ഇന്നലത്തെ പോലെ തന്നെ കയ്യിൽ ഇലക്കുമ്പിളിൽ നിറയെ പാലപ്പൂക്കൾ ഉണ്ടായിരുന്നു വെള്ളമുണ്ടും ഇളം റോസ് നിറമുള്ള ഷർട്ടും ആയിരുന്നു വേഷം ചിരിക്കുമ്പോൾ കവിളിലെ നുണക്കുഴികൾ തെളിഞ്ഞു കാണാമായിരുന്നു. അല്ല മാഷേ ഞാൻ ഒരു കാര്യം ചോദിക്കട്ടെ. ചോദിക്ക്. അല്ല മാഷിന് വട്ടു വല്ലതുമുണ്ടോ. അതെന്താ അങ്ങനെ ചോദിച്ചത്. അല്ല സാധാരണ ആളുകൾ ഇഷ്ടപ്പെടുന്ന പൂക്കൾ മുല്ലപൂവും റോസാപ്പൂവും ഒക്കെ ഇതെന്താ മാഷേ പാലപ്പൂ ഒക്കെ പെറുക്കി കൊണ്ട് നടക്കുന്നത്. പാലപ്പൂ എന്താടോ കുഴപ്പം. ഒരു വല്ലാത്ത ഗന്ധം അല്ലേ അതിന് തലയൊക്കെ പെരുക്കും പിന്നെ യക്ഷിയുടെയു ഗന്ധർവ്വനില