Aksharathalukal

രണഭൂവിൽ നിന്നും... (28)

ആംബുലൻസിന്റെ കുലുക്കം നിന്നതറിഞ്ഞാണ് ഭാനു കണ്ണ് തിരുമ്മി തുറന്നത്.. ഇരുന്നിരുന്ന് ഉറങ്ങിപ്പോയത് അവളറിഞ്ഞിരുന്നില്ല .. പതുപതുത്ത എന്തിലോ തല ചേർന്നിരിക്കുന്നത് പോലെ തോന്നിയിട്ടാണ് അവൾ തലയുയർത്തി നോക്കിയത്..

ആദ്യം കണ്ടത് ചെറുതായി വളർന്നു തുടങ്ങിയ അവന്റെ കുറ്റിത്താടിയാണ്... അതിന് മുകളിലുള്ള ഇളംചുവപ്പ് നിറത്തിലെ അധരങ്ങളും കട്ടി കുറഞ്ഞ മീശരോമങ്ങളും ഉയർന്ന നാസികയും കട്ടിയാർന്ന പരന്ന പുരികക്കൊടികളും വീതി കുറഞ്ഞ നെറ്റിയെ മറച്ചു കിടക്കുന്ന ചുരുണ്ട ഖനമാർന്ന മുടിയിഴകളും ആ വട്ടമുഖത്തിന് അഴകേറ്റി...അഗ്നി ജ്വലിക്കുന്ന തന്റെ മിഴിയിണകൾ പൂട്ടി നല്ല ഉറക്കത്തിലാണ്
അവൻ...

അവൾ നോക്കിയിരിക്കെ തന്നെ അവനും മിഴികൾ മെല്ലെ തുറന്നു... ആ കണ്ണുകളിൽ ആദ്യം പതിഞ്ഞതും അവളുടെ ആഴമേറിയ മിഴികൾ തന്നെ... കൊരുത്തു പോയ മിഴികൾ പിൻവലിക്കാതെ നിമിഷങ്ങൾ പിന്നിടുമ്പോൾ സ്വയം മറന്നവന്റെ നെഞ്ചിൽ ചാരിയാണ് താനിരിക്കുന്നതെന്ന് പോലും ഭാനു അറിഞ്ഞില്ല....

ഉള്ളിലൂറിയ ചിരിയോടെ ജിത്തു അവന്റെ പുരികക്കൊടികൾ പൊക്കി എന്തെന്ന് ചോദിക്കുമ്പോഴാണ് ഭാനു ബോധമണ്ഡലത്തിലേക്ക് തിരിച്ചെത്തിയത്.... ഒന്ന് ഞെട്ടി നോക്കുമ്പോഴാണ് ഇത്രയും നേരം അവനെ തന്നെ നോക്കിയിരിക്കുകയായിരുന്നെന്നും അവന്റെ നെഞ്ചിൽ തല വച്ചാണ് താനുറങ്ങിയതെന്നും അവൾ മനസ്സിലാക്കിയത്...

നന്നായി ചമ്മി അവനെ നോക്കാനാകാതെ പതറുന്നവളെ കണ്ട് ഉള്ളിൽ പ്രണയവും ചിരിയും അവന് ഒരുപോലെ നിറഞ്ഞു വന്നു...ആ ചിരി ഒരു പുഞ്ചിരിയായി അവന്റെ ചുണ്ടിൽ നിറഞ്ഞു..അവളുടെ തോളിലിരിക്കുന്ന തന്റെ വലം കൈ മെല്ലെ പിൻവലിച്ചിട്ടവൻ അവളെ സ്വതന്ത്രയാക്കി...ഒന്ന് ശ്വാസമെടുത്തു വിട്ടിട്ട് അവൾ കുറച്ച് നീങ്ങിയിരുന്നു...
\"സോറി..\"
അവൾ മെല്ലെ പറയുമ്പോഴും അവന്റെ കണ്ണുകൾ അവളുടെ മുഖത്തായിരുന്നു..

അപ്പോഴേക്കും ആരോ വന്നു ആംബുലൻസിന്റെ ഡോർ തുറന്നു.. കിച്ചുവായിരുന്നു അത്.. ഭാനു വേഗം പുറത്തിറങ്ങി നിന്നു.. അവളുടെ മുഖത്തൊരു പരിഭ്രമം കിച്ചു ശ്രദ്ധിച്ചു..
അവൻ ഒരു സംശയത്തോടെ ഭാനുവിനെയും ജിത്തുവിനെയും മാറി മാറി നോക്കി.. ജിത്തു അവനെ മൈൻഡ് ചെയ്യാതെ ഷർട്ട്‌ നേരെയിട്ട് ആംബുലൻസിൽ നിന്നും പുറത്തിറങ്ങി...

കിച്ചു പുരികം ചുളിച്ചു കൊണ്ട് അവനെ പിടിച്ചു നിർത്തി..
\"ഡാ.. ഭാനൂന്റെ മുഖത്തെന്താടാ ഒരു പന്തികേട്? \"
\"ആ.. എനിക്കെങ്ങനെ അറിയാനാ?\"
\"ഡാ പുല്ലേ.. സത്യം പറഞ്ഞോ..അതിനുള്ളിൽ വച്ച് നീയെന്റെ അനിയത്തിയെ എന്താ ചെയ്തേ? \"
ജിത്തു അവനെയൊന്ന് കൂർപ്പിച്ചു നോക്കി...
\"ഞാനേ അവളെ പിടിച്ചങ്ങ് ഉമ്മിച്ചു.. ന്തേയ്‌? അവൾടെ ആങ്ങളമാരെ തട്ടിയിട്ട് നടക്കാൻ വയ്യ...ഇന്നലെ വേറൊരുത്തനായിരുന്നു. മാറെടാ പുല്ലേ...\"

പുച്ഛത്തോടെ കിച്ചുവിനെ തട്ടി മാറ്റി പറഞ്ഞിട്ട് ജിത്തു ഭാനുവിനെ ഒന്ന് പാളി നോക്കി കാറിനടുത്തേക്ക് നടന്നു..
കിച്ചു ഞെട്ടി കിളി പാറി നിന്നു പോയി...
\"So fast.. ഇനി ശരിക്കും ഉമ്മിച്ചു കാണോ.. ഏയ്.. \"
കിച്ചു ആത്മഗതം പറഞ്ഞു..
\"എന്താ കിച്ചുവേട്ടാ ആലോചിക്കണേ? \"
ഭാനു കുലുക്കി വിളിക്കുമ്പോഴാണ് കിച്ചു അവളെ നോക്കുന്നത്..
\"ഏയ്.. ഒന്നൂല്ല ഭാനുവേ.. ഒന്ന് ഞെട്ടിയതാ.. നീ വാ..\"

കിച്ചു ഭാനുവിനെയും കൊണ്ട് കാറിനടുത്തേക്ക് പോയി.. അപ്പോഴേക്കും ജിത്തു മുത്തശ്ശിയെ കാറിൽ നിന്നുമിറക്കി നിർത്തി.. അഞ്‌ജലിയും ഭവാനിയും ഇറങ്ങി..

അപ്പോഴാണ് മുന്നിലെ വീട് ഭാനു ശരിക്ക് കാണുന്നത്.. ആധുനിക രീതിയിൽ പണി തീർത്ത ഒരു രണ്ടുനില വീട്.. മുന്നിലെ കാർ പോർച്ചിനരികിലുള്ള ലോൺ ഏരിയയും അതിനോട് ചേർന്നുള്ള ചെറിയ വാട്ടർ ഫൗണ്ടനും പുറത്ത് നിന്നും നോക്കുമ്പോൾ മുകളിൽ വലതു വശത്തായി കാണുന്ന വലിയ ബാൽക്കണിയുമാണ് ഭാനുവിന്റെ കണ്ണിലാദ്യം പെട്ടത്....

\"വാ ഭാനു..\"
അഞ്ജലി വന്നു വിളിച്ചപ്പോഴാണ് അവൾ മുന്നിലേക്ക് നോക്കിയത്.. സ്‌ട്രെച്ചറിൽ കിടത്തി ആംബുലൻസ് ഡ്രൈവറും ജിത്തുവും കൂടി അനുവിനെ അകത്തേക്ക് കൊണ്ട് പോകുന്നുണ്ട്.. പിന്നാലെ മുത്തശ്ശിയും... ഭവാനി അഞ്ജലിയുടെ അടുത്തുണ്ട്... കിച്ചു കാറിൽ നിന്നും ബാഗുകൾ എടുക്കുകയാണ്...
\"ഞാൻ ബാഗെടുക്കാൻ കിച്ചുവേട്ടനെ സഹായിച്ചിട്ട് വരാം ഡോക്ടറെ \"
ഭാനു പറഞ്ഞു...

അഞ്ജലി ഊരയ്ക്ക് കൈ കൊടുത്ത് അവളെ കൂർപ്പിച്ച് നോക്കി...
\"ചീരു ഏട്ടൻ.. കിച്ചു കിച്ചുവേട്ടൻ.. അനുമോള് അനുവേച്ചി... ഞാൻ മാത്രം ഡോക്ടറോ.. ഇത് ശരിയല്ല ട്ടോ ഭാനു.. \"
പരാതി പോലെ അഞ്ജലി പറഞ്ഞു..
\"പിന്നെന്താ വിളിക്യാ? \"
ഭാനു നിഷ്കളങ്കമായി ചോദിച്ചു...
\"അഞ്‌ജലിച്ചേച്ചീന്ന് നീട്ടി വിളിക്കാൻ ബുദ്ധിമുട്ടാ.. അത്‌ കൊണ്ട് അഞ്ചുവേച്ചീന്ന് വിളിക്കണം കേട്ടോ...\"
\"ശരി അഞ്ചുവേച്ചീ \"
അഞ്ജലി പറഞ്ഞത് കേട്ട് ഒരു പുഞ്ചിരിയോടെ ഭാനു അവൾ പറഞ്ഞത് അനുസരിച്ചു...

\"Good girl \"
ഭാനുവിനോട് പറഞ്ഞിട്ട് അഞ്ജലി ഭവാനിയെ നോക്കി..
\"ഭവാനിയമ്മ വാ.. ഭാനു വന്നോളും...\"
അഞ്ജലിയുടെ അമ്മയെന്ന വിളി കേട്ട് ഭവാനി അന്തം വിട്ടു നിന്നു...
അത്‌ കണ്ട് അഞ്ജലി ഒന്ന് ചിരിച്ചു...
\"ഞങ്ങളെല്ലാവരും ഞങ്ങളുടെ ഗാങ്ങിലെ എല്ലാവരുടെയും അച്ഛനമ്മമാരെ അമ്മ അച്ഛൻ എന്ന് തന്നെയാ വിളിക്കാറ്.. കൂടെ പേര് ചേർക്കുമെന്ന് മാത്രം... ഇപ്പൊ ഭാനു ഞങ്ങളുടെ ഗാങ്ങിലെയല്ലേ.. അത്‌ കൊണ്ടാ അമ്മാന്ന് വിളിച്ചത്... കുഴപ്പമുണ്ടോ...? \"

ഭവാനി എല്ലാം കേട്ടു നിന്നിരുന്ന ഭാനുവിനെയൊന്ന് നോക്കി... അവർ പരസ്പരം ഒരു പുഞ്ചിരി കൈമാറി...
കണ്ണ് നിറഞ്ഞു കൊണ്ട് ഭവാനി അഞ്ജലിയുടെ കവിളിലൊന്ന് തലോടി...
ഭാനുവിന് പിറകിൽ എല്ലാത്തിനും സാക്ഷിയായ കിച്ചുവിന് ഒരുപാട് സന്തോഷം തോന്നി... അഞ്ജലി അത്ര വേഗം യാഥാർഥ്യവുമായി പൊരുത്തപ്പെടുമെന്ന് അവനും പ്രതീക്ഷിച്ചു കാണില്ല...

അഞ്ജലി തന്റെ അമ്മയുമായി നടന്നകത്തേക്ക് പോകുന്നത് കണ്ട് കണ്ണുകൾ തുടച്ചിട്ട് ഭാനു കിച്ചുവിന്റെ കയ്യിൽ നിന്നുമൊരു ബാഗ് വാങ്ങിപ്പിടിച്ചു..
\"അതേ ഭാനു... ആംബുലൻസിൽ വച്ചെന്തെങ്കിലും ഉണ്ടായോ?\"
ഒരു അവിഞ്ഞ ചിരിയോടെ കിച്ചു ചോദിക്കുന്നത് കേട്ട് ഭാനു മനസ്സിലാവാതെ അവനെ പുരികം ചുളിച്ചു നോക്കി...

\"അതെന്താ കിച്ചുവേട്ടാ അങ്ങനെ ചോദിച്ചേ? \"
\"ഏയ്.. നിന്റെ പരിഭ്രമോം ആ ചെക്കന്റെ കലിപ്പും ഒക്കെ കണ്ടപ്പോ ഒരു സംശയം...\"
ഭാനു ഒന്ന് ഞെട്ടി..കുറച്ച് നിമിഷങ്ങൾ പുറകിലേക്കവളുടെ ഓർമ്മകൾ സഞ്ചരിച്ചു...
\"കിച്ചുവേട്ടൻ വരണുണ്ടോ ഇങ്ങോട്ട്... ഞാൻ പോവാ..\"
പരിഭ്രമത്തോടെ പറഞ്ഞിട്ട് വേഗത്തിൽ അവൾ മുന്നോട്ട് നടന്നു പോയി...

\"Something fishy.. ദൈവമേ ചെക്കൻ ശരിക്കും കിസ്സടിച്ചു കാണോ...\"
അവളുടെ പോക്ക് കണ്ട് കിച്ചു നഖം കടിച്ചു...
\"ഡാ പുല്ലേ നീയിന്നവിടെയാണോ കിടക്കണേ?..\"
തന്നെ നോക്കാതെ കണ്ണുകൾ താഴ്ത്തി അകത്തേക്ക് പാഞ്ഞു പോകുന്ന ഭാനുവിനെ പാളി നോക്കി മുഖമുയർത്തിയ ജിത്തു കിച്ചുവിന്റെ നിൽപ്പ് കണ്ട് ഉള്ളിൽ ചിരിച്ചു കൊണ്ട് ഉറക്കെ വിളിച്ചു...
\" ദാ വരണു ഡാ \"
ജിത്തുവിന്റെ ശബ്ദത്തിലെ ഭീഷണി മനസ്സിലാക്കി നല്ല അനുസരണയോടെ കിച്ചു ജിത്തുവിനടുത്തേക്ക് നടന്നു...

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

നല്ല വലിപ്പമുള്ള വീടായിരുന്നു അത്‌....
താഴെ മൂന്ന് ബെഡ്‌റൂമുണ്ട്.. ഹാളിൽ നിൽക്കുമ്പോൾ തന്നെ വലത് ഭാഗത്ത് വരിയിലാ മൂന്ന് മുറികളും കാണാം... ഇടത്‌ ഭാഗത്തായിട്ടാണ് ലിവിങ്ങും പൂജാമുറിയും അടുക്കളയും...അനുവിനെ കിടത്തിയിരിക്കുന്നത് താഴത്തെ അറ്റത്തെ ബെഡ്‌റൂമിലാണ്...അവിടെ തന്നെയാണ്  ഭാനുവിനും അമ്മയ്ക്കും തത്കാലം താമസിക്കാനുള്ള ഏർപ്പാട് ചെയ്തത് ..

അതിന് തൊട്ടടുത്തുള്ള മുറിയിൽ മുത്തശ്ശി കിടക്കുന്നുണ്ട്...മുത്തശ്ശി അടുത്ത ദിവസം തന്നെ രണ്ട് വീട് അപ്പുറമുള്ള തറവാട്ടിലേക്ക് പോകുമത്രേ..മുത്തശ്ശന്റെ ഓർമ്മകളുള്ള ആ തറവാട് വിട്ട് മുത്തശ്ശി ഇത്രയും കാലം മാറി നിന്നത് അനുവിനും ജിത്തുവിനും വേണ്ടി മാത്രമാണ്... എല്ലാം ശാന്തമായത് കൊണ്ടും തറവാട് അടുത്തായത് കൊണ്ടും അധികം താമസിയാതെ ദർശനും സാവിത്രിയും ലിനീഷിന്റെ അടുത്തു നിന്നും വീട്ടിലേക്ക് തിരിച്ചെത്തുമെന്നുള്ളത് കൊണ്ടും മുത്തശ്ശി തറവാട്ടിൽ തന്നെ താമസിക്കണമെന്ന് ആഗ്രഹം പറഞ്ഞപ്പോൾ ജിത്തു സമ്മതിച്ചിരിക്കുകയാണെന്ന് കിച്ചുവാണ് ഭാനുവിനോട് പറഞ്ഞത്...

ഏറ്റവും അറ്റത്തുള്ള മുറി പുറത്ത് നിന്നും പൂട്ടിയിരിക്കുന്നു...അതാണ് ജിത്തുവിന്റെ അച്ഛനമ്മമാരുടെ മുറിയെന്നും കിച്ചു ഭാനുവിന് പറഞ്ഞു കൊടുത്തു....മുകളിലുള്ള രണ്ട് മുറികളിൽ ബാൽക്കണിയോട് ചേർന്നുള്ള മുറിയാണ് ജിത്തുവിന്റേത്.. മറ്റേ മുറി അനുവിന്റേതായിരുന്നു.. അതിപ്പോൾ അടച്ചിട്ടിരിക്കുകയാണെന്നും കിച്ചു ഭാനുവിനോട് പറഞ്ഞു...

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

പിറ്റേന്ന് തന്നെ അഞ്ജലി കണ്ണൂരിലേക്ക് തിരിച്ചു പോയി... വിദേശത്ത് നിന്നുമെത്തുന്ന അയ്യർ സാറിനെയും കൊണ്ട് ഉടനെ വരാമെന്ന് പറഞ്ഞിട്ടാണ് അഞ്ജലി പോയത്...അവളെ കൊണ്ടാക്കിയിട്ട് വീട്ടിലേക്ക് പോകുമെന്നും പറഞ്ഞ് കിച്ചു അവൾക്കൊപ്പം ഇറങ്ങി...തറവാട് വൃത്തിയാക്കിച്ചിട്ട് മുത്തശ്ശിയും അവിടേക്ക് പോയി...

മുത്തശ്ശി പോയതോടെ ഭാനുവിനോടും അമ്മയോടും മുത്തശ്ശി കിടന്നിരുന്ന മുറി ഉപയോഗിച്ചോളാൻ ജിത്തു പറഞ്ഞു.. പക്ഷേ ഭാനു അനുവിന്റെ മുറിയിൽ തന്നെ കിടന്നോളാമെന്ന് തറപ്പിച്ചു പറഞ്ഞപ്പോൾ ജിത്തു എതിർത്തതുമില്ല.. 

തറവാട്ടിൽ ജോലിക്ക് നിൽക്കുന്ന സ്ത്രീകൾ രണ്ട് പേര് തന്നെയാണ് ജിത്തുവിന്റെ വീട്ടിലും ജോലിക്ക് വരുന്നത്...ഭാനുവിന് അനുവിനെ ശുശ്രൂഷിക്കുകയെന്ന ജോലി മാത്രമേ ഉണ്ടായിരുന്നുള്ളൂ...എങ്കിലും ഭാനുവും ഭവാനിയും തങ്ങൾക്ക് ആവുന്നത് പോലെയൊക്കെ ആ വീട്ടിലെ കാര്യങ്ങൾ നോക്കിയും കണ്ടും ചെയ്തിരുന്നു...കയ്യിലുള്ള മൊബൈൽ അവൾ ജിത്തുവിന് തിരികെ നൽകിയെങ്കിലും അത്‌ അവളുടെ കയ്യിൽ തന്നെ വയ്ക്കാനവൻ ആവശ്യപ്പെട്ടു...

ഇടയ്ക്കൊരിക്കൽ അവൻ തന്നെ മാധവനെയും അദ്ദേഹം വഴി വിദേശത്തുള്ള ജയട്ടീച്ചറെയും രാമകൃഷ്ണനെയും വീഡിയോ കോൾ വിളിച്ചു കൊടുത്തു ഭാനുവിന്... ഒരുപാട് സന്തോഷത്തോടെ അവരോട് സംസാരിക്കുന്ന ഭാനുവിനെ കണ്ട് ഉള്ള് നിറഞ്ഞു കൊണ്ടവൻ മാറി നിന്നു.. കോൾ അവസാനിപ്പിക്കുമ്പോൾ ഉള്ളിലെ നന്ദി ഒരു വാക്ക് കൊണ്ടവൾ പ്രകടിപ്പിച്ചെങ്കിലും അവളുടെ മനസ്സിലെ സന്തോഷത്തിന്റെ ആഴം വളരെ വളരെ വലുതാണെന്ന് അവൻ മനസ്സിലാക്കി....

ദിവസങ്ങൾ കടന്നു പോയി... വക്കീൽ കുപ്പായം വീണ്ടുമണിഞ്ഞ ജിത്തു രാവിലെ ഭക്ഷണം കഴിച്ചിട്ട് പോയാൽ പിന്നെ വരുന്നത് വൈകുന്നേരമാണ്...പകലൊക്കെ ഒഴിവ് സമയങ്ങളിൽ ഭാനു മിക്കവാറും മുകളിലെ ഓപ്പൺ ബാൽക്കണിയിലായിരിക്കും... അവിടെ നിറയെ പനിനീർപുഷ്പങ്ങൾ മുൻപുണ്ടായിരുന്നതായി ഭാനുവിന് മനസ്സിലായി... നിറയെ ചെടിച്ചട്ടികളും അതിലെല്ലാം കരിഞ്ഞുണങ്ങിയ റോസാചെടികളുമുണ്ടായിരുന്നു... ഭാനു അവയെയെല്ലാം പിഴുതു മാറ്റി വൃത്തയാക്കി... മണ്ണെല്ലാം ഇളക്കിയിട്ടു... എപ്പോഴെങ്കിലും പുറത്ത് പോകുമ്പോൾ കുറച്ച് റോസാതൈകൾ വാങ്ങണമെന്നവൾ തീരുമാനിച്ചു...

ദിവസങ്ങൾ കുറച്ച് കടന്നു പോയി ... അതിനിടയ്ക്ക് ലിനീഷും ചിരാഗിന്റെ ചേച്ചി ചൈത്രയും മകൾ നച്ചുവെന്ന നക്ഷത്രയും ദർശനെയും സാവിത്രിയെയും വീട്ടിൽ കൊണ്ടാക്കാൻ നാട്ടിലെത്തി... ചിരാഗ് പറഞ്ഞ് ഭാനുവിനെ നന്നായി അറിയാമായിരുന്നു അവർക്കൊക്കെ...സ്നേഹിക്കാൻ മാത്രമറിയുന്ന മറ്റൊരു കുടുംബത്തെ കൂടി ഭാനു പരിചയപ്പെട്ടു..രണ്ട് വയസ്സുകാരി നച്ചു വാവ പാനു പാനു എന്ന് വിളിച്ച് പോകുന്നത് വരെ ഭാനുവിനൊപ്പം തന്നെയായിരുന്നു....

ലിനീഷും ചൈത്രയും മകളും തിരികെ പോയതിനു ശേഷമൊരിക്കൽ ആ വീട്ടിലേക്ക് സാവിത്രി കൂട്ടിക്കൊണ്ട് പോയപ്പോൾ അവിടുത്തെ ചുവരുകളിലെ ജീവൻ തുടിക്കുന്ന ചിത്രങ്ങളിലൂടെ ലോകേഷിനെ കണ്ടു ഭാനു... ലോകേഷിന്റെയും അനുവിന്റെയും സന്തുഷ്ട ദാമ്പത്യത്തിന്റെ തെളിവുകളും....

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

ഒരു നാൾ വൈകുന്നേരം തലേന്ന് സാധനങ്ങൾ വാങ്ങാൻ പുറത്ത് പോയപ്പോൾ വാങ്ങിയ റോസയുടെയും മുല്ലയുടെയുമൊക്കെ തൈകൾ ബാൽക്കണിയിലെ ചെടിച്ചട്ടികളിൽ നടുകയായിരുന്നു ഭാനു..താഴെ ജിത്തുവിന്റെ കാർ വന്നു നിന്നത് കണ്ട് അവൾ വേഗം കൈ കഴുകി താഴേക്കോടി... താഴെ ഭവാനി കിടക്കുകയായിരുന്നത് കൊണ്ട് മുൻവാതിൽ പൂട്ടിയിട്ടിരുന്നു...

അവൾ വേഗം ചെന്നു വാതിൽ തുറന്നു... ജിത്തു അവളെയൊന്ന് നോക്കിയിട്ട് അകത്തേക്ക് കയറി...അവൻ ടീപോയിലേക്ക് തന്റെ ബാഗ് വയ്ക്കുകയാണ്..
\"ചായയെടുക്കാം \"
പറഞ്ഞിട്ട് ഭാനു അടുക്കളയിലേക്ക് നടന്നു...

\"പ്രിയാ..\"
ദിവസങ്ങൾക്കു ശേഷമാണ് അവളാ വിളി കേൾക്കുന്നത്... അവളുടെ ഹൃദയം നില തെറ്റി മിടിച്ചു തുടങ്ങി...
ഭാനു മെല്ലെ തിരിഞ്ഞ് നിന്നു... മുഖമുയർന്നും കണ്ണുകൾ താഴ്ന്നും തന്നെ..
മുന്നിലേക്കൊരു എൻവലപ്പ് നീണ്ടു വരുന്നത് കണ്ടിട്ടാണവൾ കണ്ണുകളുയർത്തിയത്...

\"നിനക്കാണ്.. വാങ്ങിക്ക്?\"
ഗൗരവമാർന്ന അവന്റെ വാക്കുകൾ...അവൾ മടിയോടെ അത്‌ കൈ നീട്ടി വാങ്ങി... എന്നിട്ട് വീണ്ടുമവനെ ചോദ്യത്തോടെ നോക്കി...
\"തുറന്ന് വായിക്ക്..\"
അവൻ ഗൗരവത്തിൽ തന്നെ...
ഭാനു അവനെ അനുസരിച്ചു കൊണ്ട് ആ എൻവലപ്പ് തുറന്ന് അതിനുള്ളിലെ കടലാസ് എടുത്തു തുറന്നു വായിച്ചു...

ഞെട്ടി കണ്ണുകളുയർത്തി അവിശ്വസനീയതയോടെ അവനെ നോക്കുമ്പോഴേക്കും അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി!!!!!

⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️



രണഭൂവിൽ നിന്നും... (29)

രണഭൂവിൽ നിന്നും... (29)

4.6
2611

അവളുടെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ കണ്ട് അവന്റെ ഹൃദയവും ഒന്ന് പിടഞ്ഞു... ഭാനു വീണ്ടും ആ പേപ്പറിലെ അക്ഷരങ്ങളിലേക്ക് നോട്ടമെയ്തു...St. Albert\'s College, KollamApplication for Graduation courses\"ഡീറ്റെയിൽസ് ഫിൽ ചെയ്തിട്ട് ഒപ്പിട്.. നാളെ കൊണ്ടു പോയി കൊടുക്കാം...പ്ലസ് ടു സർട്ടിഫിക്കറ്റ് തരണം. കോപ്പിയെടുത്ത് അറ്റാച്ച് ചെയ്യാനാണ്..\"ഗൗരവത്തിലെങ്കിലും കുറച്ച് മയത്തിൽ  പറഞ്ഞിട്ട് ജിത്തു നടന്നു തുടങ്ങി...\"സഹതാപമാണോ എന്നോട്? അതോ പ്രത്യുപകാരമോ?\"ആ അക്ഷരങ്ങളിൽ നിന്നും നോട്ടം മാറ്റാതെ വന്ന ചോദ്യത്തിനൊപ്പം അവളുടെ കണ്ണുനീർ ഒഴുകിയിറങ്ങി നിലം പതിച്ചു....ജിത്തുവിന്റെ കാലുകൾ നിശ്ചലമായി...കൈമുഷ്ടികൾ ചുരുണ്ടു... ദേഷ