെബി നിൽകുന്ന കണ്ട് അവളൊന്നു ഞെട്ടി...

സെബി നീ എന്താ ഇവിടെ???

ചേച്ചി ഒന്ന് മാറിയെ ഞാൻ അകത്തോട്ടു കയറട്ടെ... സെലിൻ മാറി നിന്നു..

നീ എന്തിനാ വന്നെ???

അത് റോസേച്ചിയെ വിളിക്കാൻ ഒത്തില്ല...പിന്നെ ചേച്ചി ഒറ്റക്ക് ഇവിടെ സേഫ് അല്ല ... അതാണ് ഞാൻ വന്നെ...

നിനക്ക് വട്ടാണോ... എനിക്ക് ഇവിടെ പ്രശ്നം ഒന്നും ഇല്ല....

അത് കയ്യിലെ ആയുധം കണ്ടാൽ മനസ്സിലാകും...

നീ പറഞ്ഞോ നീ ഇവിടെ വരുന്നെന്ന്...

ഇല്ല.. അതെങ്ങനെ....ഫോൺ ഇല്ലല്ലോ..ചേച്ചി പെട്ടന്ന് ഒരുങ് നമുക്ക് പോകാം

എവിടേക്ക്???

ടോമി ചെട്ടയിടെ വീട്ടിൽ...

പോടാ....ഞാൻ ഇല്ല... അവർക്ക് എന്നേ അറിയുക പോലും ഇല്ല..
നീ പെട്ടന്ന് പോകാൻ നോക്ക്...ഞാൻ ലോക് ചെയ്തു ഉറങ്ങിക്കൊള്ളം.

ചേച്ചി ഒന്നുകിൽ നമ്മൾ ഒന്നിച്ച് പോകാം അല്ലങ്കിൽ ഞാനും പോകുന്നില്ല...

ഇല്ല... സെബി ... ഈ രാത്രിയിൽ ഞാൻ നിൻ്റെ കൂടെ വന്നാൽ ശരിയാകില്ല... അല്ലങ്ങിലെ അവർക്ക് നമ്മൾ ഒന്നിച്ച് താമസിക്കുന്നത് ഇഷ്ടം അല്ല...റോസിനോട് അവരു അത് പറഞ്ഞതാ...

ഇനി എന്ത് പറഞ്ഞാലും ഞാൻ ഒറ്റക്ക് പോകില്ല...

സെലിൻ കുറേ പറഞ്ഞ് നോക്കി. സെബി എന്തൊക്കെ പറഞ്ഞിട്ടും കേൾക്കാൻ തയ്യാറായില്ല...അങ്ങോട്ടും ഇങ്ങോട്ടും വഴക്കിട്ട്... മണി പത്തയത് അവരാരിഞ്ഞില്ല... അവസാനം ദേഷ്യത്തിൽ സെലിൻ അവളുടെ റൂമിൽ പോയി കിടന്നു. സെബി അവൻ്റെ റൂമിലേക്ക് പോയി... അവർ രണ്ടും ഒന്നും കഴിച്ചും ഇല്ലാ...

റൂമിൽ ചെന്നിട്ടും സെലിന് ദേഷ്യവും സങ്കടവും സഹിക്കാൻ വയ്യ. റോസിനോട് ഞാൻ എന്ത് പറയും. അവള് ഇതിനെ എങ്ങനെ എടുക്കും ഒന്നും ആലോചിച്ചിട്ട് അവൾക്ക് ഒരു എത്തും പിടിയും കിട്ടിയില്ല...

സെലിൻ പെട്ടന്ന് സിജിടെ നമ്പറിൽ വിളിച്ച് നടന്ന കാര്യം പറയാം... അവള്   റോസിനോട് പറയും...കുറേ ട്രൈ ചെയ്തു...അവള് ഡ്യൂട്ടിയിൽ ആയത്കൊണ്ട് ഫോൺ എടുത്തില്ല...

സെലിൻ സിജിക്ക ഒരു മെസ്സേജ് അയച്ചു...

സെബി എൻ്റെ കൂടെ ഫ്ളാറ്റിൽ ഉണ്ട്...

അവള് എപ്പഴോ ഉറക്കത്തിലേക്ക് വീണു.

ഈ സമയം...റോസ് ആകെ ടെൻഷൻ അടിച്ചു ... സെബി എവിടെയാണെന്ന് അറിയില്ല അവൾ അവൻറെ നമ്പർ വിളിച്ചു അവൻറെ ഫോൺ സ്വിച്ച് ഓഫ് ആണ്...

സത്യത്തിൽ വഴക്കിൻ്റെ ദേഷ്യത്തിൽ അവൻ ഫോൺ ചാർജ് ചെയ്തില്ല...അത് സ്വിച്ച് ഓഫ് ആയി.

റോസ് സെബിടെ എല്ലാ ഫ്രണ്ട്സ്നെയും വിളിച്ചു...ആർക്കും ഒന്നും അറിയില്ല.

രാത്രി തുടരെ ഉള്ള ബെൽ കേട്ടാണ് സെലിൻ ഉണർന്നത്.... അവള് സമയം നോക്കി ...രാത്രി 12.10...
ആരായിരിക്കും. കുറേ നേരം അവള് കട്ടിലിൽ തന്നെ കിടന്നു...സെബി തുറക്കട്ടെ...

വീണ്ടും ബെല്ലടിച്ചപ്പോൾ  സെലിൻ എഴുന്നേറ്റുപോയി സെബിയുടെ റൂമിലേക്ക് നോക്കി അവൻ നല്ല ഉറക്കമാണ് .സെലിൻ ചെന്ന് കതകു തുറന്നു ....മുന്നിൽ നിൽക്കുന്ന റോസിനെയും ടോമി ചെട്ടായിയേം അവൾ അമ്പരപ്പോടെ നോക്കി.

കരഞ്ഞ് കലങ്ങിയ  കണ്ണോട് റോസി ചോദിച്ചു സെലിൻ  നീ എന്താ ഇവിടെ???സെബി  ഇവിടെ ഉണ്ടോ??

ഉണ്ട്.... ഉറക്കമാണ്...

റോസിൻ്റെ കണ്ണുകളിൽ തീ പാറി. സെലിനേ തള്ളി മാറ്റി അവൾ ഉള്ളിലേക്ക് പോയി. സെബിയുടെ  റൂമിൽ ചെന്നു വിളിച്ചുണർത്തി അവൻ്റെ മുഖത്ത് തന്നെ  അടിച്ചു .

സെബി നീ എന്താ ഇവിടെ???

അത്... അത്...ചേച്ചി ഒറ്റക്കയത് കൊണ്ട് വന്നു...

റോസിനില്ലാത്ത ടെൻഷൻ നിനക്കേന്തിനടാ സെബി...

അത് ചേട്ടായി റോസിൻ്റെ ഫോൺ ഇല്ലാരുന്നല്ലോ.... അതാണ്..

റോസ് ഈ പോക്ക് നല്ലതല്ല ഈ രീതിയിൽ പോയാൽ പിന്നെ..... 

പണ്ടേ  ഈ  ഒന്നിച്ചുള്ള താമസം ശരിയല്ല ..... അതിൻറെ കൂടെ നീ ഇല്ലാതെ ഇവനിവൾക്  കാവലു കിടപ്പ്... അതിൻ്റെ  ആവശ്യമുണ്ടോ????
അവളോട് വേറെ താമസിക്കാൻ പറഞ്ഞാൽ പോരെ....

അത് ടോമി ചേട്ടായി അങ്ങനെ ഉള്ള പ്രശ്നം ഒന്നും ഇല്ല അവരുടെ ഇടയിൽ.

ഇല്ലങ്കിൽ കൊള്ളാം.....

ഇതെല്ലാം കേട്ട് എന്ത് പറയണം എന്നറിയാതെ നിൽക്കുകയായിരുന്നു  സെലിൻ.
സെബിയുടെ മുഖത്ത് വലിയ ഭാവ വ്യത്യാസം ഒന്നും ഇല്ലായിരുന്നു.
 
പിന്നെ ഈ സംഭവത്തെ കുറിച്ച് സെലിനോ റോസാ...ഒന്നും തന്നെ സംസാരിച്ചില്ല....

 ഇതിനിടയിൽ  സേലിൻ്റെ  നഴ്സ് ആയിട്ടുള്ള ചേച്ചി ഡൽഹി എയിംസിൽ ഒരു ജോലി ശരിയായി. അവൾ അവളുടെ ആറു മാസം പ്രായമുള്ള കുഞ്ഞുമായി ഡൽഹിയിലേക്ക് വന്നു. അവളെയും കുഞ്ഞിനേയും ഒറ്റയ്ക്ക് വിടാൻ   പ്രയസം ആയത് കൊണ്ട് സെലിൻ്റെ  അമ്മയും അവരുടെ കൂടെ വന്നു. നാട്ടിൽ സെലിൻ്റെ ചേച്ചി അവളുടേ അപ്പനെ നോക്കാൻ ഉണ്ട്. ചേച്ചിയും അമ്മയും എയിംസ് കൗർട്ടേഴ്‌സിൽ  താമസം ആരംഭിച്ചു. അമ്മ വന്നതോടുകൂടി സെലിനും റോസിനും സന്തോഷമായി. അവർക്ക് കൂടെ കൂടെ നല്ല നല്ല ആഹാരം പാചകം ചെയ്ത് കിട്ടിക്കൊണ്ടിരുന്നു. ഓഫീസിലേക്ക് ദൂരം ഉള്ളത് കൊണ്ട് സെലിൻ റോസിൻ്റെ കൂടെ തന്നെ താമസം തുടർന്നു്. ഏല്ലാ വീക്  എണ്ടുകളും സേലിനും റോസും സെബിയും സെലിൻ്റെ  ചേച്ചിടെ വീട്ടിൽ പോയി തുടങ്ങി....  സെലിൻ അമ്മക്കും ചേച്ചിക്കും റോസിനെയും സെബിയെയും അവരുടെ ഒരു കുടുംബം പോലെ സ്നേഹിച്ചു. അവരങ്ങോട്ടും.    

അ സമയത്ത് ആണ് റോസിൻ്റെ  ലൗ അഫ്ഫൈയർ അവളുടെ വീട്ടിൽ അറിഞ്ഞത്... വളരെ തന്ത്രപരമായി  വീട്ടുകാർ അവളെ നാട്ടിലേക്ക് ചെല്ലാൻ ആവശ്യപ്പെട്ടു.  അങ്ങനെ അടുത്ത ആഴ്ച റോസ് നാട്ടിൽ പോകുവാൻ തീരുമാനിച്ചു. വീണ്ടും തിരിച്ച്  വരാം എന്നുള്ളൻപ്രതീക്ഷയിലാണ്
റോസ് പോകുന്നത്. സെലിൻ അവളുടെ ഫ്ളാറ്റിൽ തന്നെ താമസം തുടരാൻ തീരുമാനിച്ചു... വിനോദ് തിരിച്ച് ദുബായിൽ പോയത് കൊണ്ട് സെബി രാജേഷിൻ്റെ കൂടെ അടുത്തുള്ള ഫ്ലാറ്റ് ഷെയർ ചെയ്യും.

റോസ് നാട്ടിൽ പോയിട്ട് ഒരു മാസം ആകുന്നു.  മിക്ക ദിവസവും സെലിനും, സേബിയും രാജേഷും ഒന്നിച്ചായിരുന്നു ഭക്ഷണം കഴിക്കുന്നത്..ഒറ്റക്കാണെങ്കലും  എന്ത് ആവശ്യത്തിനും   രാജേഷും സെബിയും സെലിൻ്റെ  കൂടെ ഉണ്ടായിരുന്നു.
സെബി കുറച്ച് കൂടി ഓപ്പൺ ആയി സേലിനോട് സംസാരിച്ചു തുടങ്ങി.. അമ്മയുടെ നിർബന്ധം കാരണം സെലിൻ  ചേച്ചിടെ വീടിന് അടുത്തേക്ക് ജോലി നോക്കി തുടങ്ങി...

ഒരിക്കൽ സെബി സിലിനോട് ചോദിച്ചു... എന്തിനാണ് എന്നെ കൊണ്ട് ചെച്ചിന്ന് വിളിപ്പിച്ചത്? സെലിൻ എൻ്റെ തന്നെ പ്രായം ആണല്ലോ.....

ഹ ഹ ഹ.. അത് നിൻ്റെ ചേച്ചിയ്ക്ക് എന്നെ പേടി ആയിരുന്നു...ഞാൻ നിന്നെ വളക്കുമൊന്ന്... അതും പറഞ്ഞ് ആവരു രണ്ടും ചിരിച്ചു....

എങ്കിൽ ഇനി ഞാൻ  ഇനി അങ്ങനെ വിളിക്കില്ല... നാണമില്ലേ അങ്ങനെ വിളിക്കാൻ...

നിൻ്റെ ഇഷ്ടം... പിന്നെ റോസ് പറയുന്നത് കെട്ടോണം.

പിന്നെ അങ്ങോട്ട് സെബി അവളെ സെലി എന്നും ചേച്ചി എന്നും എടീ എന്നും അവൻ്റെ മൂഡ് അനുസരിച്ച് വിളിച്ച് തുടങ്ങി....

സെലിൻ രാവിലെ  ഉണർന്ന് വന്നപ്പോൾ ആദ്യം കണ്ടത് സിവിയുടെ മെസ്സേജ് ആണ്...

\" ഞാൻ അടുത്ത മാസം  വരും.\"

\"രണ്ട് വർഷം എന്ന് പറഞ്ഞിട്ട്?\'

\"ഓ ഞാൻ ജോലി രാജി വെക്കും... എനിക്ക് ഇവിടം ഇഷ്ടം ആകുന്നില്ല.\"

\"ഓക്കേ.... തൻ്റെ ഇഷ്ടം.... വെൽകം ബാ്ക്..\"

സെലിന്   ഒരു സന്തോഷം തോന്നി

സെബി വൈകിട്ട് കണ്ടപ്പോൾ ചോദിച്ചു

എന്താണാവോ ഇന്നൊരു സന്തോഷം ഒക്കെ ഉണ്ടല്ലോ

അത് എൻ്റെ ഒരു ക്ലോസ് ഫ്രണ്ട് വരുന്നു...

ആരാ അങ്ങനൊരു ഫ്രണ്ട്?

നീ അറിയില്ല... സേവിയർ... എൻ്റെ ഫ്രണ്ട് ആണ്.

എനിക്കറിയാം...ഞാൻ ലെറ്റർ കണ്ടിരുന്ന്...

എന്ത് നീ എൻ്റെ ലെറ്റർ വായിച്ചോ.??? അവൾക് നല്ല  ദേഷ്യം വന്നു

ഓ...വായിക്കണം എന്ന് വിച്ചരിച്ചില്ല...പക്ഷേ വായിച്ചു

പിന്നെ... ഒരു കാര്യം പറയാം , ആള് അത്ര  ശരിയല്ലന്നാ തോനുന്നത്.

സെലിൻ അവനെ രൂക്ഷമായി നോക്കി എഴുനേറ്റു പോയി.
( തുടരും)കുയിൽ പെണ്ണ്.9

കുയിൽ പെണ്ണ്.9

3.6
5847

നാട്ടിൽ ചെന്ന റോസിന് വീട്ടുകാര് വിവാഹം ഉറപ്പിച്ചു.... മുംബൈയിൽ ജോലി ഉള്ള ജേക്കബ്... ഒരാഴ്ചക്കകം  വിവാഹമാണ്.... സെലിൻ  റോസിൻ്റ് വിവാഹത്തിന് പോകാൻ ആഗ്രഹിച്ചു എങ്കിലും അപ്പോഴയിരുന്ന്  ഒരു  പുതിയ ജോലിയിൽ ജോയിൻ ചെയ്യാൻ അവസരം ലഭിച്ചത്. റോസിൻ്റെ ആഗ്രഹം പോലെ വിവാഹം നടത്തുന്നത് അവളുടെ കൊച്ചായാൻ ആണെങ്കിലും  സെബി കുറേ  സഹായം  ചെയ്തു.... സെബി നാട്ടിൽ പോകുന്നതിനു മുൻപ് സെലി അവളുടെ ചേച്ചിടെ വീട്ടിലേക്ക് ഷിഫ്റ്റ് ചെയ്യാൻ തീരുമാനിച്ചു. സെലിൻ ഇന്നു അവധിയാണ് . നാളെ ഷിഫ്റ്റ് ചെയ്യണം.  അതിനുള്ള പാക്കിങ്ങിൽ ആണ് അവള്. അവളുടെ ഫോൺ റിംഗ് ചെയ്തു... ഒരു പുതിയ നമ്പർ... സെലിൻ