Aksharathalukal

ദി മാഡ്

THE MAD
                                PART-1

ഇതൊരു സാങ്കല്പിക കഥയാണ്..... ലോജിക് ഒന്നും ചോദിക്കരുത് പ്ലീസ്.......  എന്തെങ്കിലും  തെറ്റുകൾ വന്നിട്ടുണ്ടെങ്കിൽ ക്ഷെമിക്കുക......

**********************************************

വർഷം 1984  ഒരു മെന്റൽ ഹോസ്പ്പിറ്റൽ.......
സമയം രാത്രി 11.15.....

പുറത്തു നല്ല ഇടിയും മഴയും.......

ഒരു നഴ്സ് വളരെ പരിഭ്രാന്തിയോടെ ഹോസ്പിറ്റലിന്റെ വരാന്തയിലൂടെ ഡോക്ടറുടെ മുറി ലക്ഷ്യമാക്കി ഓടിവരികയാണ്....
അവൾ പെട്ടന്ന് വന്നു ഡോക്ട്ടറുടെ മുറിയുടെ വാതിൽ തുറന്നു... 
ആകെ പരിഭ്രമിച്ചുകൊണ്ട്  അവൾ പറഞ്ഞു..

\" ഡോക്ടർ ആ സെല്ലിൽ കിടക്കുന്ന രോഗി വല്ലാതെ വയലന്റ് ആവുന്നു ഡോക്ടർ ഒന്നു അവിടവരെ വരണം..... \"

റൂമിൽ കസേരയിൽ ഇരുന്നു കൊണ്ട് മേശയുടെ മുകളിൽ ഒരുകാലിന്മേൽ മറ്റേക്കാൽ കയറ്റിവച്ചുകൊണ്ട് കയ്യിൽ ഒരു ഗ്ലാസ്‌ മദ്യവും പിടിച്ചുകൊണ്ടു ജനാലയിലൂടെ പുറത്തേക്കു നോക്കിയിരിക്കുന്ന ഒരു മനുഷ്യൻ കണ്ടാൽ ഒരു 40 വയസൊക്കെ തോന്നിക്കും മുടിയിൽ നരകൾ വീണിട്ടുണ്ട്... അയാളുടെ പേര്  \'ഗോൺസാൽവസ് \'ബ്ലാക്ക് ഷർട്ട്‌, ബ്ലാക്ക് പാന്റ്സ് ആണ് വേഷം... അയാൾ പതുകെ തല ചെരിച്ചു നോക്കി എന്നിട്ട് ചോദിച്ചു...

\" ഏതു പേഷ്യന്റ് ആണ്...? \"

\" ആ സെൽ നമ്പർ 9 ഇൽ കിടക്കുന്ന  ആൾ ആണ് .... \"
നഴ്സ് മറുപടി പറഞ്ഞു

\" ആ ഞാൻ വരുന്നു....\"
അത്രയും പറഞ്ഞു കൊണ്ട് അയാൾ തന്റെ ഇടത് കൈ വീശി നഴ്സിനോട് പോകാൻ ആംഗ്യം കാണിച്ചു... അവൾ അവിടെ നിന്നും പോയ ശേഷം അയാൾ കസേരയിൽ നിന്നും എഴുന്നേറ്റു തന്റെ വൈറ്റ് കോട്ട് എടുത്തു ഇട്ട ശേഷം സെല്ലുകൾ  ഉള്ളിടത്തേക്കു പോയി...

വരാന്തയിലൂടെ നടന്നു ചെല്ലുമ്പോൾ താഴോട്ടായി ഒരു ഇടനാഴിയുണ്ട് അതിലൂടെ ഇറങ്ങിപോകുമ്പോഴാണ്  ആ സെല്ലുകൾ ഉള്ളിടത്തു എത്തുന്നത് ആ ഇടനാഴിയിൽ ഒന്നിടവിട്ട്  ചെറിയ പ്രകാശം കുറഞ്ഞ ബൾബ് ആണ് ഇട്ടിരിക്കുന്നത്...  അതുകൊണ്ട് തന്നെ അതിലൂടെ നടക്കുമ്പോൾ ചെറിയ ഒരു ഭയം തോന്നും പോരാത്തതിന്  മനോരോഗികളുടെ അടക്കിപിടിച്ചുള്ള മൂളലുകളും തേങ്ങലുകളും.....

അയാൾ നടന്നു നടന്നു മറ്റൊരു ഹാളിലെത്തി അവിടെ കുറച്ചുകൂടി പ്രകാശമുള്ള ബൾബ് ആണ് ഇട്ടിരിക്കുന്നത് അവിടെ നോക്കുമ്പോൾ ഇരുവശങ്ങളിലായി നിരവധി സെല്ലുകളിൽ പൂട്ടിയിട്ടിരിക്കുന്ന കുറച്ചാളുകൾ... കുറച്ചു പേർ ചിരിച്ചുകൊണ്ട് എന്തൊക്കെയോ പുലമ്പുന്നു കുറച്ചുപേർ മതിലിലും മറ്റും എന്തൊക്കെയോ തപ്പിത്തടഞ്ഞു നടക്കുന്നു പിന്നെ കുറച്ചുപേർ ഒരനക്കവുമില്ലാതെ മുകളിലേക്കു നോക്കി നിശ്ചലമായി ഇരിക്കുന്നുണ്ട്...... ഡോക്ടർ പതുകെ നടന്നു മുറിയുടെ അങ്ങേയറ്റത്തുള്ള ഒരു സെല്ലിന് മുന്നിലായി നിന്നു കമ്പിയിൽ പിടിച്ചുകൊണ്ടു ഉള്ളിലേക്കു സൂക്ഷിച്ചു നോക്കി അതിനകത്തു മുഴുവൻ ഇരുട്ടായതുകൊണ്ട് ഒന്നും വ്യക്തമായി കാണുന്നില്ല ഹാളിലുള്ള ചെറിയ വെളിച്ചത്തിൽ മുറിയുടെ ഒരു മൂലയിൽ ഒരു മനുഷ്യൻ താടിയും മുടിയും നീട്ടിവളർത്തി ഒരു കറുത്ത നിഴൽ പോലെ ഇരിക്കുന്നത്  അയാൾ കണ്ടു...... ഡോക്ടർ നോക്കുന്നത് കണ്ടതും ആ മനുഷ്യൻ പതുക്കെ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു ഡോക്ടർ ഒന്നു സൂക്ഷിച്ചു നോക്കി പെട്ടെന്ന് പ്രേതീക്ഷികാതെ അയാൾ ഡോക്ടറുടെ അടുത്തേക് പാഞ്ഞടുത്തു കമ്പിയിഴയിലൂടെ ഡോക്ടറുടെ കഴുത്തിനു കുത്തിപ്പിടിച്ചു..... !! പെട്ടന്ന് ഒരു നിമിഷം ശ്വാസം കിട്ടാതെ അയാൾ ഒന്നു പിടഞ്ഞു കൈ വിടുവിക്കാൻ നോക്കി... പക്ഷെ അയാളുടെ ബലിഷ്ഠമായ കയ്യിൽ നിന്നും രക്ഷപെടാൻ ഡോക്ടർക്കു പറ്റിയില്ല...... എങ്ങനെയോ ഒരു കൈ ചലിപ്പിച്ച അയാൾ തന്റെ കോട്ടിന്റെ പോക്കറ്റിൽ നിന്നും ഒരു സിറിഞ്ച് എടുത്തു എന്നിട്ട് അകത്തൂടെ അതു ആ മനുഷ്യന്റെ കഴുത്തിൽ കുത്തി.....   പെട്ടന്ന് ഡോക്ടറുടെ കഴുത്തിലെ പിടുത്തം അയഞ്ഞു അയാൾ ബോധരഹിതനായി താഴെ വീണു...

\" ഇയാളെ എടുത്തു ട്രീറ്റ്മെന്റ് റൂമിലേക്ക് കൊണ്ടുവരൂ\"
കൂടെ വന്ന കമ്പോണ്ടർമാരോട് പറഞ്ഞുകൊണ്ട് കഴുത്തു തടവിക്കൊണ്ട് അയാൾ അവിടെനിന്നും പുറത്തേക്കു നടന്നു..

അല്പസമയത്തിനു ശേഷം അയാൾക്കു ബോധം തിരിച്ചു കിട്ടി അയാൾ കണ്ണ് തുറന്നു ചുറ്റും നോക്കി തന്നെ അരണ്ട വെളിച്ചമുള്ള ഒരു മുറിയിൽ ഒരു പ്രതേക തരം കസേരയിൽ ചാരികിടത്തി ശരീരം മുഴുവൻ ബെൽറ്റിട്ടു മുറുകിയിരിക്കുന്നു....... അയാൾ ആക്രോശിച്ചുകൊണ്ട് അത് പൊട്ടിച്ചെറിയാൻ നോക്കി അപ്പോഴാണ് മുന്നിൽ കസേരയിൽ ഇരിക്കുന്ന ഗോൺസാൽവസിനെ അയാൾ കാണുന്നത്...
അയാൾ തന്റെ കയ്യിൽ ഇരുന്ന  സിഗരറ്റ് കളഞ്ഞുകൊണ്ട് അവിടെ നിന്നും എഴുന്നേറ്റു എന്നിട്ട് അവിടെ മേശപ്പുറത്തിരുന്ന ഒരു ലാത്തിയെടുത്തു കെട്ടുകൾ അഴിക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന ആ മനുഷ്യനെ തലങ്ങും വിലങ്ങും അടിച്ചു... അടികൊണ്ട് അവശനായ അയാളുടെ കടവായിൽ കുത്തിപിടിച്ചുകൊണ്ട് അയാൾ പറഞ്ഞു

\" ഇതെന്റെ സ്ഥലമാണ് ഇവിടെ എല്ലാം എന്റെ നിയമങ്ങൾക്കനുസരിച്ചേ നടക്കു എന്നെ എതിർത്തു ഒരാളും ഇവിടെ നന്നാകാൻ ശ്രെമിക്കണ്ട അങ്ങനെ ആരെങ്കിലും ശ്രേമിച്ചാൽ ഇതായിരിക്കും നിന്റെ ഈ ഗതിയായിരിക്കും അവർക്കും...... എന്നെ നന്നാക്കാൻ നീ വന്നിട്ടെന്തായി നിന്നെ ഞാൻ മറ്റുള്ളവരുടെ മുന്നിൽ മുഴുഭ്രാന്തനാക്കിലെ ഇനി വരുന്നവർക്കും ഇത് തന്നെയായിരിക്കും സ്ഥിതി എന്റെ സത്യങ്ങൾ അറിയാവുന്ന നീ ഇനി ഇവിടെ വേണ്ട..... \"

അതും പറഞ്ഞു അയാൾ കയ്യിലിരുന്ന ആ ലാത്തി താഴേക്കിട്ടു എന്നിട്ട് അവിടെ സാധാരണ മനോരോഗികളെ ഷോക്ക് ട്രീറ്റ്മെന്റ് നു വിധേയമാകുന്ന ഉപരണങ്ങൾ ഇരിക്കുന്നുണ്ടായിരുന്നു ഇ സി ടി  മെഷീനിൽ വൈദ്യുതിയുടെ അളവ് സെറ്റ് ചെയ്തതിനു ശേഷം ഇലക്ട്രോഡ് എടുത്തു അയാളുടെ തലച്ചോറിന്റെ ഭാഗത്തായി വച്ചു സാധാരണ രോഗികൾക്കു കൊടുക്കുന്ന കറന്റിനെക്കാൾ കൂടുതൽ അയാൾ അതിൽ സെറ്റ് ചെയ്തിട്ടുണ്ടായിരുന്നു മാത്രമല്ല വായിൽ ബൈറ്റ് ബ്ലോക്ക് വെച്ചിട്ടില്ലായിരുന്നു..... കരേസയിൽ ഇരുന്നു അയാൾ ഭ്രാന്തനെപ്പോലെ  അലറി തന്നെ ബന്ധിച്ചിരിക്കുന്ന ബെൽറ്റുകൾ പൊട്ടിക്കാൻ അയാൾ കുറെ ശ്രെമം നടത്തി പക്ഷെ എല്ലാം വിഭലമായിപ്പോയി......

\" ഹ ഹ ഹ നീയെങ്ങനെയൊകെ ശ്രമിച്ചാലും ഇതിൽനിന്നും രക്ഷപ്പെടാനാവില്ല നിനക്കെന്തൊകെ സംഭവിച്ചാലും ഇങ്ങനെയൊരു രോഗി ഇവിടുണ്ടായിരുന്നതായി ഒരു തെളിവുപോലും ഇവിടത്തെ റെക്കോര്ഡുകളിൽ ഇല്ല.... നീയെന്ന ശല്യം എന്റെ ജീവിതത്തിൽ നിന്നും ഞാൻ ഒഴിവാക്കുകയാണ്....... \"

അത്രയും പറഞ്ഞു കൊണ്ട് ഗോൺസാൽവസ്  മെഷീനിന്റെ അടുത്തേക്  ചെന്ന് high frequency യിൽ സെറ്റ് ചെയ്തു വച്ചിരിക്കുന്ന ആ മെഷീനിന്റെ  സ്വിച് ഓൺ ചെയ്തു ഉടൻ തന്നെ കസേരയിൽ ഇരിക്കുന്ന ആ മനുഷ്യന്റെ ശരീരത്തിലൂടെ വലിയ രീതിയിൽ ഷോക്ക് പ്രവഹിക്കാൻ തുടങ്ങി......

ശരീരം കുത്തിതുളക്കുന്ന അസഹനീയമായ വേദന കൊണ്ട് അയാൾ പിടഞ്ഞു.....  അയാളുടെ തലയ്ക്കുള്ളിലേ എല്ലാ  ഞരമ്പുകളും ഒന്നൊന്നായി പൊട്ടാൻ തുടങ്ങി..... മൂക്കിലൂടെ രക്തം ഉറവപോലെ ഒഴുകി അയാളുടെ കണ്ണുകൾ പുറത്തേക്കു കൂടുതൽ തള്ളി തള്ളി വന്നു....  ഷോക്കിന്റെ ആഘാതത്തിൽ സ്വന്തം നാവു പല്ലുകൾക്കിടയിൽ കുടുങ്ങി ശരീരം മുഴുവൻ വലിഞ്ഞു മുറുകി അയാൾ തന്റെ സ്വന്തം നാവു കടിച്ചുമുറിച്ചു...... !! വായിൽ നിന്നും രക്തത്തോടൊപ്പം നുരയും പതയും ഒഴുകി ഏതാനും നിമിഷങ്ങൾക്കകം അയാളുടെ ശരീരം നിശ്ചലമായി....... കണ്ടാൽ ഭയം തോന്നുന്ന രീതിയിൽ ആയിരുന്നു അയാളുടെ ഇരിപ്പ്.....

ഇതെല്ലാം കണ്ടു ആസ്വദിച്ചുകൊണ്ട് ഒരു ക്രൂരനെപോലെ ആ ഡോക്ടർ ചിരിച്ചുകൊണ്ടിരുന്നു....... മരണം ഉറപ്പാക്കിയശേഷം മെഷീൻ ഓഫ് ചെയ്ത് അയാൾ പുറത്തേക്കിറങ്ങി..... അവിടെ കാത്തുനിന്നിരുന്ന രണ്ട് കമ്പോണ്ടർമാരോടായി പറഞ്ഞു....

\"  ഹോസ്പിറ്റലിന് പുറകിലുള്ള ആ കാട്ടിൽ കൊണ്ടുപോയി മറവു ചെയ്തേക് മറ്റുള്ളവർ കാണാതെ നോക്കണം....  \"

ശെരി എന്നാ രീതിയിൽ തലയാട്ടികൊണ്ട് അവർ അകത്തേക്കുപോയി.....
ഹോസ്പിറ്റലിന് പുറകിലുള്ള ആ കാട്ടിൽ മഴപെയ്തു ചെളിമയമായികിടക്കുന്ന ആ മണ്ണിൽ  അയാളുടെ മൃതദേഹം കുഴിച്ചിട്ടു....

******************************-****************

മൂന്ന് ദിവസങ്ങൾക്കു ശേഷം ഒരു രാത്രി........

പതിവുപോലെ തന്നെ തന്റെ മുറിയിൽ കുപ്പിയിൽ നിന്നും ഗ്ലാസ്സിലേക് മദ്യം പകർന്നു കുടിച്ചുകൊണ്ടിരിക്കുകയാണ് ഗോൺസാൽവസ്...  കയ്യിൽ ഗ്ലാസിൽ മദ്യവുമായി പുറത്തെ കാഴ്ചകൾ കാണാൻ ജനാലയുടെ അടുത്തുവന്നു നോക്കി നിൽക്കുകയാണ് അയാൾ..... ആകാശത്തു മഴയുടെ ചെറിയ കോള് കാണുന്നുണ്ട് ചെറിയ മിന്നലും.... പെട്ടെന്ന് ഒരു മിന്നൽ അടിച്ചതും കറന്റ്‌ പോവലും ഒപ്പമായിരുന്നു.... എന്നാലും അയാൾ നിന്നിടത്തു നിന്നും അനങ്ങിയില്ല ഒരു നേഴ്സ് വന്നു അയാളുടെ മുറിയിൽ മെഴുകുതിരി കത്തിച്ചു വച്ചിട്ട് പോയി...
പുറത്തേക്കുനോക്കി നിക്കുന്ന അയാൾ പെട്ടെന്ന് അടിച്ച ഒരു മിന്നലിന്റെ വെളിച്ചത്തിൽ കാട്ടിനുള്ളിൽ ആരോ ഒരാൾ നികുന്നതുപോലെ കണ്ടു ഉള്ളിൽ ഭയമൊന്നും തോന്നിയില്ല അയാൾ വീണ്ടും അവിടേക്കു സൂക്ഷിച്ചു നോക്കി അവിടെ ഒന്നും തന്നെ അയാൾക്കു കാണാൻ സാധിച്ചില്ല തനിക്കു തോന്നിയതാണെന്നു മനസിലായ ഗോൺസാൽവസ് തിരിച്ചു തന്റെ കസേരയിൽ വന്നിരുന്നു..

ഇതേ സമയം ഹോസ്പിറ്റലിന് വെളിയിലെ ഷെഡിൽ വിശ്രമിക്കുകയായിരുന്ന വാച്ച്മാൻ പെട്ടെന്ന് പുറകിൽ നിന്നും എന്തോ അനക്കം കേട്ടു അങ്ങോട്ട് തിരിഞ്ഞു നോക്കി അയാൾക് അവിടെ ഒന്നും തന്നെ കാണാൻ സാധിച്ചില്ല കയ്യിലുണ്ടായിരുന്ന ടോർച് തെളിച്ചു കൊണ്ട് അയാൾ അവിടെ നിന്നും എഴുന്നേറ്റു ശബ്ദം കെട്ടിടത്തേക്കു നടന്നു... കുറച്ചു ദൂരം നടന്നു ചെന്നപ്പോൾ അവിടെ കാടിനുള്ളിൽ ഒരാൾ നില്കുന്നത് വാച്ച്മാൻ കണ്ടു

\" ആരാ അതു ചോദിച്ചത് കേട്ടില്ലേ.... \"
അയാൾ ആ രൂപം കണ്ടിടത്തേക്കു ടോർച് അടിച്ചു........  പെട്ടെന്ന്  അയാളുടെ മുഖത്ത് ഒരു ഭയം നിഴലിട്ടു അയാൾ പേടിച്ചു ഉച്ചത്തിൽ നിലവിളിച്ചു.......

മുറിയിൽ ഇരുന്നു പെട്ടെന്ന് വെളിയിൽ നിന്നും ഒരു നിലവിളി ശബ്ദം കേട്ട് ഗോൺസാൽവസ് ഞെട്ടി.... ഉടൻ തന്നെ നിലവിളി കെട്ടിടത്തേക്കു തന്റെ കൈവശം ഉണ്ടായിരുന്ന ടോർച് എടുത്തു അയാൾ പാഞ്ഞു.... എന്നാൽ അവിടെ ചെന്നപ്പോൾ ഒന്നും തന്നെ അയാൾക്കു കാണാൻ സാധിച്ചില്ല അവിടെനിന്നും പോകാൻ ഒരുങ്ങിയപ്പോഴാണ് തറയിൽ ചെളിയിലൂടെ എന്തോ വലിച്ചിഴച്ചു കൊണ്ടുപോയതുപോലെ ഉള്ള ഒരു പാട് കാണുന്നത്  അയാൾ ആ പാട് കണ്ട വഴിയേ പോയി ആ യാത്ര ചെന്നവസാനിച്ചതു രോഗികളെ പൂട്ടിയിട്ടിരിക്കുന്ന ആ ഇടനാഴിയിലായിരുന്നു .....
അയാൾ അതിനകത്തേക്കു കടന്നുചെന്നു അവിടെ കണ്ട കാഴ്ച അയാളെ ഞെട്ടിച്ചു ആ ഹോസ്പിറ്റലിൽ ഉള്ള ജീവനക്കാർ മുഴുവൻ അവിടെ  സെല്ലുകളിൽ രോഗികളോടൊപ്പം രക്തത്തിൽ കുളിച്ചു മരിച്ചുകിടക്കുന്നു അയാളുടെ ശരീരം ആകെ വിറക്കാൻ തുടങ്ങി പെട്ടന്ന് പിന്നിൽ നിന്നും ഒരു സ്ത്രീയുടെ കരച്ചിൽ കേട്ടു അയാൾ പതുകെ ഭയത്തോടുകൂടി തിരിഞ്ഞു നോക്കി.....

അതൊരു നേഴ്സ് ആയിരുന്നു..... അവൾ ആകെ ഭയന്ന് നിൽക്കുകയാണ് അയാൾ അവളുടെ നേരെ നോക്കി എന്നിട്ട് ചോദിച്ചു
\" എന്താണിവിടെ സംഭവിച്ചത് ഇവരൊക്കെ എങ്ങനെ മരണപെട്ടു....? \"
അതു കേട്ട് അവൾ ഒന്നും മിണ്ടാതെ ഭയന്ന് നിൽക്കുകയാണ് അയാൾ വീണ്ടും അതെ ചോദ്യം തന്നെ ചോദിച്ചു... പെട്ടന്ന് അവളുടെ കണ്ണുകൾ ചുവന്നുവരാൻ തുടങ്ങി അവൾ വല്ലാത്തൊരു രീതിയിൽ ഞെരുങ്ങാൻ തുടങ്ങി അയാൾ നോക്കി നിൽക്കേ അവൾ ഒരു ഭ്രാന്തിയെപ്പോലെ അലറി  തന്റെ സ്വന്തം കൈകൾ കൊണ്ട് മുഖവും ശരീരവും മാന്തികീറാൻ തുടങ്ങി....  തലയിൽ നിന്നും മുടി വലിച്ചു പറിച്ചു പറിച്ചെടുക്കുന്നിടത്തെ തൊലി കീറി തലയോട്ടി തെളിഞ്ഞുവന്നു തന്റെ സ്വന്തം നാവു അവൾ കടിച്ചു മുറിച്ചു  ശരീരത്തിന് താങ്ങാൻ പറ്റാത്ത എന്തോ വേദനയുള്ളതുപോലെ അവൾ നിലത്തു കിടന്നുരുണ്ടു...... 

അതു കണ്ടു നിന്ന ഗോൺസാൽവസ് ഭയന്ന് വിറച്ചു അവിടെ നിന്നും ഓടി രക്ഷപെടാൻ നോക്കി......
അയാൾ ഓടിച്ചെന്നു കയറിയത്  ട്രീറ്റ്മെന്റ് റൂമിലേക്കായിരുന്നു....  അയാൾ അകത്തു കയറിയതും ആരോ വാതിൽ പുറത്തുനിന്നും അടച്ചുകളഞ്ഞു വാതിൽ തുറക്കാൻ വേണ്ടി തട്ടിനോക്കി പക്ഷെ തുറന്നില്ല അപ്പോഴേക്കും കറന്റ്‌ വന്നു...  അയാൾ ചുറ്റും നോക്കി വല്ലാത്തൊരു നിശബ്ദത ആണ് എല്ലായിടത്തും പെട്ടന്ന് ആരോ അയാളുടെ കാലിൽ പിടിച്ചു നിലത്തൂടെ വലിച്ചിഴച്ചു..... ആരോ എടുത്തിരുത്തിയതുപോലെ അയാൾ അവിടെയുണ്ടായിരുന്ന കസേരയിലേക്ക് വീണു ഉടൻതന്നെ അതിലുണ്ടായിരുന്ന ബെൽറ്റ് അയാളുടെ ശരീരം വലിച്ചുമുറുക്കി  ആരാണ് ഇതൊക്കെ ചെയ്യുന്നതെന്നറിയാതെ പകച്ചിരിക്കുന്ന അയാളുടെ മുന്നിലേക്ക് ഒരു രൂപം നടന്നുവന്നു അതിനെ കണ്ട അയാൾ വിറച്ചുപോയി ദ്രവിച്ച ശരീരവും ചോരയൊലിക്കുന്ന മുഖവും ഉള്ള  ഒരു രൂപമായിരുന്നു അതു.... അതു അയാളുടെ മുഖത്തിനടുത്തേക്കു വന്നു പതിയെ വായതുറന്നതും അയാൾ ആ മുഖം വ്യക്തമായിക്കണ്ടു പുറത്തേക്കു പൂർണമായി തള്ളിയിരിക്കുന്ന കണ്ണുകളും പകുതിമുറിഞ്ഞുപോയ നാക്കും ...... !! കസേരയിൽ ഇരുന്നു അലറിവിളിച്ചുകൊണ്ടിരിക്കുന്ന അയാളെ വകവെക്കാതെ അതു ഇ സി ടി മെഷീനിന്റെ അടുത്തേക് നടന്നു പെട്ടെന്നുതന്നെ മെഷീൻ ഓൺ ആയി...... മഴ ഇടിയോടും മിന്നലോടും കൂടി ആർത്തുപെയ്തു അതിനുള്ളിൽ അയാളുടെ നിലവിളി മുഴങ്ങിക്കേട്ടു.......

**********************************************

പിറ്റേ ദിവസം ഹോസ്പിറ്റലിൽ ക്ലീനിങ് നു വേണ്ടി വരുന്ന സ്ത്രീ ഹോസ്പിറ്റലിനുള്ളിൽ ക്രൂരമായി ഡോക്ടർ അടക്കമുള്ള 20ആളുകൾ മരിച്ചു കിടക്കുന്നതു കണ്ടു ഭയന്ന് വിളിച്ചു.... 

പിന്നീട് പോലീസും ബഹളവുമായി..... പോലീസ് കാർ വന്നു നോക്കിയപ്പോൾ കാണുന്നത് സെല്ലിനകത്തു മരിച്ചു കിടക്കുന്ന ജീവനക്കാരും രോഗികളും പിന്നെ അകത്തെ ട്രീറ്റ്മെന്റ് മുറിയിൽ കണ്ണുകൾ പുറത്തേക്കു തള്ളി നാവു കടിച്ചുമുറിച്ച രീതിയിൽ മരണപെട്ടു കിടക്കുന്ന ഡോക്ടരെയുമാണ്......

പോലീസുകാർ മാറി മാറി വന്നു  അന്വേഷിച്ചെങ്കിലും ഒരു തുമ്പും കിട്ടിയില്ല മനോരോഗം  മൂർച്ഛിച്ച അവസ്ഥയിൽ സ്വയം പീഡനങ്ങൾ ഏല്പിച്ചു മരിച്ചതുപോലെയായിരുന്നു എല്ലാവരുടെയും മരണം...... എന്നാൽ അതിന്റെ കാരണം കണ്ടുപിടിക്കാൻ അവർക്കായില്ല  ഡോക്ടറുടെ ശരീരത്തിൽ ഷോക്ക് കടത്തിവിട്ടാണ് മരണപെട്ടത്‌ പക്ഷെ അവിടെ ഉള്ളവർ അല്ലാതെ വെളിയിൽ നിന്നും ആരും വന്നതിന്റെ ഒരു തെളിവുകളും അവിടെ ഇല്ലായിരുന്നു....അവിടുള്ള ജീവനക്കാരും എങ്ങനെ മനോരോഗികളായി എന്ന് കണ്ടുപിടിക്കാൻ അവർക്കായില്ല....  പിന്നീട്  അവിടം മുഴുവൻ സീൽ ചെയ്ത് ആരെയും അങ്ങോടു കടത്തിവിടാതെയായി...... പിന്നീടുള്ള നാളുകളിൽ അവിടെയുള്ള പരിസര വാസികളിൽ പലരും അവിടെ നിന്നും രാത്രി കാലങ്ങളിൽ കരച്ചിലുകളും  അലറിവിളികളും കേൾക്കുന്നത് പതിവായപ്പോൾ അവിടം ഉപേക്ഷിച്ചു പോയി.......

**********************************************

36 വര്ഷങ്ങള്ക്കു ശേഷം..........

\"  ഏത് ആ ആളുകേറാമലയോ അതാണോ   നിന്റെ കുടുംബക്കാര് നിനക്കുവേണ്ടി തന്ന സ്ഥലം.... പഷ്ട്....  നിന്റെ കുടുംബക്കാർക് ഇതെന്നതിന്റെ കേടാർന്നു....  കോടികണക്കിന് സ്വത്തുണ്ടായിട്ട്  അവനു കിട്ടിയതോ 30 ഏക്കർ കാട്  ഏതായാലും നല്ല സമയമാടാ നിന്റെ....?\"

സോഫയിൽ ഇരുന്നു അലക്സിനെ  കളിയാക്കികൊണ്ടിരിക്കുകയാണ്  ശ്യാം....

\" ഒന്നു മിണ്ടാതിരിയാടാ അവൻ അല്ലെങ്കിൽ തന്നെ ആകെ വിഷമിച്ചിരിക്കുവാ  അതിന്റിടക് നീയും കൂടി ഇങ്ങനെ തുടങ്ങല്ലേ... \"

സോഫയുടെ മറുവശത്തിരുന്നുകൊണ്ട്  വിഷ്ണു പറഞ്ഞു...

\" അവൻ പറയട്ടെടാ അല്ലെങ്കിലും എനിക്കതിനുമാത്രം  യോഗ്യതയൊന്നും ഇല്ലാലോ.... എന്റമ്മയുടെ വീട്ടുകാർക് കുറച്ചു സ്വത്തുണ്ടെന്നു കരുതി..... എന്റപ്പൻ വെറുമൊരു കാഞ്ഞിരപ്പിള്ളിക്കാരൻ നസ്രാണിയല്ലേ......  പിന്നെ ഒളിച്ചോടിപ്പോയ പെങ്ങൾക്ക്   ഉണ്ടായ മകന് അതെങ്കിലും തന്നത്  വലിയ കാര്യം.... \"

അലക്സ്‌ പറഞ്ഞു നിർത്തി.....

വിഷ്ണു : എന്നിട്ട് ആ സ്ഥലം കൊണ്ട് എന്തുചെയ്യാനാണ് നിന്റെ പ്ലാൻ...

അലക്സ്‌ : ഹ്ഹ്മ്..... ഞാൻ മനസ്സിൽ ഒരു പ്ലാൻ കരുതിയിട്ടുണ്ട്.....

എന്ത് പ്ലാൻ ആണെന്നറിയാൻ ശ്യാമും വിഷ്ണുവും കാതോർത്തു
                                 
                                           തുടരും.......!!
ഇവരുടെ കഥ അടുത്ത പാർട്ടിൽ വിശദമായി പറയാം  ഇതിനു സപ്പോർട്ട് ഉണ്ടെങ്കിൽ.....
ഒരു ഹൊറർ സ്റ്റോറി എഴുതാൻ ഉള്ള മോഹം കൊണ്ട് എഴുതിയതാണ് എന്തെങ്കിലും അപാകതകൾ വന്നിട്ടുണ്ടെങ്കിൽ ക്ഷെമിക്കുക അഭിപ്രായങ്ങൾ അറിയിക്കില്ലേ.......

                      🌹    അസാലിയ 🌹