Aksharathalukal

💙🖤റൂഹോട് ചേരും വരെ🖤💙

*💙🖤  റൂഹോട്* 
                  *ചേരും വരെ..  🖤💙*


           *jUb!!✍💞*

*(RoM@nt!C  Lov£ $toRy)*

*_Part_51_*

____________________________________


_©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn\'t be used in full or part without the creator jubii prior permission._

______________________________________

ചെക്കന്റെ കൂടെ വന്നവർ എല്ലാം ഇറങ്ങി സെക്കൻ  മാത്രം ഇറങ്ങിയില്ല... 

അങ്ങനെ കാത്തിരിപ്പിന് വിരാമം ഇട്ടു കൊണ്ട് കാറിൽ നിന്നും ദേ ഇറങ്ങുന്നു.... അൽ മൊഞ്ചൻ 

അയാളെ കണ്ടതും മ്മക്ക് ഒന്നായിട്ട് ഒരു മരവിപ്പ് അനുഭവപ്പെട്ടു.... 

പടച്ചോനെ... ഇത് സത്യം തന്നെ ആണോ....മുന്നിൽ കാണുന്ന കാഴ്ച വിശ്വസിക്കാവുന്നതിലും അപ്പുറം ആയിരുന്നു..  

അറിയാതെ എന്റെ ചുണ്ടുകൾ ആ നാമം മൊഴിഞ്ഞു.....   

*സഫുക്കാ*

ഇല്ല ഞാൻ ഇത് വിശ്വസിക്കില്ല.... എന്നും പറഞ്ഞു ഷാനുക്കാനെ നോക്കിയതും ചെക്കൻ സൈറ്റ് അടിച്ചു കാണിച്ചു.... 

എല്ലാരും അകത്തേക്ക് കയറി.... ന്റെ കൂടെ ഉള്ള ബാക്കി അലവലാതികളെ നോക്കിയപ്പോ ന്നെ പോലേ കിളി പോയ അവസ്ഥ ആണ്.... 

അഫിയുടെ കണ്ണുകളിൽ നനവ്  പടർന്നത്  കാണാമായിരുന്നു..... അത്ഭുതത്തോടെ ഉള്ള ആ നോട്ടം  അവളുടെ ഹൃദയത്തെ കീറി മുറിക്കുക ആണെന്ന് ആ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു....പതിയെ അവൾ അവിടെ നിന്നും പിൻവാങ്ങി... പിന്നാലെ അല്ലുവും ഷൈമയും.... 

പടച്ചോനെ ഇതെല്ലാം എന്താ... ഇത് ഞങ്ങടെ സഫുക്ക തന്നെ ആണോ.... ആവരുതെ എന്ന് ഒരായിരം വട്ടം ഉള്ളുരുകി പ്രാർത്ഥിച്ചു.... 

സഫുക്ക തന്നെ ആണെങ്കിൽ എങ്ങനെ.... രണ്ട് വർഷം മുന്നേ പൊലിഞ്ഞു പോയ ജീവൻ അല്ലെ.... പിന്നെ എങ്ങനെ... ഇനി സഫുക്ക  ആണെങ്കിൽ അഫിയുടെ അവസ്ഥ എന്താവും.... 

ഒന്നും മനസ്സിലാവുന്നില്ലല്ലോ റബ്ബേ.... 

ഉമ്മച്ചി വന്നു വിളിച്ചപ്പോ ആണ്  ചിന്തയിൽ നിന്നും ഉണർന്നത്...

ഹാളിൽ എല്ലാരുടെയും കൂടെ ചിരിച്ചു ഇരിക്കുന്ന സഫുക്കാനെ കണ്ടപ്പോ വിശ്വസിക്കാൻ പറ്റുന്നില്ല.... 

അല്ല.... ഇത് സഫുക്ക അല്ല.... ഒരാളെ പോലെ ഏഴ് പേർ ഉണ്ടെന്നല്ലേ... ഇത് അതാവും അതന്നെ ആണ്..... 

അപ്രതീക്ഷിതമായി ഉപ്പച്ചിന്റെ ഫാമിലിയിലെ ഒരാൾ ചെക്കന്റെ പേര് ചോദിച്ചതും.... കേട്ടത് ഉൾകൊള്ളാൻ പറ്റിയില്ല.... 


സഫ്‌വാൻ.... സഫു എന്ന് വിളിക്കും..... ഇവൻ എനിക്ക് സ്വന്തം മോനെ പോലെയാ... മാത്രം അല്ല ഷാനുവിന്റെ ഫ്രണ്ടും.... 

അപ്പൊ പിന്നെ നമുക്കറിയുന്ന ആളെ തന്നെ മകളെ ഏല്പിക്കുന്നെ അല്ലെ നല്ലത് എന്ന് ഉപ്പച്ചി മറുപടി കൊടുത്തതും.... അയാൾ പുഞ്ചിരിച്ചു... പക്ഷെ എന്റെ ഉള്ളിന്റെ ഉള്ളിൽ തീ ആളി കത്തുക ആയിരുന്നു... 

പടച്ചോനെ എന്തിനാ ഇനി ഇങ്ങനെ ഒരു പരീക്ഷണം..... പാവം ന്റെ അഫി.... എല്ലാം മറന്നു പുതിയ ഒരു  പുതിയ ജീവിതം തുടങ്ങുക അല്ലെ.... ഇനി ഇപ്പൊ എന്തൊക്കെ സംഭവിക്കും....

അപ്പൊ റബി കാക്കു...സഫുക്കാക്ക് എങ്ങനെ ഉൾകൊള്ളാൻ സാധിക്കുന്നു..... ഹോ ഓരോന്ന് ആലോചിച്ചു പ്രാന്ത് ആവുന്നു 


ചെക്കനെ കണ്ടാൽ ഞെട്ടും എന്ന് പറഞ്ഞപ്പോ ഇത്രക്ക് പ്രതീക്ഷിച്ചില്ല....

ഇതിപ്പോ ഒന്നൊന്നര ഞെട്ടൽ ആയി പോയി... 

💞💞💞💞💞💞💞💞💞💞💞


അങ്ങനെ ചെറിയ ചടങ്ങിൽ മിട്ടായി കൊടുക്കലും ചെയിൻ കെട്ടലും എല്ലാം റാഹത് ആയി നടന്നു..... 

ഉമ്മച്ചിന്റെ അടുത്ത് നിന്ന് അനങ്ങാൻ പോലും സമ്മതിക്കാത്തത്  കൊണ്ട് അഫിയുടെ അടുത്തേക്ക് പോവാൻ പോലും പറ്റിയില്ല. 

ഇന്നലെ കല്യാണം തന്നെ വേണ്ട എന്ന് പറഞ്ഞ റിയ ആയിരുന്നില്ല ഇപ്പൊ മുന്നിൽ ഉള്ളത്.... 

കുറച്ചു നേരത്തെ വരെ ടെൻഷൻ ആയിരുന്ന  ഓളെ മുഖം ഇപ്പോ വെട്ടി തിളങ്ങി നിൽക്കുന്നു... 

ഓളെ പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ.... ഓൾക് ഞങ്ങടെ കഥ അല്ലാതെ ആരുടെയും ലവ് സ്റ്റോറി അറിയില്ലല്ലോ.... 

എന്നാലും സഫുക്കാ.... 


Zannu,,,, മോളെ നീ എന്തോന്ന് ആലോചിച്ചു നിക്കാ.... നിന്നെ ദേ അവർ വിളിക്കുന്നു.... 

ങ്‌ഹേ എന്തോന്ന്... എന്ന് ഉമ്മച്ചിനോട്‌ ചോദിച്ചതും.... 

കുറെ നേരായി അന്നേ ഫോട്ടോ എടുക്കാൻ വിളിക്കുന്നു മോളെ അങ്ങോട്ട് ചെല്ല് എന്ന് പറഞ്ഞു ഉമ്മച്ചി ഷാനുക്കന്റെ അടുത്തേക്ക് ചൂണ്ടിയതും ഒരു യന്ത്രം പോലെ ഞാൻ അവിടെ എത്തി... 

ഇക്കാന്റെ അടുത്ത് നിൽക്കുന്ന സഫുക്ക എന്നെ നോക്കി ചിരിച്ചപ്പോൾ ന്റെ ഉള്ളിന്റെ ഉള്ളിൽ വിങ്ങുക ആയിരുന്നു.... 

തിരിച്ചു ഒരു പുഞ്ചിരി സമ്മാനിക്കാൻ പോലും ആ നിമിഷം എന്നെ കൊണ്ട് പറ്റിയില്ല.....

ഷാനുക്കാനെ നോക്കിയപ്പോ ചെക്കൻ പുരികം പൊക്കി എന്തുവാ എന്നൊക്കെ ചോദിക്കുന്നുണ്ട്... 

ഇക്കാക്ക് ഒരു വാക്ക് എങ്കിലും എന്നോട് നേരത്തെ പറയാമായിരുന്നു..... ഇതിപ്പോ അതും ഇല്ല... ചോദിക്കാം സമയം ഉണ്ടല്ലോ സ്വയം മനസ്സിൽ ചിന്തിച്ചു കൂട്ടി റിയന്റെ അടുത്ത് പോയി നിന്നു... ഞാനും ഷാനുക്കയും ഇപ്പോ രണ്ടാളുടെയും രണ്ട് സൈഡിൽ ആയിട്ട് ആണ് നിൽക്കുന്നെ... 

റിയയും സഫുക്കയും ഞങ്ങടെ നടുവിലും.... 

അനുക്ക പിക് എടുക്കുമ്പോ ഞാൻ മാത്രം ചിരിച്ചില്ല.... 

എന്റെ മുഖത്തെ മ്ലാനത കണ്ടിട്ട് കൊണ്ടാവാം 

അല്ല ബാബി ഇങ്ങള് എന്തിനാ ഇപ്പൊ തന്നെ ഇങ്ങനെ സാഡ് ആവുന്നേ... ഞാൻ ഇന്ന് ഇവരുടെ കൂടെ പോവുക ഒന്നുല്ലല്ലോ പിന്നെന്ത ഇങ്ങനെ മുഖം വാടി നിൽക്കുന്നെ..

ഏയ്‌ ഒന്നുല്ല... ചെറിയ ഒരു തലവേദന എന്നും പറഞ്ഞു ഓൾക് ഒരു പുഞ്ചിരി സമ്മാനിച്ചു ഷാനുക്കാനെ പോലും നോക്കാതെ ഞാൻ അവിടുന്ന്  പോന്നു.... 


പടച്ചോനെ എന്റെ അവസ്ഥ ഇതാണെങ്കിൽ രണ്ട് വർഷം ജീവന് തുല്യം പ്രണയിച്ച അഫിയുടെ അവസ്ഥ എന്താവും.... 

എന്താ മോളെ മുഖം വല്ലാതെ നിക്കുന്നെ... 

ചെറിയ ഒരു തലവേദന ഉമ്മച്ചി.... 

ഇതാണോ നിങ്ങടെ മരുമോൾ എന്ന്....കൂടെ വന്ന പെണ്ണുങ്ങളിൽ ആരോ ചോദിച്ചപ്പോ....

അല്ല ഇതെന്റെ മോൾ ആണെന്ന് പറഞ്ഞു ഉമ്മച്ചി എന്നെ ചേർത്ത് നിർത്തി... 

ഒരുപാട് മരുമക്കൾ കേൾക്കാൻ കൊതിക്കുന്ന വാക്ക്.... എന്റെ രോമങ്ങൾ എഴുന്നേറ്റു ഉമ്മച്ചിനെ സല്യൂട്ട് അടിച്ചു. 

അങ്ങനെ അവർക്ക് ഒക്കെ ന്നേ പരിജയപ്പെടുത്തി.... സഫുക്കാന്റെ അനിയത്തി ഫർഹ  ആയിട്ട് ഒക്കെ സംസാരിച്ചു... 

ചുരുക്കി പറഞ്ഞ തിരക്കിൽ പെട്ടു ന്റെ അഫിയുടെ അടുത്തേക്ക് പോവാൻ സാധിച്ചില്ല..... 


അങ്ങനെ ഫുഡ്‌ അടിയും ഒക്കെ കഴിഞ്ഞു അവർ പോവാൻ വേണ്ടി ഇറങ്ങി... ഓരോരുത്തർ ആയി യാത്ര പറയുന്നു.... ആരോ ന്നേ വിളിച്ചപ്പോ ഉമ്മച്ചി ന്നോട് വരാൻ പറഞ്ഞു..... 

അങ്ങനെ അവരെല്ലാം പോവുന്നതും നോക്കി നിക്കുമ്പോ ഞാൻ അവസാനമായി സഫുക്കാനെ നോക്കി.... 

ആ കണ്ണുകൾ ആർക്കോ വേണ്ടി പരതുക ആണെന്ന് ഇക്കാന്റെ നോട്ടം കണ്ടപ്പോ മനസ്സിൽ ആയി.... 

*( തുടരും..... )*


_____________________________________

എന്താണ് പിള്ളേരെ ഇങ്ങനെ ചെയ്യുന്നേ... ഒന്നുമില്ലേലും നിങ്ങൾ പറഞ്ഞിട്ട് സ്റ്റോപ്പ്‌ ചെയ്തത് സ്റ്റാർട്ട്‌ ചെയ്തില്ലേ... അതിന്റെ നന്ദി പോലും ആരും കാണിക്കുന്നില്ലല്ലോ....

ആകെ നിങ്ങളോട് ചോദിക്കുന്നത് റിവ്യൂ അല്ലെ.... പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും നിങ്ങൾ കമന്റ് ഇടുമ്പോ അല്ലെ എന്നെ പോലെ ഉള്ള writers ന് സന്തോഷം ഉണ്ടാവൂ....

ഇഷ്ടം ഇല്ലാതെ ആരും കഷ്ടപ്പെട്ടു വായിക്കില്ലല്ലോ ഇല്ല... എന്നാ പിന്നെ വായിക്കുമ്പോൾ ആ കമന്റ് ഇങ് തന്നുടെ.... സ്റ്റോറി തുടങ്ങിയ സമയം തൊട്ട് യാചിക്കാൻ തുടങ്ങിയതാ... റിവ്യൂ താ എന്നും പറഞ്ഞിട്ട്....

ഈ അവസാന ഘട്ടത്തിൽ ഒരൊറ്റ കാര്യം മനസ്സിലായി... നിങ്ങളോട് പറഞ്ഞിട്ടൊന്നും കാര്യമില്ല... ആരും ആത്മാർത്ഥയോട് കൂടെ അല്ല വായിക്കുന്നത്...

പക്ഷെ എന്റെ എഴുത്തിനോടും സ്റ്റോറികളോടും എനിക്ക് ഒരു ആത്മാർത്ഥ ഉണ്ട് അത് കൊണ്ടാണ് സപ്പോർട്ട് ഇല്ലാഞ്ഞിട്ടും പോസ്റ്റ്‌ ചെയ്യുന്നതെന്ന കാര്യം വായിച്ചു കമന്റും റേറ്റിംഗ്‌സും തരാതെ പോവുന്നവർ ഓർക്കണം... 😊
💙🖤റൂഹോട് ചേരും വരെ🖤💙

💙🖤റൂഹോട് ചേരും വരെ🖤💙

4.9
2188

*💙🖤  റൂഹോട്*                   *ചേരും വരെ..  🖤💙*           *jUb!!✍💞**(RoM@nt!C  Lov£ $toRy)**_Part_52_*____________________________________©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn\'t be used in full or part without the creator jubii prior permission.______________________________________അങ്ങനെ അവരെല്ലാം പോവുന്നതും നോക്കി നിക്കുമ്പോ ഞാൻ അവസാനമായി സഫുക്കാനെ നോക്കി.... ആ കണ്ണുകൾ ആർക്കോ വേണ്ടി പരതുക ആണെന്ന് ഇക്കാന്റെ നോട്ടം കണ്ടപ്പോ മനസ്സിൽ ആയി....അഫിയെ തന്നെ ആവും..... അല്ലേൽ ഇനി റിയനെ ആവോ....എന്നാലും എങ്ങനെ സഫുക്ക ജീവനോടെ.... ഇക്ക മരിച്ചിട്ട് ഇല്ലായിരുന്നെങ്കിൽ പിന്നെന്തിനാ റബി കാക്കുന്റെയും അഫിന്റെയും വിവാഹം നടത്തിയേ... രണ്ട് വർഷം സ്നേഹിച്ചു  ജീവിച