Aksharathalukal

കുയിൽ പെണ്ണ്.9

നാട്ടിൽ ചെന്ന റോസിന് വീട്ടുകാര് വിവാഹം ഉറപ്പിച്ചു.... മുംബൈയിൽ ജോലി ഉള്ള ജേക്കബ്... ഒരാഴ്ചക്കകം  വിവാഹമാണ്.... സെലിൻ  റോസിൻ്റ് വിവാഹത്തിന് പോകാൻ ആഗ്രഹിച്ചു എങ്കിലും അപ്പോഴയിരുന്ന്  ഒരു  പുതിയ ജോലിയിൽ ജോയിൻ ചെയ്യാൻ അവസരം ലഭിച്ചത്.

റോസിൻ്റെ ആഗ്രഹം പോലെ വിവാഹം നടത്തുന്നത് അവളുടെ കൊച്ചായാൻ ആണെങ്കിലും  സെബി കുറേ  സഹായം  ചെയ്തു.... സെബി നാട്ടിൽ പോകുന്നതിനു മുൻപ് സെലി അവളുടെ ചേച്ചിടെ വീട്ടിലേക്ക് ഷിഫ്റ്റ് ചെയ്യാൻ തീരുമാനിച്ചു.
സെലിൻ ഇന്നു അവധിയാണ് . നാളെ ഷിഫ്റ്റ് ചെയ്യണം.  അതിനുള്ള പാക്കിങ്ങിൽ ആണ് അവള്.

അവളുടെ ഫോൺ റിംഗ് ചെയ്തു... ഒരു പുതിയ നമ്പർ...

സെലിൻ ഫോൺ എടുത്തു

ഹലോ..

ഹലോ സെലിൻ ഞാൻ സേവി... താൻ ഇന്ന് ഓഫീസിൽ പോയില്ലേ???

ഹായ് സേവി.... വാട്ട് അ സർപ്രൈസ്..  ഇല്ല... ഇന്ന് അവധി എടുത്ത്...നാളെ ഫ്ലാറ്റ് ഷിഫ്റ്റ് ചെയ്യണം.

ഞാൻ തൻ്റെ ഓഫീസിൻ്റെ മുന്നിലുണ്ട്... എനിക്ക് തന്നെ ഒന്ന് കാണണം...

ഓ .... സേവി ഇവിടെ എത്തിയോ ? ഞാൻ ഇപ്പൊ വരാൻ പറ്റില്ലല്ലോ...

എങ്കിൽ ഞാൻ ഫ്ലാറ്റിലേക്ക് വരാം....

അത് വേണ്ട.... ഞാൻ വരാം സേവി... വെയ്റ്റ് ചെയ്യ്.. 

സേവി അത് കേട്ട് ഒന്ന് പുഞ്ചിരിച്ചു... പാവം പെണ്ണിന് പേടിയാണ്...

പെട്ടന്ന് തന്നെ സെലി ഒരുങ്ങി അവനെ കാണാൻ പോയി... അവളുടെ മനസ് എന്തൊക്കെയോ അവളോട് പറയുന്നുണ്ട്... ഒരു പിടിവലി നടക്കുന്നു  അവിടെ....... സന്തോഷിക്കാൻ ഹാർട്ട് പറയുമ്പോൾ കൺട്രോൾ ചെയ്യാൻ ബ്രെയിൻ പറയുന്നു.

സേവിയർന് ഇഷ്ടമുള്ള പച്ച കുർത്തി തന്നെ അവളനിഞ്ഞു...

അവളെ കണ്ടതും  അവൻ അവളെ കെട്ടിപിടിച്ചു...ഇത്ര നാളായി ഒന്ന് കണ്ടിട്ട്.. സേലിനും സന്തോഷം തോന്നി...

അവൻ കുറച്ച് കൂടി സുന്ദരനായ്യിട്ടുണ്ട്....നീല ജീൻസും  ബ്ലാക് ടി ഷർട്ടും ആണ് വേഷം... അ ഒടുവുള്ള മുടി നല്ല അനുസരണയോടെ ഇരിക്കുന്നു...കന്നുകളിൽ മാത്രം ഇപ്പോഴും കുസൃതി നിറഞ്ഞിരന്നു...

എപ്പോ വന്നു...

ഇന്നു രാവിലെ...

വാ നമുക്ക് എവിടേലും ഇരിക്കാം സെലി.....

അവർ അവരുടെ ഫേവറെററ്  സി സി ഡീയിലേക്ക് പോയി...

സെലി നിന്നെ കാണാതെ ഇത്രയും നാൾ.... എനിക്ക് ശരിക്കും വട്ട് പിടിച്ചു.... ഒന്നും ഇല്ലെങ്കിലും തൻ്റെ ചിരിക്കുന്ന മുഖം കണ്ടാൽ മതിയായിരുന്നു.. തൻ്റെ തെന്നി മാറുന്ന ഉണ്ട കണ്ണ് കണ്ടാൽ തന്നെ പകുതി ആശ്വാസം ആണ്....

പിന്നെ എന്തേ വിളിച്ചില്ല......

വിളിക്കണമായിരുന്നോ?

അതിനു സെലിൻ മറുപടി പറഞ്ഞില്ല എങ്കിലും അ കണ്ണുകൾ അത് പറഞ്ഞിരുന്നു.....

പെട്ടന്ന് വിഷയം മാറ്റാനായി സെലിൻ ചോദിച്ചു....

എനിക്കൊന്നും കൊണ്ടു വന്നില്ലേ???

നിനക്ക് എന്ത് വേണമായിരുന്നു????

ചോക്ലേറ്റ് പോലും കൊണ്ട്  തന്നില്ല..... സാരമില്ല.. ഞാനോർത്തു വച്ചിരിക്കും..

അതും പറഞ്ഞ് അവരു രണ്ടും ചിരിച്ചു.....

നിനക്ക് ഒരു മാറ്റവും ഇല്ലല്ലോ ഡി ഉണ്ടക്കണ്ണി.....

അത് കേട്ട് സെലിൻ ചുണ്ട് കൂർപ്പിച്ച് കാണിച്ചു....

നിനക്ക് ഒരു ഗിഫ്റ്റ് ഉണ്ട്......

സെലിൻ അവനെ ആകാംഷയോടെ നോക്കി....

സേവി ഒരു കല്ല് വെച്ച മോതിരം അവൾക് നേരെ നീട്ടി

വാഹ്...നല്ല മോതിരം...ഈ കല്ല് നന്നായിട്ടുണ്ട് സേവി.... മെറൂൺ കളറിലെ കല്ലിന് ചുറ്റും വെള്ള കല്ലുകൾ...എന്തോ  വില കൂടിയ കല്ലാണ് ... കണ്ടാലറിയാം.

അവളെ നോക്കിയിരുന്ന സേവിയുടേ കണ്ണുകളിൽ അവളോടുള്ള പ്രണയം തുളുമ്പി നിന്ന്.

സെലി..

ഹൂം.....

എന്താ ആലോചിക്കുന്നത്?

ഒന്നുമില്ല...

ഞാൻ ഒരു കാര്യം ചോദിക്കട്ടെ...

ചോദിക്ക്..

നീ എന്നെ ഓർക്കാറുണ്ടയിരോന്നോ???.

സെലി... സെവിയെ തന്നെ കുറേ നേരം നോക്കി ഇരുന്നു...

ഇങ്ങനെ നോക്കി കൊല്ലാതെടി ഉണ്ടകണ്ണി...

സെലി പെട്ടന്ന് നാണിച്ചു... കണ്ണുകൾ മാറ്റി ...അവളുടെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു....

സേവി ഞാൻ എന്നും നിന്നെ ഓർക്കുമായിരുന്ന്...നമ്മൾ തമ്മിൽ ചിലവഴിച്ച ഓരോ നിമിഷങ്ങൾ ഓർത്തിരിക്കാൻ എനിക്ക് സമയം കുറവ് പോലെ തോന്നിയിട്ടുണ്ട്.... നിൻ്റെ ഓരോ കുറുമ്പുകൾ... ഞാൻ എന്നും ഓർക്കും നീ ബസിൽ  കമ്പിയിയിൽ പിടിക്കുന്നതിന്ന് പകരം  എൻ്റെ കയ്യുടെ മുകളിൽ  പിടിക്കുന്നത്.... ഞാൻ നിന്നെ ശ്രദ്ധിച്ചില്ലെങ്കിൽ എൻ്റെ കയ്യിൽ നുള്ളുന്നത്... പതിയെ വന്നു എൻ്റെ ചെയിൽ ഓരോ കുരുത്തക്കേട് പറയുന്നത് ..... എല്ലാം..

സേവി സെലിൻ പറയുന്ന ഓരോന്നും കേട്ട് അവളുടെ കയ്യിൽ മുറുകെ പിടിച്ച്  സ്നേഹത്തോടെ അവളെ നോക്കിയിരുന്നു. അവൻ കേൾക്കാൻ കൊതിച്ചതാണ് അവള് പറയണത്... അവൾ ഒരിക്കലും ഇത്രയും സ്നേഹത്തോടെ അവൻറെ മുൻപിൽ മനസ്സ് തുറാന്നിട്ടുണ്ടായിരുന്നില്ല.
അവളുടെ ഉണ്ട കണ്ണുകളിൽ അവൻ ഒരു സ്നേഹ കടൽ തന്നെ കണ്ടൂ...

കുറച്ച് നേരം രണ്ടുപേരും കണ്ണിൽ കണ്ണിൽ നോക്കി ഇരുന്നു... അവർക്കിടയിൽ ഉള്ള മൗനം കുറേ ഏറെ സംസാരിച്ചു...

പതിയെ സെലിൻ പറഞ്ഞ് തുടങ്ങി..

സേവി എപ്പോൾ നീ കേട്ടത്... സേവിയെ മാത്രം കാണുന്ന ഒരു സെലിൻ്റെ മനസ്സാണ്.. പക്ഷേ സെലിൻ അതല്ല... അവൾക് അങ്ങനെ ആകാൻ ആഗ്രഹിക്കാൻ പോലും പേടിയാ.... അവൾ എത്ര ആഗ്രഹിച്ചാലും സേവിയെ അവൾക്ക്  അവളുടെ മനസ്സിൽ ഇടം കൊടുക്കാൻ  സാധിക്കില്ല.... ആർക്കോ വേണ്ടി ബലി കൊടുത്ത ഒരു ജീവിതം ആണ് എൻ്റേത്....

അത് കൊണ്ട് സേവി എനിക്ക്  ഈ ഗിഫ്റ്റ് വാങ്ങാൻ  സാധിക്കില്ല... എനിക്ക് തോൽക്കാൻ വയ്യ... അതിലും നല്ലത് എൻ്റെ അപ്പനെ എനിക്ക് ജയിപ്പിക്കണം എന്ന് പറയുന്നതാണ്... നിനക്ക് എന്നെ അറിയമല്ലോടാ.... പിന്നെ എന്തിനാണ്.....

സെലിൻ അറിയാതെ തന്നെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.... അവൻ്റെയും അവസ്ഥ മറ്റൊന്നല്ലയിരുന്നൂ.

സേവി അവളെ ചേർത്ത് പിടിച്ചു....

എനിക്ക് സേവി ഒരു വാക്ക് തരണം ലോകത്തിൻ്റെ ഏത് കോണിലാണങ്ങിലും നീ എനിക്കെന്നും ഒരു നല്ല ഫ്രണ്ട്  ആയിരിക്കണം... എപ്പോ വിളിച്ചാലും ഓടി വരുന്ന ഒരു നിസ്വാർത്ഥമായ കൂട്ട്...ഞാനും അങ്ങനെ തന്നെ ആയിരിക്കും... ഞാൻ ആരെ വിവാഹം കഴിച്ചാലും എൻ്റെ നല്ലൊരു സുഹൃത്ത് നീ ആയിരിക്കണം...
നമുക്ക് ഈ ലോകത്തോട് കാണിക്കണം പ്രണയം ഒരു സൗഹൃദം ആണന്ന്... ലോകത്തോട് അല്ല....  നമ്മുടെ തന്നെ.......  നിസ്വാർത്ഥമായ സ്നേഹമാണ് എന്ന്.. നമുക്ക് തെളിയിക്കണം

സേവിക്ക് കഴിയുമോ അതിനു???

സെലി എനിക്കറിയില്ല....നീ ഇല്ലാത്ത ജീവിതം അറിയില്ലടി.... ഞാൻ എങ്ങനെ ആകും എന്ന്...ഞാൻ ശ്രമിക്കാം... വാക്ക് പറയില്ല...ചിലപ്പോൾ ഞാൻ ഒരിക്കലും നിന്നെ കാണാൻ ശ്രമിക്കുക ഇല്ലാ... ഞാൻ പച്ചയായ മനിഷ്യനാണ് എനിക്കാവില്ല ഇതൊന്നും.... പക്ഷേ  ഞാൻ ശ്രമിക്കാം.

അവളുടെ കണ്ണുകൾ ഒട്ടും തന്നെ അവളെ അനുസരിച്ചില്ല....
കുറേ നേരം കൂടി അവർ സംസാരിച്ചിരുന്നു..... പിന്നെ എന്തോ ഒരു ഭാരം ഇറക്കി വച്ചപോലെ.....  അവനോട് യാത്ര പറഞ്ഞു അവള്  ഫ്ളാറ്റിലേക്ക് പോയി..

കുറേ നേരം അവള് കരഞ്ഞു,. എല്ലാം റോസിന വിളിച്ച് പറയാൻ കൊതിച്ചു....പിന്നെ വേണ്ടന്നു വച്ചു.... വൈകിട്ട്  വന്ന സെബി അവളെ കണ്ട് ചോദിച്ചു ...

ഇതെന്തു പറ്റി നാളെ പോകുന്നതിനു ഇപ്പഴേ കരയാൻ തുടങ്ങിയോ.... മുഖമെല്ലം വീർത്തിട്ടുണ്ടല്ലോ....

ഇല്ല സെബി ഒരു തല വേദന.... പിന്നെ കുറെ ഉറങ്ങി... എന്തോ സേവി വന്നതിനെ കുറിച്ച് സെബിയോട് പറയാൻ അവൾക് തോന്നിയില്ല.

അല്ലേലും ഉറക്കം ...അത്  പറയണ്ടല്ലോ... എഴുതി കാണിച്ചാൽ ഉറക്കം തുടങ്ങുന്ന ആളല്ലേ...

അപ്പോ നാളെ എങ്ങനാ... ഞാനും രാജേഷും കൂടെ കൊണ്ടാക്കം.

നിങ്ങള്ക് ഡ്യൂട്ടി ഇല്ലെ???

അവധി എടുക്കാം... ശല്യം തീർത്ത് പോയി എന്ന് കൺഫേം ചെയ്യാലോ....

പോടാ.... നോക്കിക്കോ ഞാൻ പോയി കഴിയുമ്പോൾ അറിയും എൻ്റെ വില. .. എനിവെയിസ് ....നിങ്ങളും പോരെ......

ആയിക്കോട്ടെ....

രാത്രി ഇതുവരെ ഉള്ള സന്തോഷകരമായ ജീവിതത്തെ കുറിച്ച് അവളോർത്തു..

അവളും റോസും കൂടി കണ്ടുമുട്ടിയതും അവർ കാട്ടി കൂട്ടിയ തെമ്മാടിത്തരങ്ങൾ... രാജേഷും സെബിയും എല്ലാവരും കൂടെ സി ബി ഐ പോലെ അന്വേഷിച്ച് അവളുടെ ആങ്ങളയും ചേട്ടത്തിയെയും കണ്ട് പിടിച്ച് കാര്യം... അങ്ങനെ  അവള് കണ്ട് പിടിക്കുമ്പോഴേക്ക് പഞ്ചാബി ചെച്ചിയിൽ  അവളുടെ അങ്ങളക്ക് രണ്ട് കുട്ടികൾ ആയി കഴിഞ്ഞിരുന്നു.... കുറേ കരച്ചിലിന് ശേഷം അവളുടെ അപ്പനും അമ്മയും അവരെ സ്വീകരിച്ചത്... അങ്ങനെ ഓരോന്ന് ആലോചിച്ച് എപ്പോഴോ അവൾ ഉറങ്ങി .

രാവിലെ എഴുന്നേറ്റ് പോകാൻ എല്ലാം റെഡി ആയപ്പോഴേക്കും സെബി രാജേഷിനെയും കൂട്ടി തയ്യർ ആയി വന്നു....

സെലിൻ ഞാൻ തന്നെ ഒത്തിരി മിസ്സ് ചെയ്യും കേട്ടോ...ഒരു ഓളം ഉണ്ടായിരുന്നു താനുള്ളപ്പോൾ.... എന്നാലും സന്തോഷമായി തനിക്കിനി അമ്മയോടും ചേച്ചിയോട് കൂടെയും അടിച്ച് പോളിക്കമല്ലോ.... പോരാത്തതിന് തൻ്റ്റെ അച്ചാചനും ഭാബിയും ( ചേട്ടത്തി) അടുത്ത് തന്നെ ഉണ്ടല്ലോ....

രാജേഷ് ഞാനും നിങ്ങളെ മിസ്സ് ചെയ്യും.. നിങ്ങൾ ഉള്ളതുകൊണ്ട് ഒരിക്കലും ഒറ്റക്കായി എന്ന് തോന്നിയില്ല... പിന്നെ നിങ്ങൾക്കും അവിടേക്ക് വരാം...ഞാൻ പറയണ്ടല്ലോ.....

അത് പിന്നെ പറയണോ... അവധി കിട്ടിയാൽ ഞങൾ അവിടെ  എത്തും....അമ്മേടെ മീൻ കറി.... ഹോ....വയിൽ വെള്ളം വരുന്നു.

സെബി എന്തായാലും റോസിൻ്റെ വിവാഹത്തിന് പോകുന്നതിൻ്റെ ത്രില്ലിൽ ആണല്ലോ...

ഒന്ന് പോടി സെലി.... നീ വരും എന്ന് പറഞ്ഞ് പറ്റിച്ചില്ലേ.... റോസ് നിന്നെ  പ്രതീക്ഷിക്കും.

ആഗ്രഹം ഉണ്ട് കുഞ്ഞേ.... കഞ്ഞികുടിച്ച് കിടക്കണെ ജോലി വേണ്ടെ അത് കൊണ്ടാ...

അവള് പറയുന്നകെട്ട് എല്ലാവരും ചിരിച്ചു..

എന്നാ നമുക്ക് ഇറങ്ങാം...

അപ്പോഴാണ് ബെൽ അടിച്ചത്....

ഈ നേരത്ത് ആരാണ് ????

സെലിൻ പോയി വാതിൽ തുറന്നു .....
ചേച്ചിയോ നീയെന്താ രാവിലെ???

ഞങ്ങൾ വീട്ടിലേക്ക് വരാൻ  ഇറങ്ങാൻ തുടങ്ങുകയായിരുന്നു...

ഞാൻ വിചാരിച്ചു നിന്നെ കൂട്ടിക്കൊണ്ട് പോകാം എന്ന് ഇവർക്ക് ഇന്ന് ഡ്യൂട്ടി ഉള്ളതല്ലേ വെറുതെ ഒരു ലീവ് കളയണ്ട എന്ന്.

അത് സാരമില്ല ചേച്ചി ഞങൾ കൊണ്ടുവിടാൻ തയ്യാറായി നിൽക്കുകയായിരുന്നു

അതിനെന്താ സെബി.... നിങൾ ഡ്യൂട്ടിക്ക് പോയിക്കൊ.....

സെബി സെലിനെ നോക്കി.... അവളും   അതിനോട് യോജിക്കുന്ന പോലെ കണ്ണടച്ച് കാണിച്ചു...

സെബിക്കും രാജേഷിനും അത് ഇഷ്ടപ്പെട്ടില്ലെങ്കിലും പിന്നെ
മറുത്തൊന്നും പറഞ്ഞില്ല ..... അവളുടെ ചേച്ചിയ്യുടെ കൂടെ  സാധനങ്ങളെല്ലാം ആയി അവരോട് യാത്ര പറഞ്ഞു  വീട്ടിലേക്ക് തിരിച്ചു.

വഴിയിലുടനീളം അവളും മൗനമായിരുന്നു..... ഇത്രയും വർഷത്തെ ജീവിതത്തിൻറെ ഒരു അധ്യായം  അവസാനിച്ചത് കൊണ്ടായിരിക്കാം....

സെലിൻ രാവിലെ ഫോൺ നിർത്താതെ  അടിക്കുന്നത് കേട്ട് ഉണർന്നു.....
ആരാണ്  ഇ രാവിലെ.....
അവൾ ഫോൺ എടുത്തു നോക്കി... സെബിയുടെ കോൾ ആണല്ലോ

ഹലോ സെബി എന്താടാ രാവിലെ????

ഹലോ എന്താടാ ഒന്നും മിണ്ടാത്തെ?എന്ത് പറ്റിയടാ??

സെബി നീ കരയുകയാണോ??എന്താടാ പറഞ്ഞേ, എന്തുപറ്റി?

സെലി....എടീ ചേച്ചി നീ ഇല്ലാതെ എനിക്ക് വയ്യ...... ഞാൻ ഇന്നലെ ഉറങ്ങിയിട്ടില്ല....മനസിനാകെ  വിഷമം.... എനിക്ക് നിന്നെ ഇപ്പൊ കാണണം. എനിക്ക് അറിയില്ല എന്താ  പറയേണ്ടത്  എന്ന്

സെബി സാരമില്ലടാ അത് ഞാൻ നിങ്ങളുടെ കൂടെ തന്നെ ഉണ്ടായിരുന്നല്ലോ ....,  പെട്ടെന്ന് ഇല്ലല്ലോ...... അതു കൊണ്ടായിരിക്കും കുറച്ചു ദിവസം കഴിയുമ്പോൾ മാറിക്കോളും ഈ ഞായറാഴ്ച നീ ഇങ്ങോട്ട് പോരെ നീ വെറുതെ കൊച്ച് കുട്ടിയെ പോലെ കരയാതെ....

വീണ്ടും സെലിൻ എന്തൊക്കെയോ  പറഞ്ഞു സെബി ഒരുവിധം അവള് പറഞ്ഞത് കേട്ട് സമാധാനിച്ചു... എങ്കിലും എന്തോ ഒരു വിങ്ങൽ മനസ്സിൽ ഉണ്ടായിരുന്നു.... ഫോൺ വെച്ചു കഴിഞ്ഞു സെലിൻ അതിശയത്തോടെ ഓർത്തു ഈ ചെറുക്കനു ഇത് എന്തു പറ്റിയതാണ്..... അങ്ങനെയൊന്നും ആയിരുന്നില്ലല്ലോ ..... ഇത്രമാത്രം അടുപ്പം എന്നോട് ഉണ്ടായിരുന്നോ......റോസ്  ഇല്ലാത്തതു കൊണ്ടായിരിക്കും ഇത്രയും ഫീലിംഗ്..... സാരമില്ല വൈകീട്ട് ഒന്ന് വിളിക്കാം.

അങ്ങനെ  എല്ലാ ദിവസവും ഒന്നും രണ്ടും പ്രാവശ്യം അവർ അങ്ങോട്ടും ഇങ്ങോട്ടും വിളിച്ച് എന്നും ഉള്ള വിശേഷങ്ങൾ പറഞ്ഞ് കൊണ്ടിരുന്നു..... പതിയെ   റോസിൻ്റെ കുറവ് നികത്തി അവിടെ സെബി എത്തി ചേർന്ന്... സെബി അവൻ്റെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും സങ്കടങ്ങളും അവളുമായി ഷെയർ ചെയ്തിരുന്നു റോസ് അവളുടെ വിവാഹം കഴിഞ്ഞ് ബോംബെയിലേക്ക് ഭർത്താവിൻറെ കൂടെ പോയി എങ്കിലും അവൾക്കും ആശ്വാസമായിരുന്നു സെബിയുടെ കാര്യങ്ങൾ നോക്കാൻ ഇവിടെ സെലിൻ  ഉണ്ടല്ലോ എന്നുള്ളത് എപ്പോൾ വിളിച്ചാലും അവൾ പറയുമായിരുന്നു ഒരു കണ്ണ് അവനിൽ  വേണം കേട്ടോ എന്ന്.....

അങ്ങനെ  എല്ലാവരും അവരവരുടെ ലൈഫിൽ ബിസി ആയി.

അന്ന് ഓഫീസിൽ ഇരുന്നപ്പോലാണ് സെബിയുടെ ഫോൺ വന്നത്...

സെലി നാളെ ഓഫ് അല്ലേ....എന്താ പ്ലാൻ....

ഒന്നുമില്ല ...വീട്ടി കാണും

ഓക്കേ... ഞാൻ എന്നാൽ വരാം നമുക്ക് പുറത്തൊക്കെ ഒന്ന് പോകാം എനിക്ക് കുറച്ച് ഷോപ്പിംഗ് ഉണ്ട്

ഓക്കേ ഡാ.. പോരെ...

സിലി എനിക്ക് പിന്നെ നിന്നോട് കുറേ കാര്യങ്ങൾ പറയാനും ഉണ്ട് 

അത് എന്താടാ ?

ഒന്നുമില്ല നാളെ കാണുമ്പോൾ പറയാം...

ഓക്കേ ബൈ...

(തുടരും)


കുയിൽ പെണ്ണ്.10

കുയിൽ പെണ്ണ്.10

3.9
5923

രാവിലെ തന്നെ സെലിന് നല്ല ഉന്മേഷമായിരുന്നൂ....സെബി വന്നിട്ട് വേണം ഒന്ന് കറങ്ങാൻ പോകാൻ. കുറേ നാളായി ഓഫീസ് - വീട് കളി ആണ്...വേറെ എങ്ങും പോകുന്നില്ല.... സെലിടെ അമ്മക്കും ചേച്ചിക്കും അവനെ വലിയ കാര്യം ആയത് കൊണ്ട് അവരും അവന് ഇഷ്ടപെട്ട കട്‌ലറ്റ് ഉണ്ടാകുന്ന തിരക്കിലാണ്. മോൻ വന്നോ....എന്തുണ്ട് വിശേഷങ്ങൾ? അമ്മ സ്നേഹത്തോടെ സെബിയെ  സ്വീകരിച്ചു... ഒന്നുമില്ല അമ്മേ സുഖം..... റോസ്  വിളിക്കാറുണ്ട് അല്ലേ..... ഉണ്ട് ചേച്ചി.... മുംബൈയിലാണ്. സെലി റെഡി ആയോ???... എസ്... ഒരു അഞ്ച് മിനിറ്റ്.... ഓക്കേ അമ്മ....ഞാൻ സെലിയെ തിരിച്ച് കൊണ്ട് വിട്ടോളാം. ശരി സെബി.... അവരു പോകുന്നത് അമ്മ നോക്കി നിന്ന്  സേബിയും