Aksharathalukal

നിഹാരിക -17

നിഹാരിക17

ഹിമയുടെ വാക്കുകൾ കേട്ട് പകച്ചു നിന്നുപോയി നിഹ.. 

പക്ഷേ ഹിമ അതൊന്നും ശ്രദ്ധിക്കാതെ ഡ്രസ്സ് സെലക്ട്‌ ചെയ്യാൻ തുടങ്ങി... 

നിഹ പതിയെ ആ ബ്യുട്ടീക്കിൽ നിന്നുമിറങ്ങി... എസ്കലേറ്ററിലേക്ക് നടന്നു... 

നിഹയുടെ മനസ്സിൽ പലവിധ ചിന്തകൾ ആയിരുന്നു... 

എസ്കലേറ്ററിലേക്ക് കയറിയതും നിഹ ബാലൻസ് തെറ്റി മുന്നോട്ടു വീഴാൻ പോയി അപ്പോഴേക്കും പുറകിൽ ഒരാൾ നിഹയെ താങ്ങി പിടിച്ചു... 

അവൾ പുറകിലോട്ട് തിരിഞ്ഞു നോക്കി.. 

\"രാഹുൽ.. \"

\"താനിതെവിടെ നോക്കിയാ നടക്കുന്നെ ഇപ്പൊ കാണാരുന്നു താഴെ കിടക്കുന്നത്.. \"

\"അത് പിന്നെ ഞാൻ എന്തൊക്കെയോ ഓർത്ത്.. രാഹുലെന്താ ഇവിടെ..അതും ഓഫീസ് ടൈമിൽ.. \"

\"ഇന്ന് ഞാൻ ലീവാണ്.. എനിക്കിവിടെ ഒരാളെ കാണണമായിരുന്നു അപ്പോഴാണ് നിഹയെയും കൂട്ടി ഹിമ ഷോപ്പിലേക്ക് പോകുന്നത് കണ്ടത്.. \"

\"നിങ്ങൾ തമ്മിൽ എന്തെങ്കിലും സംസാരം ഉണ്ടായോ... താൻ കണ്ണുതുടക്കുന്നത് കണ്ടു... \"

\"എന്താണ് സംഭവിച്ചതെന്ന് രാഹുലിനോട് എങ്ങനെ പറയും... ശ്രീറാം സർ പറഞ്ഞത് രാഹുൽ ചതിയനാണെന്നല്ലേ...\" 

നിഹ ഓർത്തു.. 

\"ഏത് ലോകത്താടോ... എന്താ പറ്റിയെ \"

\"ഒന്നുല്ല രാഹുൽ.. ഹിമ എന്നെ വേദനിപ്പിക്കാൻ കിട്ടുന്ന ഒരവസരവും വിട്ടുകളയില്ല  അതാ ഉണ്ടായേ.. \"

\" അങ്ങനെ ഉള്ളപ്പോൾ താനെന്തിനാ അവളോടൊപ്പം ഷോപ്പിങ്ങിന് വന്നത്.. \"

\"അത്... ഇപ്പൊ തോന്നുന്നു വരേണ്ടിയിരുന്നില്ല... \"

സംസാരിച്ചു കൊണ്ട് അവർ താഴെയെത്തി.. 

\"നമുക്കൊരോ കോഫി കുടിച്ചാലോ?? \"

\"വേണ്ട രാഹുൽ.. എനിക്ക് പോകണം.. \"

\"വേണ്ടെങ്കിൽ വേണ്ട.. നിഹയെ ഞാൻ ഡ്രോപ്പ് ചെയ്യാം.. \"

,\"അതൊന്നും വേണ്ട... ഒരു ഓട്ടോ പിടിച്ചു ഞാൻ പൊയ്ക്കോളാം.. \"

രാഹുലിന് എന്തെങ്കിലും മറുത്തു പറയാൻ പറ്റുന്നതിന് മുൻപ് തന്നെ നിഹ പുറത്തേക്കിറങ്ങി.. 

നിഹ തന്നെ അവോയ്ഡ് ചെയ്യുവാണെന്ന് രാഹുലിന് മനസ്സിലായി.. 

വീട്ടിലെത്തിയിട്ടും അവളുടെ മനസ്സ് നീറി  പുകയുവായിരുന്നു... 

ഹിമയുടെ ഓരോ വാക്കുകളും അവളെ അത്രമേൽ പൊള്ളിച്ചിരുന്നു... 

ഒരാശ്വാസത്തിനെന്നോളം നിഹ ഫോണെടുത്തു രോഹിണിയെ വിളിച്ചു.. 

\"നിച്ചു...\"

\"രോഹിണി... സുഖാണോ മോളേ.. \"

\"നിച്ചു നിനക്കെന്ത് പറ്റി ശബ്ദമൊക്കെ ആകെ മാറിയത് പോലെ.. \"

നിഹ ഹിമയെ കണ്ടതും അവൾ പറഞ്ഞതും  പ്രവർത്തിച്ചതുമൊക്കെ രോഹിണിയോട് പറഞ്ഞു... 

\"ആഹാ.. ഈ കല്യാണം മുടക്കാനുള്ള കാരണമായില്ലേ...പിന്നെ നീയെന്തിനാ വിഷമിക്കുന്നെ.. അവൾ പറഞ്ഞതൊക്കെ മറന്നു കളഞ്ഞേക്ക് അല്ല പിന്നെ അതും ഓർത്തോണ്ടു ജീവിതകാലം മുഴുവനും ഇരുന്നാൽ മതിയോ..  \"

\"ശരിയാ രോഹു.. കാരണമായി പക്ഷേ എനിക്കിപ്പോ ഇത് സാറിനോട് പറയാൻ പറ്റില്ല... കാരണം അദ്ദേഹം ചിലപ്പോൾ അവളെ നേരിട്ട് കണ്ടു ചോദിക്കും.. അവൾ ആ ഫോട്ടോ കൊണ്ട് എന്തൊക്ക ചെയ്യുമെന്ന് അറിയില്ല.. \"

\"മം അതും ശരിയാണ് നിച്ചു... നമുക്ക് കുറച്ചൂടെ കാത്തിരിക്കാം.. എന്തെങ്കിലും ഒരു വഴി ഉണ്ടാവാതെ ഇരിക്കില്ല.. \"

കുറച്ചു നേരം രോഹിണിയോട് സംസാരിച്ചപ്പോൾ നിഹയുടെ മനസ്സ് ഒന്ന് ശാന്തമായി.. 

അപ്പോഴേക്കും അല്ലുവിന്റെ സ്കൂൾ വിട്ട് അല്ലു വീട്ടിലെത്തിയിരുന്നു.. 

നിഹ വേഗം അല്ലുവിനെ കുളിപ്പിച്ചു കഴിക്കാൻ കൊടുത്തിട്ട് അവർ അമ്മയെ അഡ്മിറ്റ് ചെയ്ത ആയുർവേദ ആശുപത്രിയിലേക്ക് പോയി... 

        🔸🔸🔸🔸🔸🔸🔸🔸🔸🔸

അമ്മയുടെ മുറിയിൽ എത്തിയപ്പോൾ അവിടെ അമ്മ ഉണ്ടായിരുന്നില്ല... 

നിഹ അവിടെ നിൽക്കുന്നത് കണ്ട് നഴ്സ് അവിടേക്ക് വന്നു.. 

\"അമ്മയെ ആണോ അന്വേഷിക്കുന്നെ.. \"

\"അതെ സിസ്റ്റർ.. \"

\"എങ്കിൽ ഗാർഡനിലേക്ക് പൊയ്ക്കോളൂ.. അമ്മ അവിടെ ഉണ്ട്.. \"

\"കിടക്കയിൽ നിന്ന് എഴുനേൽക്കാനാവാത്ത അമ്മ ഗാർഡനിലോ.. \" 

നിഹ മനസ്സിലോർത്തു... എന്നിട്ട് അല്ലുവിനെയും കൂട്ടികൊണ്ട് ഔഷധസസ്യങ്ങൾ ഉള്ള ഗാർഡനിലെത്തി... 

അവിടുത്തെ കാറ്റിന് പോലും ഔഷധങ്ങളുടെ മണമാണ്.. എത്രയൊക്കെ അസ്വസ്ഥമായ മനസ്സും ശരീരവും ആ കാറ്റേറ്റ് കുറച്ചു നേരമിരുന്നാൽ തനിയെ ശാന്തമാകും.. 

അവിടുത്തെ കാറ്റേറ്റ് അമ്മയെ നോക്കി നടക്കുമ്പോൾ മുൻപെപ്പോഴോ ഡോക്ടർ പറഞ്ഞ വാക്കുകൾ നിഹയുടെ മനസ്സിലേക്കെത്തി...

ആശുപത്രിയുടെ അകത്തിരുന്ന് മടുപ്പ് തോന്നുമ്പോൾ രോഗികളൊക്കെ ആ തോട്ടത്തിൽ  വന്നിരിക്കാറുണ്ട്... 

അപ്പോഴാണ് കുറച്ചകലെ ഒരു സിസ്റ്റർ വീൽചെയർ തള്ളികൊണ്ട് നിഹയുടെ  അടുത്തേക്ക് വന്നത്.. 

അമ്മയെ കണ്ടപ്പോൾ നിഹയുടെ കണ്ണു നിറഞ്ഞു വന്നു അവളോടി അമ്മയുടെ അടുത്തെത്തി ഒപ്പം അല്ലുവും.. 

മുൻപ് കണ്ട നഷ്ടബോധമോ വേദനയോ ആ മുഖത്തില്ലായിരുന്നു പകരം പ്രസ്സന്നതയായിരുന്നു.. 

അമ്മയുടെ മനസ്സിന്റെ സന്തോഷം മുഖത്ത് പ്രതിഫലിച്ചിരുന്നു.. 

\"മോ..ളേ അല്ലു... \"

\"അച്ചമ്മേ.. അച്ഛമ്മേടെ അസുഖം മാറിയോ.. \"

\"മം മാറി മു..ത്തേ \"

\"അമ്മെ ഇതെങ്ങനെ.. എനിക്ക് വിശ്വസിക്കാനാവുന്നില്ല.. \"

\"ന്റെ മോളാ... \" 

അമ്മ സിസ്റ്റർക്ക് നിഹയെ പരിചയപ്പെടുത്തി കൊടുത്തു.. 

എഴുനേറ്റു ഇരിക്കുമെങ്കിലും ഇപ്പോഴും വാക്കുകൾ സ്പുടമായി സംസാരിക്കാൻ അമ്മക്ക് കഴിഞ്ഞില്ല... 

\"മോള് വന്ന സ്ഥിതിക്ക് ഞാൻ പോകട്ടെ അമ്മെ... \"

നഴ്സ് ചോദിച്ചു..

\"മം... \"അമ്മ തലയാട്ടി.. 

നഴ്സ് പോയപ്പോൾ നിഹ വീൽചെയർ തള്ളിക്കൊണ്ട് അവിടെ മുഴുവനും നടന്നു.. 

കുറേനേരം ഇരുന്നപ്പോൾ അമ്മക്ക് കിടക്കണമെന്ന് പറഞ്ഞത് കൊണ്ട് നിഹ അമ്മയെ അകത്തേക്ക് കൊണ്ടുപോയി.. 

അവിടെ ഡ്യൂട്ടിയിൽ ഉള്ള നഴ്സ് കൂടെ ചേർന്ന്  അമ്മയെ താങ്ങി പിടിച്ചു കിടത്തി.. 

കുറച്ചു കഴിഞ്ഞപ്പോഴേക്കും ശ്രീറാം വന്നു... അമ്മയോടൊപ്പം കുറച്ചു നേരമിരുന്നിട്ടു റാം നിഹയെയും മോളെയും കൂട്ടി വീട്ടിലേക്ക് പോന്നു.. 

യാത്രയിലുടനീളം നിഹ മിണ്ടാതിരിക്കുന്നത് ശ്രീറാം ശ്രദ്ധിച്ചിരുന്നു പക്ഷേ അല്ലു കൂടെയുള്ളത് കൊണ്ട് റാം ഒന്നും ചോദിച്ചില്ല... 

    🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳

രാത്രിയിൽ അല്ലുവിനെ കിടത്തിയുറക്കാൻ തുടങ്ങുമ്പോൾ ശ്രീറാം നിഹയുടെ മുറിയിലേക്ക് വന്നു.. 

മോളോടൊപ്പം കിടക്കുവായിരുന്നു നിഹ.. 

പെട്ടെന്ന് വാതിൽ തള്ളിത്തുറന്നു റാം അകത്തേക്ക് വന്നപ്പോൾ നിഹ ചാടിപിടഞ്ഞെഴുനേറ്റു.. 

\"സോറി.. താൻ കിടന്ന് കാണില്ലെന്നാ കരുതിയെ അതാ ഞാൻ തട്ടാതെ കയറി വന്നത്... \"

\"അത് സാരമില്ല സർ.. ഞാൻ കുഞ്ഞിനെ കിടത്തിയതാ... \"

\"അല്ലു.. \"

ശ്രീറാം വാത്സല്യത്തോടെ വിളിച്ചു...

അല്ലു ഓടിവന്ന് റാമിന്റെ  മടിയിൽ കയറിയിരുന്നു..

\"മോളോട് പപ്പാ ഒരു കാര്യം പറയട്ടെ.. മോൾക്ക് സങ്കടമാവുമോ \"

\"എന്താ പപ്പാ...\"

\"പപ്പക്ക് ഒരു യാത്ര പോകണം.. ഒരാഴ്ചത്തേക്ക്.. \"

\"പപ്പാ എവിടെ പോയാലും അല്ലു കൂടെ വരും..  \"

\"അതാണ് പപ്പാ പറഞ്ഞത് അല്ലൂന് വിഷമമാവരുത് പപ്പാ ഇത്തവണ തനിച്ചാണ് പോകുന്നത്.. \"

അത് കേട്ടപ്പോൾ കുഞ്ഞിക്കണ്ണുകൾ നിറച്ചു അവൾ സങ്കടത്തോടെ റാമിനെ നോക്കി.. 

നിഹയുടെ അവസ്ഥയും മറിച്ചായിരുന്നില്ല... 

\"എനിക്ക് സങ്കടമില്ലാഞ്ഞിട്ടാണോ നിങ്ങളെ രണ്ടാളേം പിരിയുന്നതിൽ.. പക്ഷേ ബിസിനസ് മീറ്റ് ആണ് പോകാതെ പറ്റില്ല.. \"

\"എവി..ടെ.. ക്കാ?? \"

നിഹ  ഇടറുന്ന ശബ്ദത്തിൽ ചോദിച്ചു.. 

\"മലേഷ്യ.. !!\"

\"അല്ലു ഇങ്ങു വന്നേ പപ്പാ പറയട്ടെ... അല്ലുവിന്റെ കൂടെ നിച്ചു ഇല്ലേ.. അവിടേക്ക് അല്ലുവിനെ കൊണ്ടുപോകാൻ പറ്റാത്തത് കൊണ്ടല്ലേ മുത്തേ... \"

\"വേണ്ട പപ്പാ പോവണ്ടാ... \"

അല്ലു വലിയ വായിൽ കരയാൻ നോക്കി.. 

റാമിന് എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നുപോയി... 

സർ വിഷമിക്കേണ്ട അല്ലുവിനെ ഞാൻ സമാധാനിപ്പിക്കാം... 

അല്ലു പിണങ്ങി കിടക്കുന്നത് നോക്കി വിഷമത്തോടെ റാം മുറിയിലേക്ക് പോയി..

ശ്രീറാം പോയിക്കഴിഞ്ഞ് നിഹ ഒരു വിധത്തിൽ അല്ലുവിനെ  കാര്യങ്ങളൊക്കെ പറഞ്ഞു സമ്മതിപ്പിച്ചു... 

കരഞ്ഞു കരഞ്ഞു കുഞ്ഞ് ഉറങ്ങിയപ്പോൾ നിഹ വാതിൽ തുറന്നു പുറത്തേക്കിറങ്ങി.. 

സ്റ്റെയർ കയറിവരുന്ന ഹാളിൽ ഒരു കൗച് ഉണ്ടായിരുന്നു അതിൽ കണ്ണുകളടച്ചു ചാരികിടക്കുവായിരുന്നു ശ്രീറാം 


നിഹ അയാളുടെ അടുത്തേക്ക് വന്നു.. 

\"സർ.. \"

\"നിച്ചു മോള്.. \"

\"സർ വിഷമിക്കേണ്ട മോളേ ഞാൻ സമ്മതിപ്പിച്ചിട്ടുണ്ട്... \"

\"മം.. എനിക്ക് പോകാതെ പറ്റില്ല എന്തെങ്കിലും ഒരു നിവർത്തി ഉണ്ടെങ്കിൽ ഞാൻ ഒഴിവാക്കിയേനെ പക്ഷേ ഇത് എനിക്ക് പോയേ പറ്റുള്ളൂ.. നിച്ചുവിന് ഇവിടെ തനിച്ചു ബുദ്ധിമുട്ട് ആകും പറ്റുമെങ്കിൽ മോളെയും കൂട്ടി ഒരാഴ്ച സ്‌നേഹദീപത്തിൽ പോയി നിന്നോളൂ.. മോൾടെ സ്കൂളിൽ ഞാൻ സംസാരിക്കാം.. \"

നിഹയുടെ മനസ്സ് മനസ്സിലാക്കിയത് പോലെ റാം പറഞ്ഞു... 

മനസ്സിലുള്ള വേദനകൾക്കപ്പുറവും സ്വന്തം വീട്ടിലേക്ക് പോകാൻ പറഞ്ഞത് അവൾക്കാശ്വാസമായി... 

\"നിച്ചു തനിക്കെന്തെങ്കിലും ടെൻഷൻ ഉണ്ടോ? \" 

\"ഇല്ല.. എന്താ സർ ചോദിച്ചത്.. \"

\"അല്ല വൈകിട്ട് വന്നപ്പോൾ മുതൽ താനാകെ ഡെസ്പ് ആയത് പോലെ... അതാ ചോദിച്ചത്.. \"

റാമിനോട് എന്ത്‌ മറുപടി പറയണമെന്നറിയാതെ നിഹ നിന്നു.. 

കാത്തിരിക്കൂ...



നിഹാരിക -18

നിഹാരിക -18

4.4
3306

നിഹാരിക 18\"നിച്ചു തനിക്കെന്തെങ്കിലും ടെൻഷൻ ഉണ്ടോ? \" \"ഇല്ല.. എന്താ സർ ചോദിച്ചത്.. \"\"അല്ല വൈകിട്ട് വന്നപ്പോൾ മുതൽ താനാകെ ഡെസ്പ് ആയത് പോലെ... അതാ ചോദിച്ചത്.. \"റാമിനോട് എന്ത്‌ മറുപടി പറയണമെന്നറിയാതെ നിഹ നിന്നു.. \"നിച്ചു... എന്താടാ ഹേമ എന്തെങ്കിലും മോശമായി പെരുമാറിയോ \"\"അത്.. ഇല്ല സർ... \"\"പിന്നെ നിനക്കെന്താ പറ്റിയത്.. \"\"അത്... ഒന്നുമില്ല... \"\"ആഹ് ഇല്ലെങ്കിൽ വേണ്ട.. ഞാൻ  മറ്റന്നാൾ രാവിലെ പോകും.. അതിന് മുൻപ് നിങ്ങളെ നാളെ സ്നേഹദീപത്തിൽ എത്തിക്കാം.. ഒരാഴ്ച മോളേ കൂടെ നിർത്താൻ ബുദ്ധിമുട്ട് ഉണ്ടോ നിച്ചു.. \"\"അയ്യോ അതെന്താ സർ അങ്ങനെ പറയുന്നത് അവളെന്റെ കുഞ്ഞല്ലേ... അങ്ങനൊന്നും പറയല്ല