Aksharathalukal

റൗഡി ബേബി



ആര്...
കല്യാണി ഞെട്ടൽ മാറാതെ ചോദിച്ചു...


\"എന്റെ ചേച്ചി, എന്റെ ഭാവി അളിയൻ ചില്ലറക്കാരനല്ല , ഇന്ന് രാവിലെ പലിശക്കാരനെ ഇടിച്ചു പഞ്ചറക്കിയ വീര പുരുഷൻ നിരഞ്ജൻ ips ആണ്..\"
ആവേശത്തോടെ 
കൈലാസ് പരഞ്ഞതും കല്യാണി ഒന്ന് നടുങ്ങി...

\"അമ്മേ ഇവൻ എന്തൊക്കെയാ പറയുന്നത്... വിശ്വാസം വരാതെ അവൾ അമ്മയെ നോക്കി ചോദിച്ചു...


\"അവൻ പറഞ്ഞത് ശരിയാ മോളെ... മോള് കോളേജിൽ പോയ ശേഷം ആ മോൻ ഇവിടെ വന്നിരുന്നു.. പലിശക്കാരന്റെ കൈയിൽ നിന്ന് നമ്മുടെ ആധാരം തിരിച്ചെടുത്തു അതും കൊണ്ടായിരുന്നു വന്നത്.\"


അത് കേട്ടതും അവൾ കലി കയറി ഇരുന്നടിത് നിന്ന് എഴുനേറ്റ്..
\"അയാൾ എന്താ എന്നെ വിലയ്കിടയ്ക്കാൻ വന്നതാണോ...
ഉയർന്ന വന്ന ദേഷ്യത്തോടെ അവൾ പറഞ്ഞു..

\"മോളെ നീ ഒന്ന് അടങ്... ഞാൻ പറയുന്നത് മുഴുവൻ ആയി കേൾക്ക്...\"

അവൻ അത് നീട്ടിയപ്പോൾ ഞാൻ അപ്പൊ തന്നെ പറഞ്ഞതാണ്... അതൊന്നും വേണ്ടെന്ന്...

എന്നേരം അവനാണ് പറഞ്ഞത്.. അവൻ നിന്നെ ഒരുപാട് ഇഷ്‌ടമാണെന്ന്.. എനിക്ക് സമ്മതമാണെങ്കിൽ കല്യാണം കഴിക്കാൻ തയ്യാറാണെന്ന്... പിന്നെ നിന്നെ ഇഷ്‌ടമായത് കൊണ്ട് ഞങ്ങളെയും സ്വന്തം വീടുക്കാരെ പോലെയാണ് കാണുന്നത് എന്നും... ഞങ്ങൾക്ക് വിഷമം ഉണ്ടാകുന്നത് കണ്ടാൽ അവൻ നോക്കി നിൽക്കില്ലെന്നും... ഈ കല്യാണത്തിന് ഞങ്ങൾക്ക് സമ്മതം അല്ലങ്കിലും എന്ത്‌ സഹായത്തിനും അവൻ കാണുമെന്നു പറഞ്ഞു ഇത് നീടുമ്പോൾ ഞാൻ എന്തായിരുന്നു പിന്നെ വേണ്ടത്.. നീ തന്നെ പറ... ഇത് വാങ്ങാതെ നിങ്ങളെയും കൊണ്ട് തെരുവിൽ ഇറങ്ങുകയാണോ വേണ്ടത്... ഒരു കിതാപ്പോടെ അവളുടെ അമ്മ പറഞ്ഞു നിർത്തി....


കല്യാണി ഒന്നും പറയാതെ മൗനമായിരുന്നു.. അപ്പോഴല്ലാം അവളുടെ മനസ്സിൽ അവന്റെ വാക്കുകളായിരുന്നു.. നിളയ്ക്ക് വേണ്ടി ഏത് അറ്റം വരെയും പോകുമെന്ന വാക്ക്...

\"എന്തായാലും ഞാൻ ഈ കല്യാണം നടത്താൻ തുരുമാനിച്ചു.. കല്യാണിയുടെ അമ്മ തുടർന്നു..


\"അമ്മേ.... അമ്മ എന്ത്‌ പറഞ്ഞാലും ഞാൻ ഈ കല്യാണത്തിന് സമ്മതിക്കില്ല.... അവൾ ഉറച്ച ശബ്ദത്തിൽ അത് പറഞ്ഞു..


\"പിന്നെ എന്താ നീ ചെയ്യാൻ പോകുന്നത്...അച്ഛൻ പറഞ്ഞു വെച്ച രുദ്രമുമായുള്ള കല്യാണത്തിന് സമ്മതിക്കനോ.. അവൻ ഒരാഴ്ച കൊണ്ട് ജയിലിൽ നിന്ന് ഇരുങ്ങുമെന്നാണ് കേട്ടത്..... അവനെ കല്യാണം കഴിച്ചു നീ എന്നെ പോലെ നരകിക്കുന്നത് കാണാൻ ഞാൻ ഈ ഭൂമിയിൽ ഉണ്ടാവില്ല.. കണ്ണീർ സാരിതല കൊണ്ട് തുടച്ചു അവളുടെ അമ്മ പറഞ്ഞു...

\"അമ്മേ അങ്ങനെ ഒന്നും ഉണ്ടാവില്ല... ആ രുദ്രൻ കല്യാണം കഴിക്കാൻ ഞാൻ സമ്മതിച്ചാൽ അല്ലേ...\"

\"അതിന് നിന്റെ സമ്മതത്തിന് അവൻ കാത്തു നിൽക്കുമെന്ന് നിനക്ക് ഉറപ്പുണ്ടോ.. നിനക്ക് അറിയാത്തതു ഒന്നുമല്ലലോ അവനെ....\"

അമ്മ പറയുന്നതിന് മറുപടി പറയാതെ കല്യാണി തളർന്നിരുന്നു... കുറച്ചു നേരം അവിടെ മൗനം തളം കെട്ടി...

പിന്നെ അമ്മ അവളുടെ അരികിൽ ഇരുന്ന് തലയിൽ തലോടി..

\"മോളെ അവൻ നല്ല പയ്യനാണ്.. അവൻ മോളെ പൊന്ന് പോലെ നോക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.... അവനെ കുറച്ചു ജൂതുവിന്റെ അച്ഛൻ രവിയേട്ടൻ തിരക്കിയപ്പോൾ എല്ലാർക്കും നല്ല അഭിപ്രായമാണ്... അമ്മ പറയുന്നത് മോള് കേൾക്ക്... ഈ കല്യാണത്തിന് സമ്മതിക്ക്.. മോളെ ജീവിതം ഈ നരകത്തിൽ നിന്ന് നശിച്ചു കാണാൻ വയ്യാത്തത് കൊണ്ടാണ് ഈ അമ്മ പറയുന്നത്.. മക്കൾക്ക് സംരക്ഷണം നൽകേണ്ട അച്ഛൻ ഒരിക്കലും അത് തരില്ല.. എന്നും ദ്രോഹം മാത്രമേ നൽകൂ.. പിന്നെ ഈ അമ്മയ്ക്ക് അതിനുള്ള കഴിവില്ല... ഇവിടുന്ന് രക്ഷപെടാൻ ഒരു വഴി മുന്നിൽ വരുമ്പോൾ നീ അത് കാല് കൊണ്ട് തട്ടി തെറിപ്പിക്കല്ലേ... എന്റെ ഭാഗത്തു നിന്ന് മോള് ഒന്ന് ചിന്തിച്ചു നോക്ക്.. മക്കൾ സന്തോഷിച്ചു കാണുന്നത് മാത്രമേ എല്ലാ അമ്മമാരും ആഗ്രഹിക്കു.. ഞാനും അത് മാത്രമേ ആഗ്രഹിച്ചുള്ളൂ... എനിയൊക്കെ നിന്റെ തിരുമാനം പോലെ നടക്കട്ടെ... ഉള്ളിൽ നിറഞ്ഞു നിന്ന തേങ്ങൽ അടക്കി പിടിച്ചു കല്യാണിയുടെ അമ്മ പറഞ്ഞു.. പിന്നെ അവളെ ഒന്ന് ദയനീയമായി നോക്കി റൂമിലേക്ക് നടന്നു....

കല്യാണിയുടെ മിഴികൾ നിറഞ്ഞൊഴുകി... എന്ത്‌ ചെയ്യണം എന്ന് അറിയാതെ അവക്കൂടെ മനസ്സ് നീറി..

\"സമ്മതിക്ക് ചേച്ചി... ചേച്ചിയുടെ നല്ലതിനല്ലേ.. കല്യാണിയുടെ അനിയത്തി കാവ്യ അരികിൽ വന്നു പറഞ്ഞതും കല്യാണി അവളെ തുറിച്ചു നോക്കി കണ്ണുനീർ അമർത്തി തുടച്ചു ജിത്തുവിന്റെ വീടിലേക്ക് നടന്നു....
ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന ജിത്തുവിനെ വലിച്ചു എഴുന്നേൽപ്പിച്ചു...

അവൻ ഒന്നും മനസ്സിലാവാതെ അവളെ നോക്കി...


\"ഡാ നമുക്ക് ഒരിടം വരെ പോകണം....\"


\"എവിടെ.. അവളുടെ മുഖം കണ്ടപ്പോൾ എന്തോ പ്രശ്നം ഉണ്ടെന്ന് അവൻ തോന്നി


\"എവിടെ എന്ന് അറിഞ്ഞല്ലേ നീ വരൂ.. അവൾ ഇപ്പൊ കരയും എന്ന അവസ്ഥയിൽ എത്തിയിരുന്നു....അവൻ അത് മനസ്സിലായിരുന്നു....

\"ടീ കൈ ഒന്ന് കഴുകി വരാം...\"


അവൻ അത് പറഞ്ഞത് അവൾ അവന്റെ പിടി വിട്ടു...


കല്യാണിയും ജിത്തുവും നേരെ പോയത് പോലിസ് സ്റ്റേഷനിൽ ആയിരുന്നു.. അവിടെ തിരക്കിയപ്പോഴാണ് അറിഞ്ഞത് നിരഞ്ജൻ കോട്ടേഴ്‌സിലേക്ക് പോയെന്ന്.. അവർ പെട്ടെന്ന് തന്നെ അങ്ങോട്ടേയ്ക്ക് പോയി...



-------------------------------**-------------------------------
നിർത്താതെ കാളിംഗ് ബെല്ല് അടുക്കുന്നത് കേട്ട് നിരഞ്ജൻ ദേഷ്യത്തോടെ ഡോർ തുറന്നതും കണ്ടത് ഭദ്രകളിയെ പോലെ മുന്നിൽ നിൽക്കുന്ന കല്യാണിയെയാണ്... അവളുടെ ഒപ്പം ജിത്തുവും ഉണ്ട്...അവളുടെ നിൽപ് കണ്ടപ്പോയെ അവൾ എല്ലാ അറിഞ്ഞിട്ടുള്ള വരവാണെന്ന് അവൻ മനസ്സിലായി...

അവളെ കണ്ട് അവൻ ഒന്ന് പകച്ചു എങ്കിലും അത് മറച്ചു വെച്ചു.. ചോദിച്ചു

\"നിനക്ക് എന്താ ടീ അപസ്മാരം ആണോ ഇങ്ങനെ ബെല്ലടിക്കാൻ.. മനുഷ്യന്റെ ചെവി അടിച്ചു പോകാത്തത് ഭാഗ്യം..

\"അപസ്‌മരമല്ല.. ഭ്രാന്ത്‌.. നിന്നെ കൊല്ലാനുള്ള ഭ്രാന്ത്‌... അവൾ പറയുന്നത് കേട്ട് അവനൊന്നു നെറ്റി ചുളിച്ചു അവളെ നോക്കി...

\"പറ കേൾക്കട്ടെ നിന്റെ കണ്ടീഷൻ.. രണ്ട് കൈയും കെട്ടി പുച്ഛ ഭാവത്തിൽ അവൾ അത് പറഞ്ഞതും അവനിൽ ഒരു അത്ഭുതം നിറഞ്ഞു..

\"എനിക്ക് കണ്ടീഷൻ ഉണ്ടെന്ന് നിന്നോട് ആര് പറഞ്ഞു.. രണ്ട് പിരിക്കവും പൊക്കി നിരഞ്ജൻ ചോദിച്ചു..


\"കണ്ടീഷൻ ഇല്ലാതെ പ്രേമം മൂത്ത് ഇയാള് എന്നെ കല്യാണം കഴിക്കും എന്ന് വിശ്വസിക്കാൻ എനിക്ക് തലയ്ക്കു ഓളമൊന്നുമില്ല
... അവനെ തുറിച്ചു നോക്കി അവൾ പറഞ്ഞു..

അത് കണ്ടതും അവനിൽ ഒരു ചിരി പടർന്നു...

\"ഇതാണ് കല്യാണി മനഃപൊരുത്തം എന്ന് പറയുന്നത്.. ഞാൻ മനസ്സിൽ കണ്ടത് നീ മാനത്തു കണ്ടില്ലേ ... ഭാഗ്യം പരസ്പരം സ്നേഹം ഇല്ലങ്കിലും അതെങ്കിലും ഉണ്ടല്ലോ ഒരു കളി രൂപത്തിൽ അവൻ അത് പറഞ്ഞതും കല്യാണിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു... ഇതൊക്ക കേട്ട് ജിത്തുവിന് അവനെ തല്ലാൻ കൈ തരിച്ചെങ്കിലും പലുക്കൾ അമർത്തി അവൻ കണ്ട്രോൾ ചെയ്തു...

\"വാ നമുക്ക് അകത്തു ഇരുന്ന് സംസാരിക്കാം...
അവൻ അത് പറഞ്ഞെങ്കിലും അവൾ ഒന്ന് മടിച്ചു.. അത് കണ്ട അവൻ അവളെ കൈയിൽ പിടിച്ചു അകത്തേക്ക് കയറ്റി.. പിറകെ ജിത്തുവും കയറി.
കല്യാണി നിരഞ്ജന്റെ കൈ തട്ടി മാറ്റി...

---------------------------------------------------
ഒരു ടേബിളിന്റെ ഒരു വശത്ത് ജിത്തുവും കല്യാണിയും മറുവശത് നിരഞ്ജനും ഇരുന്ന്...
കുറച്ചു സമയം ഹാളിൽ മൗനം തളം കെട്ടി നിന്നു... നിശ്വാസങ്ങൾ മാത്രം ഉയർന്നു പൊന്തി 

\"നമുക്ക് കാര്യത്തിലേക്ക് കടക്കാം.. അവസാനം നിരഞ്ജൻ തന്നെ തുടക്കം കുറച്ചു... \"

\"എനിക്ക് ഈ ലോകത്തു ഏറ്റവും പ്രിയപ്പെട്ടത് നിള യാണ്. അവൾ കഴിഞ്ഞിട്ടേ എനിക്ക് ഈ ലോകത്തു ആരുമുള്ളു..അവൾക്ക് വേണ്ടിയാണ് ഞാൻ ഈ വിവാഹത്തിന് തയ്യാറായത്..... അറിഞ്ഞു കൊണ്ട് ഒരു പെണ്ണിന്റെ ജീവിതം തുലയ്ക്കാൻ എനിക്ക് ആവില്ല..അതാണ് എല്ലാ നിന്നോട് തുറന്നു പറയുന്നത്..ചുറ്റുമുള്ളവരെ ചതിക്കുകയാണ് എന്നറിയാം.. പക്ഷെ എനിക്ക് വേറെ വഴിയില്ല...

നിനക്ക് നിന്റെ ഇഷ്‌ടത്തിന് ജീവിക്കാം.. ഞാൻ ഒരിക്കലും ശല്യം ചെയ്യില്ല....തിരിച്ചും ഞാൻ അത് പ്രതീക്ഷിക്കുന്നു....പിന്നെ 

സഞ്ജയ്‌ന്റെയും നിളയുടെയും കല്യാണം കഴുന്നത് വരെ എന്നിൽ നിന്നൊരു മോചനം നീ ചിന്തിക്കുകയെ വേണ്ട.....പിന്നെ വീടുക്കാരെ കുറച്ചു ഓർത്ത് നീ ടെൻഷൻ ആവേണ്ട... അവരെ എല്ലാ ചിലവും ഞാൻ തന്നെ ഏറ്റെടുക്കും... പിന്നെ നമ്മൾ പിരിയുമ്പോൾ നല്ലൊരു നഷ്‌ടപരിഹാരം തന്നെ ഞാൻ നിനക്ക് തരും.. പിന്നെ നിന്റെ പഠിത്തം കഴിഞ്ഞാൽ ഒരു ജോലിയും...അപ്പൊ എങ്ങനെയാ കല്യാണത്തിന് സമ്മതമല്ലേ..


അത്രയും പറഞ്ഞു അവൻ അവളെ നോക്കി...


അവൾ എന്തെന്ന് ഇല്ലാത്ത ദേഷ്യവും വെറുപ്പും തോന്നി അവനോട്....

\" നോ പറയാതിരിക്കാനുള്ള എല്ലാ അടവും നീ അമ്മയുടെ മുന്നിൽ പയറ്റിയതല്ലേ പിന്നെ എന്തിനാ ഈ ചോദ്യം...ഒരു വർഷം തരും... അതിനുള്ളിൽ അവരുടെ കല്യാണം കഴിഞ്ഞാലും ഇല്ലെങ്കിലും എനിക്ക് ഡൈവോഴ്സ് വേണം ഉയർന്നു വന്ന ദേഷ്യത്തോടെ അവൾ അവനെ നോക്കി പറഞ്ഞു...\"
\"ഒരു വർഷം ഒന്നും ആവേണ്ട.. അതിന്റ ഉള്ളിൽ അവരുടെ കല്യാണം ഞാൻ നടത്തും... അതിന്റെ പിറ്റേന്ന് നിനക്ക് എന്റെ ജീവിതത്തിൽ നിന്ന് ഞാൻ മോചനം തരും.. ഒരു വാശിയോട് അവനും പറഞ്ഞു...


\"പെങ്ങൾക്ക് വേണ്ടി ഒരു പെണ്ണിന്റെ ജീവിതമാണ് ഇല്ലാതാകുന്നത് എന്ന് ഇടക്ക് ഓർത്താൽ നന്നായിരിക്കും.. പുച്ഛത്തോടെ ജിത്തു അവനോട് പറഞ്ഞതും അവന്റെ ചിരിയിൽ ഒരു പരിഹാസ ചിരി പടർന്നു..
ശേഷം aകല്യാണിയെ നോക്കി പറഞ്ഞു....

\"ഇവളോട് ഞാൻ പറഞ്ഞതാണ് ഞാൻ ഏത് അറ്റം വരെയും പോകുമെന്ന്... എന്നിട്ടും അവന്റെ പിറകെയുള്ള ഇവളുടെ നടത്തം നിർത്താൻ ഇവള് തയ്യാറല്ല... അതല്ലേ എനിക്ക് ഇങ്ങനെയൊക്കെ ചെയ്യേണ്ടി വന്നത്...

നിരഞ്ജൻ പറയുന്നത് കേട്ട് ജിത്തുവിന്റെ സിരകളിൽ ദേഷ്യം കയറി അവൻ നിരഞ്ജനെ തല്ലാൻ കൈ ആഞ്ഞതും കല്യാണി തടഞ്ഞു...

അത് കണ്ട് നിരഞ്ജൻ അവരെ നോക്കി നന്നായി പരിഹസിച്ചു ചിരിച്ചു..

കല്യാണി ഇരുന്നായിടത്തിൽ നിന്ന് എഴുനേറ്റ് അവനു നേരെ കൈകൾ ചൂണ്ടി പറഞ്ഞു..

\"ഒരു ഭർത്താവിന്റെ അധികാരം എന്നിൽ കാണിക്കരുത്..\"

\"അത് തന്നെയാ എനിക്കും പറയാനുള്ളത് ഭാര്യയുടെ അധികാരത്തിൽ എന്നെ ഭരിക്കാൻ വരരുത്..\"

അതിന് മറുപടിയായി അവൾ അവനെ നോക്കി പുച്ഛം കലർന്ന ചിരി ചിരിച്ചു ...

എന്നിട്ട് ജിത്തുവിനെ നോക്കി കണ്ണുകൾ കൊണ്ട് പോകാം എന്ന് പറഞ്ഞു..
അവൻ സമ്മതം പോലെ തലയാടി..
നിരഞ്ജനെ നോക്കാതെ അവർ രണ്ടുപേരും അവിടെന്ന് നടന്നു.. ഡോറിന്റെ അവിടെ എത്തിയതും അവൾ ഒന്ന് തിരിഞ്ഞു നോക്കി..

അവൻ എന്താ എന്ന ഭാവത്തിൽ അവളെ നോക്കി..

\"നീ ഡൈവോഴ്സ് ചെയ്താൽ സഞ്ജയ്‌ വീണ്ടും എന്റെ പിറകെ വന്നാൽ നീ വീണ്ടും എന്നെ കെട്ടാൻ വരരുത് .. അത് പെങ്ങളുടെ കഴിവ് കേടായി കാണണം.. ഒരു പരിഹാസ രൂപത്തിൽ അവൾ അത് പറഞ്ഞതും 
അവനിൽ ദേഷ്യം കൊണ്ട് കണ്ണുകൾ ചുവന്നു..

\"ടീ അവൻ അലറി...


\"ഒന്ന് അടങ് പോലീസ്കാര... ഞാൻ ഒരു തമാശ പറഞ്ഞതല്ലേ.... അവൾ ലോഡ് പുച്ഛം വിതറി അവിടെ നിന്ന് നടന്നകന്നു...

അവൻ ദേഷ്യം കൊണ്ട് കൈ ടേബിളിൽ ആഞ്ഞടിച്ചു....

********************--------****************
ജിത്തുവും കല്യാണിയും മടങ്ങുന്ന വഴി അവർ ഒന്നും പരസ്പരം സംസാരിച്ചില്ല..... അവൾ വീടിൽ എത്തിയതും ആരോടും ഒന്നും പറയാതെ റൂമിൽ കയറി ഉള്ളിലുള്ള സങ്കടം എല്ലാം കരഞ്ഞു തീർത്തു..

ജിത്തു അവളെ ചേർത്തു പിടിച്ചു തലയിൽ തലോടി.. അപ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞു..... അവൾ കരഞ്ഞു സങ്കടം തീർക്കട്ടെ എന്ന് അവനും കരുതി... ചില സമയം വാക്കുകളെക്കാൾ ആശ്വാസം കരഞ്ഞു തീർന്നാൽ കിട്ടുമെന്ന് അവൻ തോന്നി...\'
*******-----------
ഇതേ സമയം പലിശക്കാരന്റെ വീടിൽ.. നടു ഉളുക്കി കിടക്കുകയായിരുന്നു അയാൾ.. അപ്പോഴാണ് അങ്ങോട്ടേയ്ക്ക് കല്യാണിയുടെ അച്ഛൻ ശ്രീധരൻ കടന്നു ചെന്നത്...

---


റൗഡി ബേബി

റൗഡി ബേബി

4.7
3675

കല്യാണിയുടെ അച്ഛൻ ശ്രീധരനെ കണ്ടതും പലിശക്കാരൻ ദമോധരന്റെ മുഖം ഇരുണ്ടു...\"ദാമോദര നിനക്ക് എന്ത്‌ പറ്റി.. വല്ലായിടത്തും വീണോ... നടു ഉളുക്കി കിടക്കുന്ന ദാമോദരനെ കണ്ടതും ശ്രീ ധരൻ ചോദിച്ചു...\"ഭാഗ്യം കൊണ്ട് ചത്തില്ല..മര്യദയ്ക്ക് പലിശ കിട്ടി കൊണ്ടിരുന്നതാ.. ആ വീട് സ്വന്തം ആക്കാമെന്നുള്ള നിന്റെ വാക്ക് കേട്ട് നിന്റെ ഭാര്യയും മക്കളെയും ഇറക്കിവിടാൻ നോക്കിയതിനു കിട്ടിയ ശിക്ഷയാണ് ഇത്...മുഖം കടുപ്പിച്ചു ദമരോദരൻ പറഞ്ഞതും ശ്രീ ദരന്റെ ഉള്ളിൽ പരിഭ്രാന്തി നിറഞ്ഞു....\"നീ എന്തൊക്കെയാ പറയുന്നത് തെളിച്ചു പറ..\"\"ഓഹ് എന്തോന്ന് പറയാൻ... നീയല്ലേ പറഞ്ഞത് അവരെ സഹായിക്കാൻ ആരുമില്ലെന്ന്