Aksharathalukal

റൗഡി ബേബി



തന്റെ വീട്ടിലെ പകുതി സാധനവും മുറ്റത്തു വലിച്ചു വാരി ഇട്ടത് കണ്ടു കല്യാണി ഒന്ന് നടുങ്ങി... പിന്നെ പെട്ടന്ന് തന്നെ അകത്തേക്കു ഓടി...

\"അമ്മേ ഇതൊക്കെ ആരാ ചെയ്തത്...\"

അടുക്കളയിൽ ദോശ ഉണ്ടാക്കി കൊണ്ടിരിക്കുന്ന അമ്മയുടെ അരികിൽ ചെന്ന് വെപ്രാളത്തോടെ കല്യാണി ചോദിച്ചു..


\"അ.. അത് ആ പലിശക്കാരാൻ  ദാമോദരൻ ... അവധി കഴിഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങാൻ പറഞ്ഞു... അല്ലങ്കിൽ പലിശ അടക്കം മുഴുവൻ തുകയും കൊടുക്കണമെന്ന് പറഞ്ഞു..!

ഇതൊക്കെ കേട്ട് എന്തൊരു വിധിയിത് എന്ന് ഓർത്ത് അടുക്കളയിൽ സ്റ്റാന്റിന്റെ മേലെ ഇരുന്നു അമ്മ ഉണ്ടാക്കിയ ദോശ കഴിച്ചു കിണ്ടിരിക്കുന്ന കൈലാസിന്റെ അടുത്ത്..താടിക് കൈ വെച്ച് കല്യാണി 
 ഇരുന്നു...


ആ ഇരുത്തം കണ്ട് കൈലാസ് കൈമുട്ട് കൊണ്ട് കല്യാണിയുടെ കൈയിൽ തട്ടി..


\"ചേച്ചി വിഷമിക്കേണ്ട....\"

അത് കേട്ടതും അവൾ അവന്റെ തലയിൽ തലോടി.....

\"ഹേയ് ഇതൊക്കെ അവസാനം ഇങ്ങനെ ഒക്കെ ആവുമെന്ന് ഞാൻ ആദ്യമേ കരുതിയതാ... പക്ഷെ ഇത്ര പെട്ടെന്ന് സംഭവിക്കും എന്ന് കരുതിയില്ല..\"
എന്നാലും പലിശ ഒന്നോ രണ്ടോ ദിവസം തെറ്റിയാലും എങ്ങെനെയെങ്കിലും കൊണ്ട് കൊടുക്കുന്നതല്ലേ... എന്നിട്ടും ആ മാക്രി ഇമ്മാതിരി പണി കാണിച്ചത്... അയാൾക്ക് ഇട്ട് രണ്ടണ്ണം പൊട്ടിക്കാൻ പറ്റിയില്ലല്ലോ അതാണ് എന്റെ സങ്കടം.. \"അമർഷത്തോടെ കല്യാണി പറഞ്ഞു നിർത്തി...

\"അയ്യോ ചേച്ചി,ചേച്ചി അതോർത്തു വിഷമിക്കേണ്ട.... അതൊക്കെ അയാൾക്ക് കിട്ടി ബോധിച്ചു..\"


\"എപ്പോ....\"കല്യാണി അതിശയത്തോടെ ചോദിച്ചു...


\"അത് പിന്നെ...\"
അമ്മ പറയാൻ തുടങ്ങിയതും..

അമ്മ മിണ്ടാത്തെ ഇരുന്നേ ഞാൻ പറയാം... കൈലാസ് ഇടക്ക് കയറി പറയാൻ തുടങ്ങി.. കല്യാണി അവനെ നോക്കി ഇരുന്ന്..

പലിശക്കാരനും അയാളെ രണ്ട് സഹായിക്കലും വീട്ടിലേക്ക് കയറി വന്നതും

\"ഇവിടെ ആരുമില്ലേ..\"അയാൾ അലറി..

അലർച്ച കേട്ട് ഞങ്ങൾ എല്ലാരും പുറത്തേക്ക് വന്നു..

\"എന്റെ പലിശയും മുതലും ഒരാഴ്ച കൊണ്ട് കിട്ടണം... അല്ലങ്കിൽ ഇവിടുന്ന് ഇറങ്ങണം... അയാൾ ഭിഷണി സ്വരത്തിൽ അലറി..


അത് കേട്ട് അമ്മ അയാളോട് കുറച്ചു അവധിക്കു അപേക്ഷിക്കുന്നു..
അത് കേട്ടതും അയാൾ കലി കയറി \"ഡാ എല്ലാം വരി വലിച്ചെറിഞ്ഞു ഇതിനെയൊക്കെ ചവിട്ടി പുറത്താക്ക്..\"അയാൾ കൂടെ വന്ന ആൾക്കാരോട് ആക്രോഷിച്ചു...

അത് കെട്ട പാതി അയാളുടെ സഹായിക്കാൻ എല്ലാം വാരി പുറത്തേക്ക് എറിഞ്ഞു...

\"ദയവ് ചെയ്തു അങ്ങനെ ഒന്നും ചെയ്യരുത് എന്ന് കരഞ്ഞു അപേക്ഷിക്കുന്ന അമ്മയെ അയാൾ തള്ളിയിടത്തും പെട്ടന്ന് അയാളെ പിറകിൽ നിന്ന് ആരോ ചവിട്ടി... ആ ചവിട്ടിൽ അയാൾ ഭൂമിയെ നന്നായി വണങ്ങി.. അയാളുടെ നടു ഉളുക്കി...എന്താണ് സംഭവിച്ചത് എന്ന് അറിയാതെ അയാൾ ഒരു നിമിഷം അന്ധളിച്ചു...ഞങ്ങളും..എല്ലാരും അയാൾക്ക് ഇടി കിട്ടിയ വഴിയിൽ നോക്കിയപ്പോൾ കണ്ടത് രണ്ടു കൈയും കെട്ടി നിൽക്കുന്ന ഒരു ചെറുപ്പക്കാരനായാണ്...ആ ചെറുപ്പക്കാരന്റെ കണ്ണുകളിൽ പലിശക്കാരനെ ചുട്ടു ചാമ്പൽക്കാനുള്ള കനൽ ഉണ്ടായിരുന്നു...
പലിശക്കാരാൻ ഒരു നിമിഷം പകച്ചുപോയി.. പിന്നെ നാവിനു കുഴപ്പമില്ലാത്തത് കൊണ്ട്...\"അടിച്ചു കൊല്ലട്ടാ ഈ നായയെ എന്ന് അയാൾ അലറി.... അത് കേട്ടതും അയാളുടെ സഹായി പാഞ്ഞു അടുത്തത് മാത്രമേ കണ്ടുള്ളു.. കാറ്റ് പോലെ തെറിച്ചു വീണു കിടക്കുന്നു നിലത്തു..\"അവൻ അത് പറഞ്ഞു നിശ്വസിച്ചു....


\"അല്ല ആരാ ആ ചെറുപ്പക്കാരൻ..\"ആ ചെറുപ്പക്കാരനെ അറിയാനുള്ള ആകാംഷയിൽ അവളുടെ കണ്ണുകൾ തിളങ്ങി....

\"എന്റെ കല്ലു അത് അന്ന് രുദ്രനെ അറസ്റ്റ് ചെയ്തു കൊണ്ടുപോയ പോലിസ്ക്കാരനാണ്..\"


അമ്മ അത് പറഞ്ഞതും

കൈലാസ് അലറി

\"അമ്മേ.. ഫ്ലോ കളഞ്ഞു... അവൻ മുഖം കൂർപ്പിച്ചു

\"നന്നായി..അയ്യേ ആ കുരിട്ടീനെയാണോ നീ ഇങ്ങനെ വർണ്ണിച്ചത്...\"


കല്യാണി പുച്ഛത്തോടെ പറഞ്ഞതും...

\"എന്തേ ഇഷ്‌ടയില്ലേ പുരികം പൊക്കി കൈലാസ് പറഞ്ഞു..\"

\"ഇഷ്‌ടായി പെരുത്ത് ഇഷ്‌ടായി... നീ ഈ കഥ വേറെ ആരോടെങ്കിലും പറ എനിക്ക് വേറെ പണിയുണ്ട്..\"

അവൾ അവിടെന്ന് എണീറ്റ് നടന്നു...


\"ചേച്ചി പോവല്ലേ.. എനിയും ഉണ്ട്...\"കൈലാസ് വിളിച്ചു പറഞ്ഞു..


\"പോടാ.. പോയി സ്കൂളിൽ പോവാൻ നോക്ക്...\"


...,.....,.................................................................

വീട്ടിലെ സാധനമെല്ലാം അടക്കി വെക്കുകയായിരുന്നു കല്യാണി...

അപ്പോഴാണ് ജിത്തു അവിടേക്ക് കടന്നു വന്നത്..

\"ടീ കല്ലു ഞാൻ കേട്ടത് സത്യമാണോ .\"


\"..നീ എന്താണ് കേട്ടത്..\"


\"എന്റെ കല്ലു ആ പോലിസ്കരാൻ ഈ കോളനിയിലെ ഹിറോ ആയോ.. \"

\"നിന്നോട് ആരാ അതൊക്കെ പറഞ്ഞത്..\"


\"അമ്മ.... \"


\"ഓഹ് ആ ഫിലിം അവിടേയും ഓടിയോ...\"


\"അവിടെ മാത്രമല്ല ഈ കോളനി മുഴുവൻ ഓടി കൊണ്ടിരിക്കാ... എന്നാലും നമുക്ക് മിസ്സ്‌ ആയി പോയല്ലോ..ആ ഫൈറ്റ്. അമ്മാതിരി ഇടി ആയിരുന്നു എന്നാ അമ്മ പറഞ്ഞത് . ഒരു നിരാശയിൽ ജിത്തു പറഞ്ഞു നിർത്തി...


\"ഡാ നീ അയാളെ എയറിൽ കയറ്റാതെ എന്നെ ഒന്ന് സഹായിക്കടാ.. കുറച്ചു അമർഷത്തോടെ കല്യാണി പറഞ്ഞു...\"

\"ചേച്ചി നല്ല ദേഷ്യത്തിലാണല്ലോ..അങ്ങേരോടുള്ള ദേഷ്യം മാറിയില്ലേ..\'

അത് കേട്ടതും കല്യാണി അവനെ തുറിച്ചു നോക്കി..

\"നിർത്തി.. നിർത്തി..
അവൻ അത് പറഞ്ഞു 

 കല്യാണിയിയുടെ കൂടെ ജോലിയിൽ കൂടി....


**********************************-------*******
ജോലിയൊക്കെ കഴിഞു കോളേജിൽ എത്താൻ ലൈറ്റ് ആയിരുന്നു ജിത്തുവും കല്യാണിയും...

ക്ലാസ്സ്‌ റൂം അടുക്കാറായപ്പോൾ ജിത്തു കല്യാണിയോട് പറഞ്ഞു 

\"ടീ കല്ലു... നീ ടെൻഷൻ ആവേണ്ട.. ഫ്രസ്റ് ക്ലാസ്സ്‌ സഞ്ജയ്‌ സാറിന്റെയാണ്... അങ്ങേര് നിന്നെ വഴക്ക് ഒന്നും പറയില്ല... പിന്നെ നിന്റെ ഫ്രണ്ട് ആയത് കൊണ്ട് എന്നെയും..\"

\"അതാണ് ഒരു ആശാസം.... അവനെ നോക്കി പറഞ്ഞു

ക്ലാസ്സ്‌ റൂമിന്റെ എത്തുമ്പോയേക്കും സഞ്ജയ്‌ ക്ലാസ്സ്‌ തുടങ്ങിയിരുന്നു..

കല്യാണി.
സാർ 

ലോഡ് വിനയം വിതറി വിളിച്ചു..



അവരെ കണ്ടതും അവൻ വാച്ച് നോക്കി...


പിന്നെ ഗൗരവത്തിൽ അവരുടെ അടുത്തേക്ക് നടന്നു...


\"ക്ലാസ്സ്‌ ടൈം അറിയില്ലേ... ഇപ്പോഴാണോ വരുന്നത്...\"

\"സോറി സാർ..... കല്യാണിയും ജിത്തുവും ഒരുമിച്ചു പറഞ്ഞു..

\"ഇപ്രാവശ്യം ക്ഷമിച്ചു.... എനി ആവർത്തിച്ചാൽ ക്ലാസ്സിന് വെളിയിൽ നിൽക്കേണ്ടി വരും.. ഗൗരവം വീടാതെ സഞ്ജയ്‌ പറഞ്ഞു...


\"അയ്യോ എനി ആവർത്തിക്കില്ല അല്ലേ

ജിത്തു കല്യാണിയെ നോക്കി പറഞ്ഞു..

\"അതെ.. അതെ.... ഇത് ലാസ്റ്റ് ടൈം..\"

\"Mm കയറിയിരിക്ക്... ഗൗരവത്തിൽ തന്നെ സഞ്ജയ്‌ പറഞ്ഞു.
അവൾ സഞ്ജയെ ചൂണ്ട് കൂർപ്പിച്ചു നോക്കി ക്ലാസ്സിൽ കയറി സീറ്റിലിറ്റുന്നു...


അത് കണ്ട് അവനിൽ ഒരു ചിരി പടർന്നു...

\"എനിയും കാത്തിരിക്കാൻ വയ്യ കല്യാണി... ഞാൻ എന്റെ ഇഷ്ടം അച്ഛനോട് പറയാൻ തീരുമാനിച്ചു.. എനിക്ക് ഉറപ്പാണ് അച്ഛൻ എന്റെ ഇഷ്‌ടത്തിന് എതിര് നിൽക്കില്ലെന്ന്...എനി ഇഷ്ടം പറഞ്ഞു നിന്റെ പിറകെ വരില്ല... അച്ഛനെയും കൊണ്ട് നിന്റെ വീടിലേക്കാണ്... നിന്റെ അമ്മയോട് പെണ്ണിനെ ചോദിക്കാൻ... സഞ്ജു ഒരു നിമിഷം ചിന്തിച്ചു നിന്നു.. പിന്നെ തല കുടഞ്ഞു.. ക്ലാസ്സ്‌ എടുക്കാൻ തുടങ്ങി...


-********------****************************

ഇതേ സമയം നിരഞ്ജൻ താമസം മാറുന്ന കാര്യം പറയുകയായിരുന്നു.. ആദ്യം കേട്ടപ്പോൾ വിശ്വ നാഥൻ എതിർത്തെങ്കിലും നിരഞ്ജൻ പറഞ്ഞു മനസ്സിലാക്കി..

പക്ഷെ അമ്മായി ശ്രീ ദേവി അവന്റെ താമസം മാറാൻ സമ്മതിച്ചില്ല..

\"അതാണ് എനിക്ക് ഈ ജോലി ഇഷ്‌ടമല്ലാത്തത്.. വീട്ടിലുള്ളവർ ആദി പിടിച്ചു മരിക്കും..സഞ്ജു പോലിസ് ആവണം എന്ന് പറഞ്ഞപ്പോൾ ഞാൻ എതിർത്തത് തന്നെ ഇതാണ്..ശ്രീ ദേവി പറയുന്നത് 
കേട്ട് നിരഞ്ജനും അമ്മാവനെ പരസ്പരം നോക്കി...

അല്ല നിങ്ങൾ എന്താ കണ്ണും കണ്ണും നോക്കി നില്കുന്നത്.. അവരുടെ നോട്ടം കണ്ട അമ്മായി ചോദിച്ചു..
ഒന്നുമില്ലെന്ന് നിരഞ്ജൻ കണ്ണ് ചിമ്മി കാണിച്ചു 
\"അതെ.. ഇവിടെ താമസിച്ചുള്ള കേസ് അനേക്ഷണമൊക്കെ മതി...\"അമ്മായി മുഖം കൂർപ്പിച്ചു പറഞ്ഞു...

\"\"എന്റെ അമ്മേ.. ഏട്ടൻ പോകുന്നത് ഉഗാടയിൽ ഒന്നുമല്ല.. ഇങ്ങനെ സീൻ ഉണ്ടാക്കാൻ..\"വൈഷ്ണവി ഇടയിൽ കയറി പറഞ്ഞതും അമ്മായി അവളെ തുറിച്ചു നോക്കി..

\"ഞാൻ ഈ നാടുകാരിയല്ലേ എന്നും പറഞ്ഞു ഫ്രിജിൽ നിന്ന് വെള്ളമെടുത്തു വൈഷ്ണവി സ്കൂട്ടായി.



  അമ്മായി വീണ്ടും പരിഭവം പറഞ്ഞു കൊണ്ടിരുന്നു...നിരഞ്ജൻ വിശ്വ നാഥനെ നോക്കി..
\"ഇത് എന്റെ കൈയിൽ ഒതുങ്ങില്ല എന്ന് പറഞ്ഞു വിശ്വനാഥൻ കൈ മലർത്തി..
അവസാന ശ്രമം പോലെ .

നിരഞ്ജൻ അമ്മായിയെ ചേർത്തു പിടിച്ചു..
\"അമ്മ പോയ ശേഷം അമ്മയെ പോലെ സ്നേഹിച്ചതും താലോലിച്ചതും അമ്മായിയല്ലേ..എനിക്ക് അമ്മയുടെ സ്ഥാനം തന്നയാണ് അമ്മായിക്കും.. അമ്മായി എതിര് പറഞ്ഞാൽ ഞാൻ ചെയ്യില്ല... പിന്നെയുള്ള സങ്കടം അമ്മയുടെ ആഗ്രഹമായിരുന്നു ഞാൻ ഒരു പോലിസ് കാരൻ ആവണമെന്ന്.. അതാണ് ഒരു സങ്കടം.. നിരഞ്ജൻ സെന്റിയിൽ വെച്ച് കാച്ചിയതും അമ്മായി ഫ്ലാറ്റ്....

നിരഞ്ജന്റെ ആക്ടിങ് കണ്ട് വാ പൊളിച്ചു നിൽക്കുവാണ് അവന്റെ അമ്മാവൻ.. അവൻ അമ്മാവനെ നോക്കി കണ്ണുറുക്കി കാണിച്ചു...

അങ്ങനെ എല്ലാരോടും യാത്ര പറഞ്ഞു നിരഞ്ജൻ താമസം പോലിസ് കോട്ടേഴ്‌സിലേക്ക് മാറ്റി.. അവന്റെ എതിരെയുള്ള കോട്ടേഴ്‌സിൽ തന്നെയായിരുന്നു അജയ് താമസിച്ചിരുന്നത്....


******************-----************************കല്യാണി കോളേജ് വിട്ട് വീടിൽ എത്തിയപ്പോൾ അമ്മയുടെ മുഖം കണ്ട് ചെറുതായി ഒന്ന് ഞെട്ടി...രാവിലെ കരഞ്ഞു വീർത്ത മുഖം ഇപ്പൊ സന്തോഷം കൊണ്ട് നിറഞ്ഞിരിക്കുന്നു... വീടിന്റ അന്തരീഷം തന്നെ മാറിയത് പോലെ അവൾക്ക് തോന്നി.. ആരുടെ മുഖത്ത് നോക്കിയാലും സന്തോഷം....


\"എനി ഇവിടെ ആർക്കെങ്കിലും ലോട്ടറി അടിച്ചോ.. അതോ എല്ലാർക്കും ഭ്രാന്ത് ആയോ.. അങ്ങനെ പല ചിന്തക്കളും അവളുടെ മനസ്സിൽ കടന്നു വന്നു...

അവളുടെ മുഖത്തിൻ നേരെ അവളുടെ അമ്മ കൈ ഞൊട്ടിച്ചപ്പോഴാണ് അവൾ ബോധത്തിലേക്ക് വന്നത്...


\"എന്താ അമ്മേ ഇവിടെ എല്ലാർക്കും പറ്റിയത്..\"

\"അതൊക്കെ പറയാം.. നീ ആദ്യം പോയി ഫ്രഷായി വാ..\"

\"Mm അവൾ അമർത്തി മൂളി ഫ്രഷ് ആയി ഫുഡ്‌ കഴിച്ചു കഴിഞ്ഞു കല്യാണി ചോദിച്ചു 


\"അമ്മേ പലഹാരം പേക്ക് ചെയ്തു വെച്ചോ.. ഇപ്പൊ തന്നെ ലൈറ്റ് ആയി...\"

അവൾ അത് പറഞ്ഞപ്പോൾ അമ്മ അവളെ പിടിച്ചു ഇരുത്തി..

\"എന്താ അമ്മേ.. ഒന്നും മനസ്സിലാവാതെ അവൾ ചോദിച്ചു..\"

\"എനി നീ ജോലിക്ക് ഒന്നും പോകേണ്ട.. രണ്ടാഴ്ച കൊണ്ട് നിന്റെ കല്യാണമാ.. പിന്നെ പഠിത്തം ഓർത്ത് മോള് ടെൻഷൻ ആവേണ്ട... കല്യാണം കഴിഞ്ഞാലും പഠിക്കാം എന്ന് അവർ ഉറപ്പ് തന്നു \"

\"ആര് 
അമ്മ പറയുന്നത് കേട്ട് അവൾ ഞെട്ടി പണ്ടാരമടങ്ങി കൊണ്ട് അവൾ ചോദിച്ചു...

---

റൗഡി ബേബി

റൗഡി ബേബി

4.7
3565

ആര്...കല്യാണി ഞെട്ടൽ മാറാതെ ചോദിച്ചു...\"എന്റെ ചേച്ചി, എന്റെ ഭാവി അളിയൻ ചില്ലറക്കാരനല്ല , ഇന്ന് രാവിലെ പലിശക്കാരനെ ഇടിച്ചു പഞ്ചറക്കിയ വീര പുരുഷൻ നിരഞ്ജൻ ips ആണ്..\"ആവേശത്തോടെ കൈലാസ് പരഞ്ഞതും കല്യാണി ഒന്ന് നടുങ്ങി...\"അമ്മേ ഇവൻ എന്തൊക്കെയാ പറയുന്നത്... വിശ്വാസം വരാതെ അവൾ അമ്മയെ നോക്കി ചോദിച്ചു...\"അവൻ പറഞ്ഞത് ശരിയാ മോളെ... മോള് കോളേജിൽ പോയ ശേഷം ആ മോൻ ഇവിടെ വന്നിരുന്നു.. പലിശക്കാരന്റെ കൈയിൽ നിന്ന് നമ്മുടെ ആധാരം തിരിച്ചെടുത്തു അതും കൊണ്ടായിരുന്നു വന്നത്.\"അത് കേട്ടതും അവൾ കലി കയറി ഇരുന്നടിത് നിന്ന് എഴുനേറ്റ്..\"അയാൾ എന്താ എന്നെ വിലയ്കിടയ്ക്കാൻ വന്നതാണോ...ഉയർന്ന വന്ന ദേ