Aksharathalukal

റൗഡി ബേബി



\"പിന്നിൽ വന്ന് പേടിപ്പിക്കുന്നോ....
ഉള്ളിൽ ബന്റ് മേളം നടക്കുന്നുണ്ടെങ്കിലും അവൾ അതൊന്നും പുറമെ കാണിക്കാതെ ചോദിച്ചു....

\"ഡീ ആനക്കള്ളി എന്നെ പറ്റിച്ചു പൈസയും അടിച്ചുമാറ്റി എന്നെ തെറി വിളിക്കുന്നോ.... നിന്നെയൊക്കെ പിടിച്ചു ലോക്കപ്പിൽ ഇട്ടേണ്ടതാണ്...\"

\"ഹഹ സാറിന് എന്നെ ലോക്കപ്പിൽ ഇടണോ.. എന്ന ഇട്ടോ... ഇട്ടോ എന്ന് പറഞ്ഞു അവൾ അവന്റെ അടുത്തേക്ക് നടന്നു... അത് അനുസരിച്ചു അവൻ പിറക്കോട് പോയി..

\"ഡീ നീ എങ്ങോട്ടാണ് തള്ളി കയറി വരുന്നത്...മര്യദയ്ക്ക് കോളേജിൽ പോടീ \"

\"അങ്ങോട്ടേക്ക് തന്നെയല്ലേ പോയികൊണ്ടിരുന്നത്.. അതിന്റെ ഇടയിൽ കുരിശ് പോലെ വന്നത് സർ അല്ലേ...\"

\"കുരിശ് നിന്റെ തന്ത..\"

\"ദേ തന്തയെ പറഞ്ഞാലുണ്ടല്ലോ അവൾ കൈ ചൂണ്ടി പറഞ്ഞു...

\"പറഞ്ഞാൽ എന്ത്‌ ചെയ്യും അവൻ രണ്ട് പിരിക്കം പൊക്കി ചോദിച്ചു..

\"ഒന്നും ചെയ്യില്ല... കേട്ട് കൊണ്ടിരിക്കും...\"


\"ഹഹ ബെസ്റ്റ് ഫാമിലി...

\"ബെസ്റ്റ് ആയാലും റോസ്റ്റ് ആയാലും ഇയാൾക്ക് കുഴപ്പമൊന്നും ഇല്ലല്ലോ.. അങ്ങോട്ട് മാറി നിൽക്ക്...\"
അതും പറഞ്ഞു അവനെ തള്ളി മാറ്റി അവൾ നടന്നു പോയി പിറകെ ജിത്തുവും..


കല്യാണിയും ജിത്തുവും നടന്നു പോകുന്നത് നോക്കി നിൽക്കുകയാണ് നിരഞ്ജൻ... അവന്റെ മനസ്സിൽ അവളെ ആദ്യമായി കണ്ടത് ഓർമയിൽ വന്നു... അവളുടെ നൃത്തം അവന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരുന്നു....അത് ഓർമയിൽ വന്നപ്പോൾ അവന്റെ ചുണ്ടിൽ ചെറു പുഞ്ചിരി വിടർന്നു.... പെട്ടെന്ന് എന്തോ ഓർത്തത് പോലെ അവന്റെ ചിരി മാഞ്ഞു..
ഇല്ല നിളയ്ക്ക് ഇഷ്ടം ഇല്ലാത്തത് ഒന്നും എനിക്കും വേണ്ട.... അച്ഛനും അമ്മയും നഷ്‌ടപ്പെട്ടത് മുതൽ അവൾക്ക് ഞാനും എനിക്ക് അവളും മാത്രമേ ഉള്ളു.... അവളുടെ സന്തോഷത്തിന് വേണ്ടി ഞാൻ എന്തും ചെയ്യും.... അവൻ സ്വയം പറഞ്ഞു...







           \"ഡീ എനിക്ക് ഒരു ഡൌട്ട്....\"

\"ഉടക്കി ഉടക്കി നമ്മൾ കട്ട പ്രേമമാകുമോ എന്നല്ലേ ജിത്തു മോനെ നിന്റെ ഡൗട്ട്...\"

അവൻ അതെ എന്ന് നാണത്തോടെ തലയാട്ടി...

അവൾ അവൻ നേരെ കൈ വീശി..

\"ദേ ജിത്തു.. നീ എന്റെ കൈയിൽ നിന്ന് വാങ്ങിക്കും... ആരെ കൊന്നിട്ടായാലും ഈ നരകത്തിൽ നിന്ന് രക്ഷപെട്ടാൻ നോക്കുമ്പോഴാണ് അവന്റെ ചോദ്യം...\"

\"ഡീ കല്ലു ഞാൻ ഒരു തമാശ പറഞ്ഞതല്ലേ... അല്ലങ്കിലും നീ എവിടെ അവൻ എവിടെ.. അവൻ കൊച്ച് സൈൻ ഇമാം അല്ലേ നീയോ നമ്മളില്ലേ ഭാവനയും...\"

അവൻ പറയുന്നത് കേട്ട് അവൾ ഒന്ന് സ്റ്റാക്കായി... ചുറ്റും നോക്കി ഒരു കല്ല് എടുത്ത്..


അപകടം മനസ്സിലാക്കിയ ജിത്തു എസ്‌കെപ്പ്.. പിറകെ അവളും..

---

ഒരു വിധം അവർ അങ്ങനെ ബസ്റ്റോപ്പിൽ എത്തി.... ബസ് സ്റ്റോപ്പിൽ എത്തിയതും അവർസ്ഥിരം കലാപരിപാടി തുടങ്ങി... വായിനോട്ടം.. പിന്നെ ബസ് വന്നപ്പോൾ അതിൽ കയറി.... ബസിൽ കയറിയത് മുതൽ അവളുടെ ചിന്ത ജിതിൻ പറഞ്ഞതായിരുന്നു... ഒരു നിമിഷം അവളുടെ ചിന്താക്കൾ കുറച്ചു നാളുകൾക്ക് മുന്നിലേക്ക്പോയി.....

-

കോളേജ് ഡേയ്ക്ക് അവൾക്ക് ഡാൻസ് കളിക്കുമ്പോയായിരുന്നു അവളെ തന്നെ നോക്കി നിന്ന ആ കണ്ണുക്കൾ അവൾ ആദ്യമായി കണ്ടത്.. ഡാൻസ് കഴിഞ്ഞു അവൾ ഇറങ്ങിട്ടും ആ കണ്ണുകൾ അവൾക്ക് പിന്നിലായിരുന്നു.. അത് തിരിച്ചറിഞ്ഞ അവൾ ഒരു മറവിൽ ഒളിച്ചു നിന്നു....പെട്ടന്ന് മറഞ്ഞ അവളെതേടി അവൻ അവൾ നിന്നിരുന്ന സ്ഥലത്തേക്ക് നടന്നു.. അവിടെയൊന്നും . അവളെ കാണാതെ അവൻ തിരിഞ്ഞു നടക്കാൻ പോയതും മുന്നിൽ കൈയും കെട്ടി നില്കുന്നു കല്യാണി.....
\"അവൾ എന്താ എന്ന ഭാവത്തിൽ പുരികം പൊക്കി ചോദിച്ചു...

\"ഡാൻസ് സൂപ്പറായിരുന്നു എന്ന് അവന്റെ മറുപടി കേട്ട്. അവൾ മുഖം ഒരു വശത്തേക്ക് തിരിച്ചു... അവൾ അറിയാതെ അവളുടെ ചുണ്ടിൽ ചിരി പടർന്നു.....

പെട്ടെന്നാണ് നിള അവിടേക്ക് വന്നത്...

\"ആരിത് കോളനിയോ.... ഡീ ഇത് എന്റെ ഏട്ടൻ നിരഞ്ജൻ ips.... അവൾ അഹങ്കാരത്തോടെ പുച്ഛം കലർന്ന നോട്ടം വിതറി പറഞ്ഞു....

\"ഈ ips ജനിച്ചപ്പോൾ തന്നെ കൂടെ ഇട്ടതാണോ.. ഏതായാലും പേര് കൊള്ളാം നിരഞ്ജൻ.. പക്ഷെ സഞ്ജയ്‌ അതിന്റെ അത്രയും പോരാ...

കല്യാണി അത് പറഞ്ഞതും നിളയുടെ മുഖം ബലൂൺ പോലെ വീർത്തു.. അത് കണ്ട് കല്യാണിയുടെ മനസ്സിൽ ലഡ്ഡു പൊട്ടി... നിളയെയും നിരഞ്ജനെയും നോക്കി മുഖം കൊട്ടി അവൾ തിരിഞ്ഞു നടന്നു...

\"അതിന്റെ ഏട്ടനായിരുന്നോ... ഒരു സ്പാർക്കും മണ്ണാങ്കട്ട യും എല്ലാ മായ്ച്ചു കളഞ്ഞേക്ക്.... അവൾ അവളുടെ മനസ്സിനോട് പറഞ്ഞു....

--


ബസ് ഡ്രൈവർ പെട്ടന്ന് ബ്രൈക് ചവിടിയപ്പോൾ കല്യാണി ആഞ്ഞു മുന്നൂടെക്ക് പോയി.. അപ്പോഴാണ് അവൾ ഓർമയിൽ നിന്ന് പുറത്തേക്ക് വന്നത്... അങ്ങനെ ഒരു വിധം ഉന്തും തള്ളും കഴിഞ്ഞു അവർ കോളേജിലെത്തിയപ്പോൾ മുന്നിൽ ഒരു കാർ വന്നു നിർത്തി....ഇറങ്ങുന്ന ആളെ അറിയാവുന്നത് കൊണ്ട് കല്യാണി അങ്ങോട്ടേക്ക് നോക്കിയില്ല... അവളെ കാണാത്തതു പോലെ നടന്നു അത് വേറെ ആരുമായിരുന്നില്ല... അവളുടെ സ്വന്തം എനിമി നിള യായിരുന്നു...


നിള കല്യാണിയെ കണ്ടതും

\"കോളനി...

ആദ്യം വിളിച്ചപ്പോൾ അവൾ കെട്ടില്ലെന്ന് നടിച്ചു... പിന്നയും വിളി ച്ചപ്പോൾ...

\"അവൾ ഇന്ന് എന്റെ കൈയിൽ നിന്ന് വാങ്ങിക്കും... ജിത്തു ദേഷ്യത്തിൽ മുഷ്‌ടി ചുരുട്ടി പറഞ്ഞതും...

\"ജിത്തു നീ അടങ്... അവൾക്ക് എന്നെ കുണുമ്പോഴല്ലേ ചൊറിച്ചിൽ... അതിന്റെ മരുന്ന് ഞാൻ കൊടുക്കാം...

കല്യാണി നിള യുടെ നേരെ പോയി നിന്നു...

\"ഡീ ഒരിക്കൽ കൂടെ നീ കോളനി എന്ന് വിളിച്ചാൽ...

\"വിളിച്ചാൽ നീ എന്ത്‌ ചെയ്യും നിള പുച്ഛമായി ചിരിച്ചു പറഞ്ഞു...

\"ഞാൻ സഞ്ജയെ പോയി അങ്ങ് കെട്ടും... നിനക്ക് അറിയാലോ ഞാൻ ഒരു ys പറയാൻ കാത്തു നിൽക്കുവാണ് അവൻ എന്ന്... പിന്നെ ഈ കല്യാണി വെറും കല്യാണിയല്ല കല്യാണിയല്ല.. കല്യാണി സഞ്ജയ്‌ വർമ്മ...

\"ഹൈവ അത് പൊളിക്കും .... നിള സഞ്ജയ്‌ അത് അത്ര പോരാ ജിത്തു പറഞ്ഞതും ....\"
\"ഡാ നിള അലറി...\"

\"അടങടീ.... വെറുതെ എന്നെ ചൊറിയാൻ വന്നാൽ ഞാൻ കേറി അങ്ങോട്ട് മാന്തും... കല്യാണി പല്ലുകൾ കടിച്ചു പറഞ്ഞു....

കല്യാണിയെ ദഹിപ്പിക്കുന്ന നോട്ടം നോക്കി നിള അവിടെ നിന്ന് പോയി...


\"ടീ കല്ലുവെ ഈ സഞ്ജയുടെ കാര്യം നമുക്ക് ഒന്ന് ആലോചിക്കാവുന്നതാണ്....\"


\"നീ എപ്പോയാണ് ബ്രോക്കർ പണി തുടങ്ങിയത്..\"

\"എന്റെ ചങ്കിനു ഒരു ജീവിതം കിട്ടാൻ ഞാൻ ആ വേഷം കെട്ടാനും റെഡിയാണ്...\"


\"അയ്യോടാ.... വിത്യസ്തമമൊരു ബ്രോക്കർ ജിത്തുവിനെ സത്യത്തിൽ ആരും തിരിച്ചറിഞ്ഞില്ല..

\"പോടി.... മാക്രി...

\"നീ പോടാ മരപ്പട്ടി....\"

&&&&&&&&&&&&&&&&&&&&&************

നിരഞ്ജൻ കേസ് ഡയറി നോക്കുമ്പോയായിരുന്നു ഒരു ഫോൺ വന്നത്...

\"ഹലൊ...\"

\"അവനെ കസ്റ്റഡിയിൽ എടുത്തിട്ട് എന്തായി...

\"ഒന്നും ആയില്ല ചോദ്യം ചെയ്ത് വരുന്നു....\"

\"Mm... ഞാൻ ഇപ്പൊ വിളിച്ചത് മറ്റൊരു കാര്യം പറയാനാണ്....


\"അത് എന്ത്‌ കാര്യം 
\"നാളെ അജയ് എത്തും....\"

\"ഓഹ് അതായിരുന്നോ...\"

\"നിങ്ങൾ കോളേജിൽ പഠിക്കുമ്പോ ഭയങ്കര ഉടക്ക് ആയിരുന്നു എന്നൊക്കെ എനിക്ക് അറിയാം.... അത് പോലെ വീണ്ടും ഉടക്കി ഈ കേസ് കുളമ്മാക്കരുത് എന്റെ ഒരു അപേക്ഷയാണ്....
\"ഓഹ് ശരി...

നിരഞ്ജൻ ഫോൺ വെച്ചു...... അജയ് അവനെ എങ്ങനെയെങ്കിലും സഹിക്കാം മറ്റവനെ എങ്ങനെ സഹിക്കും നിരഞ്ജൻ മേലോട്ട് നോക്കി പറഞ്ഞു...

**
******************************************
കോളേജ് കഴിഞ്ഞു വീട്ടിലേക്ക് എത്തിയ കല്യാണി അമ്മയുടെ മുഖത്ത് ഒപ്പിട്ടത് കണ്ടപ്പോയെ അവൾക്ക് മനസ്സിലായി അച്ഛൻ അമ്മയ്ക്ക് നന്നായി കൊടുത്തിട്ട് എന്ന്... ഇത് സ്ഥിരം കലാപരിപാടി ആയത് കൊണ്ടും ഇത് പ്രതീക്ഷിച്ചത് കൊണ്ടും അവൾ ഒന്നും മിണ്ടിയില്ല.....അവൾ നേരെ റൂമിലേക്ക് പോയി...


കുറച്ചു സമയം കഴിഞ്ഞതും..


\"അമ്മേ...

അവളുടെ നില വിളി കേട്ട് 
ആ വീട്ടിലുള്ള എല്ലാവരും അങ്ങോട്ടേക്ക് ഓടി..
റൂം മുഴുവൻ വലിച്ചു വാരി ഇട്ടിരിക്കുന്നു...

എന്താ എന്ന ഭാവത്തിൽ അവളെ എല്ലാരും നോക്കി...

\"അതെ ഇവിടെ വെച്ച പൈസ കാണുന്നില്ല.. നിങ്ങൾ ആരേലും കണ്ടോ... തിരയുന്ന ഇടയിൽ അവൾ ചോദിച്ചു..
\"മോളെ അത് അച്ഛൻ കൊണ്ടുപോയി...

അമ്മ പറയുന്നത് കേട്ട് ഇടി തട്ടിയത് പോലെയായി..... അമ്മയുടെ നിസ്സഹായാവസ്‌ഥ കണ്ട് അവൾക്ക് ഒന്നും പറയാനും തോന്നിയില്ല....


*************----*****************************

എന്തെക്കയായിരുന്നു ആയിരുന്നു പലചരക്കുകടയിൽ പൈസ കൊടുക്കുന്നു... സ്ലോമോഷനിൽ നടക്കുന്നു....എല്ലാം വെറും സ്വപ്നം.... എനി അയാളെ കാണുമ്പോൾ മുങ്ങി നടക്കേണ്ടി വരുമോ... ഓരോന്ന് സ്വയം പറഞ്ഞും ചോദിച്ചും പറഞ്ഞു നാഡിക് കൈയും വെച്ച് ഇരിക്കുകയിരുന്നു കല്യാണി..
അപ്പോഴാണ് അവളുടെ മുന്നിലേക്ക് ഒരു കൈ വന്നത്... അവൾ ആ കൈ സൂം ചെയ്തു നോക്കിയപ്പോഴാണ് കൈക്കുള്ളിൽ ചെറിയ കമ്മൽ കണ്ടത്.... അവൾ കൈയുടെ ഉടമസ്തയെ കാണാൻ തല ഉയർത്തി നോക്കിയതും കണ്ടത് ഇളിച്ചു കൊണ്ടിരിക്കുന്ന അവളുടെ സ്വന്തം അനിയത്തി കാവ്യയെയാണ്..

കല്യാണി എന്താ ഇത് എന്ന ഭാവത്തിൽ നോക്കിയതും..
കാവ്യ കല്യാണിയുടെ അടുത്ത് ഇരുന്നു..

\"ചേച്ചി എന്റെ ഫ്രണ്ട്സ് ഒക്കെ ഫാൻസി കമ്മലാണ് ഇടുന്നത്... ഞാൻ മാത്രം പഴഞ്ചൻ\"

\"ആണോ... എന്ന എന്റെ മോള് അത്ര ഫാഷൻ ആവണ്ട.. \"

\"അല്ല ചേച്ചി... അപ്പൊ കടയിൽ....\"

\"എന്റെ മോള് അതൊന്ന് ചിന്തിച്ചു കാട് കയറേണ്ട... ഇതൊക്കെ ഈ ചേച്ചിക്ക് നിസ്സാരം..\"

\"ചേച്ചികുട്ടി ഇങ്ങനെ ഒറ്റയ്ക്ക് കഷ്‌ടപ്പെടുന്നത് കാണാൻ വയ്യ... ഞാൻ ഒഴിവ് ദിവസം എന്തേലും ജോലിക്ക് നോക്കാം... അവളുടെ അനിയൻ അരികിൽ വന്നിരുന്നു പറഞ്ഞു...

\"മോനെ കൈലാസേ നിന്റെ മനസ്സിൽ അങ്ങനെ വല്ല പ്ലാനും ഉണ്ടെങ്കിൽ അത് എടുത്തു കളഞ്ഞേക്ക്.. അല്ലങ്കിൽ ഞാൻ നിന്നെ കൊന്ന് കൊല വിളിക്കും...\"കൈലാസിന്റെ ചെവിയിൽ പിടിച്ചു അവൾ പറഞ്ഞു...

\"അയ്യോ ചേച്ചി... ഞാൻ അതൊക്കെ എപ്പോയെ മറന്നു..

അവൾ ചിരിച്ചു കൊണ്ട് പിടിവിട്ടു..

അപ്പോഴാണ് 2000ത്തിന്റെ നോട്ടുമായി ഒരു കൈ അവരുടെ മുന്നിൽ വന്നത്....
അവർ മൂന്നുപേരും കൈയുടെ ഉടമസ്തനെ നോക്കിയതും ഇളിച്ചു കൊണ്ട് നില്കുന്നു ജിത്തു...

\"ഡാ.. ഇത്
കല്യാണി പറയാൻ വന്നതും ജിത്തു ഇടക്കി കയറി....
\"നീ ഇത് കഷ്‌ടപ്പെട്ട് ഉണ്ടാക്കിയതല്ലേ... എനിക്ക് ഇപ്പൊ ഇത് വേണ്ട.. ഇമ്മാതിരി വാർത്തനവുമായി വന്നാൽ ചങ്കാണ് ചങ്കിട്ടിപ്പാണ് എന്നൊന്നും നോക്കില്ല..ഒറ്റ വീക്ക് തന്നാലുണ്ടല്ലോ....


\"അതെ.. ഞാൻ
അവൾ വീണ്ടും പറയാൻ വന്നപ്പോൾ അവളുടെ അനിയൻ ഇടക്ക് കയറി..
\"ചേച്ചി ഒന്നും പറയേണ്ട ചേട്ടൻ പറഞ്ഞതാണ് കറക്ട്..

\"അത് തന്നെ അവളുടെ അനിയത്തിയും അതിന് സ്‌പോർട് ചെയ്തു..

\"അതെ ഞാൻ പറയാൻ വന്നത്.. ഇത് മതിയാവില്ല കടയിൽ കൊടുക്കാൻ... ഒരു 500ഉം കൂടെ കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു...

അവളുടെ പറച്ചിൽ കേട്ട് മൂന്നാളും മൂന്നു വഴിയേ പോയി...

****************************************
അമ്മയുണ്ടാക്കിയ പലഹാരങ്ങൾ അടുത്തുള്ള ബേക്കറിയിൽ സപ്ലൈ ചെയ്ക്കയായിരുന്നു കല്യാണി.... അതൊക്കെ കൊടുത്ത് അവൾ അവളുടെ സൈക്കിൾ എടുക്കാൻ പോയതും മുറ്റത്തു ഒരു മൈന.. അതും ക്ലോസ് അപ്പ് ചിരിയിൽ...



റൗഡി ബേബി

റൗഡി ബേബി

4.7
3789

അവളെ നോക്കി നിൽക്കുന്ന സഞ്ജയെ കണ്ടതും അവൾ ഒന്ന് പുഞ്ചിരിച്ചു. അവന്റെ അടുത്തേക്ക് നടന്നു....\"എന്താണ് മാഷേ ഇവിടെ \"എന്നെ കാണാതെ മുങ്ങി നടക്കുന്ന നിന്നെ കൈയോടെ പിടിക്കാൻ വന്നതാണ് \"\"..\'\"മുങ്ങി നടക്കുകയോ ഞാനോ എന്തിന്....\"\"കല്യാണി പ്ലീസ്‌ നിർത്ത് നിന്റെ നാടക്കം....ടീ നീ എന്ന എന്നെ മനസ്സിലാക്കുക....നിന്നെ മറക്കാൻ ഞാൻ ഒരുപാട് ശ്രമിച്ചു നോക്കി... എനിക്ക് പറ്റുന്നില്ല....\"\"അതിന് ഞാൻ പറഞ്ഞോ മറക്കാൻ.. ഇല്ലല്ലോ.. എനി ഒരിക്കലും പറയുകയുമില്ല....എനിക്ക് സഞ്ജയെ പണ്ടും ഇഷ്‌ടമാണ് ഇപ്പോഴും ഇഷ്‌ടമാണ്... അത് ഫ്രണ്ട് ആയിട്ട് മാത്രം \"\"ടീ കല്യാണി.....ഞാൻ നിന്നെ ഉപേക്ഷിക്കും എന്ന് കരുതിയാണോ..