Aksharathalukal

നിഹാരിക -6

നിഹാരിക 6

റാമിന്റെ കൈകളിൽ ആ ഹൃദയത്തുടിപ്പിൽ നിഹ മതിമറന്നു നിൽക്കുമ്പോഴാണ് അല്ലുവിന്റെ കരച്ചിൽ കേട്ടത്..

നിഹ വേഗം റാമിനെ തള്ളിമാറ്റി താഴേക്കോടി..

പുറകെ ശ്രീറാമും..

സ്റ്റെയർ ഇറങ്ങി താഴെ വന്ന നിഹ കാണുന്നത് കമഴ്ന്നു കിടന്നു കരയുന്ന അല്ലുവിനെ ആണ്..

തൊട്ടടുത്തു നിഹയുടെ ഫോൺ പൊട്ടിച്ചിതറി കിടക്കുന്നുണ്ടായിരുന്നു

\"മോളേ... അല്ലൂ... എന്താ പറ്റിയെ.. \"

നിഹ ഓടിവന്നു കുഞ്ഞിനെ വാരിയെടുത്തു..

\"നിച്ചു... നോവുന്നു..\"

അല്ലു കരഞ്ഞു കൊണ്ട് പറഞ്ഞു..

\"എവിടാ മുത്തേ നോവുന്നെ... എന്താ പറ്റിയെ.. \"

അല്ലു പതിയെ കാൽമുട്ട് തൊട്ടു കാണിച്ചു..

അവിടെ ചെറുതായി ചുമന്ന കിടക്കുന്നുണ്ടായിരുന്നു...

\"മോളു സ്റ്റെയർകേസിൽ  നിന്ന് വീണതാണോ.. \"

നിഹ ചോദിച്ചു..

ശ്രീറാം വന്നു അല്ലുവിന്റെ കാൽ പിടിച്ചു നോക്കി.. എന്നിട്ട് എടുത്തു കൊണ്ട് സെറ്റിയിൽ കിടത്തി..

\"അല്ലു മോളേ.. വേദനയുണ്ടോ?? \"

ശ്രീറാം ചോദിച്ചു..

\"പപ്പാ.. നോവുന്നു.. \"

\"ഹോസ്പിറ്റലിൽ പോകാം... വാ.. \"

ശ്രീറാം അല്ലുവിനെയും കൊണ്ട് ഹോസ്പിറ്റൽ പോകാനായി തയ്യാറെടുത്തു..

\" സാർ പേടിക്കാനൊന്നുമില്ല... കാൽ ഇടിച്ചു വീണതിന്റെ ആണ്  ഈ വേദന.. എന്റെ കയ്യിൽ ഒരു ഓയിൽമെന്റ് ഉണ്ട് ചതവിന്റെയാണ് അത് തേച്ചാൽ വേദന കുറയും ഞാനിപ്പോ എടുത്തിട്ട് വരാം...\"

\"അല്ലൂട്ടി... നിച്ചു ഇപ്പൊ വരാമേ.. \"

അത് പറഞ്ഞിട്ട് നിഹ മുകളിലേക്ക് ഓടി...

വേഗം തന്നെ മരുന്നും കൊണ്ട് താഴേക്കു വന്നു...

ശ്രീറാമിന്റെ മടിയിൽ ആയിരുന്നു മോള്..

റാമിന്റെ മുന്നിൽ മുട്ടുകുത്തിയിരുന്നു നിഹ കുഞ്ഞിന്റെ കാലിൽ മരുന്നിട്ടു തടവി കൊടുത്തു..

കുറച്ചു സമയം കഴിഞ്ഞപ്പോൾ അല്ലുവിന്റെ വേദന കുറഞ്ഞു തുടങ്ങി..

\"മോളു ഇപ്പൊ എങ്ങനുണ്ട്.. വേദനയുണ്ടോ?? \"

നിഹ ചോദിച്ചു..

\"കുഞ്ഞ് വേദന ഉണ്ട് നിച്ചു.. \"

\"ആണോടാ ചക്കരെ ഇപ്പൊ മാറൂട്ടോ.. \"

അതും പറഞ്ഞിട്ട് നിഹ അവിടെ നിന്നും എഴുന്നേറ്റു...

\"നിച്ചു പോവല്ലേ.. ബാ.. \"

വീണതോടെ അല്ലുവിന് വാശി ആയി.. എന്തിനും നിഹ വേണമെന്ന് നിർബന്ധം കാണിക്കാൻ തുടങ്ങി..

\"നിഹ ഇവിടെ ഇരുന്നോളു.. ഞാൻ മാറാം.. \"

റാം പറഞ്ഞു..

എന്നിട്ട് മോളേ അവിടെ കിടത്തിയിട്ട് എഴുനേറ്റു മാറി..

കുറച്ചു മുൻപ് നടന്ന സംഭവത്തിൽ രണ്ടുപേർക്കും പരസ്പരം നോക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു..

റാം എഴുനേറ്റു മുറിയിലേക്ക് പോയി..

അല്ലു കുഞ്ഞിന്റെ കൂടെ ഇരുന്നു.

💞💞💞💞💞💞നിഹാരിക 💞💞💞💞💞💞

അല്ലുവിനെ അവിടെ കിടത്തി മുറിയിലേക്ക് പോകുമ്പോഴും ഒരുതരം മരവിപ്പായിരുന്നു ശ്രീറാമിന്റെ മനസ്സിൽ..

മുറിയിലേക്ക് വന്ന റാം തന്റെ ബെഡിലേക്ക് വീണു..

\"എനിക്കെന്താ ദൈവമേ ഈ പറ്റുന്നെ... ഒരുപാട് പെൺകുട്ടികളെ പരിചയപ്പെടാനും അടുത്തിടപഴകാനും പറ്റിയപ്പോഴൊന്നും തോന്നാത്ത എന്തോ ഒന്ന് നിച്ചുവിനോട്... \"

അപ്പോഴാണ് റാമോർത്തത് താൻ പറഞ്ഞത് നിഹ എന്നല്ല നിച്ചു എന്നാണ്.. നിച്ചു എന്ന് വിളിക്കാൻ മാത്രം അത്രക്ക് പ്രീയപെട്ടവളായോ അവൾ തനിക്ക്..

ഓരോന്നോർത്തപ്പോൾ റാമിന് ആകെ ഭ്രാന്ത് പിടിക്കുന്നപോലെ തോന്നി..

അയാൾ തന്റെ കബോർഡ് തുറന്നു..
അതിൽ നിന്നും വോഡ്കയുടെ ഒരു ബോട്ടിൽ എടുത്തു വായിലേക്ക് കമഴ്ത്തി..

മനസ്സൊന്നു ശാന്തമായപ്പോൾ ബാൽക്കണിയിലേക്ക് ഇറങ്ങി..

എന്നിട്ട് ബാൽക്കണിയിൽ നിന്ന് പുറത്തേക്ക് നോക്കി നിന്നു.

അപ്പോൾ താഴെ ഒരു അനക്കം കേട്ട് നോക്കിയപ്പോൾ ഗാർഡനിൽ നിഹയും അല്ലുവും ഉണ്ടായിരുന്നു..

ഗാർഡനിൽ വെച്ചു നിഹ അല്ലുവിന് അത്താഴം കൊടുക്കുവായിരുന്നു...

അമ്മ സ്വന്തം കുഞ്ഞിനെ നോക്കുന്നപോലെ നിഹ അല്ലുവിനെ നോക്കുന്നത് കണ്ടപ്പോൾ റാമിന് അവളോട് വല്ലാത്തൊരിഷ്ടം തോന്നി... പക്ഷേ അത് പുറത്തേക്ക് പ്രകടിപ്പിക്കാൻ  കഴിയില്ലായിരുന്നു... റാമിന് വല്ലാത്ത നിരാശ തോന്നി...

അല്ലു വീണതോന്നുമായിരുന്നില്ല റാമിന്റെ മനസ്സിൽ ഉണ്ടായിരുന്നത്.. നിഹയുടെ സാന്നിധ്യം ആയിരുന്നു അയാളെ വേദനിപ്പിച്ചത്..

നിഹയിൽ നിന്ന് റാം കണ്ണെടുക്കാതെ നോക്കി നിന്നു...

റാം അവിടെ നിന്ന് തന്നെത്തന്നെ നോക്കുന്നത് നിഹയും കണ്ടിരുന്നു.. അവളുടെ ഹൃദയവും തുടിച്ചു അവന്റെ സാന്നിധ്യത്തിനായ്..

\"നിച്ചു... കുറച്ചു കൂടെ മുന്നേ നീ എന്റെ ജീവിതത്തിൽ വന്നിരുന്നെകിൽ... \"

റാം പതിയെ പറഞ്ഞു

അപ്പോഴേക്കും നിഹ അല്ലുവിന് ഭക്ഷണം കൊടുത്തു കഴിഞ്ഞിരുന്നു അകത്തേക്ക് കയറി പോകുന്നതിന് മുൻപ് റാമിനെ ഒന്നുകൂടി നോക്കി.... അപ്പോഴും റാം കണ്ണിമവെട്ടാതെ അവളെ തന്നെ നോക്കി നിൽക്കുവായിരുന്നു..

അവർ പോയതോടെ ശ്രീറാമും മുറിയിലേക്ക് കയറി പോയി..

💗💗💗💗💗💗നിഹാരിക 💗💗💗💗💗💗

റാം ഫ്രഷായി താഴേക്ക് വന്നപ്പോൾ അവിടെ ആരുമുണ്ടായിരുന്നില്ല..

അയാൾ അമ്മക്ക് കൊടുക്കാനുള്ള ഭക്ഷണം എടുത്തുകൊണ്ടു മുറിയിലേക്ക് പോയി..

അമ്മക്ക് കഴിക്കാൻ കൊടുത്തിട്ട് റാമും ഭക്ഷണം കഴിച്ചു മുകളിലേക്ക് കയറി പോയി..

അല്ലുവിനെ മുറിയിൽ കാണാതായപ്പോൾ റാം നിഹയുടെ മുറിയുടെ വാതിൽ തട്ടി..

നിഹ വന്നു വാതിൽ തുറന്നു..

\"മോള്.. \"

\"ഉറങ്ങി സാർ.. \".

\"ഞാനെടുത്തുകൊണ്ട് പോകട്ടെ.. \"

\"അല്ലുവിന് ഇന്നാകെ വാശിയായിരുന്നു.. സാറിന് ബുദ്ധിമുട്ട് ആവില്ലെങ്കിൽ മോള് ഇന്ന് ഇവിടെ കിടക്കട്ടെ രാത്രിയിൽ എങ്ങാനും എന്നെ അന്വേഷിച്ചാൽ സാറിന് അത് ബുദ്ധിമുട്ട് ആകും.. \"

എങ്ങനെയൊക്കെയോ നിഹ പറഞ്ഞവസാനിപ്പിച്ചു..

അവർക്ക് പരസ്പരം നോക്കാൻ വല്ലാത്ത ജാള്യത ഉണ്ടായിരുന്നു..

കുറച്ചു നിമിഷങ്ങൾ റാം അവിടെ നിന്നു മോളേ നോക്കികൊണ്ട്..

എന്നിട്ട് കുഞ്ഞിന്റെ അടുത്തെത്തി നിഹയുടെ ബെഡിൽ ഇരുന്നു അവളുടെ കുഞ്ഞുകവിളിൽ ഒരുമ്മ കൊടുത്തു..

പെട്ടെന്ന് ഒന്ന് ഞരങ്ങിയ അല്ലു റാമിന്റെ കഴുത്തിൽ കൂടെ ചുറ്റി പിടിച്ചു... പെട്ടെന്നായതിനാൽ റാം ബാലൻസ് തെറ്റി നിഹയുടെ ബെഡിലേക്ക് വീണു..

അല്ലു കഴുത്തിൽ മുറുകി ചുറ്റിപിടിച്ചതിനാൽ റാമിന് എഴുനേൽക്കാൻ കഴിയാതായി..

എന്ത്‌ ചെയ്യണമെന്ന് അറിയാതെ നിഹ അവിടെ തന്നെ നിന്നു..

\"ഒന്ന് സഹായിക്കേടോ.. \" റാം നിഹയോട് പറഞ്ഞു..

നിഹ വന്നു കുഞ്ഞിന്റെ കൈകൾ അവളെ ഉണർത്താതെ പതിയെ എടുത്തു മാറ്റി.. അപ്പോഴേക്കും അല്ലു ഒരു കൈകൊണ്ടു  നിഹയുടെ കഴുത്തിൽ ചുറ്റിപിടിച്ചു.. ബാലൻസ് തെറ്റിയ നിഹ റാമിന്റെ മേലേക്ക് വീണു..

നിഹ വേഗം പിടഞ്ഞെഴുനേറ്റു മാറി.. നിഹ മാറിയതോടെ ശ്രീറാമും എഴുനേറ്റു..

\"സോറി.. ഞാൻ കാരണം.. ബുദ്ധിമുട്ടായി അല്ലെ.. \"

ശ്രീറാമിന്റെ ചോദ്യത്തിന് നിഹ മറുപടി ഒന്നും കൊടുത്തില്ല..

റാം വേഗം മുറിവിട്ടു പുറത്തേക്ക് പോയി..

റാം പോയതിന് ശേഷവും റാമിന്റെ സെന്റിന്റെ ഗന്ധം ആ മുറിയാകെ നിറഞ്ഞു നിന്നു..

എപ്പോഴൊക്കെയോ നിഹയുടെ മനസ്സിലും റാമിനോട് പ്രണയം പൂവിട്ടു തുടങ്ങിയിരുന്നു...

💕💕💕💕💕💕നിഹാരിക💕💕💕💕💕💕

അടുത്ത ദിവസം രാവിലെ..

കാലിന് വേദന ഉള്ളത് കാരണം അല്ലു എഴുനേൽക്കാൻ വൈകി..

വയ്യാത്തത് കൊണ്ട് കുഞ്ഞിനെ സ്കൂളിൽ വിടേണ്ട എന്ന് നിഹ തീരുമാനിച്ചു..

റാം ഓഫീസിൽ പോകാൻ തയ്യാറായി വന്നപ്പോൾ അല്ലുവിന് ബ്രേക്ക്‌ ഫാസ്റ്റ് കൊടുക്കുവായിരുന്നു നിഹ... റാമിനെ കണ്ടപ്പോൾ അവൾ പതിയെ അടുക്കളയിലേക്ക് മാറി..

ഓഫീസിലേക്ക് പോകാനായി ശ്രീറാം കാറിൽ ഗേറ്റ് കടന്നു  പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ബാൽക്കണിയിൽ നിഹ അയാളെ നോക്കിനിൽക്കുന്നത് റാം മിററിൽ കൂടെ കണ്ടത്..

നിഹയെ കാണുന്തോറും വല്ലാത്തൊരു നഷ്ടബോധം റാമിൽ നിറഞ്ഞു..

അയാൾ കാർ മുന്നോട്ടെടുത്തു..

🍂🍂🍂🍂🍂🍂നിഹാരിക 🍂🍂🍂🍂🍂🍂

ഓഫീസിൽ എത്തിയിട്ടും റാമിന് ജോലിയിൽ ശ്രദ്ധ കേന്ദ്രികരിക്കാൻ കഴിഞ്ഞില്ല..

സ്റ്റാഫുമായി രാവിലെ വെച്ചിരുന്ന കോൺഫറൻസ് പോലും മനസ്സ് ശരിയല്ലാത്തതിനാൽ റാം വേണ്ടെന്ന് വെച്ചു...

കൈവിരലുകളിൽ മുഖമമർത്തി ഇരിക്കുവായിരുന്നു റാം..

\"റാം ... \"

റാമിനെ വിളിച്ചു കൊണ്ട് റാമിന്റെ ഫ്രണ്ടും ഒപ്പം പി ആർ മാനേജർ കൂടെ ആയ ഗൗതം അവിടേക്ക് വന്നു..

ഗൗതം വിളിച്ചപ്പോൾ റാം ഒന്ന് മുഖമുയർത്തി നോക്കി എന്നിട്ട് വീണ്ടും അതുപോലെ തന്നെ ഇരുന്നു..

\" നിന്നോടാ ചോദിച്ചത് എന്തിനാണ് കോൺഫറൻസ് മാറ്റിവെച്ചത്... എന്തെങ്കിലും പ്രശ്നമുണ്ടോ.. \"

\"ഗൗതം... \"

റാമിന്റെ ശബ്ദം വല്ലാതെ നേർത്തു പോയിരുന്നു..

\" എന്താടാ എന്തുപറ്റി നിനക്ക് എന്തെങ്കിലും വിഷമം ഉണ്ടോ.. \"

\"അത്... ഗൗതം... അല്ലുവിനെ നോക്കാൻ നിഹാരിക വേണ്ടായിരുന്നു.. \"

\" എന്തുപറ്റി ആ കുട്ടി ശരിയാവുന്നില്ലെ.. അല്ല അല്ലുവിന് ഒക്കെ ആണെന്നാണല്ലോ നീ പറഞ്ഞത് പിന്നെ ഇപ്പൊ എന്താ പ്രശ്നം....??  \"

\"അല്ലുവിന് ഓക്കേ ആണ് പക്ഷെ.. \"

\" പിന്നെന്താണ് പ്രശ്നം.. \"

\"അവൾ തീരെ ചെറിയ പെൺകുട്ടി ആയിപോയി.. വിവാഹം കഴിഞ്ഞ ആരെങ്കിലും മതിയായിരുന്നു.. \"

\"റാം.. നീയെന്താ പറഞ്ഞു വരുന്നത്.. \"

\"ഗൗതം.. ഞാനെങ്ങനാ ഇപ്പൊ പറയുന്നത്... \"

\"റാം.. എന്താടാ.. നിങ്ങൾ തമ്മിൽ എന്തെങ്കിലും അരുതാത്തത്....... \"

\"നോ ഗൗതം .. അങ്ങനല്ല... അവൾക്ക്..അവൾക്ക്...  എന്നോട് പ്രണയം തോന്നിത്തുടങ്ങി എന്ന് തോന്നുന്നു.. \"

\"വാട്ട്‌... നീയെന്താ ഈ പറയുന്നേ.. അവൾ അങ്ങനെ എന്തെങ്കിലും നിന്നോട് പറഞ്ഞോ.. \"

\"ഒന്നും പറഞ്ഞില്ല... പക്ഷേ അവളുടെ നോട്ടത്തിൽ ഭാവത്തിൽ എല്ലാം പ്രണയം ഉണ്ട്... \"

\"നിനക്കെങ്ങനെ അത് മനസ്സിലായി.. നീ അവളെ നോക്കിയിട്ടല്ലേ.. \"

റാം അതിനു മറുപടി ഒന്നും പറഞ്ഞില്ല..

\"ടാ.. ചോദിച്ചതിന് മറുപടി പറയുന്നുണ്ടോ?? \"

\"നിനക്കെന്താ അറിയേണ്ടത്.. ഞാനവളെ നോക്കി ഒരുതവണ അല്ലെ പലതവണ... എപ്പോഴും അവളെ കണ്ടുകൊണ്ട് ഇരിക്കാൻ ആണ് ഞാനിപ്പോ ആഗ്രഹിക്കുന്നത്..  എപ്പോഴോ ഞാൻ പോലുമറിയാതെ അവളെന്റെ ഉള്ളിൽ കയറി... എനിക്കിഷ്ടമാണ് അവളെ.. ഒരുപാടൊരുപാട്.. \"

\"റാം... ആർ യൂ മാഡ്?? നിനക്കെന്താ ബോധമില്ലേ...\"

\"ഇല്ല.. എനിക്ക് അവളോട് ഭ്രാന്തമായ ഇഷ്ടമാണ് ഗൗതം.. നിഹയെ എനിക്ക് വേണം.. എന്റെ മാത്രമാണ് അവൾ.. \"

\"റാം.. സ്റ്റോപ്പ്‌ ഇറ്റ്.. \"

\" ഇതിങ്ങനെ വിട്ടാൽ പറ്റില്ല കാര്യങ്ങളൊക്കെ എല്ലാവരെയും ഒഫീഷ്യൽ ആയി അറിയിക്കണം.. അല്ലെങ്കിൽ ഞാൻ പറയാതെ നിനക്കറിയാമല്ലോ... നിന്റെ കമ്പനിയും ഇപ്പൊ ഉള്ള ഈ സൗഭാഗ്യങ്ങളുമൊക്കെ വെറുമൊരു സ്വപ്നമായി മാറും.. \"

ഗൗതമിന്റെ വാക്കുകൾ കേട്ടപ്പോൾ റാമിൽ ഒരു നടുക്കമുണ്ടായി..

കാത്തിരിക്കൂ..



നിഹാരിക -7

നിഹാരിക -7

4.3
3602

നിഹാരിക 7അല്ലുവും നിഹയും പുറത്ത് ഗാർഡനിൽ കളിക്കുമ്പോഴാണ് ശ്രീറാമിന്റെ കാർ ഗേറ്റ് കടന്നു അകത്തേക്ക് വന്നത്.. പപ്പയെ കണ്ടപ്പോൾ അല്ലു ഓടി അടുത്തു ചെന്നു.. ശ്രീറാം ഇറങ്ങിവരുന്നത് കണ്ടപ്പോൾ നിഹ വേഗം അവിടെ നിന്നും മാറി നിന്നു..ശ്രീറാമിനെ അഭിമുഖീകരിക്കാനുള്ള നിഹയുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയ റാം നിഹയെ നോക്കാതെ അല്ലുവിനെ എടുത്ത് അകത്തേക്ക് കയറിപ്പോയി.. നിഹ കിച്ചണിലേക്ക് പോയി..\"കാർത്തികേച്ചി.. \"\"എന്താ മോളേ.. \"\"സാർ വന്നിട്ടുണ്ട് \"\"ഇത്രയും നേരത്തെയോ അഞ്ചുമണി അല്ലെ ആയുള്ളൂ ... \"\"മ്മ് അറിയില്ല ചിലപ്പോൾ മോൾക്ക്‌ വയ്യാ എന്നോർത്തു വന്നതാവും.. \"\"മ്മ്.. ചായ ഞാൻ ഫ്ല