Aksharathalukal

റൗഡി ബേബി



നിരഞ്ജൻ പറയുന്നത് കേട്ട് നിള ഞെട്ടി...

\"ഏട്ടൻ എന്തൊക്കെയാ പറയുന്നത് ഞെട്ടൽ മാറാതെ അവൾ ചോദിച്ചു..


\"ഇത് അല്ലാതെ മറ്റൊരു മാർഗമില്ല... ഞാൻ എന്തായാലും പറഞ്ഞത് പോലെ ചെയ്യാൻ തീരുമാനിച്ചു....

അതും പറഞ്ഞു അവൻ നടന്നകന്നു...

അപ്പോഴാണ് നിള പിറകിൽ നിന്ന് വിളിച്ചത്..

അവൻ എന്താ എന്ന ഭാവത്തിൽ അവളെ നോക്കി....

\"ദിയ വിളിച്ചിരുന്നു.... ഏട്ടൻ ഫോൺ എടുക്കുന്നില്ലന്ന് പറഞ്ഞു..അവൾ നാട്ടിൽ വരുന്നുണ്ട്..\"

\".. അവളുമായി ഒരു റിലേഷനും താല്പര്യമില്ലെന്ന് ഞാൻ അന്നേ പറഞ്ഞതാണ്... എന്നെ വിളിച്ചു വെറുതെ സമയം കളയേണ്ട എന്ന് നീ തന്നെ അവളോട് പറഞ്ഞേക്ക്...\"

അവൻ അതും പറഞ്ഞു നടന്നകന്നു 
എനിക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറായ ഏട്ടന്റെ ജീവിതം തകരുമെന്നോർത്ത് അവൾ നന്നായി വിഷമിച്ചെങ്കിലും സഞ്ജുവിനെ മറക്കാൻ അവൾക്ക് കഴുമായിരുന്നില്ല.... അത് കൊണ്ട് തന്നെ നിരഞ്ജന്റെ തിരുമാനം അവൾ മനസ്സിലെങ്കിലും അംഗീകരിച്ചു.
.

*******************************************
നിരഞ്ജന്റെ വണ്ടി പോലിസ് സ്റ്റേഷന്റെ ഗെയ്റ്റ് കടന്നു അകത്തേക്ക് പ്രവേശിച്ചു.. അവൻ വണ്ടിയിൽ നിന്ന് ഇറങ്ങിയതും അവൻ ഒരു കാൾ വന്നു....

\"ഹലൊ......നിരഞ്ജൻ ഫോൺ എടുത്തു പറഞ്ഞതും മറു തലക്ക് നിന്ന് ശബ്ദം കേട്ടു..

\"ഹലോ എന്തായി നിങ്ങളുടെ മീറ്റിങ്.

\"അത് ഇന്ന് വൈകുന്നേരം ഫിക്സ് ചെയ്തു...

\"പിന്നെ മറ്റൊരു കാര്യം എനി മുതൽ കേസ് തിരുന്നത് വരെ താമസം പോലിസ് കോട്ടേസിൽ ആകുന്നതായിരുക്കും നല്ലത്...\"

അത് കേട്ടതും നിരഞ്ജൻ ഒന്ന് ഞെട്ടി...

ആ ഞെട്ടലോടെ അവൻ ചോദിച്ചു..

\"എന്തിന്...


\"ഈ കേസും കോളനിയുമായുള്ള ബന്ധം നിനക്ക് അറിയാല്ലോ... പോലിസ് കോട്ടേസിൽ താമസിക്കുമ്പോൾ അവിടെ വരുന്നതും പോകുന്നതുമായ ആൾക്കാരെ നിരീക്ഷിക്കാൻ എളുപ്പമാണ്......\"


\"ഓഹ് ശരി ഞാൻ നാളെ തന്നെ താമസം അങ്ങോട്ടേക്ക് ഷിഫ്റ്റ്‌ ചെയ്യാം... താല്പര്യമില്ലാത്ത മട്ടിൽ നിരഞ്ജൻ പറഞ്ഞു... ശേഷം ഫോൺ കട്ട്‌ ചെയ്തു.. പോലിസ് സ്റ്റേഷന്റെ അകത്തേക്ക് കയറി.....


*****************-------*******-----------------
വൈകുന്നേരം ആയപ്പോയെക്കും നിരഞ്ജൻ കോളേജിന്റെ അടുത്തുള്ള കോഫി ഷോഫിലേക്ക് വിട്ടു... അവിടെ എത്തിയതും അവൻ കണ്ടത് ചിരിച്ചു സംസാരിച്ചു നിൽക്കുന്ന സഞ്ജയ്‌ യും കല്യാണിയെയുമാണ്.. അവൻ ദേഷ്യം പല്ലുകൾ ഞെരിക്കി അടക്കി പിടിച്ചു കാർ ലോക്ക് ചെയ്തു കോഫി ഷോപ്പിൽ തന്നെ വെയിറ്റ് ചെയ്യുന്ന അജയ്യുടെ അരികിലേക്ക് നടന്നു..
അവന്റെ നേരെയുള്ള സീറ്റിൽ ഇരുന്നു.....

\"അവൻ വന്നില്ലേ നിരഞ്ജൻ അജയ്യെ നോക്കി ചോദിച്ചു..\"

\"ഞാൻ വിളിച്ചിരുന്നു അവൻ ഇപ്പൊ വരും...\"..

അവർ രണ്ട് പേരും കേസിന്റെ കാര്യങ്ങൾ ചർച്ച ചെയുമ്പോഴാണ് മൂന്നാമൻ അവിടേക്ക് കടന്നു വന്നത്..


\"ഡാ സഞ്ജു നീ എന്താ ലൈറ്റ് ആയത് .\"

സഞ്ജുവിനെ കണ്ടതും അജയ് പറഞ്ഞു.

ഒരു മീറ്റിങ് ഉണ്ടായിരുന്നു... അതും പറഞ്ഞു സഞ്ജു അവരുടെ ടേബിളിൽ നേരെയുള്ള ചെയറിൽ വന്നിരുന്നു.....


\"കണ്ട പെൺകുട്ടികളെ പിറകെ പോകാനോ മീറ്റിങ്...\"നിരഞ്ജൻ പുച്ഛ ഭാവത്തിൽ പറഞ്ഞു..

\"എനിക്ക് ഇഷ്‌ടമുള്ളവരുടെ പിറകിൽ പോകും.. അതിന് മറ്റുള്ളവർക്ക് എന്താ..
സഞ്ജുവും വിട്ട് കൊടുത്തില്ല...\"

\"അതെ നിനക്ക് വേണ്ടി കളയാൻ എന്റെ കൈയിൽ സമയമില്ല... പറഞ്ഞാൽ പറഞ്ഞ സമയത്ത് വരണം അല്ലാതെ...\"നിരഞ്ജൻ പറഞ്ഞു നിർത്തി സഞ്ജുവിനെ നോക്കി.

\"അതെ ഒന്ന് നിർത്തുന്നുണ്ടോ.... നിങ്ങൾക്ക് ഇത് വെറും കേസ് ആയിരിക്കും.. പക്ഷെ എനിക്ക് ഇത് എന്റെ കുടുംബത്തെ ഇല്ലാതാക്കിയവരോടുള്ള പ്രതികരമാണ്... അത് കൊണ്ട് ഈ കേസ് തിരുന്നത് വേറെ എങ്കിലും ഈ സില്ലി കാര്യങ്ങൾ പറഞ്ഞുള്ള വഴക്ക് അവസാനിപ്പിക്കുമോ....അജയ് ഉയർന്ന ദേഷ്യത്തോടെ അവരെ നോക്കി പറഞ്ഞു..\"

\"സോറി ഡാ എനി ആവർത്തിക്കില്ല... നിരഞ്ജൻ അത് പറഞ്ഞതും...

\"അതൊക്കെ കള... നമുക്ക് കേസിലേക്ക് കടക്കാം..


\"ഈ കോളേജിന് ചുറ്റുപാടുമുള്ള എല്ലാ നേരിക്കേടിന് പിന്നിലും അയാളാണ്. മഹേദ്ര വർമ്മ... കെഎം സ് gr ഓഫ് കമ്പനിയുടെ ഓണർ.. കെഎം സ് കോളേജ് ഉൾപ്പെടെ ഹോസ്പിറ്റലിൽ ടെക്സ്റ്റയിൽ ജെവല്ലറി അങ്ങനെ പല ബിസിനെസും ഉണ്ട് അയാൾക്ക്.. അതിന്റെയൊക്കെ മറവിൽ അവയവ കടത്തും, ഡ്രാഗ്സ്, പെൺകുട്ടികളെ കടത്തലും അങ്ങനെ പല ഇല്ലിഗൽ ബിസിനെസ്സും
സഞ്ജു പറഞ്ഞു നിർത്തി..

കെഎം സ് ഗ്രൂപ്പ്‌ ഓഫ് കമ്പനി തുടങ്ങിയത് കാർത്തികേയനും അദ്ദേഹത്തിന്റെ ഫ്രണ്ട് മഹേദ്ര വർമ്മയും, സത്യ മൂർത്തിയും ചേർന്നാണ്.. ബിസിനസ് നല്ല രീതിയിൽ പോയി കൊണ്ടിരിക്കുമ്പോയാണ് മഹേന്ദ്ര വർമ ആരും അറിയാതെ അതിന്റെ ഇടയിൽ illegal ബിസിനെസ്സ് തുടങ്ങിയത്.. അതൊക്കെ കണ്ട് പിടിച്ച കാർത്തികേയൻ മഹേന്ദ്ര വർമ്മയെ ചോദ്യം ചെയ്തു... ഇതൊക്കെ നിർത്തിയിലെങ്കിൽ എല്ലാം പോലീസിനെ അറിയിക്കുമെന്ന് പറഞ്ഞു...

അങ്ങനെ ഇരിക്കെ കാർത്തികേയനും ഭാര്യയും മൂത്ത മകനും ഒരു യാത്രയ്ക്കിടയിൽ കൊല്ലപ്പെട്ടു.. സ്കൂൾ ടൂർ പോയ ഇളയ മകൻ മാത്രം രക്ഷപ്പെട്ടു...

അജയെ നോക്കി നിരഞ്ജൻ പറഞ്ഞു നിർത്തി....അങ്ങനെ എല്ലാം മഹേന്ദ്രന്റെ കൈപ്പിടിയിൽ ആവുന്നു... അതിന്റെ ഇടയിൽ സത്യ മൂർത്തിക് എന്ത് പറ്റി എന്ന് ആർക്കും അറിയില്ല...

\"ഞാൻ ബാക്കിയായത് അവന്റെ ഒക്കെ നാശത്തിനാണ്.... അജയ് അത് പറഞ്ഞു അവരെ രണ്ടാളെയും നോക്കി....

\"ഈ മഹേന്ദ്ര വർമ്മയ്ക്ക് ഒരു പാർണർ ഉണ്ട്..അതാണ് മറഞ്ഞു നിൽക്കുന്ന വില്ലൻ.. അത് നമുക്ക് അറിയുന്ന നമ്മുടെ ഇടിയിലെ ആരും ആവാം.. അയാൾ എതിരെ നമ്മൾ നീക്കുന്ന എല്ലാം നീക്കങ്ങളും നേരെത്തെ അറിയിക്കുന്നത് ആ വില്ലാനാണ്.. ആ വില്ലനെ മണിച്ചിത്ര താഴ്ട്ട് പൂട്ടണം... അപ്പൊയെ മഹിന്ദ്രൻ വിറയ്ക്കു..അയാളെ കുറച്ചു ഒരു വിവരവും ഇത് വരെ കിട്ടിയിട്ടില്ല.. കുറച്ചു നിരാശയോടെ നിരഞ്ജൻ പറഞ്ഞു നിർത്തി...

പെട്ടന്ന് എന്തോ ഓർത്തത് പോലെ അജയ് പറഞ്ഞു..

\"ഡാ മഹിന്ദ്രൻ ഒരു മകളില്ലേ....

\"എന്റെ പൊന്നോ ഓർമ്മിപ്പിക്കല്ലേ... നിന്റെ വാക്ക് കേട്ട് അതിന്റ പിറകെ ഞാൻ കുറെ പോയതാണ്.. തന്തയുടെ മോള് തന്നെ ഒന്നും വിട്ട് പറയുന്നില്ല... അവസാനം തലയിൽ ആകുമെന്ന നിലയിലായപ്പോൾ ഞാൻ മെല്ലെ സ്കൂട്ടായി...\"

നിരഞ്ജന്റെ രോദനം കേട്ട് സഞ്ജയ്ക്കും അജയ്ക്കും ചിരി വന്നു...

\"അ.. ചിരിക്ക്.. ചിരിക്ക്.. അനുഭവിച്ചത് മുഴുവൻ ഞാൻ അല്ലേ.. അവരുടെ ചിരി കണ്ട് ഒരു പരിഭവത്തിൽ നിരഞ്ജൻ പറഞ്ഞു 



\"ഡാ സഞ്ജു നിനക്ക് ഇവിടെ എല്ലാരേയും നല്ല പരിചയമാണെന്ന് ഞങ്ങൾക്ക് അറിയാം.. അതാണ് നിന്നെ ഈ വേഷം കെട്ടിച്ചു ഞങ്ങൾ കോളേജിലെ സർ ആയി അവിടേക്ക് അയച്ചത്...\"


നിരഞ്ജൻ അത് പറഞ്ഞു അവനെ നോക്കിയതും..


\"എന്റെ മാക്സിമം ഞാൻ ട്രൈ ചെയ്യുന്നുണ്ട്...


\"അല്ല നിന്റെ അമ്മയ്ക്ക് അറിയില്ലല്ലോ നിനക്ക് പോലിസ് പട്ടം കിട്ടിയത് സംശയം ഭാവത്തോടെ അജയ് ചോദിച്ചു...

\"അമ്മയ്ക്ക് അറിയില്ല... അമ്മയ്ക്ക് ഈ ജോലി ഭയങ്കര പേടിയാണ്... പിന്നെ എന്റെ വലിയ സ്വപ്നമായത് കൊണ്ട് അച്ഛന്റെ സമ്മതപ്രകാരം അമ്മ അറിയാതെ ഞാൻ ഈ ജോലി സ്വന്തമാക്കി....



അപ്പൊ എങ്ങനെ തുടങ്ങല്ലേ.. മഹേന്ദ്രനുമായുള്ള അങ്കത്തിന്...

നിരഞ്ജൻ അത് പറഞ്ഞതും സമ്മതം എന്ന അർത്ഥത്തിൽ രണ്ടാളും തലയാടി...

.......................

പതിവ് പോലെ രാവിലത്തെ പത്രം ജോലി കഴിഞ്ഞു വീട്ടിലേക്ക് തിരിച്ചു വന്ന കല്യാണി വീട്ടിന്റെ മുന്നിലത്തെ കാഴ്ച കണ്ട് ഞെട്ടി തരിച്ചു......


..

---


റൗഡി ബേബി

റൗഡി ബേബി

4.8
3539

തന്റെ വീട്ടിലെ പകുതി സാധനവും മുറ്റത്തു വലിച്ചു വാരി ഇട്ടത് കണ്ടു കല്യാണി ഒന്ന് നടുങ്ങി... പിന്നെ പെട്ടന്ന് തന്നെ അകത്തേക്കു ഓടി...\"അമ്മേ ഇതൊക്കെ ആരാ ചെയ്തത്...\"അടുക്കളയിൽ ദോശ ഉണ്ടാക്കി കൊണ്ടിരിക്കുന്ന അമ്മയുടെ അരികിൽ ചെന്ന് വെപ്രാളത്തോടെ കല്യാണി ചോദിച്ചു..\"അ.. അത് ആ പലിശക്കാരാൻ  ദാമോദരൻ ... അവധി കഴിഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങാൻ പറഞ്ഞു... അല്ലങ്കിൽ പലിശ അടക്കം മുഴുവൻ തുകയും കൊടുക്കണമെന്ന് പറഞ്ഞു..!ഇതൊക്കെ കേട്ട് എന്തൊരു വിധിയിത് എന്ന് ഓർത്ത് അടുക്കളയിൽ സ്റ്റാന്റിന്റെ മേലെ ഇരുന്നു അമ്മ ഉണ്ടാക്കിയ ദോശ കഴിച്ചു കിണ്ടിരിക്കുന്ന കൈലാസിന്റെ അടുത്ത്..താടിക് കൈ വെ