Aksharathalukal

കുയിൽ പെണ്ണ്.13

സെബി വിളിച്ച് പറഞ്ഞത് പോലെ സെലിൻ  D L F മാളിലേക്ക് പോയി.... അവള് മനസാൽ അസ്വസത ആയിരുന്നു....

ഹായ് സെലിൻ!!  കുറേ ആയോ വന്നിട്ട്.,

ഇല്ല ഡാ.,.... വന്നതേ ഉള്ളൂ..

നിനക്ക് എന്താ വേണ്ടെ.... എനിക്ക് കുടിക്കാൻ എന്തേലും മതി..... ബാകി പിന്നെ നോക്കാം

അവരു രണ്ടും ഒരോ ജ്യൂസ് കുടിച്ചു... എവിടെ പറയാൻ തുടങ്ങണം  എന്ന്  ഉള്ള ഒരു ടെൻഷൻ സെബിയുടെ മുഖത്തുണ്ടായിരുന്നു...

സെബി നീ എന്തോ പറയാൻ ഉണ്ട് എന്ന് ......... എന്താടാ??
സെലിൻ്റെ ഓരോ വാക്കിലും ആകാംഷ ഉണ്ടായിരുന്നു...

ഒരു നിമിഷം അവളെ നോക്കി ഇരിന്നിട്ട് അവൻ പറഞ്ഞു തുടങ്ങി...

സെലിൻ ഞാൻ പറയുന്നത് നീ എങ്ങനെ ഉൾകൊള്ളും എന്ന് എനിക്കറിയില്ല.... ഞാൻ കുറേ ദിവസം കൊണ്ട് ആലോചിക്കുന്നു നിന്നോട് പറയണോ വേണ്ടയോ എന്ന്.... ഇനിയും പറയാതിരുന്നാൽ അത് എന്നോട് തന്നെ ഉള്ള വഞ്ചന ആകും..... പറഞാൽ ചിലപ്പോൾ നിന്നോടുള്ളതും.... ഇവിടെ ഞാൻ സ്വർഥൻ ആകുകയാകാം....

സെലിൻ അവൻ പറയുന്നത്  കേൾക്കാൻ വേണ്ടി അവനെ നോക്കി ഇരുന്നു.... അവളുടെ മുഖം ശാന്തം ആയിരുന്നു.... ഇവൻ എന്താണാവോ ഇത്ര മുഖവുര ഒക്കെ....

സെലി.... ഞാൻ ചക്കുവിനെ ഇഷ്ടപ്പെട്ടു എന്നുള്ളത് സത്യം ആണ്.... വിവാഹം കഴിക്കാനും ആഗ്രഹിച്ചു.... പക്ഷേ അവളെ ഇഷ്ടപ്പെട്ടു വിവാഹ ആലോചന വരെ എത്തിയപ്പോഴാണ് ഞാനും മനസ്സിലാക്കിയത് അത് വെറും ഒരു ആകർഷണം  മാത്രം ആയിരുന്നെന്ന്.... ആത്മാർഥമായ സ്നേഹമായിരുന്നു എങ്കിൽ ഞാൻ അവളെ വിവാഹം ചെയ്തെനെ..... അവള് നഷ്ടപ്പെട്ടതിൽ എനിക്ക് വിഷമം ഇല്ല എന്ന് ഞാൻ പെട്ടന്ന് മനസ്സിലാക്കി.... പിന്നെ അന്നു അങ്ങനെ ഒക്കെ സംഭവിച്ചപ്പോൾ ഒരു വിഷമം....

സെലിൻ ഓർത്തു... അത് അവൾക്കും തോന്നിയിരുന്നു... അല്ലങ്കിൽ അത്ര ക്ഷമ ഇല്ലാത്തവന് അല്ല സെബി.

എനിക്ക് എൻ്റ മനസ്സ് എന്നേ മനസ്സിലായിരുന്നു എങ്കിലും അർഹിക്കാത്ത ആഗ്രഹം പാടില്ല എന്ന് ഞാൻ എന്നോട് തന്നെ  പറഞ്ഞു....

സെലിൻ ആകാംഷയോടെ അവനെ നോക്കി... ഇനി വേറെ ആരേലും  ആണോ  ഇവന് പ്രണയിക്കുന്നത്....  ദൈവമേ വീണ്ടും ഒരു പെണ്ണ് കാണലോ.... ഇതും എൻ്റെ തലയിലാകും....നോക്കട്ടെ.....

സെലി നീ വിചാരിക്കുന്ന കണക്ക് ആരും എൻ്റെ മനസ്സിൽ ഇല്ല....

സെലി അതിശയത്തോടെ അവനെ നോക്കി.... ഞാൻ ഓർത്തത് ഇവനും മനസിലായി....

സെബി... കുറേ നേരം എന്തോ ഓർത്തിരുന്നു.... സേലിനും അവനെ വീണ്ടും പറയാൻ നിർബന്ധിച്ചില്ല...

വീണ്ടും അവൻ പറഞ്ഞ് തുടങ്ങി...

ചേച്ചിയുടെ മനസാക്ഷി സൂഷിപ്പുകരി     എൻ്റെ കുടുംബാംഗം പോലെ ആയിരുന്നു.... എല്ലാവരും പറഞ്ഞു നിനക്ക് കടെപിറപ്പു പോലെ ആകും എന്ന്... എൻ്റെ മനസ്സിൽ ഒരു കൂടെപിറപ്പാകാൻ അവൾക് കഴിഞ്ഞില്ല.... പക്ഷേ എൻ്റെ കുംബംഗമയി ഞാൻ കൂടെ നിർത്തി.... എല്ലാവരും എന്നിൽ അർപ്പിച്ച വിശ്വാസം എന്നെ എപ്പോഴും തളർത്തി...

സെലിനേ കണ്ട അന്ന് മുതൽ നിൻ്റെ ഓരോ പ്രവർത്തികളും ഞാൻ ആസ്വദിച്ചു.... ചേച്ചി എന്ന് വിളിക്കുമ്പോൾ ഞാൻ അറിഞ്ഞു എനിക്ക് അത് ഒട്ടും ഇഷ്ടം ഇല്ല എന്ന്.... പിന്നെ പതിയെ ഞാൻ അ വിളി നിർത്തിയപ്പോൾ എന്തോ ഒരു വലിയ ആശ്വാസം ആയിരുന്നു...  എനിക്കറിയാം ഇതൊന്നും നീ അറിയുന്നില്ലായിരുന്നു.... അറിയാൻ ഞാൻ അനുവദിച്ചില്ല..... ഞാൻ എൻ്റെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു ഇത് വേണ്ട..... കുറേ ഒക്കെ അത് കേട്ടൂ.... ഞാൻ നിന്നിൽ നിന്നും അകലാൻ ശ്രമിച്ചപ്പോൾ എല്ലാം നീ ശക്തിയോടെ എന്നിലേക്ക് വന്നു...

നിൻ്റെ ഓരോ പ്രവർത്തികളും കുറുമ്പുകളും എടുത്തടിച്ച മറുപടികളും, തമാശയിൽ ആക്കിയുള്ള  കമണ്ടും.... എല്ലാം ഞാൻ ഇഷ്ടപ്പെട്ടു.... നീ നടന്നു കഴിഞ്ഞുള്ള അ കാറ്റിനെ പോലും ഞാൻ പ്രണയിച്ചിരുന്നു.... പക്ഷേ നിൻ്റെ വീട്ടുകാരും എൻ്റെ വീടുകരും നമ്മിൽ അർപ്പിച്ച വിശ്വാസം അത് എല്ലാത്തിനും തടസമായി.... അങ്ങനെയാണ് ഞാൻ എൻ്റെ മനസ്സിനെ അടക്കിയത്... എല്ലാം നേരിടാൻ ഞാൻ തയാറായിരുന്നു.... പക്ഷേ നിന്നെ..... നിന്നെ എനിക്ക് പേടിയായിരുന്നു... അ നഷ്ടം എനിക്ക് താങ്ങാൻ ഒക്കില്ല... അതാണ് ഞാൻ എല്ലാം ഒതുക്കിയത്. നീ ഫ്ലാറ്റ് മാറിയ ദിവസം ഞാൻ അറിഞ്ഞു  നീ എത്ര മാത്രം എന്നിലുണ്ടെന്ന്.... നിയന്ത്രിക്കാൻ ആകത്ത വിധം നീ എന്നിൽ കുടിയേറി കഴിഞ്ഞിരുന്നു.... അതിൽ നിന്നുള്ള ഒരു ഒളിച്ചോട്ടം ആയിരുന്നു  ചക്കു..... ഞാൻ നന്നായി ശ്രമിച്ചു... പക്ഷേ അവിടെയും ഞാൻ തോറ്റു...

സെലിൻ എനിക്ക് നിൻ്റെ ഈ ശരീരത്തോട് ഉള്ള സ്നേഹം അല്ല.... ഞാൻ നിൻ്റെ മനസ്സിനെ ആണ് ഇഷ്ടപെട്ടത്.... പലപ്പോഴും ഞാൻ മറന്നു പോകുന്നു നീ എനിക്ക് ആരും അല്ല എന്ന്..... നിൻ്റെ അമ്മ നിനക്ക് വിവാഹം ആലോചിക്കാൻ എന്നോട് പറയുമ്പോഴേക്കും ഞാൻ ഓർക്കും അമ്മയോട് ചോദിക്കാം എന്ന് ..... ഞാൻ അല്ലേ അവൾക് ചേരുന്ന വരൻ എന്ന്....പക്ഷേ പെട്ടന്ന് എനിക്ക് നിൻ്റെ മുഖം ഓർമ വരും... പിന്നെ എല്ലാം മറക്കും.

അന്ന് ചക്കുവിൻ്റെ പ്രോബ്ലം വന്ന അന്ന് രാത്രി കൊച്ഛായൻ എന്നോട് ചോദിച്ചു.... നിനക്ക് ഇവളെ  ഇ സിലിനേ  പ്രണയിച്ച്   കൂടാരുന്നോ  എന്ന്.... ഞാൻ കൊച്ചായനെ വഴക്ക് പറഞ്ഞു എങ്കിലും ഏറ്റവും അധികം ഞാൻ സന്തോഷിച്ച് അത് കേട്ടപ്പോൾ ആണ്.... അന്ന് ഞാൻ വീണ്ടും അറിഞ്ഞു എൻ്റെ ഉള്ളിൽ നീ മാത്രമാണെന്ന്.... എൻ്റെ ഓരോ തളർച്ചയിലും നീ കൂടെ നിന്നു..... ഞാൻ അറിയാതെ നീ എനിക്ക് ശാക്തി ആയി.....

ഇപ്പൊ  നിൻ്റെ വീട്ടുകാര് ചോദിച്ചപ്പോൾ ഞാൻ എൻ്റെ മനസ്സിലുള്ളത് അറിയാതെ പറഞ്ഞത് ആണ് എനിക്ക് ഇഷ്ടം ആണ് എന്ന്.... അന്നു ഞാൻ ഒത്തിരി സന്തോഷിച്ചു.... പിന്നെ മുംബൈ പോയി വന്നപ്പോൾ എനിക്ക് തീർത്തും മനസിലായി ഒരിക്കലും നടക്കാത്ത ആഗ്രഹം ആണ് ഇത് എന്ന്....

സെബി  സെലിനെ ഒന്ന് നോക്കി.... അവള് ദൂരെ കണ്ണും നട്ട്  ജ്യൂസ് ഗ്ലാസ്സിൽ രണ്ട് കൈകളും കൂട്ടുപിടിച്ച് ഇരിക്കയാണ്.... അവളുടെ കണ്ണുകളിലെ വികാരം എന്താണന്നു മനസിലാകുന്നില്ല...... അത് പണ്ടും അങ്ങനെ ആയിരുന്നല്ലോ.....അവളെ   ആർക്കും മനസ്സിലാവില്ല.....,..

ഇല്ല എനിക്ക് ഇന്നു എല്ലാം പറയണം.... തളരരുത്.... സെബി വീണ്ടും പറഞ്ഞ് തുടങ്ങി........

സെലി നിനക്ക് ഇത് ഉൾകൊള്ളാൻ പറ്റില്ല എന്ന് എനിക്കറിയാം.... പക്ഷേ ഒന്ന് ശ്രമിച്ചു കൂടെ???? ഒന്ന് ആലോചിച്ചു കൂടെ.... എന്നിട്ടും സാധിക്കുന്നില്ല എങ്കിൽ വേണ്ട...... ഞാൻ നിന്നെ അടിച്ചേൽപിക്കാൻ ആഗ്രഹിക്കുന്നില്ല..... നമ്മുടെ ഇന്നത്തെ റിലേഷനെ അത് ബാധിക്കരുത്...
ഇത്രയും ഒരു ഫ്ലോയിൽ പറഞ്ഞു സെബി സെലിനെ നോക്കി.... അവൾക്ക് ഒരു ചലനവും ഉണ്ടായിരുന്നില്ല.... കണ്ണുകൾ സെബിയുടെ മുഖത്ത്
തരച്ചിരുന്നു.....  

സെലിൻ നിനക്ക് അറിയാലോ എന്ത് ചെയ്യുന്നതിന് മുൻപും ഞാൻ ബൈബിള് എടുത്ത് നോക്കും എന്ന്...  ഇന്ന് നിന്നോട് സംസാരിക്കണോ വേണ്ടയോ എന്നറിയാൻ ഞാൻ എടുത്തപ്പോൾ എനിക്ക് കിട്ടിയ വാക്യം....തോബിത്‌ 6 : 17 ....  അത് എന്താണന്നു ഞാൻ  പറയുന്നില്ല....നീ തന്നെ വയിക്കു... അത് വായിച്ചപ്പോൾ എനിക്ക് മനസ്സിലായി ഇത് ദൈവഹിതമാണ് എന്ന്.... ഞാൻ സെലിനൊട് ഇത് പറയണം എന്ന്.  എനിക്കിപ്പോൾ ഭയം ഇല്ല.... ദൈവം കൂടെ ഉണ്ട് എന്ന് ഒരു വിശ്വാസം.... പിന്നെ നിൻ്റെ അമ്മക്കും ചേച്ചിമാർക്കും എല്ലാം എന്നെ ഇഷ്ടം ആണ്..... അവരു പറയാതെ പറയുന്നുണ്ട് ഞാൻ ആണ് അ വീട്ടിൽ വരേണ്ടത് എന്ന്.........

നീയും ഞാനും  തമ്മിലുള്ള പ്രായം ആണെങ്കിൽ അത് എൻ്റെ വീട്ടിൽ പ്രശ്നം അല്ലാ.... എനിക്ക് ഒത്തിരി ഒന്നും വാഗ്ദാനം ചെയ്യാൻ ഇല്ല..... എന്നെക്കുറിച്ചു എൻ്റെ കുടുംബത്തെ കുറിച്ചും എന്നെക്കാൾ നന്നായി നിനക്ക് അറിയാം. തിരിച്ചും അങ്ങനെ തന്നെ ആണല്ലോ.... ഒരു പ്രണയ വിവാഹം വേണ്ട.... വീട്ടുകാര് തമ്മില് ആലോചിച്ച് തീരുമാനിക്കട്ടെ...  നീ  എതിർക്കുന്നത്. പ്ലീസ്..... എല്ലാം നല്ലതിന് ആണ്.....
ഇത് പറഞ്ഞു സെബി സെലിനെ  നോക്കി. സെലിൻ ഇപ്പോഴും ഒരു ഭവ വ്യത്യാസവും ഇല്ലാതെ ഇരിക്കുന്ന കണ്ട് സെബി ഒന്ന് പതറി... എങ്കിലും എല്ലാം പറഞ്ഞല്ലോ എന്ന് ഓർത്തപ്പോൾ ഒരു ആശ്വാസം.

സെലിൻ എന്താ ആലോചിക്കുന്നത്?

പെട്ടന്ന്  ഞെട്ടി സെലിൻ അവനെ നോക്കി......

ഒന്നുമില്ല.... സെബിക്ക് ഇനി വല്ലതും കഴിക്കണോ?

സെബി അതിശയിച്ചു അവളെ നോക്കി.... ഒരു ഭാവ മാറ്റവും ഇല്ല അവളിൽ....

വേണ്ട....

എങ്കിൽ നമുക്ക് ഇറങ്ങാം

ഹൂം... ശരി.....

സെബിക്ക് ഒന്നും മനസിലായില്ല എങ്കിലും അവളോട് ഒന്നും ചോദിക്കാൻ ഉള്ള ധൈര്യം ഇല്ലായിരുന്നു..... അവനു അറിയാം അവളുടെ എത്ര വലിയ തിരമലയും ഉള്ളിലൊതുക്കി നിർത്താൻ ഉള്ള കഴിവ് ഉള്ളവലാണ്. സെബി  ബിൽ ക്ലീർ ചെയ്ത് അവളുമായി ഇറങ്ങി...

സെബി വേറെ ഷോപ്പിംഗ് വല്ലതും ഉണ്ടോ???

ഇല്ല....

എങ്കിൽ ഞാൻ പോകട്ടെ....

സെലിൻ....

അവൻ്റെ മുഖത്തെ  ദയനീയത കണ്ട്   സെലിൻ പറഞ്ഞു.....

സെബി ..... എനിക്ക് ഇപ്പൊൾ പറയാൻ ഒന്നും ഇല്ല....ഞാൻ കേട്ടത് സത്യമാണോ അതോ സ്വപ്നമാണോ എന്ന് പോലും എനിക്കറിയില്ല....   ഞാൻ എന്നെ തന്നെ ഒന്ന് മനസ്സിലാക്കട്ടെ.... പ്ലീസ്....

സെബി അവളുടെ കയ്യിൽ പിടിച്ചു.... അവനു മനസ്സിലായി അവളുടെ വേദന...

സെലിൻ പതിയെ അവൻ്റെ കൈ വിട്ടു മുന്നോട്ട് നടന്നു.

സെബി ഒരു പൊട്ടിത്തേറി പ്രതീക്ഷിച്ച്.... പക്ഷേ അവളുടെ ഉത്തരം വീണ്ടും അവനു പ്രതീക്ഷ നൽകി.... വീണ്ടും അ ബൈബിള് വാക്യം അവൻ്റെ മനസ്സിൽ വന്നു.... അവനൊന്നു പുഞ്ചിരിച്ചു. എങ്കിലും ഭയമായിരുന്നു അവൻ്റെ മനസ്സിൽ

ഒന്നും പറയാതെ അവൻ ഒരു ഓട്ടോ വിളിച്ച് അവളെ അതിൽ യാത്രയാക്കി....

സെബി ആകെ തളർന്നു.... എന്ത് ചെയ്യണം എന്ന് അവനു തന്നെ അറിയില്ല... ഒന്ന് പൊട്ടിക്കരയാൻ തോന്നി അവന്.... ചിലപ്പോൾ അവളുടെ സൗഹൃദം കൂടി നഷ്ടപ്പെടാം... അത് താങ്ങാൻ കഴിയുമോ എനിക്ക്.  എല്ലാം ഒതുക്കി അവൻ ബൈക്ക് എടുത്ത് പോയി...

സെലിൻ ഓട്ടോയിൽ ഇരുന്നിട്ട് അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി.... എൻ്റെ തോൽവി ...... എന്തിനെ ഞാൻ ഭായന്നോ അത് സംഭവിച്ചു.... ഡൽഹിയിൽ സെലിനും ഒരു പ്രണയ വിവാഹം..... ഇല്ല.... ഞാൻ അങ്ങനെ അല്ല എന്ന് ആരും വിശ്വസിക്കില്ല..... എല്ലാ ഇഷ്ടങ്ങളും മാറ്റിവച്ചത് ഈ ഒരു സന്ദർഭം ഉണ്ടാകാതെ ഇരിക്കാൻ ആയിരുന്നു... എന്നിട്ടും.... അതും സെബി......ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല..... അവൻ .... അവൻ്റെ മനസ്സിൽ ഇങ്ങനെ ഒന്ന്.... ഒരിക്കൽ പോലും അവൻ എന്നോട് അങ്ങനെ ഒന്നും പെരുമാറിയിട്ടില്ല.... ഒരിക്കൽ പോലും അങ്ങനെ തോന്നിയും ഇല്ല....

സെലിൻ പൊട്ടി കരയാൻ തുടങ്ങി...

ക്യ ഹുവ ബേഹൻ ( എന്ത് പറ്റി പെങ്ങ്ങളെ) ഓട്ടോ ഡ്രൈവർ ആണ്....

കുച്ച് നഹി ഭയ്യ ( ഒന്നുമില്ല ചേട്ടാ)....

അവള് അവളെ തന്നെ നിയന്ത്രിച്ചു...

ഓട്ടോ ഡ്രൈവർ കൂടെ കൂടെ അവളെ നോക്കുന്നുണ്ടായിരുന്നു.... അത് കണ്ട് അവള് ശാന്തമായി ഇരുന്നു....

ഫ്ളാറ്റിൽ എത്തിയ സേലിനൊട് ലീന ചോദിച്ചു...

എന്താ ഡീ വല്ലാതിരിക്കുന്നെ?

ഒന്നുമില്ല...ഒരു തല വേദന...

എന്നാ നീ കിടന്നോ... അത്താഴത്തിന് ഇന്നലത്തെ ചോറും കറിയും ഇരിപ്പുണ്ട്...

അവള്  പോയി കണ്ണടച്ച് കിടന്നു എങ്കിലും ഉറക്കം അവളെ തേടി വന്നില്ല...

രാവിലെ ഫോൺ എടുത്ത് നോക്കിയപ്പോഴാണ്  ഓർത്തത് അത് സൈലൻ്റ് ആകി വച്ചതാണ് ഇന്നലെ.... സെബിയുടെ  മിസ്ഡ് കാൾ ഉണ്ട്... പിന്നെ മെസ്സേജ്.. അവള് മെസ്സേജ് വായിച്ചു...

സെലിൻ ..... എന്നോട് ദേഷ്യം കൊണ്ടാകും ഫോൺ എടുക്കാത്തത്.... സെലിൻ ഇതേകുറിച്ച് ആരോടും ഒന്നും പറയണ്ട.... ഞാൻ പറഞ്ഞത് മറന്നേരെ.... നമുക്ക് പഴയത് പോലെ തന്നെ മതി.....

അവള് വീണ്ടും വീണ്ടും അത് വായിച്ചു എങ്കിലും മറുപടി ഒന്നും എഴുതുകയോ അവനെ വിളിക്കുകയോ ചെയ്തില്ല.....

പെട്ടന്നാണ് അവൾക് ഇന്നലെ സെബി പറഞ്ഞ ബൈബിള് വാക്യം ഓർമ വന്നത്. അത് എന്താണ് എന്നറിയാൻ അവള് ബൈബിള് എടുത്ത് വായിച്ചു...

\"അനാദി മുതലേ അവള്‍ നിനക്കായി നിശ്‌ചയിക്കപ്പെട്ടവളാണ്‌.  നീ അവളെ രക്‌ഷിക്കും. അവള്‍ നിന്നോടുകൂടെ വരുകയും ചെയ്യും, നിനക്ക്‌ അവളില്‍ സന്തതികള്‍ ഉണ്ടാകുമെന്നു ഞാന്‍ വിചാരിക്കുന്നു. \"തോബിത്‌ 6 : 17

സെലിൻ അതും വായിച്ച് കുറേ കരഞ്ഞു.... എന്തൊക്കെയോ നഷ്ടപ്പെടുന്ന പോലെ അവൾക് തോന്നി. എങ്കിലും എല്ലാം ഉള്ളിൽ ഒതുക്കാൻ തന്നെ അവള് തീരുമാനിച്ചു. എല്ലാവരോടും അവള് നോർമല് ആയി തന്നെ പെരുമാറി....

കഴിഞ്ഞ ഒരാഴ്ചയായി അവൻ അവളെ വിളിക്കുന്നു.... അവള് കോൾ അറ്റൻഡ് ചെയ്തില്ല.... മെസ്സേജ് വായിക്കുന്നു എന്ന്  ബ്ളൂ ടിക്ക് കണ്ടൂ മനസിലായി.... പക്ഷേ മറുപാടി ഇല്ല...

അവസാനം സഹികേട്ട് അവൻ ലീനയെ വിളിച്ചു....

ചേച്ചി ഞാൻ സെബി.... സെലിൻ ഇല്ലെ അവിടെ?

ഉണ്ട് സെബി .....എന്ത് പറ്റി അവളെ വിലിച്ചില്ലേ???

വിളിച്ചു ചേച്ചി അവള് എടുത്തില്ല.... ഒന്ന് കൊടുക്കാമോ??

ഒരു മിനിറ്റ്...

സെലി.... സേബിടെ ഫോൺ.... നീ  ഫോൺ എടുക്കുന്നില്ല എന്ന്.... ഇതാ ഫോൺ...

ഹൂം... ഞാൻ കണ്ടില്ലാരുന്നൂ... നീ വച്ചോ.... ഞാൻ  സെബിയെ  വിളിച്ചോളം....

സെബി വെച്ചോ.... അവള് വിളിക്കാമെന്ന്

ശരി ചേച്ചി....

സെബിക്ക്  മനസിലായി അവള് വിളിക്കില്ല..... അവനു നല്ല വിഷമം തോന്നി.... നാളെ നേരിൽ പോയി കാണാൻ തീരുമാനിച്ചു അവൻ.

രാവിലെ ഓഫീസിൽ എത്തി കഴിഞ്ഞ് സെലിന് ടെസ്സ ചേച്ചിടെ കോൾ വന്നു...

മോളെ സെലിൻ നീ എന്ത് തീരുമാനിച്ചു.... സെബിയുടെ വീട്ടിൽ വിളിച്ച് ചോദിക്കട്ടെ....

വേണ്ട ചേച്ചി.... ഞാൻ സെബിയോട് പറയാം അവൻ്റെ ചേട്ടൻ വിളിക്കട്ടെ നമ്മുടെ വീട്ടിലേക്ക് ...

ങ.... അതാടി കുറച്ച് കൂടി നല്ലത്.... നീ റോസിൻ്റെ അടുത്ത് പറഞ്ഞോ...

ഇല്ല..... ഞാൻ എന്ത് പറയാൻ ആണ്....

ശരി മോളെ... ചേച്ചി സ്കൂളിൽ ആണ്.... പിന്നെ വിളിക്കാം

ശരി  ചേച്ചി....

ചേച്ചിയോട്  പറഞ്ഞു  കഴിഞ്ഞ് അവള് വാഷ്രൂമിൽ പോയി കുറേ കരഞ്ഞു..... എങ്കിലും സെബിയെ വിളിക്കാൻ എന്തോ..... അവൾക് തോന്നിയില്ല..... വിളിക്കാതിരിക്കനും ഒക്കില്ല....

സെലിയെ കാണാൻ ഇറങ്ങാൻ നേരമാണ് സെബിക്ക് സെലിൻ്റെ കോൾ വന്നത്..
അവൻ ആകാംഷയോടെ അവളുടെ കോൾ എടുത്ത്.......

ഹായ് സെലിൻ...

സെബി എവിടെയാ... ഓഫീസിൽ ആണോ?

അതെ.... ഓഫീസ് കഴിഞ്ഞു്..... ഞാൻ സെലിയുടെ ഓഫീസിൽ വരാൻ ഇ റങ്ങുവാരുന്നൂ....

എന്തിന്???എന്താ വിശേഷം.... ഞാൻ ചേച്ചിടെ വീട്ടിൽ പോകാൻ ഇറങ്ങി....

ഒന്നുമില്ല  .....  വെറുതെ ഒന്ന് കാണാൻ.... ഇപ്പൊ വിളി ഒന്നും ഇല്ലല്ലോ...  ഞാൻ വിളിച്ചാൽ എടുക്കത്തും ഇല്ല....  സെലി എനിക്കറിയാം നിനക്ക് അത് ഉൾകൊള്ളാൻ പറ്റില്ല..... എൻ്റെ വിഷമം കൊണ്ടാണ് ഞാൻ പറഞ്ഞത്.... നീ മറക്ക്..... എന്നോട്   നോർമാൽ ആയി സംസാരിക്കാൻ ശ്രെമിച്ചൂടെ.....

ഓ... നോക്കാം.....

പിന്നെ സെബി  ഞാൻ വിളിച്ചത്....... സെബി  കൊച്ചായനോട് പറഞ്ഞ്  എൻ്റെ വീട്ടിൽ  വിവാഹ കാര്യം സംസാരിക്കാൻ പറ.....

എന്ത്?? സെബി ഒന്നും മനസ്സിലാകാതെ ഫോണും പിടിച്ച് നിന്നു്.....

ശരി സെബി.... ഞാൻ വക്കട്ടെ... ബൈ....

അവൻ്റെ മറുപടിക്ക്  കത്ത് നിൽക്കാതെ അവള് ഫോൺ വച്ചു.... നാളെ അവൾക് ഓഫ് ആണ്.. നാളെ വൈകിട്ട് ഒരു ഒഫീഷ്യൽ ട്രിപ്പ് ഉണ്ട്... അതാണ് അവള്  ചേച്ചിടെ വീട്ടിൽ പോകാൻ തീരുമാനിച്ചത്.....

വീട്ടിൽ ചെന്ന് തലവേദന എന്ന് പറഞ്ഞു അവള് കിടന്ന്..... അമ്മയുടെ ഉള്ളിതീയലിൻ്റെ മണം വന്നു എങ്കിലും എഴുനേൽക്കാൻ തോന്നിയില്ല...

അപ്പോഴാണ് ഡോർ ബെൽ അടിച്ചത്.....

ആരാ ഇത് സേബിയോ..... ഓണത്തിന് വന്നു പോയി കഴിഞ്ഞ് കണ്ടില്ലല്ലോ ഇങ്ങോട്ട്...

ങ.... അമ്മേ ഓഫീസിൽ കുറേ ബിസി ആയിരുന്നു... പിന്നെ അമ്മേടെ മീൻ കറി ഓർത്തപ്പോൾ ഇങ്ങു പോരുന്നു.... സെലിൻ വന്നില്ലേ...

വന്നു .... കിടക്കുന്നു.... അവൾക് തല വേദന..... നീ അവളെ നാളെ എയർപോർട്ടിൽ കൊണ്ട് വിടാൻ വന്നത് ആണല്ലേ..... അതാ ഞാൻ ഓർത്തത് നാളെ ഞായർ  അല്ലല്ലോ പിന്നെങ്ങനാ നീ വന്നതെന്ന്....

അതെ അമ്മേ അവളെ വിടാൻ വന്നതാ.... നാളെ ലീവ് എടുത്തു...
അങ്ങനെ പറഞ്ഞു എങ്കിലും സെബി ഓർത്തു അപ്പോ നാളെ എവിടെയോ പോകുന്നുണ്ട്.... എനിക്കറിയാം എന്നാണ് പാവം അമ്മ വിചാരിക്കുന്നത്....

ഞാൻ ഒന്ന് സെലിയെ കണ്ടിട്ട് വരാം അമ്മേ....

ശരി മോനെ... ഞാൻ ചായ എടുക്കാം...

സെബി ചെല്ലുമ്പോൾ സെലി കണ്ണടച്ച് കിടക്കുന്നുണ്ട്.... വന്നിട്ട് ഡ്രസ്സ് മാറിയ മട്ടില്ല.....

സെബി കട്ടിലിൽ അവളുടെ അടുത്തായി പോയി ഇരുന്നു.... അവളെ വിളിച്ചു....

സെലി.....

കണ്ണ് തുറന്നു അവനെ കണ്ടതും അവള് ചാടി എഴുന്നേറ്റു കട്ടിലിലിരുന്നൂ.... സിബിക്ക് അവളുടെ കണ്ണുകളിലെ ഭാവം മനസ്സിലാക്കുന്നതിന് മുൻപ് തന്നെ അവള് അവനെ കെട്ടിപ്പിടിച്ചു..... അവൻ്റെ തോളിൽ തലവച്ചു.... കൊച്ചു കുട്ടികളെ പോലെ കരയാൻ തുടങ്ങി..... അവ്യക്തമായി എന്തോ പറയുന്നുമുണ്ട്.,.. അവനോടുള്ള പരിഭവം ആണ് അത് എന്ന് അവനു മനസ്സിലായി.,.അവനും അവളെ ചേർത്ത് പിടിച്ചു.... അവൻ്റെയും കണ്ണുകൾ നിറഞ്ഞൊഴുകി....... കരഞ്ഞ് കരഞ്ഞ്....  അവള് അ തീരുമാനം ഉൾകൊണ്ട്..... പിന്നെ അവള് ഒന്നും ചിന്തിച്ചില്ല.... ഇതാവും ദൈവ് ഇഷ്ടം.....

പിന്നെ എല്ലാം പെട്ടന്നായിരുന്നു..... സെബി നാട്ടിൽ പോയി അവൻ്റെ കുടുംബകാരുമയി സെലിൻ്റെ വീട്ടിൽ പോയി വിവാഹം വാക്കാൽ ഉറപ്പിച്ചു.... മൂന്ന് മാസം കഴിഞ്ഞ് വിവാഹവും മനസമ്മതവും.........  അപ്പോഴും റോസിന് മനസിലായില്ല സെലിൻ എങ്ങനെ ഇ വിവാഹത്തിന് സമ്മതിച്ചത്.... അവളെ കണ്ട് ചോദിക്കാൻ റോസ് കാത്തിരുന്നു... അവരു രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും  അപ്പോഴും വിളിച്ചില്ല.....,.

ഒരു മെസ്സേജ്  സെലി സേവിയർന് അയച്ചു

സേവി എൻ്റെ വിവാഹം ഉറപ്പിച്ചു.... സെബി ആണ് വരൻ... നീ എന്നും എൻ്റെ ശക്തിയായി. എൻ്റെ നല്ലൊരു സുഹൃത്തായി കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു...

സേവി തിരിച്ചും മറുപടി അയച്ചു...

congrats.....God bless u....
നല്ലൊരു കൂട്ടായി ഈ ഉണ്ടക്കണ്ണിയുടെ കൂടെ ഉണ്ടാകും എന്നും......

അത് വായിച്ച് സെലി ഒന്ന് പുഞ്ചിരിച്ചു.....  അവൻ്റെ ഇ പക്വത ആണ് എനിക്കിഷ്ടം. എന്തും നേരിടാൻ ഉള്ള ഒരു മനസാന്നിധ്യം.......അവലോത്തു..... ഒരു  ബന്ധം എങ്കിലും നഷ്ടം ആയില്ല...

മൂന്ന് മാസം ഷോപ്പിംഗ് എല്ലാം അവരു രണ്ടുപേരും കൂടെ ചെയ്തൂ.... വിവാഹ ഒരുക്ക ക്ലാസ്സും രണ്ടുപേരും ഒന്നിച്ച് അറ്റൻഡ് ചെയ്തു എങ്കിലും  എവിടെയോ....  അത് ഒരു ഫോമൽ റിലേഷൻ പോലെ തോന്നി....

സെലി.... നിനക്ക് ഇപ്പോഴും എന്നെ ഉൾകൊള്ളാൻ സാധിക്കുന്നില്ലെ...

ആര് പറഞ്ഞു സെബി.... ഞാൻ...  പഴയത് എല്ലാം മറന്നു....  റോസിനെ വഞ്ചിച്ചോ എന്നൊരു ചിന്ത ഒഴിച്ച് മറ്റൊന്നും ഇല്ല....

അത് പേടിക്കണ്ട.... രോസേചെച്ചിയോട് ഞാൻ സംസാരിച്ചിട്ടുണ്ട്..... സന്തോഷം ആണ് ചേച്ചിക്കും...

അത് നിനക്ക് തോന്നിയതാണ്.... എനിക്കറിയാം അവളെ....

എല്ലാവരും ആഘോഷമായി തന്നെ നാട്ടിൽ പോകാൻ തയാറായി.... തിരിച്ച് വന്നാൽ താമസിക്കാൻ സെലിയുടെ ഓഫീസിൻ്റെ അടുത്ത് തന്നെ ഒരു ഫ്ലാറ്റ് എടുത്തിട്ടാണ് അവരു പോയത്. വിവാഹത്തിന് മുമ്പ് സെബി ഒരു ഡിമാൻഡ് വെച്ചു... ലീന ചേച്ചി അവരുടെ കൂടെ താമസിക്കണം.... എല്ലാവർക്കും അതും സന്തോഷമായി.......

നാളെ മനസമ്മതമാണ്....
സെബിയുടെ വീട്ടുകാരും നാളെയാണ് ആദ്യമായി അവളെ കാണുന്നത്....  കോച്ചായനും റോസും ഒഴിച്ച്......

(തുടരും)   കുയിൽ പെണ്ണ്.14

കുയിൽ പെണ്ണ്.14

4.2
6021

രാവിലെ തന്നെ സെലിനെ അവളുടെ ചേച്ചിമാർ ഒരുക്കി ...ഗോൾഡൺ സാരിയിൽ മജന്താ ബോർഡർ.... സിംപിൾ ആയിട്ടുള്ള ആഭരണങ്ങൾ.... എന്നത്തേതിലും സുന്ദരിയായിരുന്നു അവള്. പളളിയിൽ എത്തിയപ്പോഴേ  റോസ് ഓടി വന്നു അവളെ കെട്ടിപിടിച്ചു കൂട്ടത്തിൽ മുതുകിൽ ഒരടിയും.... സെലിന് നന്നായി വേദനിച്ചു..... എങ്കിലും അവൾക് അറിയാം റോസ് അങ്ങനെ ആണ് സ്നേഹം കാണിക്കുന്നത്.... സെബിയുടെ അമ്മയും അച്ഛായനും മറ്റു എല്ലാവരും അവളെ നോക്കി കണ്ട് ഇഷ്ടപ്പെട്ടു... റോസ് അവളോട് വേറെ ഒന്നും ചോദിച്ചില്ല എങ്കിലും അവള് കണ്ട് എന്തൊക്കെയോ ചോദിക്കാൻ ഉണ്ട് അവളുടെ മനസിൽ.... അടുത്ത് ആഴ്ചയാണ് അവരുടെ വിവാഹം.... അതിന് സെബിയുടെ പള്ളിയിൽ പ