Aksharathalukal

കൈ എത്തും ദൂരത്ത്

 ജാനകിയുടെ അച്ഛനും അമ്മയും തിടുക്കത്തിൽ ഹോസ്പിറ്റലിന്റെ അകത്തേക്ക് കയറി.. പിറകെ ബദ്രിയും യുവിയും...
\"ഡോക്ടർ ഇപ്പൊ ഇങ്ങോട്ടേക്ക് കൊണ്ടുവന്ന പെൺകുട്ടി അവള്ക് എന്താ പറ്റിയത്..
ജാനകിയുടെ അച്ഛൻ വെപ്രാളത്തിൽ ചോദിച്ചു..

\"നിങ്ങൾ ആ കുട്ടിയുടെ ഡോക്ടർ നെറ്റി ചുളിച്ചു ചോദിച്ചു   ..
\"ഞാൻ.. ഞാൻ അവളുടെ അച്ഛനാണ്..അവൾക്ക് എന്താ പറ്റിയത് എനിക്ക് അവളെ കാണാൻ പറ്റോ...
അത് ചോദിക്കുമ്പോഴും അയാളുടെ വാക്കുകൾ ഇടറിയിരുന്നു....

ഡോക്ടർ അവരെ ദയനീയമായി ഒന്ന് നോക്കി... എന്നിട്ട് പറഞ്ഞു...
\"പറയുന്നതിൽ എനിക്ക് സങ്കടമുണ്ട്...പക്ഷെ പറയാതിരിക്കാൻ പറ്റില്ല... ഞാൻ അത് പറഞ്ഞില്ലെങ്കിൽ അത് പിന്നീട് ഭയങ്കര പ്രശ്നമാവും.. മാത്രമല്ല അത് എന്റെ ഡ്യൂട്ടിയും ആണ്... നിങ്ങളുടെ മകൾ.. അവൾറേപ്പിന്ഇ രയായിരിക്കുന്നു...\"

\"ഞാൻ... ഞാൻ എന്താ ഈ കേൾക്കുന്നത്.. എന്റെ മോൾ..അവൾക്ക് .അവളുടെ അമ്മ തറയിൽ ഇരുന്നു. കരയാൻ തുടങ്ങി...

\"ഡോക്ടർ.. എന്റെ മോൾ... ഡോക്ടർക്ക് തെറ്റ് പറ്റിയതാവും... അങ്ങനെ ഒരിക്കലും സംഭവിക്കില്ല... ഡോക്ടർ പറ ഡോക്ടർ ഡോക്ഡാർക്ക് തെറ്റ് പറ്റിയതല്ലേ...\"
അവളുടെ അച്ഛൻ വിതുമ്പി കൊണ്ട് ഡോക്ടറോട് ചോദിച്ചു...
\"എന്താ ഇത്.. അവൾ ഇപ്പൊ മനസികമായി ഒരുപാട് തളർന്നിരിക്കുവാണ്.. നിങ്ങളാണ് അവൾക്ക് ധൈര്യം നൽകേണ്ടത്... ആ നിങ്ങൾ തന്നെ ഇങ്ങനെ തുടങ്ങിയാലോ..\"
ഡോക്ടർ പറയുന്നതൊന്നും അവർ കേൾക്കുന്നുണ്ടായിരുന്നില്ല.... അവർ ഭ്രാന്തമാരെ പോലെ എന്തൊക്കയോ പറഞ്ഞു വിതുമ്പി തറയിലിരുന്നു കരഞ്ഞു കൊണ്ടിരുന്നു....
\"ഡോക്ടർ യുവിക്കും ബദ്രിക്കും നേരെ തിരിഞ്ഞു..

\"പ്ലീസ് നിങ്ങൾ എങ്കിലും പറഞ്ഞു മനസ്സിലാക് ഇവരെ...\"
ഡോക്ടർ അത് പറഞ്ഞതും യുവി അവരെയും കൊണ്ട് ഐ സി യു ന്റെ ഭാഗത്തേക്ക് നടന്നു...
\"ഡോക്ടർ ഇപ്പൊ അവൾക്ക്..\"
ബദ്രി ഇടറിയ ശബ്ദത്തിൽ ചോദിച്ചു..
[ \"കുട്ടിയെ ഇവിടെ കൊണ്ടുവരുബോൾ അവൾ ഒട്ടും കോൺസയസ്നെസ്സ് അല്ലായിരുന്നു... ക്രൂരമായി മർദിച്ചിട്ടുണ്ട്.. പിന്നെ അടിവയറ്റില്ലേ ചവിട് കുറച്ചു പ്രശ്നമാണ്... ഇതൊക്കെ കേട്ട് ബദ്രിയുടെ ഇടനെഞ്ച് പിടഞ്ഞു....
 \"ഡോക്ടർ.. എനിക്ക് അവളെ ഒന്ന് കാണാൻ പറ്റുമോ..\"
 \"ഇപ്പൊ പറ്റില്ല... പോലിസ് കേസ് ഉള്ളത് കൊണ്ട് ഇപ്പൊ ആരെയും അകത്തു കയറ്റി കാണിക്കില്ല..ഇത്തരം കാര്യങ്ങൾക്ക് ഈ ഹോസ്പിറ്റലിൽ ഭയങ്കര സ്ട്രിക്റ്റാണ്..ഒന്ന് ഒക്കെ ആയതിനു ശേഷം അവളുടെ മൊഴിയൊക്കെ എടുത്ത ശേഷമേ ആരെയും കാണിക്കൂ... ഡോക്ടർ അതും പറഞ്ഞു അവിടെ നിന്ന് പോയി... ബദ്രി അവിടെ തളർന്നിരുന്നു... യുവി വന്നു അവന്റെ തോളിൽ തട്ടി...ബദ്രി യുവിയെ നോക്കി.. അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.. കുറച്ചു സമയം അവർ മൗനമായി ഇരുന്നു...
 \"ഡാ.. യുവി.. എനിക്ക് അവളെ... ബാക്കി പറയാൻ പറ്റാതെ അവന്റ മിഴികൾ നിറഞ്ഞു...\"
\"എനിക്ക് അറിയാം.. നിനക്ക് അവളെ ഇഷ്‌ടമാണെന്ന്.... ഡാ നീ ഇങ്ങനെ തളരല്ലേ...\"
\"ഡാ എന്നാലും ആരായിരിക്കും...\"ബദ്രി കനത്ത ശബ്ദത്തിൽ ചോദിച്ചു..
 \"കൃത്യമായി അറിയില്ല... അവൻ ശ്രീ ഹരി അവനക്കാനാണ് സാധ്യത... രണ്ടാഴ് മുന്നേ കോളേജിൽ വെച്ച് ഡ്രെഗ്സ് ഉപയോഗിച്ചതിന് സാക്ഷി പറഞ്ഞത് ജാനകിയല്ലായിരുന്നോ... അന്ന് സസ്പെൻഷൻ കിട്ടി പോകുമ്പോ അവളെ വെല്ലുവിളിച്ചാണ് പോയത്... മാത്രവുമല്ല അവനെ ഇന്ന് കോളേജിൽ കണ്ടവരും ഉണ്ട്...\" യുവി ഇത് പറഞ്ഞതും ബദ്രിയുടെ കണ്ണുകൾ ചുവന്നു..അവൻ എഴുനേറ്റു... \"ഡാ നില്ക്.. നീ എങ്ങോട്ടാ... യുവി ബദ്രിയെ പിടിച്ചു നിർത്തികൊണ്ട് ചോദിച്ചു... \"എനിക്ക് അവനെ ഒന്ന് കാണണം..\"
\"ഡാ നീ ഒന്ന് അടങ്... ഒന്നാമത് നമുടെ കൈയിൽ പ്രൂഫ് ഒന്നുമില്ല.അത് മാത്രമല്ല.. പോലിസ് കേസ് ആയത് കൊണ്ട് ഇപ്പൊ ഇടപെടാൽ അത് കൂടുതൽ പ്രശ്നമാവും....ആദ്യം അവളൊന്ന് സുഖപ്പെടട്ടെ...ബാക്കി ഓക്കേ പിന്നെ.... യുവി പറയുന്നത് കേട്ട് ബദ്രി ഭിത്തിയിൽ ആഞ്ഞടിച്ചു...


 അവൻ icu വിന്റെ ഭാഗത്തേക്ക്‌ നടന്നു..... അതിന്റെ മുന്നിൽ തളർന്നു കിടക്കുന്ന ജാനകിയുടെ അച്ഛനെയും അമ്മയും കണ്ട് അവന്റെ ഹൃദയം പിടഞ്ഞു... അവൻ പിന്നയും നടന്നു.. ജാനകി കിടക്കുന്ന icu വിന്റെ മുന്നിലേക്ക്.. അതിലെ കൂടി അവളുടെ മുഖം ഒന്ന് കാണാൻ അവന് വല്ലാതെ കൊതിച്ചു... ഐസുവിൽ ഇട്ടിരിക്കുന്ന കർട്ടന്റെ ഇടയിലൂടെ അവൻ അവളെ നോക്കി...നെറ്റിയിലെ മുറിവ് ഡ്രസ്സ്‌ ചെയ്തിരിക്കുന്നു... മുഖത്ത് അങ്ങങായി മുറിവുകൾ...പൊട്ടിയ കീഴ് ചുണ്ട് വീർതിരിക്കുന്നു..കുട്ടിത്തം മാറാത്ത എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്ന അവളുടെ ഈ അവസ്ഥ കണ്ട് അവൻ സഹിക്കാനായില്ല... പെട്ടന്ന് തന്നെ അവൻ അവിടെന്ന് നടന്നു.. യുവിയോട് അവിടെ തന്നെ നിൽക്കാൻ പറഞ്ഞു ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങി...ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങുമ്പോൾ വീശിയടിച്ച കാറ്റിനോടപ്പം മഴത്തുളിയും അവന്റ മേലെ പതിച്ചു..വർഷങ്ങൾക്ക് മുൻപ് ആക്സിഡന്റിൽ മരിച്ച മാതാപിതാക്കളുടെ ശവശരീരത്തിന്റെ മുന്നിൽ അവൻ ആർത്തു വിളിച്ചു കരഞ്ഞതാണ്........വർഷങ്ങൾക്ക് ശേഷം അവൻ വീണ്ടും ഇന്ന് കരഞ്ഞു... അത് ആരും കാണാതെ ആ മഴയിൽ ഒലിച്ചു പോയി.... ..

കൈ എത്തും ദൂരത്ത്

കൈ എത്തും ദൂരത്ത്

4.7
12688

 ജാനകിയെ റൂമിലേക്ക് മാറ്റിയെന്ന് യുവി വിളിച്ചു പറഞ്ഞപ്പോൾ തന്നെ ബദ്രി അവന്റെ ബുള്ളറ്റുമെടുത് ഹോസ്പിറ്റലിലേക്ക് തിരിച്ചു...\"ഇരയുടെ കൂടി മൊഴി എടുത്ത ശേഷമേ പോലീസ് ഒരു നിഗമനത്തിൽ എത്തുകയുള്ളു എന്നാണ് നമുക്ക് ഇപ്പൊ കിട്ടിയ വിവരം...\"ഏതോ ചാനൽ പ്രവർത്തക ഇരയുടെ വിവരങ്ങൾ ക്യാമറയ്ക്ക് മുന്നിൽ വിവരിക്കുമ്പോയാണ് ബദ്രി അവിടെ ഹോസ്പിറ്റലിൽ എത്തിയത്...അവന് ഒന്നും ശ്രദ്ധിക്കാതെ ഹോസ്പിറ്റലിൽ അകത്തേക്ക് നടന്നു...യുവിയെ വിളിച്ചു....\"ഡാ ബദ്രി റൂം നമ്പർ 301.. ഞാൻ അവിടെ ഉണ്ട്..ബദ്രി നേരെ റൂമിലേക്ക് നടന്നു.... ജാനകിയുടെ റൂമിന്റെ പുറത്ത് കൂടി നിന്ന ആൾക്കാർക്കിടയിൽ അവനും പോയി നി