Aksharathalukal

കൈ എത്തും ദൂരത്ത്

 നിന്ന് ഒരു ഒരു നാൽപതു നൽപ്പത്തിയഞ്ച് പ്രായം തോന്നിക്കുന്ന ഒരാൾ ഇറങ്ങി...
\"ജാനകിയുടെ വീട്..\"


\"ഇത് തന്നെ.. നിങ്ങൾ?
മഹേഷ്‌ വർമ നെറ്റി ചുളിച്ചു ചോദിച്ചു....
ഞാൻ അഡ്വക്കറ്റ് അനിൽ ദാമോദർ ..എനിക്ക് കുറച്ചു സംസാരിക്കാനുണ്ടായിരുന്നു... നമുക്ക് അകത്തോട്...\"

\"അതിനെന്താ....\"മഹേഷ്‌ ശേഖരനെ അകത്തേക്ക് ക്ഷണിച്ചു...

എല്ലാരും അകത്തേക്കു കയറി... ദാമോദർ ഹാളിലുള്ള സോഫയിൽ ഇരുന്നു... ഒപ്പസിറ്റായി മഹേഷും...

\"ഈ കേസും കുട്ടവുമൊക്കെ വേണോ..നമുക്ക് ഒത്തുതീർപ്പിൽ എത്തീക്കൂടെ..\"

ദാമോദറിന്റെ ചോദ്യം കേട്ട് മഹേഷ്‌ നിവർന്നിരുന്നു ഞെഞ്ചിൽ കൈ കെട്ടി...പറഞ്ഞു 
\"സർ പറ എന്തൊക്കെയാ ഓഫർ..\"

\"റൂമിലേക്ക് പോകാൻ തിരിഞ്ഞ ജാനകി ഇവരുടെ സംസാരം കേട്ട് ഒരു നിമിഷം സ്റ്റാക്കായി.. ദയനീയമായി അച്ഛനെ നോക്കി... മഹേഷ്‌ അവളെ നോക്കി കണ്ണ് ചിമ്മി കാണിച്ചു...

\"കേസ് പിൻവലിച്ചാൽ നിങ്ങൾ ചോദിക്കുന്നത് തരും... അത് തുകയാണെങ്കിൽ അങ്ങനെ.. അല്ല മറ്റു വലതുമാണ് വേണ്ടതെങ്കിൽ അങ്ങേനെയും...അറിയാല്ലോ ശ്രീ ഹരിയുടെ അച്ഛനെ... അയാൾ ഒരു പരിഹാസ ചിരിയോടെ പറഞ്ഞു...

\"എന്റെ.. എന്റെ മോളെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ... അവളെ പഴയത് പോലെ ആകാൻ പറ്റുമോ 

എന്റെ മോൾ അനുഭവിച്ച വേദന തിരിച്ചെടുക്കാൻ പറ്റുമോ?
ഈ ഒരു കാരണം കൊണ്ട് ജീവിതകാലം മുഴുവൻ ചുറ്റുമുള്ളവർ വേട്ടയാടുന്ന നോട്ടം ഇല്ലാതാകാൻ പറ്റുമോ? ഇയാളുടെ &&&&&മൊതലാളിക്കും മകനും..തന്നെ പോലെയുള്ളവർക്ക് ഇതൊക്കെ നിസ്സാരമായിരിക്കും.... ഞങ്ങൾ സാധാരണക്കാരാനാണ്.. ഞങ്ങൾക്ക് അത് അങ്ങനെ അല്ല ആ ചെറ്റയ്ക്ക് വേണ്ടി എന്നോട് സംസാരിക്കാൻ വന്നതിന് തന്റെ മുഖത്ത് നോക്കി ആട്ടേണ്ടതാണ്... അത് എന്നെ കൊണ്ട് ചെയ്യിക്കരുത്...\"മഹേഷ്‌ ഇത് പറയുമ്പോൾ ദേഷ്യം കൊണ്ട് വിറച്ചിരുന്നു...

ഇതൊക്കെ കേട്ട് ദാമോദർ ചെറുതായി ഒന്ന് പതറിയെങ്കിലും അത് പുറത്ത് കാണിക്കാതെ പറഞ്ഞു
: \"മഹേഷ്‌ ബി പ്രാക്റ്റിക്കൽ..ഇത് ഇന്ത്യയാണ്.. കേസൊക്കെ വിധിയാകുമ്പോയേക്ക് ഒരുപാട് കാലം കഴിയും...വെറുതെ ഇയാളുടെ മോളെ ജീവിതം കോടതി വരാന്തയിൽ കയറി തീർക്കണോ... ഇപ്പൊ കൂടെ നില്കുന്നവരൊക്കെ എപ്പോഴും ഉണ്ടാക്കണമെന്നില്ല..\"

\"സാരമില്ല ഞാൻ കാത്തിരുന്നോളാം... പിന്നെ ആര് കൂടെയില്ലെങ്കിലും എന്റെ അവസാന ശ്വാസം വരെ ഞാൻ ഉണ്ടാവും എന്റെ മകൾക്ക്...\"മഹേഷ്‌ അത് പറയുമ്പോൾ ജാനകിയെ ചേർത്തു പിടിച്ചിരുന്നു...\"

\"അഡ്വക്കറ്റ് അനിൽ ദാമോദറിന് പറഞ്ഞു തീരനെങ്കിൽ പോകാം.. അല്ലങ്കിൽ വന്നത് പോലെയാവില്ല തിരിച്ചു പോകുന്നത്...\"അത് പറയുമ്പോൾ മഹേഷിന്റെ കണ്ണുക്കൾ ചുവന്നിരുന്നു...

ദാമോദർ അയാളുടെ കണ്ണട മുഖത്തിൽ നിന്ന് എടുത്ത് തുടച്ചു പിന്നിയും വെച്ചു... രൂക്ഷമായി അവരെ നോക്കി...
\"എനി വരുന്നതൊക്കെ അനുഭവിക്കാൻ തയ്യാറായിക്കോ തന്തയും മോളും ഒരു പരിഹാസത്തോടെ അത് പറഞ്ഞു അയാൾ അവിടെന്ന് പോയി.....

ജാനകി അവളുടെ അച്ഛനോട് ചേർന്നു നിന്നു..മഹേഷ്‌ അവളുടെ മുടിയിൽ തലോടി ആശ്വസിപ്പിച്ചു....
 അണുനായിപ്പിക്കാനുള്ള ശ്രമം പരാജയപ്പെടത്തിന് ശേഷം പിന്നെ ഭിഷണികൾ...
അദ്യം അഡ്വക്കെറ്റ് ചന്ദ്രൻ ശേഖറിന് എതീരെയായിരുന്നു.. അദ്ദേഹം ഭയന്നു പിന്മാറുന്നില്ലെന്ന് കണ്ടപ്പോൾ ശ്രീ ഹരിക്ക് എതിരെ സാക്ഷി പറഞ്ഞ ദിയയ്ക്കും പ്രിയയ്ക്കും നേരെയായി...
പോലീസിനോട് പറഞ്ഞത് പോലെ കോടതിയിൽ പറഞ്ഞാൽ ജാനകിയുടെ അവസ്ഥ തന്നെയാവും നിങ്ങൾക്കും എന്ന് പറഞ്ഞു നിരന്തരം ഫോൺ കാൾ ആയിരുന്നു.. ദിയയ്ക്കും പ്രിയയ്ക്കും....
ചന്ദ്ര ശേഖറിന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ അവരുടെ ഉറവിടം കണ്ടിപിടിച്ചു... നിയമം അനുസരിച്ചുള്ള ശിക്ഷ കിട്ടിയപ്പോൾ അവർ കുറച്ചു അടങ്ങി....

പിന്നിട്ടുള്ള ദിവസങ്ങളിൽ അറിഞ്ഞ വാർത്ത കോളേജിൽ പോകുന്ന വഴിയിൽ പ്രിയയ്ക് ഉണ്ടായ ആക്സിഡണ്ടായിരുന്നു... ചെറിയ പരിക്കുകൾ മാത്രമേ ഉണ്ടായിയെങ്കിലും ജാനകിയിൽ അത് ഉലച്ചു....
[ ദിവസങ്ങൾ പെട്ടെന്ന് കടന്നു പോയി.... ആ സംഭവം കഴിഞ്ഞു മാസം രണ്ടായെങ്കിലും ശ്രീ ഹരിയെ പിടികിട്ടാത്തത് കൊണ്ട് കേസ് നീണ്ടു പോയി...അതിന് ശേഷം എല്ലാരും നിർബന്ധിച്ചു ജാനകി കോളേജിൽ പോയി.. അവിടെ അവൾ നേരിട്ടേണ്ടി വന്നത് ചിലരുടെ സഹതാപ നോട്ടമാണെങ്കിൽ ചിലരുടെ തുറിച്ചു നോട്ടമാണ്... അവളെ കാണുമ്പോഴുള്ള അടക്കി പിടിച്ച സംസാരങ്ങൾ..എവിടെ പോയാലും ഒരു അന്യഗ്രഹ ജീവിയെ പോലെ നോട്ടം അവളിലാണ്..പിന്നെ ഹരിയുടെ ഗ്യാങ്ങിന്റെ അർത്ഥം വെച്ചുള്ള കമ്മന്റുകൾ...
എല്ലാ അവളെ നന്നായി തളർത്തി..അപ്പോയെല്ലാം അവൾക്ക് കരുതായി യുവിയും ബദ്രിയും ദിയയും നിഴലായി കൂടെ തന്നെ നിന്നു..


******************----************************
ദിയയ്ക് തലവേദന ആയത്കൊണ്ട് ക്ലാസ്സിൽ കയറാതെ നേരെ ലാബ്രറിലേക്ക് ചെന്നു.. അവിടത്തെ ഡാസ്‌കിൽ തല വെച്ച് ഇരുന്നു....ക്ലാസ്സ്‌ ടൈം ആയത് കൊണ്ട് കുട്ടികൾ ഒന്നും ഉണ്ടായിരുന്നില്ല...കുറച്ചു സമയം കഴിഞ്ഞപ്പോൾ അവിടേക്കു യുവി കടന്നുവന്നു....എന്നാൽ ദിയ അവിടെ ഇരിക്കുന്നതൊന്നും യുവി കണ്ടിരുന്നില്ല... അവൻ അവിടെന്ന് ഒരു ബുക്ക്‌ എടുത്തു വായിക്കാൻ തുടങ്ങി....
l: ദിയയും അവനെ കണ്ടിരുന്നില്ല... പെട്ടനാണ് ലൈബ്രറിയുടെ വാതിലുകളും ജനലുകളും അടയുന്ന ശബ്ദം അവളുടെ കാതിൽ പതിഞ്ഞത്....
അവൾ ഞെട്ടി എഴുനേറ്റ് അങ്ങോട്ടേക്ക് ഓടി

\"ഹലൊ ഹലൊ അവൾ ആഞ്ഞു ഡോറിൽ തട്ടി വിളിച്ചു...\"
ഹലൊ ആരേലും ഉണ്ടോ പുറത്ത്..ഞാൻ ഇതിനകത്ത് ഉണ്ട് ഒന്ന് തുറക്കണേ.. \"
ബുക്ക്‌ വായിച്ചു കൊണ്ടിരിക്കുന്ന യുവി ഇത് അവന്റ എല്ലാ കിളികളും പോയി...
അവൻ പെട്ടന്ന് തന്നെ അവളുടെ അടുത്തേക്ക് നടന്നു..

\"ഡീ നീ എന്താ ഇവിടെ \"
അവന്റെ സൗണ്ട് കേട്ട് അവൾ പെട്ടെന്ന് തിരിഞ്ഞു നോക്കി...
.\"ഞാൻ തല വേദന എടുത്തിട്ടാണ് ഇങ്ങോട്ട് വന്നത്..പെട്ടന്ന് ആരോ ഡോർ അടച്ചു... അത് പറയുമ്പോൾ അവളുടെ ശബ്ദം ഇടറിയിരുന്നു..

അവൾ അത് പറഞ്ഞപ്പോഴാണ് അവന് ചുറ്റും നോക്കിയത്....
\"ഇത് ആരോ പുറത്തുനിന്നു പൂട്ടിട്ടുണ്ടല്ലോ..\"

\"ഇത് തന്നെയല്ലേ ഞാനും പറഞ്ഞത് 🙄.\"

ദിയയുടെ മറുപടി കേട്ട് അവന് ചെറുതായി ഒന്ന് പ്ലിങ് ആയി.. അത് മറയ്ക്കാൻ അവൻ പെട്ടന്ന് പോക്കറ്റിൽ നിന്ന് ഫോൺ എടുതു..



\"ഷിറ്റ് \"അവന് അതും പറഞ്ഞു ഭിത്തിയിൽ അടിച്ചു...
അവന്റെ നിൽപ് കണ്ട് അവൾക്ക് ചെറുതായി ഭയന്നു...

\"എന്ത്‌ പറ്റി....\"

\"ഫോണിൽ ഇവിടെ റൈഞ്ജ് ഇല്ല... \"

\"ഓഹ് അതാണോ.. എനിക്ക് അത് ആദ്യമേ അറിയായിരുന്നു...\"അവൾ മുകളിൽ നോക്കി പറഞ്ഞു 

\"എങ്ങനെ അവൻ ഒരു പിരിക്കം പൊക്കി ചോദിച്ചു..\"

അവൾ ഫോൺ ഉയർത്തി കാണിച്ചു..
അവൻ വീണ്ടും ശശി...
\"ഇതൊക്കെ ട്രൈ ചെയ്‌യായിരുന്നല്ലേ അവൻ പ്ലിങ്ങിയ മോന്തയോടെ ചോദിച്ചു..“\"

മം അവൾ ചെറുതായി ഒന്ന് ചിരിച്ചു തലയാടി..
[: \"അതെ എനി നമ്മൾ എന്ത്‌ ചെയ്യും..\"അവൾ നിഷ്കു ഭാവത്തിൽ ചോദിച്ചു...

\"അതെ.. നീ ഇങ്ങനെ വള വള എന്ന് സംസാരിക്കല്ലേ... ഞാൻ ഒന്ന് ആലോചിക്കട്ടെ...

\"ഇത്രയും നേരമായിട്ടും അത് മാത്രമേ നടക്കുന്നുള്ളു..\" അവൾ ആക്കി പറഞ്ഞു..
\"മോളും ഇത്രയും നേരം അത് തന്നെയല്ലേ പരിപാടി.. എന്നിട്ട് വല്ലതും കിട്ടിയോ അവന് രണ്ടു പിരിക്കവും പൊക്കി ചോദിച്ചു...

അവൾ അവനെ നോക്കി പുച്ഛം വിതറി തിരിഞ്ഞു നിന്ന്...

അവൻ പലതും ആലോചിച്ചു നിന്നു...പല മുഖങ്ങളും മനസ്സിൽ തെളിഞ്ഞു...


ഇതേ സമയം മറ്റൊരിടത്ത്..

\"ഡാ ദീപു അവരെ പൂട്ടിയിടത് കൊണ്ട് എനി വല്ല പ്രശ്നവും ആവുമോ...\"

\"എന്ത്‌ പ്രശ്നം... പ്രശ്നം മുഴുവൻ അവർക്കല്ലേ... ഇത് ശ്രീ ഹരിയുടെ കൊട്ടേഷനാണ്... ഇവരൊക്കെയാണ് അവനെതിരെയുള്ള കേസിൽ അവളെ സ്‌പോർട് ചെയ്യുന്നത്... പല പ്രാവിശ്യം പറഞ്ഞതാണ് വിട്ടുകളയാൻ.. കേട്ടില്ല... എനി വരുന്നതൊക്കെ അവർ ചോദിച്ചു വാങ്ങിയതാണ്..
അതും പറഞ്ഞു അവൻ അട്ടഹസിച്ചു...

\"ഡാ എങ്കിൽ ബദ്രിക്കല്ലേ പണിയേണ്ടത്.. അവൻ അല്ലേ എല്ലാത്തിന്റെയും മുന്നിൽ...\"

\"അവനുള്ള പണി ഇതുക്കും മേലെയാണ്.. അത് അണിയറയിൽ ഒരുങ്ങി കഴിഞ്ഞു...കൈയിലുള്ള മദ്യം അകത്താക്കി കൊണ്ട് അവൻ പറഞ്ഞു...

കൈ എത്തും ദൂരത്ത്

കൈ എത്തും ദൂരത്ത്

4.4
11762

: ഒരു പാട് സമയം കഴിഞ്ഞും ഡോർ തുറക്കാൻ ഒരു വഴിയും കാണാത്തതു കൊണ്ട് ദിയയ്ക്ക് നന്നായി ടെൻഷനായി.. അത് അവളുടെ മുഖത്ത് നന്നായി കാണാമായിരുന്നു...ഡീ ഇങ്ങനെ ടെൻഷൻ അടിച്ചിട്ട് ഒരു കാര്യവുമില്ല... ക്ലാസ്സിൽ ഇരിക്കേണ്ട സമയത്തു ഇറങ്ങിനടന്നാൽ ഇങ്ങനെ പലതും സംഭവിക്കും.. \"അവളുടെ ഇരിപ്പ് കണ്ട് യുവി പറഞ്ഞു...അതിന് അവൾ അവനെ രൂക്ഷമായി നോക്കി...ഡാസ്‌കിൽ തല വെച്ച് കൈ കൊണ്ട് മുഖം മറച്ചു ഇരുന്നു...അത് കണ്ട് അവന് വല്ലായ്മ തോന്നി... അവൻ അവളുടെ അടുത്തേക്ക് ചെന്നു...ഡീ സോറി... പെട്ടെന്നുള്ള ദേഷ്യത്തിന് പറഞ്ഞു പോയതാണ്.. നമുക്ക് എന്തേലും വഴി കണ്ടുപിടിക്കാം...\"അതും പറഞ്ഞു അവന് ലൈബ്രറിയുടെ നാ