Aksharathalukal

കൈ എത്തും ദൂരത്ത്

 ചുറ്റും ഇരുട്ട് മാത്രം... മഴ തിമിർത്തു പൊഴിയ്ത്‌കൊണ്ടിരിക്കുന്നു... നാല് അംഗ സംഘം ജാനകിയുടെ വീടിന്റെ പിൻ വാതിൽ തുറന്നു അകത്തേക്ക് കയറി......

ഇതേ സമയം ജാനകി ഫോണിൽ...
\"ഹലൊ അച്ഛാ വരാറായില്ലേ എന്താ ഇത്രയും ലൈറ്റ്..\"അവൾ കുറച്ചു പരിഭവത്തോടെ പറഞ്ഞു...
\"എന്റെ മോളെ ഒന്നും പറയേണ്ട... മഴ കാരണം ഭയങ്കര ട്രാഫിക്....ഒരു അഞ്ച് മിനിറ്റ് അച്ഛൻ അപ്പോയെക്കും എത്തും \"

\"ഉം... അച്ഛൻ വല്ലതും കഴിച്ചോ...

\"ആ ഞാൻ ടൗണിൽ നിന്ന് കഴിച്ചു... നിങ്ങളോ...\"

\"ഞാനും അമ്മയും ഇപ്പൊ കഴിച്ചതെ ഉള്ളു . അച്ഛാ ഇവിടെ കറണ്ടില്ല ഞാൻ വെക്കുവാണേ.. അമ്മ അപ്പുറത്താ ഞാൻ പോയി നോക്കട്ടെ...\"

\"Ok മോളെ കതക് നന്നായി അടച്ചു കിടന്നോ... ഞാൻ വന്നാൽ വിളികാം...


ജാനകി ഫോൺ വെച്ചു.. ഫോണിൽ ഫ്ലാഷ് ഓൺ ചെയ്തു... അപ്പോഴാണ് എന്റെ പിറകിൽ നിൽക്കുന്ന നാല് നിഴലുകൾ കാണുന്നത്.... അവൾക്ക് പരിഭ്രാന്തിയായി തിരിഞ്ഞു നോക്കി..നാല് പേരും മുഖം മറച്ചു കേട്ടിട്ടുണ്ട്... അതിൽ ഒരാൾ ഇരുമ്പ് പൈപ്പ് ഉയർത്തി അടുത്തേക്ക് വരുകയാണ്...അയാൾ പൈപ്പ് ഉയർത്തി വീശിയത്തും \"എന്റെ മോളെ ഒന്നും ചെയ്യല്ലേ എന്നും പറഞ്ഞുഅവളുടെ അമ്മ ഓടി വന്ന് ജാനകിയെ കെട്ടിപിടിച്ചതും ഒരുമിച്ചായിരുന്നു...
അമ്മയുടെ ചുണ്ടുകൾ പതിയെ മന്ത്രിച്ചു..
\"രക്ഷപ്പെട്ട് മോളെ...\"
അവൾക്ക് അനങ്ങാൻ പറ്റുന്നില്ല.... കാലുകൾ നിലത്തു ഉറച്ചത് പോലെ... നിലവിളിക്കണം എന്നുണ്ട്... പക്ഷെ സൗണ്ട് പുറത്തേക്ക് വരുന്നില്ല...
അടിയുടെ കഠിനത്തിൽ അവളുടെ അമ്മ ഒന്ന് ഉലഞ്ഞു.. അവൾ അമ്മയെ താങ്ങി പിടിച്ചു...

പെട്ടെന്ന്അ യാൾ ഒരു കത്തിയെടുത്തു അമ്മയുടെ പുറകിൽ കുത്തി വലിച്ചൂരി അതൊന്ന് കുടഞ്ഞു.. എന്നിട്ട് കാലുകൾ ഉയർത്തി അമ്മയെ ആഞ്ഞു ചവിടി....
ആ വീഴ്ചയിൽ അമ്മയും അവളും നിലത്തു പതിച്ചു...ആ വീഴ്ചയിൽ അവളുടെ തല ഭിത്തിയിൽ അടിച്ചു......
\"എന്റെ മോളെ ഒന്നും ചെയ്യല്ലേ എന്നും പറഞ്ഞു നിശ്ചലമാകുന്ന അമ്മയെ അവൾ വേദനയോടെ നോക്കി.....

വീണ്ടും അയാൾ ഇരുമ്പ് പൈപ്പ് എടുത്തു ജാനകിയെ നോക്കി ആഞ്ഞു വിശാൻ തുടങ്ങിയതും പെട്ടന്ന് ഒരു വാഹനം കടന്നു വരുന്ന സൗണ്ട് കേട്ട് നാല് പേരും പെട്ടെന്ന് അവിടെന്ന് ഓടി മറയുന്നത് അവൾ അവ്യക്തമായി കണ്ടു.... പതിയെ അവളുടെ കാഴ്ച മങ്ങി 


അടിയുടെ കഠിനത്തിൽ അവളുടെ അമ്മ ഒന്ന് ഉലഞ്ഞു.. അവൾ അമ്മയെ താങ്ങി പിടിച്ചു...
 ജാനകിയുടെ അച്ഛൻ മഹേഷ്‌ കാറിൽ നിന്ന് ഇറങ്ങി... കാളിംഗ് ബെല്ലടിച്ചു .... തുറക്കുന്നത് കാണാത്തപ്പോൾ അയാൾ ജാനകിയുടെ ഫോണിൽ വിളിച്ചു... അവൾ എടുക്കാത്തത് കൊണ്ട് വീണ്ടും വിളിക്കാൻ തുനിന്നപ്പോഴാണ് പറമ്പിലൂടെ ആരക്കയോ ഓടുന്നത് കണ്ടത്.. അയാൾ പെട്ടന്ന് ഫ്ലാഷ് ഒന്നാക്കി വീടിന്റെ പിൻ വശത്തേക്ക് ഓടിയത്..പിൻ വശത്തെ വാതിൽ തുറന്നിരിക്കുന്നത് കണ്ട് അയാളിൽ ഭയം നിറഞ്ഞു...അയാൾ അകത്തേക്ക് കയറി ഫോൺ വെളിച്ചത്തിൽ കണ്ട കാഴ്ചയിൽ അയാൾ ഞെട്ടി ..
റൂമിന്റെ വാതിക്കൽ നിലത്തു വീണുകിടക്കുന്ന ജാനകിയും സുഭദ്രയും...അദ്ദേഹം വേഗം അവരുടെ അടുത്തേക്ക് പോയി.. തട്ടി വിളിച്ചു... രണ്ടാൾക്കും അനക്കമില്ല.. പെട്ടെന്നാണ് കാലിൽ നനവ് അനുഭവപ്പെട്ടത്... അദ്ദേഹം പെട്ടന്ന് മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ തറയിലേക്ക് നോക്കി...രക്തം തളം കെട്ടിക്കിട്ടാകുന്നത് കണ്ട് അദ്ദേഹം ഒരു നിമിഷം പകച്ചുപോയി...
 വേഗം പുറത്തേക്ക് ഓടി.. അടുത്തുള്ള വീടുക്കാരെ വിളിച്ചുണർത്തി.. അഞ്ചു മിനിട്ടിനുള്ളിൽ ആ നാട് ഉണർന്നു..ചെറുപ്പക്കാർ ജാനകിയെക്കും സുഭദ്രയെയും എടുത്തു കാറിൽ കയറ്റി.. ഹോസ്പിറ്റലിൽ കുതിച്ചു.. അവിടെന്ന് നേരെ മെഡിക്കൽ കോളേജിലേക്ക്.... കൈകളിൽ ഇപ്പോഴും രക്തത്തിന്റെ ഗന്ധം മഹേഷിന് അനുഭവപ്പെട്ടു.. അയാൾ ആകെ തളർന്നിരുന്നു... അപ്പോഴാണ് അയാളുടെ ചുമലിൽ കൈ വന്നു പതിച്ചത്..

കൈ എത്തും ദൂരത്ത്

കൈ എത്തും ദൂരത്ത്

4.7
11107

 മഹേഷ്‌ തിരിഞ്ഞു നോക്കിയപ്പോൾ തന്നെ വേദനയോടെ നോക്കുന്ന ബദ്രിയെയാണ് കണ്ടത്.... അയാൾ അവനെ കണ്ടതും പൊട്ടിക്കരഞ്ഞു... ഒരുപാട് നേരം പിടിച്ചു നിർത്തിയ കണ്ണുനീർ അണപൊട്ടിയോഴുകി.... അദേഹത്തിന്റെ അവസ്ഥ കണ്ട് എങ്ങനെ ആശ്വസിപ്പിക്കും എന്ന് അറിയാതെ ബദ്രി നിസ്സഹായതയോടെ ഭിത്തിയിൽ ചാരി നിന്നു... ജാനകിയുടെ അയൽവാസി ബദ്രിയുടെ ഫ്രണ്ടാണ്...അവൻ വിളിച്ചു പറഞ്ഞപ്പോൾ മുതൽ നെഞ്ചിൽ തീയായിരുന്നു... പിന്നെ ഒന്നും നോക്കാതെ ഇങ്ങോട്ടേക്ക് തിരിച്ചു.....കുറച്ചു നേരം കഴിഞ്ഞു icu ന് ഇറങ്ങിവരുന്ന ഡോക്ടറെ കണ്ട് മഹേഷും ബദ്രിയും പ്രതീക്ഷയോടെ അടുത്തേക്ക് നടന്നു.. അവരെ കണ്ടതും ഡോക്ടർ ദയനീയമായി അ