Aksharathalukal

വെള്ളാരപൂമലമേലെ.. ❤❤ - 19

ജെസ്സിക്ക് വയ്യാതായ വിവരം അറിഞ്ഞു അലക്സ് ഓടി എത്തി.

\"എന്താ മമ്മ.. എന്താ പറ്റിയത്?\" അവൻ ആകുലതയോടെ ചോദിച്ചു.

ജെസ്സി കട്ടിലിൽ മെല്ലെ എഴുന്നേറ്റു ഇരുന്നു. സ്റ്റെല്ല അവളെ എഴുന്നേറ്റിരിക്കാൻ സഹായിച്ചു.

\"ഓഹ്.. ഒന്നും ഇല്ലടാ.. പ്രഷർ ഒന്ന് കുറഞ്ഞതാ.. ഉച്ചക്ക് ഗുളിക കഴിക്കാൻ മറന്നു..\" ജെസ്സി അവനെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു.

\"എന്താ മമ്മ ഇങ്ങനെ? ഇതൊക്കെ ശ്രദ്ധിക്കണ്ടേ..?\" അവൻ ചോദിച്ചു.

\"ഉം.. മമ്മയ്ക്ക് പ്രായം ആയി വരല്ലേടാ..\" ജെസ്സി പറഞ്ഞു.

\"എന്റെ മമ്മയ്ക്ക് അധികം പ്രായം ഒന്നും ആയില്ല..\" അലക്സ്‌ അവളോട് ചേർന്നിരുന്നു പറഞ്ഞു.

\"സ്റ്റേല്ലേ.. നീ എനിക്കിത്തിരി വെള്ളം ചൂടാക്കി കൊണ്ട് വാ..\" ജെസ്സി പറഞ്ഞപ്പോൾ അലക്സിനോട് തനിച്ചു സംസാരിക്കാൻ വേണ്ടി ആണെന്ന് മനസിലാക്കി സ്റ്റെല്ല മാറി കൊടുത്തു.

\"ജോ കുട്ടാ..\" ജെസ്സി അവനെ നീട്ടി വിളിച്ചു.

\"എന്താ എന്റെ മമ്മയ്ക്ക് എന്നോട് പറയാനുള്ളത്?\" അവൻ വാത്സല്യത്തോടെ ജെസ്സിയോട് ചോദിച്ചു.

\"അമ്മു ഇന്നെന്നോട് എല്ലാം പറഞ്ഞു..\" ജെസ്സി പറഞ്ഞത് കേട്ട് അലക്സ് ഒന്ന് ഞെട്ടി.

\"അവൾ എന്തു പറഞ്ഞു?\" അലക്സ് ടെൻഷൻ ആയി ചോദിച്ചു.

\"അവൾ പറഞ്ഞു.. നീ എന്നോട് ഒളിപ്പിച്ചു വച്ച കാര്യം..\" ജെസ്സി പറഞ്ഞപ്പോൾ എല്ലാം കൈ വിട്ടു പോയി എന്നു തോന്നി അലക്സിന്.

\"നിനക്കു കുട്ടികൾ ഉണ്ടാവില്ലെങ്കിൽ അതു നിനക്ക് എന്നോട് പറയാമായിരുന്നില്ലേ? ഇതിപ്പോ ഞാൻ വെറുതെ അമ്മുവിനോട് ഓരോന്ന് ചോദിച്ചു. ആ കൊച്ചിന് വിഷമം ആയി കാണും..\" ജെസ്സി പറഞ്ഞത് കേട്ട് അലക്സിന്റെ കണ്ണു തള്ളി.

\"മമ്മ ഇപ്പൊ എന്താ പറഞ്ഞേ?\" അവൻ കേട്ടത് ശരിയാണോ എന്നു സംശയിച്ചു.

\"എന്താടാ?\" അവന്റെ അന്താളിപ്പ് കണ്ടു ജെസ്സി ചോദിച്ചു.

\"അമ്മു പറഞ്ഞോ? എനിക്കു കുട്ടികൾ ഉണ്ടാവില്ലെന്നു?\" അവൻ വിശ്വാസം വരാതെ വീണ്ടും ചോദിച്ചു.

\"അത്‌ സാരമില്ലടാ.. കേട്ടപ്പോൾ മമ്മയ്ക്ക് വിഷമം തോന്നി.. പിന്നെ മക്കള് എന്നു പറയുന്നത് ദൈവം തരുന്നത് അല്ലേ? കർത്താവിനു പറ്റാത്ത വല്ലതും ഉണ്ടോ? നമുക്കെ ചേർപ്പുങ്കൽ പള്ളിയിൽ ഒന്ന് പോണം... നിങ്ങൾ ഒന്നിച്ചു ഒരു നേർച്ച നേര്.. പിന്നെ നമ്മുടെ സുഷമ ഡോക്ടറെ ഒന്ന് കാണണം.. കാര്യം നിങ്ങൾ അവിടെ ഡോക്ടറെ ഒക്കെ കണ്ടു കാണും.. എന്നാലും അങ്ങനെ അല്ല.. സുഷമ ഡോക്ടറെ കണ്ടു ഒത്തിരി പേർക്ക് കുഞ്ഞുങ്ങൾ ഉണ്ടായിട്ടുണ്ട്..\" ജെസ്സി പറഞ്ഞുകൊണ്ടിരുന്നു..

പക്ഷേ അലക്സ് ജെസ്സി പറയുന്നത് ഒന്നും കേൾക്കാതെ ഷോക്കിൽ തന്നെ ആയിരുന്നു.

\"ഡാ..\" ജെസ്സി അവന്റെ കയ്യിൽ ആഞ്ഞു അടിച്ചു.. \"നീ ഞാൻ പറയുന്നത് വല്ലോം കേൾക്കുന്നുണ്ടോ?\" ജെസ്സി ചോദിച്ചപ്പോൾ ആണ് അലക്സിനു പരിസരബോധം വീണ്ടു കിട്ടിയത്.

അവൻ ജെസ്സിയെ അവിടെ വിട്ടു നേരെ അമ്മുവിന് അടുത്തേക്ക്‌ നടന്നു.

*******

അമ്മുവും റാണിയും മുറിയിൽ സംസാരിച്ചു ഇരിക്കുകയായിരുന്നു.

\"എന്നാലും അമ്മു.. നീ  ഇപ്പൊ തിരക്ക് പിടിച്ചു ഇത് പറയേണ്ടിയിരുന്നില്ല..\" റാണി അവളോട്‌ പറഞ്ഞു.

\"എന്റെ ചേച്ചി.. അതിനു എനിക്ക് ഒന്നും പറയാൻ പറ്റിയില്ല.. ഞാൻ പറഞ്ഞു തുടങ്ങിയപ്പോളെ മമ്മ ബോധം കേട്ട് വീണു.. \" അമ്മു നിഷ്കമായി പറഞ്ഞു.

\"പക്ഷേ അമ്മു.. കുട്ടച്ചായൻ പറയുന്നത് അലക്സ്‌ അങ്ങനെ ആകാൻ ഒരു ചാൻസും...\"

\"അമ്മു...\" പറഞ്ഞുകൊണ്ടിരുന്ന റാണിയുടെ ശബ്ദത്തെ തടഞ്ഞു കൊണ്ട് അലക്സിന്റെ ദേഷ്യത്തോടെ ഉള്ള ശബ്ദം മുഴങ്ങി കേട്ടു.

\"നീ എന്താ മമ്മയോട് പറഞ്ഞത്?\" എന്നു ചോദിച്ചു കൊണ്ടു ആണ് അലക്സ്‌ മുറിയിലേക്ക് കയറിയത്.

അവിടെ റാണിയെ കണ്ട അവൻ ഒന്ന് സംശയിച്ചു നിന്നു.

\"ഞാൻ പിന്നെ വരാം അമ്മു...\" അമ്മുവിനോട് പറഞ്ഞു റാണി അവളുടെ മുറിയിലേക്ക് നടന്നു.

റാണി പുറത്ത് കടന്നു വാതിൽ അടച്ചതും അലക്സ്‌ അമ്മുവിന്റെ കയ്യിൽ മുറുക്കി പിടിച്ചു ചോദിച്ചു.

\"നീ എന്താടി പുല്ലേ മമ്മയോട് പറഞ്ഞത്?\"

\"അതു.. അതു ഞാൻ.. എന്നായാലും പറയേണ്ടത് അല്ലേ.. അതുകൊണ്ട് ആണ് ഞാൻ.. മമ്മയ്ക്ക് ആകുമ്പോൾ.. അമ്മയ്ക്ക് അല്ലേ മകനെ ഏറ്റവും കൂടുതൽ മാമാസിലാവാ.. അതുകൊണ്ടാ ഞാൻ മമ്മയോട് പറയാൻ ശ്രമിച്ചത്.. പക്ഷേ എനിക്ക് ഒന്നും പറയാൻ പറ്റിയില്ല.. ഞാൻ ഇച്ചായന് കുഞ്ഞുങ്ങൾ ഉണ്ടാവില്ല എന്നു പറഞ്ഞപ്പോഴേ മമ്മേടെ ബോധം പോയി.. ഒരു കണക്കിന് അതു നന്നായി.. ഇച്ചായൻ ഗേ ആണെന്ന സത്യം ഏങ്ങാനും ഞാൻ പറഞ്ഞിരുന്നെങ്കിൽ ഈ കണക്കിന് മമ്മയ്ക്ക് വല്ല ഹാർട്ട് അറ്റാക്കും വന്നേനെ.. ഇനി ഇങ്ങനെ നേരിട്ട് പറയണ്ട.. വേറെ എന്തെങ്കിലും വഴി നോക്കാം..\" നിഷ്കളകമായി അമ്മു പറയുന്നത് കേട്ട് അലക്സ്‌ സകല കിളികളും പോയവനെ പോലെ നിന്നു..

\"എന്താ നീ പറഞ്ഞേ? ഞാൻ എന്താണ് എന്നു?\" അതു ചോദിക്കുമ്പോൾ അലക്സിന്റെ കണ്ണു പുറത്തേക്കു തള്ളിയിരുന്നു.

\"ഗേ.. ഇച്ചായൻ അല്ലേ പറഞ്ഞേ ഇച്ചായൻ ഗേ ആണെന്ന്..?\" അമ്മുവിന് ഒരു സംശയവും ഇല്ലായിരുന്നു.

\"ഞാനോ? എന്തൊക്കെ ആടി നീ ഈ പറയുന്നേ..?\" അലക്സ്‌ ദേഷ്യത്തെക്കാൾ ഉപരി  ആസ്വസ്ഥതയോടെ ചോദിച്ചു.

\"ഇച്ചായൻ അല്ലേ പറഞ്ഞത്.. ഒരു പെണ്ണിനേം ഇച്ചായന് അങ്ങനെ കാണാൻ കഴിയില്ല എന്നു.. \"  ഇത്തവണ അമ്മുവിന് ചില്ലറ സംശയം തോന്നി തുടങ്ങി.

\"എടി.. അതു ഞാൻ... \" എന്തു പറയണം എന്നു അറിയാതെ അലക്സ് തലയിൽ കൈ വച്ചു..

അപ്പോഴാണ് പലപ്പോഴായി അമ്മു പറഞ്ഞിരുന്ന കാര്യങ്ങളുടെ അർത്ഥം അലക്സ്നു പിടി കിട്ടിയത്.

\"നീ ഇങ്ങനെ വേറെ ആരോടെങ്കിലും പറഞ്ഞോ?\" പൊന്തി വന്ന അമർഷം കടിച്ചമർത്തി അവൻ ചോദിച്ചു.

\"ഞാൻ.. റാണിയെച്ചിയോടും കുട്ടച്ചായനോടും പറഞ്ഞു..\" അമ്മു പറഞ്ഞു കഴിഞ്ഞതും അലക്സ്‌ അവളുടെ നേരെ കൈ ഓങ്ങി.

\"നിന്നെ ഇന്നു ഞാൻ..\" എന്നു പറഞ്ഞു അവൻ നിർത്തി.

\"എന്റെ പോന്നു അമ്മു.. ഞാൻ ഗേ ഒന്നും അല്ല.. പെൺകുട്ടികളെ അങ്ങനെ കാണാൻ പറ്റില്ല എന്നു ഞാൻ പറഞ്ഞത് ആ അർത്ഥത്തിൽ അല്ല..\"

\"വേണ്ട.. ഇച്ചായൻ എന്നെ പറ്റിക്കാൻ പറയണത് അല്ലേ?\" ചൂണ്ടു വിരൽ ഉയർത്തി അവൾ ചോദിച്ചു.

\"നിന്നെ ഞാൻ.. \" എന്തോ പറഞ്ഞു തുടങ്ങിയ അലക്സ്‌ അതു നിർത്തി അമ്മുവിനെ രണ്ടു കൈകൾ കൊണ്ടും പിടിച്ചു അവന്റെ അരികിലേക്ക് നിർത്തി അവളുടെ ചുണ്ടൊണ്ട് അവന്റെ ചുണ്ട് ചേർത്തു.

പ്രതീക്ഷിക്കാതെ ഉള്ള അവന്റെ നീക്കത്തിൽ അമ്മു ഞെട്ടി. അവന്റെ ചുംബനത്തിന്റെ രൗദ്ര ഭാവത്തിൽ അമ്മു പേടിച്ചു. അവൾ ഒഴിഞ്ഞു മാറാൻ നോക്കി.. പക്ഷേ അവന്റെ കൈ പിടിയിൽ നിന്നു പിടയാനെ അവൾക്കു സാധിച്ചുള്ളൂ.. അവന്റെ പല്ലുകൾ ഈർഷ്യയോടെ അവളുടെ ചുണ്ടുകളെ മുറിവേൽപ്പിക്കുന്നത് അവൾ അറിഞ്ഞു. അവൾ അവനെ തള്ളി മാറ്റാൻ ശ്രമിച്ചു.

പക്ഷേ അലെക്സിന്റെ ചുംബനത്തിലെ ദേഷ്യഭാവം എപ്പോഴോ അലിഞ്ഞു ഇല്ലാതായി. അതോടൊപ്പം അമ്മുവിന്റെ എതിർപ്പുകളും.. അവന്റെ ചുണ്ടുകൾ കരുതലോടെ അവളുടെ ചുണ്ടുകളെ ലാളിച്ചു തുടങ്ങിയപ്പോൾ അവന്റെ കൈകൾ അവളുടെ തോളിലൂടെ നിരങ്ങി നീങ്ങി അവളുടെ ഇടുപ്പിൽ ആയി വന്നു നിന്നു.

അലക്സ്‌ ഒന്നുകൂടി അമ്മുവിനെ തന്നിലേക്ക് ചേർത്തു നിർത്തി. ശ്വാസം കിട്ടാതെ വന്നപ്പോൾ അലക്സ്‌ മെല്ലെ മുഖമുയർത്തി അവളുടെ കഴുത്തിലായി ഒന്ന് നുണഞ്ഞു. അമ്മു അതിൽ മതി മറന്നു നിന്നു. വീണ്ടും അവന്റെ കണ്ണുകൾ അവളുടെ അധരങ്ങളെ തേടി പോയി. കൂമ്പിയടച്ച കണ്ണുകളും പാതി തുറന്ന അവളുടെ അധരങ്ങളും അവനെ മാടി വിളിച്ചു.

വീണ്ടും അവളുടെ ചുണ്ടിലേക്ക് ചേരാൻ ഒരുങ്ങുമ്പോൾ ആണ് താൻ എന്താണ് ചെയ്യുന്നത് എന്നാ സുബോധം അവനു വന്നത്. അബദ്ധം മനസിലാക്കിയ അവൻ അമ്മുവിനെ വലിച്ചു ബെഡിലേക്ക് തള്ളി.

\"ഇപ്പോഴും തോന്നുന്നുണ്ടോടി ഞാൻ ഗേ ആണെന്ന്?.. നിന്നെ എന്റെ വരുധിക്ക് വരുത്താൻ ഈ അലക്സ്നു നിമിഷങ്ങളെ വേണ്ടു.. മനസ്സിലായോ നിനക്കു? പക്ഷേ ഈ അലക്സ്‌ അതു ചെയ്യില്ല.. കാരണം നിന്നെ പോലുള്ള ചീളുകളെ തൊടാൻ പോലും എനിക്ക് അറപ്പാണ്. \" അവൻ പറഞ്ഞത് കേട്ട് അമ്മുവിന്റെ കണ്ണുകൾ ഈറൻ അണിഞ്ഞു.

അവൻ അതു വകവയ്ക്കാതെ വാതിൽ തള്ളി തുറന്ന് ശരവേഗത്തിൽ പുറത്തേക്കു പോയി. അവൻ ദേഷ്യത്തോടെ പോകുന്നകണ്ടു റാണി അമ്മുവിന്റെ അരികിലേക്ക് ചെന്നു. അമ്മു തലയിണയിൽ മുഖം പൊത്തി കരയുന്നത് റാണി കണ്ടു..

(തുടരും...)



വെള്ളാരപൂമലമേലെ.. ❤❤ - 20

വെള്ളാരപൂമലമേലെ.. ❤❤ - 20

4.6
2812

മേശപ്പുറത്തിരുന്ന് ഐഫോൺ 13 നിർത്താതെ ബെല്ലടിച്ചു. ശ്രീജിത്ത് അതെടുത്ത് അകത്തെ മുറിയിലേക്ക് നടന്നു. അവിടെ സാവിയോ തോമസ് ഐപിഎസ് ഒരു പ്രതിയെ ഇഞ്ച ചതക്കുന്നത് പോലെ ചതച്ചു കൊണ്ടിരിക്കുകയായിരുന്നു. \"സാർ.. ഒരു കോൾ ഉണ്ട്..\" ശ്രീജിത്ത് പറഞ്ഞു.\"ഏതവൻ ആണെങ്കിലും ഞാൻ പിന്നെ വിളിച്ചോളാം..\" സാവിയോ ഒന്ന് തിരിഞ്ഞു നോക്കി പറഞ്ഞു.\"സാർ.. രണ്ടുമൂന്നു തവണയായി ബെല്ലടിക്കുന്നു.. വൈഫി എന്ന് സേവ് ചെയ്ത നമ്പറിൽ നിന്നാണ്..\" എന്നുപറയുമ്പോൾ ശ്രീജിത്തിന്റെ മുഖത്ത് ഒരു ചെറിയ ചിരി ഉണ്ടായിരുന്നു. സാവിയോ ഇടി നിർത്തി ശ്രീജിത്തിന് അരികിലേക്ക് വന്നു. \"ഹൈ കമാന്റിന്റെ വിളിയാണ്.. എടുത്തേക്ക