Aksharathalukal

💙🖤റൂഹോട് ചേരും വരെ🖤💙

*💙🖤  റൂഹോട്* 
                  *ചേരും വരെ..  🖤💙*


           *jUb!!✍💞*

*(RoM@nt!C  Lov£ $toRy)*

*_Part_59_*

____________________________________

അഫി റബിന്റെ അരികിൽ നിന്നും എണീറ്റു കൊണ്ട് സഫുന്റെ അടുത്തേക്ക് നടക്കാൻ തുടങ്ങി.... 

അഫി തന്നെ വിട്ടു പോവുമോ എന്ന ഭയം റബിയിൽ ഉത്കണ്ഠ നിറച്ചു...

എന്നോട് അപ്പൊ നിങ്ങൾക്ക് ശരിക്കും സ്നേഹം ഇല്ലായിരുന്നു അല്ലേ.... 

അഫി... 

വേണ്ടാ ഇനി അങ്ങനെ വിളിക്കണ്ട... അല്ലേലും ഞാനാ മണ്ടി എല്ലാം വിശ്വസിച്ചു...നിങ്ങടെ സ്നേഹം കണ്ടപ്പോ കരുതി ഒരിക്കലും വിട്ടു പോവില്ലേന്ന്... ഞാൻ മണ്ടിയാ ഒന്നിനും കൊള്ളാത്തവൾ... 

കുറച്ചു മുന്നേ പറഞ്ഞല്ലോ നിങ്ങളെ ആ അവസ്ഥയിൽ കണ്ടാൽ ഞാൻ ഇട്ടേച്ചു പോവുമെന്ന്... എങ്ങനെ പറയാൻ തോന്നി.   കൂടെ നടന്നിട്ടും എന്റെ ഉള്ളം മനസ്സിലാക്കാൻ നിങ്ങളെ കൊണ്ട് പറ്റിയില്ലല്ലൊ...നിങ്ങടെ ശരീരവും സൗന്ദര്യവും ഒന്നും കണ്ടിട്ടല്ല ഞാൻ സ്നേഹിച്ചിരുന്നെ ആ മനസ്സ് കണ്ടിട്ട് ആയിരുന്നു... അതിൽ ആവോളം എന്നോടുള്ള സ്നേഹം ആണെന്ന കരുതിയിരുന്നെ...

ഇഷ്ടമായിരുന്നിട്ടും എന്റെ സന്തോഷത്തെ മുൻനിർത്തി നിങ്ങടെ തോന്നൽ കൊണ്ട്  മാത്രം  ജീവിതത്തിൽ നിന്നും   ന്നെ അടർത്തി മാറ്റിയപ്പോ നിങ്ങടെ മുമ്പിൽ നെഞ്ചുരുകുന്ന വേദനയിലും ഇങ്ങനെ പുഞ്ചിരിച്ചു നിൽക്കുന്നത് 
നിങ്ങടെ സന്തോഷത്തിന് എന്റെ ജീവനേക്കാൾ ഞാൻ വില കല്പ്പിക്കുന്നത്  കൊണ്ടാണ്..

ഒരു വാക്ക് പറഞ്ഞൂടായിരുന്നോ കാത്തിരിക്കില്ലായിരുന്നോ ഞാൻ... എന്നെ മനപ്പൂർവം ഒഴിവാക്കിയെ അല്ലേ അപ്പൊ എന്നെ സ്നേഹിച്ചിട്ടില്ല അല്ലേ.... നിങ്ങടെ സ്ഥാനത് എനിക്ക് ആണ്‌ അങ്ങനെ ഒരു അവസ്ഥ വന്നിരുന്നതെങ്കിൽ എന്നെ ഇട്ടേച്ചു പോവുമായിരുന്നോ.. ങ്‌ഹേ... 


ഇത്രയും കാലം നീറി നീറി കഴിയുക ആയിരുന്നു... ഞാൻ ജനിച്ചത് കൊണ്ടാണല്ലോ അന്ന് നിങ്ങൾ പാർട്ടി ക്രിയേറ്റ് ചെയ്തത്... ഞാൻ ജനിച്ച നിമിഷത്തെയും എന്നെ ജനിപ്പിച്ചവരോടും വരെ വെറുപ്പ്‌ തോന്നി പോയി ...

ജീവിതവും മരണവും ഒരുമിച്ച് ആണെന്നു പറഞ്ഞിട്ട്  നിങ്ങൾ എന്താ ചെയ്തെ ങ്‌ഹേ.. ഒരു നിമിഷം എങ്കിലും എന്നെ കുറിച്ച് ചിന്തിച്ചോ.... 

അന്ന്.... നിങ്ങടെ മയ്യിത്ത് ആണെന്ന് പറഞ്ഞു കാണിച്ചു തന്നപ്പോ ജീവിതം അവിടെ തന്നെ അവസാനിച്ചിരുന്നെങ്കിൽ എന്നാഷിച്ചു പോയിരുന്നു... ഒരു പ്രാന്തിയെ പോലെ നീറി നീറി കഴിഞ്ഞിട്ടും ഒരാൾക്ക് പോലും സത്യം പറയാൻ തോന്നിയില്ലല്ലൊ.... എന്തിനാ... എന്തിന് വേണ്ടിയാ എന്നെ സ്നേഹിച്ചേ.... എന്ന് ചോദിച്ചു തീർന്നപ്പോയേക്കും അവളുടെ കൈ അവന്റെ കോളറിൽ പിടുത്തമിട്ടിരുന്നു.... നിറഞ്ഞു തുളുമ്പുന്ന കണ്ണുകളാലെ അവൾ അവനെ തന്നെ നോക്കി നിന്നു... 


💞💞💞💞💞💞💞💞💞💞💞

 അഫിയുടെ കൈകൾ കോളറിൽ നിന്നും എടുത്തു മാറ്റി അവൻ അവന്റെ കൈകൾക്കുള്ളിലാക്കി.... 


പ്രണയിക്കാനോ ഒഴിവാക്കുവാനോ വേണ്ടി അല്ലായിരുന്നു ഞാൻ നിന്നെ   പരിചയപ്പെട്ടത്.  പരിചയപ്പെട്ടപ്പോയും അറിഞ്ഞിരുന്നില്ല എനിക്ക് നിന്നോട് ഒരു പ്രണയം ഉണ്ടാകുമെന്ന് പക്ഷെ അടുത്തപ്പോൾ അറിഞ്ഞു നീ ഇല്ലാതെ ഒരിക്കലും എന്റെ ലൈഫ് മുന്നോട്ട് കൊണ്ട് പോവാൻ പറ്റില്ലെന്ന്.... പക്ഷെ വിധി ഇടക്ക് വില്ലൻ ആയി മാറുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല.... 

നീ പറഞ്ഞത് ശരിതന്നെ മരണവും ജീവിതവും ഒരുമിച്ച് എന്ന് പറഞ്ഞു ആശ തന്നത് ഞാനാ.. ഒന്നും മനപ്പൂർവം അല്ലല്ലോ... 

നീ പറഞ്ഞല്ലോ പെണ്ണെ നിന്നെ മനസ്സിലാക്കിയില്ലെന്ന്... അറിയാമായിരുന്നു എന്റെ സിറ്റുവേഷൻ അറിഞ്ഞാൽ നിന്റെ ജീവിതം നീ ബലി അർപ്പിക്കുമെന്ന്.... 

ജീവിതത്തിലേക്ക് ഒരു തിരിച്ചു വരവ് ഇല്ലാത്ത എനിക്ക് വേണ്ടി നിന്റെ ജീവിതം കളഞ്ഞ നിനക്ക് വേണ്ടി ജീവിക്കുന്ന രണ്ടു ജന്മങ്ങൾ എന്നെ പഴി ചാരില്ലെ... 

ഇനി അവർ പഴി ചാരിയില്ലെങ്കിലും നിന്റെ ബാക്കി ഫാമിലി... അതും നീ തന്നെ കേൾക്കണം എനിക്ക് വേണ്ടി എല്ലാം നീ തന്നെ ഒറ്റക്ക് സഹിക്കണം... 

നിന്റെ സന്തോഷം മാത്രമാണ് ഞാൻ എപ്പോഴും ആഗ്രഹിച്ചത്...അന്ന് ഒരു പക്ഷെ എനിക്ക് കൂട്ടായി നീ വന്നിട്ട് എന്റെ ജീവൻ നിലച്ചു പോയിരുന്നു എങ്കിൽ എനിക്ക് വേണ്ടി നീ ഉരുകി  തീരും നിന്നെ ഓർത്തു ഉമ്മയും ഉപ്പയും...

എനിക്കറിയാം നീയും റബിയും നല്ല രീതിയിൽ അല്ലെന്ന്... നിന്നെ പറഞ്ഞിട്ടും കാര്യം ഇല്ലല്ലോ നീ ആഗ്രഹിച്ച ജീവിതം എന്നോടൊപ്പം അല്ലേ..  ഞാനും അങ്ങനെ തന്നെ ആയിരുന്നു.... ഇനി പറഞ്ഞിട്ടോ വിലപിച്ചിട്ടോ കാര്യം ഇല്ല പടച്ചോന്റെ തീരുമാനം അങ്ങനെ ആവും... എനിക്ക് ചെറിയ പ്രതീക്ഷ എങ്കിലും ഉണ്ടായിരുന്നു എങ്കിൽ നിന്നെ ഞാൻ സ്വന്തം ആക്കിയെനെ... 

എല്ലാം നമ്മുടെ നല്ലതിന് വേണ്ടി ആവും... അല്ലേ... നമ്മൾ നെയ്തു കൂട്ടിയ സ്വപ്‌നങ്ങൾ എല്ലാം തകർന്നു പോയി... നിന്റെ സ്ഥാനത് റിയ വന്നത് മറ്റൊരു നിമിത്തം ആണ്... 

നീ ഇല്ലാത്ത ജീവിതം ഞാനും ആഗ്രഹിച്ചിട്ടില്ല... നിന്റെയും റബിന്റെയും മേരേജ് പിക് കണ്ടപ്പോ സംസാരിക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിലും ചങ്ക് പൊട്ടി കരയുക ആയിരുന്നു.. ഞാൻ കാരണം ഞാൻ സ്നേഹിച്ച ന്റെ പെണ്ണ് മറ്റൊരുത്തന്റെ മഹർ ന്റെ അവകാശി ആയി മാറിയപ്പോൾ എല്ലാം നല്ലതിനാവും എന്ന് സ്വയം ആശ്വസിപ്പിച്ചു. 

അല്ലേലും  ചലനമറ്റു കിടക്കുന്ന ഞാൻ വീണ്ടും  സ്വപ്‌നങ്ങൾ നെയ്തു കൂട്ടിയിട്ട് പ്രയോജനം ഇല്ലല്ലോ... ഏതു നിമിഷവും മരണം എന്നെ പുൽകുന്നതും കാത്തു കിടക്കുക ആയിരുന്നു ഞാൻ... 

നിന്നെ ഇപ്പോഴും ഇഷ്ടം ആണ്‌ പെണ്ണെ ഒരുപാട് ഒരുപാട്.... ഈ നിമിഷവും ഞാൻ ആഗ്രഹിച്ചു പോവാ നീ ജീവിത കാലം മുഴുവൻ എന്റെ കൂടെ ഉണ്ടാവണമെന്ന്...എന്റെ സ്ഥാനത് നിനക്ക് ആണ്‌ അന്നത്  സംഭവിച്ചിരുന്നതെങ്കിൽ എന്റെ കണ്ണടയും നാൾ വരെ നിനക്ക് കൂട്ടിരിക്കുമായിരുന്നു... കാരണം എന്റെ ജീവിതവും സ്വപ്നവും നീ മാത്രം ആയിരുന്നു... 
അർഹിക്കാത്ത നിന്നെ വീണ്ടും മോഹിച്ചു പോവാ. 


പക്ഷെ നമ്മൾ രണ്ടാളും ഉൾകൊള്ളേണ്ട മറ്റൊരു കാര്യം ഉണ്ട്.. നമ്മുടെ ഇണ ആയ വ്യക്തികൾ വേറെ ഉണ്ട്....മറക്കുന്നതിനും സഹിക്കുന്നതിനും ഒരു പരിധി ഉണ്ട് എങ്കിലും ശ്രമിക്കണം അവരുടെ സന്തോഷത്തിന് വേണ്ടി എങ്കിലും... 

നമ്മൾ സ്നേഹിച്ചിരുന്ന കാലം പരസ്പരം വേദനിപ്പിക്കാതെ അല്ലേ ജീവിച്ചേ ഇനിയും അങ്ങനെ തന്നെ ആവണം... എനിക്കായ് ബാക്കി വച്ച സ്നേഹം റബിക്ക് കൊടുത്തു സന്തോഷത്തോടെ ന്റെ പൊന്ന് ജീവിക്കണം.... അകലെ ആണെങ്കിലും നമ്മുടെ മനസ്സ് എപ്പോയും അരികെ ആണ്‌. പതിയെ അതും മാറ്റണം.... 

ഇനിയും ഞാൻ ചെയ്തത് തെറ്റാണെന്ന് തോന്നുന്നു എങ്കിൽ നിനക്ക് വേണ്ടത് എന്താണെന്ന് വച്ചാൽ തീരുമാനിക്കാം.. എല്ലാം കേൾക്കാൻ ഞാൻ അർഹനാണ്. 

അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു പൊട്ടി കരഞ്ഞു അവന്റെ കൈകൾ അവളെ വലയം ചെയ്തു.... ആരും അവരെ തടഞ്ഞില്ല... 

💞💞💞💞💞💞💞💞💞💞💞

നീ എനിക്കും ഞാൻ നിനക്കും ആണെന്ന് മനസ്സിനെ ഒരിക്കലും പറഞ്ഞു പഠിപ്പിക്കാൻ പാടില്ലായിരുന്നു.... എന്നെ മാത്രം സ്നേഹിക്കണം എന്ന് പറയാൻ ഉള്ള അവകാശം എനിക്ക് ഇല്ല... എങ്കിലും മനസ്സിന് ഒരു വിങ്ങൽ... 

റിയന്റെ ഭാഗത്ത്‌ നിന്ന് ചിന്തിക്കുമ്പോൾ പാവം ഒന്നും അറിയാതെ നിങ്ങടെ ജീവിതത്തിലേക്ക് ഒരുപാട് പ്രതീക്ഷയോടു കൂടെ കടന്നു വന്നവൾ ആണ്‌ അവളെ നിരാശപ്പെടുത്താൻ പാടില്ല... ഇത്രയും കാലം പാവം റബികാകു നെ ഞാൻ വേദനിപ്പിക്കുക ആയിരുന്നു... ഇന്ഷാ അല്ലാഹ് ഇനി അങ്ങോട്ട് ഇക്കാന്റെ കൂടെ ഞാൻ സന്തോഷത്തോടെ ജീവിക്കും പരസ്പരം പതിയെ എല്ലാം മറക്കാം എല്ലാം നല്ലതിനാവും... അതാവും നമ്മുടെ വിധി. 

സഫുക്ക ഇങ്ങളെ ഞാൻ ഒരിക്കലും കുറ്റം പറയില്ല ഇനി ഇതിന്റെ പേരിൽ വേദനിപ്പിക്കുകയും ഇല്ല... കാരണം നിങ്ങൾ ചെയ്തത് തെറ്റായി എനിക്ക് തോന്നുന്നില്ല... മറ്റുള്ളർ എന്ത് വേണെങ്കിലും കരുതിക്കോട്ടെ അതൊന്നും നമ്മളെ ബാധിക്കില്ല... എന്നും പറഞ്ഞിട്ട് അഫി റിയന്റെ അരികിൽ പോയി ഓളെ കെട്ടിപിടിച്ചു.... 

എല്ലാം നീ അറിഞ്ഞ സ്ഥിതിക്ക് കൂടുതൽ ഒന്നും ഞാൻ പറയേണ്ട ആവശ്യം ഇല്ലല്ലോ... പക്ഷെ ഒരൊറ്റ കാര്യം ഇതിന്റെ പേരിൽ സഫുക്കാനെ ഒരിക്കലും വേദനിപ്പിക്കരുത്... എന്നെ ശപിക്കരുത് പ്ലീസ്.... 

റിയ അവളുടെ തോളിൽ നിന്നും അഫിയെ അടർത്തി മാറ്റി കണ്ണുകൾ തുടച്ചു കൊടുത്തു... അഫിത്താ ഇങ്ങള് പേടിക്കണ്ട ട്ടോ അങ്ങനെ ഒന്നും സംഭവിക്കില്ല... 

അവൾക്കൊരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് അഫി റിയന്റെ കൈകൾ സഫുന്റെ കൈകളോട് ചേർത്തു വച്ചു...

🎶 ഇനിയില്ല ആ സ്നേഹ ബന്ധം 

പ്രിയരോ തകർത്തില്ല പ്രണയം  🎶

🎶ആവില്ല പകരമായാരും 
അവനായിരുന്നെനിക്കെല്ലാം... 🎶

🎶എല്ലാം മറന്നു സുഗമായി കഴിഞ്ഞു 
പുതു ജീവിതം തേടിടെണം 🎶

🎶 ഇണയായി വന്ന പെണ്ണിന്റെ തുണയായി 
എന്നുമുണ്ടാകണം  🎶
🎶  നീ  എന്നുമുണ്ടാ
കണം.. 🎶

അവൾ റബിയുടെ അടുത്തേക്ക് നടന്നു അവനെ ഇറുകെ പിടിച്ചു. സോറി ഇക്ക ഞാൻ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് പൊറുക്കില്ലെ എന്നോട്.. 

അവളിലെ ആ മാറ്റം അവന്റെ മുഖത് പ്രകടമായിരുന്നു... പൊറുക്കാൻ മാത്രം ഉള്ള തെറ്റ് ഒന്നും നീ ചെയ്തിട്ടില്ലല്ലൊ മോളെ എന്നും പറഞ്ഞു അവനവളെ അവനിലേക്ക് ചേർത്ത് നിർത്തി...ലോകം കീഴടക്കിയ സന്തോഷം ആയിരുന്നു അവന്ക് അപ്പോൾ... 

സഫുയും റിയയും ഇമ വെട്ടാതെ പരസ്പരം നോക്കാൻ തുടങ്ങി. അവസാനം അവൻ തന്നെ സംസാരിച്ചു തുടങ്ങി... 

റിയ... ഇന്നലെ നീ ചോദിച്ചില്ലേ എന്താ എന്റെ മുഖത് സന്തോഷം ഇല്ലാത്തതെന്ന്... പിന്നെ ഞാൻ എങ്ങനെ ജീവനോടെ തിരിച്ചു വന്നെന്നും. 

എല്ലാം ക്ലിയർ ആയിട്ട് ഉണ്ടാവും എന്ന് കരുതുന്നു... എല്ലാം മറന്നു സന്തോഷത്തോടെ ജീവിക്കാൻ എനിക്ക് നീ കുറച്ചു സമയം തരണം പ്ലീസ്... 

നിങ്ങടെ രണ്ടാളെയും അവസ്ഥ എനിക്ക് മനസ്സിലാവും... അത് കൊണ്ട് എത്ര വേണെങ്കിലും സമയം എടുത്തോ ഞാൻ വെയിറ്റ് ചെയ്യും.... 

അങ്ങനെ അവരുടെ എല്ലാ പ്രശ്നങ്ങളും അവിടെ അവസാനിച്ചത്  കൊണ്ട് എല്ലാരും ഹാപ്പി ആയി...

ഐസ്ക്രീം ഷോപ്പ് കണ്ട പാടെ Zannu അങ്ങോട്ട് ഓടി പിന്നാലെ ഞങ്ങളും...

എന്താ വേണ്ടെന്നു കടക്കാരൻ ചോദിച്ചതും ഐസ്ക്രീം എന്ന് വിളിച്ചു കൂവിയവളെ അയാൾ ഒന്ന് സ്കാൻ ചെയ്തു... എന്തോ ഓർത്ത പോലെ ഇവിടെ ഐസ്ക്രീം ഇല്ലെന്നും പറഞ്ഞു അയാൾ കട അടക്കാൻ ഒരുങ്ങി... 

ഐസ്ക്രീം ഇല്ലെന്നോ... പിന്നെന്തിനാ ഇവിടെ വെണ്ടയ്ക്ക അക്ഷരത്തിൽ ബോർഡ് തൂക്കി വച്ചേക്കുന്നെ... Zannu അയാളോട് കലിപ്പ് ആവാൻ തുടങ്ങി. 

മക്കളെ ഈ കൊച്ചിനെ ഒന്ന് വിളിച്ചോണ്ട് പോയെ... ഈ കൊച്ച് ഒരു പ്രാവശ്യം ഇവിടെ വന്നതിന്റെ ക്ഷീണം ഇപ്പോഴും മാറിയിട്ടില്ല എന്നും പറഞ്ഞു അയാൾ നെടുവീർപ്പിട്ടു... 

അപ്പോഴാണ് ഞങ്ങൾക്ക് എല്ലാം കാര്യം പിടി കിട്ടിയേ... അന്നൊരിക്കൽ അല്ലുനെയും അനുനെയും സെറ്റ് ആക്കാൻ വേണ്ടി ഇങ്ങോട്ട് വന്നപ്പോ അഫിയെ കാണാതെ ഞങ്ങൾ അവളെ അന്നെഷിച്ചു പോയപ്പോ Zannu ന്റെ ഐസ്ക്രീം പ്രാന്ത് കാരണം മണലിൽ മുട്ട് കുത്തി ഇരുന്നത്... 

ന്നാലും അയാൾക്ക് ഓളെ നല്ല ഓർമണ്ടല്ലോ.. എങ്ങനെ ഇല്ലാതിരിക്കും.

അങ്ങനെ അവിടുന്ന് മടങ്ങി വേറെ ഷോപ്പിൽ പോയി... അപ്പോയെക്കും Zaid ന് കാൾ വന്നു...ചെക്കൻ ഇന്ന് അവളെ നേരിൽ കാണുന്ന ത്രില്ലിൽ ആണ്... ഓൻ മാത്രം അല്ല ഞങ്ങളും... 

അങ്ങനെ അവന്റെ പിന്നാലെ അവൻ പറഞ്ഞ കോഫി ഷോപ്പിൽ ഞങ്ങളും ചെന്നു.... അവിടെ എത്തി അവന്റെ ഇൻസ്റ്റ കിളിയെ കണ്ടപ്പോ പെൺ പടകൾ എല്ലാം അന്താളിച്ചു... 

അഫിയുടെ കസിൻ സിസ്റ്റർ ഇല്ലേ മിർഫ അവളാണ് കക്ഷി... 

അങ്ങനെ മറ്റൊരു പ്രണയം കൂടെ അവിടെ മൊട്ടിട്ടു... 

എടാ അനിയൻ തെണ്ടി ഏട്ടൻ ഇവിടെ നിക്കുമ്പോ നൈസ് ആയിട്ട് സെറ്റ് ആക്കിലെ.. 
റാഹി 

നമുക്കും വരുമെടാ നല്ല കാലം എന്നും പറഞ്ഞു മിശു അവനെ സമാധാനിപ്പിച്ചു...

നേരം നന്നേ വൈകിയത് കൊണ്ട് ഞങ്ങൾ എല്ലാം വീട്ടിലേക് തിരിച്ചു... 

💞💞💞💞💞💞💞💞💞💞💞

( ഒരു വർഷത്തിനു ശേഷം )

ദേ Zannu ന്നെ വെറുതെ ദേഷ്യം പിടിപ്പിക്കാതെ പോയി മാറ്റാൻ നോക്... അവരെല്ലാം ഇപ്പൊ അവിടെ എത്തും... 

ഓഹ് റുഫൈദനെ പറഞ്ഞപ്പോ ഇങ്ങക്ക് കൊണ്ടുലേ അതന്നെ ഞാനും പറഞ്ഞെ.... 

ഓഹ്... ഇന്ക് ദേഷ്യം വരുന്നുണ്ട് Zannu... ഞാൻ ഇപ്പൊ മിണ്ടാതെ നിക്കുന്നത് ന്റെ ജൂനിയർ കേൾക്കുമല്ലോ എന്ന് കരുതിയിട്ട... എന്നെ കൊണ്ട് കടും കൈ ചെയ്യിപ്പിക്കരുത്. അഞ്ചു മിനുട്ട് ഞാൻ സമയം തരും വേഗം റെഡി ആയി ഇറങ്ങിയേക്കണം... 

Zannu ന്നെ കൊഞ്ഞനം കുത്തി കൊണ്ട് ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യാൻ പോയി... ഓളെ ആ പോക്ക് കണ്ടു ഞാൻ അവിടെ ഇരുന്നു... ഞങ്ങൾ എങ്ങോട്ടാ പോവുന്നെ അല്ലേ പറയാം അല്ലേൽ വേണ്ടാ നിങ്ങൾ തന്നെ കണ്ടോളു... 

ഹാ പിന്നെ മറ്റൊരു കാര്യം ഞങ്ങടെ സന്തോഷത്തിലും സങ്കടത്തിലും പങ്കു ചേരാൻ ഒരാൾ കൂടെ വരാൻ പോവാ... അതെയതെ zannu പ്രെഗ്നന്റ് ആണ്... പഠിക്കാൻ പോവാൻ പറഞ്ഞിട്ട് മടിച്ചി കേൾക്കുന്നില്ല എന്ന പിന്നെ ന്റെ മക്കളെ നോക്കി ഓൾ ജീവിച്ചോട്ടെ എന്ന് ഞാനും കരുതി... 

അല്ലുനും അനുനും ഇപ്പൊ പണ്ടത്തെ പോലെ റൊമാൻസ് കളിച്ചു നടക്കാൻ ടൈം ഇല്ല.... രണ്ടും കൂടെ മോളെ നോക്കുന്ന പണിയിൽ ആണ്  *Aiza mehrin*

അത് പോലെ തന്നെ നമ്മുടെ ഷൈമക്കും ആഷിൽക്കക്കും ഒരു മോനും പിറന്നിട്ടുണ്ട്... *Ayaan ahmed*


 ഞങ്ങടെ ബന്ധം വളരുന്ന പോലെ മക്കളുടെ ബന്ധവും വളർത്തണം എന്ന് പറഞ്ഞു കൊണ്ട്  ഞങ്ങൾ എല്ലാരും ഇപ്പോയെ ഉറപ്പിച്ചു Aiza പെണ്ണ് Ayaan ക് ഉള്ളതാണെന്ന്... ബട്ട് അനുന് ഭയങ്കര പേടി അല്ലുനെ പോലെ വലുതായി ഓൾ വല്ലവരെയും വായി നോക്കി പ്രണയിച്ചു നടക്കോന്ന്... 

ഈ അണ്ണാച്ചിനോട്‌ മാറ്റാൻ പറഞ്ഞിട്ട്  ഒരു മണിക്കൂർ ആയല്ലോ ഓൾ എന്ത് എടുക്കാണോ എന്തോ... 

Zannu.... നീ ഇങ്ങോട്ട് വരുന്നുണ്ടോ അതോ ഞാൻ അങ്ങോട്ട് വരണോ.... 

ഏതായാലും ഇത്രയും വെയിറ്റ് ചെയ്തില്ലേ ഒരു പത്ത് മിനുട്ട് കൂടെ വെയിറ്റ് ചെയ്യ്... 

അഞ്ചു മിനുട്ട് എന്ന് പറഞ്ഞിട്ട് ഒരു മണിക്കൂർ കഴിഞ്ഞു ഇനിപ്പോ പത്ത് മിനുട്ട് പറഞ്ഞു  രണ്ടു മണിക്കൂർ ആവോ എന്തോ... 

ഓളോട് ഡയലോഗ് അടിച്ചു നിക്കുമ്പോ ആണ് ഫോൺ റിങ് ചെയ്തെ സഫു ആണ്... 

ന്റെ പൊന്നേ ഇങ്ങനെ കലിപ്പ് ആവല്ലേ ഒരു പത്തു മിനുട്ട് ഞങ്ങൾ ഇപ്പൊ എത്തും പറഞ്ഞു കാൾ കട്ട് ചെയ്തു... 

Zannu ഇപ്പൊ ഒന്നും വരുന്ന ലക്ഷണം ഇല്ല അതോണ്ട് നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന മറ്റൊരു കാര്യം പറഞ്ഞു തരാം.... 

സഫുവും അഫിയും ഇപ്പൊ എല്ലാം ഉൾക്കൊണ്ടു കൊണ്ട് അവരുടെ ഇണകളുടെ കൂടെ സന്തോഷമായി ജീവിക്കുന്നു...അഫിയുടെ മാറ്റം റബിയിൽ നന്നായി കാണുന്നുണ്ട് ചെക്കൻ ഇപ്പൊ ഫുൾ ടൈം ഹാപ്പി ആണ്... 

സഫുന് കൂട്ടിനു റിയ ആയോണ്ട് എന്നെ ചൊറിയുന്നത് ഒക്കെ ഓനെ ചൊറിഞ്ഞു നടക്കുന്നു എന്ന് മാത്രം... ജെറി ഓരോ ആഴ്ചയും മാറി മാറി ആണ് താമസം ഒരാഴ്ച zannu ന്റെ അടുത്ത് ആണേൽ അടുത്ത ആഴ്ച റിയന്റെ അടുത്ത്...

Zannu ന് വിശേഷം ഉള്ളത് അറിഞ്ഞെ    തൊട്ട് ഉമ്മച്ചി ഓളെ നിലത്ത് വയ്കുന്നെ ഇല്ല.... ഞമ്മൾ വീണ്ടും പുറത്ത്.. 

അതേയ് ഇങ്ങള് ആരെ സ്വപ്നം കണ്ടു ഇരിക്ക വരുന്നില്ലേ എന്നും ചോദിച്ചു zannu വന്നു...ഇത് മാറ്റാൻ ആയിരുന്നോ ടീ നിനക്ക് ഇത്രയും ടൈമ് എന്ന് ചോദിച്ചു ഞാൻ ഓളെ നോക്കി... 

പർദ്ദ ആണ് ഓൾ ഇട്ടത് എടുത്ത സമയമോ ഒന്നര മണിക്കൂർ.... 
ഇനിയും സംസാരിച്ചു നിന്നാൽ സമയം പോവും അറിഞ്ഞോണ്ട് ഓളെയും കൂട്ടി ചങ്കുകളുടെ അടുത്തേക്ക് പോയി... 

💞💞💞💞💞💞💞💞💞💕💞

Zannu വിനെ കണ്ട പാടെ Zafir ന്റെ മുഖത്ത് ഒരു പ്രത്യേക തരം ഭാവമായിരുന്നു... കാമ കണ്ണുകളോട് കൂടെ അവനവളെ ഉറ്റു നോക്കാൻ തുടങ്ങി പിന്നിലുള്ള ഷാനുവിനെ കണ്ടതും അവന്റെ പേശികൾ ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി.... 

കാണെടാ കണ്ണു തുറന്നു കാണ് .  നീ വിചാരിച്ചാൽ ഒന്നും ഞങ്ങളെ ഒരു കാലത്തും പിരിക്കാൻ കയ്യില്ലാ....

നിന്റെ ഭാഗ്യം കൊണ്ടാണ് നീ ഇപ്പൊ ഇതിനകത്ത് കിടക്കുന്നെ. 

അല്ലെങ്കിൽ ദേ ഈ കൈ കൊണ്ട് നിന്നെ ഞാൻ തീർത്തെനെ.... എവിടെ നിന്റെ ബാക്കി ഷിങ്കിടികൾ പെണ്ണാണെന്ന് പറഞ്ഞു എന്ത് നെറികേടും കാട്ടുന്ന രണ്ടു ജന്മങ്ങൾ.... 

അപ്പോയെക്കും zafir ന്റെ പിന്നിലായി Shaza യും റുഫൈദയും അവിടെ എത്തി... റുഫൈദയുടെ കണ്ണിൽ ഷാനുനോടും Zannu നോടും ഉള്ള പക ആളി കത്തി.... നേരെ തിരിച്ചു shaza യുടെ മുഖത് ഒരു തരം സങ്കടം ആയിരുന്നു... അവൾ ദയനീയമായി ഞങ്ങളെ രണ്ടു പേരെയും നോക്കി....

റാഹിയുടെ സഹായത്തോടെ ആണ് മൂന്നു പേരെയും ഒരു സ്ഥലത്ത് എത്തിച്ചത്.... 

എന്താടി ഉണ്ടകണ്ണി ഇങ്ങനെ നോക്കുന്നെ നീ ഒക്കെ അനുഭവിക്കും നോക്കിക്കോ....സ്ത്രീ വർഗത്തെ നാണം കെടുത്താൻ ആയിട്ട്... 

എല്ലാം പറഞ്ഞു ഫിനിഷ് ചെയ്യല്ലേ ഞങ്ങളും കൂടെ വരട്ടെ എന്നും പറഞ്ഞു ബാക്കി കീടങ്ങൾ പ്രേസേന്റ് ആയി റബിയും അഫിയും മാത്രം ഇല്ല... 

Zannu നോട്‌ ഒന്നും സംസാരിക്കരുത് എന്ന് പറഞ്ഞിട്ട് ആണ് ഇങ്ങോട്ട് കൊണ്ട് വന്നത് തന്നെ... പക്ഷെ റുഫൈദനെ കണ്ടപ്പോ തൊട്ട് ഓൾക് കലി തുള്ളാൻ തുടങ്ങിണ്...

റുഫൈദയുടെയും Zafir ന്റെയും കണ്ണുകൾ ഒരേ സമയം Zannu വിന്റെ വയറിൽ പതിഞ്ഞതും ഞങ്ങൾ രണ്ടാളും പരസ്പരം ചിരിച്ചു കൊണ്ട് അവരെ പുച്ഛിച്ചു... 

ഞങ്ങളുടെ പ്രണയത്തിന്റെ ഫലം ആണ് ഈ വയറ്റിൽ കിടക്കുന്ന കുഞ്ഞ് എന്നും പറഞ്ഞു zannu നെ ഷാനു അവനിലേക്ക് ചേർത്തി നിർത്തി.  രണ്ടു പേരും കൈകൾ ചുരുട്ടി ദേഷ്യം അടക്കി പിടിച്ചു.... 

ഇവിടെ വന്നു ശോ കാണിച്ചാൽ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല എന്നാണോ നീ ഒക്കെ കരുതിയെ ഈ Zafir എന്തേലും മോഹിച്ചിട്ട് ഉണ്ടേൽ എന്നെങ്കിലും സ്വന്തം ആക്കിയിരിക്കും.. 

പ്ഫ..  മിണ്ടാതെ നിക്കഡാ... നീ ഒക്കെ അതിന് ഇനി പുറം ലോകം കണ്ടിട്ട് വേണ്ടെ....ഒന്നുമറിയാത്ത പെൺകുട്ടികളെ എല്ലാം വലയിൽ വീഴ്ത്തി കാര്യം സാധിച്ചു കൊന്ന് കളഞ്ഞ നിനക്കും അതിന് ചുക്കാൻ പിടിച്ച ഇവളുമാരെ പോലെ ഉള്ളവർക്കും ജീവ പര്യന്തം ഒന്നും അല്ലന്ന് അറിയാം ... നടു റോട്ടിൽ ഇട്ട് പച്ചക്ക് കത്തിക്കുക ആണ്..... ആ പെൺകുട്ടികളുടെ കണ്ണീർന്റെ ശാപം ഒരിക്കലും നിന്നെ ഒന്നും വിട്ടു പോവാൻ പോവുന്നില്ല... നരകിക്കും നോക്കിക്കോ.. 

ഞങ്ങടെ ജീവിതം എല്ലാം ഒന്നു പച്ച പിടിച്ചപ്പോ ചുമ്മാ ഒന്ന് വന്നെ ഉള്ളു അപ്പൊ ഞങ്ങൾ പോട്ടേ.... ഇന്ഷാ അല്ലാഹ് അടുത്ത പ്രാവശ്യം വരുമ്പോ ഞങ്ങടെ കുഞ്ഞിനെയും കൊണ്ട് വരാം ട്ടോ എന്നും പറഞ്ഞു ഷാനു നടന്നു... പിന്നാലെ ബാക്കി ടീംസും... 

റുഫൈദ Zannu നെ പകയോടെ നോക്കിയപ്പോ ഓളെയും Zafir നെയും കൊഞ്ഞനം കുത്തി കൊണ്ട് zannu പിന്നാലെ വന്നു... 

ഷാനു ഒന്നവിടെ നിൽക്കുമോ.... shaza 

എന്താ.....  ( ഷാനു )

റബിക്ക വന്നിട്ടില്ലേ..... അത് ചോദിക്കുമ്പോൾ shaza യുടെ കണ്ണുകളിൽ നനവ് പടർന്നിരുന്നു... 

ഇക്കയോ ഏതു വകേൽ ഒന്ന് പോയെടി.....കെട്ടി കൂടെ കൂട്ടിയപ്പോ ഇല്ലാത്ത സ്നേഹം ഇപ്പൊ എന്തിനാണാവോ...  ( സഫു )

അത് പിന്നെ ഇവിടെ കിടന്നു മടുത്തു കാണും... വീണ്ടും ഓന്റെ ജീവിതം കുട്ടിചോർ ആക്കാൻ ആവും അല്ലാതെ എന്ത്...  ( അനു )

നിങ്ങൾ എന്ത് വേണേലും പറഞ്ഞോ... ഒരേ ഒരു തവണ ഒരൊറ്റ തവണ എനിക്ക് ഒന്ന് സംസാരിക്കണം പ്ലീസ്....  അവൾ കെഞ്ചി.. 

മുതല കണ്ണീർ ആയി വന്നേക്കുന്നു... നീ എന്താ കരുതിയെ അവൻ ഇപ്പോഴും നിന്നെ ഓർത്തു ജീവിക്കുക ആണെന്നോ... തുഫ്ഫ് പറ്റിയ മൊതല്.... എന്ന കേട്ടോ അവനിന്ന് മറ്റൊരു പെണ്ണിന്റെ ഭർത്താവ് ആണ്... നിന്നെ പോലെ വഞ്ചിക്കുന്നവളല്ല സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു പാവത്തിന്റെ...   ( സഫു )

അതവൾക്ക് ഒരു ഷോക്ക് തന്നെ ആയിരുന്നു.. കാരണം നിക്കാഹ് കഴിഞ്ഞപ്പോ റബി അവൾക്ക് വാക്ക് കൊടുത്തെ ആയിരുന്നു മറ്റൊരു പെണ്ണും ജീവിതത്തിൽ ഉണ്ടാവില്ലെന്ന്... പിന്നെ സംഭവിച്ചത് ഒന്നും shaza അറിഞ്ഞിട്ടില്ല...

ഇല്ല ഞാൻ വിശ്വസിക്കില്ല... എനിക്ക് ഒന്ന് കാണണം സംസാരിക്കണം... ചെയ്തത് തെറ്റാ എനിക്ക് മാപ്പ് ചോദിക്കണം.... 

കാണാനോ.... കാണാൻ പോയിട്ട് അവന്റെ ശബ്ദം ഒന്ന് കേൾക്കാൻ പോലും ഞങ്ങൾ നിന്നെ അനുവദിക്കില്ല .  മഹർ ചാർത്തിയ അവനെക്കാൾ വലുത് നിനക്ക് ഇവരും പണവും ആയപ്പോ  അവനെ കൊല്ലാൻ വരെ നീ നോക്കിയില്ലേ.   അവനെ പഴയ രീതിയിൽ കൊണ്ട് വരാൻ ഞങ്ങൾ എത്ര കഷ്ടപ്പെട്ടിട്ടുണ്ടെന്ന് നിനക്ക് അറിയോ.. ജീവിച്ചിരുന്നിട്ടും നീറി നീറി മരിച്ചു കൊണ്ടിരിക്കുക ആയിരുന്നവൻ  അവസാനം  അവനല്ല അവന്റെ ഉള്ളിലെ നിന്റെ ഓർമകളാണ് മരിക്കേണ്ടതെന്ന് മനസ്സിലാക്കി കൊടുക്കാൻ ഞങ്ങൾ എത്ര കഷ്ടപ്പെട്ടെന്നോ... എന്നിട്ട് ഇപ്പൊ നീ...   ഷാനു വിന്റെ ഓരോ വാക്കും അവളുടെ ഹൃദയത്തിൽ പതിച്ചു... 

അന്ന് എനിക്ക് തെറ്റ് സംഭവിച്ചു പോയി..... സോറി.. 

തെറ്റുകൾ ഇനിയും നിന്റെ ജീവിതത്തിൽ വരും shaza.. അതിനെല്ലാം കളിപാവ ആയി വിട്ടു തരാൻ അവൻ നിന്റെ ഉപ്പാന്റെ നോക്കുകുത്തി അല്ല ഞങ്ങടെ കൂട്ടുകാരനാ.. അതെന്നും നിന്റെ ഓർമയിൽ നിന്നോട്ടെ.... 

കുറ്റബോധത്തിന്റെ ഒരംശം ബാക്കി ഉണ്ടെങ്കിൽ ഇനി അങ്ങോട്ടുള്ള ജീവിതത്തിൽ എങ്കിലും നന്നാവാൻ നോക്ക്... 

അതും പറഞ്ഞു അവർ അവിടെ വിട്ടിറങ്ങാൻ തുനി ഞ്ഞു.. അപ്പോയെക്കും റബിയും അഫിയും അങ്ങോട്ട് വന്നു.

*(തുടരും.... )*

___________________________________അഭിപ്രായം പറയാൻ ഞാൻ പറയുന്നില്ല 😐കാരണം പറഞ്ഞു മടുത്തു 😊😊
💙🖤റൂഹോട് ചേരും വരെ🖤💙

💙🖤റൂഹോട് ചേരും വരെ🖤💙

5
2715

*💙🖤  റൂഹോട്*                   *ചേരും വരെ..  🖤💙*           *jUb!!✍💞**(RoM@nt!C  Lov£ $toRy)**_Part_60_**Last part*____________________________________തെറ്റുകൾ ഇനിയും നിന്റെ ജീവിതത്തിൽ വരും shaza.. അതിനെല്ലാം കളിപാവ ആയി വിട്ടു തരാൻ അവൻ നിന്റെ ഉപ്പാന്റെ നോക്കുകുത്തി അല്ല ഞങ്ങടെ കൂട്ടുകാരനാ.. അതെന്നും നിന്റെ ഓർമയിൽ നിന്നോട്ടെ.... കുറ്റബോധത്തിന്റെ ഒരംശം ബാക്കി ഉണ്ടെങ്കിൽ ഇനി അങ്ങോട്ടുള്ള ജീവിതത്തിൽ എങ്കിലും നന്നാവാൻ നോക്ക്... അതും പറഞ്ഞു അവർ അവിടെ വിട്ടിറങ്ങാൻ തുനി ഞ്ഞു.. അപ്പോയെക്കും റബിയും അഫിയും അങ്ങോട്ട് വന്നു.എടാ കൊരങ്ങാ എല്ലാം നശിപ്പിച്ചു... നിന്നോട് ആരാ ഇപ്പൊ ഇങ്ങോട്ട് വരാൻ പറഞ്ഞെ എന്നും ചോ