Aksharathalukal

💙🖤റൂഹോട് ചേരും വരെ🖤💙

*💙🖤  റൂഹോട്* 
                  *ചേരും വരെ..  🖤💙*


           *jUb!!✍💞*

*(RoM@nt!C  Lov£ $toRy)*

*_Part_49_*

____________________________________


©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn\'t be used in full or part without the creator jubii prior permission.

______________________________________

ഡോക്ടറെ കാണിച്ച ശേഷം നേരെ വീട്ടിൽ എത്തി.... Zannu ഇപ്പൊ എല്ലാം കൊണ്ടും ഓകെ ആയത് കൊണ്ട് ഞങ്ങൾ എല്ലാരും കൂടെ മുന്പേ പറഞ്ഞു വച്ച ട്രിപ്പ്‌ പ്ലാൻ ചെയ്തു.... 

അതിന്റെ ഇടയിൽ അടുത്ത സന്തോഷത്തിനുള്ള വകയുമായി മുത്തുമണികൾ എത്തി.... മിക്കവാറും ഞങ്ങളെ ട്രിപ്പ്‌ ക്യാൻസൽ ഹേ...... 

ഞങ്ങളെക്കാൾ ട്രിപ്പ്‌ ക്യാൻസൽ ആയ വിഷമം ഉമ്മിക്ക് ആയിരുന്നു.... 

കാരണം.... ഉമ്മി കുറെ ആയി Zannu ന്റെ പിറകെ നടക്കുന്നു ഉമ്മിക്ക് താലോലിക്കാൻ ഒരു പേര കിടാവിനെ വേണം എന്നും പറഞ്ഞിട്ട്... 

ഇത്രയും ദിവസം ഓൾക് റസ്റ്റ്‌ പറഞ്ഞോണ്ട് ഉമ്മി വെറുതെ വിട്ടു.... അങ്ങനെ പറയാൻ പറ്റില്ല ഉമ്മി ചെറുതായി ഡോസ് കൊടുത്തു.... ഇനിപ്പോ മിക്കവാറും ഓളെ ചെവി കടിച്ചു പറിക്കും ഹിഹിഹി.... 


💞💞💞💞💞💞💞💞💞💞💞

എന്നാലും ന്റെ പൊന്നേ പറഞ്ഞ പോലെ തന്നെ ചെയ്തല്ലോ കള്ളത്തി..... 

ഞാനെ പറഞ്ഞാൽ പറഞ്ഞതാ എന്നും പറഞ്ഞു അല്ലു Zannu ന് ഇളിച്ചു കാണിച്ചു... 

പാവം അനുക്കാ നിന്നെ എങ്ങനെ സഹിക്കുന്നോ എന്തോ.... 

പോടീ കിളവി... 

അല്ല പിള്ളേരെ നിങ്ങൾ എന്താ ഇങ്ങനെ നോക്കുന്നെ വല്ലതും മനസ്സിലായോ... ഇല്ല ലെ പറഞ്ഞു തരാം അതായത് മ്മളെ ഫാമിലിയിൽ ന്യൂ മെമ്പർ വരാൻ പോവുന്നു ന്ന്.... 

പറഞ്ഞ പോലെ തന്നെ അല്ലുവും അനുക്കയും ഫസ്റ്റ് ഗോൾ അടിച്ചു.... 

അല്ലുവിന് വിശേഷം ഉണ്ടെന്ന് കേട്ടപ്പോ തന്നെ ഞാനും ഷാനുക്കയും ഇങ്ങോട്ട് ലാൻഡ് ചെയ്തു. റബി കാക്കു ബിസി ആയോണ്ട് അഫിയും വന്നില്ല... 


രാവിലെ വന്നപ്പോ തൊട്ട് മ്മളെ ചെക്കൻ അനുക്കാനെ ഇട്ട് വാരുന്നുണ്ട്.... 

അങ്ങനെ വൈകുന്നേരം വരെ ഞാനും അല്ലുവും റൂമിൽ സൊറ പറഞ്ഞു ഇരുന്നു... 

ഡീ മതി പോരാൻ നോക്ക്... ഇവിടെ ഒരാൾക്ക് ഭാര്യയെ ഒന്ന് അടുത്ത് കിട്ടാത്ത വിഷമത്തിൽ ആണെന്നും പറഞ്ഞു ഷാനുക്ക അനുക്കാനെ ചൊറിഞ്ഞു.... 

മ്മൾ കട്ടുറുമ്പ് ആവുന്നില്ലെ എന്നും പറഞ്ഞു അവിടുന്ന് എണീറ്റു... 

അല്ല ഇനി എന്താ രണ്ടാളുടെയും പ്ലാൻ എന്ന് അനുക്ക  ചോദിച്ചപ്പോ ഞങ്ങൾ പരസ്പരം മുഖത്തേക്ക് നോക്കി.... 

എപ്പോഴാ ഇത് പോലെ ഗോൾ അടിക്കുന്നെ എന്ന് ചോദിച്ചപ്പോ ആണ് ഞങ്ങക്ക് രണ്ടാൾക്കും കത്തിയത്.... 

അതിനൊക്കെ അതിന്റെതായ സമയം ഉണ്ട് ദാസാ എന്നും പറഞ്ഞു ഷാനു അനുവിന്റെ വയറ്റിൽ കുത്തി... 

അല്ലേലും ഞമ്മക്ക് ഒന്നും യോഗല്ല്യാ.... ഞാൻ മാത്രം വിചാരിച്ച പോരല്ലോ ഈ ഷാനുക്ക കൂടെ വിചാരിക്കണ്ടേ എന്നും പറഞ്ഞു Zannu ഡയലോഗ് അടിച്ചപ്പോ ന്റെ കിളികൾ എല്ലാം പാറി പോയി.... 

പടച്ചോനെ ഈ കുരിപ്പ് എന്തെക്കെയാ വിളിച്ചു കൂവുന്നേ..... 

ഞാൻ ഓളെ തലക്ക് ഒരു കൊട്ടും കൊടുത്തു ഓളെയും കൊണ്ട് അവിടുന്ന് എസ്‌കേപ്പ് ആയി.... അല്ലേൽ ഈ പ്രാന്തി നാണം കെടുത്തും..... 

നിന്നെ ഞാൻ ശരിയാക്കി തരാ ഡീ എന്നും മനസ്സിൽ പറഞ്ഞു നേരെ വീട്ടിലേക് വിട്ടു... 

അപ്പോയെക്കും അടുത്ത ഗുഡ് ന്യൂസ്‌.... ഷൈമ ക്കും വിശേഷം ഉണ്ടെന്ന്.... 

കണ്ടു പടിക്കെടി എന്ന് zannu നോട്‌ ഡയലോഗ് അടിച്ചു ആഷിൽ ഇക്കാനെ വിളിച്ചു മൂപ്പരെ വാരി ഹിഹി..           ഫ്രഷ് ആയി മഗ്‌രിബ് നിസ്കരിച്ചു തായോട്ട് പോവാൻ നിക്കുമ്പോ ഷാനുക്ക ഉണ്ട് മൂളിപാട്ടു ഇങ്ങോട്ട് വരുന്നു.... 

ആഹാ ആരിത്....എന്തെക്കെ ഉണ്ട് ഇക്കാന്റെ മുത്തിന് സുഖല്ലേ... 

ങേ ഇതെന്താ ഇങ്ങനെ ഇതിപ്പോ ആർക്കാ പിരി പോയെ.... 

തൊള്ള പൂട്ടെടി എന്നും പറഞ്ഞു ഷാനുക്ക അവസാനം പറഞ്ഞത് കേട്ടപ്പോ മ്മക്ക് ഷോക്കിന്റെ മേൽ ഷോക്ക് ആയിരുന്നു.... 

💞💞💞💞💞💞💞💞💞💞💞

റിയയും ഞാനും ജെറി ന്റെ കൂടെ കളിക്കുമ്പോ ആണ് അൽ കേട്യോൻ ഇറങ്ങി വരുന്നേ.... മൂപ്പരെ കണ്ടതും മ്മളെ ഹാർട്ട് കിടന്നു പിടക്കാൻ തുടങ്ങി കോപ്പ്.... 

Zannu ത്താ ഇങ്ങള് എന്താ ഇങ്ങനെ വിയർക്കുന്നെ എന്ന് റിയ ചോദിച്ചപ്പോ ആണ് ഓനിൽ നിന്നും നോട്ടം തെറ്റിച്ചെ.... 

അത് .... പി... പിന്നെ.... ഭയങ്കര ചൂട് ഉള്ളോണ്ട്..... 
എന്ന് എങ്ങനെ ഒക്കെയോ പറഞ്ഞു ഒപ്പിച്ചു.... ഇതൊക്കെ കണ്ടിട്ട് ആ കോന്തൻ ഇളിക്കുന്നുണ്ട്.... 

ഉമ്മിയും ഉപ്പയും കൂടെ ഹാളിൽ വന്നപ്പോ ഷാനുക്ക ഇമ്പോര്ടന്റ്റ്‌ ആയ കാര്യം പറയാൻ ഉണ്ടെന്നും പറഞ്ഞു ഇന്നേ നോക്കി.... 

പടച്ചോനെ ഇനി എന്ത് പണി ആകുമോ എന്തോ.... 

ഇക്ക പറഞ്ഞത് കേട്ടപ്പോ ന്റെ അടുത്തുള്ള റിയ നോ എന്നും പറഞ്ഞു ഒരൊറ്റ അലറൽ ആയിരുന്നു.... 

അൽഹംദുലില്ലാഹ്.... എന്നാ പിന്നെ നാളെ തന്നെ അവരോടു വരാൻ പറ എന്നും പറഞ്ഞു ഉപ്പചി നോക്കിയപ്പോ റിയ ആകെ സങ്കടത്തിൽ ആയിരുന്നു .... 

ഓൻ എന്താ പറഞ്ഞെ അറിയോ... ങ്‌ഹേ.... ഇങ്ങള് ആരും എന്താ ചോദിക്കാത്തേ... ചോദിക്കാത്ത സ്ഥിതിക്ക് ഞാൻ തന്നെ പറഞ്ഞു തരാം.... റിയ ന്റെ കല്യാണ കാര്യം.. 

എന്ത് കൊണ്ടും നമുക്ക് യോജിച്ച ബന്ധം  ആണെന്നും ഷാനുക്കാക്ക് വേണ്ടപ്പെട്ട ആളാണെന്നും  ഇത് ഒരിക്കലും വേണ്ടെന്ന് വക്കാൻ പാടില്ലെന്നും ഓൻ പറഞ്ഞപ്പോ റിയ കരയാൻ തുടങ്ങി.... 

എനിക്കിപ്പോ കല്യാണം വേണ്ട പഠിച്ചാൽ മതി... പ്ലീസ് 

അയ്യേ... എന്താ മോളെ ഇത്.... എന്നായാലും നടക്കേണ്ടതല്ലേ.... കുറച്ചു നേരത്തെ ആയെന്ന് കരുതി ഒന്നും സംഭവിക്കില്ല... നിന്നെ പഠിപ്പിക്കാം എന്നും പറഞ്ഞില്ലേ പിന്നെ എന്താ മോളെ പ്രശ്നം എന്നും  ചോദിച്ചു ഉമ്മിയും ഉപ്പയും ഓളെ തലങ്ങും വിലങ്ങും ആശ്വാസിപ്പിക്കാൻ തുടങ്ങി... 

മോളെ നിനക്ക് ദോഷം വരുന്ന എന്തെങ്കിലും ഇന്നേ വരെ ഞാൻ ചെയ്തിട്ടുണ്ടോ... ഇല്ലല്ലോ ഇതും അങ്ങനെ തന്നെ ആവും എന്നാണെന്റെ വിശ്വാസം.... അതോണ്ട് ഒന്ന് കൊണ്ടും പേടിക്കണ്ട ഞാൻ അവർക്ക് വാക്ക് കൊടുത്തു... 

ദേ നോക്ക് ഉമ്മിന്റെയും ഉപ്പച്ചിന്റെയും മുഖത്തേ  സന്തോഷം കണ്ടോ അതല്ലേ നമുക്കും വേണ്ടത്... 
മോൾ സമ്മതിക്കണം പ്ലീസ്  എന്ന് ഷാനുക്ക അപേക്ഷിച്ചു. 

ഇതൊക്കെ കണ്ടിട്ട് മ്മക്ക് സങ്കടം വരുന്നു... ഞാൻ എന്റെ പഴയ കാര്യങ്ങൾ ഒക്കെ ഓർത്ത് പോയി.... 

ഐഡിയ ഈ Zannu നോടാ കളി 

ഉപ്പചി ഓളെ ഇപ്പൊ കെട്ടിക്കണ്ട കുറച്ചൂടെ കയ്യട്ടെ.... ഓൾ പെട്ടന്ന് പോയ ഇന്ക് ഇവിടെ നാത്തൂൻ പോര് ഉണ്ടാക്കാൻ ആളുണ്ടാവില്ല.... 

അത് സാരല്യ നാത്തൂൻ പോരിന് പകരം അമ്മായിമ്മ പോരാക്കാം എന്നും പറഞ്ഞു ഉമ്മി ഇളിക്കാൻ തുടങ്ങി.... 

അയ്യട ഇങ്ങളെ ഉദ്ദേശം വേറെ ആണ് അങ്ങോട്ട് മാറി ഇരിക്കെന്നും പറഞ്ഞു മൂപ്പത്തിനെ പറഞ്ഞു വിട്ടു... 

ഇതൊക്കെ കേട്ടിട്ട്  ഉപ്പച്ചിയും ബ്ലഡി കേട്യോനും പൊരിഞ്ഞ ചിരി... അങ്ങനെ ആ പ്ലാൻ എട്ട് നിലയിൽ പൊട്ടി ബ്ലാ... 

ആരാ ചെക്കൻ എന്ന് ചോദിച്ചിട്ട് ഓൻ ആണേൽ പറയുന്നുമില്ല... ഉമ്മച്ചിനോടും ഉപ്പച്ചിനോടും പറയരുത് എന്ന് വാണിങ്ങും കൊടുത്തു ബ്ലർ. 

അനക് നല്ലോം പരിജയം ഉള്ള ആൾ ആണ്.... ഓനെ കണ്ടാൽ ഉറപ്പായും നീ ഞെട്ടും മോളെ നോക്കിക്കോ എന്ന് ഓൻ പറഞ്ഞപ്പോ 

ഒന്ന് പോണേ പ്ര്ര്ര്ർ എന്നും പറഞ്ഞു മ്മള് ഓനെ നോക്കി കൊഞ്ഞനം കാട്ടി... എന്തൊരു ജാഡ ബ്ലാ 


അങ്ങനെ ഫുഡ്‌ അടി ഒക്കെ കഴിഞ്ഞു റിയ നെ ഉപദേശിക്കുന്ന ടൈമിൽ ഷാനുക്ക എന്തെക്കെയോ കോപ്രായങ്ങൾ കാണിക്കാൻ തുടങ്ങി.... റൂമിലേക്ക്‌ വരാൻ ആണെന്ന് മനസ്സിൽ ആയതും മ്മളെ ഹാർട്ട് വീണ്ടും തുടങ്ങി ചെണ്ട മേളം.... 

മ്മള് പോവാതെ മടിച്ചു മടിച്ചു റിയ ന്റെ കൂടെ ഓളെ റൂമിൽ കിടക്കാം എന്നൊക്കെ പ്ലാൻ ഇട്ടു ഓളെ കൂടെ പോയി...

റൂമിൽ കേറാൻ നിന്നതും പിന്നിൽ നിന്നും ആരോ വലിച്ചു.... 

നോക്കിയപ്പോ ഉമ്മച്ചി ഉണ്ട് മുപ്പത്തി രണ്ട് പല്ലും കാട്ടി ന്നെ നോക്കി ഇളിക്കുന്നു... 

ഉമ്മച്ചി ആയിരുന്നോ..... ഞാൻ....ഞാ... വിചാരിച്ചു.... 

ഷാനു ആണെന്ന് ലെ പറഞ്ഞു പൂർത്തി ആവും മുന്നെ മൂപ്പത്തി ഇങ്ങോട്ട് ചോദിച്ചു... 

മ്മള് നൈസ് ആയി ഇളിച്ചു കാണിച്ചു... ഉറക്കം വരുന്നു ഗുഡ് നൈറ്റ് എന്നും പറഞ്ഞു മുങ്ങാൻ നിന്നപ്പോ... 

അതിന് ഇവിടെ അല്ലല്ലോ റൂം അവിടെ അല്ലെ മര്യാദക്ക് അവിടെ പോയി കിടക്കെന്നും പറഞ്ഞു പിന്നിൽ വച്ചിരുന്ന പാൽ ഗ്ലാസ്സ് എനിക്ക് നേരെ നീട്ടി... 

പടച്ചോനെ ഈ ഉമ്മച്ചി എന്തിനുള്ള പുറപ്പാടിൽ ആണ്.... മ്മള് രണ്ട് കണ്ണും വിടർത്തി ഉമ്മച്ചിനെ നോക്കിയപ്പോ.... 

ഇന്നല്ലെ നിങ്ങടെ ഫസ്റ്റ് നൈറ്റ്..... ഞാൻ പറഞ്ഞ കാര്യം മറക്കണ്ട   മോൾ വേഗം പോവാൻ നോക്കെന്നും പറഞ്ഞു എന്നെ ഉന്തി തള്ളി റൂമിന്റെ മുന്നിൽ എത്തിച്ചു.... 

Zannu ഇനി നിനക്ക് രക്ഷ ഇല്ല മോളെ നീ  ഇരന്നു വാങ്ങിയേ അല്ലെ എന്ന് മനസ്സ് ചോദിച്ചപ്പോ മ്മള് ഒന്നുടെ ഉമ്മച്ചിനെ നോക്കി.... 

മൂപ്പത്തി കണ്ണുരുട്ടിയതും മ്മള് താനെ റൂമിൽ കയറി.... 

ബെഡിൽ ഇരിക്കുന്ന ഷാനുക്കാനെ കണ്ടതും മ്മളെ കൈ വിറക്കാൻ തുടങ്ങി.... 


*( തുടരും.... )*

___________________________________

Follow insta @Juby navas

💙🖤റൂഹോട് ചേരും വരെ🖤💙

💙🖤റൂഹോട് ചേരും വരെ🖤💙

5
2409

*💙🖤  റൂഹോട്*                   *ചേരും വരെ..  🖤💙*           *jUb!!✍💞**(RoM@nt!C  Lov£ $toRy)**_Part_50_*____________________________________©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn\'t be used in full or part without the creator jubii prior permission.______________________________________പടച്ചോനെ ഈ ഉമ്മച്ചി എന്തിനുള്ള പുറപ്പാടിൽ ആണ്.... മ്മള് രണ്ട് കണ്ണും വിടർത്തി ഉമ്മച്ചിനെ നോക്കിയപ്പോ.... ഇന്നല്ലെ നിങ്ങടെ ഫസ്റ്റ് നൈറ്റ്..... ഞാൻ പറഞ്ഞ കാര്യം മറക്കണ്ട   മോൾ വേഗം പോവാൻ നോക്കെന്നും പറഞ്ഞു എന്നെ ഉന്തി തള്ളി റൂമിന്റെ മുന്നിൽ എത്തിച്ചു.... Zannu ഇനി നിനക്ക് രക്ഷ ഇല്ല മോളെ നീ  ഇരന്നു വാങ്ങിയേ അല്ലെ എന്ന് മനസ്സ് ചോദിച്ചപ്പോ മ്മള് ഒന്നുടെ ഉമ്മച്ചിനെ നോക്ക