Aksharathalukal

കുയിൽ പെണ്ണ്.15

സെലി.....

എടീ സെലി.....

ഹൂം....

എഴുനേറ്റു വന്നെ....നേരം ഇത്ര ആയെന്ന......ചായ് കുടിക്കു....

ഹൂം എഴുനേക്കാം...

സെലി നിൻ്റെ ചയ ഐസ് ആയി....ഇതുവരെ എഴുനെട്ടില്ലെ.... ഞാൻ രാവിലെ നിനക്ക് വേണ്ടി  ചായ കൊണ്ട് വച്ചത് അല്ലെടി.....എഴുനേക്ക്

എൻ്റെ സെബി ഇന്നു അവധി അല്ലേ.... ഞാൻ ഒന്ന് ഉറങ്ങികൊട്ടെ....ഞാൻ ചായ പിന്നെ കുടിച്ചോളം...

അതെങ്ങനെയാ.... ഞാൻ രണ്ടു മണിക്കൂറായി ഏഴുനെറ്റിട്ടു.... ഇനി എങ്കിലും നീ എഴുനേരു.... എനിക്ക് ബോർ ആയി.... രാവിലെ എഴുനെക്കണം.....അതാണ് ഒരു ഉന്മേഷം.....

ഹൊ ഈ മനുഷന്  ഇനി എന്നെ ഉറങ്ങാൻ സമ്മതിക്കില്ല.... .രാവിലെ എന്തിനാണോ ഇത് എങ്ങനെ കിടന്നു തുള്ളുന്നത്.....

ഹൂം.....  ഫ്രിഡ്ജില് നിന്ന് മാവ് എടുത്ത് വെളിയിൽ വച്ചോ സെബി...

അതൊക്കെ ചെയ്തു സെലി... നീ ഒന്ന് കണ്ണ് തുറന്നു സംസാരിക്കു...

സെബി ഒന്ന് പോകുന്നുണ്ടോ.... എനിക്ക് കണ്ണ് തുറക്കണ്ട.... തുറന്നാൽ പിന്നെ അ ഉറക്കത്തിൻ്റെ സുഖം പോകും.....  ഞാൻ പറഞ്ഞു പറഞ്ഞു മടുത്തു.... എന്നെ രാവിലെ ശല്യം ചയ്യരുതെന്ന്..... എൻ്റെ കർത്താവേ ഏതു നേരത്ത് ആണോ ഇതിനെ കെട്ടാൻ തോന്നിയത്.... മനുഷ്യന് ഉറങ്ങാനുള്ള സ്വതന്ത്രയഠ കല്യാണം കഴിച്ചാൽ നഷ്ടപ്പെടും എന്ന് എനിക്ക് അറിയില്ലായിരുന്നു....

ഇപ്പൊ അറിഞ്ഞല്ലോ...ഇനി എഴിനേരു.... ഞാൻ കുളിക്കാൻ പോകുവാ....

സെബി തണുത്ത് കൈ കൊണ്ട് തൊടാതെ....അയ്യോ ഇവന് എന്നെ കൊല്ലും...

ആരാടി.... കെട്ടിയവൻ  വയറ്റിൽ ചുറ്റി  പിടിച്ചപ്പോൾ മരിച്ച ഭാര്യ....

സെബി പ്ളീസ് കൈ മറ്റു.... തണുക്കുന്നു.... പോയി കുളി....
ഞാൻ എഴുനേൽക്കാ......

സെബി പോയ സന്തോഷത്തിൽ സെലി പിന്നെയും ഉറങ്ങി....

എൻ്റെ പെണ്ണെ നീ പിന്നെയും ഉറങ്ങിയോ... ഇതിനെ കൊണ്ട് ഞാൻ .....

അയ്യോ ബ്ലങ്കറ്റ് എടുക്കല്ലെ തണുക്കുന്നു....സെബി പ്ലീസ്.... ഒരു അഞ്ച് മിനിൻ്റ്

നിൻ്റെ ഇഷ്ടം പോലെ ചെയ്യ്... അതെങ്ങനെയാ...
അനുസരണ ഉണ്ടങ്ങിലല്ലെ.... എവിടെ ചെന്ന്  തീരുമോ എന്തോ.... അനുഭവിക്കും അപ്പോ അറിയും...

ഹൂം... ഇന്നും  രാവിലെ എന്തായാലും പ്രാക്കും വഴക്കും കേട്ടൂ... ഇനി എഴുനെൽകാമം....ഈ വഴക്ക് കേട്ട് ശീലം ആയി പോയി...ഇപ്പോഴത് കേട്ടാലേ എഴുനേൽക്കാൻ സുഖം ഉള്ളൂ....

ഓഹോ  എഴുനേറ്റു വന്നു അല്ലേ... ഇങ്ങനെ കിടന്നു ഉറങ്ങാൻ അല്ലെടി   നീ  ഒരു വയസു അയപ്പഴെ മോനെ അമ്മേടെ കൂടെ നാട്ടിൽ വിട്ടത്....

പിന്നെ.... അത് തന്നെ.... ഇപ്പഴാണോ മനസ്സിൽ ആയതു......  പിന്നെ ഇവിടെ  സെബി കുഞ്ഞിനെ നോക്കി വീട്ടിൽ ഇരിക്കും അല്ലേ...

അതെടി.... ഞാൻ കുഞ്ഞിനെ നോക്കി ഇരിക്കാം..... ഓഫീസിൽ നിൻ്റെ അമ്മായി അപ്പന് പോകുമോ....

അത് തന്നെയാ പറഞ്ഞത്...... ഞാൻ വീട്ടിൽ ഇരുന്നാൽ  എനിക്ക് പകരം നിൻ്റെയും അമ്മായി അപ്പൻ പോകില്ലല്ലോ......

രണ്ടു പേരും സ്വന്തം അപ്പനെ പറഞ്ഞപ്പോ സമാധാനം ആയി....

സെബി .... ഞാൻ ഇന്ന് ഉച്ച കഴിഞ്ഞ്  മാർക്കറ്റിൽ പോകും....

ഹൂം ...എന്ത് പറ്റി എന്ത് വാങ്ങണം...

എനിക്ക് ഒന്നും വാങ്ങണ്ട.....ഞാൻ പറഞ്ഞില്ലേ ഓഫീസിൽ പുതിയ ഒരു മലയാളി ജോയിൻ ചെയ്തെന്ന്.... നോയൽ....അവൻ്റെ കൂടെ.... അവനു എന്തോ വാങ്ങണം എന്ന്...

അതെന്താ അവൻ്റെ കൂടെ പോകാൻ വേറെ ആരും ഇല്ലെ...

അതോന്നും ഞാൻ ചോദിച്ചില്ല....അവൻ വിവാഹം കഴിച്ചിട്ടില്ല...... അമ്മയുടെ കൂടെ ആണ് താമസം

സെബി.... റോണി മോൻ പോയട്ട് രണ്ടാഴ്ച ആയി അല്ലേ..... രണ്ട് വർഷം പോലെ തോനുന്നു.....

ശരിയാ..... അവൻ ഇല്ലാതെ ഒരു സുഖവും ഇല്ല.... അതെങ്ങനെയാ....നിനക്ക് എൻ്റെ കൂടെ ഇരിക്കാൻ സമയം ഇല്ലല്ലോ.....  നീ വേറെ വല്ലവരെ കെട്ടിയിരുന്നു എങ്കിൽ കാണാം ആയിരുന്നു.... എപ്പഴെ നിന്നെ  വീട്ടിൽ കൊണ്ട് വിട്ടെനെ...

ഹൂം അങ്ങനെ എങ്കിലും രക്ഷ പെട്ടെനെ....

അതും പറഞ്ഞു അവനു ഒരു ഇടിയം  കൊടുത്ത് അവള് അടുക്കളയിലേക്ക് കയറി പോയി...
റോണിയെ ഓർത്തിട്ട് അവളുടെ കണ്ണ് നിറഞ്ഞു.... പക്ഷേ പെട്ടന്ന് തന്നെ അവളത് തുടച്ചു..... സെബി കാണണ്ട.....

ഉച്ച കഴിഞ്ഞ് സെലിൻ നോയലിൻ്റെ കൂടെ ഷോപ്പിങ്ങിന് പോയി.... അവളും നോയലും പെട്ടന്ന് നല്ല കൂട്ടുകാർ ആയതാണ്.... ഡൽഹിയിൽ തന്നെ ജനിച്ച് വളർന്നത് കൊണ്ട്  ഒരു നോർമൽ മലയാളീയുടെ ഈഗോയോ..... മറ്റുള്ളവരുടെ മുന്നിൽ നല്ലത് എന്ന് കേൾപ്പിക്കുന്ന രീതിയിലെ  പേരൂമറ്റമോ അവനില്ലയിരുന്നൂ.....സെലിന് അത് വളരെ ആശ്വാസമായി തോന്നി.... എന്തും തുറന്നു പറയുന്ന അവൻ്റെ രീതി അവൾക്കും നന്നായി ഇഷ്ടപ്പെട്ടു..... അവൻ്റെ അമ്മയെകുറിച്ചും പിന്നെ ഡൽഹിയുടെ ഓരോ മുക്കിലും മൂലയിലും ഉള്ള അവൻ്റെ ഗേൾ ഫ്രണ്ട്മരെ കുറിച്ചും ആയിരുന്നു മിക്കവാറും അവരുടെ സംസാരം...
പലപ്പോഴും സെലിന് അതിശയം തോന്നി.... ഇത്രമാത്രം പെൺകുട്ടികളെ ഇവന് എങ്ങനെ മാനേജ് ചെയ്യുന്നു..... പതിയെ പതിയെ അവൻ ചാടുന്ന അബദ്ധങ്ങളിൽ നിന്നും സെലിൻ ആയിരുന്നു അവനെ രക്ഷിച്ചിരുന്നെ....(അബദ്ധം എന്ന് പറഞ്ഞാല് മറ്റൊന്നും അല്ലാ....ഗേൾ ഫ്രണ്ട്സ് മീറ്റിംഗ് ടൈം ക്ലാഷ്, അവരുടെ പിണക്കങ്ങൾ ഇതെല്ലാം)

സെലിൻ പോലും അറിയാതെ അവൻ അവളുടെ ജീവിതത്തിൻ്റെ ഭാഗമായി..... അവളുടെ വിഷമങ്ങൾ മനസ്സിലാക്കി അവൻ അവളെ അത് മറക്കാൻ സഹായിച്ചു....ഒരു വയസ് ആയ അവളുടെ മോൻ കൂടെ ഇല്ല എന്നുള്ള അവളുടെ വിഷമം പുറത്ത് പറയാതെ തന്നെ അവൻ മനസ്സിലാക്കി..... ഡെപ്രഷൻ്റെ വക്കോളം എത്തിയ അവളെ അവനും സേവിയും ആയിരുന്നു തിരിച്ച് കൊണ്ട് വന്നത്......സെബി ഇതൊന്നും അറിഞ്ഞിരുന്നില്ല..... അവളെ എപ്പോഴും തമാശകൾ പറഞ്ഞു എല്ലാം മറക്കാൻ സഹായിച്ചു... അവളുടെ നിസഹായതയെ കുറ്റപ്പെടുത്താതെ മനസ്സിലാക്കി.... എല്ലാം അറിഞ്ഞ് പ്രവർത്തിക്കുന്ന നല്ലൊരു ഫ്രണ്ട് ആയി മാറി  നോയൽ...

സെബി സെലിനെ അവനെക്കാൾ അധികമായി സ്നേഹിച്ചിരുന്നു എങ്കിലും അവളെ അവൻ  ഒരിക്കലും മനസ്സിലാക്കിയില്ല....  അവളുടെ ചിരിക്കുന്ന മുഖത്തിന് പുറകിലും അവനോട് ദേഷ്യപെടുന്നതിന് പുറകിലും ഉള്ള അവളുടെ മനസിലെ വിങ്ങൽ അവനു ഒരിക്കലും കാണാൻ സാധിച്ചില്ല.... ഓരു വർഷം കഴിഞ്ഞ് റോണിയെ നാട്ടിൽ നിന്ന് കൊണ്ട് വന്നപ്പോഴേക്കും അവർ തമ്മിൽ  നല്ലൊരു  ഭാര്യ ഭത്രെ ബന്ധം  അതുപോലെ  റോണിയുടെ നല്ലൊരു മമ്മ, പപ്പ....അത് മാത്രമായി   മാറി....ഇതിനിടയിൽ എവിടെയോ അവരു തമ്മിലുള്ള നല്ല സൗഹൃദാം, സന്തോഷവും ദുഖവും   തമ്മിൽ പങ്കുവയ്ക്കുന്ന   ഊഷ്മളത എവിടെയോ നഷ്ടപ്പെട്ടിരുന്നു.... പലപ്പോഴും സെലിന് അത് മനസിലായി വിഷമം ആയിരുന്നു ..... ആദ്യ നാളുകളിൽ വിവാഹത്തിനു മുൻപ് പറയുന്ന പോലെ ഓരോ ദിവസത്തെയും കര്യങ്ങൾ അവള് സെബിയോട് പറയുമായിരുന്നു..... അവൻ വളരെ ആകാംഷയോടെ അത് കേട്ട്  അവൾക് മറുപടിയും കൊടുത്തിരുന്നു..... കുറേ നാളുകൾക്ക് ശേഷം ആണ് സെലിൻ മനസ്സിലാക്കിയത്  സെലിൻ  പറഞ്ഞ ഓരോ കര്യങ്ങൾ അവൻ അവനു ഇഷ്ടമുള്ള രീതിയിൽ വളച്ച് ഓടിച്ചു  സന്ദർഭം കിട്ടുമ്പോഴെല്ലാം അവളെ കുത്തി നോവിച്ചു.... പതിയെ അങ്ങനെ ഉള്ള സംഭാഷണം അവരുടെ ബെഡ് റൂം വരെ എത്തിയപ്പോൾ സെലിൻ അവനോട് മനസ്സ് തുറന്നു പറയുന്നത് നിർത്തി..

സെലി പലപ്പോഴും ചിന്തിച്ചു... എന്താണ് സംഭവിക്കുന്നത്....ഞങൾ തമ്മിൽ സ്നേഹത്തിന് കുറവില്ല.... പെരുമാറ്റത്തിലും വ്യത്യാസം ഇല്ല.... എങ്കിലും എന്തോ ഒരു നഷ്ടം .... രണ്ടു പേരും ജീവിക്കുന്നില്ല.... അഭിനയം ആയിരുന്നു.... കാരണം എന്തോ ഒരു ഭയം എപ്പോഴും മനസ്സിൽ ഉള്ള പോലെ.....സെലിന് പേടി സെബി എന്നെ തെറ്റ് അയിട്ടു ആണോ മനസ്സിലാക്കിയത് എന്ന്.... സെബിക്ക് പേടി... സെലി അവനെ സത്യത്തിൽ സ്നേഹിക്കുന്നുണ്ടോ  അതോ വിവാഹം കഴിച്ചത് കൊണ്ട്  കർത്തവ്യം പോലെ ജീവിക്കുക ആണോ....

അന്ന് സെലിന് ഓഫീസിൽ പോകാൻ ഇറങ്ങിയപ്പോഴാണ് നോയാലിൻ്റെ ഫോൺ വന്നത്...

ഹേയ് സെൽ....(അങ്ങനെ ആണ് നോയൽ അവളെ വിളിച്ചിരുന്നത്)

ഹായ് നോയൽ....എവിടുന്നാ...

ഞാൻ  ഭോപ്പാലിൽ തന്നെ ആണ്.... സെൽ ഡിയർ എനിക്ക് ഒരു ഹെൽപ് വേണം....

ഹൂം എന്താ

ഡീ ഞാൻ വീണ്ടും സീന യുമായി വഴക്കിട്ട്...... അവള് ഇന്ന് ജയ്പൂർ നിന്ന് ഡൽഹി ലാൻഡ് ചെയ്യും....ഡീ അവള്  രാത്രി 9 മണിക്ക് ലാൻഡ് ചെയ്യും ഞാൻ  നാളെ രാവിലെ 2 മണിക്കും....നീ ഇന്നു അവളെ നിൻ്റെ വീട്ടിൽ സ്റ്റെ ചെയ്യിക്കാൻ പറ്റുമോ.... ഞാൻ വന്നു അവളെ കൊണ്ട്  പോകാം...

അതിനു നീ അല്ലേ പറഞ്ഞെ അവളും ആയി അടി ആണന്നു...

അതെ സെൽ... .ഒന്ന് പാച്ച് അപ് ആകാൻ ആണ്....

അപ്പോ നീ അവളോട് എൻ്റെ വീട്ടിൽ വരാൻ പറഞാൽ അവള് വരുമോ...

അതിന് സ്വീറ്റി....... നീ അല്ലേ അവളോട് പറയുന്നത് ഞാൻ അല്ലല്ലോ..

പോടാ.... ഇനിക്കൊക്കില്ല....പാവം പെണ്ണ്.... ഞാൻ പറയില്ല.... ഹസീന  എൻ്റെ കൂടി ഫ്രണ്ട് ആണ്...

ഡീ നീ എൻ്റെ പൊന്നല്ലെ...പ്ലീസ് ഡീ..

അതിരിക്കട്ടെ....എന്താ വഴക്കിട്ടത്....

അത്.... ഞാൻ വെള്ളമടിച്ച് അവളെ തെറി വിളിച്ചു....

ബെസ്റ്റ്...

ഡീ പ്ളീസ് ഒന്ന് ഹെൽപ് ചെയ്യൂ.... നിനക്കല്ലെ അറിയൂ ഞാൻ അവളെ എത്ര സ്നേഹിക്കുന്നു എന്ന്...

ഓക്കേ... ഒകെ... ഞൻ വിളിക്കാം അവളെ...

ഡീ നിൻ്റെ മറ്റവൻ കുഴപ്പം ഉണ്ടാക്കില്ലല്ലോ...

പോടാ കഴുതെ മറ്റവൻ അല്ല അത്...കെട്ടിയോൻ ആണ്... പിന്നെ അവനെ  ഞാൻ മാനേജ് ചെയ്തോളാം

ഡീ പിന്നെ നിൻ്റെ  കെട്ടിയോൻ എൻ്റെ സീനെ കേറി  ആസ്വദിക്കാൻ ചാൻസ് ഉണ്ട് ..ഒരു കണ്ണ് വേണം..

അയ്യോ....എൻ്റെ കെട്ടിയോൻ നിന്നെ പോലെ അല്ല... നീ എന്നാഡാ ഒന്ന്  നന്നാവുന്നെ.

ഓ അത് ശരിയാ....നിന്നെ പോലും നേരെ നോക്കാൻ പേടി ഉള്ള ഒരു സാധനം ആണല്ലോ അത്...ഡീ നിൻ്റെ കെട്ടിയോൻ പുണ്യാളൻ എങ്ങനെ ഉണ്ടാക്കി നിൻ്റെ കൊച്ചിനെ....നിന്നെ കണ്ടാൽ തന്നെ മുട്ടിടിക്കുമല്ലോ അവൻ്റെ....

പോടാ പോടാ....രാവിലെ മരുന്നടിച്ച് തുടങ്ങി അല്ലേ...നീ ഫോൺ വച്ചിട്ട് പോടാ....

ഓക്കേ.... ഞാൻ പറഞ്ഞ കാര്യം മറക്കണ്ട....  നീയാണ് പൊന്നു....

ഹൂം...ബൈ

ബൈ... സെൽ ഡിയർ....

സെലിൻ ഓർക്കുകയായിരുന്നു.....  എത്ര പെണ്ണിൻ്റെ പിറകെ പോയാലും ഹസീന അവൻ്റെ ജീവൻ ആണ്... അവൻ്റെ അമ്മ എടങ്ങോട് ഇട്ടില്ലെ കൊള്ളം.... പാവം അവർ ഒരു  പു.ക.കു.  ആണ്... മനസിലായില്ലേ....പുരാതന കത്തോലിക്കാ  കുടുംബക്കാർ..... അങ്ങനെ ആണ് വയ്പ്.....

അന്ന് സെബിക്ക് നൈറ്റ് ഷിഫ്റ്റ് ആയത് കൊണ്ട് സെലി എല്ലാം നന്നായി മാനേജ് ചെയ്തു അങ്ങനെ  അവരും ഹാപ്പി ആയി പോയി....

ഇതിനിടയിൽ എപ്പോഴൊക്കെയോ നോയലിൻ്റെയും സെലിയുടെയും കൂട്ട് കെട്ട്  സെബിക്ക് അരോചകം ആയി തുടങ്ങി..... സെലിൻ അതൊന്നും ശ്രദ്ധിച്ചില്ല.... കാരണം അവൾക് ഫ്രണ്ട്സ് എപ്പൊഴും ഫ്രണ്ടും ഭർത്താവ് എപ്പോഴും ഭർത്താവും ആയിരുന്നു....
ചെറിയ പൊട്ടലും ചീറ്റലും ഒക്കെ ഉണ്ടായി എങ്കിലും അവർക്ക് രണ്ടുപേർക്കും അറിയാം സ്നേഹത്തിന് കുറവില്ല എന്ന്.... സെബിയുടെ ഭാഷയിൽ പറഞാൽ..... ചെമ്മീൻ ചാടിയാൽ കറിചട്ടി വരെ..... പക്ഷേ എന്തിനും ഏതിനും ഉള്ള സെബിയുടെ സംശയം സെലിനെ പതിയെ തളർത്താൻ തുടങ്ങി..... അവളുടെ സ്വഭാവത്തിന് അതൊന്നും അവള് പുറത്ത് കാണിച്ചില്ല.... അവളുടെ മനസ് അറിയുന്ന രോസിനോടും അവള് ഒന്നും പറഞ്ഞില്ല.... അവളുടെ സ്വന്തം കൊച്ചൻ്റെ കുറ്റം പറയാൻ അവൾക് തോന്നിയില്ല... അവള് അതിനെ എങ്ങനെ ഉൾകൊള്ളും എന്നറിയില്ല.....
പിന്നെ ആകെ ഉള്ളത് സേവിയർ പിന്നെ നോയൽ..... അവരായിരുന്നു അവൾക് ആശ്വാസം ....  നോയൽ  അവളെ വിഷയങ്ങൾ മറക്കാൻ സഹായിച്ചപ്പോൾ സേവി അവളെ  ജീവിതം എങ്ങനെ സമചിത്തതയോടെ നേരിടണം എന്ന് പറഞ്ഞു സമാധാനിപ്പിച്ചു....ഏറ്റവും വലിയ ഭാഗ്യം ആയി വന്നത്  സേവിയുടെ ഭാര്യ  സുജയും ആണ്.  സെബിയും അവരുടെ കൂട്ടുകെട്ടിനേ നല്ല രീതിയിൽ  ആണ് കണ്ടത്...... അങ്ങനെ അവർ ഇപ്പോൾ ഫാമിലി ഫ്രണ്ട്സ് ആയി....

രണ്ട് വയസ് ആയപ്പോഴേക്കും റോണി സെലിയുടെ അമ്മയുടെ കൂടെ തിരിച്ച് വന്നു....  സെലി ജീവിതത്തെ നോർമൾ ആയി കാണാൻ തുടങ്ങി എങ്കിലും അവള് പണ്ടത്തെ പോലെ എല്ലാ കാര്യങ്ങളും സെബിയും ആയി പങ്കുവയ്ക്കുന്നത്  തുടങ്ങിയില്ല...  ഇന്നു  ഒരു ഭാവ  വ്യത്യാസവും ഇല്ലാതെ ഇരുന്നു അവളുടെ  കഥകൾ  (എന്തെങ്കിലും പറഞാൽ) കേൽകും എങ്കിലും അതിൽ പലതും അവനു ഉൾകൊള്ളാൻ സാധിക്കുന്നില്ല എന്ന് അവള് അറിഞ്ഞു..... മാനസിക പൊരുത്തക്കേടുകൾ ഉണ്ടായപ്പോഴും സെബിയുടെ ആഴമായ സ്നേഹം അവരുടെ ജീവിതത്തെ കൂട്ടി യോചിച്ച് നിർത്തി...
അങ്ങനെ വർഷങ്ങൾ കടന്നു പോയി....

ഇന്നും സെബി സേലിയുടെ അമ്മയെ സ്വന്തം അമ്മയെ പോലെ നോക്കുന്നു....റോണി വളർന്നു എങ്കിലും അമ്മക്ക് സന്തോഷം സെബിയുടെ കൂടെ  ഉള്ളപോഴാണ്.... സെലി യുടെ അപ്പൻ്റെ മരണ ശേഷം അവളുടെ അമ്മ സെലിയുടെ കൂടെ തന്നെ താമസം ആക്കി.... സെലി അവളുടെ ഓഫീസ് മാറി....അതോടെ  നോയലും ആയി ഉള്ള കൂട്ട് കുറഞ്ഞ്... എങ്കിലും മിക്കവാറും അവർ ഫോൺ ചെയ്ത് വിശേഷങ്ങൾ അറിഞ്ഞിരുന്നു.....സെബിക്ക് ഇഷ്ടം അല്ല എന്ന് അറിയാം എങ്കിലും സെലി ഇപ്പോഴും അവനെ അവൻ്റെ ഡ്രഗ്സ് എന്ന ദുശീലത്തിൽ നിന്നും  തിരിച്ച് കൊണ്ടുവരാൻ ഉള്ള ശ്രമം തുടരുന്നു. നോയൽ ഹസീനയെ വിവാഹം കഴിച്ചില്ല..... അവൻ്റെ അമ്മ അതിനു സമ്മതിച്ചില്ല... അവസാനം അവൻ്റെ അമ്മയുടെ സന്തോഷത്തിന് അവരു പറഞ്ഞ പെണ്ണിനെ അവൻ വിവാഹം കഴിച്ചു... ഇ വിഷമ ദിവസങ്ങളിൽ സെലി നോയലിനും ഹസീനക്കൂം കൂടെ ഉണ്ടായിരുന്നു.

അന്ന് ദീപാവലി ആയിരുന്നു..... സെബി  രാവിലെ മുതൽ കൂട്ടുകാരും  ആയി ആഘോഷിക്കയാണ്.... .കുറേ നാളുകൾ ആയി  വലിയ  പ്രശ്നങ്ങൾ ഒന്നും സെലിയും സെബിയും തമ്മിൽ ഇല്ല..... അവരുടെ ജീവിതം നല്ല രീതിയിൽ തന്നെ മുന്നോട്ടു പോകുന്നു..... കുറേ  വർഷങ്ങൾ ആയി നോയലും ആയി വലിയ കോണ്ടാക്റ്റ് ഒന്നും സെലിന് ഇല്ല ... ഇന്നും സേവിയർ അവളുടെ നല്ല കൂട്ടുകാരനായി തുടരുന്നു. റോണി മോൻ ഇപ്പൊൾ 11 വയസ്സായി.....  പപ്പ ആണ് അവൻ്റെ ഹീറോ എങ്കിലും അവൻ്റെ  രഹസ്യ സൂക്ഷിപ്പുകാരി എന്നും അവൻ്റെ മമ്മ ആയിരുന്നു. അവൻ്റെ ആവശ്യങ്ങൾ എല്ലാം അവൻ അവൻ്റെ മമ്മ വഴി ആയിരുന്നു നേടുന്നത്.... അധികം ആരോടും സംസാരം ഇല്ല എങ്കിലും ഭാവിയിൽ ഒരു പാട്ടുകാരൻ ആകാനാണ് അവനു ആഗ്രഹം. മൂക്കിൻ്റെ തുംബിലാണ് അവനു ദേഷ്യം......

പപ്പ..... ഇപ്പൊ 6 മണി ആയി....അപ്പാർട്ട്മെൻ്റിൽ ഉള്ള കുട്ടികൾ എല്ലാം ടെറസിൽ പോയി പടക്കം പൊട്ടിക്കാൻ.....ഞാനും പോകട്ടെ....

ശരി റോണി മോനെ..... സെലിൻ നീ കൂടെ പോക്കോ..... പിള്ളാർക്ക് ഒരു നോട്ടവും ഇല്ല..... സൂക്ഷിക്കണ്ടത് നമ്മളാണ്....കുട്ടികൾ നോക്കാതെ പടക്കം ഏറിയും....

സെബി ഞാൻ കുറച്ച് നേരം പോയി  കൂടെ നിൽകാം .... പിന്നെ സെബി പോകണം.... എനിക്ക് പടക്കത്തിൻ്റെ പുക അലർജി ആണ്...

ശരി സെലിൻ.... ഇപ്പൊ ഞാൻ കുറച്ച് നേരം ഫ്രണ്ടൻ്റെ കൂടെ കാണും

സെബി..... ഇന്നു ഉച്ചയോടെ തുടങ്ങിയ ആഘോഷം ആണന്നു ഓർക്കണം.....ഇപ്പൊ തന്നെ സെബിടെ നാക്കു കുഴയുന്ന്.....മതി ആക്ക്.....

ഹും.... നീ പോടി..... വല്ലപ്പോഴും അല്ലേ.... ആഘോഷം.... എനക്ക് നല്ല ഓർമ ഉണ്ട്....നീ ടെൻഷൻ അടിക്കേണ്ട...

ശരി ശരി....ഒരു മണിക്കൂർ കഴിഞ്ഞ് മോനേ നോക്കാൻ പോകണം ഇപ്പൊ ഞാൻ പോകാം.... അവൻ ഇനി എന്തായാലും പത്തു മണി ആകാതെ വരില്ല....

ഞാൻ പോകമെടി.....

സെലി ഒരു മണിക്കൂർ കുട്ടികൾ പടക്കം പൊട്ടിക്കുന്നത് നോക്കി നിന്നു.... പിന്നെ സെബിയെ ഫോൺ ചെയ്തു...

സെബി.... ഞാൻ വീട്ടിൽ പോകുവാ.... മോനെ നോക്കാൻ പൊക്കോ...

ശരിയെടി.... നീ പോകൂ.... ഞാൻ നോക്കി കൊള്ളാം

സെബി.... മതി കുടിച്ചത്..... കുറേ ആയില്ലേ...

പോടി... പോടി.... നീ എന്നെ ഭരിക്കണ്ട....

സെലിൻ ഓർത്തു... സെബിയുടെ സംസാരത്തിന് എന്തോ ഒരു വ്യത്യാസം ഉണ്ട്.... ഹൂം കൂട്ടുകാരുമായി കുടിച്ചിട്ടകും....അടുത്ത ഫ്ലാറ്റ് ലെ ചേട്ടൻ വേണ്ടതും വേണ്ടാത്തതും പറഞ്ഞു കൊടുക്കും...ഒ രു കുടുംബം കലക്കി....അവനും ഉണ്ട് ഇന്ന് കുടിപാർട്ടിക്ക്.....വരുമ്പോൾ അറിയാം....

സെലിൻ വീട്ടിൽ പോയി.... അമ്മയും ആയി ഡിന്നർ ശരി ആകാൻ തുടങ്ങി.....

സെലി മോളെ മണി 9.30 ആയി....സെബിയും റോണിമോനും വന്നില്ലല്ലോ....നീ വിളിച്ച് നോക്ക്...

ശരി അമ്മാ....സെബിയെ വിളിക്കാം

ഹലോ....സെബി ....റോണിടെ കൂടെ അല്ലേ .....അവനെ വിളിച്ച് കൊണ്ട് വന്നെ.... ഡിന്നർ കഴിക്കാൻ

എടീ സെലിൻ ഞാൻ പോയില്ലയിരുന്ന്..... ഇപ്പൊ പോകാം....

എന്ത് പോയില്ലന്നോ... .ഈ രാത്രി മോൻ തന്നെ ആണോ ട്ടറസിൽ... ഇത് വരെ എന്ത് ചയ്യുന്ന്...

നീ ടെൻഷൻ അടിക്കാതെ .... കുട്ടികൾ എല്ലാം കാണും.... ഞാൻ വിളിച്ച് കൊണ്ട് വരാം..

ഓക്കേ...

ഹലോ....സെലിൻ.....റോണി വീട്ടിൽ വന്നോ....ഇവിടെ കുട്ടികൾ ആരും ഇല്ലല്ലോ....

സെബി..... എന്താ പറയുന്നത്....അ വൻ വീട്ടിൽ  വന്നില്ല... ഞാൻ അപ്പഴെ പറഞ്ഞില്ലേ കുഞ്ഞിനെ നോക്കാൻ.....അതെങ്ങനെയാ....അപ്പോ കുടി അല്ലേ.... അവൻ്റെ കൂട്ടുകാരുടെ വീട്ടിൽ നോക്ക്...

സെബി ഫോൺ കട്ട് ചെയ്തു...

അമ്മ.... റോണിയെ കാണുന്നില്ല..... എവിടെ ആണോ അവൻ....സെബി അവനെ നോക്കാൻ പോയില്ല...

സെലിൻ  റോണിയടെ കൂട്ടുകാരെ എല്ലാം വിളിക്കാൻ തുടങ്ങി.....

ആർക്കും ഒന്നും അറിയില്ല.........

സെലിൻ എന്ത് ചെയ്യണം എന്നു അറിയില്ലായിരുന്നു....

(തുടരും)

കുയിൽ പെണ്ണ്.16

കുയിൽ പെണ്ണ്.16

4.2
5851

ഹലോ സെബി....... റോണിയെ കണ്ടോ..... ഹും....കിട്ടി.... ഇവിടെ ആയിരുന്നു അവൻ? വീട്ടിലേക്ക് വരട്ടെ സെലിൻ, നീ കിടന്നു ഒച്ച ഉണ്ടാകാതെ..... അമ്മാ.... റോണിയേ കിട്ടി എന്ന്, എവിടെ ആയിരുന്നു എന്നറിയില്ല.... എൻ്റെ കർത്താവേ!! നിനക്ക് കോടാനുകോടി നന്ദി..... അപ്പോഴാണ് സെബി റോണിയും  ആയി വന്നത്,അവനെ നന്നായി അടിക്കുന്നും ഉണ്ട്... സെബി ഇവൻ എവിടെ ആയിരുന്നു? ഇങ്ങനെ ബെൽറ്റ് വച്ച് അടിച്ചാൽ അവൻ ചത്ത് പോകും... നീ  അങ്ങോട്ട് മാറടി, ചാവട്ടെ..... ഇങ്ങനെ അനുസരണ കേട്ട സന്തതി എന്തിനാ,അവൻ ആരോടും ചോദിക്കാതെ ഈ രാത്രി കൂട്ടുകാരുമായി പടക്കം വാങ്ങാൻ പോയി... ഇപ്പഴോ?? മോനെ നിനക്ക് പപ്പ വാങ്ങി തന്നതല്ലെ.... മമ്മ എന്നെ അടിക്കല