Aksharathalukal

ജന്മന്തരങ്ങളിൽ💞(പാർട്ട്‌:10)

രാവിലെ ലക്ഷ്മിയമ്മ വന്നു വിളിച്ചപ്പോഴാണ് വേദു എഴുന്നേറ്റത്.


എന്ത് ഉറക്കമാ മോളെ സമയം 6 മണിയായി. വേഗം പോയി കുളിച്ചിട്ട് വാ. ബ്യൂട്ടിഷൻ വന്നിട്ടുണ്ട് അതും പറഞ്ഞ് അവർ താഴേക്ക് പോയി.


അപ്പോഴാണ് വേദുവിന് സിദ്ധുവിന്റെ കാര്യം ഓർമ വന്നത്.അവൾ വേഗം തന്നെ ഫോൺ എടുത്ത് അവനെ വിളിച്ചു. എത്ര വിളിച്ചിട്ടും അവൻ കോൾ എടുത്തില്ല.


ദൈവമേ ഇന്നലെ സിദ്ധു ഏട്ടൻ അവിടേക്ക് പോയത് ആരേലും കണ്ട് കാണുമോ. ഈ സിദ്ധുഏട്ടൻ എന്താ കോൾ എടുക്കാത്തെ മനുഷ്യനെ ടെൻഷൻ ആക്കാനായിട്ട്.


അവൾ ഒന്നുടെ വിളിച്ചുനോക്കിയെങ്കിലും സിദ്ധു കോൾ എടുക്കുന്നുണ്ടായിരുന്നില്ല.


ഫോൺ ചാർജിൽ ഇട്ട് വേദു കുളിക്കാൻ പോയി. അവൾ കുളിച്ച് വന്നപ്പോഴേക്കും ലക്ഷ്മിയമ്മ ബ്യൂട്ടിഷനെ റൂമിലേക്ക് പറഞ്ഞ് വിട്ടിരുന്നു.


ഒന്നിനും താല്പര്യം ഇല്ലെങ്കിലും സിദ്ധു പറഞ്ഞത് കൊണ്ട് മാത്രം അവൾ നിന്നുകൊടുത്തു.


ബ്യൂട്ടിഷൻ ചേച്ചിയോട് സിംപിൾ മേക്കപ്പ് ചെയ്താൽ മതിയെന്ന് വേദു പറഞ്ഞു.


ഒരു ഗോൾഡൻ കളർ ലഹങ്കയാണ് അവൾക്കായി വിശാൽ സെലക്ട്‌ ചെയ്തു കൊടുത്തത്.

____________________________________________


അവൾ റെഡിയായി താഴേക്കു പോകാൻ നിന്നപ്പോഴാണ് സിദ്ധുവിന്റെ കോൾ വന്നത്.


ഹലോ,സിദ്ധുഏട്ടാ എവിണ്ടായിരുന്നു ഞാൻ എത്ര പ്രാവശ്യം വിളിച്ചു എന്താ കോൾ എടുക്കാഞ്ഞേ...? ഒറ്റ ശ്വാസത്തിൽ വേദു ഇത്രയും ചോദിച്ചു.


എന്റെ പൊന്ന് വേദു നീ ഒന്ന് ശ്വാസം വിട്ടിട്ട് പറയ്‌.


പറ സിദ്ധുഏട്ടൻ എന്താ ആദ്യം കോൾ എടുക്കാഞ്ഞേ.


അത് ഓഫീസിലെ ഒരു മീറ്റിംഗിൽ ആയിരുന്നു അതാട.


ആഹ്, ഇന്നലെ പോയിട്ട് എന്തായി എന്തേലും തെളിവ് കിട്ടിയോ ഏട്ടാ.


മ്മ്, തെളിവ് ഒക്കെ കിട്ടിയിട്ടുണ്ട്.


ആണോ അപ്പൊ ഈ കല്യാണം നടക്കില്ലല്ലോ ഉറപ്പല്ലേ.


ആഹ്മ്, ഉറപ്പാ ഈ കല്യാണം നടക്കില്ല പകരം നമ്മുടെ കല്യാണം അവര് നടത്തി തരും.


സിദ്ധുഏട്ടൻ വരില്ലേ ഇന്ന് എനിക്ക് ശെരിക്കും പേടിയാകുന്നുണ്ടട്ടോ.


ചിലപ്പോഴെ വരൂ ഞാൻ എങ്ങനെയാട വേറെ ഒരുത്തൻ നിന്റെ കൈയിൽ മോതിരം അണിയിക്കുന്നത് കാണുന്നെ.


സിദ്ധുഏട്ടാ ഇങ്ങനെ പറയല്ലേ.... അവൾ കരയാൻ തുടങ്ങി.


അയ്യേ എന്റെ വേദു കരയുവാണോ. ദേ പെണ്ണെ മേക്കപ്പ് ഒക്കെ പോകുട്ടോ😄


ഞാൻ വരാതെ ഇരിക്കുന്നു എന്റെ വേദുന് തോന്നുന്നുണ്ടോ. നമ്മുക്ക് വിശാലിന്റെ കള്ളത്തരം പൊളിക്കണ്ടേ.


ആഹ്മ് വേണം. അവൾക്ക് അപ്പോഴാണ് സമാധാനം ആയത്.


അല്ല ഏട്ടാ ആ ബുക്ക്‌ കിട്ടിയോ അതിൽ ഉള്ള ഫോട്ടോ ആരുടേയ...?


ആഹ് അത് ഒക്കെ കിട്ടി. ഞാൻ നിനക്ക് വാട്സാപ്പിൽ ഒരു ഫോട്ടോ അയക്കാം നോക്ക് സിദ്ധു അത് പറഞ്ഞ് കോൾ കട്ട്‌ ചെയ്തു.


അവൾ വേഗം വാട്സ്ആപ്പ് എടുത്തു നോക്കി. ഒരു പെണ്ണിന്റെ ഫോട്ടോ ആയിരുന്നു അത്.


ഈ ഫോട്ടോയിൽ ഉള്ള കൂട്ടി ആയിരുക്കുമോ വിശാലേട്ടന്റെ ആ ബുക്കിൽ ഉണ്ടായിരുന്നത്.


സിദ്ധുവിനോട് അതാരാണെന്നു ചോദിക്കാൻ വേണ്ടി അവനെ വിളിക്കാൻ തുടങ്ങിയതും വൃന്ദയും ലക്ഷ്മിയമ്മയും കൂടി അവിടേക്ക് വന്നു.


മോളെ വാ താഴേക്ക് പോകാം എല്ലാവരും അവിടെ നിന്നെ അന്നോഷിക്കുന്നുണ്ട്.


എന്നാൽ അവൾ തിരിച്ചു ഒന്നും പറഞ്ഞില്ല.


ചേച്ചി എപ്പോ വന്നു,രാഹുലേട്ടൻ വന്നില്ലേ...?


ആഹ്ടാ വന്നിട്ടുണ്ട് താഴെ അച്ഛനോട് സംസാരിക്കുവാ.


മ്മ്...അവൾ അതിനു ഒന്ന് മൂളുക മാത്രം ചെയ്തു.


അമ്മേ എന്തിനാ വേദുനെ ഈ വിവാഹത്തിന് നിർബന്തിക്കുന്നത് അവൾക്ക് വിശാലേട്ടനെ ഒരു ഭർത്താവായി കാണാൻ കഴിയില്ല എനിക്ക് ഉറപ്പാണ്.


മോളെ ഇതുപോലെ എത്രയോപേര് കല്യാണം കഴിക്കുന്നുണ്ട് അവരൊക്കെ ഇപ്പൊ സന്തോഷായിട്ട് ജീവിക്കുന്നുണ്ട്.
അതുപോലെ ഇവരും സന്തോഷമായിട്ട് ജീവിക്കും.


വേദുന് സിദ്ധുഏട്ടനെ ഇഷ്ടണമ്മേ എന്നിട്ടും നിങ്ങൾ എന്താ അവളെ മനസിലാക്കാത്തെ.


നീ ഒന്ന് മിണ്ടാതെ ഇരിക്കുന്നുണ്ടോ വൃന്ദേ. നീ വേഗം വേദുനെയും കൂട്ടി താഴേക്ക് വാ അവരൊക്കെ ഇപ്പൊ എത്തും അവർ അത് പറഞ്ഞിട്ട് താഴേക്കു പോയി.


വേദു, ചേച്ചിക്ക് അറിയാം മോൾടെ മനസ്സ്. പേടിക്കണ്ട ഈ കല്യാണം നടക്കില്ല. വിശാലേട്ടന് എതിരെയുള്ള തെളിവ് ഇന്നലെ രാത്രി തന്നെ അവർക്ക് കിട്ടി നീ വിഷമിക്കാതെ.


ചേച്ചിക്ക് അറിയുമോ ആ ഫോട്ടോ ആരുടേതാണെന്ന് വേദു എന്തോ ഓർത്തപോലെ വേഗം ചോദിച്ചു.


മ്മ്.. എനിക്ക് അറിയാം പക്ഷേ അത് ആരാണെന്നു ഞാൻ അല്ല പറയണ്ടേ അത് പറയേണ്ടയാള് നിന്റെ സിദ്ധുഏട്ടൻ തന്നെയാണ്.


സിദ്ധുഏട്ടനോ അവൾ മനസിലാകാത്ത പോലെ ചോദിച്ചു.


ആഹ് നിന്റെ സിദ്ധുഏട്ടൻ തന്നെ നിന്നോട് പറഞ്ഞോളും.


ഇപ്പൊ താഴേക്ക് വാ എല്ലാരും അന്നോഷിക്കുന്നുണ്ട്. വൃന്ദ വേദുവിനെയും കൂട്ടി താഴേക്ക് പോയി.


വേദു താഴെ ചെന്നപ്പോൾ വിശാൽ ഒക്കെ എത്തിയിരുന്നു. വിശാൽ അവളെ കണ്ണെടുക്കത്തെ നോക്കി നില്ക്കുവായിരുന്നു. അവൾ അത് കണ്ടെങ്കിലും കാര്യമാക്കിയില്ല.


വിശാലിനെയും വേദുവിനെയും ഫോട്ടോ എടുക്കാൻ വിളിച്ചോണ്ട് പോയി.


അവർ ഒരുപാട് പോസിൽ ഫോട്ടോ എടുക്കാൻ തുടങ്ങി. വേദുവിന് നന്നായി ദേഷ്യം വരുന്നുണ്ടായിരുന്നു.


അപ്പോഴാണ് ഫോട്ടോഗ്രാഫർ പറയുന്നത് ചേട്ടാ ചേച്ചിനെ ചേർത്ത് പിടിച്ചു നെറ്റിയിൽ ഒരു ഉമ്മ കൊടുക്കാമോന്ന്.


അതിനു എന്താ കൊടുക്കാമല്ലോ കേട്ടപ്പോൾ തന്നെ വിശാൽ പറഞ്ഞു.


ഏയ്‌ അതൊന്നും വേണ്ട വേദു
പറഞ്ഞു.


അങ്ങനെ പറയല്ലേ ചേച്ചി നിങ്ങൾ നല്ല മാച്ച് ആണ് കാണാൻ. അങ്ങനെ ഒരു പിക് എടുത്താൽ നന്നായിരിക്കും.


ഇത് കേട്ടപ്പോൾ വിശാലിനു സന്തോഷമായി. അതിനു കുഴപ്പം ഒന്നും ഇല്ല താൻ എടുത്തോ ഞങ്ങൾ നിന്നു തരാം. അവൻ സന്തോഷത്തോടെ പറഞ്ഞു.


വൃന്ദയും രാഹുലും അവര് ഫോട്ടോ എടുക്കുന്നതെല്ലാം കുറച്ച് മാറി നിന്നു കാണുന്നുണ്ടായിരുന്നു.


വൃന്ദു നീ വേഗം പോയി അവളെ ഇങ്ങ് വിളിച്ചോണ്ട് വാ അല്ലെങ്കിൽ അവൾക്ക് ദേഷ്യം വന്നു അവന്റെ മോന്തകിട്ട് ഒന്ന് കൊടുക്കും. അത് മാത്രമല്ല ഇത് സിദ്ധു അറിഞ്ഞാൽ അവൻ എന്നെ കൊല്ലും അതുകൊണ്ട് മോള് വേഗം പോയി അവളെ ഇങ്ങ് വില്ച്ചോണ്ട് വാ.


വൃന്ദ വേഗം തന്നെ ആ ഫോട്ടോ എടുക്കാൻ സമ്മതിക്കാതെ വേദുനെ കൂട്ടികൊണ്ട് വന്നു.


ചേച്ചി ഇപ്പൊ വന്നത് നന്നായി എനിക്ക് ദേഷ്യം വരുന്ന് അവനിട്ട് ഒന്ന് കൊടുക്കാൻ തുടങ്ങുവായിരുന്നു ഞാൻ.


ആഹ് അത് ഞങ്ങൾക്ക് മനസ്സിലായി അതാ നിന്നെ വേഗം ഇങ്ങ് വിളിച്ചോണ്ട് വന്നേ.


അങ്ങനെ കുറെ നേരം ബന്ധുക്കളോട് ഒക്കെ സംസാരിച്ചു നിന്നു വേദു.


മുഹൂർത്തം ആവാറായതും ലക്ഷ്മിയമ്മ പറഞ്ഞത് അനുസരിച്ച് വേദു എല്ലാവരുടെയും അനുഗ്രഹം വാങ്ങി സ്റ്റേജിൽ വിശാലിനു അടുത്തായി പോയി നിന്നു


വിശാൽ അവളെ നോക്കി ചിരിച്ച്  അവൾടെ കൈയിൽ തന്റെ കൈ കോർത്തു പിടിച്ചു.


അവൾ തന്റെ കൈ വിടിച്ചിട്ട് അവനെ ഒന്ന് ദേഷ്യത്തിൽ നോക്കി എന്നിട്ട് അവനിൽ നിന്നും കുറച്ച് ഡിസ്റ്റൻസിട്ടു നീങ്ങി നിന്നു.


മോതിരം മാറാൻ സമയം ആയതും ദേവനും മാധവനും സ്റ്റേജിലെക്ക് വന്ന് രണ്ടുപേരുടെയും കൈയിലേക്ക് മോതിരം വെച്ച് കൊടുത്തു.


വിശാൽ വേദുവിന്റെ കൈയിൽ പിടിച്ചു മോതിരം അണിയിക്കാൻ തുടങ്ങിയതും അവളുടെ മോതിരം വിരലിൽ വേറെ മോതിരം കിടക്കുന്നത് കണ്ടു.


വിശാൽ ആ മോതിരത്തിൽ നോക്കിയിട്ട് വേദുവിനെ ഒന്ന് നോക്കി. അവിടെ അൾക്ക് പ്രിത്യേകിച്ച് ഭവമാറ്റം ഒന്നും ഇല്ല.


അവൻ ആ വിരലിൽ തന്നെ മോതിരം ഇടാൻ തുടങ്ങിയതും....


മോതിരം ഇടാൻ വരട്ടെ....
സിദ്ധുവിന്റെ ഒച്ച അവിടെ മുഴുവൻ കേട്ടു.
എല്ലാവരും തിരിഞ്ഞ് സിദ്ധുവിനെ നോക്കി.

സിദ്ധുവിന്റെ ഒച്ച കേട്ടതും വേദുവിന്ന് സമാധാമായി ഒപ്പം സന്തോഷവും.


നീ എന്താ ഇവിടെ... വേദുന്റെ അച്ഛൻ ദേവൻ ചോദിച്ചു.


ഞാൻ എന്റെ പ്രണയിനിയുടെ എൻഗേജ്മെന്റിന് വന്നതാ.


എൻഗേജ്മെന്റിനു വന്നതാണെങ്കിൽ അത് കൂടിയിട്ട് പോണം വിശാൽ സിദ്ധുവിന്റെ അടുത്തേക്ക് ചെന്നു പറഞ്ഞു.


അതിനു ഇവിടെ നടക്കാൻ പോകുന്നത് എന്റെയും വേദുന്റെയും എൻഗേജ്മെന്റ് ആണല്ലോ.


ഇത് കേട്ടതും അവിടെ നിന്ന എല്ലാവരും ഞെട്ടി.


വെറുതെ ഒരു പ്രശ്നം ഉണ്ടാകാതെ സിദ്ധാർഥ് പോണം ദേവൻ പറഞ്ഞു.


അങ്ങനെ പോവാൻ വേണ്ടി അല്ല അങ്കിൾ ഞാൻ വന്നത്. എനിക്ക് നിങ്ങളോട് കുറച്ച് കാര്യങ്ങൾ പറയാൻ ഉണ്ട്.


എന്താ നിനക്ക് പറയാൻ ഉള്ളത് വിശാൽ ചോദിച്ചു.


പറയാം പക്ഷേ ആദ്യം നിങ്ങൾ ഇത് ഒന്ന് കാണ്. സിദ്ധു ഫോൺ എടുത്ത് വിശാൽ ഡ്രഗ് യൂസ് ചെയുന്ന വീഡിയോ എല്ലാവരെയും കാണിച്ചു.


ആ വീഡിയോ കണ്ടതും വിശാൽ ഇനി എന്ത് ചെയ്യാണമെന്ന് അറിയാതെ നിന്നു.


ഇങ്ങനെ ഡ്രഗ് യൂസ് ചെയുന്ന ഒരുത്തന് തന്നെ വേണോ അങ്കിളിന്റെ മോളെ കെട്ടിച്ചു കൊടുക്കാൻ.


അന്നേ ഞാൻ ചോദിച്ചതല്ലേ എന്ത് വിശ്വാസത്തിലാ വേദുനെ ഇവന് വിവാഹം ചെയ്തു കൊടുക്കാൻ പോകുന്നതെന്ന് സിദ്ധു വേദുന്റെ അച്ഛൻ ദേവനോട് ചോദിച്ചു.


                                      തുടരും.....

സഖി🧸💜
ജന്മന്തരങ്ങളിൽ💞(പാർട്ട്‌:11)

ജന്മന്തരങ്ങളിൽ💞(പാർട്ട്‌:11)

4.6
7921

ഇങ്ങനെ ഡ്രഗ് യൂസ് ചെയുന്ന ഒരുത്തന് തന്നെ വേണോ അങ്കിളിന്റെ മോളെ കെട്ടിച്ചു കൊടുക്കാൻ.അന്നേ ഞാൻ ചോദിച്ചത് അല്ലെ വേദുനെ എന്ത് വിശ്വാസത്തിലാണ് ഇവന് വിവാഹം ചെയ്തു കൊടുക്കാൻ പോകുന്നതെന്ന് സിദ്ധു വേദുന്റെ അച്ഛൻ ദേവനോട് ചോദിച്ചു.വിശാൽ ഡ്രഗ് യൂസ് ചെയ്യുമെന്ന് സിദ്ധു പറഞ്ഞതും വേദു അടക്കം അവിടെ നിന്ന എല്ലാവരും ഒന്ന് ഞെട്ടിയിരുന്നു.കാരണം അവർക്ക് ആർക്കും അറിയില്ല വിശാലിന്റെ വേറെ മുഖം.ദേവൻ എന്ത് മറുപടി പറയണം എന്ന് അറിയാതെ നിൽക്കുവാണ്. അയാൾ വേഗം തന്നെ സിദ്ധുവിന്റെ കൈയിൽ പിടിച്ച് അവനെ സ്റ്റേജിൽ വേദുവിന്റെ അടുത്ത് കൊണ്ടുപോയി നിർത്തി.ശേഷം വേദുവിന്റെ കൈയിൽ പിട