Aksharathalukal

ശിഷ്ടകാലം ഇശ്ടകാലം. 5

ഹലോ കാവൽക്കാരൻ.... എന്ത് പറ്റി കുറേ നാളയല്ലോ കണ്ടിട്ട്...  എന്താ എൻ്റെ കഥ വായിക്കാൻ ഇഷ്ടം ആകുന്നില്ല എന്നുണ്ടോ?

കുറേ നാളായി റിവ്യൂ ഒന്നും കാണാതെ വെറുതെ IB യിൽ പോയി എഴുതി ഇട്ടു... ഹും  ഇതിനും  മറുപടി ഇല്ല എങ്കിൽ ഇനി ഞാൻ ശല്യം ചെയ്യില്ല. ഇഷ്ടം ഇല്ലാത്ത വായനക്കാരനെ വെറുതെ എന്തിന് ....  രാവിലെ എഴുനേറ്റു ആദ്യം നോക്കിയത് മറുപടി ഉണ്ടോ എന്നാണ്.  ഇല്ല എന്ന് കണ്ട് ഒരു നിരാശ തോന്നി എങ്കിലും പോട്ടെ എന്ന് സ്വയം പറഞ്ഞു.പോകാനുള്ള തയാറെടുപ്പ് തുടങ്ങി...ഇത്രയും ദിവസം അവധി ആയിരുന്നു കൊറോണയുടെ.. ടോമിച്ചൻ കൊണ്ട് വിടാം എന്ന് പറഞ്ഞിട്ട് ഉണ്ട്.ഡ്രൈവ് ചെയ്യാൻ വയ്യ... ഒരു ധൈര്യക്കുറവു പോലെ.

ടോമിച്ചൻ വന്നു വിളിച്ചപ്പോൾ ആണ് വാതിൽ തുറന്നത്...

മിഷി... വാ പോകാം. ഈ കീ അവൾക്ക് കൊടുത്തേരേ. ഇന്നലെ രാത്രി പോകാൻ നേരം കൊണ്ട് പോകാൻ മറന്നു അവള്.

ഞാൻ കൊടുക്കാം ടോമിചാ...

ജൂഹി എവിടെ?

ഇന്നു കോളജിൽ എന്തോ പ്രോഗ്രാം ഉണ്ട് എന്ന് പറഞ്ഞു നേരത്തെ പോയി...

അത് കേട്ട് അവള് മനസ്സിൽ ഓർത്തു.കള്ളി .. കിട്ടുവിൻ്റെ കൂടെ പോയി കാണും .

താഴെ പാർക്കിങ്ങിൽ ചെന്നപ്പോൾ കണ്ട്  സാബ് ...

ഗുഡ് മോണിംഗ് സാബ്...

ഗുഡ് മോണിംഗ് മിഷേൽ.. ഇന്നാണ് ജോയിൻ അല്ലേ

അതെ...

ഹും!!!   ശരി... കാണാം..  പെട്ടന്ന് സാബ് അവളെ കടന്നു പോയി...

കുറച്ച് ദിവസം കൊണ്ട് വൈകിട്ടത്തെ കൂടി കാഴ്ചയും ഇല്ലായിരുന്നു... സാബ് എന്തോ ഒരു അകൽച്ച കാണിക്കുന്ന പോലെ തോന്നി എങ്കിലും മിഷി അത് വലിയ കാര്യം ആക്കിയില്ല.

ഛെ!! ഇത് എന്താ എനിക്ക് പറ്റുന്നത്.  ഒരിക്കലും ഇല്ലാതെ പോലെ മിഷെലിനെ കാണുമ്പോൾ എന്താണ് എൻ്റെ നെഞ്ച് വല്ലാതെ ഒരു ഓട്ടം പോലെ..  അതോ ഇനി പ്രായം ആയതിൻ്റെ വല്ല അസുഖവും ആണോ...  അവൻ കാറിൽ ഇരുന്നു ചിരിച്ചു...  എന്തായാലും അവളെ ഫേസ് ചെയ്യാൻ എനിക്ക് പ്രയാസം ഉണ്ട് അത് കൊണ്ട് ആണ് കഴിഞ്ഞ രണ്ടു മൂന്നു ദിവസം ഫോണിൽ പോലും സംസാരിച്ചില്ല... വേണ്ട ഹരി. അവൾക്ക് കുടുംബം ഉണ്ട് ഒരു മകൾ ഉണ്ട്... ഞാൻ ഒരു ശല്യം ആകരുത്.

ഓർമ്മകൾ അവനെ ഓഫീസിൽ എത്തിച്ചത് അറിയിച്ചില്ല.ഇതേ സമയം ടോമിച്ചൻ  മിഷിയെ ഹോസ്പിറ്റലിൽ വിട്ട് പോയിരുന്നു..

പകൽ മിഷേൽ  ഹരിയുടെ ഒഴിവാക്കലുകളോ കാവൽക്കാരൻ റിവ്യൂ ഇടാത്തതോ ആയ ചിന്തകൾ ഒന്നും അറിഞില്ല. അവിടുത്തെ തിരക്കുകൾക്ക് ഇടക്ക് ഒന്നും ഓർക്കാൻ അവൾക്ക് സമയം കിട്ടാറില്ല... ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങുമ്പോൾ ആണ് ഓർത്തത് അപ്പനെ വിളിച്ചിട്ട് രണ്ടു ദിവസം ആയി.. ഫോൺ എടുത്തു ഡയൽ ചെയ്തു ..

അപ്പാ...

മോളെ ,അപ്പൻ ഇപ്പഴും ഓർത്തതെ ഉള്ളൂ നീ വിളിച്ചില്ലല്ലോ എന്ന്... ക്ഷീണം ഒക്കെ മാറിയോടി...

മാറി അപ്പാ, അവിടെ എന്താ വിശേഷം ചേട്ടായി എവിടെ?

അവൻ പള്ളി പോയി... പുതിയ കുരിശു പള്ളി കെട്ടുന്നതിൻ്റെ മീറ്റിംഗ്.. ഡീ മോളെ മിയയുടെ മോൾക്ക് ഒരു കല്യാണ ആലോചന .... അത് മിക്കവാറും ശരി ആകും.

ആണോ...  നമ്മുടെ അഞ്ചു മോൾക്കോ??? എന്നത്തേക്ക് ആണ്..

ഒന്നും ആയില്ല ... വലിയ നോയമ്പ് കഴിഞ്ഞ് നടത്തും.. അവർക്ക് കൊടുക്കാൻ ഉള്ളതും ഉണ്ടാക്കണ്ടേ...

ഹും... ചോദ്യം വല്ലതും ഉണ്ടോ അപ്പാ...

ഇല്ലടി... എന്നാലും അവന് നല്ല ജോലി ആണ് അത് പോലെ കൊടുക്കണ്ടേ...

അവൾക്കും ജോലി ഉണ്ടല്ലോ അപ്പാ... നമുക്ക് നോക്കാം.

അപ്പൻ ഇപ്പഴേ പറയുക ആണ് ലീവ് കിട്ടിയില്ല എന്നൊന്നും പറയരുത്... അവൾക്ക് ആകെ ഉള്ള കൊച്ച് ആണ്.. നീ വരണം അതിന് ആണ് ഞാൻ ഇപ്പഴേ പറഞ്ഞത്.. പിന്നെ നിനക്ക് അറിയാമല്ലോ അവളുടെ സ്ഥിതി .. സഹോദരങ്ങൾ ആണ്... സഹാഹിക്കണം.

ഹു... ഞാൻ ചെയ്യാം...  ഞാൻ വരാം ... എനിക്കും എല്ലാവരെയും ഒന്ന് കാണണം.. കൊറോണ വന്നപ്പോഴാണ് ഒന്ന് ഭയന്നത്... ഇനി ആരെയും കാണാൻ പറ്റാതെ ആകുമോ എന്ന് .

അതൊന്നും ഇല്ല എൻ്റെ കൊച്ചെ നിൻ്റെ അപ്പൻ ഇപ്പോഴും ഉണ്ടല്ലോ... മിലി മോൾക്ക് എന്താ മോളെ വിശേഷം?

സുഖം ആയി ഇരിക്കുന്നു...

വിളിക്കുന്നൊണ്ടോ നിന്നെ...

ഹും... ഉണ്ട്... ശരി അപ്പാ... എന്ന പിന്നെ വിളിക്കാം എല്ലാവരോടും പറഞ്ഞെരേ..

ശരി മോളെ..  അപ്പനും അറിയാം അവള് എന്താണ് പെട്ടന്ന് ഫോൺ വച്ചത് എന്ന്.  പാവം സന്തോഷം അറിയുന്നില്ല  എൻ്റെ മോളു...

ഹലോ മാം... വണ്ടി കൊണ്ട് വന്നില്ലേ...  പുറകിൽ നിന്നും വിളി കേട്ട് ആണ് അവള് തിരിഞ്ഞു നോക്കിയത്...

ഹലോ ബ്രിയൻ,  ഇല്ല... നാളെ മുതൽ ആകട്ടെ എന്ന് വിചാരിച്ചു..

ഞാൻ ഡ്രോപ്പ് ചെയ്യണോ?

വേണ്ട,  താങ്ക്സ് ഞാൻ ഓട്ടോ പിടിച്ചു പോകാം...

അതല്ല ബൈക്കിൽ കയറാൻ  കുഴപ്പം ഇല്ല എങ്കിൽ ഞാൻ..

ഹെയ് അതൊന്നും അല്ല... എനിക്ക് പോകുന്ന വഴി കുറച്ച് ഷോപ്പിംഗ് ഉണ്ട്.. അതാണ്...

ശെരി മാം... ബൈ..

അവൻ പോകുന്നത് ചെറു ചിരിയോടെ അവള് നോക്കി നിന്നു...  നല്ല പയ്യൻ... എൻ്റെ ജൂഹിക്ക് ചേരും...

ഒരു ഓട്ടോ പിടിച്ചു അവള് അടുത്ത് ഉള്ള സൂപർ മാർട്ടിലേക്ക് പോയി. ക്യാൻ്റീനിൽ നിന്നാണ് സാധനം  വാങ്ങാറുള്ളത് എങ്കിലും വല്ലപ്പോഴും ഇവിടേക്ക് ഒരു വരവ് ഉള്ളത് ആണ്.

സാധനം വാങ്ങി കൗണ്ടറിൽ നിന്നപ്പോൾ കണ്ട്  സാബ് വരുന്നത്..

സാബ് എന്താ ഇവിടെ ? ഇവിടുന്ന്  ആണോ സാധനം വാങ്ങുന്നത്?

അല്ല... അല്ല.. ഞാൻ ക്യാൻ്റീനിൽ തന്നെ ആണ് പോകാറ്.. അത്യാവശ്യം ഒരു  സാധനം വേണം അതാണ് ഇവിടേക്ക് വന്നത്...

അത് ശരി...

അതും പറഞ്ഞു സാധനങ്ങൾ ബിൽ ചെയ്യിക്കുമ്പോൾ ഹരി ഉള്ളിലേക്ക് പോയിരുന്നു...

അവൻ്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു.. പെട്ടന്ന് പോയി ഒരു ഷൂ പോളിഷ് എടുത്ത് കൂടെ  ഒരു അഫ്റ്റ്റർ ഷേവ്... അവനും ഓടി ബില്ലിങ്ങിൽ എത്തി...

മിഷേൽ വണ്ടി ഉണ്ടോ?

ഇല്ല ഞാൻ ഓട്ടോയിൽ ആണ് വന്നത്..

ഹും., എങ്ങനെ ഉണ്ടായിരുന്നു ഇന്ന്... ക്ഷീണം ഉണ്ടായിരുന്നോ???

ഹും കുറച്ച്... പിന്നെ ജോലിയിൽ ആയപ്പോൾ  എല്ലാമങ്ങു  മറന്ന്..  നമ്മുടെ ഒക്കെ ഷീണം അത്ര അല്ലേ ഉള്ളൂ...  അതും പറഞ്ഞു അവള് ചിരിച്ചു..  ഹരി ഒരു നിമിഷം അറിയാതെ അവളുടെ ചിരിച്ച മുഖത്ത് തന്നെ നോക്കി നിന്നു പോയി.. ഈ പ്രായത്തിലും അവളുടെ ചിരിക്കു ഒരു പ്രത്യേക ആകർഷണം ആണ്. മുഖത്ത് ക്ഷീണം ഉണ്ട് എങ്കിലും ഒരു തിളക്കം ഉണ്ട്....

എന്താ.. എന്ത് പറ്റി സാബ്?

ഓ സോറി ഒന്നും ഇല്ല ഞാൻ  എന്തോ ഓർത്ത് നിന്നുപോയത് ആണ്.

ശരി സാബ് എന്നൽ പോകട്ടെ.

നിൽക്കെടോ ഞാനും വരുന്നു.

അവനും അവളുടെ കൂടെ തന്നെ പുറത്തിറങ്ങി...

ഞാനും ഓട്ടോയില് ആണ് വന്നത്. അതും പറഞ്ഞു അവൻ ഓട്ടോ വിളിച്ചു...

അവളുടെ കൂടി സാധനം.അവൻ  എടുത്ത് ഓട്ടോയിൽ വച്ച് അവളുടെ കൂടെ കയറുമ്പോൾ വീണ്ടും ഒരു പുഞ്ചിരി ഉണ്ടായിരുന്നു മുഖത്ത്...  ഓട്ടോയിൽ രണ്ടുപേരും മൗനം ആയിരുന്നു... ഹരി അവളുടെ സാനിദ്ധ്യം വല്ലാതെ ആഗ്രഹിച്ചത് പോലെ ആണ് ഇരുന്നത്... ചെറു പുഞ്ചിരിയോടെ ഇരിക്കുന്ന അവളെ അവൻ കൂടെ കൂടെ എടകണ്ണിട്ട് നോക്കി...

അപ്പാർട്ട്മെൻ്റിന് താഴെ എത്തിയപ്പോൾ ഹരി ചോദിച്ചു.

ഞാൻ കൊണ്ട് തരാണോ?

വേണ്ട...വേണ്ട... ഒരു ഭാരവും ഇല്ല ഇതിന്..

അറിഞ്ഞൊണ്ടു ആണ് അവൻ കൂടെ പോകാഞ്ഞത്... അവൾക്ക് അത് ഒരു ബുദ്ധിമുട്ട് ആകണ്ട എന്ന് വിചാരിച്ചു...

തിരിച്ച് പോകാൻ നിന്ന ഓട്ടോകാരനോട് അവൻ പറഞ്ഞു ഒന്ന് വെയ്റ്റ് ചെയ്യ്...

യാത്ര പറഞ്ഞു ലിഫ്റ്റിൻ്റെ അടുത്തേക്ക് നടക്കുന്ന മിഷെലിനെ നോക്കി നിന്നിട്ട് വീണ്ടും ഹരി ഓട്ടോയിൽ കയറി..

തിരിച്ച് സൂപർ മാർട്ടിലേക്ക് തന്നെ പോയിക്കൊ..

ഓട്ടോക്കാരൻ ഒന്ന് അതിശയത്തിൽ അവനെ നോക്കി...

മുഖത്ത് ഒരു കള്ള ചിരിയോടെ അവൻ മനസ്സിൽ പറഞ്ഞു .. എന്നെ നോക്കണ്ട അനിയ... അതെ അതിശയം എനിക്കും ഉണ്ട് പക്ഷേ എന്തു ചെയ്യാം... എൻ്റെ ഉള്ളിലെ കാമുകൻ്റെ വികൃതികൾ ആണ്... എന്തൊക്കെ ആണ് ഞാൻ കാട്ടി കൂട്ടുന്നത്...

ഓഫീസിൽ നിന്നും വൈകിട്ട് വന്നു ചായ കുടിക്കാൻ എടുത്തപ്പോൾ ആണ് കിട്ടൂ വന്നത്.

കിട്ടൂ ചായ കുടിക്കൂ...

അത് ഹരിയെട്ട... മിഷേൽ മാം ഡ്യൂട്ടിക്ക് പോയി തുടങ്ങി അല്ലേ... പാവം നന്നായി ക്ഷീണിച്ചു ...

നീ എപ്പഴാ കണ്ടത്?

ഇപ്പൊ ഓട്ടോ തിരക്കി നിൽക്കുന്നത് കണ്ടു.

എന്നിട്ട് നിനക്ക് കൂട്ടി കൊണ്ട് വന്നൂടായിരുന്നോ..

എന്താ.. ഹരിചെക്കന് ഒരു ചായുവു..

പോടാ... ഞങ്ങൾ നല്ല ഫ്രണ്ടസ് ആണ്...
ഹും... ഹും.. മനസിലായി... എന്നോട് വേണ്ട... ഞാനും ഇതൊക്കെ തന്നെ ആണ്...

ഏതൊക്കെ??

ഈ കള്ള കാമുകൻ പട്ടം എനിക്കും ഉണ്ടായിരുന്നു അത് കൊണ്ട് വേണ്ട കേട്ടോ.. പിന്നെ പെട്ടന്ന് പോയാൽ കൂടെ കൂട്ടാം അവിടെ അ സൂപ്പർ മാർട്ടിൽ കാണും..

ഞാൻ ദേ വരുന്നു... നിൻ്റെ ബുള്ളറ്റിൻ്റെ കീ തന്നെ...

ഓ അതിൽ ഒന്നും കേറില്ല..

അതൊക്കെ ഞാൻ നോക്കാം ചെക്കാ... നീ തന്നെ.

പിന്നെ ബൈക്കൂം ആയി ഒരു പറക്കൽ ആയിരുന്നു.. ഈ രണ്ടുമൂന്നു ദിവസം കാണാതെയും സംസാരിക്കാതെയും ഇരുന്നപ്പോൾ ആണ് അറിഞ്ഞത് ഇത്രയും പ്രശ്നം ഉണ്ട് എൻ്റെ മനസ്സിൽ എന്ന് ...  ഇന്നു രാവിലെ കണ്ടപ്പോഴേ തോന്നിയത് ആണ് കൈ വിട്ടുപോകും എൻ്റെ മനസ്സ് എന്ന്... എന്നാലും പിടിച്ച് നിന്ന്...  എനിക്ക് എന്താണ് അവളോട് വെറും ഇഷ്ടം ആണോ? അതോ ആരും ഇല്ല എന്ന സഹതാപം ആണോ? എത്രയോ നാളായി  പരിചയം ഉണ്ട് എങ്കിലും ഒരിക്കലും അങ്ങനെ ഒന്ന് തോന്നിയില്ല... മരണത്തെ മുന്നിൽ കണ്ടപ്പോഴാണ് ഞാൻ മനസിലാക്കിയത് ഈ കൂട്ട് വേണം എന്ന്... എൻ്റെ മനസ്സ് അറിഞ്ഞാൽ എന്താകും റിയക്ഷൻ?? ഞാൻ അനുഭവിക്കുന്ന വേദന അറിയുന്നുണ്ടോ മിഷു നീ ... എനിക്ക് ഇനി ഒരു തിരിച്ച് പോക്ക്... ശ്രമിക്കും ഞാൻ  ... 

ഓട്ടോയിൽ ഇരുന്നു അവൻ ചെറുതായി പുഞ്ചിരിച്ചു.... ക്‌ഷ്ടം... ഞാൻ ഇന്നു അ ചിരി നോക്കി നിന്ന് പോയി... ഇങ്ങനെ പോയാൽ ഹരി.. നീ വല്ല അപരാധവും ചെയ്തു പോകും..  പാർക്കിങ്ങിൽ പോയി ബൈക്ക് എടുത്ത് തിരിച്ച് വരും വരെ അവൻ ഏതോ സ്വപ്നലോകത്ത് തന്നെ ആയിരുന്നു

വീട്ടില് വന്നു ഫോണിൽ  നോക്കി... വീണ്ടും റിപ്ലേ ഇല്ല എന്ന് കണ്ട് ഒന്ന് വിഷമിച്ചു എങ്കിലും മിഷേൽ ഒരു പുഞ്ചിരി എടുത്തനിഞ്ഞു .. എത്രയോ വായനക്കാർ... അതിൽ ഒരാൾ അത് മതി...

ബെല്ലടിച്ചപ്പോൾ മിഷേൽ വാതിൽ തുറന്നു... ജൂഹിയാണ്, മിഷി ആൻ്റി... പോകാം... എൻ്റെ മിഷ്ടി എവിടെ??

അവള് അകത്തു ഉണ്ട് ജൂഹി... നീ അവളെയും കൊണ്ട് പോയിട്ട് വാ... ആ ഗംഗെടെ കൂടെ വിടരുത്... അവനെ കണ്ടാൽ പെണ്ണ് ബാകി എല്ലാം മറക്കും ..

ഇങ്ങനെ പ്രണയിക്കുന്നവർക്ക് പാര ആകരുത് ആൻ്റി...

അതെയോ??? നിനക്ക് പാര അല്ലല്ലോ അത് മതി...

ആൻ്റി വന്നെ....

വരാഡീ ഒരു അഞ്ചു മിനിറ്റ്... ഞാൻ ഇതൊന്നു വേവിച്ച് ഇറക്കട്ടെ.

എന്താ ആൻ്റി അടുപ്പത്ത്...

കുറച്ച് ഉണക്ക കപ്പ ഉണ്ടായിരുന്നു അത് ഒന്ന് വേവിച്ച് എടുത്ത്.. ഇന്നലത്തെ മീൻ കറി ഉണ്ട്....

ഹും... എനിക്ക് ഇഷ്ടം അല്ല... മമ്മിക്ക് ഇഷ്ടം ആണ്.

അല്ലേലും നിന്നെ പോലെ ഉള്ള മലയാളികൾ ഞങ്ങൾക്ക് കളങ്കം ആണ്... നാടിനെ കുറിച്ചും നാട്ടിലെ ആഹാരത്തെ കുറിചൂം ഒന്നും അറിയില്ല...

അത് കേട്ട് അവള് നന്നായി ചിരിച്ചു കാണിച്ച്... ഞാൻ ഒക്കെ എന്ത് മലയാളി ആൻ്റി...

ഞാൻ എന്ന ഇവളെയും കൊണ്ട് പോകട്ടെ.... ആൻ്റി വന്നേക്കാണെ... അല്ലങ്കിൽ മമ്മി എന്നെ കൊല്ലും..

വരാം മോളെ....

താഴെ മിഷ്‌ടിയും ആയി നിന്നപ്പോൾ കണ്ട് അവളുടെ കിട്ടുവിനെ...

ഹലോ കാന്താരി...

ഹലോ അങ്കിൾ...

ഇന്നു ഒറ്റക്ക് ആണോ?

അല്ലല്ലോ ... ദേ മിഷ്‌ടി ഉണ്ട്....

അയ്യടി അവളുടെ ഒരു തമാശ...

ആൻ്റി ഇപ്പൊ വരും .. ചെറിയ ചിരിയോടെ അവള് പറഞ്ഞപ്പോൾ തന്നെ കണ്ടു നടന്നു വരുന്ന പെണ്ണിനെ... ഇത് വലിയ കഷ്ടം ആണല്ലോ ... ഇപ്പൊ ഈ പെണ്ണിൻ്റെ കാറ്റ് അടിച്ചാൽ എനിക്ക് നെഞ്ച് പൊട്ടും... ഹും     വലിയ മേജർ ഒക്കെ ആണ് ഞാൻ എന്നിട്ട് ആണ്.

ഹലോ....

ഹലോ മിഷേൽ.. ഇത് എന്താ കയ്യിൽ...

അത് നിങ്ങൾക്ക് ഉള്ളത് ആണ്.. കുറച്ച് കപ്പ..

എല്ലും കപ്പയും ആണോ ഡോ?

അല്ല സാബ്... എല്ലൊന്നും വാങ്ങാൻ പോയില്ല... ഇനി ടോമിച്ചൻ പോകുമ്പോൾ പറഞ്ഞു വിടാം...

ഹരിയെട്ടാ.... എല്ലിൽ കയറിയ മട്ട് ആണല്ലോ.

ഡാ... വേണ്ട... അവള് അറിയുന്നത് വരെ മാത്രമേ ഇതിന് ആയുസ് ഉള്ളൂ...

അതൊന്നും അല്ല... നമുക്ക് ശരി ആക്കാം... ഞാൻ ഒന്ന് ജുഹിയോട് സംസാരിക്കാം

അയ്യോ എൻ്റെ കിട്ടൂ... നീ ഉപദ്രവിക്കരുത്... ഞാൻ ഒന്ന് കണ്ടും ചിരിച്ചും ഒക്കെ ജീവിച്ചു പൊയ്ക്കോട്ടേ...

വീട്ടിൽ എന്നത്തേയും പോലെ പാടി പ്രാർത്ഥന കഴിഞ്ഞ്  ആഹാരവും കഴിഞ്ഞ് ഫോൺ എടുത്തപ്പോൾ കണ്ട് സാബ് ഒരു ഹായ് അയച്ചത്

\"ഹായ്...\"

\"കപ്പ കിടിലൻ... താങ്ക്സ്\"

\"😊\"

\"ഉറങ്ങിയില്ലേ ഇത് വരെ..\"

\"ഉറങ്ങണം...\"

\"ഇപ്പോഴും ഉണ്ടോ രാത്രി ചാറ്റിംഗ്.\"

\"🤭🤭\"

\"ഇല്ല... ഞാൻ ചോദിക്കുന്നില്ല..\"

\"അത് ചാറ്റിംഗ് ഒന്നും അല്ല... വെറുതെ ഓരോന്ന് വായിക്കുന്നത് ആണ്... എന്നോട് അങ്ങനെ ആരും ചാറ്റ് ഒന്നും ചെയ്യാറില്ല... അതിന് സമയവും ഇല്ലെ.\"

\"അതെയോ... ഞാൻ വിചാരിച്ചു ..\"

\"എന്ത് വിചാരിച്...?\"

\"ഒന്നുമില്ല... വെറുതെ..\"

\"വേണ്ട... മനസിലായി... അങ്ങനെ ഒന്നും ഇല്ല.കുറേ വായിക്കും ബ്ലോഗ് സ്റ്റോറി അങ്ങനെ സമയം പോകും.\"

\"ശരി എന്നൽ സാബ് ഉറങ്ങിക്കോ ഞാൻ  ശല്യം ചെയ്യുന്നില്ല... ബൈ\"

പെട്ടന്ന് ആണ് അവള് കാവൽക്കാരൻ്റെ നോട്ടിഫിക്കേഷൻ കണ്ടത്

അവൻ്റെ റിപ്ലേ .

\"ഞാൻ ഒരു വല്ലാത്ത സിട്യേഷനിൽ ആയിരുന്നു... ആയിരുന്നു എന്നല്ല ആണ്.. അതാണ് റിവ്യൂ തരാൻ താമസിച്ചത്.\"

\"ഹലോ എന്ത് പറ്റി...\"

\"ഹെയ് പേടിക്കാൻ ഒന്നും ഇല്ല... മനസ്സിൻ്റെ ചില വികൃതികൾ..\"

\"പറയാൻ പറ്റും എങ്കിൽ പറഞ്ഞോ... ഞാൻ കേൾക്കാം.\"

\'അത് വേണ്ട എൻ്റെ എഴുത്തുകാരി അടുത്ത കഥക്ക് ഉള്ള സ്കോപ് ആക്കാൻ അല്ലേ.\"

\"ഹ ഹ ഹ... അത്രക്ക് നീച അല്ല കേട്ടോ ഞാൻ..\"

\"അപ്പോ നീച ആണ് ... അല്ലേ.\"

\"അതെ... സംശയം വേണ്ട .. \"

\"വേറെ ഒന്നും അല്ല ഒരു ചെറിയ പ്രണയം...\"

\"ഓഹോ. കൂടെ പഠിക്കുന്നത് ആണോ.\"

\"പഠിക്കുന്നതോ... അല്ല കഥാകാരി .. ജോലി ആണ്.\"

\"ഓഹോ.. പിന്നെ എന്താ പറഞ്ഞോ കുട്ടിയോട്?\"

\"ഇല്ല... പറയണം... കുറേ പ്രശ്നങ്ങൾ ഉണ്ട്.. അതൊക്കെ പറയണം എങ്കിൽ ഞാൻ ആരാണ് എന്ന് പറയണം... അത് വേണ്ട.\"

\"ഓക്കേ... ഇഷ്ടം പോലെ ..\"

\"ഒരു കാര്യം ചോദിക്കട്ടെ എൻ്റെ കഥകൾ എങ്ങനെ ആണ് വായിച്ച് തുടങ്ങിയത്.\"

\"അത് നിങ്ങളുടെ പ്രൊഫൈൽ ഇഷ്ടം ആയി... അ വരികൾ...  \"ഞാൻ  ഒരു ചേമ്പില...മുകളിൽ നിന്നും വരുന്നത് എന്തും എന്നിൽ എത്തിച്ചേരുന്നു  എങ്കിലും ഉള്ളിലേക്ക് പോകാതെ ചിന്നി ചിതറി പോകുന്നു\"

\'അതെയോ... അത് വെറുതെ എഴുതിയത് ആണ്..\"

\"എനിക്ക് തോന്നിയില്ല .. പലപ്പോഴും നിങ്ങളുടെ എഴുത്തിൽ അത് മുന്നിട്ട് നിന്നു...\"

\"വളരെ നന്ദി.... നിങ്ങളെ പോലെ ഉള്ളവരുടെ പ്രജോദനം ആണ് എൻ്റെ ശക്തി.\"

\"അടുത്ത പാർട്ട് എപ്പഴാണ്\"

\"ദേ ഇപ്പൊൾ... പോസ്റ്റ് ചെയ്യാൻ പോകുവണ്.... \"

\"ഓക്കേ...\"

നിറഞ്ഞ മനസ്സോടെ നഷ്ടപെട്ട വായനക്കാരനെ തിരിച്ച് കിട്ടിയ സന്തോഷത്തോടെ അവള് അടുത്ത പാർട്ട് പോസ്റ്റ് ചെയ്തു .. അതും ആരും പ്രതീക്ഷിക്കാത്ത സമയത്ത്....
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟


ശിഷ്ടകാലം ഇഷ്ടകാലം .6

ശിഷ്ടകാലം ഇഷ്ടകാലം .6

3.8
4392

അന്ന് ഞായറാഴ്ച  രാവിലെ തന്നെ  മിഷേൽ എഴുനേറ്റു... ആഹാരം ഉണ്ടാക്കി വച്ചിട്ട് ആണ് അവള് പള്ളിയിൽ പോകുന്നത്... അലമാരയിൽ മടക്കി വച്ചിരിക്കുന്ന സാരികളിൽ വെറുതെ കൈ ഓടിച്ചു... ഒരു കരീം പച്ച സാരിയിൽ അവളുടെ കണ്ണ് ഉടക്കി... വിവാഹ ശേഷം ആദ്യം ആയി ജോർജ് വാങ്ങി കൊടുത്ത സാരി  പകുതി വിരൽ നീളത്തിൽ ഉള്ള  കസവിൻ്റെ ബോർഡർ മാത്രം ആണ് ഉള്ളത്... പണ്ട്  ദേഹത്തേക്ക് ഒട്ടികിടക്കുന്ന അ സാരി ഉടുത്തു കാണുമ്പോൾ എല്ലാം അവളുടെ ജോർജിച്ചാൻ പറയുമായിരുന്നു കരീം പച്ച നിറവും നീയും തമ്മിൽ വല്ലാത്ത ഒരു ബന്ധം ആണ് എന്ന്... മറ്റൊന്നും കൊണ്ട് അല്ല ആദ്യം ആയി അവർ തമ്മിൽ കാണുമ്പോഴും അവള് പച്ച ടോപ് ആയ