Aksharathalukal

💙🖤റൂഹോട് ചേരും വരെ🖤💙

*💙🖤  റൂഹോട്* 
                  *ചേരും വരെ..  🖤💙*


           *jUb!!✍💞*

*(RoM@nt!C  Lov£ $toRy)*

*_Part_60_*

*Last part*

____________________________________

തെറ്റുകൾ ഇനിയും നിന്റെ ജീവിതത്തിൽ വരും shaza.. അതിനെല്ലാം കളിപാവ ആയി വിട്ടു തരാൻ അവൻ നിന്റെ ഉപ്പാന്റെ നോക്കുകുത്തി അല്ല ഞങ്ങടെ കൂട്ടുകാരനാ.. അതെന്നും നിന്റെ ഓർമയിൽ നിന്നോട്ടെ.... 

കുറ്റബോധത്തിന്റെ ഒരംശം ബാക്കി ഉണ്ടെങ്കിൽ ഇനി അങ്ങോട്ടുള്ള ജീവിതത്തിൽ എങ്കിലും നന്നാവാൻ നോക്ക്... 

അതും പറഞ്ഞു അവർ അവിടെ വിട്ടിറങ്ങാൻ തുനി ഞ്ഞു.. അപ്പോയെക്കും റബിയും അഫിയും അങ്ങോട്ട് വന്നു.

എടാ കൊരങ്ങാ എല്ലാം നശിപ്പിച്ചു... നിന്നോട് ആരാ ഇപ്പൊ ഇങ്ങോട്ട് വരാൻ പറഞ്ഞെ എന്നും ചോദിച്ചു സഫു അവനോട് തട്ടി കയറി... 

ഇങ്ങോട്ട് വരാതെ പുറത്തു നിന്നാൽ അവൾ ന്റെ സന്തോഷവും ന്റെ ബീവിയെയും കാണില്ലല്ലൊ ഒന്ന് കാണിച്ചു കൊടുക്കാം കരുതി... 

റബിയും അഫിയും Shaza ന്റെ അരികിൽ എത്തിയത് ഒന്നും അവൾ അറിഞ്ഞിട്ടില്ല... അവൾ തലയും താഴ്ത്തി നിൽക്കുക ആയിരുന്നു... 

Shaza....... റബി അവളെ വിളിച്ചപ്പോയേക്കും അവളുടെ കണ്ണുകൾ വിടർന്നു... കൂടി അഫിയെ കണ്ടതും അവളിൽ ഒരു നോവ് പടർന്നു... 

റബിക്കാ എന്നും വിളിച്ചു അവൾ കരയാൻ തുടങ്ങി...എന്തിനാടി ഇപ്പൊ മോങ്ങുന്നത് ഇക്കയോ അതൊക്കെ പണ്ട്... നിന്റെ കഴുത്തിൽ മഹർ അണിയിച്ച നിമിഷത്തെ ഞാൻ ഇപ്പൊ വെറുത്തു പോവുകയാ... 

പ്ലീസ് എനിക്ക് പറയാൻ ഉള്ളത് ഒന്ന് കേൾക്....അന്ന് ഒന്നും മനപ്പൂർവം അല്ലായിരുന്നു എനിക്ക് പറ്റിയ അബദ്ധം ആണ്..... 

മിണ്ടരുത് നീ... ആട്ടിൻ തോലിട്ട ചെന്നായ ആണ് നീ... നിന്നെ കണ്ണടച്ചു വിശ്വസിച്ചതാ ഞാൻ ചെയ്ത തെറ്റ്..... ഇനിയും നിന്റെ കണ്ണീർ വെറുതെ കളയണം എന്നില്ല....  ഇന്ന് എനിക്ക് കൂട്ടായി എന്തിനും ഏതിനും ഇവൾ ഉണ്ട്.  സത്യം പറഞ്ഞാൽ നിന്നോട് ഇപ്പോ നന്ദി പറയാൻ തോന്നുന്നു.  നീ എന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോയത് കൊണ്ടാണല്ലോ ഈ ഭാഗ്യത്തെ എനിക്ക് കിട്ടിയത് താങ്ക്സ്.... നിന്റെ മുഖം കാണുന്നതേ എനിക്ക് വെറുപ്പ്‌ ആണ്. 

എന്ന പിന്നെ ഞങ്ങൾ ഇറങ്ങട്ടെ എന്നും പറഞ്ഞു അവർ ഇറങ്ങി.... Zafir ഉം റുഫൈദയും പകയോടെ അവരെ നോക്കി.... shaza യുടെ ഉള്ളം അവൾ ചെയ്ത തെറ്റുകളെ ഓർത്തു വിലപിച്ചു.... അവൾ തേങ്ങി കരയാൻ തുടങ്ങി. 

💞💞💞💞💞💞💞💞💞💞💞


ഓരോ മാസം കഴിയും തോറും Zannu കൂടുതൽ ക്ഷീണിക്കാൻ തുടങ്ങി...ഈ സമയത്തു കഴിക്കേണ്ടതോന്നും ഓളെ വായിൽ കൂടെ ഇറങ്ങില്ലല്ലൊ ഐസ്ക്രീം ലൈസ് എന്ന ചിന്ത മാത്രം ഉള്ളു..... 

കാലിലെ നീരും ഊരവേദനയും ആകെ പാടെ ഓൾ തളർന്നു... എല്ലാം ഞാൻ കാരണം ആണല്ലോ എന്നോർക്കുമ്പോൾ വല്ലായ്മ... 

അയ്യേ ഇങ്ങള് ഒന്ന് പോയെ ഷാനുക്ക.. നമുക്ക് രണ്ടാൾക്കും വേണ്ടി അല്ലേ... ഇതൊന്നും നാട്ടിൽ ആദ്യം ആയിട്ട് നടക്കുന്ന കാര്യം അല്ലല്ലോ അതെല്ലാം റെഡി ആയിക്കോളും എന്ന് പറഞ്ഞു zannu എന്നെ സമാധാനപ്പെടുത്തും....

എന്റെ നെഞ്ചോടു ചേർന്നു കിടക്കുമ്പോൾ ഓൾ ചോദിക്കുന്നത് കേട്ട് എന്റെ ഉള്ളം പിടഞ്ഞു... 

ഇക്ക... ഞാൻ ഒരു കാര്യം ചോദിക്കട്ടെ.... എന്നോട് ചൂടാവരുത്.... അതില്ലേ ഞാൻ എങ്ങാനും ഡെലിവറി സമയത്ത് മരിച്ചാൽ ഇങ്ങള് വേറെ കല്യാണം കഴിക്കോ...

അവൻ അവളെ നോക്കി എന്നല്ലാതെ ഒന്നും പറഞ്ഞില്ല... പറ ഇക്കാ ഇങ്ങള് വേറെ കല്യാണം കഴിക്കോ... 

Zannu... നീ ഇപ്പൊ വേണ്ടാത്ത കാര്യങ്ങൾ ഒന്നും ചിന്തിച്ചു കൂട്ടാതെ ഉറങ്ങാൻ നോക്ക് നാളെ ഹോസ്പിറ്റലിൽ പോവാൻ ഉള്ളതാ... 

അതല്ല ഇക്ക എന്താ അറിയില്ല ഓരോ ദിനം കയ്യും തോറും ടെൻഷൻ കൂടി വരാ... ഞാൻ മരിച്ചാൽ ഇക്ക എങ്ങനെ ഒറ്റക്ക് ഞമ്മളെ കുഞ്ഞിനെ നോക്കാ... നമ്മുടെ കുഞ്ഞ് ആരെയാ ഉമ്മച്ചി എന്ന് വിളിക്കാ... എനിക്ക് ഒരു വട്ടം എങ്കിലും കാണാൻ കയ്യോ ഇല്ലയോ എന്നൊക്കെ എന്റെ ഉള്ളം പറയാ ഇക്ക ഞാൻ മരിക്കും ന്ന്.... ഇന്ക് ഇക്കാനെ വിട്ടു പോവണ്ട...ഈ നെഞ്ചിൽ തല ചായ്ച്ചു കിടന്നിട്ട് കൊതി തീർന്നിട്ടില്ല... എനിക്ക് പേടി ആവുന്നു ഇക്ക... 

എന്താ zannu ഇത് കൊച്ച് കുട്ടികളെ പോലെ... കരയല്ലേ മുത്തേ... നീ കരഞ്ഞാൽ ഇന്കും നമ്മുടെ കുഞ്ഞിനും വിഷമം ആവും... ആവശ്യം ഇല്ലാത്ത ഒന്നും ചിന്തിക്കല്ലേ പ്ലീസ്... ഒന്നും സംഭവിക്കില്ല... ഉറങ്ങിക്കോ.... അവളുട നെറുകയിൽ തലോടി കൊണ്ട് അവളെ ചേർത്ത് പിടിച്ചു അവൻ അവളെ ഉറക്കി... 

അവളുടെ ചോദ്യം അവനിലും ആശങ്ക പടർത്തി... ഇല്ല Zannu ഇല്ലാത്ത ജീവിതം ഓർക്കാൻ കൂടെ വയ്യ... പടച്ചോനെ എല്ലാം നിന്റെ കൈകളിൽ ആണ്... തവക്കൽതു അലള്ളാഹ്... ഷാനു ഉറങ്ങാതെ അവൾക്ക് കൂട്ടിരുന്നു... 

പിറ്റേന്ന് ചെക്കപ്പ് എല്ലാം നടത്തി പ്രോബ്ലം ഒന്നും ഇല്ല... നന്നായി ഫുഡ്‌ കഴിക്കാൻ മാത്രം ആണ് ഡോക്ടർ ഓളോട് പറഞ്ഞെ... നടന്നതു തന്നെ... 

അങ്ങനെ ഏഴാം മാസം Zannu നെ കൊണ്ടോവാൻ ഉപ്പയും കാരണവൻമാരും വന്നു... 

പോവുമ്പോ എല്ലാരേം പിടിച്ചു ഓൾ പൊട്ടി കരഞ്ഞു... ഷാനുനെ ഇറുകെ പിടിച്ചു കൊണ്ട് ഞാൻ പോവില്ല എന്നും പറഞ്ഞു ഓന്റെ നെഞ്ചിൽ ചാഞ്ഞു... 

അയ്യേ.... എന്താ പെണ്ണെ ഈ കാണിക്കുന്നേ.. ഇതൊരു ചടങ്ങ് അല്ലെ... കാണണം തോന്നുമ്പോ പറഞ്ഞ മതി ഞാൻ അവിടെ എത്തും... കുറച്ചു ദിവസം അവിടെ നിന്നിട്ട്  ഇങ്ങോട്ട് തന്നെ പോരാം ട്ടോ....അവളുടെ കണ്ണുനീർ തുടച്ചു കൊടുത്തു സന്തോഷത്തോടെ ഓളെ യാത്ര ആക്കി... 

ഉമ്മയും ഉപ്പയും റിയയും എല്ലാം കരയുന്നുണ്ട്... കാരണം zannu എല്ലാർക്കും ജീവനാണ്... എനിക്ക് സങ്കടം ഇല്ലാഞ്ഞിട്ട് അല്ലല്ലോ ഇവരുടെ മുന്നിൽ നിന്നും കരയാൻ പറ്റില്ലല്ലൊ... 

മുറിയിൽ കയറിയപ്പോ ആകെ ഒരു വീർപ്പു മുട്ടൽ അവളുടെ കളിയും ചിരിയും ഇല്ലാതെ ഇപ്പൊ തന്നെ ശ്വാസം മുട്ടാൻ തുടങ്ങി...
Rass ലേക്ക് വിട്ടു കൊണ്ട് വൈകുന്നേരം ആയപ്പോ zannu നെ കാണാൻ പോയി... ഇങ്ങനെ ആണേൽ ചീത്ത പേര് കേൾക്കേണ്ടി വരും എന്ന് പറഞ്ഞു അവർ കളിയാക്കി... അതിനിപ്പോ എന്താ ന്റെ പെണ്ണിനെ കാണാൻ അല്ലെ.... പറയുന്നോര് പറയട്ടെ... 


💞💞💞💞💞💞💞💞💞💞💞

ചങ്കത്തികളെ വിളിച്ചു കോൺഫറൻസ് ചെയ്യുമ്പോ ആണ് വിന്ഡോയുടെ അടുത്ത് ആരോ ഉള്ള പോലെ തോന്നിയെ.... ഷാനുക്ക ആവും കരുതി മൈൻഡ് ചെയ്തില്ല... ഞാൻ വീണ്ടും ഇങ്ങോട്ട് തന്നെ ലാൻഡ് ആയി സ്വന്തം വീടിനെക്കാൾ ഇവിടെ ആണ് നല്ലത് എന്ന് തോന്നി... അല്ലാതെ ഷാനുക്കാനെ മിസ്സ് ചെയ്തിട്ട് ആണെന്ന് വിചാരിക്കരുത് ബ്ലാ... 


ഷാനുക്കാന്റെ ശബ്ദം തായേ നിന്ന് കേൾക്കുന്നുമുണ്ട് എന്നിൽ നേരിയ ഒരു ഭയം വന്നു ആ നിഴൽ ഇപ്പോഴും അവിടെ തന്നെ ഉണ്ട്... തൊണ്ട വറ്റി വരണ്ടു സംസാരിക്കാൻ കയ്യാതെ ആയി... അവറ്റകൾ ആണേൽ ന്നെ വിളിക്കുന്നുമുണ്ട്... എങ്ങനെ ഒക്കെയോ ധൈര്യം സംഭരിച്ചു ആരാന്ന് ചോദിച്ചതും കർട്ടന്റെ പിന്നിൽ നിന്നും ആ രൂപം അടുത്തേക്ക് വരാൻ തുടങ്ങി... നീങ്ങി നീങ്ങി സ്വിച്ച് ബോർഡ്ന്റെ അടുത്ത് എത്തിയതും എങ്ങനെ ഒക്കെയോ ലൈറ്റ്ന്റെ സ്വിച്ച് ഇട്ടു... മുന്നിലെ കർചീഫ് കെട്ടിയ ആളെ കണ്ടതും ശരീരം വിറക്കാൻ തുടങ്ങി..അവൻ കർചീഫ് മാറ്റിയപ്പോ എന്നിലെ പേടി മാറി ധൈര്യം വന്നു... 

ഓഹ് നീ ആയിരുന്നോ.... 

എന്താ നിനക്ക് ഒരു പുച്ഛം ഞാൻ തന്നെ Zafir നിന്റെ കാലൻ എന്ന് വേണമെങ്കിൽ പറയാം...അവൻ zannu നെ പരിഹസിച്ചു ചിരിച്ചു.. 

ഞാൻ ഒച്ച വക്കുന്ന മുന്നേ പോവാൻ നോക്... അല്ലേൽ ഷാൻ നിഫ്‌റാസ്ന്റെ കൈ കൊണ്ട് നിന്റെ അന്ത്യം ആയിരിക്കും... ജീവിക്കാൻ കൊതി ഉണ്ടെങ്കിൽ പോടാ പോ..

ജീവിക്കാൻ കൊതി ഒക്കെ ഉണ്ടായിരുന്നു ഇപ്പൊ അല്ല കുറച്ചു കാലങ്ങൾക്കു മുന്നേ അതും നിന്റെ കൂടെ.. എന്നാൽ നീയോ അവനെ കെട്ടി അവന്റെ കൊച്ചിനെയും ചുമന്നു കൊണ്ട് നടക്കുന്നു... എനിക്ക് കിട്ടാത്തത് അവനും കിട്ടണ്ട... നിന്നെ എനിക്ക് വേണം കൊന്നിട്ട് ആയാലും.. ആരും അറിയാൻ പോവുന്നില്ല... നിന്നെ ഞാൻ ഇപ്പൊ കൊല്ലാൻ പോവാ ഹഹഹ.. 

എന്റെ ഒരു രോമത്തിൽ പോലും തൊടാൻ നിനക്ക് കയ്യില്ല zafir കാരണം ഞാൻ നിന്നെ പോലെ ഒരു ബീരുവിന്റെ ഭാര്യ അല്ല നല്ല അസ്സൽ ചുണകുട്ടിയുടെ പെണ്ണാ.. വെറുതെ നിന്ന് സമയം കളയാതെ പോവാൻ നോക്ക്... എന്നെ കൊന്നിട്ട് സ്വന്തം ആക്കാൻ നോക്കുന്നു ചേ...ധൈര്യം വേണമെഡോ ആദ്യം അവൻ വന്നേക്കുന്നു.. 

ടീ അധികം നെഗളിക്കല്ലെ... ഞാൻ എനിക്ക് ഇഷ്ടം ഉള്ളത് ചെയ്യും കാരണം ഞാൻ തറയാ തത്തറ...അവൻ അങ്ങനെ ഒറ്റക്ക് സുഗിക്കണ്ട നിന്നെ ഇല്ലാതാക്കി അവന്റെ സങ്കടം എനിക്ക് കാണണം... നിന്റെ വയറ്റിൽ കിടക്കുന്ന കൊച്ചും ജീവനോടെ ഉണ്ടാവാൻ പാടില്ല അവൻ തകരണം... Zafir Zannu ന്റെ നേരെ ഗൺ ചൂണ്ടിയതും ഡോർ ചവിട്ടി തുറന്നു കൊണ്ട് ഷാനുവും ഗാങ്ങും എത്തി... 

എന്താ സംഭവിച്ചത് അറിയാതെ zafir അവനെ പുറത്തിറങ്ങാൻ സഹായിച്ചവനെ നോക്കിയപ്പോ അവൻ ഷാനുന്റെ തോളിൽ കൂടെ കയ്യിട്ടു... Zafir zannu ന്റെ നേരെ ഷൂട്ട്‌ ചെയ്തെങ്കിലും ഓൾക് ഒന്നും സംഭവിച്ചില്ല കാരണം അതിൽ ബുള്ളറ്റ് ഇല്ലാത്തത് അവൻ അറിഞ്ഞിട്ടില്ല... റാഹി വന്നു അവന്റെ കൈകളിൽ വിലങ്ങു വച്ചു... 

💞💞💞💞💞💞💞💞💞💞💞

നീ അവളെ അല്ല ഞാൻ നിന്നെയ ഷൂട്ട്‌ ചെയ്യാൻ പോവുന്നെ എന്നും പറഞ്ഞു റാഹി അവന്റെ ഷോൾഡറിൽ പിടിച്ചു... 

ഡാ റാഹി അവന്ക് ഒന്നും മനസ്സിലായിട്ടില്ല ഒന്ന് പറഞ്ഞു കൊടുത്തേക്ക്...  ( ഷാനു )

Zafir നീ എന്താ കരുതിയെ അവൻ നിന്നെ സഹായിക്കാൻ വന്നെ ആണെന്നോ എന്നാൽ നിനക്ക് തെറ്റി അവൻ എന്റെ ആളാ... ഇപ്പൊ ഇവിടെ ഇങ്ങനെ ഒരു നാടകം അരങ്ങേറിയത് നിന്നെ ഇല്ലാതാക്കാൻ വേണ്ടി മാത്രം ആണ്... കാരണം നീ ഒന്നും ഒരിക്കലും ജീവിക്കാൻ പാടില്ല... shaza ക്കും റുഫൈദക്കും ഉള്ളത് ഇതിന്റെ പിന്നിൽ തന്നെ ഉണ്ട് അത് കൊണ്ട് നീ ടെൻഷൻ ആവണ്ട... 

നാളത്തെ ന്യൂസ്‌ പേപ്പർ,,, സോഷ്യൽ മീഡിയ എല്ലായിടത്തും നീ ആവും അതി വിദക്തമായി ജയിൽ ചാടിയ പുള്ളിയെ കൊക്കയിൽ കൊന്ന് തള്ളിയ നിലയിൽ കണ്ടെത്തി എന്ന്... 

എല്ലാം ഞങ്ങടെ ഐഡിയ ആണ്... പൊട്ടാത്ത ഗൺ തന്നു നിന്നെ ഇങ്ങോട്ട് തന്നെ അയച്ചതും ഇതിന് വേണ്ടി മാത്രം ആയിരുന്നു... സ്വന്തം ആയി പെങ്ങൾ ഇല്ലെങ്കിലും നീ കൊന്നു തള്ളിയത് എല്ലാം ഞങ്ങടെ പെങ്ങന്മാർ തന്നെ ആയിരുന്നു... നിനക്ക് ഇനി ആയുസ്സ് ഇല്ല...Zannu പേടിക്കാതെ നിന്റെ മുന്നിൽ നിന്നതും പ്ലാൻ എല്ലാം അവൾക്ക് അറിയുന്നത് കൊണ്ടാണ്... 

ആരെ പറഞ്ഞു പേടിച്ചില്ലെന്ന് ഇന്നാണ് അരങ്ങേറ്റം എന്ന് പറയാതോണ്ട് ചെറുതായിട്ട് ഒന്ന് പേടിച്ചു... 

സാരല്ല പോട്ടേ ഏതായാലും ഒരു നല്ല പ്രവർത്തനത്തിന് വേണ്ടി അല്ലെ... സംസാരിച്ചു നിക്കാൻ സമയം ഇല്ല പോട്ടേ... നടക്കെഡാ... Zafir ന്റെ കണ്ണിൽ മരണത്തിന്റെ തെല്ലൊരു ഭയവും ഇല്ലായിരുന്നു പകരം zannu നോടും ഷാനുനോടും ഉള്ള പക മാത്രം ആയിരുന്നു... 

ഉമ്മയും ഉപ്പയും റിയയും പുറത്തു പോയത് കൊണ്ട് സംഭവം വിചാരിച്ച പോലെ നടന്നു... ഷാനുക്കാ എനിക്ക് കുറച്ചു വെള്ളം... 

വെള്ളം എടുക്കാൻ പോവാൻ നിന്നതും ഇക്കാ എന്നു വിളിച്ചു വയറിൽ പിടിക്കാൻ തുടങ്ങി... ഷാനുക്കാ എനിക്ക്..... വേദനിക്കുന്നു... ആാാാ.... 

കരയല്ലേ zannu.... നമുക്ക് ഹോസ്പിറ്റലിൽ പോവാം... നീ കരയല്ലേ... 

ഇക്കാ എനിക്ക് വയ്യ... ഞാൻ മരിക്കോ ഇക്ക എനിക്ക് വേദനിക്കുന്നു... അവൻ അവളെയും എടുത്തു കൊണ്ട് ഹോസ്പിറ്റലിൽ എത്തി... ഉപ്പക്കും അനുവിനും വിളിച്ചു കാര്യം പറഞ്ഞു... 

അവർ എല്ലാം എത്തിയപ്പോയേക്കും അവളെ ലേബർ റൂമിൽ കയറ്റിയിട്ടുണ്ട്....ഡേറ്റ് ആയിട്ടില്ല..പക്ഷെ ഡെലിവറിക്ക് ചാൻസ് ഉണ്ടെന്ന് ആണ് ഡോക്ടർ പറഞ്ഞത്... 

എല്ലാരും ടെൻഷൻ അടിച്ചു ഓരോ ഭാഗത്ത്‌ പ്രാർത്ഥനയോടെ ഇരിക്കാൻ തുടങ്ങി... 
ഷാനു ആണെങ്കിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങിയിട്ട് കുറെ നേരം ആയി... 

സിനുന്റെ തൻസിക്ക ഷാനുന്റെ നടത്തം വീഡിയോ എടുത്തു.. ഇതെന്തിനാ അറിയോ ഷാനു ... ഇവൾ ഇല്ലേ സിനു ഇതിനകത്തു കിടന്നപ്പോ zannu എന്നെ കുറെ കളിയാക്കിയത.. അന്ന് ഓൾക് വാക്ക് കൊടുത്തതാ... ഓൾ ഇതിന്റെ അകത്തു കിടക്കുമ്പോ ഷാനുന്റെ അവസ്ഥ വീഡിയോ എടുത്തു കാണിച്ചു തരാം ന്ന്... 

എന്റെ പൊന്നേ നമിച്ചു എന്നും പറഞ്ഞു ഷാനു വീണ്ടും നടക്കാൻ തുടങ്ങി... 

ഓരോ നിമിഷവും അവൾക്ക് വേദന കൂടി കൂടി വന്നു പക്ഷെ യൂട്ടെറസ് കൺട്രാകഷൻ നടക്കുന്നില്ല.... അവസാനം സർജറി വേണ്ടി വരും എന്ന് ഡോക്ടർ പറഞ്ഞു... ഏതായാലും ഇത്രയും നിന്നില്ലേ കുറച്ചു കൂടെ വെയിറ്റ് ചെയ്യാം എന്ന് എല്ലാരും അഭിപ്രായപ്പെട്ടു.. 

പാവം ന്റെ പെണ്ണ്... എത്ര വേദന സഹിക്കുന്നുണ്ടാവും.. അവൾക്ക് ഇപ്പൊ എന്നെ കാണാൻ തോന്നുന്നുണ്ടാവില്ലേ... എന്താ റബ്ബേ ഇപ്പൊ ചെയ്യാ... 

നോർമൽ ഡെലിവറിക്ക് സാധ്യത കുറവാണ്... ബ്ലീഡിങ് സംഭവിച്ചിട്ടുണ്ട്.. എത്രയും പെട്ടന്ന് സർജറി നടത്തിയില്ലെങ്കിൽ രണ്ടു ജീവനും അപകടത്തിൽ ആവും... നേഴ്സ് വന്നു പറഞ്ഞപ്പോ എന്റെ ശരീരം ആകെ മരവിച്ചു.. ഒരു യന്ത്രം കണക്കെ സൈൻ ഇട്ടു കൊടുത്തു... Zannu നെ ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ട് പോവുമ്പോ എന്റെ കൈകൾ മുറുകെ പിടിച്ചു... എത്രത്തോളം വേദന സഹിക്കുന്നുണ്ടെന്നു ആ പിടിയിൽ നിന്നും മനസിലായി... 

ഇക്കാ... ഞാൻ... മരിക്കും.... ഈ zannu നോട്‌ ദേഷ്യം തോന്നല്ലേ ഇക്ക... ഇക്കാന്റെ കുഞ്ഞിന് ഒന്നും പറ്റാതെ ഞാൻ തന്നിരിക്കും... പൊന്ന് പോലെ നോക്കണേ ഇക്ക.. കരച്ചിലിന്റെ ഇടയിൽ അവൾ പറഞ്ഞ വാക്കുകൾ എന്റെ ഹൃദയം പിളർത്തി... Zannu ഒന്നും സംഭവിക്കില്ല... നിന്റെ കൂടെ ഞാൻ ഇല്ലേ ടെൻഷൻ ആവല്ലേ മോളെ... 
അവനവളുടെ നെറുകയിൽ ചുംബിച്ചു... അവളെ തിയേറ്ററിന്റെ അകത്ത് കടത്തി... 

എല്ലാവരും മനമുരുകി പ്രാർത്ഥിച്ചു കൊണ്ടേ ഇരുന്നു...ഡെലിവറി സമയം ബ്ലീഡിങ് സംഭവിച്ചാൽ തിരിച്ചു കിട്ടില്ല എന്നൊക്കെ പറഞ്ഞു ഉമ്മമാർ കരയാൻ തുടങ്ങി... എന്ത് ചെയ്യണം എന്നറിയാതെ ഞാൻ അവിടെ തളർന്നു ഇരുന്നു.... 

കുറച്ചു സമയത്തിനു ശേഷം നേഴ്സ് കുഞ്ഞിനെയും കൊണ്ട് പുറത്തു വന്നു.. 

Zanna പ്രസവിച്ചു പെൺകുട്ടി ആണ്...
അൽഹംദുലില്ലാഹ്... എല്ലാവരും അള്ളാഹുവിനെ സ്തുതിച്ചു. 
നേഴ്സ്ന്റെ കയ്യിൽ നിന്നും ഷാനു  കുഞ്ഞിനെ വാങ്ങി നെഞ്ചോടു ചേർത്ത് കവിളിൽ മുത്തി... സിസ്റ്റർ zanna ക്ക്.. 

പ്രോബ്ലം ഒന്നുല്ല കുറച്ചു കഴിഞ്ഞു കാണാം ട്ടോ.. 

ഷാനുന്റെ ഉപ്പ ബാങ്കും ഇകാമതും കൊടുത്തു മധുരം നൽകി.. ഷാനുന്റെയും Zannu ന്റെയും ആഗ്രഹപ്രകാരം കുഞ്ഞിന്  അപ്പൊ തന്നെ പേരിട്ടു  * Zia നിഫ്‌റാസ്*   

കുഞ്ഞിനെ തിരികെ നേഴ്സ് നെ ഏല്പിച്ചു കൊണ്ട് എല്ലാരും zannu ന് വേണ്ടി വെയിറ്റ് ചെയ്തു... 

അല്പ നേരത്തിനു ശേഷം തിയേറ്ററിന്റെ ഡോർ തുറന്നു വെള്ള പുതപ്പിച്ച ഒരാളെ കൊണ്ട് വന്നപ്പോ ഞങ്ങൾ എല്ലാം ഒരുപോലെ ഞെട്ടി... സോറി നിഫ്‌റാസ് എന്ന് പറഞ്ഞു ഡോക്ടർ എന്റെ തോളിൽ തട്ടിയപ്പോയും അനങ്ങാൻ പോലും ആവാതെ ഞാൻ നിന്നു... മുഖത്തു നിന്നും ശീല മാറ്റിയപ്പോ zannu ആണെന്ന് കണ്ടതും അവിടെ ഒരു കൂട്ട കരച്ചിൽ ഉയർന്നു... 

ഒരുപാട് സ്വപ്‌നങ്ങളും പ്രതീക്ഷകളും ബാക്കി ആക്കി തന്റെ പ്രിയനെയും ഉറ്റവരെയും ബാക്കി ആക്കി നൊന്തു പ്രസവിച്ച പൈതലിനെ ഒരു നോക്ക് പോലും കാണാൻ നിക്കാതെ അള്ളാഹുവിന്റെ വിളിക്ക് അവൾ ഉത്തരം നൽകി. 

💞💞💞💞💞💞💞💞💞💞💞

Zannu,,, നോക്കെടി നമ്മുടെ മോൾ കരയുന്നു എണീക് അവൾക്ക് വിശക്കുന്നുണ്ടാവും പ്ലീസ് zannu മതി ഉറങ്ങിയത് എണീക്ക് അല്ലേൽ ഞാൻ വെള്ളം ഒഴിക്കും... നമ്മുടെ മോളെ ഒന്ന് കണ്ണ് തുറന്നു നോക്ക് zannu.... 

ഷാനു പൈതലിനെ നെഞ്ചോടു ചേർത്തി zannu ന്റെ അരികിൽ ഇരിക്കാൻ തുടങ്ങിയിട്ട് മണിക്കൂറുകൾ ആയി... ഖുർആനിന്റെ ധ്വനി അവിടെ എങ്ങും മുഴങ്ങി... കരഞ്ഞു തളർന്നു അവന്റെ കണ്ണിൽ നിന്നും കണ്ണീർ വരാതെ ആയി... 

ഉമ്മമാരും ഉപ്പമാരും അവരുടെ ടീംസും ചങ്ക് പൊട്ടുന്ന വേദനയിലും ഒളിച്ചിറങ്ങുന്ന കണ്ണുനീർ വക വക്കാതെ ഖുർആൻ ഓതുന്നതിൽ ശ്രദ്ധ കൊടുത്തു... 

Zannu,,, നോക്കെടി... നിന്റെ ഷാനുക്കയാ വിളിക്കുന്നെ... എന്തിനാ പെണ്ണെ എല്ലാം മറച്ചു വച്ചത് എന്നോട് ഒരു വാക്ക് നിനക്ക് പരഞ്ഞൂടായിരുന്നോ എന്നെയും മോളെയും എന്തിനാ zannu തനിച് ആക്കിയേ നീ ഇല്ലാതെ എന്തിനാ പെണ്ണെ എനിക്ക് മോളെ തന്നത്... 


കണ്ടു നിന്നവരുടെയും ഉള്ളം തകർന്നു.. 
മയ്യിത്ത് കുളിപ്പിക്കാൻ എടുക്കാൻ പോലും സമ്മതിക്കാതെ ഷാനു അവിടെ ഇരുന്നു... അവസാനം റബിയും സഫുവും അനുവും കൂടെ പിടിച്ചു കൊണ്ട് പോയി...അവസാനമായിട്ട് അവൻ അവളുടെ നെറുകയിൽ ചുംബിച്ചു... അവന്റെ കണ്ണുനീർ അവളുടെ കവിളിൽ ഉറ്റി വീണു..  കുഞ്ഞിനെ ഷാനുന്റെ ഉമ്മാനെ ഏല്പിച്ചു...  എന്റെ മോൾക് ഈ ഗതി വന്നല്ലോ എന്നും പറഞ്ഞു രണ്ടു ഉമ്മമാരും പൊട്ടി കരഞ്ഞു... റിയ, അഫി,, അല്ലു,, ഷൈമ എല്ലാരും സ്വയം നിയന്ത്രിച്ചു നിന്നു.. 

ഞാനാ... ഞാനാ ന്റെ Zannu നെ കൊന്നത് എന്നും പറഞ്ഞു ഷാനു പൊട്ടി കരഞ്ഞു...

അങ്ങനെ മയ്യിത്ത് എടുക്കാൻ സമയം ആയപ്പോ അവർ അവനെ കൊണ്ട് പോയി...ലാ ഇലാഹ ഇല്ലല്ലാഹ് എന്ന തക്ബീർ അവിടെ എങ്ങും ഉയർന്നു... അതിന്റെ കൂടെ കുഞ്ഞിന്റെ കരച്ചിലും ശക്തമായി... എല്ലാവരും കണ്ണീർ പൊഴിച്ചു... പലരും ദയനീയമായി കുഞ്ഞിനെ നോക്കി...ഒന്നും അറിയാതെ ആ പൈതൽ കരഞ്ഞു കൊണ്ടേ ഇരുന്നു... 

അവൾക്ക് വേണ്ടി ഷാനു തന്നെ നിസ്കാരത്തിന് ഇമാം നിന്നു... അവസാനമായി മൂന്നു പിടി മണ്ണ് വാരി ഇടുമ്പോ അവന്റെ കൈകൾ വിറച്ചു,, ചുണ്ട് വിതുമ്പി... എല്ലാവരും പിരിഞ്ഞു പോന്നിട്ടും അവൻ അവൾക്ക് കൂട്ടിരുന്നു... 

കൂടെ ഉള്ളപ്പോ തന്റെ നെഞ്ചിൽ ചാഞ്ഞു കുറുമ്പ് കാട്ടി ഉറങ്ങുന്നവളെ ഇനി ഒരിക്കലും നെഞ്ചോടു ചേർക്കാൻ പറ്റില്ല എന്നറിഞ്ഞു അവന്റെ ഹൃദയം തകരാൻ തുടങ്ങി. 

ഇല്ലെടാ ഞാൻ വരുന്നില്ല,,, എങ്ങനെ zannu നെ ഒറ്റക് ആക്കി വരാ ഓൾക് പേടി ആവും.. നിങ്ങൾ പൊയ്ക്കോ... 

അവസാനം കുഞ്ഞിനെ ഓർത്തു മനസ്സില്ല മനസ്സോടെ തിരികെ വന്നു...കുഞ്ഞിനെ വാരി പുണർന്നു കൊണ്ടവന് നെഞ്ചോടു ചേർത്തു... ഇത് വരെ കരഞ്ഞു കൊണ്ടിരുന്ന പൈതൽ അവന്റെ കൈകളിൽ എത്തിയപ്പോ കരച്ചിൽ നിർത്തി അവന്റെ നെഞ്ചോടു ചേർന്ന് ഉറങ്ങി... 

ആരും ഒരക്ഷരം മിണ്ടാൻ ആവാതെ എല്ലാം കണ്ടു നിന്നു... 

ഓരോ ദിനം കയ്യും തോറും കുഞ്ഞിന്റെ കരച്ചിൽ കൂടി വന്നു... സ്വന്തം  മാതാവിന്റെ സാമീപ്യം ലഭിക്കാത്തതു കൊണ്ടാവും... ഷാനു എപ്പോഴും  Zannu ന്റെ അരികിൽ തന്നെ ആയിരുന്നു....ദിവസങ്ങളും മാസങ്ങളും ശര വേഗത്തിൽ കടന്നു പോയി.. 

Zannu ന്റെ ഓർമകളിൽ അവൻ ജീവിച്ചു. 
അവളുടെ ഓരോ വാക്കും അവനിൽ വേദന ഉണ്ടാക്കി... ഇക്ക ഞാൻ മരിക്കും,, പേടിയാവുന്നു കുഞ്ഞിനെ പൊന്ന് പോലെ നോക്കണം... അവന്റെ കാതുകളിൽ അവളുടെ ശബ്ദം അലയടിച്ചു...

Zannu മരിക്കാൻ കാരണം അവൻ ആണെന്നും പറഞ്ഞു ആരോടും സംസാരിക്കാതെ ആയി...അന്ന് ഡോക്ടർ പറഞ്ഞ കാര്യം ഓർമ വന്നതും അവൻ ഫോൺ എടുത്തു അവളുടെ ഷെയർ ചാറ്റ് അക്കൗണ്ട് നോക്കി...  *റൂഹോട് ചേരും വരെ* എന്ന പേരിൽ അവൾ എഴുതിയ സ്റ്റോറി വായിച്ചു തീർന്നതും കരഞ്ഞു പോയി.. 

ഞങ്ങളുടെ ജീവിതത്തിൽ നടന്ന എല്ലാം അവൾ ഒന്നും കട്ട്‌ ചെയ്യാതെ എഴുതിയിട്ടുണ്ട്... കൂടാതെ എന്നോട് പറയാതെ മനസ്സിൽ വച്ച മറ്റൊരു കാര്യവും... മരണത്തെ കണ്മുന്നിൽ കണ്ടു കൊണ്ട് തന്നെ ആണ് zannu അന്ന് എന്നോട് അങ്ങനെ പറഞ്ഞത്... ഒരു ദിവസം ചെക്കപ്പ്ന് പോയപ്പോ ഓൾ മാത്രം ഡോക്ടറെ കാണാൻ പോയി എന്നെ പുറത്തു നിർത്തി... 

നെഞ്ചു വേദന ഉണ്ടെന്നും പറഞ്ഞു സ്കാനിംഗ് നടത്തിയപ്പോൾ ആണ് ഹാർട്ട്‌ പ്രോബ്ലം ഉണ്ടെന്ന് മനസ്സിലായത്... ഇത് അവൾക് ദോഷം ആണെന്ന് ഡോക്ടർ ഒരുപാട് തവണ പറഞ്ഞെങ്കിലും അവൾ കേട്ടില്ല... ഇത് ഒരിക്കലും ഷാനുക്ക അറിയാൻ പാടില്ല എന്നായിരുന്നു അവൾ പറഞ്ഞത്.. 

മോളെ നിന്റെ പ്രായം ചെറുപ്പം ആണ്... നിങ്ങൾക് ഇനിയും കുട്ടികൾ ഉണ്ടാവുമല്ലോ.. പിന്നെന്തിനാ ഇങ്ങനെ വാശി പിടിക്കുന്നെ... നിന്റെ ജീവൻ വച്ചു കളിക്കണോ.. 

ഡോക്ടർ പറഞ്ഞത് ശരിയാ.. ഞങ്ങൾക്ക് ഇനിയും മക്കൾ ഉണ്ടായേക്കും പക്ഷെ ഈ ജീവനെ കൊന്നു കളഞ്ഞാൽ ഒരിക്കലും എനിക്ക് സന്തോഷത്തോടെ ജീവിക്കാൻ പറ്റില്ല... മറിച്ചു കുറച്ചു റിസ്ക് എടുത്താലും ഈ കുഞ്ഞിന് ജന്മം നൽകിയ ഒരു ജീവൻ കൊടുത്തിട്ട് അല്ലെ ഞാൻ പോവുന്നെ എന്ന് കരുതി സമാധാനിക്കാം... ന്റെ ഇക്കാന്റെ രക്തത്തെ എനിക്ക് ജീവനോടെ കൊടുക്കണം.  ഡോക്ടർ പ്ലീസ് ഇക്ക ഇതൊന്നും അറിയരുത്.... എല്ലാം സമയം ആവുമ്പോ നിങ്ങൾ തന്നെ പറഞ്ഞ മതി പിന്നെ ഇക്കനോട് എന്റെ നോവൽ വായിച്ചു നോക്കാൻ പറയണം ഇക്കാക്ക് മനസിലാവും അതിൽ എല്ലാം ഉണ്ടാവും.... ഒരു മകളുടെ അപേക്ഷ ആയി കണ്ടാൽ മതി... ഒരുപാട് റിസ്ക് എടുത്താൽ ഒരുപക്ഷെ എനിക്ക് ജീവൻ തിരിച്ചു കിട്ടിയാലോ.. എല്ലാം പടച്ചോന്റെ അടുത്തല്ലേ... 

അവളുടെ സ്റ്റോറിയിൽ  ഹീറോ എല്ലാം അറിഞ്ഞപ്പോയേക്കും ഹീറോയിൻ മരണമടിഞ്ഞിരുന്നു.... അത് പോലെ ഞങ്ങടെ ജീവിതത്തിലും സംഭവിച്ചു... 

ഒരിക്കൽ പോലും അവളുടെ സ്റ്റോറി വായിക്കാൻ തോന്നാത്ത നിമിഷങ്ങളെ സ്വയം  ശപിച്ചു. 

ഹാർട്ട് ഫൈൽ ആവാൻ കാരണം അന്ന് ദിൽഷിത്ത് അവളെ ഷൂട്ട്‌ ചെയ്തതിന്റെ എഫക്ട് ആണ്... അന്ന് പ്രോബ്ലം ഒന്നും ഇല്ലാതെ മുന്നോട്ട് പോയെങ്കിലും പിന്നീട് അവൾക്ക് ദോഷം ആയി മാറുക ആയിരുന്നു... അത് കൊണ്ടാണ് ബ്ലീഡിങ് സംഭവിച്ചതും..  എന്തിനാ പെണ്ണെ നീ ഇല്ലാതെ എന്തിന എനിക്ക് മോളെ തന്നത്... അവൻ zia യെയും എടുത്തു കൊണ്ട് Zannu ന്റെ ഖബറിന്റെ അരികെ പോയി... 

Zannu ന്റെ മരണ ശേഷം ഷാനു Zia ക്ക് വേണ്ടി ജീവിക്കുക ആയിരുന്നു... ഒരേ സമയം ഉമ്മയുടെയും ഉപ്പയുടെയും വാത്സല്യം കൊടുത്തു കൊണ്ട്. 

💞💞💞💞💞💞💞💞💞💞💞

Zannu,,, നോക്ക് ആരാ വന്നേക്കുന്നെ... മോളെ ഉമ്മച്ചിക്ക് സലാം പറയി എന്നവൻ പറഞ്ഞപ്പോ ഒന്നര വയസ്സ് ആയ Zia മോൾ ഖബറിന് നേരെ വലത്തേ കൈ പൊക്കി...  മ്മ.... മ്മ എന്നവൾ ഉറക്കെ പറയാൻ തുടങ്ങി... 

നീ വല്ലതും കേൾക്കുന്നുണ്ടോ Zannu... നമ്മുടെ മോൾ നിന്നെ വിളിക്കുന്നു... നിനക്ക് ഒന്നും അറിയണ്ടല്ലൊ.. എന്നെ തനിച്ചാക്കി നീ പരീക്ഷണം നടത്തല്ലെ... നീ ഇല്ലാതെ ജീവിക്കാൻ കയ്യില്ല എന്നറിയുന്നത് കൊണ്ട് നൈസ് ആയിട്ട് ഇവളെ എന്നെ ഏൽപിച്ചു ലെ... 

ഇവൾ ഉള്ളോണ്ട് മാത്രം ആണ് ഞാൻ ഇപ്പോഴും ജീവിക്കുന്നെ അല്ലെങ്കിൽ എന്നോ ഞാനും നിന്റെ അടുത്തേക്ക് വന്നേനെ... എല്ലാ ദിവസവും ഒരേ കാര്യം തന്നെ കേട്ടു നിനക്ക് ബോർ അടിച്ചു കാണും ലെ... സാരല്യ എനിക്ക് നീ തന്നെ അല്ലെ ഉള്ളു... 

എന്റെ നെഞ്ചിൽ ചാഞ്ഞു കൊതി തീർന്നിട്ടില്ല എന്ന് പറഞ്ഞിട്ട് ഇപ്പൊ  തീരാ നോവ് തന്നിട്ട് എന്തിനാ zannu നീ പോയെ ...ഒരു വാക്ക് ഒരൊറ്റ വാക്ക് എന്നോട് പറയാൻ തോന്നിയില്ലല്ലൊ... പറഞ്ഞിരുന്നെങ്കിൽ നീയും ഇപ്പൊ ഞങ്ങടെ കൂടെ ഉണ്ടായിരുന്നില്ലെ... നോക് നിന്റെ അതെ പോലെയാ നമ്മുടെ മോൾ അവളുടെ ചിരിയും കളിയും കുറുമ്പും എല്ലാം നീ തന്നെ...

നിനക്ക് ആഗ്രഹം ഒരു കുറുമ്പിയെ അല്ലായിരുന്നോ എന്നിട്ട് ഒരു നോക്ക് പോലും കാണാൻ നിന്നില്ലല്ലൊ... മറ്റുള്ളവരുടെ മുന്നിൽ നീ മരിച്ചെങ്കിലും എന്നിൽ നീ ഇപ്പോഴും ജീവിച്ചു കൊണ്ടിരിക്കാ... 

പ്പ.... എന്നും വിളിച്ചു zia Zannu ന്റെ ഖബറിന്റെ മുകളിൽ വളർന്ന ചെടിയിലെ പൂവിലെക്ക് കൈ ചൂണ്ടി...അവൻ സ്വബോധത്തിലേക്ക് തിരിച്ചു വന്നു... 

ഉപ്പാടെ മുത്തിന് വേറെ എടുത്ത് തരാം ട്ടോ അത് മുത്തിന്റെ ഉമ്മച്ചിന്റെ അല്ലെ... 

Zia കുറുമ്പ് കാട്ടി അവനെ നോക്കി പ്പ എന്നും വിളിച്ചു വീണ്ടും അതിലേക്ക് ചൂണ്ടി ചിണുങ്ങി ...  ( ഉമ്മ ഉപ്പ എന്നതിന് zia പ്പ മ്മ എന്നെ പറയുള്ളു കൊച്ചു കുഞ്ഞല്ലേ )

ഇളം തെന്നൽ അവിടെ വീശിയപ്പോ ആ പൂവ് അവൾക്ക് വേണ്ടി കൊഴിഞ്ഞു.... കുഞ്ഞി പല്ലുകൾ കാട്ടി ചിരിച്ചു കൊണ്ട് അവൾ ആ പൂവ് കയ്യിൽ എടുത്തു... മ്മ.. 

ഉപ്പാടെ മുത്തിന്റെ ഉമ്മച്ചി തന്നതാണോ.. അവൾ ആണെന്ന് തലയാട്ടി...ഖബർന്റെ മേലെ അവ്വ എന്നും പറഞ്ഞു zannu ന് ഉമ്മ കൊടുത്തു....ആ പൈതലിന് അറിയില്ലല്ലൊ ഒരിക്കലും ഉമ്മയെ കാണാൻ കയ്യില്ലെന്നും നേരിട്ട് മുത്തം കൊടുക്കാൻ പറ്റില്ലെന്നും .. 


ഷാനു zia യെ നെഞ്ചോടു ചേർത്തി.... അവന്റെ കണ്ണുകളിൽ നിന്നും കണ്ണീർ പൊഴിഞ്ഞു...Zia ഷാനുനെയും zannu ന്റെ ഖബറിനെയും മാറി മാറി നോക്കി... പ്പ... മ്മ ആ പൈതൽ പറഞ്ഞു കൊണ്ടേ ഇരുന്നു.. 


*(അവസാനിച്ചു...)*

____________________________________


അപ്പൊ gys..... പറയാൻ ബാക്കി വച്ച കാര്യങ്ങൾ ഇപ്പോയെങ്കിലും പറയുക 😊😊 കൂടുതൽ ഒന്നും പറയുന്നില്ല.... New സ്റ്റോറി എഴുതുന്നുണ്ട് ഇവിടെ ആരും കമന്റ് ഇടാത്തോണ്ട് പോസ്റ്റുന്നില്ല....സ്റ്റോറി name... Platonic Love

വേണ്ടവർക്ക് ഇൻസ്റ്റയിലോ പ്രതിലിപിയിലോ പോയി വായിക്കാം... Juby navas സെർച്ച്‌ ചെയ്താൽ മതി...

By all 🥀🥀🥀🥀


Follow


Insta @juby_navas