രാവിലെ പത്രക്കാരന്റെ സൈക്കിൾ ശബ്ദം കേട്ട് ഗെയ്റ്റിന് അരികിൽ എത്തി പത്രം, എടുത്തു ആദ്യ വരികളിലൂടെ കണ്ണോടിച്ച് പ്രധാന വാർത്ത അത് ശരിക്കും പ്രതീക്ഷയിൽ നടുക്കം സൃഷ്ടിച്ചു.\' മലയാളി പത്ര റിപ്പോർട്ട് ദക്ഷ ശ്രീനിവാസ് അടക്കം മൂന്നുപേർ കൊൽക്കത്തയിൽ കൊല്ലപ്പെട്ടു\' അവൻ ഓർമ്മകളിലേക്ക് മടങ്ങി. ഇളം പുഞ്ചിരി,തിളക്കമുള്ള കണ്ണുകൾ, മധുര ശബ്ദം,കൊലുസുകളുടെ മണിക്കിലുക്കം, സുഹൃത്തുക്കൾക്കൊപ്പം നടന്നുവരുന്ന ദക്ഷ... ദക്ഷശ്രീനിവാസൻ, എന്നും സ്കൂളിൽ വഴികളിൽ അവളുടെ വരവിനായി കാത്തുനിൽക്കുന്ന 23 കാരനായ പ്രതീക്ഷ എന്ന് താൻ, ഒരു പാവം കൂലിപ്പണിക്കാരൻ. അവളുടെ കണ്ണുകളിൽ അവനെ ത