Aksharathalukal

മിഴിനീർകണങ്ങൾ

പാർട്ട് - 5



\" ഓ... ഒരു  അന്തസുകാരി... അന്തസ്  കൂടിപ്പോയത്തിന്റെയാ  വേറൊരുത്തി  നിന്റെ  അച്ഛന്റെ  ഭാര്യയായി  അവിടെ  കഴിയുന്നത്.  അവള്  തർക്കിക്കാൻ  വരുന്നു.  പോയി  കഴിക്കാൻ  വല്ലതും  വച്ചുണ്ടാക്കടി. \"    ( അമ്മായി  )


അമ്മായി പോയതും  സീത  ജനലിലൂടെ മുകളിലേക്ക്  നോക്കി. അവിടെ  തന്നെ നോക്കി  കണ്ണു ചിമ്മുന്ന  താരകത്തെ  കണ്ടതും  അവൾ  ഒന്ന്  പുഞ്ചിരിച്ചു.  ആദ്യമെല്ലാം അമ്മായിയുടെ  പഴി കേൾക്കുമ്പോൾ  കരയുമായിരുന്നു. ഇന്ന് അതെല്ലാം  തന്റെ  ജീവിതത്തിന്റെ  ഭാഗമായി തീർന്നിരിക്കുന്നു...



✨✨✨✨✨✨✨✨✨✨


സീത  വേഗം  അടുക്കളയിലേക്ക് പോയി. രാത്രി  അത്താഴത്തിനുള്ളത്  വച്ചുണ്ടാക്കി. അടുക്കളയിലെ  പണിയെല്ലാം  കഴിഞ്ഞു  കുളിക്കാൻ  പുറത്തെ  ബാത്‌റൂമിലേക്ക്  നടന്നു. ബാത്‌റൂമിനടുത്തു  എത്തിയപ്പോഴേ  സിഗററ്റിന്റെ 🚬 മണം. സീതയുടെ  ഹൃദയമിടിപ്പ്  വർദ്ധിക്കാൻ  തുടങ്ങി. അവൾ  പയ്യെ  സൗണ്ട്  കേൾപ്പിക്കാതെ  അകത്തേക്ക്  കയറി ഡ്രെസ്സും  ബുക്സും ബാഗും  പയ്യെ ജനലിലൂടെ  പുറത്തേക്ക് ഇട്ടു  ഒന്നും അറിയാത്ത പോലെ പുറത്തേക്ക് ഇറങ്ങി. പുറത്ത്‌ എത്തി  ഡ്രെസ്സും ബാഗും എല്ലാം എടുത്ത് ഓടി. 


🔸🔸🔸🔸🔸🔸🔸🔸🔸🔸🔸



നിർത്താതെയുള്ള  കോളിംഗ് ബെൽ കേട്ടാണ്  ജീവൻ  താഴേയ്ക്ക്  വന്നത്. സ്ത്രീ ജനങ്ങൾ എല്ലാം സീരിയലിൽ  മുഴുകി ഇരിക്കുകയാണ്.  ജീവൻ വന്ന് വാതിൽ  തുറന്നതും എന്തോ ഒന്ന് ഒാടി അകത്തേക്ക് കയറി. എല്ലാം വളരെ പെട്ടെന്ന് ആയിരുന്നു. ഒന്നും മനസിലാവാതെ  അകത്തേക്ക് നോക്കിയ  ജീവൻ കാണുന്നത്  ഒരു കൈയിൽ കവറും  മറു കൈയിൽ  ബാഗുമായി നിൽക്കുന്ന  സീതയെയാണ്.  അവളെക്കണ്ടതും  ജീവൻ  ഒന്ന്  ഞെട്ടി. 


ന്റെ കർത്താവെ... പണി പാളിയോ? ഇവളെന്താ  കെട്ടും കിടക്കയുമൊക്കെ എടുത്ത് ഇവിടെ? അതും ഈ രാത്രിയിൽ? ഇന്നത്തെ കാര്യമൊക്കെ  അനുവിനോട്  പറയുമോ എന്തോ?  ഓരോന്ന്  ഓർത്തിരിക്കുമ്പോൾ  ഉണ്ട് അനു വന്നു. അനു വിളിച്ചപ്പോൾ ആണ്  ഞാൻ  ചിന്തയിൽ നിന്ന്  ഉണർന്നത്. അപ്പോഴാണ് ഞങ്ങൾ പരസ്പരം നോക്കി നിൽക്കുകയായിരുന്നു  എന്ന്  മനസിലായത്. അനുവിനെ കണ്ടതും  സീത എന്റെ മുഖത്തു നിന്നും കണ്ണെടുത്തു. അനു സീതയെ വിളിച്ചു അകത്തേക്ക് പോയി. എന്റെ മനസ്സിൽ ലഡു പൊട്ടി... ഒന്നല്ല... ഒരു അഞ്ചാറെണ്ണം  ഒരുമിച്ചു  പൊട്ടി😉. 


🍁🍁🍁🍁🍁🍁🍁🍁🍁🍁

ഇതേ സമയം അനുവിന്റെ മുറിയിൽ...


\" എന്താടാ? ഇന്ന് എന്താ ഉണ്ടായത്? \"    - അനു


\" അത്... അയാൾ വന്നിട്ടുണ്ട്. ശ്രീകാന്ത്.\"   - സീത


\" അപ്പോൾ  ഭാമേച്ചി? \"  - അനു


\" ഭാമേച്ചി , ശ്രീക്കുട്ടി  ഹോസ്പിറ്റലിൽ  അഡ്മിറ്റ്  ആയത് കൊണ്ട്  അവളുടെ അടുത്ത് ആണ്. \" - സീത


\" അയാൾ നിന്നെ കണ്ടോ? \"  അനു


\" ഇല്ല... ഞാൻ  പണിയൊക്കെ  കഴിഞ്ഞു കുളിക്കാൻ പോയതാ. അയാൾ ബാത്‌റൂമിൽ ഉണ്ടായിരുന്നു. അയാളുടെ  സിഗററ്റിന്റെ  മണം  ഉണ്ടായത് കൊണ്ട് ഞാൻ വേഗം സൗണ്ട് ഉണ്ടാക്കാതെ അവിടെ നിന്ന് പോന്നു. അല്ലെങ്കിൽ  അയാൾ  എന്നെ...😔 \" - സീത


\" മ്മ്മ്മ്... നീ  എന്തായാലും  ഫുഡ്  കഴിച്ചിട്ടില്ലല്ലോ. വാ ഫുഡ്‌ കഴിക്കാം. \"  - അനു


\" എനിക്ക്  വേണ്ടടാ... നീ കഴിച്ചോളൂ.. \"  സീത


\" ഒന്ന് പോയേ പെണ്ണെ.. ഒന്നും കഴിക്കാതെ ഇരുന്നാൽ ശരിയാകില്ല. വാ... നമുക്ക്  ഒരുമിച്ച്  കഴിക്കാം.\"  - അനു


അനുവിന്റെ  നിർബന്ധം  മൂലം  സീതയും  അവരുടെ ഒപ്പം കഴിക്കാൻ ഇരുന്നു. ജീവന്റെ  ഓപ്പോസിറ്റ്  ആണ്  സീത ഇരുന്നത്. ഭക്ഷണം കഴിക്കുമ്പോഴൊന്നും  രണ്ടാളും  പരസ്പരം  നോക്കിയില്ല.



ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞു ജീവൻ  റൂമിലേക്ക് ചെന്നു. ഓരോന്ന്  ആലോചിച്ചു  കിടന്നിട്ട്  ഉറക്കം  വരാതെ  തിരിഞ്ഞും  മറഞ്ഞും  കിടന്നു. 


അവൾ  എന്താണ്  രാത്രിയിൽ  അതും  ബാഗ് ഒക്കെ എടുത്ത്  ഇവിടേക്ക് വരുന്നത്  എന്ന്  എത്ര  ആലോചിച്ചിട്ടും  ജീവന്  മനസിലായില്ല. അനു എന്തോ തന്നിൽ നിന്ന് ഒളിക്കുന്നുണ്ടെന്നും  സീതയെ  മറച്ചു പിടിക്കാൻ  ശ്രമിക്കുകയാണെന്നും  ജീവന് ഉറപ്പായി. സീത ജീവന്റെ മുന്നിൽ ഉള്ളപ്പോൾ  സീതയേക്കാൾ   ടെൻഷൻ  അനുവിനാണ്.
എത്ര ആലോചിച്ചിട്ടും  അതിന്റെ കാരണം മാത്രം ജീവന്  മനസിലായില്ല. 



🍁🍁🍁🍁🍁🍁🍁🍁🍁🍁


ഇതേ  സമയം  മറ്റൊരിടത്ത്...


\"ശ്ശേ... ആ  നശിച്ചവൾ  ഇന്നും  എന്റെ  കൈയിൽ നിന്നും  രക്ഷപ്പെട്ടു. \"

കൈയിലുള്ള   ഗ്ലാസിലെ മദ്യം 🥃  വായിലേക്ക് ഒഴിച്ചു അയാൾ ദേഷ്യപ്പെട്ടു. പോക്കെറ്റിൽ നിന്നും ഒരു സിഗരെറ്റ് 🚬 എടുത്ത് അയാൾ ചുണ്ടോട് ചേർത്തു. 



( തുടരും )


°°°°°°°°°°°°°°°°°°°°°°°°°°°°°
എഴുതാൻ  ചെറിയൊരു മടി. പ്രളയ സാധ്യത ഉണ്ട്. വെള്ളം മുറ്റത്ത് കേറും ഇറങ്ങി പോകും. ഇത് തന്നെ പണി. ഞാനാനെങ്കിൽ ഇപ്പോ  വെള്ളം പൊന്തും  ഇപ്പോ വെള്ളം പൊന്തും എന്ന്  കരുതി കെട്ടും കിടക്കയും ഒക്കെ പാക്ക് ചെയ്ത് ഇരിക്കുവാ... വെള്ളത്തിൽ ഒലിച്ചു പോയില്ല എങ്കിൽ കാണാം. 🥴🥴🥴