പുലർച്ചെ ആയപ്പോ തന്നെ ആദ്യ എഴുനേറ്റു.... രാത്രി ഒരുപാട് കരഞ്ഞത് കൊണ്ട് തന്നെ തലയ്ക്കൊരു കനം ഉണ്ടായിരുന്നു.... ബാത്‌റൂമിൽ പോയി മുഖത്തേക്ക് വെള്ളം തെറിപ്പിച്ചു ഒഴിച്ചു കുറച്ചു സമയം....മുഖത്തിലൂടെ ഒലിക്കുന്ന വെള്ളം അമർത്തി തുടച്ചു കൊണ്ട് അവൾ മുന്നിലെ കണ്ണാടിയിലേക്ക് നോക്കി... കണ്ണെല്ലാം ആകെ കരഞ്ഞു വീർത്തിട്ടുണ്ട്... അവളൊന്ന് നെടുവീർപ്പ് ഇട്ടുകൊണ്ട് കണ്ണുകൾ അടച്ചു....
ഫ്രഷായി പുറത്തേക്ക് ഇറങ്ങി.... ഹാളിൽ ചുരുണ്ട് കൂടി കിടക്കുന്നവളെ നോക്കിയൊന്നു ചിരിച്ചു ആദ്യ.... ലാപ്പ് തൊട്ടടുത്തു തന്നെ ഉണ്ട്.... ഫാനിന്റെ സ്പീടൊന്ന് കുറച്ചു ഒരു പുതപ്പ് മഞ്ജുവിന്റെ ദേഹത്തിട്ട് ആദ്യ കിച്ചണിലേക്ക് നടന്നു....
തലേന്ന് മഞ്ജു സാധനങ്ങൾ ഇരിക്കുന്നതൊക്കെ കാണിച്ചത് കൊണ്ട് തന്നെ അവൾ ഫ്രിഡ്ജ് തുറന്നു... പാലില്ല അതിലെന്ന് കണ്ടതും രണ്ട് കപ്പ് വെള്ളം എടുത്ത് ഗ്യാസടുപ്പിലേക്ക് വെച്ചു....വെള്ളം തിളച്ചു വന്നതും ആവിശ്യത്തിന് പഞ്ചസാരയും,തേയില പൊടിയും എടുത്ത് അതിലേക്ക് ഇട്ടു കൂടെ ഒരു ഏലയ്ക്കയും...ഗ്യാസ് ഓഫാക്കി രണ്ട് കപ്പിലേക്ക് ആയി ചൂട് ചായ പകർന്നെടുത്തു....അതും കൊണ്ട് മഞ്ജുവിന്റെ അടുത്തേക്ക് ചെന്നു....
\"മഞ്ജു...\"
ആദ്യ അവളെയൊന്ന് തട്ടി വിളിച്ചു... മഞ്ജു ഒന്ന് നിരങ്ങി കൊണ്ട് തിരിഞ്ഞു കിടന്നു.... ആദ്യ വീണ്ടും വിളിച്ചതും അവൾ കണ്ണ് തുറന്നു....
\"ഹ്മ്മ് gud mrng...\"
മഞ്ജു പറഞ്ഞതും ആദ്യ ചിരിയോടെ തലയാട്ടികൊണ്ട് ചായ നീട്ടി....
\"ഞാൻ തമാശ പറഞ്ഞതായിരുന്നു അടുക്കളയിൽ കയറണം എന്നൊക്കെ.... ആ ഏതായാലും ഉണ്ടാക്കിയില്ലേ താ \"
മഞ്ജു ചിരിയോടെ പറഞ്ഞു കൊണ്ട് കപ്പ് വാങ്ങി....
\"മ്മ്മ് അടിപൊളി മോളെ....\"
ഒരു സിപ്പ് എടുത്ത് കൊണ്ട് പറഞ്ഞു....
\"ഫ്രിഡ്ജിൽ പാൽ കണ്ടില്ല അതാ കട്ടൻ ആക്കിയേ \"
\"ആട പാൽ ഒരു 7:30യൊക്കെ ആവുമ്പോയേ കിട്ടു... അയ്യോ പറഞ്ഞപ്പോലെ സമയം എത്രയായി \"
സോഫയിൽ കിടന്ന ഫോൺ എടുത്ത് ഓൺ ആക്കി.... പിന്നെ വേഗം കപ്പും കൊണ്ട് എഴുനേറ്റു ലാപ്പ് എടുത്ത് ടേബിളിലേക്ക് വെച്ചു...
\"ഓഫീസിൽ കുറെ വർക്ക് പെന്റിങ് ആണ് മോളെ ഇന്നോ നാളെ ആയിട്ട് എംഡി വരും എന്നാ പറഞ്ഞിരിക്കുന്നെ.... ഞാൻ പോയി ഫ്രഷ് ആവട്ടെ....\"
മഞ്ജു തൃതിയിൽ പറഞ്ഞു കൊണ്ട് അവളുടെ റൂമിലേക്ക് പോയി.... ചായ കപ്പുമായി ആദ്യ കിച്ചണിലേക്കും....
സ്കൂൾ കാലം തൊട്ടുള്ള കൂട്ടാണ്... എല്ലാ സങ്കടവും സന്തോഷങ്ങളും പങ്കു വെക്കുന്നവൾ..... ശ്യാമുമായുള്ള വിവാഹലോചന വന്നപ്പോഴും എല്ലാത്തിനും കൂടെ നിന്നതും അവളായിരുന്നു.... അതുപക്ഷെ അവൻ തന്നോടുള്ള സ്നേഹം കണ്ടിട്ട് അല്ലായിരുന്നു... എങ്ങനെ എങ്കിലും ആ വീട്ടിൽ നിന്ന് താൻ രക്ഷപ്പെട്ടോട്ടെ എന്നാലോചിച്ചിട്ട് ആയിരുന്നു....താൻ ആ വീട്ടിൽ അനുഭവിച്ച വേദനകൾ അത്രയും അവൾക്ക് അറിയാവുന്നത് കൊണ്ട് മാത്രം....
പുട്ടു ഉണ്ടാക്കാനുള്ള പൊടിയും മറ്റും എടുക്കുന്നതിന്റെ ഇടയിൽ അവൾ ഓർത്തു....ഓരോ ഓർമകളിലൂടെ ചിന്ത കടന്ന് പോയതും അവൾ നിറഞ്ഞു വരുന്ന കണ്ണുനീർ തുടച്ചു കൊണ്ട് വേഗം ഓരോ പണികളും തീർത്തു.... കുറച്ചു കഴിഞ്ഞതും മഞ്ജുവും ഫ്രഷായി വന്നു....
\"അയ്യോ ഇതൊന്നും ഉണ്ടാക്കേണ്ടിരുന്നില്ല പെണ്ണെ... ഞാൻ പുറത്തിന്ന് ഓർഡർ ചെയ്യാറാ പതിവ്....\"
വിസിലടിക്കുന്ന കുക്കർ സിമ്മിൽ ഇട്ടുകൊണ്ട് അവൾ പറഞ്ഞു...
\"സാരല്ല്യ... ഞാൻ ഏതായാലും വെറുതെ ഇരിക്കുവല്ലേ \"
കറി തൂമിക്കാനുള്ള ഉള്ളി അരിയുന്നതിന്റെ ഇടയിൽ ആദ്യ പറഞ്ഞു....
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
\"ഇന്ന് തന്നെ പോണോ ഏട്ടാ\"
സ്റ്റയർ ഇറങ്ങി വരുന്ന മനുവിനെ നോക്കി ചുണ്ട് ചുളുക്കി കൊണ്ട് സായ് ചോദിച്ചു...
ഒരു നെവി ബ്ലു ഷർട്ടും ബ്ലു കളർ ജീൻസും ആയിരുന്നു അവന്റെ വേഷം.... മുന്നിലേക്ക് വന്ന മുടി ബാക്കിലേക്ക് വകച്ചു വെച്ചുകൊണ്ട് അവൻ അവളെ നോക്കി കണ്ണ് ചിമ്പി ചിരിച്ചു....
\"അതേടാ മക്കളെ ഇന്ന് തന്നെ പോണോ\"
സേതുവും ഭക്ഷണം എടുത്തു വെക്കുന്നതിന്റെ ഇടയിൽ ചോദിച്ചു....
\"വേണം അമ്മേ... ഓഫീസിൽ പോയിട്ട് വേണം ഞങ്ങൾക്കിനി ബാംഗ്ലൂരിൽ പോവാൻ \"
ഷർട്ടിന്റെ കൈ തെരുത്തു വെച്ചുകൊണ്ട് സൂര്യ പറഞ്ഞു....
\"ഹ്മ്മ്... ഇടയ്ക്ക് ഇങ്ങോട്ട് വരണം കേട്ടോ അമ്മേടെ മക്കൾ \"
രണ്ടുപേരുടെയും മുഖത്തു തലോടികൊണ്ട് പറഞ്ഞു..അവർ ചിരിയോടെ തലയാട്ടി....
\"പിന്നെ മനു... മോൻ ഇനിയും ആ കുഞ്ഞിനെ ഓർത്തു നടക്കരുത്.... അമ്മയ്ക്ക് സഹിക്കാൻ വയ്യട നീ ഇങ്ങനെ നടക്കുന്നത് കാണാൻ \"
സേതു പറഞ്ഞതും മനുവൊന്ന് കണ്ണടച്ചു പിന്നെ ഒന്നും പറയാതെ ഫോണും എടുത്ത് പുറത്തേക്ക് ഇറങ്ങി.... അവൻ പോവുന്നത് നോക്കി സേതു സങ്കടത്തോടെ നിന്നു....
\"അവന്റെ ആ പ്രാന്തു നമ്മൾ പറഞ്ഞെന്ന് കരുതിയൊന്നും മാറും എന്ന് തോന്നുന്നില്ല അമ്മാ \"
സേതുവിനെ ചേർത്ത് പിടിച്ചു കൊണ്ട് സൂര്യയൊന്നു നെടുവീർപ്പിട്ടു....
🧚🏻🧚🏻🧚🏻🧚🏻🧚🏻🧚🏻🧚🏻
\"വാതിൽ അടച്ചു ഇരുന്നോ കേട്ടോ പെണ്ണെ.... പിന്നെ ജോലിയൊന്നും എടുക്കണ്ട നമുക്ക് സൺഡേ എല്ലാം ഒരുമിച്ച് എടുക്കാം...\"
ഓഫീസിലേക്ക് ഇറങ്ങാൻ നേരം മഞ്ജു പറഞ്ഞു.... ആദ്യ മങ്ങിയചിരിയോടെ തലയാട്ടി...
\"പിന്നെ രാത്രിയ്ക്കുള്ള ഫുഡ് ഞാൻ കൊണ്ടുവരാം \"
\"ഏയ് വേണ്ടടാ... ഞാൻ അരിയിട്ടിട്ടുണ്ട് \"
\"ആണോ എന്നാ കുഴപ്പമില്ല....പുറത്തു നിന്നുള്ള ഫുഡ് എനിക്ക് തന്നെ മടുത്തെ... അതുകൊണ്ട് അത് വേണേൽ നീ എന്നും ഉണ്ടാക്കിക്കോ \"
ഇളിയോടെ മഞ്ജു പറഞ്ഞു....
\"നിന്റെ കൂടെ പുറത്തൊക്കെ ഒന്ന് പോണമെന്നു ആശയുണ്ടെഡി... പക്ഷെ എന്ത് ചെയ്യാനാ മടിയൻ മല ചുമക്കും എന്ന് പറഞ്ഞ അവസ്ഥയാണ് എനിക്ക്... ഇന്നൊരു ദിവസം കൂടെ ബാക്കിയൊള്ളു വർക്ക് കംപ്ലീറ്റ് ആക്കാൻ. അതൊന്ന് തീർത്തിട്ട് നമുക്ക് അടിച്ചു പൊളിക്കാവേ \"
ഷൂന്റെ ലൈസ് കെട്ടുന്നതിന്റെ ഇടയിലാണ് മഞ്ജു പറയുന്നത്... ആദ്യ എല്ലാത്തിനും തലയാട്ടി...
അവൾ പോയതും ആദ്യ വാതിൽ അടച്ചുകൊണ്ട് അകത്തേക്ക് കയറി...മഞ്ജിമ ഒന്നും എടുക്കേണ്ടെന്ന് പറഞ്ഞിരുന്നുവെങ്കിലും ദുഷിച്ച ചിന്തകൾ വരും എന്നറിയുന്നതുകൊണ്ട് ആദ്യ ഹാളിലും മറ്റും കിടക്കുന്ന ഡ്രെസ്സും തുണിയുമെല്ലാം എടുത്ത് അലക്കാൻ ഉള്ളതിൽ ഇട്ടു....അടുക്കളയിൽ നിരന്ന പാത്രങ്ങൾ എല്ലാം കഴുകി വൃത്തിയാക്കി നിലമെല്ലാം തുടച്ചു.... അങ്ങനെ ആ ഫ്ലാറ്റിലെ മിക്ക ജോലികളും അവൾ തീർത്തു...ഉച്ചയ്ക്കത്തത്തിന് ഫ്രിഡ്ജിൽ ഉണ്ടായിരുന്ന കുറച്ചു പച്ചക്കറികൾ എല്ലാം എടുത്ത് സാമ്പാർ പോലെ വെച്ചു... മഞ്ജുവിന്റെ റൂമിൽ ചെന്നതും അവൾ എളിയിൽ കൈകുത്തികൊണ്ടൊന്ന് ചിരിച്ചു.... ആകെ അലോങ്കോലമായി കിടക്കുവായിരുന്നു അവിടം,, അവൾ ഷെൽഫിൽ പരന്നു കിടക്കുന്ന വസ്ത്രങ്ങൾ എല്ലാം എടുത്ത് നല്ല വൃത്തിയിൽ മടക്കി ഒതുക്കി വെച്ചു....ബെഡ് ഷീറ്റെല്ലാം മാറ്റി വിരിച്ചിട്ടു...
എല്ലാം കഴിഞ്ഞതും അവൾ വസ്ത്രം മാറി അവളുടെ റൂമിലെ ബാൽക്കണിയിലേക്ക് ഇറങ്ങി....
സൂര്യ കിരണങ്ങൾ മുഖത്തേക്ക് അടിച് അവളുടെ മുഖമാകെ സ്വർണ വർണമായി... അവൾ ആ ബാൽക്കണിയിൽ നിന്നുകൊണ്ട് ദൂരേക്ക് കണ്ണ് പാഴിച്ചു.... തിരക്കിട്ട് പോവുന്ന കുറെ വണ്ടികൾ... എല്ലാവരും അവരവരുടെ കാര്യങ്ങൾ നിറവേറ്റാനുള്ള തിരക്കിൽ ആണ്... ആദ്യ ഒന്ന് നെടുവീർപ്പിട്ടുകൊണ്ട് ചുവരിൽ ചാരിയിരുന്നു....
🌼🌼🌼🌼🌼🌼🌼🌼🌼🌼
\"നീ ഒറ്റ ഒരുത്തി കാരണം ആണെന്റെ ആദ്യ... എന്നെ വിട്ട് പോയത്.... എന്റെ കൈക്കുള്ളിൽ കിടന്നു ഞെരിഞ്ഞവൾ ഇന്നെവിടെയോ \"\"
ശ്യാം സിഗരറ്റ് വലിച്ചു പുറത്തേക്ക് പുക ഊതി കളഞ്ഞു കൊണ്ട് ദേഷ്യത്തോടെ പറഞ്ഞു....
\"ഞാനാണോ എല്ലാത്തിനും കാരണം.... നീ പറഞ്ഞിട്ടല്ലേ ഞാൻ നിന്റെ കൂടെ വന്നത് എന്നിട്ടിപ്പോ ഞാൻ മാത്രം കുറ്റക്കാരി അല്ലെ \"
പ്രിയ അവനെ ദേഷ്യത്തോടെ നോക്കി...
\"ഞാൻ പറഞ്ഞിട്ട നീ വന്നേ സമ്മതിച്ചു.... പക്ഷെ... പക്ഷെ നിനക്കെന്നെ ഒന്ന് വിലക്കായിരുന്നു... നീ കിട്ടിയ അവസരം മുതലാക്കി \"
\"ഹ്മ്മ്.... നിന്റെ കൂടെ ഒരു രാത്രി മാത്രം കഴിയണം എന്നല്ലായിരുന്നു എന്റെ ആഗ്രഹം... അതുകൊണ്ട നീ വിളിച്ചപ്പോ തന്നെ നിന്റെ കിടപ്പറയിലേക്ക് വന്നത് ഞാൻ... അല്ലാണ്ട് നിന്റെ പോലെ ഒട്ടും സഹിക്കാൻ കയ്യതോണ്ട് അല്ല\"
പ്രിയ ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് പുറത്തേക്ക് പോയി....ശ്യാം അവൾ പോവുന്നത് നോക്കി പല്ല് കടിച്ചു.....
🧚🏻🧚🏻🧚🏻🧚🏻🧚🏻🧚🏻
താലി കെട്ടിയവൻ വേറെ ഒരുത്തിയുടെ കൂടെ കിടപ്പറ പങ്കിടുന്നത് കാണേണ്ടി വരുന്നവളുടെ അവസ്ഥ.... അന്ന് എങ്ങനെയാണ് താൻ പിടിച്ചു നിന്നത്.... തളർന്നു പോവും എന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും പക്ഷെ എന്തോ ഒരു ശക്തി തനിക്കൊരു ഊർജം തന്നു... അതുകൊണ്ടല്ലെ ആ വീട് വിട്ടിറങ്ങിയതും ഡിവോഴ്സ് ചെയ്യാൻ മുന്നിട്ട് ഇറങ്ങിയതും പിന്നീട് ഒറ്റയ്ക്കൊന്ന് കഴിയണം എന്നതുകൊണ്ട് ജനിച്ചു വളർന്ന നാടും വീടുമെല്ലാം ഉപേക്ഷിച്ചിങ്ങോട്ട് പോന്നതുമെല്ലാം....
ആദ്യ ദൂരേക്ക് കണ്ണ് പാഴിച്ചുകൊണ്ട് ഓർത്തു.....
വൈകുന്നേരത്തോട് അടുത്തതും ആദ്യ എണീറ്റു കിച്ചണിലേക്ക് പോയി....ചായയ്ക്കുള്ള വെള്ളം വെച്ചു...കുറച്ചു കഴിഞ്ഞതും കാളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ട് പോയി വാതിൽ തുറന്നു...മഞ്ജിമ ആയിരുന്നു,
\"മടുത്തോ ഡാ തനിയെ \"
ഷൂ ഊരി അകത്തേക്ക് കയറുന്നതിന്റെ ഇടയിൽ ചോദിച്ചു...
ഒന്ന് മൂളിക്കൊണ്ട് ആദ്യ വാതിൽക്കെ നിന്ന് മാറി....
\"എന്റമ്മോ... ഇത് എന്റെ ഫ്ലാറ്റ് തന്നെ ആണോടി \"
അകത്തേക്ക് കയറിയതും ഹാൾ ഒന്നാകെ കണ്ണോടിച്ചുകൊണ്ട് മഞ്ജു ചോദിച്ചു... അത്രയ്ക്ക് വൃത്തിയാക്കിയിരുന്നു ആദ്യ എല്ലാം....
\"ഞാൻ ചായ എടുക്കാം \"
ആദ്യ പറഞ്ഞു കൊണ്ട് അടുക്കളയിലേക്ക് പോയി... മഞ്ജു ഫ്രഷ് ആവാനും....
\"ഹ്മ്മ് ഈ വീട് നീയങ്ങു എടുത്തോ ഡാ,, അത്രയ്ക്ക് വൃത്തിയാക്കിയിട്ടുണ്ടല്ലോ \"\"
ചായ മൊത്തി കുടിക്കുന്നതിന്റെ ഇടയിൽ മഞ്ജു പറഞ്ഞു....
\"നിന്റെ ചിലവിൽ ഇവിടെ കഴിയുമ്പോ ഞാൻ ഇത്രയെങ്കിലും ചെയ്യണ്ടേ \"
ആദ്യ മങ്ങിയ ചിരിയോടെ പറഞ്ഞു...
\"ഓഹോ അങ്ങനെ... എന്നാ നീ എനിക്ക് മാസം മാസം റെന്റ് തന്നോടി \"
മുഖം വീർപ്പിച്ചു കൊണ്ട് മഞ്ജു പറഞ്ഞു കൊണ്ട് റൂമിലേക്ക് പോയി...
\"സോറി.. \"
മുഖം വീർപ്പിച്ചിരിക്കുവളുടെ അടുത്ത് ചെന്നിരുന്നു കൊണ്ട് പറഞ്ഞു.... മഞ്ജു അവളെ നോക്കിയൊന്ന് പുച്ഛിച്ചു കൊണ്ട് തിരിഞ്ഞിരുന്നു....
\"മഞ്ജു സോറി പെണ്ണെ,, ഞാൻ അറിയാണ്ട് പറഞ്ഞതാ \"
ആദ്യ അവളുടെ കയ്യിൽ പിടിച്ചു കുലുക്കി കൊണ്ട് പറഞ്ഞു....
\"ഹ്മ്മ് ഇനിയിങ്ങനെ പറയരുത് കേട്ടല്ലോ \"
ഗൗരവത്തോടെ പറഞ്ഞു കൊണ്ട് ആദ്യയെ ചേർത്തു പിടിച്ചു....
🌼_________________________________________🌼
\"ഹ്മ്മ് കൊള്ളാം അല്ലേടാ \"
മുന്നിലെ അടുക്കടുക്കായുള്ള ബിൽഡിങ്‌സ് നോക്കി കൊണ്ട് സൂര്യ പറഞ്ഞു..... മനു ഒന്ന് മൂളി.
\"നീ വീട്ടിൽ വിളിച്ചു പറ ഇവിടെ എത്തിയെന്ന്\"
മനു പറഞ്ഞതും സൂര്യ തലയാട്ടികൊണ്ട് ഫോൺ എടുത്തു...
\"അവൾ ഇപ്പോഴും കരച്ചിൽ ആണെടാ \"
ഫോൺ വെച്ചതും സൂര്യ പറഞ്ഞു....
അവർ പോന്നപ്പോൾ തുടങ്ങിയ കരച്ചിൽ ആയിരുന്നു സായ്....രണ്ടു ഏട്ടന്മാർ ഇല്ലാണ്ട് കഴിയാന്ന് വെച്ചാൽ അവൾക്കത്രയും വിഷമം ഉള്ള കാര്യം ആണ്...
മനു നെറ്റിയൊന്നു ഉഴിഞ്ഞുകൊണ്ട് അവന്റെ ഫോൺ എടുത്ത് സായിന്റെ ഫോണിലേക്ക് വിളിച്ചു....റിങ് ചെയ്യുന്നുണ്ടെങ്കിലും അവൾ എടുത്തില്ല... പെണ്ണ് വാശികൊണ്ടാണ് എടുക്കാത്തതെന്ന് അറിയാവുന്നത് കൊണ്ട് തന്നെ മനു കാൾ കട്ട് ചെയ്ത് പോക്കറ്റിലേക്ക് ഇട്ടു....പിന്നെ അവരുടെ ഫ്ലാറ്റിലേക്ക് നടന്നു....
🌼_________________________🌼
രാവിലെ പിടഞ്ഞു കൊണ്ട് വേഗം ഒരുങ്ങുന്ന മഞ്ജുവിനെ കണ്ടതും ആദ്യ കാര്യം എന്തെന്ന് തിരക്കി....
\"എന്റെ മോളെ ഇന്ന് സാറുമാർ വരുന്ന ദിവസ, ഞാൻ ആണേൽ കുറച്ചല്ലെ ആയുള്ളൂ ഓഫീസിൽ ജോയിൻ ചെയ്തിട്ട് ഇതുവരെ അവരെയൊന്നു കണ്ടിട്ട് പോലുമില്ല.... നല്ല ദേഷ്യക്കാരാണെന്ന സ്റ്റാഫുകൾ പറയുന്നത്....\"
ബാഗിലെക്ക് വെള്ളവും ലഞ്ച് ബോക്സുമെല്ലാം വെക്കുന്നതിന്റെ ഇടയിൽ മഞ്ജു പറഞ്ഞു....
ആദ്യ രാവിലെ നേരത്തെ എണീറ്റു ഭക്ഷണമെല്ലാം ഉണ്ടാക്കുന്നതുകൊണ്ടിപ്പോ മഞ്ജു ഉച്ചയ്ക്കുള്ള ഭക്ഷണമെല്ലാം കൊണ്ട് പോവും....
അവൾ ആദ്യയോട് യാത്ര പറഞ്ഞു കൊണ്ട് ഇറങ്ങി....
അഞ്ചാമത്തെ നിലയിൽ ആയതുകൊണ്ട് തന്നെ അവൾ വേഗം ലിഫ്റ്റിന്റെ അടുത്തേക്ക് ഓടി... പക്ഷെ അത് ഓപ്പൺ ആവുന്നില്ല എന്ന് കണ്ടതും അവൾ ദേഷ്യത്തോടെ പല്ല് കടിച്ചു... പിന്നെ സ്റ്റെപ് ഇറങ്ങി നടന്നു...
യൂബർ വിളിക്കാൻ ഫോൺ എടുത്തതും അവളുടെ എതിരെ വരുന്നയാളെ കാണാതെ പോയി അവൾ ഇടിച്ചു....
\"ശേ...
അവളുടെ കയ്യിൽ നിന്ന് ഫോൺ നിലത്തേക്ക് വീണു... എതിരെ വന്നയാളുടെ നെഞ്ചിൽ ചെന്നിടിച്ചു നിന്നു...
\"എവിടെ നോക്കിയാടോ വരുന്നേ... എന്റെ ഫോൺ ഹും \"
നിലത്തിന്ന് ഫോൺ എടുക്കുന്നതിന്റെ ഇടയിൽ അവൾ പിറുപിറുത്തു....
\"സോറി... ഞാൻ കണ്ടില്ല \"
അവളുടെ ഭാഗത്താണ് തെറ്റെങ്ങിലും അവൻ പറഞ്ഞു....
\"കാണിച്ചു കൂട്ടാനുള്ളത് കാട്ടിയിട്ട് തന്റെ ഒരു സോറി \"
ദേഷ്യത്തോടെ പറഞ്ഞു കൊണ്ടവൾ വേഗത്തിൽ നടന്നു....
തുടരും
എല്ലാവരും അഭിപ്രായം പറയണേ🤗🤗മറ്റന്നാൾ അടുത്ത പാർട്ട് തരാവേ😌
Mishka