Aksharathalukal

ജന്മന്തരങ്ങളിൽ💞(പാർട്ട്‌:13)

ഇത് എന്താ ഏട്ടാ ഇങ്ങനെ പറയുന്നേ രാവിലെ സിദ്ധു ഏട്ടൻ ഒരു പെൺകുട്ടിയുടെ ഫോട്ടോ അയച്ച് തന്നു അത് ആരാന്ന് വൃന്ദേച്ചിയോട് ചോദിച്ചപ്പോ ചേച്ചിയും പറഞ്ഞു സമയമാകുമ്പോൾ സിദ്ധു ഏട്ടൻ പറയുമെന്ന്. ഞാൻ അറിയാത്ത എന്തൊക്കെയാ ഇവിടെ നടക്കുന്നെ.
എന്നോട് നിങ്ങൾക്ക് കാര്യം ഒന്ന് പറഞ്ഞാൽ എന്താ അവൾ അല്പം ദേഷ്യത്തോടെയാണ് ചോദിച്ചത്.


എന്റെ വേദു നീ ഒന്ന് സമാധാനപെട്. ഏട്ടന്റെ കുട്ടി ദേഷ്യപ്പെടാതെ.

മോളോട് വൈകാതെ തന്നെ സിദ്ധു എല്ലാം തുറന്നു പറയും നീ അതുവരെ ഒന്ന് വെയിറ്റ് ചെയ് കേട്ടോ. രാഹുൽ വേദുനെ ചേർത്ത് പിടിച്ച് പറഞ്ഞ് അവളുടെ കവിളിൽ ഒന്ന് പതിയെ തട്ടിയിട്ട് പുറത്തേക്ക് പോയി.


വേദു ഡോർ അടച്ച് ബെഡിൽ വന്നു കെടന്നു.

എന്നാലും എന്താവും ഇവർ എന്നിൽ നിന്നും മറച്ചു വെച്ചിരിക്കുന്നത്.....?

എന്താ എന്നോട് സിദ്ധു ഏട്ടൻ കാര്യം പറയാതെ.....?

ആ പെൺകുട്ടി ആരവും....?

വേദു തലപ്പുകഞ് ഓരോന്നെ ആലോചിക്കാൻ തുടങ്ങി.

അവൾ വേഗം ഫോൺ എടുത്ത് സിദ്ധു അയച്ച പെൺകുട്ടിയുടെ ഫോട്ടോ എടുത്തു നോക്കി. പെട്ടെന്നാണ് സിദ്ധുവിന്റെ കോൾ വന്നത്. അവൾ വേഗം കോൾ എടുത്തു.


ആഹ് സിദ്ധു ഏട്ടാ... എവിടെയാ വീട്ടിൽ എത്തിയോ. അവൻ എന്തെങ്കിലും പറയുന്നതിന് മുൻപേ അവൾ ചോദിച്ചു.


എന്താ സിദ്ധു ഏട്ടാ മിണ്ടാത്തെ....?

ഹലോ... സിദ്ധു ഏട്ടാ.... ഹലോ...


എന്റെ വേദു നീ ഒന്ന് എനിക്ക് മിണ്ടാൻ ഒള്ള ഗ്യാപ് താ മോളെ. എന്നാലല്ലേ എനിക്ക് എന്തേലും ഒന്ന് പറയാൻ പറ്റു.


എന്നാ എന്റെ മോൻ പറ എവിടെയാ വീട്ടിൽ എത്തിയോ.


മ്മ്... ദേ ഇപ്പൊ എത്തിയെ ഒള്ളു. ഒന്ന് ഫ്രഷ് ആയിട്ട് വേഗം വന്നതാ എന്റെ വേദുനോട് മിണ്ടാൻ.


ആണോ എന്നാ ഞാൻ ഒരു കാര്യം ചോദിച്ച ഏട്ടാൻ പറയുവോ.

എന്താടാ ചോദിച്ചോ.


ആ പെൺകുട്ടി ഏതാ...? അവൾ ആകാംഷയോടെ ചോദിച്ചു.


ഏത് പെൺകുട്ടി..?


ഇന്ന് ഫോട്ടോ അയച്ച് തന്നില്ലേ അതിൽ ഉള്ള കുട്ടി ഏതാന്ന്.


അത് ഞാൻ പിന്നെ പറയാം വേദു. നീ ഇപ്പൊ അതിനെ പറ്റി എന്നോട് ചോദിക്കരുത് പ്ലീസ്.


അത് ഏട്ടന്റെ ആരെങ്കിലും ആണോ...?


മ്മ്...

പെട്ടെന്നാണ് വേദുവിന്റെ റൂമിന്റെ ഡോറിൽ ആരോ തട്ടിയത്.


ഏട്ടാ ഇപ്പൊ വരാട്ടോ കോൾ കട്ട്‌ ചെയ്യണ്ട ആരോ വിളിക്കുന്നുണ്ട്.

മ്മ്... ആരാന്ന് നോക്കിട്ട് വാ...

അവൾ വേഗം എഴുനേറ്റ് ഡോർ തുറന്നതും മുന്നിൽ നിൽക്കുന്ന വിശാലിനെ കണ്ട് അവൾക്ക് അല്പം പേടി തോന്നി.


എന്താ വിശാലേട്ടാ ഈ നേരത്ത്...?


എനിക്ക് നിന്നോട് അല്പം സംസാരിക്കാൻ ഇണ്ട് വിശാൽ വേദുവിന്റെ മുഖത്തേക്ക് തന്നെ നോക്കികൊണ്ട് പറഞ്ഞു.


എനിക്ക് നല്ല ഷീണം ഇണ്ട് ഏട്ടൻ രാവിലെ വാ അപ്പൊ സംസാരിക്കാം.

വേദു എനിക്ക് ഇപ്പൊ തന്നെ നിന്നോട് സംസാരിക്കണം. എനിക്ക് പറയാൻ ഉള്ളത് മുഴുവൻ പറയാതെ ഞാൻ ഈ റൂമിൽ നിന്നും പോവില്ലാ.

വിശാൽ വേഗം അവളുടെ റൂമിലേക്ക് കയറി ഡോർ അടച്ച് കുറ്റി ഇട്ടു.


എന്താ വിശാലേട്ടാ ഈ കാണിക്കുന്നെ. ഞാൻ പറഞ്ഞില്ലേ എനിക്ക് ഇപ്പൊ ഏട്ടനോട് സംസാരിക്കാൻ പറ്റില്ലാന്ന്. മര്യാദക്ക് എന്റെ റൂമിൽ നിന്നും പോവാൻ നോക്ക്. എന്ത് സംസാരിക്കാൻ ഉണ്ടെങ്കിലും നാളെ രാവിലെ സംസാരിക്കാം.

അപ്പൊ നിനക്ക് എന്നോട് ഇപ്പൊ സംസാരിക്കാൻ പറ്റില്ല അല്ലെ.

ആഹ്... അതെ.

ആ സിദ്ധാർഥ് വന്നിട്ട് പോയതിന്റെ ഷീണം ആണോ നിനാക്ക് വിശാൽ ഒരു വശ്യമായ ചിരിയോടെ അവളോട് ചോദിച്ചു.

ച്ചേ...താൻ ഇത്രക്ക് ചീപ്പ്‌ ആണെന്ന് ഞാൻ അറിഞ്ഞില്ല അവൾ അവനിൽ നിന്നും മുഖം തിരിച്ചു.


എന്നാൽ ഫോണിലൂടെ ഇതെല്ലാം കേട്ടുകൊണ്ടിരുന്ന സിദ്ധുവിന് ദേഷ്യം വന്നു അവൻ കോൾ കട്ട്‌ ചെയ്തു നേരെ റൂമിൽ ഇരുന്ന ഫ്ലവർവേസ് നിലത്തേക്ക് എറിഞ്ഞു.എന്നിട്ട് തന്റെ ബൈക്കിന്റെ കീയും എടുത്ത് പുറത്തേക്ക് ഇറങ്ങി.

***

അവൻ എന്തിനാ നിന്റെ റൂമിൽ വന്നത് വിശാൽ ദേഷ്യത്തോടെ വേദുവിനെ അവന് നേരെ തിരിച്ചു നിർത്തികൊണ്ട് ചോദിച്ചു.


എന്റെ റൂമിൽ എനിക്ക് ഇഷ്ടമുള്ളവര് വരും അതിന് തനിക്ക് എന്താ. താൻ എന്തിനാ എന്റെ കാര്യതിൽ ഇടപേടുന്നത്.


ഞാൻ നിന്റെ വിശാലേട്ടനല്ലേ വേദു. നിനക്ക് ഇപ്പൊ ഞാൻ ആരും അല്ലാതായോ. അതാണോ നീ എന്നോട് ഇങ്ങനെ പെരുമാറുന്നത്.


ഒന്ന് നിർത്തുന്നുണ്ടോ തന്റെ മേലുള്ള വിശാലിന്റെ പിടി വിടിച്ചുകൊണ്ട് വേദു ദേഷ്യപ്പെട്ടു.


വിശാലേട്ടൻ എന്നോട് എന്തോ പറയാൻ വന്നതല്ലേ. എന്താന്ന് വെച്ച പറഞ്ഞോ ഞാൻ കേൾകാം.


വിശാൽ പതിയെ വേദുവിന്റെ അടുത്തേക്ക് നടന്നു.


വിശാലേട്ടൻ എന്താ ഈ കാണിക്കുന്നെ മാറിനിക്ക്.


വിശാൽ പതിയെ വേദുവിന്റെ തോളിലേക്ക് കൈ വെച്ചതും പെട്ടെന്ന് ബാൽക്കണിയുടെ അവിടെ എന്തോ സൗണ്ട് കേട്ട് വിശാലും വേദുവും അവിടേക്ക് നോക്കി. അവിടെ ദേഷ്യത്തോടെ നിൽക്കുന്ന സിദ്ധുവിനെ കണ്ടതും വിശാലിന് ഒരു ഭയം തോന്നി. അവൻ പതിയെ വേദുവിന്റെ തോളിലേക്ക് വെക്കാൻ തുടങ്ങിയ കൈ പതിയെ പിൻവലിച്ചു.


വേദു വേഗം തന്നെ സിദ്ധുവിന്റെ അടുത്തേക്ക് പോയി അവനെ കെട്ടിപിടിച്ചു. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.


അവൻ ഉപദ്രവിച്ചോ വേദു. സിദ്ധു അവളെ ചേർത്ത് പിടിച്ചുകൊണ്ട് ചോദിച്ചു.


അവൾ ഇല്ല എന്ന് തലയിട്ടി.


പെട്ടെന്ന് ഡോറിൽ ആരോ തട്ടുന്ന ശബ്‌ദം കേട്ട് വേദു സിദ്ധുവിനെ ഒന്ന് നോക്കി.

വേദു പോയി ഡോർ തുറക്ക് രാഹുൽ ആവും സിദ്ധു അത് പറഞ്ഞതും വേദു പോയി ഡോർ തുറന്നു.


വേദു ഡോർ തുറന്നപ്പോ ദേഷ്യത്തോടെ നിൽക്കുന്ന രാഹുലിനെയും അവന് പിന്നിലായി നിൽക്കുന്ന വൃന്ദയെമാണ് കണ്ടത്.


രാഹുൽ വേദുവിനെ ഒന്ന് നോക്കിയിട്ട് റൂമിന് അകത്തേക്ക് കയറി.


വിശാൽ നിനക്ക് എന്താ ഈ റൂമിൽ കാര്യം. സിദ്ധു ദേഷ്യത്തോടെ വിശാലിനു അടുത്തേക്ക് വന്നുകൊണ്ട് ചോദിച്ചു.


ഞാൻ വേദുവിനോട് ഒരു കാര്യം പറയാൻ വേണ്ടി വന്നതാ അവൻ അല്പം ഇഷടാകുറവോടെ പറഞ്ഞു.


അത് ഞാൻ വന്നപ്പോ കണ്ടായിരുന്നു. ഇനി നീ ഒരിക്കൽ കൂടെ എന്റെ പെണ്ണിന്റെ ദേഹത്ത് കൈ വെക്കാൻ നോക്കിയാൽ.... സിദ്ധു അത്രയും പറഞ്ഞ് വിശാലിന്റെ ഷർട്ടിന്റെ കോളറിൽ കയറി പിടിച്ചു.


സിദ്ധു... വേണ്ടാ വിട്ടേക്ക് രാഹുൽ അവനെ പിടിച്ച് മാറ്റി.

പക്ഷേ സിദ്ധുവിന് ദേഷ്യം മാറുന്നുണ്ടായിരുന്നില്ല.


നിനക്ക് എന്താ ഈ രാത്രി വേദുവിനോട് പറയാൻ ഉള്ളത്. ഇപ്പൊ പറഞ്ഞോ ഞങ്ങൾ കൂടെ കേൾക്കട്ടെ രാഹുൽ വിശാലിന്റെ തോളിലൂടെ കൈയിട്ടുകൊണ്ട് ചോദിച്ചു.


നിനക്ക് ശ്രെദ്ധയെ അറിയുമോ വിശാൽ സിദ്ധു അത് ചോദിച്ചതും വിശാൽ ഞെട്ടി അവൻ  നോക്കി.


ശ്രെദ്ധ അവളെ നിങ്ങൾക്ക് എങ്ങനെ അറിയാം വിശാൽ തന്റെ സങ്കടം പുറത്ത് കാണിക്കാതെ അവരെ നോക്കി.


അപ്പൊ നിനക്ക് അറിയില്ലേ ശ്രെദ്ധ ദേ ഈ നിൽക്കുന്ന സിദ്ധുവിന്റെ അനിയത്തിയ രാഹുൽ അത് പറഞ്ഞതും വിശാൽ ശെരിക്കും ഞെട്ടി.


വിശാൽ എനിക്ക് അറിയണം ശ്രെദ്ധ ആയിട്ട് നിന്റെ ബന്ധം എന്തായിരുന്നു എന്റെ മോൾക്ക് എന്താ സംഭവിച്ചത് എനിക്ക് എല്ലാം അറിയണം വിശാൽ. സിദ്ധു തന്റെ ദേഷ്യം ഒന്ന് കണ്ട്രോൾ ചെയ്ത്കൊണ്ട് പറഞ്ഞു.


ഞാൻ പറയാം ശ്രെദ്ധ എന്റെ ആരായിരുന്നു എന്ന്...

തുടരും....
സഖി🧸💞

ജന്മന്തരങ്ങളിൽ💞(പാർട്ട്‌:14)

ജന്മന്തരങ്ങളിൽ💞(പാർട്ട്‌:14)

4.7
9024

വിശാൽ എനിക്ക് അറിയണം ശ്രെദ്ധ ആയിട്ട് നിന്റെ ബന്ധം എന്തായിരുന്നു. എന്റെ മോൾക്ക് എന്താ സംഭവിച്ചത് എനിക്ക് എല്ലാം അറിയണം വിശാൽ. സിദ്ധു തന്റെ ദേഷ്യം ഒന്ന് കണ്ട്രോൾ ചെയ്തുകോണ്ട് പറഞ്ഞു. ഞാൻ പറയാം ശ്രെദ്ധ എന്റെ ആരായിരുന്നു എന്ന്. വിശാൽ പറയുന്നത് കേൾക്കാനായി എല്ലാവരും അവനെ തന്നെ നോക്കി ഇരുന്നു. വിശാൽ എല്ലാവരെയും ഒന്ന് നോക്കിയിട്ട് പറയാൻ തുടങ്ങി. **** ഞാൻ ബാംഗ്ലൂർ മെഡിക്കൽ കോളേജിൽ ലെക്ചറായി പഠിപ്പിക്കാൻ കേറിയ ആദ്യ ദിവസം.അന്നാണ് ഞാൻ ആദ്യമായി ശ്രെദ്ധയെ കണ്ടത്. (നമ്മുക്ക് ആ ദിവസത്തേക്ക് പോകാം) വിശാൽ കോളേജിന്റെ ഗേറ്റ് കടന്ന് അകത്തേക്ക് കയറിയപ്പോൾ ആദ്യം കണ്ടത് ക