Aksharathalukal

നൂപുരധ്വനി 🎼🎼 (17)

ഇന്നാണ് ഡി -സോൺ കലോത്സവങ്ങൾ തുടങ്ങുന്നത്.. കോട്ടയം ജില്ലയിലെ പേര് മഹാത്മാ കോളേജിൽ വച്ച്...

ചിന്നു തലേന്നേ തുടങ്ങിയതാണ് ചക്കിയെ വിട്ട് രണ്ട് ദിവസം നിൽക്കണമല്ലോ എന്നും പറഞ്ഞുള്ള കരച്ചിൽ... സമാധാനിപ്പിച്ച് സമാധാനിപ്പിച്ച് ചക്കി മടുത്തിരിക്കുകയാണ്... മറു വശത്ത് ബാലു നല്ല സന്തോഷത്തിലാണ്... അവന്റെ രുദ്രയ്‌ക്കൊപ്പമുള്ള ആദ്യ യാത്രയെ കുറിച്ചോർത്ത്...

രാവിലെ പത്തു മണിക്കാണ് കോളേജിൽ നിന്നും ബസ് പുറപ്പെടുന്നത്.. അവിടെ നിന്നും ഏതാണ്ട് രണ്ട് മണിക്കൂർ യാത്രയുണ്ട്... തന്റെയും ചിന്നുവിന്റെയും സസ്പെൻസ് ബാലുവിന് മുൻപിൽ പൊട്ടിക്കാൻ സമയമായിട്ടില്ലെന്നും പറഞ്ഞ് ചിന്നുവിനെ ഒറ്റയ്ക്കാണ് ചക്കി കോളേജിലേക്ക് വിട്ടത്... ചിന്നു അപ്പോഴും പറയുന്നുണ്ടായിരുന്നു ഈ കളി നല്ലതല്ലെന്ന്... ഒക്കെ അവസാനിപ്പിക്കാമെന്ന്.. ആര് കേൾക്കാൻ?

ബാഗുമായി നടന്നു വരുന്ന ചിന്നുവിനെ ദൂരത്തു നിന്നും കണ്ടതേ ബാലുവിന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു... അവൻ മുന്നോട്ട് നടന്ന് അവളുടെ കയ്യിൽ നിന്നും ബാഗ് വാങ്ങി... അവർ പരസ്പരം ഒരു പുഞ്ചിരി കൈമാറി... ബാലു ബാഗ് ലഗ്ഗേജ് ഏരിയയിലേക്ക് വയ്ക്കുമ്പോഴേക്കും ചിന്നു ബസ്സിലേക്ക് കയറിയിരുന്നു.. കുട്ടികൾ ഒരു വിധമൊക്കെ വന്നു കഴിഞ്ഞു...

അവൾക്ക് പുറകെ കയറിയ ബാലു അവൾ മുന്നോട്ട് നീങ്ങാത്തത് കണ്ട് നോക്കുമ്പോഴാണ് മനസ്സിലായത് സീറ്റൊക്കെ നിറഞ്ഞെന്ന് .. ഇനി ബാക്കിയുള്ളത് ഏറ്റവും പുറകിലെ നീളമുള്ള സീറ്റാണ്... അതും പകുതി നിറഞ്ഞു കഴിഞ്ഞു... അറ്റത്ത് ജനലിനോട് ചേർന്നുള്ള ഭാഗം ഒഴിഞ്ഞ് കിടക്കുന്നുണ്ട്... ബസ്സിൽ കയറിയ ഉടനെ ആ സീറ്റ് വേണമെന്നും പറഞ്ഞ് ഓടിക്കയറിയിരുന്ന ഒരുത്തനെ ബാലു ചുറ്റും നോക്കി..

രാഹുൽ മുന്നിൽ തനിക്കിരിക്കാനായി ഒഴിച്ചിട്ട സീറ്റിലിരുന്ന് അടുത്ത സീറ്റിലെ പെൺകുട്ടിയെ വെറുപ്പിക്കുന്നുണ്ട്... ബാലു ഒന്ന് ചിരിച്ചു.. അവൻ തനിക്കും രുദ്രയ്ക്കും വേണ്ടി മാറിത്തന്നതാണെന്ന് ബാലുവിന് മനസ്സിലായി...

\"രുദ്രാ..\"
\"മ്മ്...\"
\"പുറകിലേക്ക് നടന്നോ.. ഇനി അവിടെയേ സീറ്റുള്ളൂ... നമുക്ക് അവിടിരിക്കാം... വാ..\"
ഒന്ന് തല കുലുക്കി ചിന്നു ഏറ്റവും പുറകിലെ സീറ്റിലേക്ക് നടന്നു.... അവിടെ നടുക്കിരിക്കുന്നതൊരു ആൺകുട്ടിയായത് കൊണ്ട് ചിന്നു ജനലരികിൽ പോയിരുന്നു...
അതിനടുത്ത് ബാലുവും... അധികം വൈകാതെ ബസ് പുറപ്പെട്ടു...

ചിന്നുവിന് വല്ലാത്തൊരു വെപ്രാളം തോന്നി.. തന്നിൽ ചേർന്നിരിക്കുന്ന ബാലുവിന്റെ ശരീരം അവളിൽ വല്ലാത്തൊരു പിടച്ചിലുണ്ടാക്കുന്നുണ്ടായിരുന്നു... അതിന്റെ കൂടെ ബസ്സിന്റെ ഉലച്ചിൽ കൂടിയാകുമ്പോൾ അവനിൽ ചെന്നു തട്ടുന്ന തന്റെ ദേഹമോർത്ത് ആ പിടച്ചിൽ കൂടിയതേയുള്ളൂ...ബാലു മെല്ലെ മുഖം ചെരിച്ചു നോക്കുമ്പോൾ കണ്ട അവളുടെ മുഖത്തെ പരിഭ്രമം അവനുള്ളിൽ ഒരു ചിരി കൊണ്ടു വന്നിരുന്നു...

\"ഡോ.. താൻ നന്നായി വരയ്ക്കുമല്ലേ...?\"
അവൻ പെട്ടെന്ന് ചോദിച്ചതും പെണ്ണ് ഞെട്ടി അവനെ നോക്കി...
\"അല്ല.. ഒരു പ്രാവശ്യം ഞാൻ ലൈബ്രറിയിൽ വരുമ്പോ താനെന്തോ വരയ്ക്കുന്നത് കണ്ടിരുന്നു.. എന്താണെന്ന് കണ്ടില്ല... എപ്പോഴെങ്കിലും താനെന്താ വരച്ചതെന്ന് കാണിച്ചു തരണം കേട്ടോ.. \"
ഉള്ളിൽ ഊറിച്ചിരിച്ചു കൊണ്ട് ബാലു പറയുമ്പോൾ ചിന്നു യാന്ത്രികമായി തലയാട്ടി.. പക്ഷേ ഉള്ളിൽ മുഴുവനും അവൻ മാത്രം നിറഞ്ഞു നിൽക്കുന്ന ആ ഡ്രോയിങ് ബുക്ക്‌ ആയിരുന്നു...

\"താനെങ്ങനെയാ പാലക്കാട്‌ നിന്ന് ഇത്ര ദൂരെയുള്ള കോളേജിലെത്തിയത്?\"
ബാലു ചോദിച്ചു...
ചിന്നുവൊന്ന് പുഞ്ചിരിച്ചു.. അവൾ തന്റെ കഥ മുഴുവനും അവനോട് പറഞ്ഞു..മുറച്ചെറുക്കനായ സതീഷിനെ കുറിച്ച് പേടിയോടെ അവൾ പറയുമ്പോൾ തന്റെ പെണ്ണിന്റെ ഭയത്തെയോർത്തു സങ്കടവും അവളെ ശല്യം ചെയ്ത സതീഷിനെയോർത്ത് വല്ലാതെ ദേഷ്യവും തോന്നി ബാലുവിന് ..പക്ഷേ അപ്പോഴും ഒരു സഹോദരിയുണ്ടെന്നല്ലാതെ ഇരട്ട സഹോദരിയാണെന്നോ അവളും തന്റെയൊപ്പം ഒരേ ക്ലാസ്സിൽ പഠിക്കുന്നുണ്ടെന്നോ ചിന്നു പറഞ്ഞില്ല... അതിൽ അവൾക്ക് നല്ല കുറ്റബോധം തോന്നുന്നുമുണ്ടായിരുന്നു...

ചക്കിയുടെ ചില പിടിവാശികൾ താൻ അനുസരിക്കാതെ വരുമ്പോൾ ദിവസങ്ങളോളം നീളുന്ന അവളുടെ പിണക്കമോർത്ത് ചിന്നുവാകെ നിസ്സഹായതയിലായിപ്പോയി.. പോരാനിറങ്ങുമ്പോൾ കൂടി തന്നെക്കുറിച്ചൊന്നും പറയരുതെന്ന് തന്നെക്കൊണ്ട് സത്യം ചെയ്യിച്ചു അവൾ..
ചിന്നുവോർത്തു..

പതിയെ ഓരോരോ കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു വിട്ട് ബാലു ചിന്നുവിന്റെ പരിഭ്രമത്തെയെല്ലാം പാടെ അകറ്റി മാറ്റി.. അവനോട് സംസാരിച്ചിരിക്കുമ്പോൾ താൻ മറ്റൊന്നും മറ്റാരെയും ശ്രദ്ധിക്കുന്നില്ലെന്ന് അവൾ മനസ്സിലാക്കി.. ഒഴിഞ്ഞു മാറും തോറും അവൻ തന്നെ അവനിലേക്ക് വലിച്ചെടുപ്പിക്കുന്നുവെന്ന് അവൾക്ക് തോന്നി...

രണ്ട് മണിക്കൂറിന്റെ യാത്രയ്ക്ക് ശേഷം അവർ മഹാത്മാ കോളേജിൽ എത്തി..ലേഡീസ് ഹോസ്റ്റലിലാണ് പെൺകുട്ടികൾക്കുള്ള താമസം... ക്ലാസ്സ്‌ റൂമുകളിലാണ് ആൺകുട്ടികൾക്കുള്ള താമസം... പെൺകുട്ടികളെയും ടീച്ചർമാരെയും ഹോസ്റ്റലിലാക്കിയിട്ടാണ് ബാലുവും രാഹുലും തിരികെ പോയത്...

പിന്നെ വൈകുന്നേരത്തെ ഉദ്ഘാടനചടങ്ങിനാണ് ബാലു ചിന്നുവിനെ കണ്ടത്...ആദ്യത്തെ ഇനങ്ങളൊക്കെ സാഹിത്യമത്സരങ്ങളായിരുന്നു... അത്‌ കൊണ്ട് ബാലുവിന്റെ പ്രസംഗം ഉണ്ടായിരുന്നു.. ബാലു പോകുമ്പോൾ ചില ഉത്തരവാദിത്വങ്ങൾ രാഹുലിനെയും മറ്റ് ചിലരെയും ഏൽപ്പിച്ചിട്ടാണ് പോയത്... പോകുമ്പോൾ ചിന്നുവിനെയും കൂടെ കൊണ്ടു പോയി...

പ്രസംഗത്തിന് ഒരുപാട് മത്സരാർത്ഥികളുണ്ടായിരുന്നു.. അത്‌ കൊണ്ട് ഒരുപാട് നേരം അവർക്ക് കാത്തിരിക്കേണ്ടി വന്നു.. അപ്പോഴേക്കും ഇരുട്ടി തുടങ്ങിയിരുന്നു..തന്റെ ഊഴം ആവാറായപ്പോഴാണ് ബാലു എഴുന്നേറ്റ് സ്റ്റേജിന് പുറകിലേക്ക് പോയത്... അത്‌ വരെ വേദിയിലേക്ക് ശ്രദ്ധിച്ചിരുന്ന ചിന്നുവിന് ചെറിയൊരു ഭയം തോന്നാൻ തുടങ്ങിയിരുന്നു.. ശരീരത്തിന് പിറകിൽ ആരുടെയൊക്കെയോ വിരലുകൾ തട്ടുന്നത് പോലെ അവൾക്ക് തോന്നി...

അവൾ അസ്വസ്ഥതയോടെ തിരിഞ്ഞു നോക്കി... പിറകിലെ സീറ്റിൽ കുറച്ച് പെൺകുട്ടികളും ആൺകുട്ടികളും രക്ഷിതാക്കളുമൊക്കെ ഇരിക്കുന്നുണ്ട്... \"തനിക്ക് തോന്നിയതാണോ? \"
ചിന്നുവിന് സംശയമായി... അത്‌ കൊണ്ട് തന്നെ അവൾ വീണ്ടും വേദിയിലേക്ക് ശ്രദ്ധിച്ചു... ബാലുവിന്റെ ഊഴമായതും ചിന്നു ഉദ്വേഗത്തോടെ അവനെ കേൾക്കാനായി കാത്തിരുന്നു...

ഗംഭീരമായിരുന്നു അവന്റെ പ്രസംഗം.. വാക്കുകളുടെ ദൃഢതയും ഗംഭീരമായ ശബ്ദവും ആശയങ്ങളുടെ ശക്തിയും കൊണ്ട് അതുല്യമായിരുന്നു ആ പ്രകടനം... അവന്റെ വാക്കുകളിൽ ലയിച്ചിരുന്ന ചിന്നുവിന് വീണ്ടും തന്റെ ശരീരത്തിലെന്തോ ഇഴയും പോലെ തോന്നിയവൾ ഇരുന്നിടത്തു നിന്നും ചാടിയെഴുന്നേറ്റു... തിരിഞ്ഞു നോക്കുമ്പോൾ വീണ്ടും അസ്വാഭാവികമായി ഒന്നും തന്നെ കണ്ടില്ല... വീണ്ടുമവിടെ ഇരിക്കാൻ തോന്നാഞ്ഞത് കൊണ്ടവൾ എഴുന്നേറ്റ് കുറച്ച് മാറി നിന്നു...

അപ്പോഴേക്കും ബാലു ഇറങ്ങി വന്നിരുന്നു... ചിന്നു മാറി നിൽക്കുന്നതും അവളുടെ മുഖത്തെ പരിഭ്രമവും കണ്ട് അവന്റെ പുരികം ചുളിഞ്ഞു...
\"എന്താ രുദ്രാ? എന്ത് പറ്റി?\"
അവൻ ചോദിച്ചു...
\"ഏയ്.. ഒന്നുമില്ല ബാലുവേട്ടാ... നമുക്ക് പോയാലോ..\"
അവൾ ചോദിച്ചു..
\"പോവാം വാ..\"
മറ്റുള്ള പെൺകുട്ടികളുടെ മത്സരം കഴിഞ്ഞതും ചിന്നുവിനെ കൂടി ടീച്ചർമാരെ ഏൽപ്പിച്ച് ബാലു ക്ലാസ്സ്‌ മുറിയിലേക്ക് പോകാൻ തിരിഞ്ഞു...

\"ബാലുവേട്ടാ \"
അവളുടെ വിളി കേട്ടവൻ തിരിഞ്ഞു നോക്കി...
\"പ്രസംഗം സൂപ്പറായിരുന്നു \"
ചിരിയോടെയവൾ പറഞ്ഞിട്ട് നടന്നു പോകുമ്പോൾ ബാലുവിന്റെ ചുണ്ടിലുമൊരു ചിരി വിരിഞ്ഞിരുന്നു...

ദൂരെ നിന്നും അവരെ നോക്കി നിന്ന ഒരു ജോഡി കണ്ണുകൾ നടന്നു നീങ്ങുന്ന ചിന്നുവിന്റെ മേലെ ആർത്തിയോടെ ഇഴഞ്ഞു നീങ്ങുന്നുണ്ടായിരുന്നു....

🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼


നൂപുരധ്വനി 🎼🎼 (18)

നൂപുരധ്വനി 🎼🎼 (18)

4.7
7643

   പിറ്റേന്നായിരുന്നു നൃത്തയിനങ്ങൾ..ഉച്ചയോടെയാണ് ഭരതനാട്യം മത്സരങ്ങൾ ആരംഭിച്ചത്... മേക്കപ്പ്മാൻ കോളേജിൽ നിന്നും ഏർപ്പാടാക്കിയ ആളായിരുന്നു.... വേഷവിധാനങ്ങൾക്കായി രണ്ട് ടീച്ചർമാരും സഹായത്തിനുണ്ടായിരുന്നു....ഹോസ്റ്റൽ മുറികളിൽ തന്നെയായിരുന്നു ഒരുക്കങ്ങൾ...ഒരുങ്ങിയിറങ്ങിയ തന്റെ രുദ്രയെ കാത്ത് ബാലു കോളേജ് കവാടത്തിൽ തന്നെയുണ്ടായിരുന്നു....അവളെ ആ വേഷത്തിൽ കണ്ട് സൂപ്പർ എന്നവൻ ചിരിയോടെ വിരലുകളാൽ ആംഗ്യം കാട്ടുമ്പോൾ അവൾക്കുള്ളിൽ സന്തോഷവും ആത്മവിശ്വാസവും പിന്നെ മറ്റെന്തോ ഒരു അനുഭൂതിയും  ഉയർന്നു വരുന്നുണ്ടായിരുന്നു... അവളെയും കൂടെ വന്ന ടീച്ചറിനെയും കസ