Aksharathalukal

കൈ എത്തും ദൂരത്ത്

 ജാനകി ഡോർ തുറന്നു അകത്തേക്ക് കയറി.. കൈ കൊണ്ട് മുഖം മറച്ചു ബെഡിൽ ഇരിക്കുകയായിരുന്നു ബദ്രി..
ജാനകി പതിയെ അവന്റ അടുത്തേക്ക് നടന്നു..
കാലൊച്ച കേട്ട് അവൻ പതിയെ കൈ മാറ്റി നോക്കി... ജാനകിയെ കണ്ടതും അവന്റെ കണ്ണുകൾ വിടർന്നു... ചുണ്ടിൽ ഒരു ചിരി വന്നു... പെട്ടന്ന് എന്തോ ഓർത്തത് പോലെ ദേഷ്യം കൊണ്ട് അവന്റെ കണ്ണുകൾ ചുവന്നു..

\"നീ എന്തൊക്കയോ തീരുമാനിച്ചു എന്ന് ദിയ പറഞ്ഞു..\"അവൻ കുറച്ചു ഗൗരവത്തിൽ ചോദിച്ചു...

\"ഉം... എല്ലാവർക്കും വേണ്ടി അതാണ് നല്ലതെന്ന് തോന്നി അവൾ അവനെ നോക്കാതെ പറഞ്ഞു..
\"ഡീ കോപ്പേ...പാതി വഴിയിൽ നിർത്തനല്ല ഇത് തുടങ്ങിവെച്ചത്..... നിനക്ക് വേണ്ടി കൂടെ നില്കുന്നവർ ഒന്നും പ്രതീക്ഷച്ചിട്ടല്ല... നിന്നോടുള്ള സ്നേഹം കൊണ്ട് മാത്രമാ... നീ തോല്പിക്കുന്നത് നിന്നെ മാത്രമല്ല അവരെയും കൂടിയാ., അവരുടെ പ്രയത്നം നീ കണ്ടില്ലെന്ന് നടിക്കരുത്....

\"എന്നിട്ട് എന്താ ഉണ്ടായത് ബദ്രി.. എല്ലാവർക്കും വേദനയല്ലാതെ... ഒരു നേട്ടവും ഇല്ലല്ലോ... അവൾ അത് പറയുമ്പോൾ കണ്ണുകൾ നിറഞ്ഞിരുന്നു...

\"ഡീ ജാനു നേട്ടമുണ്ട്... ആക്രമിക്കപ്പെട്ട ഒരേ പെൺകുട്ടികളും രക്ഷപ്പെട്ടു വരുമ്പോൾ സമൂഹവും ചുറ്റുമുള്ളവരും നൽകുന്നത് അവൾ അനുഭവിച്ചതിനേക്കാൾ വലിയ മാനസിക പീഡനമാണ്...അത് അറിയാവുന്നത് കൊണ്ടാണ് ഒരു ചെറിയ കയറിലോ വിഷതിലോ സ്വപ്‌നങ്ങൾ ബാക്കി വെച്ച് പലരും പോകുന്നത്... തോൽക്കാതെ പിടിച്ചു നിന്നാൽ ഈ അവസ്ഥയിലുള്ള ഒരാൾക്ക് എങ്കിലും പോരാടാനുള്ള ഊർജ്ജമായാലോ... അവൻ പറഞ്ഞു നിർത്തി അവളെ നോക്കി..
[ അവൾ മൗനമായി അവനെ നോക്കി..
 അവളുടെ കൈകളുടെ മേൽ അവൻ കൈ കോർത്തു പിടിച്ചു..കരുതലും സ്നേഹവും നൽകികൊണ്ട് ...അവളുടെ കണ്ണുകളിലേക്ക് നോക്കി..
\"ജാനു.. ഒരുപാട് ഇഷ്‌ടമാണ് നിന്നെ..നിനക്ക് വേണ്ടി മരിക്കാൻ പോലും ഞാൻ റെഡിയാണ്...എനി നമ്മൾ പിന്നോട് ഇല്ല... അവൻ അർഹിക്കുന്ന ശിക്ഷ വാങ്ങികൊടുക്കണം ...

അവൻ പറയുന്നത് കേട്ട് അവളുടെ മിഴികൾ നിർത്താതെ ഒഴുകി.. അവൾ പെട്ടന്ന് തന്നെ അവളുടെ കൈ വേർപ്പെടുത്തി...

\"ഞാൻ ഒരുപാട് കേൾക്കാൻ ആഗ്രഹിച്ച വാക്കുകൾ ആയിരുന്നു ഇത്... എന്നാ ഇപ്പൊ ഇത് എന്നെ വല്ലാതെ നോവിക്കുന്നു.... സഖാവിന്റെ സഖി ആവാൻ കൊതിച്ച ഒരു ജാനകി ഉണ്ടായിരുന്നു.. ആ ജാനകി മരിച്ചു.. ഈ കേസ് പിൻവലിക്കാതിരിക്കാം പക്ഷെ സഖാവ് എനിക്ക് ഒരു വാക്ക് തരണം... എന്നെ മറക്കാം എന്ന വാക്ക്...

അവൾ പറയുന്നത് അവളുടെ കൈ പിടിച്ചു വലിച്ചു അവളെ അവനോട് ചേർത്ത് നിർത്തി ..താഴ്ത്തി വെച്ച അവളുടെ മുഖം അവന്റെ നേരെ ഉയർത്തി..അവളുടെ നിറഞ്ഞ കണ്ണുകളിലേക്ക് നോക്കി.
\"
ഒരു തന്തയില്ലാത്തവൻ ചെയ്ത തെറ്റിന് നീ എന്തിനാ ജാനു സ്വയം ശിക്ഷിക്കുന്നത്..നിന്നെ മറക്കണമെങ്കിൽ ഈ ബദ്രി മരിക്കണം...പക്ഷെ എന്റെ ഇഷ്ടം പറഞ്ഞു ഞാൻ നിന്നെ ശല്യം ചെയ്യില്ല... നിന്റെ മുറിവുകൾ എല്ലാ മാറി നീ എന്നാണോ മാനസികമായി ഒരുമിച്ചു ജീവിക്കാൻ തയ്യാറാകുന്നോ അന്ന് വരെ ഞാൻ വെയിറ്റ് ചെയ്യും.. അല്ലാതെ ഈ ബദ്രിയുടെ ജീവിതത്തിൽ വേറെ ഒരു പെണ്ണുണ്ടാവില്ല... പിന്നെ നീ കേസ് പിൻപാലിച്ചാൽ അവനുള്ള ശിക്ഷ ഞാൻ അങ്ങ് നടപ്പാക്കും.. എന്റെ കണക്ക് പുസ്തകത്തിൽ അവനുള്ള ശിക്ഷ മരണമാണ്...
അവൻ അത് പറയുമ്പോൾ അവൾ കണ്ടത് സ്നേഹാസമ്പന്നനായ നിഷ്കളങ്ക നിറഞ്ഞ ബദ്രിയെ ആയിരുന്നില്ല... പ്രതികാരദാഹിയായ മറ്റൊരാളായായിരുന്നു....
അവൾ ഒന്നും പറയാതെ അവനിൽ നിന്നും മാറി തിരിഞ്ഞു നടന്നു.... ഒരു തിരിഞ്ഞു നോട്ടം അവൻ പ്രതീക്ഷിച്ചെങ്കിലും അവൾ നോക്കിയില്ല... ഒരു നോട്ടം കൊണ്ട് പോലും ഒരു പ്രതിക്ഷ കൊണ്ടുക്കാൻ അവൾ തയ്യാറാലായിരുന്നു...
അവൾ പെട്ടന്ന് വാതിൽ തുറക്കാൻ നോക്കിയപ്പോൾ ആരോ പെട്ടന്ന് വാതിൽ തുറന്നു.. ജാനകിയുടെ അച്ഛനായിരുന്നു.... അദ്ദേഹം അകത്തേക്കു കയറി
..

\"എങ്ങനെ ഉണ്ട് ബദ്രി ഇപ്പൊ... അദ്ദേഹം ചോദിച്ചു...

\"ഇപ്പൊ കുഴപ്പമില്ല... കാലിനാണ് വെട്ട് കിട്ടിയത്... കുറച്ചു ദിവസം കഴിഞ്ഞാൽ മാറിക്കോളും...
[: \"പക്ഷെ എന്റെ മനസ്സിൽ ഒരു മുറിവുണ്ട്.. അത് പെട്ടെന്ന് ഒന്നും ഉണങ്ങില്ല...ഒരവസരം വന്നാൽ എല്ലാ ഞാൻ തീർക്കും.....

അച്ഛൻ പറഞ്ഞ വാക്കുകൾ കേട്ട് അവൾ നടുങ്ങി...അവൾ പെട്ടന്ന് തന്നെ ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി.നടന്നു ...

പെട്ടെന്നാണ് ഒരു പിൻവിളി കേട്ടത്...

\"ജാനകി...\"
അവൾ തിരിഞ്ഞു നോക്കി യുവിയായിരുന്നു...
അവൾ എന്താ എന്ന ഭാവത്തിൽ അവനെ നോക്കി...

\"നീ എന്ത്‌ തീരുമാനിച്ചു അവനെ ജയിലിൽ അയക്കണോ... അതോ പരലോകത്തോ...\"

അവൾ മൗനമായി അവനെ ഒന്ന് നോക്കി...

\"ഡീ ജാനകി ബദ്രി രണ്ടുകല്പിച്ചാണ്... അവന്റെ കൂടെ എന്തിനും ഞാനും ഉണ്ടാവും... പിന്നെ അവന്റെ ഇഷ്ടം അത് പെട്ടന്ന് ഒരു ദിവസം ഉണ്ടായതോ സഹതാപം കൊണ്ടോ അല്ല...തന്റെ കളിക്കൂടുക്കാരിയോട് പണ്ടേ തോന്നിയ കളങ്കമില്ലാത്ത സ്നേഹം തന്നയാണ്..

അവൻ പറയുന്നത് കേട്ട് അവൾ ഒന്നും മനസ്സിലാവാതെ അവനെ നോക്കി...
\"അതെ ജാനകി...നിന്റെ കളിക്കൂടുക്കാരൻ ബദ്രി തന്നയാണ് ഈ ബദ്രിയും....
[e:അവന്റ ഇഷ്ടം നിന്റെ വീടുക്കാർക്ക് ഇഷ്‌ടമാവില്ല എന്ന് കരുതി മാത്രമാണ് അവൻ നിന്നോട് അകലം കാണിച്ചത്... ഒരു ജോലിയായി നിന്റെ അച്ഛനോട് ആദ്യം പറഞ്ഞു അദ്ദേഹത്തിന് സമ്മതമാണേൽ മാത്രം നിന്നോട് പറയാൻ കാത്തിരിക്കുകയായിരുന്നു അവൻ....

യുവി പറയുന്നത് കേട്ട് ജാനകി ഒന്ന് തരിച്ചുപോയി... അവൾക്ക് ബദ്രിയെ കാണണമെന്ന് തോന്നി... അവൾ പെട്ടെന്ന് തന്നെ അവന്റെ റൂമിലേക്ക് ഓടി... അപ്പോൾ അവളുടെ മനസ്സിൽ ഒന്നുമിലായിരുന്നു.. പഴേ ജാനകിയായിരുന്നു അവൾ..

അവൾ ബദ്രിയുടെ റൂമിന്റെ അവിടെ എത്തിയതും അകത്തു കയറാൻ അവളെ എന്തോ പിന്തിരിപ്പിക്കുന്നത് പോലെ.. അവളുടെ നിസ്സഹായത ഓർത്ത് അവൾ അവിടെ ഭിത്തിയിൽ ചാരി നിന്നു... അപ്പോഴും അവളുടെ മിഴികൾ നിറഞ്ഞിരുന്നു...പെട്ടനാണ് ഡോർ തുറക്കുന്ന സൗണ്ട് കേട്ടത് അവൾ കണ്ണുകൾ തുടച്ചു.... അവളുടെ മുഖം കണ്ട് അവളുടെ അച്ഛന്റെ എന്താ എന്ന ഭാവത്തിൽ അവളെ നോക്കി അവൾ ഒന്നുമില്ലെന്ന് ഷോൾഡർ പൊക്കി കാണിച്ചു....
[

: രാത്രി കുറെ നേരം കണ്ണടച്ച് കിടന്നിട്ടും അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു മറിഞ്ഞു കിടന്നിട്ടും അവൾക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല... അവൾ ഓരോന്ന് ആലോചിച്ചു മനസ്സ് കലങ്ങി മറിഞ്ഞിരുന്നു..
ഞാൻ കാരണം എത്ര പേരുടെ ജീവിതമാണ് ഇല്ലാതാവാൻ പോകുന്നത് എന്ന് ആലോചിച്ചു അവൾക്ക് ഭ്രാന്ത്‌ പിടിക്കുന്നത് പോലെ തോന്നി.. അവൾ എന്തൊക്കയോ തീരുമാനിച്ചു എണീറ്റ് ഒരു ഷാൾ എടുത്ത് ഫാനിൽ കെട്ടി... ഞാൻ കാരണം എല്ലാർക്കും ബുദ്ധിമുട്ടും സങ്കടം മാത്രമേ ഉള്ളു.. അത് കൊണ്ട് ഞാൻ ഈ ലോകത്ത് നിന്ന് പോകുന്നതാണ് നല്ലതെന്ന് അവൾക്ക് ഒരു നിമിഷം തോന്നി.. അവൾ ഷാൾ കൊണ്ട് കുരുക്കുണ്ടാക്കി.. അതിൽ മുഖം ചേർത്ത് വെച്ചു കണ്ണുകൾ അടച്ചു.. ഒരു നിമിഷം തന്റെ ജീവിതത്തിന്റെ താളം തെറ്റിയ ആ ദിവസം ഓർമയിൽ വന്നു..
: പ്രിയ പറഞ്ഞതനുസരിച് അവൾ വീണ്ടും കോളേജിലേക്ക് നടന്നു.. സ്റ്റോ റൂമിന്റെ അടുത്ത് എത്തിയതും ആരോ പിടിച്ചു വലിച്ചു റൂമിൽ കയറ്റി... അപ്രതീക്ഷിതമായി വലിച്ചത് കൊണ്ട് ബാലൻസ് തെറ്റി അവളുടെ തല എന്തിനോ പോയി ഇടിച്ചു..ഇടിയുടെ ഫലമായി അവൾക്ക് ബോധം നഷ്‌ടപ്പെട്ടു...ഏറെ നേരത്തിനു ശേഷം കണ്ണ് തുറന്നപ്പോൾ എവിടെയാണെന്ന് തിരിച്ചറിയാൻ അവൾക്ക് കഴിഞ്ഞില്ല..അവളുടെ ശരീരത്തിൽ ആരുടയോ കൈകൾ ചളിക്കുന്നത് അവൾ അറിഞ്ഞു.. അത് അവനായിരുന്നു ശ്രീ ഹരി.... അവൾ അലറിവിളിച്ചപ്പോൾ അവൻ അടിവയറ്റിൽ ശക്തിയായി ചവിട്ട്.. തല വീണ്ടും ഭിത്തിയിൽ അടിച്ചു.... വീണ്ടും അബോധവസ്ഥയിലേക്ക് അവൾ വീണു.... പിന്നെ കണ്ണുകൾ തുറന്നപ്പോൾ ഹോസ്പിറ്റലിൽ ആയിരുന്നു...
ഓർമകൾ മനസ്സിൽ തെളിഞ്ഞപ്പോൾ അവൻ പെട്ടന്ന് കണ്ണുകൾ തുറന്നു.... ഇത്രയും നേരം കരഞ്ഞ കണ്ണുകളിൽ പ്രീതികരമായി കണ്ണുകൾ ജ്വലിച്ചു....
അവൾ കണ്ണാടിയുടെ മുന്നിലായി നിന്നു.. അവളോട് തന്നെ പറഞ്ഞു..
\"നീ ഇത്രയും വേദനയും നീറ്റലും അനുഭവിക്കുന്നുണ്ടേൽ നിന്നെ കളങ്കപ്പെടുത്തിയവൻ ഇതിലും വലുത് അനുഭവിക്കേണ്ടതല്ലേ...നീ മരിക്കേണ്ടതെങ്കിൽ അവൻ അതിന് മുന്നേ മരിക്കേണ്ടവനല്ലേ... ഇപ്പൊ നീ സ്വയം ഇല്ലാതായി അവനെ രക്ഷിക്കാനല്ലേ നോക്കുന്നത്...
നീ മരിച്ചാൽ നീ എന്താണ് ആഗ്രഹിക്കുന്നത്.. നിന്നെ സ്നേഹിക്കുന്നവരുടെ സമാധാനമോ.. അത് അവർക്ക് ഉണ്ടാകും എന്ന് ഉറപ്പാണോ... നീ മരിച്ചാൽ ഇതൊന്നും അല്ല ഇവിടെ സംഭവിക്കാൻ പോകുന്നത്...ഇരയാക്കപ്പെട്ട സ്വയം ഇല്ലാതായ ഒരുപാട് പെൺകുട്ടികളിൽ നിന്റെയും പേര് ചേർക്കും അത്രമാത്രം..
[ എല്ലാം അവസാനിപ്പിക്കണം.. ഞാനല്ല അവൻ...എന്നെ പോലുള്ള പെൺകുട്ടികളെ വേട്ടയാടുന്നത് അവനെ കൊണ്ട് അവസാനിപ്പിക്കണം... അതിന് അവൻ ശിക്ഷ കിട്ടുക തന്നെ വേണം....
അവൾ സ്വയം ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു.. അല്പം ശാന്തമായ ശേഷം അവൾ ബദ്രിയെ വിളിച്ചു...
ഒറ്റ റിങ്ങിൽ തന്നെ അവൻ ഫോൺ എടുത്ത്.അവൻ ഏതേലും ചോദിക്കുന്നതിന് മുന്നേ അവൾ പറഞ്ഞു....

അവനെ വെറുതെ വിടുന്നില്ല.... അത് കോടതി നൽകുമെങ്കിൽ അങ്ങനെ. അല്ല അത് ഞാൻ തന്നെ നടപ്പാക്കണമെങ്കിൽ അതിനും ഞാൻ റെഡിയാണ്....
അവൾ ഉറച്ച ശബ്ദത്തിൽ തന്നെ അത് പറഞ്ഞു..
അവളുടെ പെട്ടന്നുള്ള മാറ്റം അവനെ നടുക്കി..
\"ജാനു നീ ഒക്കയാണോ... അവൻ നേർത്ത സ്വരത്തിൽ ചോദിച്ചു...

\"നീ പേടിക്കേണ്ട ഞാൻ ഒക്കെയാണ്... കരഞ്ഞു തളരാനല്ല... കണ്ണക്കിയെ പോലെ പൊരുതനാണ് ഞാൻ ആഗ്രഹിക്കുന്നത്...\"
അവൾ പറയുന്നത് കേട്ട് അവന്റെ ചുണ്ടിൽ ചെറുതായി ഒരു ചിരി വിടർന്നു...
\"നീ തനിച്ചല്ല.. എന്തിനും ഞാൻ ഉണ്ടാവും കൂടെ..\"
അവന്റെ വാക്കുകൾ അവൾക്ക് ആശ്വാസം പകർന്നുവെങ്കിലും അവൻ പെട്ടന്ന് ഫോൺ വെച്ചു.. അല്ലങ്കിൽ അവൾ വീണ്ടും ദുർബലയാവും എന്നവൾ സംശയിച്ചു...
[8/16, 4:16 PM] അൽഹംദുലില്ലാഹ്: എല്ലാം അവസാനിപ്പിക്കണം.. ഞാനല്ല അവൻ...എന്നെ പോലുള്ള പെൺകുട്ടികളെ വേട്ടയാടുന്നത് അവനെ കൊണ്ട് അവസാനിപ്പിക്കണം... അതിന് അവൻ ശിക്ഷ കിട്ടുക തന്നെ വേണം....
അവൾ സ്വയം ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു.. അല്പം ശാന്തമായ ശേഷം അവൾ ബദ്രിയെ വിളിച്ചു...
ഒറ്റ റിങ്ങിൽ തന്നെ അവൻ ഫോൺ എടുത്ത്.അവൻ ഏതേലും ചോദിക്കുന്നതിന് മുന്നേ അവൾ പറഞ്ഞു....

അവനെ വെറുതെ വിടുന്നില്ല.... അത് കോടതി നൽകുമെങ്കിൽ അങ്ങനെ. അല്ല അത് ഞാൻ തന്നെ നടപ്പാക്കണമെങ്കിൽ അതിനും ഞാൻ റെഡിയാണ്....
അവൾ ഉറച്ച ശബ്ദത്തിൽ തന്നെ അത് പറഞ്ഞു..
അവളുടെ പെട്ടന്നുള്ള മാറ്റം അവനെ നടുക്കി..
\"ജാനു നീ ഒക്കയാണോ... അവൻ നേർത്ത സ്വരത്തിൽ ചോദിച്ചു...

\"നീ പേടിക്കേണ്ട ഞാൻ ഒക്കെയാണ്... കരഞ്ഞു തളരാനല്ല... കണ്ണക്കിയെ പോലെ പൊരുതനാണ് ഞാൻ ആഗ്രഹിക്കുന്നത്...\"
അവൾ പറയുന്ന  അവന്റ ചുണ്ടിൽ ഒരു ചിരി പടർന്നു...
\"നീ തനിച്ചല്ല.. എന്തിനും ഞാൻ കൂടെ ഉണ്ടാവും അവന്റെ വാക്കുകൾ അവൾക്ക് ആശ്വാസം പകർന്നെങ്കിലും അവൾ പെട്ടെന്ന് ഫോൺ വെച്ചു..അല്ലങ്കിൽ അവൾ വീണ്ടും ദുർഭലമായേക്കും എന്ന് അവൾ സംശയിച്ചു...

കൈ എത്തും ദൂരത്ത്

കൈ എത്തും ദൂരത്ത്

4.6
10391

 കുറച്ചു ദിവസങ്ങൾ കടന്നു പോയതിനു ശേഷമുള്ള പുലരി ഉദിച്ചത് എല്ലാവർക്കും സന്തോഷമുള്ള വാർത്തയുമയാണ്.... കേരളത്തിൽ നിന്ന് തമിഴ് നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച ഹരിയെ കേരള പോലീസ് പിടികൂടി.. അതായിരുന്നു പിന്നിട്ടുള്ള വാർത്ത....ഹരിയെ പിടികൂടിയതിന് ശേഷം കേസ് പെട്ടെന്ന് തന്നെ കോടതിയിലെത്തി...ജാനകിയും അച്ചനും കോടതിൽ എത്തുമ്പോയേക്കും ബദ്രിയും യുവിയും ഉണ്ടായിരുന്നു....\"ഡീ ജാനകി അഡ്വകേറ്റ് പലതും ചോദിക്കും.. തളരരുത്..ബദ്രി ജാനകിയോട് അത് പറഞ്ഞതും അവൾ അവനെ നോക്കി പുഞ്ചിരിച്ചു... അപ്പോഴും അവളുടെ കണ്ണുകൾ പറയുന്നുണ്ടായിരുന്നു എനി ഒരിക്കലും തളരില്ലെന്ന്...കോടതിയിൽ വെച്ച