Aksharathalukal

നൂപുരധ്വനി 🎼🎼 (26)

വീണ്ടും ഡോക്ടറിന്റെ ക്യാബിനിൽ ഇരിക്കുകയാണ് രാമചന്ദ്രനും രാഹുലും... ഉണർന്നപ്പോൾ മുതൽ തുടങ്ങിയതാണ് ബാലു ചക്കിയെ ചോദിച്ചുള്ള ആക്രോശം.. അടക്കാൻ ഒരു വഴിയുമില്ലാതെ വീണ്ടും സെടേഷൻ കൊടുത്തെങ്കിലും അതിനിയും തുടരാനാവില്ലെന്ന് തീർത്ത് പറഞ്ഞിരിക്കുകയാണ് ഡോക്ടർ..

എത്രയും വേഗം ചികിത്സ തീരുമാനിച്ച് അത്‌ ചെയ്തു തുടങ്ങിയില്ലെങ്കിൽ ബാലുവിന്റെ ജീവന് പോലും ആപത്ത് വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി... അതിനൊരു വഴി മാത്രമേ അദ്ദേഹത്തിന് പറയാനുണ്ടായിരുന്നുള്ളൂ.. എത്രയും വേഗം ചക്കിയെ ബാലുവിന് മുൻപിലെത്തിക്കുക... കേട്ടതും മുന്നും പിന്നും നോക്കാതെ ചാടിപ്പുറപ്പെട്ടു കഴിഞ്ഞിരുന്നു രാമചന്ദ്രൻ... അയാൾക്ക് മകനെ മാത്രം ഓർത്താൽ മതിയാകുമല്ലോ..

പക്ഷേ രാഹുലിന്റെ അവസ്ഥ അതായിരുന്നില്ല.... അവന് ചിന്നുവിനെ ഈ അവസ്ഥയിലെങ്ങനെ ബാലുവിനരികിൽ എത്തിക്കുമെന്നോർത്ത് ആധി കയറി പോകാനാകുമായിരുന്നില്ല ... എന്നാൽ ബാലുവിന്റെ ജീവനെക്കുറിച്ചോർത്തുള്ള ആശങ്കയും ഒരേ അളവിലുള്ളത് കൊണ്ട് പോകാതിരിക്കാനുമാകില്ലായിരുന്നു....
അങ്ങനെ ഒടുവിൽ ബാലുവിന് വേണ്ടി അവന്റെ ജീവന് വേണ്ടി രാഹുൽ രാമചന്ദ്രനൊപ്പം ഇറങ്ങിത്തിരിച്ചു...

ചിന്നുവിനായി...
അല്ല... ബാലുവിന്റെ ചക്കിക്കായി....

🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵

കോളേജിൽ കൊടുത്തിട്ടുള്ള അഡ്രസ്സ് വച്ച് ആ ഗ്രാമത്തിലെ കൊച്ചു തറവാട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ തന്നെ രാമചന്ദ്രനിലെ ജന്മിത്തസ്വഭാവം ഒരു പുച്ഛമനോഭാവം കൈവരിച്ചിരുന്നു..ആ മുറ്റത്തെ പന്തലഴിച്ചിട്ടില്ല... ചെറിയ പൂമുഖത്തെ നീണ്ട വരാന്തയിൽ കയറിയതും നേരെ മുന്നിൽ മാലയിട്ടു തൂക്കിയ ചക്കിയുടെ ചിരി തൂകുന്ന ഫോട്ടോ.. അതിനടുത്തു തന്നെ മറ്റൊരു ഫോട്ടോയും.. അവളുടെ അച്ഛന്റെ... പൊന്നുമകളുടെ ജീവനറ്റ ശരീരം കണ്ട് ചങ്ക് പൊട്ടി മരിച്ച ചിന്നുവിന്റെയും ചക്കിയുടെയും അച്ഛന്റെ..

അതേ!!!!

ആ നശിച്ച ദിവസം ബാലുവിന് നഷ്ടമായത് ഓർമ്മകളും മനസ്സിന്റെ താളവുമെങ്കിൽ  പാവം ചിന്നുവിന് ഒന്നിച്ച് നഷ്ടമായത് ജന്മത്തിൽ പാതിയായി ജനിച്ചവളും ജന്മം നൽകിയവനും പ്രണയം കൊണ്ട് പ്രാണന്റെ പാതിയായി ഹൃദയം നിറഞ്ഞവനുമാണ്...

ആ നിമിഷങ്ങൾ ചിന്നുവെങ്ങിനെയാകും സഹിച്ചിരിക്കുകയെന്നോർത്തപ്പോൾ തന്നെ രാഹുലൊന്ന് നടുങ്ങിപ്പോയിരുന്നു.. അവന്റെ കണ്ണുകൾ ഈറനായി... തനിക്കാ ചിന്ത കൂടി അസഹ്യമെങ്കിൽ അത്‌ അനുഭവിച്ച ചിന്നുവിനെ ഓർത്തവന് ഹൃദയം വല്ലാതെ വേദനിച്ചു..

കേവലം ഒരാഴ്ചയെ കഴിഞ്ഞിട്ടുള്ളൂ.. ഒക്കെ സംഭവിച്ചിട്ട്.. അവളുടെ മുറിവുകളൊക്കെ ഇപ്പോഴും രക്തമയമായിരിക്കും.. ഈയൊരവസ്ഥയിൽ അവളെയെങ്ങനെയാണ് കൂട്ടിക്കൊണ്ടുപോകാൻ കഴിയുക.. അങ്ങനെയൊരാവശ്യം പറയുന്നത് പോലും കൊടും ക്രൂരതയാകുമെന്ന് അവനറിയാമായിരുന്നു.. പക്ഷേ കൂടെയുള്ളയാൾ തീർത്തും സ്വാർത്ഥനാണ്.. ബാലുവിന് മാത്രമേ അയാളുടെ കണ്ണിൽ പ്രാധാന്യമുണ്ടാകൂ..
രാഹുൽ ആകെ ധർമസങ്കടത്തിലായി...

രാഹുൽ ചിന്തിച്ച് നിൽക്കുമ്പോഴേക്കും രാമചന്ദ്രൻ അടഞ്ഞു കിടക്കുന്ന വാതിലിൽ കൊട്ടി... പിന്നെ പുറത്തേക്ക് നോക്കി പുറം തിരിഞ്ഞു നിന്നു...രാഹുൽ അയാളെ ഒന്ന് നോക്കി നെടുവീർപ്പിട്ട് വാതിൽക്കലേക്ക് നോക്കി....

വാതിൽ തുറന്ന് മാധവൻ പുറത്തേക്ക് വന്നു... രാമചന്ദ്രൻ തിരിഞ്ഞു നോക്കി... രാഹുലും അദ്ദേഹത്തെ നോക്കി..
\"ആരാ... മനസ്സിലായില്ലല്ലോ...?\"
മാധവൻ മേൽ മുണ്ട് തോളിൽ നിന്നുമെടുത്തു കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു...

\"ഞാൻ രാമചന്ദ്ര വർമ.. ശ്രീകാർത്തിക തിരുനാൾ കോളേജിന്റെ ഉടമസ്ഥനാണ്. എനിക്ക് ചിന്നുവിനെ ഒന്ന് കാണണം.. എന്റെ മകനെക്കുറിച്ച് ചിലത് സംസാരിക്കാനുണ്ട്..\"
തീരെ മയമില്ലാതെ സംസാരിക്കുന്ന അയാളെ കണ്ട് മാധവന്റെ കണ്ണുകൾ ചുരുങ്ങിയപ്പോൾ രാഹുൽ പല്ല് കടിച്ചു പിടിച്ചു...

\"സർ .. ഒരു മിനിട്ട്... ഇവിടെയൊന്ന് ഇരിക്കൂ.. ഞാൻ സംസാരിക്കാം...\"
അതൊരു അപേക്ഷയായിരുന്നെങ്കിലും രാമചന്ദ്രന് എന്തെങ്കിലും മറുത്തു പറയാൻ കഴിയുന്നതിനു മുൻപേ രാഹുൽ അയാളെ കസേരയിലേക്ക് പിടിച്ചിരുത്തിയിരുന്നു... അതിഷ്ടമായില്ലെങ്കിലും അയാൾ മറുത്തൊന്നും പറഞ്ഞില്ല...

രാഹുൽ മാധവനടുത്തേക്ക് ചെന്നു...
\"ചിന്നുവിന്റെ അമ്മാവനല്ലേ?\"
\"അതേ \"
\"എനിക്ക് കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട്...വളരെ അത്യാവശ്യമാണ്..നമുക്ക് കുറച്ച് മാറി നിൽക്കാം...\"
\"മ്മ്..\"

രാഹുൽ മാധവനുമായി തൊടിയിലേക്കിറങ്ങി... പിന്നെ കാര്യങ്ങളോരോന്നായി പറഞ്ഞു കേൾപ്പിച്ചു... അപ്പോഴും ബാലുവിനും ചിന്നുവിനും ഇടയിലുണ്ടായിരുന്ന പ്രണയം മാത്രം അവൻ പറഞ്ഞില്ല... അവർ ഉറ്റമിത്രങ്ങൾ ആയിരുന്നുവെന്ന് മാത്രം പറഞ്ഞു...ഒക്കെ കേട്ട് മാധവൻ ആകെ പരവേശപ്പെട്ട് പോയിരുന്നു....

\"അങ്കിൾ.. ഈ സമയത്ത് ആവശ്യപ്പെടാവുന്ന ഒരു കാര്യമല്ല ഇതെന്ന് അറിയാഞ്ഞിട്ടല്ല... പക്ഷേ... എന്റെ ബാലുവിന്റെ അവസ്ഥ..അവനെ നഷ്ടപ്പെടുത്താൻ ഞങ്ങൾക്കാവില്ല... വേറെ വഴിയൊന്നുമില്ല.. അത്‌ കൊണ്ട് വന്നതാണ്...\"

\"മോനേ... ഒന്നല്ല.. രണ്ട് ആഘാതമാണ് ചിന്നുവിനും ഞങ്ങൾക്കും ഒന്നിച്ചുണ്ടായത്... ഇനിയെത്ര നാള് വേണ്ടി വരുമെന്നറിയില്ല ആ മുറിവൊന്ന് ഉണങ്ങാൻ... എങ്കിലും മറ്റൊരു ജീവന്റെ കാര്യമല്ലേ... ഞാൻ എതിര് പറയില്ല... മോനൊന്ന് ശ്രമിച്ച് നോക്ക്... മോള് അകത്തുണ്ട്...എണീറ്റ് നടക്കാൻ പോലും അതിന് ആവത് കാണില്ല... എന്നാലും ഞാൻ വിളിച്ചിട്ട് വരാം...മോനിവിടെ നിൽക്ക്...\"

മാധവൻ അകത്തേക്ക് പോകുമ്പോൾ രാഹുലിന് ആധി ഏറിയിരുന്നു...ചിന്നുവിനെ എങ്ങനെ അഭിമുഖീകരിക്കുമെന്നോർത്ത്... അവളോട് എങ്ങനെ സംസാരിച്ചു തുടങ്ങുമെന്നോർത്ത്....

🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼


നൂപുരധ്വനി 🎼🎼 (27)

നൂപുരധ്വനി 🎼🎼 (27)

4.6
9952

തനിക്ക് നേരെ നടന്നു വരുന്ന ചിന്നുവിനെ കണ്ട് കണ്ണ് മിഴിഞ്ഞു നിന്നു പോയി രാഹുൽ... ഒരാഴ്ച മുൻപ് സുന്ദരിയായി അണിഞ്ഞൊരുങ്ങി ബാലുവിനൊപ്പം വിടർന്ന ചിരിയോടെ കണ്ട ചിന്നുവായിരുന്നില്ല അവൾ... ചുറ്റും കറുപ്പ് വീണ  കുഴിഞ്ഞ കണ്ണുകളും ചോര വറ്റി കരുവാളിച്ച മുഖവും അലസമായി കിടക്കുന്ന മുടിയിഴകളും മെലിഞ്ഞ് ക്ഷീണിച്ച് പോയ ശരീരവുമായി തീർത്തും പുതിയൊരു ചിന്നു....കാലം അവൾക്കേകിയ ആഘാതം എത്ര മാത്രമാ ഇരുപത്കാരിയെ തകർത്തു കളഞ്ഞെന്ന് ഒറ്റ നോട്ടത്തിൽ തന്നെ രാഹുലിന് മനസ്സിലായ നിമിഷം....ഒന്ന് മുഖമുയർത്തുക പോലും ചെയ്യാതെ കുനിഞ്ഞ മുഖത്തോടെ തന്റെ മുൻപിൽ നിൽക്കുന്നവളെ കണ്ട് പറയാ