വെള്ളാരപൂമലമേലെ.. ❤❤ - 16
അമ്മു ഉറക്കം ഉണർന്നപ്പോൾ സമയം വൈകിയിരുന്നു.
\"ഗുഡ് മോർണിംഗ്.. \" കണ്ണു തുറന്നപ്പോളെ കേട്ടു അലക്സിന്റെ ശബ്ദം.
അവൾ മെല്ലെ എഴുന്നേറ്റു ഇരുന്നു. \"ഗുഡ് മോർണിംഗ്..\"
അവളുടെ നേരെ നീട്ടിയ ചായക്കപ്പ് കണ്ടു അവൾ ഒന്ന് ഞെട്ടി.
\"കുടിക്കാമോ ഡോക്ടറെ? ഇതില് വല്ലതും കലക്കിയിട്ടുണ്ടോ?\" അതു വാങ്ങിച്ചു അവൾ ചോദിച്ചതും അലക്സ് ചിരിച്ചു.
\"ഹഹഹ... അത് മമ്മ ഇട്ട ചായ ആണ്... പേടിക്കണ്ട..\" അലക്സ് പറഞ്ഞതും ഒരു ചിരിയോടെ അവൾ ചായക്കപ്പ് ചുണ്ടിലേക്ക് ചേർത്തു.
\"നമുക്ക് നാളെ പോകാം ചെന്നൈക്കു.. അമ്മയോട് പറഞ്ഞേക്കു..\" വലിയ മുഖവുര ഒന്നും ഇല്ലാതെ അലക്സ് പറഞ്ഞു.
\"അതു.. അതു വേണ്ട..\" അമ്മു പറഞ്ഞത് കേട്ട് അലക്സ് അവളെ സംശയത്തോടെ നോക്കി.
\"ഇന്നലെ ഞാൻ അത്ര ഓക്കേ അല്ലായിരുന്നു. ഇപ്പൊ ഞാൻ ഓക്കേയാ.. നമുക്ക് ഡോക്ടറുടെ പ്രശ്നം ഒക്കെ സോൾവ് ചെയ്തിട്ട് പോകാം \" അവൾ പറഞ്ഞു.
\"കാഞ്ചന.. യൂ നോ.. യു ആർ വെരി അൺപ്രെഡിക്റ്റബിൾ..\" അലക്സ് അവളെ നോക്കി ഒരു നിമിഷം ഇരുന്നിട്ട് പറഞ്ഞു.
\"അതെന്താ?\" അവൾ ചോദിച്ചു.
\"ആദ്യം കണ്ടപ്പോൾ ഞാൻ കരുതിയത് ഒരു മിണ്ടാ പൂച്ച ആണെന്നാ.. ഒരു നിരുപദ്രാവാക്കാരി.. അതുകൊണ്ട് ആണ് ധൈര്യം ആയിട്ട് ഞാൻ തന്റെ അടുത്ത് ഹെല്പ് ചോദിച്ചത്.. പിന്നെ പോകെ പോകെ തോന്നി ഒരു പുലിക്കുട്ടി ആണെന്ന്.. ദേ ഇപ്പൊ മനസിലായി.. ഒരു തൊട്ടാവാടി ആണെന്ന്..\"
\"ഹഹഹഹ.. \"അലക്സ് പറഞ്ഞത് കേട്ട് അമ്മു കുലുങ്ങി ചിരിച്ചു. ഒരു നിമിഷം അവളുടെ ചിരിയിൽ തന്നെ തന്നെ മറന്നു പോയി അവൻ.
\"ഇനി നിന്നെ ഞാൻ അങ്ങനെയേ വിളിക്കുന്നുള്ളു.. തൊട്ടാവാടിന്നു..\" എന്നു പറഞ്ഞു അവളുടെ മൂക്കിൻ തുമ്പിൽ ഒന്ന് തട്ടി അവൻ പുറത്തേക്കു പോയി.
*********
ദിവസങ്ങൾ മെല്ലെ കൊഴിഞ്ഞു.. അമ്മു വീട്ടിൽ എല്ലാവരുമായി നല്ല അടുപ്പം ആയി. പ്രത്യേകിച്ച് ആനിയമ്മ ആയിട്ട്. റാണിയും ലീനയും ഗ്രേസും അമ്മുവും ആയിരുന്നു ക്രൈം പാർട്ണർസ്.. എപ്പോഴും ഒന്നിച്ചു. എല്ലാ കുറുമ്പിലും മുന്നിൽ തന്നെ. പക്ഷേ അമ്മു യഥാർത്ഥത്തിൽ അമേയ ആണെന്ന സത്യം മാത്രം അമ്മുവും റാണിയും മറ്റുള്ളവരിൽ നിന്നു മറച്ചു വച്ചു.
അന്ന് ഒരു ഞായറാഴ്ച ആയിരുന്നു. ഒന്നാം കുർബാനയ്ക്ക് പോയി തിരിച്ചു എത്തിയ അനിയമ്മ അലെക്സിനെ വിളിച്ചു.
\"ഡാ.. അലക്സേ.. ഇന്നു ഞായറാഴ്ച അല്ലിയോ.. നീയും അമ്മുവും കൂടെ മേരിമതാ പള്ളിയിൽ പോയി രണ്ടാം കുർബാന കണ്ടിട്ട് വാടാ..\"
\"അമ്മു.. നീ എന്നാ റെഡി ആയി വാ.. നമുക്ക് പോയിട്ട് വരാം..\" അലക്സ് വിളിച്ചത് കേട്ട് അമ്മു ചാടി തുള്ളി റെഡി ആകാൻ പോയി.
\"അയ്യോ.. ഓറഞ്ച് ചുരിദാർ നനച്ചിട്ടിരിക്കുകയാണല്ലോ.. \" അവൾ മുകളിലെ ടെറസിൽ അതു എടുക്കാൻ പോയി.
അവൾക്കു ആകെ ഉള്ള ഒരേ ഒരു നല്ല ടോപ്പ് ആണ് അതു. ശാരിയും ആയി പോയി റിടക്ഷൻ സെയിലിൽ വാങ്ങിച്ച ചുരിദാർ. പക്ഷേ മഴ ആയതിനാൽ ആവണം. അതു നന്നായി ഉണങ്ങിയിട്ടില്ലായിരുന്നു.
\"ശേ.. ഇനി എന്തു ചെയ്യും.. റൂമിൽ കൊണ്ട് പോയി ഫാനിനു അടിയിൽ ഇട്ടു ഉണക്കാം.. \" അവൾ ഓർത്തു.
അവൾ ചുരിദാറുമായി മുറിയിലേക്ക് വന്നു ഫാൻ ഓൺ ചെയ്തു അതിനടിയിൽ ഒരു കസേരയും ഇട്ടു അതിന്മേൽ ചുരിദാർ വിരിച്ചിട്ടു കുളിക്കാൻ കേറി.
കുളി കഴിഞ്ഞു അവൾ ഇന്നേഴ്സും ചുരിദാറിന്റെ ബോട്ടാവും മാത്രം ഇട്ട് മെല്ലെ തല വെളിട്ടിലേക്കു ഇട്ടു നോക്കി മുറിയിൽ ആരും ഇല്ല എന്നു ഉറപ്പ് വരുത്തി. അവൾ വേഗം പോയി കസ്സേരയിൽ കിടന്ന ടോപ്പ് കയ്യിൽ എടുത്തതും പെട്ടന്ന് വാതിൽ തുറന്നു അലക്സ് വന്നു.
അലെക്സിനെ കണ്ടു ആദ്യം അവൾ ഒന്ന് ഞെട്ടി. അവൾ ചുരിദാർ അവളുടെ മാറിലൂടെ ഇട്ടു തിരിഞ്ഞു നിന്നു.
തീരെ പ്രതീക്ഷിക്കാതെ അവളെ അങ്ങനെ കണ്ട അലക്സ്ലും പരിഭ്രാമിച്ചു പോയി. അവൻ ഒരു സഡൻ ബ്രേക്ക് ഇട്ട പോലെ അവിടെ നിന്നു.
\"ഓഹ്.. ഇതിലിപ്പോ എന്താ.. അങ്ങേരു ഗേ അല്ലേ.. എന്നെ കണ്ടു അങ്ങേർക്ക് എന്തു തോന്നാനാ.. പണ്ട് ഹോസ്റ്റലിൽ എന്തൊക്കെ കോലത്തിൽ നടന്നിട്ടുള്ളതാ.. ബ്ലാ..\" എന്നു ആത്മാഗതം ചെയ്തു അമ്മു തിരികെ ഡ്രസിങ് റൂമിലേക്ക് കയറിപ്പോയി.
\"കർത്താവെ.. ഈ പെണ്ണിത് എന്തു ഭാവിച്ചാ.. നല്ലൊരു ഞായറാഴ്ച ആയിട്ട് ഇവള് എന്നെക്കൊണ്ട് ആറാം പ്രമാണം തെറ്റിപ്പിക്കും എന്നാ തോന്നുന്നേ...\" (അലക്സ് ആത്മ..)
ഇനിയും അവിടെ നിൽക്കാനുള്ള ത്രാണി ഇല്ലാത്തത് കൊണ്ട് അലക്സ് വന്ന വഴിക്കു വിട്ടു.
************
\"ഡോ.. അപ്പൊ എന്താ നമ്മുടെ പരിപാടി..?\" ബ്ലാക്ക് സ്കോർപിയോ യുടെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു അലക്സ് ചോദിച്ചു.
\"എന്ത് പരിപാടി?\" അമ്മു ചോദിച്ചു.
\"പള്ളീ പോണോ നിനക്കു?\"
\"ഞാൻ എന്ത് ചെയ്യാനാ പള്ളീ പോയിട്ട്?\"അമ്മു കൈ മലർത്തി കാണിച്ചു.
\"അതാ ചോദിച്ചേ എന്റെ തൊട്ടാവാടി.. എന്താ പരിപാടി എന്നു? വേണ്ട.. നീ പറയണ്ട.. എനിക്ക് അറിയാം എന്താ വേണ്ടത് എന്നു..\" അലക്സ് വണ്ടി വലിച്ചു വിട്ടു.
എങ്ങോട്ടാ എന്താ എന്നൊന്നും അമ്മു ചോദിച്ചില്ല. അവളുടെ മനസ് മുഴുവൻ അവന്റെ \'എന്റെ തൊട്ടാവാടി.. \' എന്ന വിളിയിൽ തങ്ങി നിൽക്കുകയായിരുന്നു.
അവൻ വണ്ടി നിർത്തിയത് ഒരു വലിയ തുണികടയ്ക്ക് മുന്നിൽ ആയിരുന്നു. \'കടയാടി ടെക്സ്റ്റായിൽസ്\' എന്ന ബോർഡിൽ നിന്നു തന്നെ അതു അവരുടെ കട ആണെന്ന് പിടിച്ചു കിട്ടി അമ്മുന്..
\"എന്താ ഇവിടെ?\" അവൾ ചോദിച്ചു.
\" കൊറേ ദിവസം ആയില്ലേ കയ്യിലുള്ള രണ്ടു മൂന്ന് ഡ്രസ്സ് വച്ചു താൻ മാറി മാറി ഇടുന്നു.. ദേ ഇത് തന്നെ മര്യാദയ്ക്ക് നനവ് പോലും മാറീട്ടില്ല.. പോയി നല്ല കുറച്ചു ഡ്രസ്സ് വാങ്ങിക്കു.. \" അലക്സ് പറഞ്ഞു.
\"അയ്യോ.. വേണ്ട ഡോക്ടറെ.. അതിനുള്ള ബാഡ്ജ്റ്റ് എന്റെ കയ്യിൽ ഇല്ല.. അടുത്തമാസം അമ്മേ ചെക്കപ്പിന് കൊണ്ടു പോണ്ടതാ.. കയ്യിലുള്ള കാശു ചിലവാക്കാൻ ഉള്ള വകുപ്പ് ഇപ്പൊ ഇല്ല ഡോക്ടറെ..\" അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
\"അതിന് ഡോക്ടർ അല്ലല്ലോ നിന്നോട് ഷോപ്പ് ചെയ്യാൻ പറഞ്ഞേ.. നിന്റെ ഇച്ചായൻ അല്ലിയോ? കാശൊക്കെ ഞാൻ കൊടുത്തോളം.. \"
\"അയ്യോ.. അതു വേണ്ട.. അതൊക്കെ പിന്നെ ഒരു ബാധ്യത ആകും.\" അമ്മു അവനെ തടഞ്ഞു.
\"നിനക്ക് വേണ്ടെങ്കിൽ വേണ്ട. പക്ഷേ എൻറെ വീട്ടിൽ എൻറെ ഭാര്യയായി നിൽക്കുമ്പോൾ ഒരുമാതിരി നല്ല വേഷമൊക്കെ ഇട്ട് നിൽക്കണം. നീ പോകുമ്പോൾ അതൊക്കെ ഇവിടെ വച്ച് പൊക്കോ.. കേറി വാ ഇങ്ങോട്ട്.\" അലക്സ് അവളെയും വിളിച്ച് കടയ്ക്കകത്തേക്ക് കയറി.
അലക്സിനെ കണ്ടു ഉടനെ ഒരു പത്ത് മുപ്പത് വയസ്സ് പ്രായം തോന്നിക്കുന്ന പയ്യൻ ഓടി വന്നു.
\"അലക്സാർ വന്നു എന്ന് അറിഞ്ഞു. ഞാൻ ഒന്നു വന്നു കാണാനിരിക്കുകയായിരുന്നു.\" അയാൾ പറഞ്ഞു.
\"എന്തൊക്കെയുണ്ട് ഗോപി വിശേഷങ്ങൾ?\" അലക്സ് ചോദിച്ചു.
\"സുഖമായിരിക്കുന്നു സാറേ. \" അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു
\"എങ്ങനെ പോകുന്നു നിൻറെ സാറാമ്മയും ആയുള്ള ദിവ്യ പ്രണയം?\" അലക്സിന്റെ ചോദ്യത്തിന് മറുപടിയായി ഗോപി ഒന്ന് ചിരിച്ചു.
\"അവളെ ഞാൻ അങ്ങ് കെട്ടി സാറേ.. അവിടെ അപ്പൻ കുറെ പ്രശ്‌നമൊക്കെ ഉണ്ടാക്കി.. പിന്നെ തോമസ് സാർ ഇടപെട്ട സോൾവ് ആക്കിയത്.. \" ഗോപി പറഞ്ഞത് കേട്ട് അലക്സ് ചിരിച്ചു.
\"ആ.. അപ്പൊ കൺഗ്രാജുലേഷൻസ്.. ചെലവുണ്ട് ട്ടോ.. \" അലക്സ് കളിയായി പറഞ്ഞു.
\"സാറിൻറെ കല്യാണത്തിന്റെ ചെലവ് എനിക്കും കിട്ടിയില്ല.. ഇതാണോ സാറിൻറെ ഭാര്യ?\" ഗോപി അമ്മുവിനെ നോക്കി ചോദിച്ചു.
\"ഉം.. ഇവൾക്ക് ചെറിയൊരു ഷോപ്പിംഗ് ഉണ്ട്.. അതാ ഞങ്ങൾ ഇങ്ങോട്ട് പോന്നത്.. \" അലക്സ് പറഞ്ഞു.
\"ശ്രീജ..\" ഗോപി തിരിഞ്ഞുനിന്ന് അവിടെ ജോലിക്ക് നിൽക്കുന്ന ഒരു പെൺകുട്ടിയെ വിളിച്ച് അമ്മുവിനെ അവളോടൊപ്പം വിട്ടു.
അലക്സ് ഗോപിയോടൊപ്പം ഓഫീസിലേക്ക് നടന്നു.
കൗണ്ടറിൽ ഇരുന്ന പെൺകുട്ടി അമ്മുവിൻറെ മുന്നിലേക്ക് പലപല ചുരിദാറുകൾ എടുത്തിട്ട് കാണിച്ചു. അതിൽ ചിലതൊക്കെ അമ്മുവിന് ഇഷ്ടമാകും. പിന്നെ അവൾ വില നോക്കി അത് വേണ്ടെന്ന് വയ്ക്കും.
\"അതേ കുട്ടി.. ഇത്രയും വിലയുള്ളതൊന്നും വേണ്ട.. ഒരു ആയിരം അടുത്ത് റേഞ്ചിലുള്ളത് കാണിച്ചാൽ മതി..\" അമ്മ പറയുന്നത് കേട്ട് ശ്രീജ നഖം കടിക്കാൻ തുടങ്ങി.
കടയാടിയിൽ നിന്ന് ഒരാൾ വന്നാൽ വില നോക്കി പർച്ചേസ് ചെയ്യുന്നത് അവൾ ഇതിനു മുമ്പ് കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ അവൾക്ക് വല്ലാത്ത ഒരു സംശയം തോന്നി. അവൾ അമ്മുവിനോട് ഇപ്പോൾ വരാം എന്ന് പറഞ്ഞ് ഗോപിയുടെ ഓഫീസിലേക്ക് നടന്നു.
\"ഉം.. എന്താ ശ്രീജ? വല്ലതും പറയാനുണ്ടോ?\" അലക്സിനോട് സംസാരിച്ചുകൊണ്ടിരുന്ന ഗോപി മുറിയുടെ വാതിൽക്കൽ ശ്രീജ നിന്ന് പരുങ്ങുന്നത് കണ്ട് അവളോട് ചോദിച്ചു.
ശ്രീജ സംശയത്തോടെ അലക്സിനെ നോക്കുന്നത് കണ്ട് അവൾക്ക് എന്തോ പറയാനുണ്ടെന്ന് മനസ്സിലാക്കി ഗോപി അവളുടെ അടുത്തേക്ക് ചെന്നു. അവളോട് സംസാരിച്ച ശേഷം അലക്സ് അടുക്കലേക്ക് തിരികെ വന്നു.
\"എന്താടോ പ്രശ്നം?\' അലക്സ് ചോദിച്ചു.
\"ഒന്നുമില്ല സാറേ.. അത്.. \" ഗോപി ഒന്ന് സംശയിച്ചു.
\"താൻ കാര്യം പറയടോ..\" ചിരിച്ച മുഖവുമായി അലക്സ് ചോദിക്കുന്നത് കേട്ട് ഗോപിക്ക് അല്പം ധൈര്യം വന്നു.
\"അത് സാറേ.. സാറിൻറെ വൈഫ് വിലകുറഞ്ഞ ചുരിദാറുകളുടെ കളക്ഷൻ കാണിക്കാൻ പറഞ്ഞു.. കടയാടിയിൽ നിന്ന് വന്ന ആരും അങ്ങനെ ചോദിക്കാറില്ലല്ലോ.. അപ്പോൾ അവൾക്കൊരു സംശയം.. ഇനി വല്ല ഇൻസ്പെക്ഷനോ മറ്റോ ആണോന്ന്..\" ഗോപി മടിച്ചു പറയുന്നത് കേട്ട് അലക്സ് നിരാശ ഭാവത്തിൽ തല കുലുക്കി.
\"ഈ പെണ്ണിൻറെ ഒരു കാര്യം..\" (അലക്സ് ആത്മ.)
\"അവൾക്ക് ഈ ചുരിദാർ ഒന്നും ചൂസ് ചെയ്തു അത്ര പരിചയം പോര.. യു കെ യിൽ വളർന്ന കുട്ടിയല്ലേ. ഞാനൊന്ന് ഹെല്പ് ചെയ്യാം.. അതാവും നല്ലത്\" അലക്സ് എഴുന്നേറ്റ് അമ്മുവിൻറെ അടുത്തേക്ക് നടന്നു.
ആദ്യം തന്നെ അമ്മുവിനെ മാറ്റിനിർത്തി അവൻ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു. \" എടി.. നീയെന്തിനാ ഇനി വിലകുറഞ്ഞ ചുരിദാർ നോക്കുന്നത്? കാശ് ഞാൻ കൊടുത്തോളാം എന്ന് പറഞ്ഞതല്ലേ?\"
\"അതിപ്പോ.. കാശ് എന്റെ ആയാലും ഡോക്ടറിന്റെ ആയാലും വിലയുള്ള സാധനമല്ലേ.. വെറുതെ എന്തിനാ നശിപ്പിക്കുന്നത്.. കാര്യം ഡോക്ടർ പറഞ്ഞു തുണിയൊക്കെ ഇവിടെ വച്ചിട്ട് പൊക്കോളാൻ.. എന്നാലും ഒരു മാസത്തേക്ക് എന്തിനാ വെറുതെ ഇത്ര വിലയുള്ള ചുരിദാറുകൾ വാങ്ങിക്കുന്നത്?\" അമ്മുവിൻറെ ചോദ്യം കേട്ട് അവൻറെ കണ്ണ് തള്ളി. ഇച്ചായന്മാരുടെ കൂടെ ഷോപ്പിങ്ങിന് പോയാൽ മാക്സിമം ചെലവാക്കുന്ന ലീനേയും ഗ്രേസിനേയും മാത്രമേ അവൻ ഇതിനുമുമ്പ് കണ്ടിരുന്നുള്ളൂ.
\"നീ നന്നാവത്തില്ല.. നിനക്ക് ഞാൻ തന്നെ സെലക്ട് ചെയ്തു തരാം.. വാ\" അലക്സ് അമ്മുവിനെ വിളിച്ച് കൗണ്ടറിലേക്ക് പോയി.
അവൾക്കിണങ്ങും എന്ന് അവനു തോന്നിയ ചുരിദാറുകൾ അവൻ തന്നെ സെലക്ട് ചെയ്തു. വില കൂടിയതാണെന്ന് പറഞ്ഞ് അവൾ തടയാൻ ശ്രമിച്ചെങ്കിലും അവനത് സമ്മതിച്ചു കൊടുത്തില്ല.
\"കൊചെ ഇനി ഇവൾക്കൊരു സാരി നോക്കണം.. \" അലക്സ് പറയുന്നത് കേട്ട് അമ്മു അവനു മിഴിച്ചു നോക്കി.
\"എന്തിനാ ഇപ്പോൾ സാരി? എന്തെങ്കിലും വിശേഷത്തിന് ആണെങ്കിൽ അന്ന് ആനിയമ്മ തന്ന സാരി എൻറെ കയ്യിൽ ഉണ്ട്.\" കാഞ്ചന അവനെ തടഞ്ഞു.
\"മിണ്ടി പോകരുത്.. മിണ്ടാതെ എൻറെ കൂടെ നിന്നോണം.. \" അവൻ അവളെയും വിളിച്ചുകൊണ്ട് സാരിയുടെ സെക്ഷനിലേക്ക് പോയി.
ഓരോ സാരിയും അവൻ അവളുടെ മേൽ വച്ച് ഭംഗി നോക്കി. ഇടയ്ക്ക് അവന്റെ വിരൽത്തുമ്പുകൾ അവളുടെ കഴുത്തിലും കയ്യിലും ഉരസുമ്പോൾ അവന് അടിമപ്പെട്ടു പോകുന്നതുപോലെ തോന്നി അമ്മുവിന്. ഇടയ്ക്ക് സെയിൽസ് ഗേളിനെ കൊണ്ട് അവൻ ചില സാരികളെല്ലാം അമ്മുവിനെ ഉടുപ്പിച്ചു നോക്കി. അവസാനം നെറ്റിൽ നല്ലതുപോലെ ത്രഡ് വർക്ക് ചെയ്ത ഒരു ലൈറ്റ് ഓറഞ്ച് സാരി അവൻ അവൾക്കായി സെലക്ട് ചെയ്തു.
\"അയ്യോ ഇതു വേണ്ട.. \" അമ്മു ചാടി കയറി പറഞ്ഞു.
\"നിന്നോടല്ലേ വില നോക്കണ്ട എന്ന് പറഞ്ഞത്.. \" അലക്സ് ദേഷ്യത്തിൽ അവളെ നോക്കി.
\"അയ്യോ വിലകൊണ്ടല്ല.. വേറെ പ്രശ്നമുണ്ട്.. \"
\"എന്ത് പ്രശ്നം?\" അവൻ ചോദിച്ചു.
അമ്മു അവന്റെ ഷർട്ടിന്റെ തുമ്പിൽ പിടിച്ചു അവളുടെ അടുത്തേക്ക് നീക്കി നിർത്തി അവൻറെ ചെവിയിലായി പറഞ്ഞു. \"ഇത് മൊത്തം നെറ്റ് ആണ്. ചുരിദാറിന്റെ മേലിൽ വച്ച് നോക്കുന്നതുകൊണ്ടാണ് ഇച്ചായന് മനസ്സിലാവാത്തത്. ഇത് ഉടുത്താൽ പിന്നെ മൊത്തം സാരിക്ക് അടിയിലൂടെ കാണും.. ഇതൊക്കെ വല്ല സിനിമ നടികൾക്കുമേ പറ്റൂ.. അല്ല.. കാര്യം ഇച്ചായന് ഇതിലൊന്നും നോട്ടമില്ലായിരിക്കും.. പക്ഷേ സാധാരണ ആണുങ്ങൾ അങ്ങനെയല്ല.. അവരെ, നോക്കി കൊല്ലും..\"
അമ്മു ഒരു മറയില്ലാതെ പറയുന്നത് കേട്ട് അലക്സ് ഞെട്ടി.
\"എന്നാലും ഇവൾ എന്താ അങ്ങനെ പറഞ്ഞത്? ഞാൻ നോക്കില്ലായിരിക്കും എന്ന്.. ഹോ! ഇവൾക്ക് എന്നെ ഭയങ്കര വിശ്വാസമാണ് എന്ന് തോന്നുന്നു..എന്താ ചെയ്യാ.. എന്റെ സ്വഭാവം അത്രയ്ക്ക് തങ്കപ്പെട്ടത് ആയി പോയി\" (അലക്സ് ആത്മ..)
എന്തായാലും പിന്നെ അലക്സ് അവളെ നിർബന്ധിക്കാൻ നിന്നില്ല.. അവൻ റാണി പിങ്കിൽ ഗോൾഡൻ ബോർഡർ ഉള്ള ഒരു സിൽക്ക് സാരി അവൾക്കുവേണ്ടി ചൂസ് ചെയ്തു. അവളും ഒക്കെ പറഞ്ഞു.
കടയിൽനിന്ന് ഇറങ്ങുമ്പോൾ അലക്സ് അവളോട് ചോദിച്ചു. \"ഇനി നിനക്ക് എന്താ വേണ്ടത്? മാച്ചിംഗ് വള, കമ്മൽ, ചെരുപ്പ്?\" ലീനയും ഗ്രേസിനേയും അമ്മച്ചിമാരെയും പലവട്ടം ഷോപ്പിങ്ങിന് കൊണ്ടുപോയിട്ടുള്ള പരിചയത്തിൽ അവൻ ചോദിച്ചു.
\"എനിക്ക് ആവശ്യത്തിനുള്ളതൊക്കെയുണ്ട്.. നമുക്ക് വീട്ടിൽ പോകാം.. \" അമ്മു പറഞ്ഞിട്ടും അത് കേൾക്കാതെ അലക്സ് അവളെ വിളിച്ചു ഒരു ചെരുപ്പ് കടയിലേക്ക് പോയി.
അവൾ ചെരുപ്പ് നോക്കിക്കൊണ്ടിരിക്കുമ്പോൾ അലക്സിന് പെട്ടെന്ന് ഒരു കോൾ വന്നു.
\"അമ്മു നീ നോക്ക്.. ഞാൻ ദേ ഇതൊന്ന് അറ്റൻഡ് ചെയ്തിട്ട് വരാം.. \" അവൻ അവളോട് പറഞ്ഞു.
പിന്നെ എടുത്തു കൊടുക്കാൻ നിന്ന പയ്യനെ നോക്കി അവൻ പറഞ്ഞു. \"ഇവള് എല്ലാത്തിന്റെയും വില ചോദിക്കും.. വില എങ്ങാനും പറഞ്ഞാൽ നിന്നെ ഞാൻ ചുരുട്ടി കുട്ടി ആ മൂലക്കിടും.. പറഞ്ഞില്ല എന്ന് വേണ്ട..\" കാഞ്ചനയെ നോക്കി ഒന്ന് ചിരിച്ചു കാണിച്ച് അലക്സ് പുറത്തേക്ക് നടന്നു.
അമ്മു അവൾക്ക് ഇഷ്ടപ്പെട്ട ചെരുപ്പുകൾ എല്ലാം എടുത്ത് നോക്കിക്കൊണ്ടിരിക്കുമ്പോഴാണ് പ്രായമായ ഒരു മനുഷ്യൻ അങ്ങോട്ട് കയറി വന്നത്. അയാളെ കണ്ട് അമ്മുവിൻറെ കണ്ണുകൾ വിടർന്നു.
(തുടരും...)
എന്താ ആരും കമൻറ് ഇടാത്തത്?
വെള്ളാരപൂമലമേലെ.. ❤❤ - 17
\"വിൽസാ.. എവിടെടാ നിന്റെ മൊതലാളി വിൽസൺ? \" കയറിവന്ന പ്രായമായ ആൾ ദേഷ്യപ്പെടുന്നത് കാഞ്ചന കൗതുകത്തോടെ നോക്കി. അയ്യാളെ കണ്ടതും അവളുടെ മനസിലേക്ക് വർഷങ്ങൾക്ക് മുൻപുള്ള ഒരു ഓർമ ഓടിയെത്തി.@@@@@\"ഡാഡി.. എന്റെ ക്ലാസ്സിലെ എല്ലാർക്കും ഗ്രാൻഡ്പാ ഉണ്ടല്ലോ? എനിക്ക് മാത്രം എന്താ ഇല്ലാത്തെ?\" അഞ്ചു വയസുള്ള കുഞ്ഞു അമേയകുട്ടി ഫിലിപ്പിനെ മുട്ടിയിരുന്നു ചോദിച്ചു.ഫിലിപ്പ് അവളെ പൊക്കിയെടുത്തു മടിയിൽ വച്ചു. \"ആരാ പറഞ്ഞേ എന്റെ കുഞ്ഞിന് ഗ്രാൻഡ് പാ ഇല്ലെന്നു? \"\"അമ്മേടെ ഡാഡി അല്ലെങ്കിൽ ഡാഡിടെ ഡാഡി ആണ് ഗ്രാൻഡ് പാ.. അമ്മേടെ ഡാഡി അല്ലേ ഉമ്മറത്തെ ഫോട്ടോയിൽ മാല ഒക്കെ ഇട്ടു ഇരിക്കുന്നെ.. അങ