അമ്മുവിന്റെ മുന്നിൽ അലക്സ് ഓർമ്മകളിലേക്ക് മുങ്ങാംകുഴി ഇട്ടു. \" ഞാൻ ആദ്യമായി അനുവിനെ കാണുന്നത് യുകെയിൽ ഹയർ സ്റ്റഡിക്ക് പോയപ്പോഴാണ്.. എന്റെ അതേ യൂണിവേഴ്സിറ്റിയിൽ ഇംഗ്ലീഷ് സ്കോളർ ആയിരുന്നു അനു.
നല്ല പൊക്കം. ബ്രൗൺ നിറമുള്ള കണ്ണുകൾ. ചുണ്ടത്ത് എപ്പോഴും വിരിയുന്ന ചിരിയിൽ തെളിഞ്ഞു കാണുന്ന നുണക്കുഴി. നനത്ത നീളമുള്ള മുടി. അത്രയും സുന്ദരിയായ ഒരു പെണ്ണിനെയും ഞാൻ കണ്ടിട്ടില്ല എൻറെ ജീവിതത്തിൽ. ഒരിക്കൽ കണ്ടാൽ കണ്ണ് എടുക്കാൻ തോന്നില്ല അവളെ കാണുമ്പോൾ..\" കണ്ണടച്ച് അലക്സ് അനുവിനെ വർണ്ണിക്കുമ്പോൾ അവൻ അവളെ കൺമുന്നിൽ കാണുന്നതുപോലെ തോന്നി അമ്മുവിന്.
\"കണ്ട മാത്രയിൽ തന്നെ എനിക്ക് അവളോട് ഇഷ്ടം തോന്നി.. പക്ഷേ അവളെ അടുത്തറിഞ്ഞപ്പോൾ അവളോട് പ്രണയം തോന്നി.
ഒരുപാട് കഷ്ടപ്പെട്ട് ഞാൻ വളച്ചെടുത്തത്..
അനുവിന്റെ ഡാഡി.. ഫെഡറിക് ഡിസൂസ.. ജനിച്ചതും വളർന്നതും ഗോവയിൽ.. യുകെയിലെ ഏറ്റവും പണക്കാരായ ഇന്ത്യക്കാരിൽ ഒരാൾ.. അമ്മ ആലീസ് മാത്തൻ.. തൃശ്ശൂർ കാരി.. ഗോവയിൽ ഹോട്ടൽ മാനേജ്മെൻറ് പഠിക്കാൻ പോയ ആലീസ് അന്ന് അവിടെ ഉണ്ടായിരുന്ന ഫെഡറക്കുമായി പ്രണയത്തിലായി.. പരസ്പരം വിവാഹം പോലും കഴിക്കാതെയുള്ള പ്രണയം.. അതിലവർക്ക് അനു ജനിച്ചു..
പ്രണയത്തിൻറെ ആദ്യാനുഭവം കഴിഞ്ഞപ്പോൾ ഫെഡറിക് തിരികെ യുകെയിലേക്ക് ഫ്ലൈറ്റ് കയറി.. വിവാഹിത ആവാതെ കുഞ്ഞു ജനിച്ച ആലീസിന് തിരികെ അവളുടെ വീട്ടിലേക്ക് പോകാൻ സാധിച്ചില്ല.. ആലീസും അനുവും ഗോവയിൽ തന്നെ കൂടി..
അനുവിന്റെ അമ്മയ്ക്ക് കാൻസർ ആയിരുന്നു.. ബ്രെയിൻ ട്യൂമർ.. രക്ഷപ്പെടില്ല എന്ന് തോന്നിയപ്പോൾ അവർ അനുവിന്റെ ഡാഡിയെ വിളിച്ചു വരുത്തി.. അവളെ അയാളുടെ കയ്യിൽ ഏൽപ്പിച്ചു..
അനുവിന്റെ ഡാഡി അവളെയും കൊണ്ട് യുകെയിലേക്ക് പറന്നു .. അവളുടെ അമ്മയുടെ മരണത്തിന് പോലും കാത്തുനിൽക്കാതെ..
അയാളുടെ കൊട്ടാരസദൃശ്യമായ വീട്ടിൽ ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന അനുവിന് ഞാൻ മാത്രമേ ഒരു ആശ്വാസം ഉണ്ടായിരുന്നുള്ളൂ.. മറ്റാരും സ്നേഹിക്കാൻ ഇല്ലാത്തതു കൊണ്ടായിരിക്കാം.. അവളെന്നെ മനസ്സ് മുഴുവൻ തന്നു സ്നേഹിച്ചത്.. കാര്യങ്ങളെല്ലാം വളരെ സ്മൂത്ത് ആയിരുന്നു.. കടയാടിയിൽ എതിർപ്പുകൾ ഉണ്ടാകുമെന്ന് എനിക്കറിയാമായിരുന്നു.. പക്ഷേ ആ എതിർപ്പുകൾ മറികടക്കാൻ എന്റെയും അനുവിന്റെയും സ്നേഹത്തിന് കഴിയും എന്ന് ഞാൻ ഉറച്ചു വിശ്വസിച്ചു.. ഇവിടെ ആർക്കാണ് ഒരുപാട് കാലം ഒരാളോട് പിണങ്ങി ഇരിക്കാൻ കഴിയുക? ഞങ്ങളെ അവർ സ്വീകരിക്കുമെന്ന് എനിക്കുറപ്പായിരുന്നു.\"
\"അനുവിന്റെ ഡാഡിക്ക് എതിർപ്പായിരുന്നൊ ?\" ആകാംക്ഷയോടെ അമ്മു ചോദിച്ചു.
\"മക്കളുടെ പേഴ്സണൽ റിലേഷൻഷിപ്പിൽ കൈകടത്തുന്ന ഒരാളെ അല്ലായിരുന്നു അയാൾ.. പക്ഷേ അയാൾക്ക് ബന്ധങ്ങളുടെ ദൃഢതയെ പറ്റി ഒന്നുമറിയില്ലായിരുന്നു.. പ്രണയം തോന്നുന്നവരെ സ്വീകരിക്കുക.. അത് കഴിയുമ്പോൾ വലിച്ചെറിയുക.. അതായിരുന്നു അയാളുടെ പോളിസി..
ഞങ്ങളുടെ ജീവിതം മാറി മറഞ്ഞത് അനുവിന്റെ ഡാഡി ഒരു പുതിയ ബിസിനസ് പാർട്ണറുമായി ഡീൽ സൈൻ ചെയ്തതോടെയാണ്.. അയാൾക്ക് അനുവുമായി ഒരു റിലേഷന് താല്പര്യമുണ്ടായിരുന്നു.. പക്ഷേ അവൾ.. അവൾ സ്നേഹിച്ചത് എന്നെ മാത്രമായിരുന്നു..
അനുവിന്റെ ഡാഡിയുടെ വാക്കുകളിൽ പറഞ്ഞാൽ.. യു കണ്ടിന്യൂ ദി റിലേഷൻഷിപ്പ് വിത്ത് ഹൂം എവർ യു ലവ്.. ബട്ട് ഗെറ്റ് മാരീഡ് ടു സം വൺ ഹൂ ഹാസ് മണി..
പണക്കാരനായ ഒരാളെ കല്യാണം കഴിച്ച് നിനക്ക് ഇഷ്ടമുള്ളവനോട് ഒത്ത് ജീവിച്ചോളു.. അതായിരുന്നു അയാളുടെ ഉപദേശം..
അവിടുത്തെ പണവും പ്രതാപവും എല്ലാം ഉപേക്ഷിച്ച് അനു എൻറെ കൂടെ വന്നു. ചെന്നൈയിൽ നമ്മുടെ ഹോസ്പിറ്റലിൽ എനിക്കും ചെന്നൈയിൽ തന്നെയുള്ള ഒരു കോളേജിലെ ഇംഗ്ലീഷ് ഡിപ്പാർട്ട്മെൻറ്ൽ അവൾക്കും ജോലി ശരിയാക്കി അവിടെ സെറ്റിൽ ആവാൻ തീരുമാനിച്ചു. എൻറെ കയ്യിൽ ഉണ്ടായിരുന്ന കാശിന് ഒരു ഫ്ലാറ്റ് വാങ്ങി.
തൻറെ അമ്മയ്ക്ക് സംഭവിച്ചത് പോലെ തനിക്കും ഒരിക്കലും സംഭവിക്കരുത് എന്ന് അനു ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് ഞങ്ങൾ വിവാഹിതരാകാൻ തീരുമാനിച്ചു. രജിസ്റ്റർ ഓഫീസിൽ ഞങ്ങൾ മാരേജ് അപ്ലിക്കേഷൻ സബ്മിറ്റ് ചെയ്തു ഒന്നിച്ചു. പിന്നെ കാത്തിരിപ്പിന്റെ ദിവസങ്ങൾ.. ഞങ്ങളുടെ വിവാഹത്തിനു വേണ്ടി. \" കണ്ണുകൾ അടച്ച് അലക്സ് ശ്വാസം വലിച്ചു വിട്ടു.
\"എന്നിട്ട്? എന്നിട്ട് ഇപ്പോൾ അനു എവിടെ?\"ആകാംക്ഷ താങ്ങാൻ പറ്റാത്ത പോലെ തോന്നി അമ്മുവിന്.
\"വിവാഹത്തിനുമുമ്പ് അമ്മയുടെ കുഴിമാടത്തിൽ പോയി പ്രാർത്ഥിക്കണമെന്ന് അനുവിന്റെ ആഗ്രഹമായിരുന്നു.. പക്ഷേ എനിക്ക് ഒഴിച്ചുകൂടാൻ ആവാത്ത ഒരു സർജറി ഷെഡ്യൂൾ ആയതോടുകൂടി അവളുടെ കൂടെ പോകാൻ സാധിച്ചില്ല.. ഞങ്ങളുടെ വിവാഹത്തിന് മൂന്ന് ദിവസം മാത്രം ബാക്കി നിൽക്ക് അവൾ അമ്മയെ കാണാനായി ഗോവയിലേക്ക് പോയി..
പക്ഷേ തിരിച്ചുള്ള ഫ്ലൈറ്റിൽ അവൾ കയറിയില്ല.. അവൾക്ക് എന്താണ് സംഭവിച്ചത് എന്ന് എനിക്കറിയില്ല.. വിവാഹത്തിന്റെ അന്ന് രജിസ്റ്റർ ഓഫീസിൽ അവൾ വരുമെന്ന് കരുതി ഞാൻ കാത്തു നിന്നു.. പക്ഷേ അവൾ വന്നില്ല.. ഗോവയിലും ചെന്നൈയിലും ഗോവയിൽ നിന്നു ചെന്നൈയിലേക്കുള്ള വഴിയിലും എല്ലാം ഞാൻ അവളെ തിരഞ്ഞു പല പ്രാവശ്യം പോയി.. പോലീസിൽ കംപ്ലയിന്റ് കൊടുത്തു.. പക്ഷേ അവളെ കണ്ടുപിടിക്കാൻ എനിക്ക് സാധിച്ചില്ല.. \" അതു പറയുമ്പോൾ അലക്സിന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.
\"ഇനി അനുവിന്റെ ഡാഡി എങ്ങാനും? അതോ ആ ബിസിനസ് പാർട്ണർ?\" അമ്മു ചോദിച്ചു.
\"എന്റെ ചിന്തയും ആ വഴിക്ക് ആണ് പോയത്.. അനുവിനെ തിരഞ്ഞ് ഞാൻ തിരികെ യുകെയിലേക്ക് പോയി.. അവളുടെ വീട്ടിൽ ചെന്നു.. പക്ഷേ അവളുടെ ഡാഡി എന്നെ ദേഷ്യത്തോടെയാണ് സ്വീകരിച്ചത്.. അനു അയ്യാളുടെ അടുത്ത് ഉണ്ട് എന്നും.. അവൾക്ക് ഇനി എന്നെ കാണേണ്ട എന്നും അയ്യാൾ പറഞ്ഞു..
അനു അവൾക്കു മടുത്തപ്പോൾ എന്നെ ഉപേക്ഷിച്ചു പോയതാണ് എന്ന് പറഞ്ഞ് അയാൾ എന്നെ പുച്ഛിച്ചു.. എനിക്ക് അവരെ ഇന്നും വിശ്വാസമില്ല അമ്മു.. അവർ പണക്കാരാണ്.. അവർ അനുവിനെ മറച്ചു വച്ചിരിക്കുകയാണ് എന്നിൽ നിന്ന്.. ചിലപ്പോൾ പൂട്ടിയിട്ടിരിക്കുകയോ മറ്റോ ആകും.. അനുവിന് എന്നെ ഉപേക്ഷിച്ചു പോകാൻ സാധിക്കില്ല..
എൻറെ ജീവിതം അനുവിനായുള്ള കാത്തിരിപ്പാണ്.. അവൾ വരും.. അവരിൽ നിന്ന് രക്ഷപ്പെടാൻ ഒരു ചെറിയ പഴുത്തെങ്കിലും കിട്ടിയാൽ അവൾ വരും.. അവൾക്കു വേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നത്.. എൻറെ മനസ്സ് മുഴുവൻ അവൾ മാത്രമാണ്..\" അനുവിനെ മാത്രം മനസ്സിൽ സങ്കൽപ്പിച്ച് സംസാരിക്കുന്ന അലക്സിനെ കണ്ടപ്പോൾ അവനോട് വല്ലാത്തൊരു സഹതാപം തോന്നി അമ്മുവിന്.
അവനെ ആശ്വസിപ്പിക്കാൻ അവൻറെ തോളിലേക്ക് കൈ വയ്ക്കാൻ തുടങ്ങവേ അവൻ അവളോട് പറഞ്ഞു വാക്കുകൾ അവളുടെ മനസ്സിലേക്ക് വീണ്ടും ഓടിയെത്തി. \"നിന്നെ എന്റെ വരുധിക്ക് വരുത്താൻ ഈ അലക്സ്നു നിമിഷങ്ങളെ വേണ്ടു.. മനസ്സിലായോ നിനക്കു? പക്ഷേ ഈ അലക്സ് അതു ചെയ്യില്ല.. കാരണം നിന്നെ പോലുള്ള ചീളുകളെ തൊടാൻ പോലും എനിക്ക് അറപ്പാണ്.\" ആ വാക്കുകൾ ഓർത്തതും പിന്നെ അവനോട് സഹതാപം കാണിക്കാൻ അമ്മുവിന് തോന്നിയില്ല.
ഉയർത്തിയ കൈകൾ അവൾ വീണ്ടും പുറകിലേക്ക് വലിച്ചു..
\"ഇതാണ് എൻറെ കഥ അമ്മു.. അനുവിനെ കണ്ട നിമിഷം മുതൽ അവൾ മാത്രമേ എന്റെ മനസ്സിലുണ്ടായിട്ടുള്ളൂ.. പക്ഷേ ഇന്ന്.. സത്യമായും നിന്നെ ഒന്നും ഭയപ്പെടുത്തണം എന്ന് മാത്രമേ ഞാൻ കരുതിയിരുന്നുള്ളൂ.. പക്ഷേ നീ എൻറെ അരികിൽ വന്ന് നിന്നപ്പോൾ.. എനിക്ക് അനുവിനെ ആണ് ഓർമ്മ വന്നത്.. പലവട്ടം പിടിച്ചു നിർത്താൻ ശ്രമിച്ച എന്റെ മനസ്സിന് എനിക്ക് കൈവിട്ടുപോയി.. ഞാൻ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത തെറ്റാണെന്ന് നിന്നോട് ചെയ്തത്.. നിന്നോട് മാത്രമല്ല.. അനുവിനോടും ഞാൻ ചെയ്തത് തെറ്റാണ്..
അതിൻറെ ഒരു കുറ്റബോധത്തിൽ ഞാൻ അറിയാതെ പറഞ്ഞുപോയതാണ് ആ വാക്കുകൾ.. അല്ലാതെ നീ ഒരു ചീത്ത പെണ്ണാണെന്ന് ഞാൻ ഒരിക്കലും മനസ്സിൽ വിചാരിച്ചിട്ട് പോലുമില്ല.. സത്യമായിട്ടും.. ഐ ആം സോറി ഫോർ ദാറ്റ്..\" ക്ഷമ ചോദിക്കുന്ന അലക്സിനോട് അമ്മുവിന് പുച്ഛം മാത്രമാണ് തോന്നിയത്..
അവൾ ഒന്നും മിണ്ടാതെ റൂമിനു പുറത്തേക്ക് നടക്കാൻ തുടങ്ങി. \"അമ്മു.. നീ ഒന്നും പറയാതെ പോകല്ലേ..നിക്ക് \"
\"ശ്ഷ്ശ്ഷ്.. \" തിരിഞ്ഞു നടക്കാൻ തുടങ്ങിയ അവളെ പിടിച്ചു നിർത്താൻ ആയി അലക്സ് അവളുടെ കയ്യിൽ പിടിച്ചതും അവൾ എരിവ് വലിച്ചു.
\"എന്താ അമ്മു?\" അവൻ സംശയത്തോടെ അവളെ നോക്കിയതും അവൾ തല കുനിച്ചു നിന്നു. അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി. ഷാൾ നിവർത്തി ഇട്ടു കുത്തി അവൾ മറച്ചു ഇട്ടിരുന്ന അവളുടെ കയ്യിൽ നിന്നു അവൻ ആ ഷാൾ പതിയെ മാറ്റി നോക്കി.. അവളുടെ കൈത്തണ്ടയിൽ അവന്റെ നാലു വിരൽ പാടുകൾ നീലിച്ചു കിടന്നിരുന്നു..
\"അമ്മു... \" അതു കണ്ടു അവൻ അവളെ സ്നേഹർദ്രമായി വിളിച്ചു.. പിന്നെ പെട്ടന്ന് അവളെ നെഞ്ചോടു ചേർത്തു..
\"ക്ഷമിക്കട.. അറിഞ്ഞുകൊണ്ട് അല്ല.. ഐ ആം സോറി...\" അവളുടെ കയ്യിൽ മൃദുവായി തടവിക്കൊണ്ട് അവൻ പറഞ്ഞു.
അവൾ അവന്റെ കൈ തട്ടി മാറ്റി പുച്ഛത്തോടെ നിന്നു.. അവളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു..
അവൻ അവളെ ബലമായി പിടിച്ചു കട്ടിലിൽ ഇരുത്തി.. ഫസ്റ്റ് എയ്ഡ് ബോക്സ് എടുത്തു കൊണ്ട് വന്നു ഓയിൽമെന്റ് അവളുടെ കയ്യിൽ പുരട്ടി.. ചുണ്ടിൽ അവൻ മരുന്ന് വച്ചപ്പോൾ അവൾ കണ്ണടച്ച് എരിവ് വലിച്ചു.
\"ദേ.. കഴിഞ്ഞു..\" അവൻ പറഞ്ഞു..
\"വേദനയുണ്ടോ നിനക്കു?\" അലക്സിന്റെ ചോദ്യതിന്നു അവൾ മറുപടി കൊടുത്തില്ല. അവൻ പോയി ഒരു പെയിൻ കിലർ എടുത്തു കൊണ്ട് വന്നു ഒരു ഗ്ലാസ് വെള്ളത്തോടൊപ്പം അവൾക്കു കൊടുത്തു. അതു കുടിച്ചിറക്കി അമ്മു ബെഡിൽ കണ്ണുകൾ അടച്ചു കിടന്നു. അവളുടെ കണ്ണുകൾ അപ്പോളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
**********
കോളേജ് വിട്ടു വരുന്ന വഴി ആയിരുന്നു ഗ്രെസ്.. അവളുടെ കോളേജ് ബസ്സ് ഇറങ്ങി കുറച്ചു നടക്കാനുണ്ട് വീട്ടിലേക്ക്.. ചെറിയൊരു പാട്ടൊക്കെ അങ്ങ് മൂളി അവൾ അങ്ങനെ നടക്കുമ്പോൾ ആണ് മുന്നിൽ വില്ലിയെ കണ്ടത്. അവൾ പെട്ടന്ന് ഒന്ന് നിന്നു. അവനെ നോക്കി ചെറുതായി ഒന്ന് ചിരിച്ചു അവനെ കടന്നു പോകാൻ തുടങ്ങിയ അവളെ അവൻ ഒന്ന് പിടിച്ചു നിർത്തി.
\"അതെ.. ടോയ്ലറ്റിന് പുറത്ത് ഞാൻ കാവൽ നിന്നോളാം..\" ചുണ്ടിൽ ഒരു ചിരി ഒതുക്കി വില്ലി പറഞ്ഞത് കേട്ട് ഗ്രെസ് സ്റ്റക്ക് ആയി നിന്നു.
\"എന്തോന്ന്?\" അവൾ അറിയാതെ ചോദിച്ചു.
അവൻ ഒന്ന് തിരിഞ്ഞു നിന്നു അവളെ നോക്കി. \"അതെ.. ടോയ്ലറ്റിന് പുറത്ത് ഞാൻ കാവൽ നിന്നോളാം.. ഫ്‌ളൈറ്റിൽ അപ്പൊ പിന്നെ ഡോർ ലോക്ക് ചെയ്തില്ലെങ്കിലും പ്രശ്നം ഇല്ലല്ലോ..?\" അവൻ പറഞ്ഞത് കേട്ട് ഗ്രേസിന്റെ തലയ്ക്കു മുകളിൽ ഒരു ബൾബ് മിന്നി മിന്നി കത്തി.
\"കർത്താവെ.. ഈ അമ്മു ചേച്ചിടെ ഒരു കാര്യം.. ലീനയോട് പറയരുത് എന്നു പ്രോമിസ് ചെയ്തു ചേച്ചി വില്ലിയോട് പോയി പറഞ്ഞോ??!!\" (ഗ്രേസ് ആത്മ )
അവൾ വില്ലിയെ നോക്കി ഒരു ചമ്മിയ ചിരി ചിരിച്ചു നേരെ നടക്കാൻ തുടങ്ങി. വില്ലി ആവട്ടെ അവന്റെ നടപ്പിന്റെ ഡയരക്ഷൻ മാറ്റി അവളുടെ പിന്നാലെ നടക്കാൻ തുടങ്ങി.. \"അതെ.. ഒന്നും പറയാതെ അങ്ങ് പോയാലോ.. ഞാൻ പെണ്ണ് കണ്ടു നടന്നു നടന്നു എന്റെ കാലിലെ ചെരുപ്പ് തേഞ്ഞു തുടങ്ങി.. താൻ ഇങ്ങനെ മനസ്സിൽ കയറി ഇരിക്കുന്നത് കൊണ്ടു എനിക്ക് ആണെങ്കിൽ ആരെയും യെസ് പറയാൻ പറ്റുന്നില്ല.. എന്നെ കെട്ടാൻ കഴിയാതെ വിഷമിച്ചു നടക്കുന്ന ആ പെണ്പിള്ളേരുടെ ശാപം മുഴുവൻ തന്റെ തലയിൽ ആണ് വീഴുക.. അതു മറക്കണ്ട \"
ഒറ്റ ശ്വാസത്തിൽ അവളുടെ പിന്നാലെ നടന്നു വില്ലി പറഞ്ഞതും ഗ്രെസ്സ് ഒന്ന് നിന്നു അവനെ നോക്കി.. \"എന്റെ തലയിലോ? ഞാൻ എന്തു ചെയ്തിട്ട? ഞാൻ പറഞ്ഞോ തന്നോട് പെണ്ണ് കണ്ടു നടക്കാൻ?\" അവനെ ഒന്ന് ചുണ്ട് കോട്ടി കാണിച്ചു അവൾ ചോദിച്ചു.
\"എനിക്കും അതിന് താല്പര്യമില്ല.. താൻ ഒരു യെസ് പറഞ്ഞാൽ മതി.. \" അവൻ ചിരിച്ചുകൊണ്ടു പറഞ്ഞു.
\"അയ്യോടാ.. പറഞ്ഞില്ലെങ്കിൽ താൻ എന്തോ ചെയ്യും..?\" ഗ്രെസ്സ് ചോദിച്ചു.
\"താൻ എന്നോ..? അച്ചായാന്നു വിളിക്കടി.. \" ചെറിയ ഒരു ദേഷ്യം അഭിനയിച്ചു അവൾ പറഞ്ഞു.
\"നല്ല പൂതി.. അതങ്ങു മനസിൽ എട്ടായി മടക്കി വച്ചോ.. ഇവിടെ ഇങ്ങനെ നിന്നു കിന്നാരിക്കാൻ എനിക്ക് നേരമില്ല.. ഞാൻ പോവാ..\" വില്ലിയെ ഒന്ന് നോക്കി അവൾ കടയാടിയിലെ തൊടിയിലേക്ക് കയറി.
(തുടരും...)