Aksharathalukal

കുയിൽ പെണ്ണ്.20

നോയലിൻ്റെ മരണ ശേഷം സെബി എന്നും രാവിലെ ഓഫീസിൽ എത്തിക്കഴിഞ്ഞാൽ ആദ്യം  സെലിന് മെസ്സേജ് അയക്കും... പിന്നെ രാത്രി കിടക്കുന്നതിന് മുൻപ് ഒരു മെസ്സേജ് കൂടി, അവൻ ഒരിക്കലും  ഇതിന് മുടക്കം ചെയ്തില്ല... അവനു നിർബന്ധം ഉണ്ടായിരുന്നു അവള്  രാവിലെയും രാത്രിയും അവരുടെ കുടുംബത്തെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും അറിയണം എന്ന്. അത് പോലെ വിഷമം ഉണ്ടായിരുന്നു അവളെ കുറിച്ച് ഒന്നും അറിയാൻ സാധിക്കാത്തതിൽ.

അന്ന് സെബി ഓഫീസിൽ നിന്നും വരാൻ കുറേ താമസിച്ചു...  അമ്മ വിഷമത്തോടെ അവനെ നോക്കി ഇരുന്നു....

സെബി വന്നപ്പോൾ അമ്മയോട് ചോദിച്ചു?

അമ്മ കിടന്നില്ലെ..... ഞാൻ പറഞ്ഞിരുന്നല്ലോ ലേറ്റ് ആകും എന്ന്. ഓഫീസിൽ കുറച്ച് ജോലി ഉണ്ടായിരുന്നു.

ഞാൻ എങ്ങനാ കിടക്കുന്നത്... പിന്നെ നിനക്ക് ആഹാരം ആരു എടുത്ത് തരും.

അത് സാരമില്ല അമ്മ...  ഞാൻ എടുത്ത് കഴിച്ചേനെ...... ഇങ്ങനെ ഉറക്കം ശരി ആയില്ലെങ്കിൽ അമ്മക്ക് അസുഖം വരും..

സാരമില്ല മോനെ, അവൾക് ഇതൊന്നും അറിയണ്ട... അവിടെ സുഖം ആയി ഇരുന്നാൽ മതി .... എന്ന് തീരുമോ അവളുടെ പിണക്കം.....  ഇത് കുറേ അധികം ആയി പോയി. പെണ്ണിൻ്റെ അഹങ്കാരം അല്ലാതെന്ത് പറയാനാ...

സാരമില്ല അമ്മ... മോൻ്റെ എക്സാം ആകുമ്പോൾ അവള് വരും . പിന്നെ എന്ത് ചെയ്താലും ഞാൻ വിടില്ല.... അത് ഞാൻ ഉറപ്പിച്ചു, അമ്മ നോക്കിക്കോ...

അതാ മോനെ, എനിക്കും വയ്യ.....  പ്രായം ആയില്ലേ? ഇനി അങ്ങ് നാട്ടിൽ പോകണം എന്നാണ്.   അവളും ഇല്ലാതെ , അവള് വിളിച്ചാലും ഇപ്പൊ ഒന്നും അധികം സംസാരിക്കില്ല.. പറയുന്നത് മൂളി കേൾക്കും. പിന്നെ എന്തെങ്കിലും ചോദിച്ചാൽ മറുപടി പറയും.... ഒന്ന് കാണാൻ പോലും ഒക്കുന്നില്ല.....

സാരമില്ല അമ്മ... നമുക്ക് വഴി ഉണ്ടാക്കാം.....

എന്ത് വഴി... എൻ്റെയും നിൻ്റെയും ഒക്കെ വിധി... കൊച്ചിനെ പോലും അവള് ഓർത്തില്ലല്ലോ...

സെബി പിന്നെ ഒന്നും പറഞ്ഞില്ല... പെട്ടന്ന് തന്നെ സെലിന് മെസ്സേജ് അയച്ചു...

അമ്മക്ക് നല്ല സുഖം ഇല്ല... നിന്നെ കാണാൻ ആഗ്രഹം ഉണ്ട്... ഞാൻ വീഡിയോ കോൾ ചെയ്യാം... ദൈവത്തെ ഓർത്ത് അറ്റൻഡ് ചെയ്യണം...

സേലി മെസ്സേജ് വായിച്ചു... അവൻ രാത്രി മെസ്സേജ് എന്താ വിടാത്തത് എന്ന് വിഷമിച്ച് ഇരുന്നപ്പോൾ ആണ് വീഡിയോ  കോൾ  ചെയ്യും എന്ന മെസ്സേജ് വന്നത്.....

ദൈവമേ അമ്മക്ക് എന്ത് പറ്റി?? കാത്തോളണേ....

സെലിക്ക് സമാധാനം ഇല്ലായിരുന്നു... അവള് ഉടനെ തന്നെ സെബിക്ക് വീഡിയോ കോൾ ചെയ്തു... സെബി കുളിച്ച് ഇറങ്ങിയതാണ്.... അവൻ പെട്ടന്ന് കോൾ അറ്റൻഡ് ചെയ്തു....

സെബി ഒരു മുണ്ട് മാത്രം ആയിരുന്നു വേഷം... സെലി ഓർത്ത് .... ഇതെന്ത് കോലം... ഞാൻ ഇല്ലാന്ന് കണ്ടപ്പോ ഇപ്പൊ ഷട്ടും ഇടറില്ലെ.... അവള് അവനെ ഒന്ന് സൂക്ഷിച്ച് നോക്കി... അവനു അറിയാം ഷർട്ട് ഇല്ലാതെ നില്കുന്നത് അവൾക് ഇഷ്ടം അല്ല...

അവൻ  അവളെ നോക്കി കാണുക ആയിരുന്നു... നന്നായി ക്ഷീണിച്ച് ഇരിക്കുന്നു.. മുഖത്ത് പണ്ട് ഉണ്ടായിരുന്ന പ്രസരിപ്പ് ഇല്ല..... കണ്ണുകളിൽ വിഷാദം നന്നായി അറിയുന്നുണ്ട്... എങ്കിലും സിബിയെ കണ്ടപ്പോൾ അ മിഴികൾ ഒന്ന് വിടർന്നില്ലെ  .....     ഓ!! തോന്നിയതയിരിക്കും....

സെബി അമ്മക്ക് എന്ത് പറ്റി?

പേടിക്കാൻ ഒന്നും ഇല്ല.... നിന്നെ കാണണം എന്ന് ഒരു ആഗ്രഹം പറഞ്ഞു...

അമ്മക്ക് ഫോൺ കൊടുത്തേ.....

സെലി ഞാൻ കുളി കഴിഞ്ഞ് ഇറങ്ങിയത് ആണ് ..... ഒരു മിനിറ്റ് ഷർട്ട് ഇട്ടിട്ടു വെളിയിൽ പോകാം...

സെലി മറുപടി ഒന്നും പറഞ്ഞില്ല എങ്കിലും അവനെ നോക്കി ഇരുന്നു.....അവൻ ഒരു കയ്യിൽ ഫോണും ആയി പോയി ഷർട്ട് എടുക്കുന്നതും മുടി ചീകി ഒതുക്കി വക്കുന്നതൂം...  സെലി ഓർത്തു... റൂം അടുക്കി വച്ചിട്ടുണ്ട്....

സേലി നീ റോണിടെ എക്സാം തുടങ്ങുന്നതിനു മുൻപ് വരുമോ?

ഹൂം....

നീ ഡിന്നർ കഴിച്ചോ?

ഹൂം...

എന്താ ഹും മാത്രമേ ഉള്ളോ... പറയാൻ ഒന്നും ഇല്ലെ?

അതിനു സെലിൻ മറുപടി പറഞ്ഞില്ല....

ഷർട്ട് ഇട്ടു സെബി ബെഡിൽ വന്നിരുന്നു....

സെലി എങ്ങനെ സധിക്കുന്നടി ഞാൻ ഇല്ലാതെ? നിനക്ക് എൻ്റെ ഓർമ വരാറില്ല അല്ലേ.....  എനിക്ക് വയ്യ സെലി.... ഞാൻ തളർന്നു.... ഇനി എങ്കിലും ഒന്ന് ക്ഷമിച്ചൂടെ.... നിന്നെ കെട്ടിപിടിച്ചു ഉറങ്ങിയിട്ട് എത്ര കാലം ആയി സെലി.... മുത്തേ പ്ലീസ് വാടി........ നിൻ്റെ സെബി അല്ലേ.....അവൻ്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി... സെലിയുടെ കണ്ണുകളും നിറഞ്ഞ് അവള് അത് മറച്ചു.... അവൾക്കും നല്ല വിഷമം ഉണ്ടായിരുന്നു....
സെലിൻ പറഞ്ഞു...

അമ്മക്ക് കൊടുത്തേ.....

എന്താ എന്നെ കാണുന്നത് തന്നെ അരോചകം ആണോ.... ഇപ്പൊ തോന്നുന്നുണ്ടോ വേണ്ടായിരുന്നു എന്ന്......  ഞാനും ആയി ഉള്ള വിവാഹം വേണ്ടായിരുന്നു  എന്ന്.... എനിക്ക് ഇവിടെ എല്ലാവരും ഉണ്ട് .... നീ ആണ് ഒറ്റക്ക് എനിക്കറിയാം.....

സെബി പ്ലീസ്  അമ്മക്ക് കൊടുക്ക് എനിക്ക്  വേറെ ഒന്നും പറയാൻ ഇല്ല.....

പറയണ്ട.... ഞാൻ ഒന്ന് നന്നായി നിന്നെ കണ്ടോട്ടെ..... ഇതിന് ഇടക്ക് വെച്ച് ഞാൻ മരിച്ചു പോയാൽ എന്തു ചെയ്യും നീ.....

സെബി... അമ്മാക് ഫോൺ കൊടുത്തേ .... തമാശ വേണ്ട....

കൊടുക്കാം..... പിന്നെ ഇപ്പൊ നിനക്ക്   പേടി ഉണ്ട്.... അല്ലങ്കിൽ നീ പറഞ്ഞേനെ.... മരിച്ചാൽ എന്താ....കുഴിച്ചിട്ടു ഞാൻ വേറെ കേട്ടും എന്ന്...

സെബിയുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു....

അമ്മക്ക് കൊടുക്കാം..

കുറേ നേരം അമ്മയുമായി കരച്ചിലും   പറച്ചിലും ആയിരുന്നു... റോണി ഉറങ്ങിയത് കൊണ്ട് ആരും അവനെ വിളിച്ചില്ല....

അമ്മ ഇനി വെക്കട്ടെ? നാളെ ഓഫീസ് ഉണ്ട്.....

മാറി ഇരുന്നു സെബി അവളെ തന്നെ നോക്കുന്നുണ്ടായിരുന്നു... അവളും കണ്ട് അമ്മയോട് പറയുന്ന കര്യങ്ങൾ എല്ലാം കേട്ട് ഇരിക്കുന്നത്

പെട്ടന്ന് സെബി ഫോൺ വാങ്ങി.... റൂമിൽ പോയി..... അവൾക്കും കോൾ കട്ട് ചെയ്യാൻ പറ്റിയില്ല.....

ഡീ നീ ഇപ്പൊ ചിരിക്കാറില്ലെ.... ഇത്രയും നേരം സംസാരിച്ചിട്ടു നീ ഒന്ന് ചിരിച്ച് കണ്ടില്ലല്ലോ....

സേലി അവനെ ഒന്ന് കൂർപ്പിച്ച് നോക്കി....

നോക്കി പെടിപ്പികതെ ഉണ്ടക്കണ്ണി.... കണ്ണ് മാത്രം അത് പോലെ ഉണ്ട്.... ഭദ്ര കാളിടെ....

അത് കേട്ട് സേലി ഒന്ന് ചിരിച്ചു....

അമ്മേ ഭാഗ്യം ഒന്ന് ചിരിച്ചല്ലോ....

സെബി വെക്കട്ടെ

എന്താ നിനക്ക് വയ്യേ.... വന്നൊടി?

സെലിൻ അവനെ വീണ്ടും ഉരുട്ടി നോക്കി....

നീ കണ്ണ് ഉരുട്ടണ്ട.... നിന്നെ കണ്ടാൽ എനിക്ക് അറിയാം .... വയറ് വേദന ഉണ്ടോ സേലി?

അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി...  അ നാളുകൾ അവൾക്ക് ഓർമ വന്നു അവൻ ഉറങ്ങാതെ അവളുടെ വയറ് തടവി കൊടുക്കുന്നത്..... അവള് അവനെ ഉറങ്ങാൻ സമ്മതിക്കാത്തത്.... എനിക്ക് വേദന കാരണം ഉറക്കം വരുന്നില്ല അത് കൊണ്ട്  സെബിയും  ഉറങണ്ട എന്ന് പറയുന്നത്..... പാവം ഒന്നും പറയാതെ അവൾക് കൂട്ടിരിക്കും.... എല്ലാം ഓർത്തിട്ട് സെലിന് സഹിച്ചില്ല......

ബൈ.....

പെട്ടന്ന് സെലിൻ ഫോൺ കട്ട് ചെയ്തു...

അവനും അവളും കുറേ നല്ല ഓർമകളിലേക്ക് ചേക്കേറി.... രാത്രിയുടെ അവസാന യാമത്തിൽ ഉറക്കം അവരെ പുണർന്നു....

ദിവസങ്ങൾ കടന്നു പോയി... മറ്റു വ്യത്യാസം ഒന്നും ഇല്ലാതെ ഇപ്പോഴും  സെബി രാവിലെയും വൈകിട്ടും അവൾക് മെസ്സേജ് അയച്ചു... അവള് ഒരിക്കൽ പോലും മറുപടി അയച്ചില്ല...... റോണി ഇന്നു വരെ അവളെ കോണ്ടാക്റ്റ് ചെയ്യാൻ ശ്രമിച്ചില്ല..... അതായിരുന്നു  സെലിൻ്റെ വലിയ ദുഃഖം......

അന്ന് രാവിലെ സെലിൻ എന്തോ ദുസ്വപ്നം കണ്ടാണ് ഉണർന്നത്.... ഒന്നും അവൾക് ഓർമ ഇല്ല എങ്കിലും അത് ഒരു നല്ല സ്വപ്നം ആയിരുന്നില്ല എന്ന് അവൾക് ഓർമ ഉണ്ട്....      രാവിലെ തന്നെ  അവള് അമ്മയെ വിളിച്ചു........

ലാൻഡ് ലൈൻ ഫോൺ അടിച്ചപ്പോൾ അവൾക് സംശയം ഉണ്ടായിരുന്നു സെബി എടുക്കുമോ എന്ന്....

ഹലോ....

അമ്മ സെലിൻ ആണ്..... അവിടെ എന്താ വിശേഷം?

ഒന്നുമില്ല മോളെ സെബി പോകാൻ ഒരുങ്ങുന്നു... റോണി സ്കൂളിൽ പോയി.....മോള് ഇന്ന് ഓഫീസിൽ പോകുന്നില്ലേ?

ഉണ്ട് അമ്മേ... രാവിലെ എന്തോ വല്ലാതെ അതാ വിളിച്ചത്....

അകത്തു നിന്നും വന്ന സെബി ചോദിച്ചു....  ആരാ അമ്മാ

സെലിൻ ആണ് മോനെ..... സെലിൻ ഞാൻ സിബിക്ക് കൊടുക്കാം

വേണ്ട അമ്മ....എനിക്ക് ഓഫീസിൽ പോകാൻ നേരമായി.....

സെലിൻ പെട്ടന്ന് ഫോൺ കട്ട് ചെയ്തു....

സെബിക്ക്   വിഷമം ഉണ്ടായി എങ്കിലും  അവൻ ഒന്ന് ചിരിച്ചു..... അവള് സംസാരിക്കില്ല.....

സെലി ഓഫീസിൽ ഇരുന്നപ്പോൾ ഒരു 11 മണി കഴിഞ്ഞു അവളോർത്തു.....രാവിലെ സെബി എടുക്കുന്നതിന് മുൻപ് കോൾ കട്ട് ചെയ്തത് കൊണ്ട് ഇന്ന് മെസ്സേജ് അയച്ചില്ല... വാശി ഒക്കെ തുടങ്ങിയലോ......

കുറേ കഴിഞ്ഞ് അവൾക് സെബിയുടെ കോൾ വന്നു......നാലോ അഞ്ചോ മിസ്ഡ് കോൾ വന്നു എങ്കിലും അവള് അറ്റൻഡ് ചെയ്തില്ല.....

അപ്പോഴാണ് സെബി യുടെ മെസ്സേജ്  വന്നത്......
\" please pick the phone this Is Roni......it is urgent\"

സേലി പെട്ടന്ന്  സെബിയുടെ ഫോണിൽ വിളിച്ചു.....

ഹലോ... റോണി മോനെ....

മമ്മ... പപ്പ... ആക്സിഡൻ്റ്.....

റോണി... എന്താ മോനെ

പിന്നെ അവന് ഒന്നും പറയാൻ സാധിച്ചില്ല... അവൻ്റെ കരച്ചിൽ മാത്രം കേട്ട്....

റോണി.... മോനെ റോണി...

സെലി ഭയന്ന് വിറക്കാൻ തുടങ്ങി.....

പെട്ടന്ന് ആണ് മറ്റാരോ ഫോൺ എടുത്തത്......

ഹലോ സെലിൻ ഞാൻ സെബിടെ ഫ്രണ്ട് തോമസ്.....

തോമസ് ചേട്ടാ എന്ത് പറ്റി സെബിക്ക്.....

അത് സെലിൻ നീ വരാൻ നോക്ക്..... അവനു ഒരു ആക്സിഡൻ്റ് .... രാവിലെ ഓഫീസിൽ പോകുന്ന വഴി.....കുറച്ച് സീരിയസ് ആണ്.... ഒരു ഓപ്പറേഷൻ വേണം.

പിന്നെ തോമസ് ചേട്ടൻ പറഞ്ഞത് ഒന്നും സെലിൻ കേട്ടില്ല... അവളുടെ കയ്യിൽ നിന്ന് ഫോൺ ഊർന്നു താഴേക്ക് വീണിരുന്നു.

സെലിൻ സീറ്റിലേക്ക് ഇരുന്നു... അവളുടെ മുൻപിൽ എല്ലാം കറങ്ങുന്ന പോലെ തോന്നി അവൾക്....

സെലിൻ ഹോസ്പിറ്റലിൽ  എത്തിയപ്പോഴേക്കും  രാത്രി ആയിരുന്നു...... തോമസ് ചേട്ടൻ പുറത്ത് കാത്ത് നിൽക്കുന്നുണ്ടായിരുന്നു...... അവള് ഐസിയുവിൻ്റെ മുന്നിലേക്ക് ഓടുക ആയിരുന്നു.... അവിടെ അവള് കണ്ട് റോണി ചേച്ചിടെ മടിയിൽ തല വച്ച് കിടക്കുന്നു.....

സെലിൻ ഓടി ചെന്ന് റോണിയെ കെട്ടിപിടിച്ചു... അവൻ അവളുടെ തോളിൽ മുഖം അമർത്തി അവൻ്റെ മമ്മയെ കെട്ടിപിടിച്ചു കരഞ്ഞ്.....

മമ്മ .... പപ്പ....

ഒന്നും ഇല്ല മോനെ... പപ്പാക്കു ഒന്നും ഇല്ല.....

സെലിൻ തോമസ് ചേട്ടനോട് പറഞ്ഞു .... എനിക്ക് സിബിയെ ഒന്ന് കാണണം.

സെലിൻ നീ കരയാതെ... ഇപ്പൊ ഓപെറേഷൻ കഴിഞ്ഞ്  ഒബ്സർവേഷനിൽ ആണ്.... ആരെയും കാണിച്ചില്ല..... ഡോക്ടർ പറഞ്ഞത് കുഴപ്പം ഇല്ലാ എന്നാണ്.... നമുക്ക് പ്രാർഥിക്കാം....

സെലിൻ ചേച്ചിയുടെ തോളിൽ തല വച്ച് കിടന്നു അപ്പോഴും റോണിടെ വിരലുകൾ അവള് മുറുക്കി പിടിച്ചിരുന്നു.....

സെലിൻ ഓർത്തു..... ഇന്ന് സെബി  വിളിച്ചപ്പോൾ സംസാരിക്കാൻ തോന്നിയില്ല.... കഷ്ടം.....

അവള് റോണിയെയും പിടിച്ച് ഹോസ്പിറ്റലിലെ ചാപ്പലിൽ പോയി അവിടെ ഇരുന്നു കുറേ കരഞ്ഞൂ..മാതാവിനോട് പ്രാർത്ഥിച്ചു....

അപ്പോഴാണ് ചേച്ചി ഓടി വന്നു പറഞ്ഞത് സെബിക്ക് ബോധം വീണു.... സെലിയെ അന്വേഷിക്കുന്നു...

സെലി ഐസിയുവിലേക്ക് ഒടി....  ഡോറിൻ്റെ  മുന്നിലെത്തിയപ്പോൾ അവളൊന്നു നിന്ന്.....

മോനെ റോണി നീ കേറി കണ്ടോ..... മമ്മ പിന്നെ കണ്ടോളാം....

അവൻ മമ്മയെ കെട്ടിപിടിച്ചു പറഞ്ഞു ... വേണ്ട മമ്മ..... ഞാൻ പിന്നെ കണ്ടോളം....

പിന്നെ ഒന്നും ഓർത്തില്ല.... സെലി പെട്ടന്ന് ഉള്ളിലേക്ക് പോയി.

അവള് കണ്ട് സെബിയുടെ തലയിൽ വലിയ ഒരു കേട്ട്, ഒരു കയ്യും ഒരു കാലും പ്ലാസ്റ്റർ ഇട്ടിരിക്കുന്നു..... മുഖത്തും ഉണ്ട് ചെറിയ മുറിവുകൾ......

അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി.... സെലി അവൻ്റെ അടുത്ത് പോയി നിന്നു. അവനെ തന്നെ നോക്കി.... പതിയെ അവൻ കണ്ണ് തുറന്നു.... അവളെ കണ്ട് അവൻ്റെ  കണ്ണ്കളിൽ നിന്നും കണ്ണുനീർ അവൻ്റെ  രണ്ടു ചെവിയുടെ ഭാഗത്തേക്ക് ഒഴുകി

സെലിൻ അവൻ്റെ വിരലിൽ പിടിച്ച്......

സെബി ഒന്ന് കണ്ണടച്ച് കാണിച്ചു....

എനിക്ക് കുഴപ്പം ഇല്ല... ഞാൻ ഓർത്തു ഏതോ നഴ്സ് കൊച്ച് സേലിടെ പെർഫ്യൂം ഇട്ടു എൻ്റെ അടുത്ത് വന്നതാണെന്ന്.... നിൻ്റെ മണം ഇപ്പോഴും മത്ത് പിടിപ്പിക്കും....

അധികം സംസാരം വേണ്ട സെബി... അടങ്ങി കിടക്കു

ഓഹോ... ഭരണം തുടങ്ങിയോ നീ?

നഴ്സ് വന്നു അധിക നേരം നിൽക്കണ്ട എന്ന് പറഞ്ഞപ്പോൾ സെലിൻ പോകാനായി തിരിഞ്ഞു....

ഡീ... സെലി...

അവള് തിരിഞ്ഞു നോക്കി

ഒരു ഉമ്മ എങ്കിലും തന്നിട്ട് പോ... എത്ര നാളായി...

സെലിൻ അവൻ്റെ കണ്ണുകളിലേക്ക് നോക്കി... ഇന്നും അതേ സ്നേഹം... ആദ്യമായി അവളെ സ്നേഹം കൊണ്ട് പൊതിഞ്ഞ അതെ ഭാവം....

സെലിൻ പതിയെ അവൻ്റെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു......

ഹൂം ....ബാൻഡേജ് കെട്ടിനാണ് കിട്ടിയത് ....എന്നാലും സാരമില്ല.....

അവൻ്റെ പരാതി കേട്ട് അവള് അവൻ്റെ കവിളിൽ ഒരുമ്മ കൂടി കൊടുത്തു...

സെബിടെ കണ്ണുകൾ നിറഞ്ഞു ഒഴുകി....

സോറി മുത്തേ.....

അവള് അവനെ നോക്കി ഒന്ന് ചിരിച്ചു.....

റോണി?????

അവൻ പുറത്ത് ഉണ്ട്....

പേടിക്കണ്ട എന്ന് പറയണം... നീയും...

അവള് തല കുലുക്കി വെളിയിലേക്ക് പോയി....
ഡോക്ടർ വന്നു നാളെ അവനെ റൂമിലേക്ക് മാറ്റം എന്ന് പറഞ്ഞു..... സെലി  റോണിയെ വീട്ടിൽ പോകാൻ നിർബന്ധിച്ച്. അവൻ കേട്ടില്ല....

റൂമിൽ  ചെന്ന സെലിൻ റോണിയേ  കെട്ടിപിടിച്ചു കിടന്നു...  അവളുടെ കണ്ണുകൾ ഒഴുകികൊണ്ടെ ഇരുന്നു, അവള് പതിയെ അവൻ്റെ മുടിയിൽ തലോടി.. വർഷങ്ങളായി നഷ്ടമായ അ സ്നേഹത്തിൽ കുറേ നാളുകൾക്ക് ശേഷം അവൻ നന്നായി ഉറങ്ങി.... സെലിന് അപ്പോഴും അവൻ ആറു മാസം പ്രായം ഉള്ള റോണി ആയി തന്നെ തോന്നി.......

(തുടരും)