Aksharathalukal

കുയിൽ പെണ്ണ്.19

രാവിലെ കുറേ വൈകിയാണ് സെലിൻ ഉണർന്നത്.. ഇന്ന് അവധി ആണ്,ഉറക്കം.. അതും  രാവിലെ ഉള്ള ഉറക്കം എൻ്റെ വീക്നെസ് ആണ്.... ഉണർന്നിട്ടും കുറേ നേരം വെറുതെ കണ്ണടച്ച് തന്നെ കിടന്നു.... മോൻ  ഇന്ന് എഴുനേറ്റു കാണില്ല... രാവിലെ ഉള്ള ഉറക്കം അവനും ഇഷ്ടം  ആണ്. അപ്പൻ്റെ  ആണ്ടിന് അമ്മക്ക് നാട്ടിൽ  പോകണം എന്ന് പറഞ്ഞു... വീട്ടിൽ ആരും ഇല്ലാതെ എങ്ങനെ ആണോ... ഹും വരുന്നടുത്തു വച്ച് കാണാം... ഇനി എഴുനേക്കം .... ഡീഅഡിക്ഷൻ സെൻ്ററിൽ പോകണം... ഇന്ന് മീറ്റിംഗ് ഉണ്ട്. എന്തായാലും ഇവിടെ വന്ന് അങ്ങനെ ഉള്ള ആശ്രമങ്ങൾ സന്ദർശിക്കുന്നത് ഒരു വലിയ സന്തോഷം ആണ്.  അവധി സമയം ബോർ ആകില്ല... മനസ്സിനും ഒരു ആശ്വാസവും കിട്ടും. ശരിക്കും എത്ര ജന്മങ്ങൾ ആണ് അവിടെ വന്നു രക്ഷ പെടുന്നത്... അവരുടെ കുടുംബക്കാരും  ആയി സാംസരിച്ച് അവർക്ക് സ്വാന്ദനം കൊടുക്കുമ്പോൾ സ്വന്തം ദുഃഖം മറക്കാൻ കഴിയും....  എത്രയോ മാതാ പിതാക്കൾ.... സ്വന്തം മകൻ അല്ലങ്കിൽ മകൾ രക്ഷപെടാൻ കാത്തിരിക്കുന്നു... സ്നേഹത്തിൻ്റെ പേരിൽ ചെയ്ത വിട്ടുവീഴചകൾ ആയിരിക്കാം കുഞ്ഞുങ്ങളെ വഴി തെറ്റിച്ചത്.  സ്വന്തം ജീവിതത്തിൽ പരാചയം ആണെങ്കിലും കൂട്ടുകാരെല്ലാം പറയും സെലിൻ നല്ല ഒരു കൗൺസിലിഗ് ചെയ്യാൻ അറിയാവുന്ന ആളാണെന്ന്.

സെലിൻ എഴുനേറ്റു ഫ്രഷ് ആയി. ഫോൺ എടുത്തു... ഗ്രൂപ് മെസ്സേജുകൾ ധാരാളം ഉണ്ട്..... ഓ ഇന്ന് നോയാലിൻ്റെ ജനമദിനം ആണ്... ഞാൻ പൊട്ടി .... ഇന്നലെ രാത്രി അവൻ വിളിച്ചിട്ട് വീഷ് ചെയ്തില്ല..... ഗ്രൂപ്പിൽ  സിയ അവൻ്റെ ഫോട്ടോ ഇട്ടിട്ടുണ്ട്... ആദ്യം   അവനു മെസ്സേജ് അയക്കാം... പിന്നെ ഗ്രൂപ് മെസ്സേജ് വായിക്കാം.... വെറുതെ അവൻ്റെ തെറി കേൾക്കണ്ട...

ആഹാ.... നോയലിൻെറ മെസ്സേജ് ഉണ്ടല്ലോ... നോക്കട്ടെ....

സെലിൻ ഒരിക്കൽകൂടി അ മെസ്സേജ് വായിച്ചു....

" ഡീ.... സെൽ... ഞാൻ പോകുന്നു.... ഇനി നമുക്ക് അവിടെ കാണാം... നീ ചൂടാവണ്ട.... ഞാൻ മടുത്തു.... ഇനി വയ്യ.... മിസ് യൂ ഡിയർ... നീ എപ്പോഴും എൻ്റെ പ്രീയപ്പെട്ട കൂട്ടുകാരിയായിരുന്നു "

സെലിൻ പെട്ടന്ന് തന്നെ ഗ്രൂപ്പിൽ പോയി.... പഴയ ഓഫീസ് ഗ്രൂപ്പ് ആണ്..... ആദ്യ മെസ്സേജ് സിയ അലിയുടെ ആണ്.... നോയാലിൻെറ ഫോട്ടോയുടെ അടിയിൽ... അവളുടെ വിരലുകൾ വിറക്കുന്നുണ്ടായിരുന്നു......

"our beloved friend Noyal is no more.... he hangged himself yesterday night."

സെലിൻ ഫോണിലേക്ക് തന്നെ നോക്കി ഇരുന്നു.... അവൾക് ഒന്നും മനസിലായില്ല......ശ്വാസം പോലും എടുക്കാൻ മറന്ന പോലെ....

നോയൽ നീ...... എന്തിനടാ.... നീ ഒന്നും പറഞ്ഞില്ലല്ലോ... എന്ത് ശാന്തമായി  ആയിരുന്നു നീ സംസാരിച്ചത്.... എനിക്ക് അവനെ രക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ.... പലപ്പോഴും നീ പറയുമായിരുന്നു....പുല്ല് ഇ ജീവിതം ഞാൻ അങ്ങ് വേണ്ടന്നു വൈക്കും എന്ന്.... ഞാൻ അപ്പോഴൊക്കെ നിന്നെ കളി ആക്കി.... അതിന് ധൈര്യം  വേണം എന്ന് ...മാപ് ആക്കടാ.... എനിക്കറിയില്ലായിരുന്നു നീ.... എനിക്ക് നിന്നെ ഒന്ന് കാണാൻ പോലും പറ്റില്ലല്ലോ..... yes Noyal.....me too miss u...

അവൻ്റെ കുസൃതികളും.... കളിയും ചിരിയും ഓർമ വന്നപ്പോൾ അവള് പിന്നെയും കരഞ്ഞു.... ഇപ്പൊൾ പഴയ കൂട്ടുകാരും ആയി വലിയ ബന്ധം ഇല്ലാത്തത് കൊണ്ട് അവളു ആരെയും വിളിച്ചില്ല.... ഒറ്റക്ക് അ വേദന അവൾക് സഹിക്കാൻ പ്രയാസം ആയിരുന്നു. പക്ഷേ അവളറിഞ്ഞു ഇനി അതും പഠിക്കേണ്ടി ഇരിക്കുന്നു.... ഞാൻ ഒറ്റക്കാണ്.

അവളുടെ ഫോൺ റിംഗ് ചെയ്തു.... അവള് കോൾ എടുത്തു.... സേവി ആണ്. പെട്ടന്ന് ഒരു മഞ്ഞ് കട്ട ഹൃദയത്തില് വീണ പോലെ ആശ്വാസം തോന്നി.... ഇല്ല ഞാൻ ഒറ്റക്കല്ല.... നല്ല കൂട്ട് ഒരിക്കലും നമ്മളെ അനാധരാക്കില്ല.

ഹലോ.... സെലിൻ .... അറിഞ്ഞൊടി?
അതിനു  മറുപടി ആയി സെലിൻ പൊട്ടി കരഞു... സേവി എന്താടാ  ഇങ്ങനെ അവൻ ചെയ്തത്..... എനിക്ക് ഒറ്റക്ക് ഇവിടെ ഭ്രാന്ത്  ആകുന്നു..... അവൻ ഇന്നലെ രാത്രി കൂടി സംസാരിച്ചിരുന്നു... വളരെഅധികം  കാര്യങ്ങൾ പറഞ്ഞു എങ്കിലും അവനു വിഷമം ഉള്ളതായി പറഞ്ഞില്ല.... അല്ലങ്കിൽ ഞാൻ മനസ്സിലാക്കിയില്ല....

സാരമില്ല സെലിൻ നമുക്ക് എപ്പോഴും എല്ലാം മനസ്സിലാകണം എന്നില്ല.

സേവി നിനക്ക്  എന്തെങ്കിലും വിഷമം ഉണ്ടെങ്കിൽ എന്നോട് പറയുമോ?

തീർച്ചയായും സെലി...... യഥാർഥ കൂട്ടുകാർ എന്താണന്നു നീ ആണ് എന്നെ പഠിപ്പിച്ചത്.... നീ ഉള്ളത് എനിക്ക് ഒരു അനുഗ്രഹം തന്നെ  ആണ്.

സേവി അവളെ കുറേ സമാധാനിപ്പിച്ചു....

ഡീ സെലി.... ഞാൻ വീഡിയോ കോൾ  വിളിക്കാം. 

ശരി സേവി....

അവനെ കണ്ട് സംസാരിച്ചപ്പോൾ ഒരു ആശ്വാസം.... അവൻ്റെ കണ്ണുകളിലെ കരുതൽ അവളെ നോർമൽ ആക്കി... അവൻ്റെ ഭാര്യയും കുറേ നേരം അവളുമായി സംസാരിച്ച്.... ഒറ്റക്കല്ല എന്നൊരു തോന്നൽ...

എൻ്റെയും നോയലിൻ്റെയും കൂട്ട് കണ്ട് സേവി പറയാറുണ്ടയിരുന്നൂ.... ഈനാപൂച്ചയക്ക് മരപട്ടി കൂട്ട്.......  സത്യം ആണ് .... എപ്പോഴും അങ്ങനെ ആയിരുന്നു.... അവൻ്റെ എത് കുരുത്തകേടിനും ഞാൻ കൂട്ട് നിന്നു.... തിരിച്ചും അങ്ങനെ തന്നെ....

അവള് പഴകാര്യങ്ങൾ ഓർത്തു.... ഒരിക്കൽ ഓഫീസിൽ നിന്നും ലേറ്റ് ആയി ഇറങ്ങിയ  ദിവസം. റെഡ് ലൈറ്റിൽ നിന്ന പെണ്ണിനോട്  നോയൽ വരുന്നോ എന്ന് ചോദിച്ചതും പിന്നെ വളരെ കഷ്ടപ്പെട്ട് സെലി അവനെ അവിടുന്ന് രക്ഷിച്ച് കൊണ്ട് പോയതും.... അവളുടെ മുഖത്ത് അവനെക്കുറിച്ച് ഓർത്തു ചിരി വന്നു.

ഉച്ച കഴിഞ്ഞു.... സെലിൻ ഓർത്തു.... അന്ന് വഴക്കിട്ടപ്പോൾ സെബി പറഞ്ഞത്......

"മോനെ റോണി....നിൻ്റെ മമ്മിക്ക് പപ്പടെ കൂടെ എവിടെയും പോകാൻ സമയം ഇല്ല, നോയൽ വിളിച്ചാൽ എത് പാതിരാത്രിയിലും അവള് പോകും...  രാത്രി മൊത്തം അവനോട് ഫോണിൽ സൃംഗരിക്കം .... കാമുകൻ  അല്ലേ.... പപ്പയേക്കാൾ സുന്ദരൻ, പിന്നെ എന്തിനടാ നിൻ്റെ മമ്മ ഇവിടെ നിക്കുന്നെ..... പോകാൻ പറ അവൻ്റെ കൂടെ...... ബാക്കി ഉള്ളവർക്ക് സമാധാനം കളയാൻ "

സേലി ദേഷ്യത്തോടെ ഫോൺ എടുത്തു...  കൽക്കത്തയിൽ വന്നിട്ട് ആദ്യമായി അവനു മെസ്സേജ് അയച്ചു....

അവധി ദിവസം ആയത് കൊണ്ട് വീട്ടിൽ ഇരുന്നപ്പോൾ ആണ് സേബിക് സെലിടെ മെസ്സേജ് വന്നെ...അവൻ ആകാംക്ഷയോടെ തുറന്നു.... എന്ത് പറ്റി സേലിക്ക്.....

നൊയലിൻ്റെ ഫോട്ടോയും അവൻ്റെ മരണത്തെ കുറിച്ച് ഉള്ള ഫോർവേർഡ് മെസ്സേ ജും... അതിനു താഴേ സെലി എഴുതിയിരിക്കുന്നു....

"എന്താ സെബി ഇപ്പൊ സമാധാന അയല്ലോ അല്ലേ.... ശപിച്ച് കൊന്നു കഴിഞ്ഞപ്പോ ആശ്വാസം ആയി കാണും... ഇനി അടുത്തവനെ അന്വേഷിക്കൂ എൻ്റെ പേരിൻ്റെ കൂടെ ചേർക്കാൻ അതാണല്ലോ ജീവിക്കാൻ ഉള്ള പ്രേജോദനം"

സെബിക്ക്  അത് വായിച്ച്  എന്ത് പറയണം എന്ന് മനസിലായില്ല....അവൻ തരിച്ചിരുന്നു....അവൻ മ രിച്ചതിനേക്കാൾ കൂടുതൽ സെബിക്ക് വേദന തോന്നിയത് സെലിയുടെ വാക്കുകൾ ആയിരുന്നു....ഇത്ര ദൂരം ഉണ്ടായിരുന്നോ എനിക്കും അവൾക്കും ഇടയിൽ. മദ്യത്തിൻ്റെ ലഹരിയിൽ ഞാൻ പറഞ്ഞുപോയി എങ്കിലും അതൊന്നും അങ്ങനെ അല്ലാ എന്ന് എനിക്കറിയാം.... പക്ഷേ എങ്ങനെ അവളെ പറഞ്ഞു മനസിലാക്കും....... ഇത്രത്തോളം ദേഷ്യം അവളുടെ മനസ്സിൽ ഉണ്ടെങ്കിൽ ഞാൻ വിചരിച്ചപോലെ എളുപ്പം അല്ല അവളെ തിരിച്ച് കൊണ്ട് വരാൻ....

സെബി ഒരുങ്ങി നോയലിൻെറ ശവസംസ്കാരത്തിന് പള്ളിയിൽ പോയി... അവൻ്റെ അമ്മയുടെയും മറ്റും വിഷമം താങ്ങാവുന്നതിലും അധികം ആയിരുന്നു.

പള്ളിയിൽ നിന്ന് തിരിച്ച് വന്ന് സെബി അവൾക് ഫോൺ ചെയ്തൂ... അവള്  കൽക്കത്ത പോയി കഴിഞ്ഞ് ആദ്യമായി ആണ് അവൻ വിളിച്ചത്.എടുക്കും എന്ന് പ്രതീക്ഷ ഇല്ല... എങ്കിലും മനസ്സ് ആഗ്രഹിച്ചു. എല്ലാ ബെല്ലും അടിച്ചെങ്കിലും കോൾ അറ്റൻഡ് ചെയ്തില്ല. പിന്നെ അവൻ മെസ്സേജ് എഴുതി.

സെലിൻ ഞാൻ രാക്ഷസനോ....  ദൈവമോ അല്ല ആരേയും ശപിക്കാൻ.... ഞാൻ നോയലിൻ്റേ ഫ്യൂനേറലിന് പോയിരുന്നു. I feel sorry for his family. അവൻ  മരിക്കാൻ ഞാൻ എന്തിന് ആഗ്രഹിക്കണം ... അവൻ ഇല്ലങ്കിൽ നീ എൻ്റെ അടുത്ത് വരുമോ?? ഇല്ലല്ലോ.... പിന്നെ എന്തിനാ സെലി..... എനിക്കറിയാം നീ വിഷമത്തിൽ പറഞ്ഞത് ആണ്... സാരമില്ല... എന്തിനെയും നമ്മൾ നേരിടണം... പ്രാർത്ഥിച്ചു ഉറങ്ങിക്കോ... വിഷമിക്കണ്ട.

സെലിൻ അവൻ്റെ മെസ്സേജ് വായിച്ച് വീണ്ടും കരഞ്ഞൂ.... പിന്നെ കുറെ പഴയ ഓർമകളിലേക്ക്  പോയി....

അതെ സമയം സെബിക്കും ഉറക്കം വന്നില്ല ....അവനും ഓർക്കുക ആയിരുന്നു....അവനെയും സെലിയേയും കുറിച്ച്......

ബന്ധുക്കളുടെയും സ്വന്ദക്കാരുടെയും ഇടയിൽ അവനെയും  സെലിയെയും കുറിച്ച് നല്ല അഭിപ്രായം ആണ്...അവർക്ക് അറിയില്ല അവരുടെ പ്രശ്നങ്ങൾ... റോസിന് മാത്രം ആണ് കുറച്ചെങ്കിലും അറിയുന്നത്.... ഇപ്പൊൾ  റോസിനോടും സെലി സംസാരിക്കില്ല... സെബിയും ഒന്നും വിട്ട് പറയില്ല....
സെബി ഓർത്തു എവിടെ ആണ് പ്രശ്നങ്ങൾ തുടങ്ങിയത്?  സേലിയെ കണ്ട നാൾ മുതൽ അവള് അവനു ഒരു അതിശയം തന്നെ ആയിരുന്നു.... എന്തിനെ കുറിച്ചും ഏതിനേ കുറിച്ചും  വ്യക്തമായ അഭിപ്രായം ഉള്ളവൾ... അത് പോലെ തന്നെ ജീവിതത്തെ  ഇപ്പോഴും പോസിറ്റീവ് ആയി  നേരിട്ട്.... ജീവിതത്തിൻ്റെ എല്ലാ സന്തോഷങ്ങളും അതിൻ്റേതായ രീതിയിൽ ആഘോഷിക്കുന്നവൾ
പലപ്പോഴും ഞാൻ അവളെ അൽഭുടത്തോടെ നോക്കിയിട്ടുണ്ട്.... അതിൽ നിന്നും തുടങ്ങിയ പ്രണയം ആയിരുന്നു.   അവളെ ആരു ഇഷ്ടപ്പെട്ടാലും  സെബിക്ക് അത് ഒരിക്കലും സഹിക്കാൻ കഴിഞ്ഞിട്ടില്ല. അവൻ്റെ സ്നേഹം അവൻ അറിയാതെ ഒരു സ്വർദ്ധതയിലേക്ക് വഴി മാറുക ആയിരുന്നു . അവള് എത് ആണുങ്ങളോട് സംസാരിച്ചാലും അവനു സഹിക്കില്ല....  അപ്പോഴൊക്കെ അവനു അതിനു ന്യായീകരണം ഉണ്ടായിരുന്നു.   ഞാൻ അവളെ ആത്മാർധമായി സ്നേഹിക്കുന്നു... അവള് മാത്രം ആണ് എൻ്റെ ജീവിതത്തിൽ ഉള്ളത്.... അപ്പോ എനിക്കും അങ്ങനെ ആഗ്രഹിക്കാൻ പാടില്ലേ.....  പിന്നെ പതിയെ പതിയെ  അവൻ അവൻ്റെ അനിഷ്ടം പുറത്ത് കാണിക്കാതെ ഉള്ളിലൊതുക്കി. കാരണം പലപ്പോഴും അവൻ്റെ അതിര് കടന്നുള്ള സ്വാർഥത അവളെ വീർപ്പുമുട്ടിച്ച്.....  അവളെ നഷ്ടപ്പെടുന്നത് അവനു ഓർക്കാൻ പോലും ആകില്ലായിരുന്നു......  അത് അവനെ വല്ലാതെ നിയന്ത്രിച്ചു നിർത്തി. അവൻ ഉള്ളിലൊതുക്കി വച്ചത് ഒരിക്കലും അവള് മനസ്സിലാക്കിയില്ല..... അവള് അവനിൽ കണ്ട മാറ്റത്തെ  വിശ്വസിച്ചു എൻ്റെ സെബി മാറി....എന്തിനെയും പക്വതയോടെ നോക്കി കാണാൻ അവൻ പഠിച്ചു എന്ന് അവള് വിശ്വസിച്ചു..... പക്ഷേ അന്ന് അവൻ വഴക്കിട്ടപ്പോൾ മാത്രം ആണ് അവള് മനസ്സിലാക്കിയത്..... എല്ലാം വെറും തൊന്നലയിരുന്ന് എന്ന്....

സെബി ഓർത്തു..... അവള് എന്നെ വിട്ടു പോയപ്പോൾ എനിക്ക് വന്ന എറ്റവും വലിയ മാറ്റവും അത് തന്നെ ആണ്.... അവളെ പൂർണമായി ഉൾകൊള്ളാൻ സാധിച്ചു... ഇപ്പൊ എൻ്റെ മനസ്സ് ആകുലതയിൽ അല്ല.. എൻ്റെ ഒപ്പം ഇല്ല എങ്കിലും എനിക്കറിയാം അവളിൽ ഞാൻ മാത്രമേ ഉള്ളൂ.... ഓർമകളിൽ നിന്നും സെബി പുറത്ത് വന്നു.... അവളുടെ ഡിപി നോക്കി... കാക്കകൂട്ടിൽ ഇരിക്കുന്ന ഒരു കുയിൽ... എന്താണാവോ അവള് ഉദ്ദേശിച്ചത്.... അത് അന്നും എനിക്ക് മനസ്സിലായിട്ടില്ല ഇന്നും മനസ്സിലാവില്ല...... ചിലപ്പോൾ ഒറ്റപ്പെട്ട കുയിലിൻ്റെ കാര്യം ആകാം... ഞാൻ അവളെ അവള് ആയിരിക്കുന്ന രീതിയിൽ ഉൾകൊണ്ട് എന്ന് അവള് എന്നറിയും ദൈവമേ....

സെബി അന്ന് ഒരു മെസ്സേജ് കൂടി അയച്ചു അവൾക്....

സെലിൻ.... എനിക്ക് നിന്നെ കാണണം.... ഞാൻ കൽക്കത്തയിൽ വരാൻ ഉദ്ദേശിക്കുന്നു.... ഞാൻ  വരും നിന്നെ കാണാൻ ..... ഇനിയും ഒരു നോക്ക് കാണാതെ സംസാരിക്കാതെ എനിക്ക് കഴിയില്ല.....  നിനക്ക് എന്നോട് വിരോധം ആയിരിക്കും പക്ഷേ എനിക്ക് സ്നേഹം മാത്രമേ ഉള്ളൂ..... പിന്നെ ഞാൻ എന്തിന് കാണാതിരിക്കണം..... നീ എൻ്റെ ഭാര്യ ആണ്.... എൻ്റെ മോൻ്റെ അമ്മ.... കാണാൻ എനിക്ക് അവകാശം ഉണ്ട്.... അത് നീ വിചാരിച്ചാലും തടുക്കാൻ കഴിയില്ല. ഇത് അവകാശവാദം അല്ല....എൻ്റെ മനസ്സിൻ്റെ മുറവിളി ആണ്.  ഞാൻ മോനെയും കൂട്ടി വരും അവനും അവൻ്റെ മമ്മായെ കാണണ്ടേ..... എന്നോടുള്ള ദേഷ്യം നീ എന്തിനാ കൊച്ചിനോട് കാണിക്കുന്നെ..... അവൻ ബോർഡ്എക്സാം എഴുതാൻ ഉള്ളത് ആണ്.... നല്ല ടെൻഷൻ ഉണ്ട് അവനു.  നീ സമധനിപിച്ചാലെ അവനു സമാധാനം അകുള്ളു.... ഒന്ന് വിളിക്കുന്നു പോലും ഇല്ലല്ലോ നീ അവനെ... അടുത്ത ആഴ്ച  ഞങൾ വരും.

മെസ്സേജ് സെൻ്റ് ചെയ്തു സെബി കട്ടിലിൽ കിടന്നു.... ഇതിൽ അവള് വീഴും.... സത്യം മാത്രം ആണ് ഞാൻ എഴുതിയത്.... ഇനി വയ്യ എനിക്ക്.....

അപ്രതീക്ഷിതമായി അഞ്ച് മിനിറ്റ് ആയപ്പോൾ അവളുടെ മറുപടി വന്നു....

എന്നെ കാണാൻ വരരുത്.... ഞാൻ ഇവിടെ ഒരു സീൻ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. റോണിടെ ബോർഡ് എക്സാം തുടങ്ങുന്നതിനു മുൻപ് അവനെ കാണാൻ ഞാൻ വരും.

സെബി ഒരു ദീർഘ നിശ്വാസം വിട്ടു..... ഭീഷണി ഏറ്റു... മോൻ്റെ പരീക്ഷക്ക് അവൾക് വരാതിരിക്കാൻ പറ്റില്ല.....
ഇനി രണ്ടു മാസം ഉണ്ട്.... സാരമില്ല..... കാത്തിരിക്കാം.

സെബി മെസ്സേജിന് മറുപടി ആയി ഒരു കിസ്സ് ഇമോജി അയച്ചു അവൻ ഫോൺ ഓഫ് ചെയ്തു.... തെറി കേൾക്കണ്ട.....

മെസ്സേജ് കണ്ട് സെലിന് ആദ്യം ദേഷ്യം വന്നു....... പിന്നെ അവള് ഒന്ന്  പുഞ്ചിരിച്ചു..

(തുടരും)

കുയിൽ പെണ്ണ്.20

കുയിൽ പെണ്ണ്.20

4.3
3477

നോയലിൻ്റെ മരണ ശേഷം സെബി എന്നും രാവിലെ ഓഫീസിൽ എത്തിക്കഴിഞ്ഞാൽ ആദ്യം  സെലിന് മെസ്സേജ് അയക്കും... പിന്നെ രാത്രി കിടക്കുന്നതിന് മുൻപ് ഒരു മെസ്സേജ് കൂടി, അവൻ ഒരിക്കലും  ഇതിന് മുടക്കം ചെയ്തില്ല... അവനു നിർബന്ധം ഉണ്ടായിരുന്നു അവള്  രാവിലെയും രാത്രിയും അവരുടെ കുടുംബത്തെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും അറിയണം എന്ന്. അത് പോലെ വിഷമം ഉണ്ടായിരുന്നു അവളെ കുറിച്ച് ഒന്നും അറിയാൻ സാധിക്കാത്തതിൽ. അന്ന് സെബി ഓഫീസിൽ നിന്നും വരാൻ കുറേ താമസിച്ചു...  അമ്മ വിഷമത്തോടെ അവനെ നോക്കി ഇരുന്നു.... സെബി വന്നപ്പോൾ അമ്മയോട് ചോദിച്ചു? അമ്മ കിടന്നില്ലെ..... ഞാൻ പറഞ്ഞിരുന്നല്ലോ ലേറ്റ് ആക