Aksharathalukal

റൗഡി ബേബി



കല്യാണിയുടെ അച്ഛൻ ശ്രീധരനെ കണ്ടതും പലിശക്കാരൻ ദമോധരന്റെ മുഖം ഇരുണ്ടു...

\"ദാമോദര നിനക്ക് എന്ത്‌ പറ്റി.. വല്ലായിടത്തും വീണോ... നടു ഉളുക്കി കിടക്കുന്ന ദാമോദരനെ കണ്ടതും ശ്രീ ധരൻ ചോദിച്ചു...


\"ഭാഗ്യം കൊണ്ട് ചത്തില്ല..മര്യദയ്ക്ക് പലിശ കിട്ടി കൊണ്ടിരുന്നതാ.. ആ വീട് സ്വന്തം ആക്കാമെന്നുള്ള നിന്റെ വാക്ക് കേട്ട് നിന്റെ ഭാര്യയും മക്കളെയും ഇറക്കിവിടാൻ നോക്കിയതിനു കിട്ടിയ ശിക്ഷയാണ് ഇത്...മുഖം കടുപ്പിച്ചു ദമരോദരൻ പറഞ്ഞതും ശ്രീ ദരന്റെ ഉള്ളിൽ പരിഭ്രാന്തി നിറഞ്ഞു....

\"നീ എന്തൊക്കെയാ പറയുന്നത് തെളിച്ചു പറ..\"

\"ഓഹ് എന്തോന്ന് പറയാൻ... നീയല്ലേ പറഞ്ഞത് അവരെ സഹായിക്കാൻ ആരുമില്ലെന്ന്... ആ വാക്കും വിശ്വസിച്ചു അവിടെ പോയി എല്ലാം വലിച്ചു പുറത്ത് ഇട്ടതും ഏതോ ഒരുത്തൻ വന്നു എന്നെ ഇടിച്ചു പഞ്ചറാക്കി.. എന്നെ മാത്രമല്ല.. എന്റെ സഹിക്കളെയും....


അയാൾ പറയുന്നത് കേട്ട് ശ്രീ ദരന്റെ ഉള്ളിൽ ചെറുതായി ഭയം നിറഞ്ഞു....

പിന്നെ എന്തോ ഓർത്തത് പോലെ അയാൾ പറഞ്ഞു...

\"അത് എന്തെങ്കിലും വഴിപ്പൊക്കാൻ ആയിരിക്കും... മറ്റുള്ളവരെ സഹായിക്കൻ നടക്കുന്ന ചില തെണ്ടിക്കൾ ഉണ്ടല്ലോ ഇവിടെ..
ഉദ്ദേശിച്ച കാര്യം നടക്കാത്ത അമർഷത്തിൽ അയാൾ പറഞ്ഞു...

\"അങ്ങനെ ഏതോ ഒരുത്തൻ ആണേൽ ഇവിടെ വന്നു പലിശ അടക്കം തന്നു ആധാരം കൊണ്ടുപോകുമോ... എനി ആ പരിസരത്തു കണ്ട് പോകരുത് എന്ന് ഭിക്ഷണിപ്പെടുത്തിയിട്ടാണ് പോയത്...\"


ദാമോദരൻ പറയുന്നത് കേട്ട് ആ ചെറുപ്പക്കാരനെ അറിയാനുള്ള ആകാംഷയിൽ ശ്രീ ധരൻ ചോദിച്ചു...

\"അല്ല ആ ചെറുപ്പക്കാരൻ ആരാണെന്ന് അറിയുമോ....\"

\"ഇവിടെ വന്നു ഭിക്ഷണി പറയാൻ മാത്രം ധൈര്യമുള്ളവനല്ലേ അത്ര നിസ്സാരക്കാരനല്ല എന്ന് എനിക്ക് തോന്നി... അവനെ കുറച്ചു ഞാൻ തിരക്കി.. പോലിസ്കാരനാണ്.. അവന്റ പേര്.... അത് ഞാൻ മറന്നു....\"

\"ഇതും കൂടി കേട്ടപ്പോൾ ശ്രീ ധരന്റെ ഭയം ഇരട്ടിച്ചു... കുറച്ചു സമയം മൗനം പാലിച്ചതിന് ശേഷം അയാൾ തുടർന്നു..

\"അവരെ ഇറക്കിവിടാൻ വേറെ ഒരു വഴിയും ഇല്ലേ..\"


അത് പറഞ്ഞതും ഒരു അലറലായിരുന്നു...

\"പ്ഫാ... എന്നെ ശവപ്പെടിയിൽ കിടത്താൻ തനിക്ക് അത്രയ്ക്ക് ആഗ്രഹമാണോ... സ്വന്തം ഭാര്യയും മക്കളെയും തെരുവിൽ ഇറക്കാൻ നോക്കുന്ന ചെറ്റ... എനി ഇവിടെ നിന്നാൽ ഇഴഞ്ഞു പോകേണ്ടി വരും... എനിക്കെ നടുവിന് പരികുള്ളൂ... ഞാൻ വിളിച്ചാൽ വിളിപ്പുറത്തു എത്തുന്ന ആൾക്കാർ ഉണ്ട്.. വന്നത് പോലെ പോകണമെങ്കിൽ ശ്രീ ധരൻ ചെല്ല്....\"

അയാൾ പറയുന്നത് കേട്ട് ശ്രീ ധരൻ പെട്ടന്ന് തന്നെ അവിടെന്ന് ഇറങ്ങി...

പുറത്ത് എത്തിയ അയാൾ ദേഷ്യം കൊണ്ട് മുഷ്‌ടി ചുരുട്ടി ഭിത്തിയിൽ അടിച്ചു.

മൂത്തവളോ കൈയിൽ നിന്ന് പോയി... രണ്ടാമത്തതിനെ അങ്ങനെ വിട്ട് കളയാൻ ഞാൻ ഉദ്ദേശിക്കുന്നില്ല... ക്രൂരമായി ചിരിച്ചു കൊണ്ട് അയാൾ പറഞ്ഞു ഗൈറ്റ് കടന്നു റോഡിലേക്ക് ഇറങ്ങിയപ്പോൾ അയാളുടെ ഫോൺ റിങ് ചെയ്തു..

    സ്ക്രീനിൽ തെളിഞ്ഞ പേര് കണ്ട് അയാൾ ചെറുതായി ഒന്ന് പെട്ടിച്ചു.. പിന്നെ വിറയോടെ ഫോൺ എടുത്തു ചെവിയോട് ചേർത്ത് വെച്ചു...

\"ഹലൊ... അയാൾ വിറയലോടെ പറഞ്ഞതും മറു തലക്ക് നിന്നും ശബ്ദം കേട്ടു..

\"എന്തായി കാര്യം.. എല്ലാം നിന്റെ പ്ലാൻ പോലെ നടന്നില്ലേ... എപ്പോഴാ അവളെ കൈ മാറുന്നത്...


എന്ത്‌ പറയണം എന്ന് അറിയാതെ ശ്രീ ധരൻ ഒന്ന് പരുങ്ങി .... പിന്നെ പതുക്കെ പറഞ്ഞു തുടങ്ങി....

\"അത്.. സർ വിചാരിച്ചത് പോലെ ഒന്നും കാര്യങ്ങൾ നടന്നില്ല....\"

\"ഡാ നായെ.. അവളെ കൈ മാറാം എന്നും പറഞ്ഞു അധ്വാൻസും വാങ്ങി മുങ്ങാമെന്ന് കരുതിയോ....എന്നെ പറ്റിച്ചു വേറെ ആർക്കെങ്കിലും അവളെ കൈമാറാം എന്ന വല്ല ഉദ്ദേശവും ഉണ്ടെങ്കിൽ നിന്നെ ജീവനോടെ നീ ഈ ഭൂമിയിൽ ഉണ്ടാവില്ല....\"ഫോണിലൂടെ മറു തലയ്ക്കുള്ള ആൾ കോപം കൊണ്ട് അലറി.. അത് കേട്ടതും ശ്രീ ധരൻ ഒന്ന് വിറച്ചു...


\"അയ്യോ സർ, സാറിനെ കുറച്ചു അറിയുന്ന ഞാൻ അങ്ങനെ ചെയ്യോ.. കുറച്ചു സാവകാശം മതി... ഞാൻ പറഞ്ഞത് പോലെ ചെയ്തോളാം... പരമാവധി വിനായത്തിൽ അയാൾ പറഞ്ഞതും മറു തലയ്ക്കുള്ള ആൾ ഒന്ന് അടങ്ങി....

\"മം ഇത് അവസാനത്തേത് ആണ്.. ഇനിയൊരു സാവകാശം തരില്ല...\"അത് പറഞ്ഞു അയാൾ ഫോൺ വെച്ചതും ശ്രീ ധരൻ ആഞ്ഞു ശ്വാസം വലിച്ചു....
എന്ത്‌ ചെയ്തിട്ട് ആണേലും കല്യാണിയെ അയാളെ ഏൽപ്പിക്കണം എന്ന ഒറ്റ ചിന്തയിൽ അയാൾ നടന്നു നീങ്ങി....

********---******************************-----

  സഞ്ജയ്‌ വീടിൽ എത്താൻ രാത്രിയായിരുന്നു... വന്ന ഉടനെ അവൻ അമ്മയോട് അച്ഛനെ തിരക്കി.. അച്ഛനോട് എല്ലാം പറയാൻ.....അച്ഛൻ കാല് വേദന കൊണ്ട് കിടന്നു എന്ന അമ്മയുടെ മറുപടിയിൽ അവൻ നിരാശ ഉണ്ടായെങ്കിലും നാളെ രാവിലെ കോളേജിൽ പോകുന്നതിന് മുന്നേ എല്ലാം പറയാം എന്ന് കരുതി....അവൻ റൂമിലേക്ക് പോയി...ഒരുപാട് പ്രതീക്ഷകളോടെ ആയിരുന്നു അവൻ അന്ന് ഉറങ്ങിയത് 


          രാവിലെ സഞ്ജയ്‌ എഴുനേൽക്കുന്നതിന് മുന്നേ അച്ഛൻ എന്തോ ആവിശ്യത്തിന് പുറത്ത് പോയത് കൊണ്ട് അവൻ അച്ഛനോട് ഒന്നും പറയാൻ പറ്റിയില്ല....

******************************----------------------
         മാലിയേക്കാൾ തറവാടിന്റെ ഹാളിൽ സഞ്ജയ്‌ ഒഴികെ എല്ലാരും ഒത്തുചേർന്നു ..


നിരഞ്ജൻ പറഞ്ഞ കാര്യങ്ങൾ കേട്ട് വിശ്വ നാഥന്റെയ് ഭാര്യ ശ്രീ ദേവിയുടെയും മുഖം ഗൗരവം കൊണ്ട് നിറഞ്ഞു..

അവരുടെ മറുപടിക്കായ് എല്ലാരും അവരെ ഒറ്റു നോക്കി...എല്ലാരേയും ഞെട്ടിച്ചു കൊണ്ട് വിശ്വ നാഥന്റെ മുഖത്ത് ചിരി പടർന്നു... അത് പിന്നിട്ടു ശ്രീ ദേവിയുടെ മുഖത്തും... അത് കണ്ട നിരഞ്ജൻ ഒന്ന് നിശ്വസിച്ചു...


    \"എന്റെ നിരഞ്ജ നിനക്ക് ഒരു പെൺകുട്ടിയെ ഇഷ്‌ടമാണെങ്കിൽ ഇങ്ങനെ പരുങ്ങി പറയേണ്ട ആവിശ്യം ഒന്നുമില്ല... തറവാട്ടിന്റെ പേരിലോ പണത്തിലോ ഒന്നുമല്ല കാര്യം... മനസ്സിന്റെ ഇഷ്‌ടമാണ് പ്രധാനം..\"
അമ്മാവൻ പറയുന്നത് കേട്ട് അവിടെ വൈഷ്ണവിക്ക് ഒഴികെ ബാക്കി എല്ലാവർക്കും സന്തോഷമായി... നിള യ്ക്ക് പുറമെ സന്തോഷം ഉണ്ടെങ്കിലും ഏട്ടന്റെ ജീവിതം ഓർത്ത് ഉള്ളിൽ ഒരു വിങ്ങൽ ഉണ്ടായിരുന്നു....


\"കല്യാണി നല്ല കുട്ടിയ.. അവളെ നമുക്ക് അറിയുന്നതല്ലേ.. അവൾക്ക് ഒരു ജീവിതം കൊടുക്കുന്നതിൽ ഞങ്ങൾക്ക് സന്ദോഷമേ ഉള്ളു..\"അമ്മായി നിരഞ്ജനെ നോക്കി കൊണ്ട് പറഞ്ഞു...

\"കല്യാണി ജീവിതത്തിൽ ഒരുപാട് അനുഭവിച്ചതാ.. നീ അവളെ ഒരിക്കലും കരയ്ക്കരുത്... നീ അങ്ങനെ ചെയ്യില്ലെന്ന് അറിയാം.. എന്നാലും പറഞ്ഞു എന്നെ ഉള്ളു.. നിരഞ്ജന്റെ തോളിൽ തട്ടി അമ്മാവൻ അത് പറഞ്ഞപ്പോൾ അത്രയും നേരം ചിരിച്ചു കൊണ്ടിരുന്ന അവന്റെ മുഖം പെട്ടന്ന് മങ്ങി.. അവൻ അത് പുറത്ത് കാണിക്കാതെ എല്ലാരേയും നോക്കി ചിരിച്ചെന്ന് വരുത്തി...

\"അമ്മാവാ പെട്ടന്ന് കല്യാണം നടത്താനാണ് വിചാരിക്കുന്നത്.. അവളെ അച്ഛനെ അറിയാലോ അയാൾ പ്രശ്നം ആകാൻ സാധ്യതയുണ്ട്.. പിന്നെ രെജിസ്റ്റർ ഓഫീസിൽ വെച്ച് നടത്താനാണ് തിരുമാനം.. കേസ് തിരക്ക് ഒക്കെ കഴിഞ്ഞു നമുക്ക് റിസെപ്ഷൻ വെക്കാം..\"

\"അത് എന്തിനാടാ മോനെ അങ്ങനെ.. ഒരുപാട് ആൾക്കാർ ഇല്ലങ്കിലും നമ്മുടെ അടുത്ത ബന്ധുക്കളെ വിളിച്ചു ഇവിടുന്ന് തന്നെ നടത്തിയാൽ പോരെ...

വിശ്വ നാഥന്റെ അഭിപ്രായത്തോട് ഭാര്യ ശ്രീ ദേവിയെ ശരി വെച്ചു...

അവരോട് എന്ത്‌ പറയണം എന്ന് അറിയാതെ നിരഞ്ജൻ പരുങ്ങി...

\"അത് പിന്നെ അതിനൊക്കെ ഒരു പാട് ടൈം വേണ്ടേ, അതുമല്ല അവളെ കെട്ടണമെന്ന് പറഞ്ഞു കോളനിയിലെ റൗഡി പിറകെ നടന്നിരുന്നു... അവൻ ഇപ്പൊ ജയിലിലാണ്.. അവൻ ഇറങ്ങുന്നതിനു മുന്നേ നടത്തണം എന്നാണ് വിചാരിക്കുന്നത്.. മാത്രമല്ല ഈ അർഭാടത്തിൽ ഒന്നും എനിക്ക് ഒട്ടും താല്പര്യമില്ല... ആ പണം ഏതെങ്കിലും അനാഥലയത്തിൽ കൊണ്ടുത്താൽ അതല്ലേ നല്ലത്....\"

അവൻ പറഞ്ഞൊപ്പിച്ചു അവരെ നോക്കി..

\"എന്നാലും അവളുടെ വീട്‌ടുക്കാർക്ക് ആഗ്രഹം കാണില്ലേ അമ്മായി പറഞ്ഞതും...


\"അയ്യോ അമ്മായി അവളുടെ അമ്മയ്ക്ക് ഇങ്ങനെ നടത്തുന്നതാണ് ഇഷ്ടം..\"

\"എന്ന അത് പോലെ തന്നെ ആവട്ടെ.. പക്ഷെ റിസേവ്ഷൻ അത് ഗംഭീരമായി നടത്തണം...\"

അമ്മാവന്റെ അഭിപ്രായത്തിന് നിരഞ്ജൻ സമ്മതം എന്നർത്ഥത്തിൽ തലയാടി...


കാര്യങ്ങൾ എല്ലാ അവൻ ഉദ്ദേശിച്ചത് പോലെ ആയത് കൊണ്ട് സന്ദോഷത്തിൽ അവൻ ഡ്യുട്ടിക്ക് ഇറങ്ങി...

അപ്പോഴാണ് വൈഷ്ണവി പിറകിൽ നിന്ന് വിളിച്ചത്...

അവൻ എന്താ എന്ന അർത്ഥത്തിൽ അവളെ നോക്കി...

അവൾ പെട്ടന്ന് തന്നെ അവന്റെ അരികിലേക്ക് നടന്നു....

\"ഏട്ടാ, ഏട്ടൻ കല്യാണിയോട് ചോദിച്ചു തന്നയാണോ കാര്യം അവതരിപ്പിച്ചത് .\"ഒരു സംശയ രൂപേനെ അവൾ ചോദിച്ചു 

\"അവളുടെ സമ്മതം ഇല്ലാതെ ഞാൻ ഈ കാര്യം ഇവിടെ വന്നു പറയുമെന്ന് നിനക്ക് തോന്നുന്നുണ്ടോ \"

\"അതല്ല... സഞ്ജയ്‌ ഏട്ടൻ..

അവൾ പറയാൻ വന്നതും അവൻ തടഞ്ഞു..

\"വൈശു എനിക്ക് അറിയാം.. അവൻ അവളെ ഇഷ്‌ടമാണെന്ന്. അവൾക്ക് അവനെ ഒരിക്കലും അങ്ങനെ കാണാൻ പറ്റില്ല എന്ന് എന്നോട് പറഞ്ഞത് കൊണ്ടാണ് ഞാൻ എന്റെ ഇഷ്ടം അവളോട് പറഞ്ഞത്.. അതിൽ അവൾക്ക് ഒരു എതിർപ്പും ഇല്ലായിരുന്നു.. നിനക്ക് സംശയം ഉണ്ടെങ്കിൽ അവളോട് തന്നെ ചോദിക്കാം...\"

അവൻ പറയുന്നത് കേട്ട് അവൾ മൗനം പാലിച്ചു..

\"Ok വൈശു എനിക്ക് പോയിട്ട് തിരക്കുണ്ട്.\"
അവളുടെ ചുമലിൽ തട്ടി കൊണ്ട് നിരഞ്ജൻ പറഞ്ഞു. പെട്ടന്ന് തന്നെ അവിടെന്ന് ഇറങ്ങി...

നിരഞ്ജൻ അങ്ങനെ ഒക്കെ പറഞ്ഞതിന്റെ ഷോക്കിൽ ആയിരുന്നു വൈഷ്ണവി.. സഞ്ജയുടെ ഓർത്തപ്പോൾ അവൾക്ക് സങ്കടവും കല്യാണിയോട് ദേഷ്യവും തോന്നി... എല്ലാം കല്യാണിയോടെ നേരിട്ട് ചോദിക്കാൻ വേണ്ടി അവളെ കാണാൻ തീരുമാനിച്ചു...


-----_----------------------------------------------
കല്യാണിയെ കാണാൻ വേണ്ടി വൈഷ്ണവി കാറിൽ പോകുമ്പോഴാണ് റോഡരിലൂടെ നടന്നു പോകുന്ന അവളെ കണ്ടത്.. പെട്ടന്ന് തന്നെ അവൾ കാർ നിർത്തി...

\"കല്ലു എന്ന് വിളിച്ചു..

വൈഷ്ണവിയുടെ വിളി കേട്ട് അവൾ തിരിഞ്ഞു നോക്കി..
വൈഷ്ണവി പെട്ടന്ന് തന്നെ അവളുടെ അരികിലേക്ക് നടന്നു...

\"ടീ ഞാൻ കേട്ടതൊക്കെ സത്യമാണോ... നിരഞ്ജഏട്ടനെ കല്യാണത്തിന് നീ സമ്മതിച്ചു..

കല്യാണിയുടെ രണ്ട് ചുമ്മലിലും പിടിച്ചു അവൾ ചോദിച്ചു...

\"അ.. അത് വൈശു..... കല്യാണി എന്തോ പറയാൻ വന്നതും പിറകിൽ നിന്നും ഒരു വിളിയും ഒരുമിച്ചായിരുന്നു...

\"ടീ..\"

വൈഷ്ണവിയും കല്യാണിയും സൗണ്ട് കെട്ട ഭാഗത്തേക്ക്‌ നോക്കി...

അപ്പോഴത്തെ ദേഷ്യത്തിൽ നില്കുന്നു അജയ്..

\"എന്താ വൈഷ്ണവി രണ്ട് പിരിക്കവും പൊക്കി ചോദിച്ചു..

\"ആ കാർ നിന്റെയാണോ...\"


ആണെങ്കിൽ... വൈഷ്ണവി കുറച്ചു അഹങ്കാരത്തോടെ ചോദിച്ചു


\"നോ പാർക്കിംഗ് ഏരിയയിൽ നിന്ന് കാർ എടുത്ത് മാറ്റടി.... അവൻ കണ്ണുരുടി അവളോട് പറഞ്ഞു...

\"ഓഹ് അതാണോ..10മിനിറ്റ് ഞാൻ മാറ്റിയേക്കാം.. ഒരു പുച്ഛ ഭാവത്തിൽ അവൾ അത് പറഞ്ഞു കല്യാണിക്ക് നേരെ തിരിഞ്ഞതും അജയുടെ കൈ അവളുടെ കൈയിൽ മുറുകി...

അവൾ കൈ മോചിപ്പിക്കാൻ നോക്കിയെങ്കിലും പറ്റിയിരുന്നില്ല..

അവനെ അവളെ പിടിച്ചു വലിച്ചു കാർ തുറന്നു അതിലേക്ക് തള്ളി...

\"ടീ നിന്റെ അഹങ്കാരത്തിന് ഒരു കൈ നീട്ടി തരാൻ അറിയാഞ്ഞിട്ടല്ല... സഞ്ജയ്‌ അവന്റെ പെങ്ങൾ എന്ന ഒറ്റ കാരണം കൊണ്ടാണ്...അവൻ അതും പറഞ്ഞു ശക്തിയിൽ കാറിന്റെ ഡോർ അടച്ചു...

അവൾ ദേഷ്യത്തിൽ അവനെ നോക്കി....

\"നോക്കി പേടിപ്പിക്കാതെ കാർ എടുത്ത് മാറ്റടി.. അവൻ കലിപ്പിൽ പറഞ്ഞതും അവളുടെ ഉള്ളിൽ ചെറിയ ഭയം കയറി അത് പുറമെ കാണിക്കാതെ അവൾ കാർ മാറ്റി....

കല്യാണിയെ നോക്കിയതും..

നിരഞ്ജനുമായി ചേർന്നു നിൽക്കുന്ന അവളെയാണ് കണ്ടത്... പിന്നെ ഒന്നും അവൾക്ക് ചോദിക്കാൻ തോന്നിയില്ല.. അവൾ നേരെ വീടിലേക്ക് വിട്ടു....

വൈഷ്ണവി പോകുന്നത് കണ്ട നിരഞ്ജൻ പതിയെ കല്യാണിയുടെ മേലുള്ള പിടി വിട്ടു...

അവൾ അവനിൽ നിന്ന് അകന്നു നിന്ന് അവനെ തുറിച്ചു നോക്കി.....

വൈഷ്ണവിയുടെ പിറകെ പോകാൻ പോയ അവളെ നിരഞ്ജൻ തടഞ്ഞു..

\"അവളെ പിറകെ വെറുതെ പോയി സമയം കളയേണ്ട ... അവളുടെ കാറിന്റെ സ്പീഡ് ഒന്നും നിന്റെ ഈ പാട സൈക്കിലിന് ഇല്ല...

\"അല്ല എന്താ ഇയാളുടെ ഉദ്ദേശം..\"ഇടുപ്പിന് കൈ വെച്ച് കല്യാണി ചോദിച്ചു...


\"നമ്മൾ തമ്മിൽ ലവ് ആണെന്ന് ഞാൻ പറഞ്ഞിട്ട് അവൾക്ക് വിശ്വാസമില്ല... അതാ നിന്നെ നേരിൽ കാണാൻ വന്നത്... വന്ന സ്ഥിതിക്ക് അവൾക്ക് ഫ്രീയായി സീൻ കാണിച്ചു കൊടുക്കാമെന്നു ഞാനും കരുതി.. രണ്ടു കണ്ണും ചിമ്മി അവൻ അത് പറഞ്ഞപ്പോൾ
അവൾ അവനെ കൂർപ്പിച്ചു നോക്കി അവിടെന്ന് പോയി. 

ഉഫ്ഫ്ഫ് എന്തൊരു നോട്ടമാ... എന്റെ കണ്ട്രോൾ പോകുമോ നെഞ്ചത് കൈ വെച്ച് മുകളിലേക്ക് നോക്കി അവൻ പറഞ്ഞു... അപ്പോഴാണ് പിറകിൽ അജയ് വന്നത്..

\"ഡാ നീ എന്തിനാ അവളെ മാറ്റാൻ പറഞ്ഞത്....\"

\"അത് പിന്നെ പറയാം...\"അജയുടെ ചുമലിൽ തട്ടി നിരഞ്ജൻ പറഞ്ഞു..

--------------------------------------====------------------------
കോളേജ് വിട്ടു വന്ന സഞ്ജയ്‌ കാര്യങ്ങൾ അറിഞ്ഞു ഞെട്ടി.. അവൻ ഡ്രസ്സ്‌ പോലും ചേഞ്ച്‌ ചെയ്തേ കല്യാണിയെ കാണാൻ പോയി...
          ബേക്കറിയിൽ പലഹാരങ്ങൾ കൊടുത്തു വരുന്ന വഴി അവളെ വെയിറ്റ് ചെയ്തു സഞ്ജയ്‌ ഉണ്ടായിരുന്നു... അവനെ കണ്ടപ്പോൾ അവൾ ഒന്ന് പുഞ്ചിരിച്ചു.. അതിന് മറുപടിയായി അവൻ ഒരു വരണ്ട ചിരി ചിരിച്ചു...

തന്റെ അരികിൽ എത്തിയ കല്യാണിയെ സഞ്ജയ്‌ ചേർത്തു പിടിച്ചു.. പെട്ടെന്ന് ആയത് കൊണ്ട് അവൾക്ക് തടയാൻ പറ്റിയില്ല... അവൾ കൂതരാൻ ശ്രമിക്കുന്നതിനോടപ്പം അവനോട് പറഞ്ഞു...
\"സഞ്ജയ്‌ എന്താ ഈ കാണിക്കുന്നത്...\"

\"ഞാൻ കേട്ടതൊക്കെ സത്യമാണോ.. അവമുമായുള്ള കല്യാണത്തിന് നിനക്ക് സമ്മതമാണോ...\"
അവളുടെ മേലുള്ള പിടി മുറുക്കി കൊണ്ട് സഞ്ജയ്‌ ചോദിച്ചു...
അവന്റെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നിരുന്നു...

\"ആ ശരിയാണ്... എനിക്കും നിരഞ്ജനെ ഇഷ്‌ടമാണ്... അത് കൊണ്ട് തന്നെയാണ് സമ്മതിച്ചത്...

സഞ്ജയുടെ മനസ്സിൽ അവളോടുള്ള ഇഷ്ടം മാഞ്ഞു പോകാൻ വേണ്ടിയായിരുന്നു അവൾ അങ്ങനെ പറഞ്ഞത്...

അവൾ പറയുന്നത് കേട്ട് അവൻ അവളുടെ മേലുള്ള പിടി വിട്ടു...

\"കല്ലു നീ തമാശ പറയല്ലേ.... അമ്മ ഇത് പറഞ്ഞപ്പോൾ തന്നെ ഞാൻ എന്ത്‌ മാത്രം തകർന്നെന്ന് നിനക്ക് അറിയോ.... നിന്നെ നേരിൽ കാണുന്നത് വരെ എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. ഇപ്പോഴും അവളുടെ കവിളിൽ കൈ വെച്ച് അവൻ പറഞ്ഞു..
അവൾ അവന്റെ കൈ തട്ടി മാറ്റി..

\"സഞ്ജയ്‌ ഞാൻ നിന്നോട് പറഞ്ഞതാണ് എനിക്ക് നിന്നേ അങ്ങനെ കാണാൻ പറ്റില്ലെന്ന്... നിരഞ്ജനെ എനിക്ക് ഇഷ്‌ടമാണ്.. ഞങ്ങളുടെ ഇടയിൽ നീ ദയവ് ചെയ്തു വരരുത് കൈക്കൾ കൂപ്പി കല്യാണി അത് പറഞ്ഞതും അവൾക്ക് നേരെ മുഖം വെട്ടിച്ചു കണ്ണുകൾ തുടച്ചു..

പിന്നെ അവളുടെ കണ്ണുകളുലേക്ക് നോക്കി..

\"നീ പേടിക്കേണ്ട.. ഞാൻ ഒരിക്കലും നിന്റെ ജീവിതത്തിൽ പ്രശ്നവുമായി വരില്ല... നീ എന്നും സന്ദോഷമായി കാണുന്നതാണ് എനിക്ക് ഇഷ്ടം.. ഓൾ ദ ബെസ്റ്റ്..
അവൻ അതും പറഞ്ഞു അവിടെ നിന്ന് നടന്നകന്നു.. കാറിൽ കയറി സീറ്റിൽ ചാരി ഇരുന്നു... അപ്പോഴും അവന്റെ കണ്ണുകൾ നിറഞ്ഞു ഒഴുക്കി...


    സഞ്ജയ്‌ പോയ വഴിയേ നോക്കി നിൽക്കുകയായിരുന്നു കല്യാണി.. അവന്റെ അവസ്ഥ കണ്ടപ്പോൾ അവൾക്ക് ശരിക്കും സങ്കടമായി... അവളെ പൂർണമായി മറക്കാൻ ഇതേ വഴിയുള്ളു എന്ന് അവൾക്ക് തോന്നി...

പെട്ടന്ന് അവളുടെ കൈയിൽ ആരോടായോ കൈ വന്നു മുറുക്കി... അവൾ പെട്ടന്ന് ഞെട്ടി നോക്കിയതും നിരഞ്ജൻ അവളെ വലിച്ചു അവനോട് ചേർത്തി...



\"ടീ കല്യാണം നിശ്ചയിച്ചിട്ടും അവന്റെ പിറകെയുള്ള നടത്തം നിർത്താറായില്ലേ.. നിന്നെ പോലെയുള്ള ചേരി പെണ്ണിൽ നിന്നും ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി പരിഹാസത്തോടെ അവൻ പറഞ്ഞു..

\"നിർത്തടോ.. നീ എങ്ങോട്ടാ പറഞ്ഞു കയറി പോകുന്നത്..നിനക്കും നിന്റെ പെങ്ങൾക്കും ചേരിയിലുള്ളവരോട് പുച്ഛമായിരിക്ക്... പണത്തിനു കുറവുണ്ടെന്നേ ഉള്ളു ആത്മാഭിമാനത്തിന് ഒരു കുറവുമില്ല.. എനിയും ഇമ്മാതിരി വാർത്തമാനവുമായി എന്റെ അടുത്ത് വന്നാൽ എന്റെ കൈയിലെ ചൂട് നീ അറിയും..ഒരാളുടെ അവസ്ഥ മുതലാക്കി ഇമ്മാതിരി നാടകം കളിക്കുന്ന നിന്നെക്കാൾ ആത്മവിമാനമുണ്ട് എനിക്ക്... നീ പറയുന്നതിന് എന്റെ ഗതികേട് കൊണ്ട് സമ്മതിച്ചു എന്ന് കരുതി നീ പറയുന്ന എല്ലാ തോന്നിവാസവും കേട്ട് നിൽക്കാൻ ഈ കല്യാണിയെ കിട്ടില്ല.. ഉയർന്നു വന്ന ദേഷ്യത്തോടെ അവൾ പറഞ്ഞു നിർത്തി അവനെ ശക്തിയിൽ തള്ളി മാറ്റി... അവിടെ നിന്ന് നടന്നകന്നു.. അവൾ പോകുന്ന വഴിയേ കണ്ണിൽ കനലുമായി അവൻ നോക്കി നിന്നു....


വീട്ടിലെത്തിയ കല്യാണി ആരോടും മിണ്ടാതെ റൂമിൽ കയറി കണ്ണടച്ചിരുന്നു..നിരഞ്ജൻ പറഞ്ഞ കാര്യം ഓർക്കുംതോറും അവൾക്ക് ദേഷ്യം കൂടി വന്നു...കണ്ണിൽ കണ്ട സാധനം എല്ലാം വലിച്ചറിഞ്ഞു .
അപ്പോഴാണ് ജിത്തു അങ്ങോട്ടേക്ക് കയറി വന്നത്...
\"ആ.. ടീ എറിഞ്ഞു കൊല്ലല്ലേ...\" ജിത്തുവിന്റെ സൗണ്ട് കേട്ടു അവൾ അവനെ നോക്കി.. അവന്റെ നിൽപ്പ് കണ്ടപ്പോൾ അവൾക്ക് മനസ്സിലായി എറിഞ്ഞത് അവന്റ മേലെ കൊണ്ടുവെന്ന്....

അവൾ അവനെ നോക്കി ഇളിച്ചു..

\' കുരുട്ടെ.. എറിഞ്ഞു കൊല്ലാൻ നോക്കിട്ട് ഇളിക്കുന്നോ.. \"

\"അവനോടുള്ള ദേഷ്യത്തിൽ എരിഞ്ഞതാണ്...\"

\"എന്താണ് പുതിയ പ്രശ്നം... അവൻ ചോദിച്ചതും അവൾ നടന്നതൊക്കെ പറഞ്ഞു..

എല്ലാ കേട്ട് കഴിഞ്ഞു അവൻ സങ്കടം വന്നെങ്കിലും അവൻ പുറത്തു കാണിച്ചില്ല...
\"ടീ പോട്ടെ.. നീ റൂമിൽ തന്നെ കയറിയിരുന്നു വെറുതെ എല്ലാർക്കും ഡൌട്ട് ഉണ്ടാകേണ്ട... നീ സമ്മതം പറഞ്ഞത് കൊണ്ട് എല്ലാരും ഭയങ്കര ഹാപ്പിയാണ്... നീയും അതല്ലേ ആഗ്രഹിക്കുന്നത്ത്..

അതിന് മറുപടിയായി അവൾ തലയാടി..

\"ടീ എന്ത്‌ വന്നാലും ഒരു വിളിക്ക് അകലെ ഞാനുണ്ടാക്കും.... ഒരിക്കലും തനിച്ചായി എന്ന ഒരു ചിന്ത പോലും വരരുത്....\"

അവന്റെ സംസാരത്തിൽ അവൾക്ക് നല്ല ആത്മവിശ്വാസം കിട്ടിയത് പോലെ തോന്നി...

************-----------------------------------

ദിവസങ്ങൾ വേഗത്തിൽ കടന്നുപോയി... കല്യാണ ദിവസം അടുക്കുന്നതനുസരിച് കല്യാണിയുടെ ഉള്ളിൽ ഭയമുണ്ടായെങ്കിലും അവൾ പുറമെ അതൊന്നും കാണിച്ചില്ല.... അവളുടെ അവസ്ഥ അറിയുന്ന ജിത്തുവിന് മാത്രമായിരുന്നു... അവൻ അവൾക്ക് കഴുന്നത് പോലെ ആത്മവിശ്വാസം നൽകികൊണ്ടിരുന്നു... ഓരോ പൊട്ടത്തരം കാണിച്ചു അവളെ സന്തോഷിക്കാനും മറന്നില്ല.... അവൻ കൂടെയുള്ള സമയത്ത് അവൾ ഹാപ്പിയായിരുന്നു.. എല്ലാ വിഷമവും അവനുള്ളപ്പോൾ അവൾ മറന്നിരുന്നു.........

---


റൗഡി ബേബി

റൗഡി ബേബി

4.9
3651

കല്യാണ തലേന്ന് രാവിലെ വിശ്വനാഥനും ശ്രീ ദേവിയും കല്യാണിയുടെ വീട്ടിലേക്ക് വന്നിരുന്നു.. അവൾക്ക് കല്യാണത്തിൻ ധരിക്കാനുള്ള ഡ്രെസ്സും അത്യാവശ്യം സ്വർണ്ണവുമായി.... വിശ്വാനാഥന്റെയും ശരിദേവിയുടെയും കല്യാണിയോടുള്ള സ്നേഹം കണ്ട് കല്യാണിയുടെ അമ്മ സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞു....അമ്മയുടെ സന്തോഷം കാണുമ്പോൾ കല്യാണിയുടെ മനസ്സിൽ ഒരു വിങ്ങലായിരുന്നു..........കോളനിയിൽ കല്യാണം തലേന്ന് രാത്രി ഭയങ്കര ആഘോഷങ്ങളായിരുന്നു.... കല്യാണിയുടെ വീടിൽ സൗകര്യം കുറവായത് കൊണ്ട് രണ്ട് വീടിന്റെ മുറ്റം ഓന്നായി പന്തൽവിരിച്ചു അതിന്റെ നടുവിൽ കല്യാണിയെ ഇരുത്തി മ്യൂസിക് ഓൺ ചെയ്തു എല്ലാരും