Aksharathalukal

ദക്ഷയാമി ❣️ part-18










ഒരു കാര്യം എനിക്കറിയണം......ദേ ഇത് ഇതിന് പിന്നിലെ സത്യം...... ഇതില് കൊത്തി വച്ചിരിക്കുന്ന \" രാഹുൽ \" ആരാ?
ഈ താലി നിന്റെ കൈയിൽ വരാൻ മാത്രം എന്താ അവനും നീയും  ഈ താലിയും ആയിട്ടുള്ള ബന്ധം ? അത് നിനക്ക് മാത്രമേ അറിയൂ.......



ദച്ചുനെ പിടിച്ചു മാറ്റിക്കൊണ്ട് ആ താലി എടുത്ത് അവളെ കാണിച്ചുകൊണ്ട് ചോദിച്ചു.......



രാഹുൽ............
രാഹുൽ എന്റെ രാധിക അമ്മായിടെ മകൻ ആണ്......
ഇഷ്ട്ടപെട്ട ആളോടൊപ്പം ഇറങ്ങി പോയതിനു വീട്ടിൽ നിന്ന് പുറത്താക്കിയതാ അവരെ......
പിന്നീട് മുത്തശ്ശന് വയ്യാതെ ആയപ്പോ അവരെ കാണണം എന്ന് പറഞ്ഞു......... അതിനുശേഷം ആണ് അവരോടുള്ള ദേഷ്യം ഒക്കെ എല്ലാർക്കും മാറിയത്.......



നിനക്ക് ഓർമ്മയുണ്ടോ യാമി അന്ന് നമ്മൾ അവസാനം ആയി കണ്ടത്........







**********************************





കുട്ടിക്ക് വീട്ടിൽ ഒരു സർപ്രൈസ് ഇണ്ട്......


പതിവ് പോലെ കൊണ്ടുവരാൻ കാറും കൊണ്ട് വന്ന ശങ്കരമാമയാണ്...... പറഞ്ഞത്



അതെന്താ ശങ്കരമാമേ..........



അത് കുട്ടി വീട്ടിൽ എത്തുമ്പോ കണ്ട മതി..... ഞാൻ ആയിട്ട് അതിന്റെ ഒരു ഇത് കളയുന്നില്ല......



ഓഹോ ശരി ...... എന്നാ വീട്ടിൽ എത്തട്ടെ



മാമേ മാളൂട്ടി വീട്ടിൽ ഇണ്ടോ.....



ഇല്ല മോളെ രണ്ട് ദിവസം മുന്നെ അവളേം കുഞ്ഞിനേം ഭർത്താവിന്റെ വീട്ടുക്കാര് വന്നു കൊണ്ട് പോയി........



അപ്പൊ ഞാൻ അവിടെ ഒറ്റക്ക് ആവില്ലേ.........ഞാൻ ആണേൽ കുട്ടിമാളുനെ കണ്ടിട്ടും ഇല്ല്യ .......



പിന്നെ ആയാലും കാണാല്ലോ കുട്ട്യേ........
ഇപ്പൊ അതിലും വല്ല്യേ വിശേഷം ആണ് തറവാട്ടില്........




പിന്നെ ഓരോ വിശേഷങ്ങൾ ഒക്കെ പറഞ്ഞു വീട്ടിലേക്ക് ഉള്ള യാത്ര അങ്ങ് നന്നായി തന്നെ ആസ്വദിച്ചു........



കാർ പടിപ്പുരക്ക് മുന്നിൽ നിർത്തിയതും
പരിചയം ഇല്ലാത്ത മറ്റൊരു കാർ അവിടെ കിടക്കുന്നതു കണ്ട് ശങ്കരമാമയെ നോക്കിയപ്പോ.......
അകത്തേക്ക് ചെല്ലാൻ കണ്ണ് കൊണ്ട് കാണിച്ചു.......




ഹാ......... അമ്മായി ഇതെപ്പോ വന്നു........



ഞാൻ വന്നിട്ട് രണ്ടു മൂന്ന് ദിവസം ആയി മോളെ.......



ഡീ..... ആദ്യം പോയി കുളിക്ക് എന്നിട്ട് മതി കെട്ടിപിടിത്തവും കൊഞ്ചലും ഒക്കെ
എന്ന് പറഞ്ഞ് അമ്മ കൈ തണ്ടയിൽ ഒന്ന് തന്നു.........



വോഹ്........... ഞാൻ കുളിച്ചോണ്ട്
എന്ന് പറഞ്ഞ് ചാടി തുള്ളി മുറിയിലേക്ക് പോന്നു..........






********************************

വല്യമ്മ എവിടെ പോയി അമ്മേ....... ഞാൻ വന്നിട്ട് ഇതുവരെ കണ്ടില്ലല്ലോ.......



അതോ...... വല്യമ്മേടെ അമ്മക്ക് വയ്യെന്ന് പറഞ്ഞ് അവിടെന്ന് വിളിച്ചാരുന്നു....... അങ്ങോട്ട് പോയേക്കാ...... രണ്ടു ദിവസം കഴിഞ്ഞ വരും.........



ശ്യോ..........

രാഹുലേട്ടൻ വന്നില്ലേ അമ്മായി...........
വായിൽ ഒരു നട ചക്കവറുത്തത് തള്ളി കേറ്റി തിന്നുന്നതിനിടയിൽ ആണ് ചോദ്യം.....



ഒന്ന് പതുക്കെ തിന്ന് എന്റെ പൊന്നു........ നിനക്ക് ഉള്ളത് തന്നെ ആണ്
എന്ന് പറഞ്ഞോണ്ട് തലയിൽ ഒരു കിഴുക്ക് വച്ചു തന്ന് അമ്മ



അവൻ ഇവിടെ ഉണ്ടായിരുന്നു........കുറച്ചു മുന്നേ ഇവിടെ ഒക്കെ നടന്നു കണ്ടിട്ട് വരാം എന്ന് പറഞ്ഞ് പോയതാ..........




അമ്മേ............ ദച്ചു വന്നോ.....



ആഹ് പറഞ്ഞ് തീർന്നില്ല ദേ വന്നു.......



വോഹ്  മൃഗ ഡോക്ടർക്ക് എന്താ വീട്ടിൽ കാര്യം........ ആ തൊഴുത്തിലേക്ക് ചെന്നോളൂ 😌



ഡീ..... ഡീ..... നിന്നെ ഞാൻ....... ആരാടി നിന്റെ മൃഗ ഡോക്ടർ പൂച്ചക്കണ്ണി...

എന്ന് ചോദിച്ചുകൊണ്ട് ചെവി പിടിക്കുവാൻ വരുവാ....... ഞാൻ നിന്ന് കൊടുക്കോ നൈസ് ആയിട്ട് അങ്ങ് ഒഴിഞ്ഞു മാറി......



ഇപ്പൊ അങ്ങനെ ആയ...... അവനവന്റെ തൊഴില് പോലും അറിയില്ലേ മനുഷ്യ നിങ്ങൾക്ക് കഷ്ട്ടം....... ആ മൃഗങ്ങളുടേ ഒക്കെ ഒരു വിധി...... ഹാ ബോധം ഇല്ലാത്തവരെ ഒക്കെ പിടിച്ച് ഡോക്ടർ ആക്കിയ ഇങ്ങനെ ഇരിക്കും........

എന്ന് വിളിച്ചു പറഞ്ഞുകൊണ്ട് ഞാൻ പുറത്തേക്ക് ഓടി.....

നിക്കടി അവിടെ......
എന്ന് പറഞ്ഞുകൊണ്ട് രാഹുലേട്ടൻ പിന്നാലെയും....




ഈ പിള്ളേര് കെട്ടിക്കാൻ പ്രായം ആയി രണ്ടിനേം ഇപ്പോഴും കുഞ്ഞുകളിച്ചു നടക്കുവാ..........

ഞങ്ങളുടെ കളി നോക്കികൊണ്ട് ഇരിക്കുന്ന അമ്മായിടെ അടുത്ത് വന്നിട്ട് അമ്മേടെ വക ആണ് ആ കമന്റ് 



പറമ്പിലെ മാവിന്റെ അടുത്ത് എത്തിയപ്പോ ഓട്ടം നിർത്തി.........
ഏട്ടൻ വരുന്നുണ്ടോ എന്ന് തിരിഞ്ഞു നോക്കി..........




പിന്നെ പറ....... എന്ത് പറയുന്നു നിന്റെ യാമി.....


അങ്ങനെ ഒക്കെ അങ്ങ് പോണ്......



വീട്ടിൽ അറിഞ്ഞാൽ ഉള്ള അവസ്ഥ അറിയാല്ലോ നിനക്ക്......... കൊന്ന് കുഴിച്ചു മൂടും.......

അത് മാത്രം ആണ് പേടി...... എനിക്ക് എന്ത് സംഭവിച്ചാലും അവൾക്ക് ഒന്നും വരരുത് അതുകൊണ്ട് തന്നെ ആരെയും അറിയിക്കാതെ മുന്നോട്ട് പോകുന്നെ......
ഇവിടെ ഈ കാര്യം അറിയുന്ന ഒരേ ഒരാൾ ഏട്ടൻ മാത്രം ആണ് ..........


ഇപ്പൊ തന്നെ നിനക്ക് ഒരു കല്യാണ ആലോചന കൊണ്ട് വന്നിട്ടുണ്ട് വല്യച്ഛൻ 



എനിക്കോ....... എന്നിട്ട് അതിനെ പറ്റി ആരും എന്നോട് ഒന്നും പറഞ്ഞില്ലല്ലോ.....



എല്ലാം ഉറപ്പിച്ചിട്ട് പറയാൻ ആവും........ അതിനുവേണ്ടി ആണ് ഞാനും അമ്മയും ഒക്കെ വന്നത്........



അയ്യോ.........ഇനി എന്ത് ചെയ്യും.....


അറിയില്ല എന്തേലും വഴി കാണാതെ ഇരിക്കില്ല.......



ആഹ്...... കണ്ണ് കണ്ണിൽ കരട് പോയി ഏട്ടാ........



എവിടെ നോക്കട്ടെ.......
ഫൂഊഊഊ......... പോയില്ലേ........



ആഹ് പോയി.......


പോയി കണ്ണ് കഴുക് നീ നമ്മുക്ക് പുറത്ത് പോയിട്ട് വരാം ..........





ഇതെല്ലാം കണ്ടു കൊണ്ട് അവിടെ നിക്കുന്ന ആളെ അവര് രണ്ടുപേരും കണ്ടില്ല........






**********************************





രാധികേ..................



വല്യേട്ടൻ വന്നുന്നു തോന്നണു ഏട്ടത്തി .......


വിളി കേട്ട് അടുക്കളയിൽ ആയിരുന്ന രാധികയും ദച്ചുന്റെ അമ്മയും വന്നു........



പോയ കാര്യം എന്തായി ഏട്ടാ..........



ആ ബന്ധം ശരിയാവില്ല



അതെന്താ ഏട്ടാ...... മോളെ ഇഷ്ട്ടപെട്ടെന്ന് പറഞ്ഞ് അവരല്ലേ ഇങ്ങോട്ട് വന്നത്..........



മഹാദേവൻ മരിച്ചത് അവളുടെ ജാതകദോഷം കൊണ്ടാണെന്നാ പറയണേ......
എന്റെ കുട്ടി ഇതൊന്നും അറിയണ്ട........
അവളെ ഇഷ്ട്ടപെടുന്ന ആരേലും വരും....



ഏട്ടാ........ എനിക്ക് തന്നൂടെ അവളെ....... എന്റെ മകന്റെ ഭാര്യ ആയിട്ട്....... അല്ല എന്റെ മകളായിട്ട്......
രോഹിത്തിന് അവളെ ഇഷ്ട്ടമാണ്....... അവൻ അവളെ പൊന്നു പോലെ നോക്കും..... തന്നൂടെ ഏട്ടാ.......അവൾക്ക് എതിർപ്പൊന്നും കാണില്ല.....



രാധികേ........... ഞാൻ എന്താ പറയാ 
അവളുടെ അമ്മ ഇവിടെ നിൽക്കുന്നുണ്ടല്ലോ....... നീ അവളോട്‌ കൂടെ ഒന്ന് ചോദിക്ക്..........


എനിക്ക് സന്തോഷം മാത്രമേ ഉള്ളു രാധികേച്ചി...... എന്റെ മോള് അവിടെ സന്തോഷവതി ആയിരിക്കും എനിക്ക് ഉറപ്പുണ്ട്.........



എന്നാ വൈകിക്കണ്ട രോഹിത്തിനോട് ഉടനെ ഇവിടെ വരെ വരാൻ പറയ്യ് നീ.........
എത്രയും വേഗം കല്യാണം നടക്കണം എന്ന് അവളുടെ ജാതകത്തിലുണ്ട്........ ഇപ്പൊ അത് നടന്നില്ലെങ്കിൽ പിന്നെ പിന്നെ അവൾക്ക് ഒരു മംഗല്യയോഗം ഇല്ലെന്നാ ആ പണിക്കര് പറഞ്ഞത്.........


കുഞ്ഞേട്ടനോട് പറയണ്ടേ.........


ഞാൻ അവനെ ഈ കാര്യം വിളിച്ചു സൂചിപ്പിച്ചിരുന്നു........ ഇനി രോഹിത്തിന്റെ കാര്യം കൂടെ പറയണം....... അത് ഞാൻ സംസാരിച്ചോണ്ട്........



ശരി ഏട്ടാ......



രോഹിത്തിനെ വിളിക്കാൻ ആയി രാധിക അകത്തേക്ക് പോയി........
വല്യേട്ടന് കുടിക്കാൻ സംഭാരം എടുത്തിട്ട് വരാം പറഞ്ഞ് ദച്ചുവിന്റെ അമ്മയും അടുക്കളയിലേക്ക് പോയി.................


ഉമ്മറകോലായിൽ ഇട്ടിരുന്ന കസേരയിൽ ഒരു ദീർഘ നിശ്വാസം എടുത്തുകൊണ്ടു അദ്ദേഹം ചാരി ഇരുന്നു.........
എല്ലാം നന്നായി തന്നെ നടക്കണേ എന്ന് മനസ്സാൽ ദൈവത്തോട് പ്രാർത്ഥിച്ചു 





( തുടരും....)


✍️വൈഖരി

ദക്ഷയാമി ❣️    part-19

ദക്ഷയാമി ❣️ part-19

4.3
2256

തുടർന്ന് കല്യാണത്തിന്റെ ചർച്ചകൾ ആയിരുന്നു അവിടെ........കല്യാണത്തിന് സമ്മതം ആണോ എന്ന് തന്നോട് പോലും ചോദിക്കാതെ ഇങ്ങനെ ഒരു കല്യാണം നടത്തുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ചു..........ചെറിയച്ഛൻ എന്റെ ഡയറി കണ്ടു എന്നെ കുറെ ഉപദ്രവിച്ചു.......വീടിനു മാനക്കേട് ഉണ്ടാക്കാൻ ജനിച്ച അസത്ത് എന്ന് പറഞ്ഞ് ബെൽറ്റ്‌ വച്ചായിരുന്നു.........രാഹുലേട്ടൻ വന്നു പിടിച്ച് മാറ്റിയത് കൊണ്ട് കൊല്ലാതെ വിട്ടു........കുറച്ചു ദിവസങ്ങൾക്ക് ശേഷം രോഹിത്ത് വന്നു......കല്യാണത്തിന് സമ്മതമല്ല എന്ന് ഒരുപാട് പറഞ്ഞെങ്കിലും.....അമ്മയുടെ കരച്ചിലിന് മുന്നിൽ തോറ്റു കൊടുക്കേണ്ടി വന്നു.......ദച്ചുവിന്റെ കണ്ണിനു ചുറ്റും കാ