Aksharathalukal

റൗഡി ബേബി



ഹൂഡി ധരിച്ചയാൾ പതുക്കെ അകത്തേക്കു പ്രവേശിച്ച ശേഷം പതുക്കെ നടന്നു എന്തിനോ കൈ നീടിയതും അജയ് പിന്നിലൂടെ പോയി തള്ളിയിട്ടു... ഹൂഡി ധരിച്ചയാൾ മറഞ്ഞു സോഫയിലേക്ക് വീണു.. പെട്ടന്ന് ഹൂഡി ധരിച്ചയാൾ തിരിഞ്ഞു ഇരുന്നു സോഫയുടെ അടുത്തുള്ള ഫ്ലാവെർ വെസ് എടുത്തു അജയ്യുടെ നേരെ എറിഞ്ഞു... ഫ്ലാവെർ വെസ് തന്റെ നേരെ വരുന്നത് കണ്ട് ഒഴിഞ്ഞു മാറാൻ വേണ്ടി മറുഭാഗത്തേക്ക് കാല് എടുത്തു വെച്ചതും എന്തോ തടഞ്ഞു അജയ് ധും...


നിലത്തു വീണ അജയ് എഴുനേട്റ്റിരുന്നു കൈ കൊണ്ട് എത്തി പിടിച്ചു സോഫയിൽ നിന്ന് കുഷ്യൻ എടുത്തു ഹൂഡി ധരിച്ചയാലെ നേരെ എറിഞ്ഞു....crct അത് അയാളുടെ മേലെ തന്നെ കൊണ്ടു...

ഹൂഡി ധരിച്ചയാൽ രണ്ട് ഭാഗത്തും തലയാടിയതും നീണ്ട തലമുടി നാലാഭാഗത്തു പാറി..ആ രൂപം കണ്ടതും അജയ്..


\"ആരിത് വടയക്ഷിയോ..\"

\"വട യക്ഷി നിന്റെ അമൂമ്മ...\"
സൗണ്ട് കേട്ടതും അവൻ ഉറപ്പായി അത് ഒരു സ്ത്രീയാണെന്ന്  


\"ടീ പാതിരയ്ക്ക് വീടിൽ കയറി വന്നിട്ട് എന്റെ അമൂമ്മയ്ക്ക് വിളിക്കുന്നോ കള്ളി..\"


\"ടോ.. ആരാടാ കള്ളി..
അതും പറഞ്ഞു രണ്ട് കൈയിലെ full സ്ലീവ് കുറച്ചു ഉയർത്തി അവന്റെ അടുത്തേക്ക് നടന്നതും പെട്ടന്ന് ബാലൻൻസ് തെറ്റി വീണു അതും അവന്റെ മേലെ...ആ വീഴ്ച്ചയിൽ രണ്ടുപേരും കണ്ണുകൾ ഇറുക്കി അടച്ചു.  
അവന്റെ കൈ ആ രൂപത്തിന്റെ ഇടുപ്പിൽ മുറുകി.. പെട്ടന്ന് ഹാളിൽ ലൈറ്റ് തെളിഞ്ഞു.. കണ്ണുകളിൽ വെളിച്ചം വീണപ്പോൾ രണ്ട് പേരും കണ്ണുകൾ പതുക്കെ തുറന്നു..അവന്റെ മുഖത്ത് വീണുകിടന്ന മുടികൾ കാരണം അവൻ അവളുടെ മുഖം കാണാൻ പറ്റിയിരുന്നില്ല.. എന്നാലും മുടികൾക്കിടയിലൂടെ ആ കണ്ണുകൾ കണ്ടതും പരസ്പരം കണ്ണുകൾ ഉടക്കി...ആ മിഴികളിൽ പരസ്പരം അവർ എന്തോ തിരഞ്ഞു..

\"എന്താ ഇവിടെ..\"
സഞ്ജുവിന്റെ സൗണ്ട് കേട്ടതും അവൻ അവളെ അവന്റെ മുകളിൽ നിന്നും തള്ളി മാറ്റി..പെട്ടന്ന് ചാടി എഴുനേറ്റ്... അവളും 



\"ഏതാ ഈ പിരി ലൂസ്..\"

രണ്ടാളും ഒരേ സമയം പരസ്പരം കൈ ചൂണ്ടി ചോദിച്ചു.
.
പെട്ടന്ന് രണ്ടാളും പരസ്പരം നോക്കി കൈ പിൻവലിച്ചു.....


\"സഞ്ജു ഏട്ടാ ഏതാ ഈ മാക്രി..


\"മാക്രി നിന്റെ അതും പറഞ്ഞു അവൻ അവളെ തല്ലാൻ പോയത്തും

\"ടാ നിർത്ത്.. അതും പറഞ്ഞു സഞ്ജു അവളുടെ മുന്നിൽ പോയി നിന്നു..

അവളെ ചേർത്തു പിടിച്ചു..

\"ഇതാണ് എന്റെ ഒരേ ഒരു കൂടപ്പിറപ്പ് വൈഷ്ണവി... എന്റെ വൈശു...


\"വൈശു ഇത് എന്റെയും നിരഞ്ജന്റെയും ഫ്രണ്ട് അജയ്....\"

അപ്പോയെക്കും ബഹളം കേട്ട് എല്ലാരും അവിടെ വന്നിരുന്നു....

വൈഷ്ണവിയെ കണ്ട് എല്ലാരും ഞെട്ടി....

\"വൈശു നീ നാളെ വരുമെന്നല്ലേ പറഞ്ഞത് നിരഞ്ജന്റെ വകയാണ് ആ കമ്മന്റ്

\"അത് ഏട്ടാ എല്ലാർക്കും ഒരു സർപ്രൈസ് ആവട്ടെ എന്ന് കരുതി വൈഷ്ണവി ലോഡ് നിഷ്കു ഭാവം വിതറി പറഞ്ഞു...

\"പാതി രാത്രി കയറി വന്നാണോ അവളുടെ ഒലക്കമെല്ലെ സർപ്രൈസ്...\"

അവളുടെ അമ്മ കലിപ്പൻ മൂഡ് ഓൺ...


അവൾ ചെറുതായി ഒന്ന് പേടിച്ചു സഞ്ജുവിന്റെ പിന്നിൽ ഒളിച്ചു...


\"എന്നിട്ട് മോള് ഒറ്റക്കാണോ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇവിടെ വരെ വന്നത്...
അവളുടെ അച്ഛൻ കുറച്ചു കൂൾ ആയി ചോദിച്ചു...

\"അയ്യോ അല്ല അച്ഛാ സഞ്ജു ഏട്ടൻ വന്നു പിക് ചെയ്തു... സഞ്ജുവിന്റെ മറവിൽ ന് നിന്ന് പുറത്ത് വന്നു അവൾ പറഞ്ഞു...

\"എന്റെ സഞ്ജു അവൾക്കോ വിവരവും ബുദ്ധിയുമില്ല.. നീ എങ്കിലും വകതിരിവ് കാണിക്കേണ്ട... അമ്മ വീണ്ടും കലിപ്പൻ മൂഡിൽ തന്നെ...

\"അത് പിന്നെ അവൾ ഒരു ആഗ്രഹം പറഞ്ഞപ്പോൾ..സഞ്ജു പറഞ്ഞത് അമ്മ അവനെ കൂർപ്പിച്ചു നോക്കി..

അമ്മ ഇത് വിടുന്നു ലക്ഷണമെന്നും ഇല്ലന്ന് കണ്ട് വൈഷ്ണവി സഞ്ജുവിനെ ദയനീയമായി നോക്കി...
സഞ്ജു ഒന്നുമില്ലെന്ന് കണ്ണ് ചിമ്മി കാണിച്ചു..


സഞ്ജു നേരെ അച്ഛനെ നോക്കി ഹെല്പ് എന്ന് കണ്ണോട് പറഞ്ഞു.. അച്ഛൻ ഇപ്പൊ ശരിയാക്കി തരാം എന്ന് കണ്ണുറുക്കി കാണിച്ചു...

\"അതെ ബാക്കി കഥയൊക്കെ രാവിലെ.. ഇപ്പൊ പാതിരാത്രി ആയില്ലേ എല്ലാവരും പോയി കിടന്നോ...\"

പ്രശ്നം പരിഹരിക്കാൻ അവസാനം പ്രയോഗം പോലെ അവന്റെ അച്ഛൻ പറഞ്ഞു നിർത്തി...

\"അതെ എല്ലാരും പിരിഞ്ഞു പോകേണ്ടതാണ്.. അല്ലങ്കിൽ നിരഞ്ജ ഏട്ടൻ ആകാശത്തേക് വെടി വെക്കുന്നതായിരിക്കുന്നതായിരിക്കും...\"

വൈഷ്ണവി അത് പറഞ്ഞതും നിരഞ്ജൻ അവളുടെ ചെവിയിൽ പിടിച്ചു..

\"പ്രായമുള്ളവർ പറയുമ്പോൾ കളിയാക്കുന്നോ...\"

\"അയ്യോ ഏട്ട , ഏട്ടന്റെ ന അമ്മാവനായ എന്റെ അച്ഛൻ ഈ നാട്ടിലെ മമ്മൂട്ടിയ.. ആ മുഖത്ത് നോക്കി എങ്ങനെ പ്രായമായെന്ന് പറയാൻ തോന്നി...എല്ലേ അച്ഛൻ \"

\"മോളെ വൈശു മതി പതപ്പിച്ചത്...\"

വൈശു പിംഗ്..

\"നീ എവിടെ പരിപാടി അവതരിപ്പിച്ചാലും എട്ട് നിലയിൽ പൊട്ടി പാളിസ് ആവനാണല്ലോ വിധി എന്റെ വൈശു നിരഞ്ജൻ നെഞ്ചിൽ കൈ വെച്ച് പറഞ്ഞതും എല്ലാരും ചിരിച്ചു..


\"അതെ അപമാനിച്ചു കഴിനെങ്കിൽ ഞാൻ അങ്ങോട്ട്..\"

അതും പറഞ്ഞു എല്ലാരോടും മുഖം കൊട്ടി അവൾ മുകളിലേക്ക് പോകാൻ രണ്ട് മൂന്നു സ്റ്റെപ് കയറിയതും.അവൾ പതിയെ തിരിഞ്ഞു നോക്കി..

\"അമ്മേ വിശപ്പിന്റെ വിളി വന്നു.. ഇവിടെ വല്ലതും...\"

\"പോയി കിടന്നു ഉറങ്ങേടീ.. ഓരോ കുരുത്തക്കേട് ഒപ്പിച്ചു വെച്ചിട്ട് വന്നിരിക്ക..

ചീറ്റ പുലി പോലെ അവളുടെ അമ്മ ചീറ്റിയതും അവൾ ഒറ്റ ഓടമായിരുന്നു റൂമിലേക്ക്...




***********----*****************-----********

രാത്രി നേരം വൈകി ഉറങ്ങിയിട്ട് രാവിലെ എഴുനേൽക്കാൻ ലൈറ്റ് ആയിരുന്നു വൈഷ്ണവി.. അവൾ പെട്ടന്ന് ഫ്രഷായി താഴേക്ക് പോയി....
അപ്പോയെക്കും എല്ലാരും ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ തുടങ്ങിയിരുന്നു...

\"അമ്മച്ചി ചോറുണ്ടോ...

അവൾ ആ സോങ്ങും പാടി അവരുടെ അടുത്തേക്ക് നടന്നു..
\'നീ എഴുന്നേറ്റോ... ഞാൻ കരുതി നിനക്ക് ഉച്ചക്ക് ചോറിന് അരി ഇടേണ്ടന്ന്...

\"അമ്മ ഇമ്മാതിരി വർത്തമാനം പറഞ്ഞാൽ ഉണ്ടല്ലോ...

\"പറഞ്ഞാൽ എന്താ..\"


3നേരം തിന്നുന്നത് ഞാൻ 5നേരം ആകും.. അല്ലേ അച്ഛാ..

പിന്നല്ല..


ഫുഡ്‌ ഒക്കെ കഴിഞ്ഞു അജയ് എല്ലാരോടും യാത്ര പറഞ്ഞിറങ്ങി.. ഇറങ്ങാം നേരം അവന്റെ കണ്ണുകൾ വൈഷ്ണവിയെ തേടി പോയി അതെ സമയം അവളും അവനെ നോക്കിയതും അവർ പെട്ടന്ന് തന്നെ നോട്ടം മാറ്റി..


##########################

റെസ്റ്റോറന്റ് ഇരുന്ന് കത്തി അടിച്ചോണ്ട് ഇരിക്കുകയാണ് വൈഷ്ണവിയും ജിത്തുവും കല്യാണിയും..

അതിന്റെ ഇടയിൽ ജിത്തൂന്റെ കമന്റ്‌..

\"എങ്ങനെ ഉണ്ട് ബാംഗ്ലൂർ ലൈഫ്...

\"അത് ഒന്നും പറയാത്തതാണ് നല്ലത്... അവൾ ഒന്ന് നിശ്വസിച്ചു...
കല്യാണിയും ജിത്തുവും ഇത് എന്ത് എന്ന് പരസ്പരം നോക്കി...
വൈശു തുടർന്നു..
സമാധാനത്തിന്റെ വെള്ളരി പ്രാവുകളെ തേടി പോയ ഞാൻ അവിടെ കണ്ടത് ചോര കണ്ടാൽ അറപ്പില്ലാത്ത കഴുകന്മാരെയാണ്...

പഠിക്കാൻ വേണ്ടത് പെൻസിലോ പേനയോ കൊമ്പസോ അല്ല കത്തിയും വടിവാളും ഹോക്കി സ്റ്റിക്കും ചങ്ങളയുമൊക്കെയാണെന്ന നഗ്ന സത്യം ഞാൻ അവിടെന്ന് തിരിച്ചറിഞ്ഞു..പഠനതേക്കാൾ അവിടെ അധികവും സമരവും തല്ലുമായിരുന്നു..ചോര കണ്ടാൽ ബോധം പോകുന്ന എനിക്ക് ഇപ്പൊ ചോര കണ്ടാൽ ഹരം കേറും..

ആദ്യമൊക്കെ ക്ലാസ്സ്‌ കട്ട് ചെയുക എന്ന് പറയുമ്പോൾ എന്തോ വിങ്ങലായിയുന്നു.. പിന്നെ പിന്നെ അതൊക്കെ മാറി അത് സ്ഥിരം കലാപരിപാടിയായി.. പിന്നെ അങ്ങോട്ട് ക്ലാസ്സിൽ കയറാറില്ല... അതിന്റെ ഫലമായി സപ്പ്ളികൾ വാരി കൂട്ടി.. എന്റെ സ്വഭാവ ഗുണം കൊണ്ട് അച്ഛനും ഏട്ടനും പല പ്രാവിശ്യം അങ്ങോട്ടേക്ക് വണ്ടി കയറേണ്ടി വന്നു....

വണ്ടി കേറി മടുത്തപ്പോൾ അച്ഛൻ പറഞ്ഞു എനി നീ ഇങ്ങോട്ടേക്ക് വണ്ടി കയറിക്കോ അതാണ് നല്ലത്...

പണ്ടൊക്കെ പഠിക്കാൻ നല്ല ഇന്ട്രെസ്റ് ആയിരുന്നു പ്രേരന്റ്സ് എനിക്ക് റെക്കമെന്റ് ചെയ്തു ബാംഗ്ലൂർ പഠനം.. ഇപ്പൊ നല്ല മാറ്റമുണ്ട് പഠിക്കാരെ ഇല്ല ഒൺലി അടിച്ചു പൊളി....

വൈശു നാടിക് കൈ കൊടുത്തു പറഞ്ഞു..

ഇതൊക്കെ കേട്ട് വാ പൊളിച്ചു നില്കുവാനാണ് കല്യാണിയും ജിത്തുവും...

\"എനി എന്താ നിന്റെ ഭാവി പരിപാടി..

കല്യാണിയുടെ വകയാണ് ചോദ്യം..

\"എന്തോന്ന് ഭാവി... നിങ്ങളുടെ കോളേജിൽ അച്ഛൻ അഡ്മിഷൻ ശെരിയാക്കിട്ടുണ്ട്.. ഇവിടെ നിങ്ങളുടെ കൂടെ ഒരു കൊല്ലം അടിച്ചു പൊളിക്കണം...

\"അപ്പൊ ഇവിടേയും കുട്ടിച്ചോറക്കാനുള്ള പരിപാടി ആണല്ലേ കൊച്ചു ഗള്ളി..\"
ജിത്തുവിന്റെ പറച്ചിൽ കേട്ട് കല്യാണി ചിരിച്ചു..

വൈശു രണ്ടാളെയും തുറിച്ചു നോക്കി..


\"എന്റെ അനിയത്തി കുട്ടി തള്ളി മറിക്കാണല്ലോ....\"

പിറകിൽ നിന്ന് ശബ്ദം കേട്ട് എല്ലാരും തിരിഞ്ഞു നോക്കി...

അവരെ നോക്കി ക്ലോസ് അപ്പ് ചിരിയിൽ നില്കുന്നു സഞ്ജയ്‌...


\"വന്നല്ലോ കള്ള കാമുകൻ വൈശു ഇടം കണ്ണിട്ട് കല്യാണിയെ നോക്കി പറഞ്ഞു.. കല്യാണി വൈശുവിനെ തുറിച്ചു നോക്കി... ഇളി പാസ്സാക്കിയ ജിത്തുവിൻറെ കാലിന് ഒരു ചവിട്ടും കൊടുത്ത്...

സഞ്ജയ്‌ അവരുടെ കൂടെ കൂടി.... കുറച്ചു സമയം കഴിഞ്ഞപ്പോൾ അവർ ഓർഡർ ചെയ്ത ഫുഡ്‌ കൊണ്ട് വന്നു.. കഴിച്ചു കൊണ്ടിരിക്കുമ്പോൾ വൈശുവിന്റെ കൈ തട്ടി അതിൽ നിന്ന് ഒരു ഐറ്റം ജിത്തുവിന്റെയും വൈഷ്ണവിയുടെയും ഡ്രെസ്സിൽ തെറിച്ചു... വാഷ് ചെയ്യാനായി അവർ രണ്ട് പേരും വാഷ് റൂമിലേക്ക് പോയി.... ഇതേ സമയം അവിടെ കടന്നു വന്ന നിരഞ്ജൻ കണ്ടത് ചിരിച്ചു സംസാരിച്ചു ഫുഡ്‌ കഴിക്കുന്ന സഞ്ജയും കല്യാണിയെയുമാണ്... അവൻ ദേഷ്യം കൊണ്ട് മുഷ്‌ടി ചുരുട്ടി ഭിത്തിയിൽ അടിച്ചു തിരിഞ്ഞു നടന്നു.. കാറിൽ കയറാൻ പോയതും വീണ്ടും അവരെ തിരിഞ്ഞു നോക്കി..അപ്പൊ കണ്ടത് കല്യാനിക്ക് ഫുഡ്‌ സർവ് ചെയ്യുന്ന സഞ്ജയെയാണ്.... ഇതൊക്കെ കണ്ട് അവന്റെ സിരക്കളിൽ ദേഷ്യം കയറി.. അവൻ പെട്ടെന്ന് തന്നെ അവിടെ നിന്ന് പോയി...


***********-*******************************

തിരിഞ്ഞു മറിഞ്ഞു കിടന്നിട്ടും നിരഞ്ജൻ ഉറങ്ങാൻ പറ്റിയിരുന്നില്ല... കണ്ണടക്കുമ്പോൾ അവന്റെ മുന്നിൽ രാവിലെ കണ്ട സീനാണ്... അവന്റെ മനസ്സ് ആകെ കലങ്ങി മറിഞ്ഞു... അവൻ എണീറ്റ് നിളയുടെ റൂമിലേക്ക് പോയി...
അത് ലോക്ക് ചെയ്തിലായിരുന്നു
.. അവൻ അത് തുറന്നു അകത്തേക്ക് കയറി.. ഉറങ്ങി കിടക്കുന്ന അവളുടെ തലയിൽ തലോടി... കുറച്ചു നേരം അവിടെ തന്നെ ഇരുന്നു.. പിന്നെ എഴുന്നേറ്റത്തും അവൻ നിളയുടെ കൈയിൽ ഒരു ഫോട്ടോ കണ്ടു.. അവൻ അത് എടുത്തു നോക്കി.... അത് സഞ്ജയ്‌ അവളും ചെറുതിൽ എടുത്ത ഫോട്ടോ ആയിരുന്നു... അവൻ പെട്ടന്ന് തന്നെ അത് അവിടെ വെച്ച് റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങി..
റൂമിൽ എത്തി അവൻ അങ്ങോട്ടും ഇങ്ങോട്ടും ഒരു പാട് സമയം നടന്നു. ഒരു തീരുമാനത്തിൽ എത്താൻ പറ്റാതെ അവന്റെ മനസ്സ് കുഴഞ്ഞു മറിഞ്ഞു.... അവസാനം അവൻ രണ്ടും കല്പ്പിച്ചു ആ തീരുമാനം എടുത്തു...

-

റൗഡി ബേബി

റൗഡി ബേബി

4.8
3608

നിരഞ്ജൻ പറയുന്നത് കേട്ട് നിള ഞെട്ടി...\"ഏട്ടൻ എന്തൊക്കെയാ പറയുന്നത് ഞെട്ടൽ മാറാതെ അവൾ ചോദിച്ചു..\"ഇത് അല്ലാതെ മറ്റൊരു മാർഗമില്ല... ഞാൻ എന്തായാലും പറഞ്ഞത് പോലെ ചെയ്യാൻ തീരുമാനിച്ചു....അതും പറഞ്ഞു അവൻ നടന്നകന്നു...അപ്പോഴാണ് നിള പിറകിൽ നിന്ന് വിളിച്ചത്..അവൻ എന്താ എന്ന ഭാവത്തിൽ അവളെ നോക്കി....\"ദിയ വിളിച്ചിരുന്നു.... ഏട്ടൻ ഫോൺ എടുക്കുന്നില്ലന്ന് പറഞ്ഞു..അവൾ നാട്ടിൽ വരുന്നുണ്ട്..\"\".. അവളുമായി ഒരു റിലേഷനും താല്പര്യമില്ലെന്ന് ഞാൻ അന്നേ പറഞ്ഞതാണ്... എന്നെ വിളിച്ചു വെറുതെ സമയം കളയേണ്ട എന്ന് നീ തന്നെ അവളോട് പറഞ്ഞേക്ക്...\"അവൻ അതും പറഞ്ഞു നടന്നകന്നു എനിക്ക് വേണ്ടി എന്തും ചെയ