ദിനം
പൂട്ടില്ലാ മുറിയിൽ
തടങ്കലിട്ടു
കട്ടിലിൽ ഞാനെന്നെ
കെട്ടിയിട്ടു
അഴിയുള്ളോരാകാശം
മൂടിയിട്ടു
ഫാനിന്റെ കാറ്റൊന്ന്
കൂട്ടിയിട്ടു
ഫോണിൻ്റെ വെട്ടത്തിൽ
ഞാൻ തളച്ചു
ഉള്ളിലെ ചിന്തയെ
കുഴിയിലിട്ടു.
അറിയാത്ത ലോകത്ത്
അഭയം തേടി
കാണാത്ത കാഴ്ചയിൽ
കണ്ണുടക്കി
കരളിൻ്റെ ഭാഗത്ത്
ഓട്ട വീണു.
അക്കക്കണക്കുകൾ
മാഞ്ഞു പോയി
ഓരത്തെ ഒച്ചകൾ
താഴ്ന്നു പോയി
കാറ്റും മഴയും
ഒത്തു വന്നി
വെയിലിൽ കുറുക്കനും
കാത്തു നിന്നി
രാവും രാവിലെയും
വേർപിരിഞ്ഞും
ഞാനൊന്നറിഞ്ഞില്ല
യാതൊന്നുമേ...
ഫോണിൻറെ ചാർജൊന്ന്
ചോർന്നുപോയി
നെറ്റിന്റെ ഡാറ്റയും
തീർന്നുപോയി
ചിന്തകൾ ഓടിക്കുതിച്ചു വന്നു
മനസ്സൊന്നു മാന്തി പൊളിച്ചു തിന്നു.