Aksharathalukal

വെള്ളാരപൂമലമേലെ.. ❤❤ - 22

അലക്സ്‌ തിരികെ വന്നു നോക്കുമ്പോൾ അമ്മു മുറിയിൽ ഇല്ലായിരുന്നു. പ്രാർത്ഥന സമയത്തു അമ്മു റാണിയുടെ അടുത്ത് ആണ് ഇരുന്നത്.. അലെക്സിനെ കണ്ട ഭാവം പോലും കാണിച്ചില്ല. ഡിന്നർ സമയത്തും അവൾ ലീനയെയും ഗ്രേസിനെയും ചുറ്റി പറ്റി നടന്നു.

\"അത് ശരി... എത്ര നേരം നീ ഇങ്ങനെ ഒളിച്ചു കളിക്കും.. കിടക്കാൻ റൂമിൽ വരുമല്ലോ.. അപ്പോൾ തീർത്തോളാം ഈ പിണക്കം \". (അലക്സ്‌ ആത്മ )

\"ഇല്ല.. എന്നെ എന്തൊക്കെ ആണ് പറഞ്ഞത്... ഈ ജന്മത്തു ഞാൻ ഇനി ഇങ്ങേരോട് മിണ്ടൂല..\" (കാഞ്ചന ആത്മ )

\"ഡാ.. ജോകുട്ടാ.. ഇന്നു ഹോസ്പിറ്റലിനു മുന്നിൽ എന്തായിരുന്നു പ്രശ്നം?\" ആൻഡ്രോസിന്റെ ശബ്ദം ഉയർന്നു കേട്ടു മേശയിൽ.

\"ഓഹ്.. അത് ഒന്നും ഇല്ലെന്നേ.. കുരുവികൂട്ടിലെ ജോഷ്വായും സിബിയും കൂടി ഒരു പ്രകടനം..  ഒന്നും പേടിക്കണ്ട... ഞാൻ തൂക്കി എടുത്തു വെളീൽ കളഞ്ഞിട്ടുണ്ട്.. \" അലക്സ്‌ പറഞ്ഞു.

\"ഓഹ്.. അതിന്റെ ആണോ? കയ്യിന്റെ പെയിന്റ് പോയി ഇരിക്കുന്നു..\" ഷൈൻ അലെക്സിന്റെ ഇടത്തെ കയ്യിൽ ചോര കിനിഞ്ഞു ഉണങ്ങിയ പാടു കാണിച്ചു ചോദിച്ചു.

\"അത്.. അതൊന്നും അല്ല.. ആ ഇടവഴി വച്ചു ബൈക്ക് ഒന്ന് സ്കിട് ചെയ്തതാ..\" അലക്സ്‌ അമ്മുവിനെ ഒന്ന് പാളി നോക്കി പറഞ്ഞു.

\"ഇത് എപ്പോ? കാര്യമായ മുറിവ് ഉണ്ടോ\" ( അമ്മു വീണ്ടും ആത്മ )

\"ബൈക്കീന്ന് വീഴാനോ? ഇച്ചായനോ? അതും നമ്മുടെ ഇടവഴിലോ? ചുമ്മാ ഇരി ഇച്ചായാ..\" ക്രിസ്റ്റി ഒരു പുച്ഛത്തോടെ ചോദിച്ചു. \"സത്യം പറ ഇച്ചായ..\"

\"അത്.. ഞാൻ വേറെ ചില കാര്യങ്ങൾ ആലോചിക്കുക ആയിരുന്നു...\" അലക്സ്‌ ചെറുതായി ഒന്ന് തല കുനിച്ചു  പാളി അമ്മുവിനെ നോക്കി.. അവൻ പറഞ്ഞത് സത്യം ആയിരുന്നു. അപ്പോൾ അവൾ ആയിരുന്നു അവന്റെ മനസ് മുഴുവൻ.. അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ.. അങ്ങനെ ആണ് ബൈക്കിൽ ഉള്ള കോൺസെൻട്രേഷൻ പോയത്.

അമ്മുവിന്റെ കണ്ണിൽ ഒരു വേവലാതി അവൻ കണ്ടെങ്കിലും അവൾ എന്തെകിലും പറയയുന്നതിനും ചെയ്യുന്നതിനും മുൻപേ ജെസ്സി ഫസ്റ്റ് എയ്ഡ് ബോക്സും ആയി എത്തിയിരുന്നു.

\"ഞാൻ എപ്പോളും പറയുന്നതാ.. ബൈക്ക് വേണ്ട.. വേണ്ട എന്ന്.. ജീപ്പ് എടുത്തു പോയാൽ എന്താ കുഴപ്പം?\" ആനിയമ്മ വഴക്കും തുടങ്ങി കഴിഞ്ഞിരുന്നു.

\"ആക്ച്വലി ജോ... ഞാൻ ഓർക്കായിരുന്നു.. ഇത് ഒരു നല്ല അവസരം ആണ്... നമുക്ക്.. കുരുവികൂട്ടുകാർ നിന്നെ അപകടപ്പെടുത്താൻ ശ്രമിച്ചു എന്ന് പറഞ്ഞു ഒരു പെറ്റീഷൻ ഫയൽ ചെയ്തു ഇട്ടാലോ?\" സാവിയോ ചോദിച്ചു.

അലക്സ്‌ അതിനു മറുപടി പറയുന്നതിന് മുൻപേ എത്തി വല്യപ്പച്ചന്റെ ശബ്ദം.. \"ഡാ.. കുട്ടാ.. ജോ.. രണ്ടു പേരോടും ആയി പറയാ.. നമ്മൾ കുരിവികൂട്ടുകാരും ആയി പല കളികളും കളിച്ചിട്ടുണ്ട്.. അവർ നമ്മുടെ ശത്രുക്കൾ തന്നെ ആണ്... പക്ഷേ നെറി കേട്ട കളികൾ ഒന്നും നമുക്ക് വേണ്ട... നേരെ നെഞ്ച് നിവർത്തി നിന്നു കളിക്കണം... അത് മതി...\"

\"അതെ.. നമ്മളും കുരുവികൂട്ടുകാരും ആയി എന്താ പ്രശ്നം?\" അമ്മു ലീനയുടെ ചെവിയിൽ ആയി ചോദിച്ചു.

ലീന അമ്മുവിനെ കൈ പിടിച്ചു വിളിച്ചു കൊണ്ട് അവളുടെ മുറിയിലേക്ക്‌ പോയി. പിന്നാലെ റാണിയും ഗ്രേസും.

\"അതെ.. കുരുവികൂട്ടിലെ കഥ പറയാൻ ആണെങ്കിൽ ഒത്തിരി ഉണ്ട്.. കടയാടിക്കാരും കരുവികൂട്ട്കാരും ഒരേ പായയിൽ ഉറങ്ങി.. ഒരേ പത്രത്തിൽ ഉണ്ട് കഴിഞ്ഞ ഒരു കാലം ഉണ്ടായിരുന്നു.. ഞാൻ ജനിക്കണേനു ഒക്കെ മുൻപാ.. പിന്നെ ഇവിടേം അവടേം പലതും സംഭവിച്ചു.. അതിനു ശേഷം ആണ് ഇങ്ങനെ... ഞാൻ ഓർമ വയ്ക്കുമ്പോൾ മുതൽ ഇങ്ങനെ അടിയാ...\" ലീന പറഞ്ഞു.

\"ഒന്ന് പോടീ.. അവിടെ എന്തു സംഭവിച്ചു.. നമുക്ക് അല്ലായിരുന്നോ നഷ്ടം.. റേച്ചാന്റി മരിച്ചതിനു കാരണം അവരല്ലേ?\" ഗ്രേസ് ചോദിച്ചു.

\"സത്യം പറഞ്ഞാൽ.. ഞാൻ ഈ വഴക്ക് കണ്ടിട്ടും കേട്ടിട്ടും ഉണ്ട് എന്ന് അല്ലാതെ ഇതിന്റെ പിന്നിലെ കഥ എനിക്കും അറിയില്ല.. നീ പറ ഗ്രേസേ കേൾക്കട്ടെ..\" റാണി പറഞ്ഞു.

\"അത്‌ ഞാൻ പറഞ്ഞു തരാം.. അതിനു മുമ്പ് എനിക്ക്‌ അമ്മുവേച്ചി ആയി ഒരു ഡയലോഗ് ഉണ്ട് \" ഗ്രേസ് പറഞ്ഞത് കേട്ട് അമ്മു ഒന്ന് ഞെട്ടി അവളെ നോക്കി.

\"അതെ... ഇവരോട് പറയരുത് എന്ന് ഞാൻ പ്രോമിസ് ചെയ്യിച്ചപ്പോൾ ആ വില്ലിയോട് പോയി പറഞ്ഞു അല്ലേ? അമ്മുവെച്ചിയെ ഞാൻ..\" ഗ്രെസ്സ് അവിടെ കിടന്നിരുന്ന തലയിണ എടുത്തു അമ്മുവിനെ തല്ലാൻ ഓങ്ങി..

\"സത്യം ആയിട്ടും ഞാൻ പറഞ്ഞിട്ടില്ല.. ഞാൻ വില്ലിയെ കണ്ടിട്ട് പോലും ഇല്ല..\" അമ്മു അവളെ തടയാൻ കൈ ഉയർത്തികൊണ്ട് പറയുന്നത് കേട്ട് ഗ്രേസ് സംശയത്തോടെ തലയിണ താഴ്ത്തി..

\"പിന്നെ എങ്ങനെ..? വില്ലിച്ചായ്യാൻ എന്നോട്?\" അവൾ പാതി ആത്മാഗതം പോലെ പറഞ്ഞു.

\"അത്.. ഞാൻ ഇച്ചായനോട് പറഞ്ഞിരുന്നു..\" അമ്മു തല കുനിച്ചു പറഞ്ഞു.

\"ചേച്ചി...\" പല്ലു കടിച്ചുകൊണ്ട് ഗ്രേസ് വിളിച്ചു.

\"ഡി... ഡി... ഈ ഡയലോഗ് വേണ്ട.. ഞങ്ങൾക്കും കൂടി മനസിലാക്കി തന്നിട്ട് മതി ഡയലോഗ്..\" റാണി ചൂടായതോടെ സംസാരം ഗ്രേസിനെയും വില്ലിയെയും പറ്റി ആയി മാറി.

**********

അലക്സ്‌ റൂമിൽ അമ്മുവിന് ആയി കാത്തിരുന്നു. പക്ഷേ നേരം പത്തര കഴിഞ്ഞു ഹാളിലെ ലൈറ്റ് മുഴുവൻ ഓഫ് ആയിട്ടും അവളെ മുറിയിലേക്ക് കാണാതെ ആയപ്പോൾ അവൻ ആകെ ആസ്വസ്ഥൻ ആയി..

\"എന്നെ ഒഴിവാക്കുകയാണല്ലേ... അമ്മു... നിന്നെ ഇന്നു ഇവിടെ കൊണ്ട് വന്നു കിടത്തിയിട്ടേ ഒള്ളൂ.. അലക്സിനോടാ നിന്റെ കളി..\" അവൻ സ്വയം പറഞ്ഞു.

ബെഡ് സൈഡ് ടേബിളിൽ ഉള്ള വെള്ളം കുപ്പി എടുത്തു ബാത്രൂമിലേക്ക് അതിലെ വെള്ളം മറിച്ചു കളഞ്ഞു അവൻ താഴേക്ക് നടന്നു.

നടക്കുന്നതിനു ഇടയിൽ പാളി ഓരോ റൂമിലേക്കും നോക്കി അമ്മുവിനെ തിരഞ്ഞുകൊണ്ട് ആണ് അവൻ നടന്നത്..

\"ജോകുട്ടാ.. എന്താടാ?\" അടുക്കളഭാഗത്തു എത്തിയപ്പോൾ സ്റ്റേല്ലയുടെ ശബ്ദം കേട്ടു..

\"അതെ.. വെള്ളം..\" അവൻ കയ്യിലെ ഒഴിഞ്ഞ കുപ്പി കാണിച്ചു പറഞ്ഞു.

\"ഇത് നിറച്ചു വെപ്പിച്ചത് ആയിരുന്നല്ലോ.. കൊണ്ടുവാ.. ഞാൻ നിറച്ചു തരാം...\" സ്റ്റെല്ല അവന്റെ കയ്യിൽ നിന്നു കുപ്പി വാങ്ങി ഫിൽറ്ററിൽ നിന്നു വെള്ളം നിറക്കാൻ തുടങ്ങി.

\"സ്റ്റെല്ല ആന്റി.. അമ്മുനെ കണ്ടാരുന്നോ?\" അവൻ മെല്ലെ ചോദിച്ചു.

\"അത് ശരി... അപ്പൊ നീ വെള്ളം എടുക്കാൻ വന്നത് അല്ലല്ലേ.. ഭാര്യയെ തപ്പി ഇറങ്ങീത് ആണോ? എന്താടാ? പിണങ്ങിയോ രണ്ടും കൂടി?\" അവൾ ചോദിച്ചു.

\"ഹേയ്..\" അവൻ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.

\"അവിടെ ലീനയുടെ മുറിയിൽ സംസാരിച്ചു ഇരിക്കുന്നുണ്ട് മൂന്നും... റാണി ഇപ്പൊ മുറിയിലോട്ട് പോയെ ഒള്ളൂ... ഞാൻ അവിടെ നിന്നാ വരണേ... ചെല്ല്.. അവളെ വിളിച്ചോണ്ട് മുറിയിലേക്ക് പോ..\"  സ്റ്റെല്ല അവന്റെ കയ്യിലേക്ക് നിറഞ്ഞ വെള്ളകുപ്പി കൊടുത്തു പറഞ്ഞു.

അലക്സ്‌ അത് വാങ്ങി ലീനയുടെ മുറിയിലേക്ക് നടന്നു. മുറിക്കു പുറത്ത് അലെക്സിന്റെ നിഴൽ കണ്ടതും അത്രയും നേരം സംസാരിച്ചു കൊണ്ട് ഇരുന്നിരുന്ന അമ്മു പെട്ടന്ന് കട്ടിലിൽ ഉറക്കം നടിച്ചു കിടന്നു.

\"ഉറങ്ങാറായില്ലേ നിനക്കു ഒന്നും...?\" എന്ന് ചോദിവത്‌കൊണ്ട് അലക്സ്‌ മുറിയിലേക്ക് കയറി വന്നു.

\"ഇച്ചായ.. ഇച്ചായൻ ആണോ ഗ്രേസ് ചേച്ചിക്ക് പ്ലെയിൻന്റെ ടോയ്‌ലെറ്റിൽ കേറാൻ പേടി ആണെന്ന് വില്ലിചായനോട് പറഞ്ഞേ?\" അവനെ കണ്ട പാടെ ലീന ചോദിച്ചതും ഗ്രേസ് അവളുടെ കൈ പിടിച്ചു വലിച്ചുകൊണ്ട് തല താഴ്ത്തി ഇരുന്നു.

\"ഏയ്‌.. ഞാൻ അങ്ങനെ ഒന്നും പറഞ്ഞില്ലാലോ?? എന്തെ? വില്ലി എന്തെങ്കിലും പറഞ്ഞാരുന്നോ നിന്നോട്?\" അവൻ ഗ്രേസിനെ നോക്കി കളിയാക്കി ചോദിച്ചു.

നാണം കൊണ്ട് ഗ്രേസിന്റെ കവിളുകൾ ചുമന്നു തുടങ്ങിയിരുന്നു.

\"ഗ്രേസേ.. ഇച്ചായൻ മോളോട് ഒരു കാര്യം ചോദിക്കട്ടെ? മോള്ക്ക് വില്ലിയെ ഇഷ്ടം ആണോ? എങ്കിൽ ഞാൻ ഈ പ്രൊപോസൽ അങ്ങ് പ്രോസീഡ് ചെയ്യട്ടെ.. ഞാൻ കാരണം നിന്റെ ജീവിതം ഇങ്ങനെ നിന്നു പോണേൽ ഒരു സങ്കടം ഉണ്ട് ഇച്ചായന്.. \" ഗ്രേസിന്റെ കൈ പിടിച്ചു അവൻ ചോദിച്ചു.

\"അയ്യോ... ഇല്ലിച്ചയാ.. ഇച്ചായൻ കാരണം ഒന്നും അല്ല.. എന്തായാലും കോഴ്സ് തുടങ്ങി ഇല്ലെ.. അത് തീർക്കണം എന്ന് ഉണ്ട് എനിക്ക്... അത്രയേ ഒള്ളൂ..\" അവൾ അവനെ നോക്കി പറഞ്ഞു.

\"ഉറപ്പാണോ? എന്നാ ഒരു വാക്ക് പറഞ്ഞു വയ്ക്കാൻ പറയട്ടെ വല്യപ്പച്ചനോട്?\" അവൻ ചോദിച്ചതിന് നാണത്തിൽ തല കുനിച്ചു സമ്മതം മൂളി ഗ്രേസ്..

\"അപ്പോ അത് ഒക്കെ.. ഇനി അമ്മുനെ ഞാൻ കൊണ്ട് പൊക്കോട്ടെ?\" അലക്സ്‌ ചോദിച്ചതും മൂന്ന് പേരും അമ്മുവിനെ നോക്കി.

ഉറക്കം നടിച്ചു കിടക്കുകയായിരുന്നു എങ്കിലും അവരുടെ സംസാരം കേട്ട് അറിയാതെ കണ്ണു തുറന്നു പോയിരുന്നു അമ്മു. അലക്സിന്റെ ചോദ്യം കേട്ട ഉടനെ അമ്മു കണ്ണു വീണ്ടും അടച്ചു. അലക്സ്‌ അത് കണ്ടെങ്കിലും ലീനയും ഗ്രേസും അത് ശ്രദ്ധിച്ചില്ല..

\"അമ്മുവേച്ചി.. അമ്മുവേച്ചി.. \" ലീന അവളെ തട്ടി വിളിച്ചിട്ടും അവൾ ഉണരാത്തത് പോലെ കിടന്നു.

\"അമ്പടി.. കള്ളി... ഉറക്കം നടിച്ചു പറ്റിക്കാൻ നോക്കാണല്ലേ.. നിന്നെ ഞാൻ ശരിയാക്കുന്നുണ്ട്. \" (അലക്സ്‌ ആത്മ )

\"ഇച്ചായ.. ചേച്ചി നല്ല ഉറക്കാ.. ചേച്ചി ഇന്നു ഇവിടെ കിടന്നോട്ടെ, ഞങ്ങളുടെ കൂടെ..\" ലീന പറഞ്ഞു.

\"പ്ലാൻ സക്സസ്..\" (അമ്മു ആത്മ )

\"ഓഹ്.. അത് സാരമില്ല മോളെ.. ഇച്ചായനെ..  ഭാര്യയെ കെട്ടിപിടിച്ചു കിടന്നില്ലെങ്കിലേ ഉറക്കം വരില്ല.. ഇച്ചായൻ കൊണ്ട് പൊക്കോളാം..\" അവൻ പറഞ്ഞു കഴിയലും അവൻ അമ്മുവിനെ കോരി കൈകളിൽ എടുത്തു നെഞ്ചോടു ചേർത്തു പിടിച്ചു മുറിയിലേക്ക് നടന്നു.

\"കർത്താവെ.. എന്റെ കയ്യീന്ന് പോയി ന്നാ തോന്നണേ...\"അവന്റെ നെഞ്ചോട് ചേർന്നു കിടന്നപ്പോൾ അമ്മു അറിയാതെ ഉള്ളിൽ പറഞ്ഞു പോയി.

(തുടരും...)

നിങ്ങളുടെ കമന്റിന്റെ എണ്ണം കുറഞ്ഞാൽ അടുത്ത പാർട്ടിനു ഉള്ള ഗ്യാപ്പ് കൂടും 



വെള്ളാരപൂമലമേലെ.. ❤❤ - 23

വെള്ളാരപൂമലമേലെ.. ❤❤ - 23

4.6
3153

\"ഓഹ്.. അത് സാരമില്ല മോളെ.. ഇച്ചായനെ..  ഭാര്യയെ കെട്ടിപിടിച്ചു കിടന്നില്ലെങ്കിലേ ഉറക്കം വരില്ല.. ഇച്ചായൻ കൊണ്ട് പൊക്കോളാം..\" അവൻ പറഞ്ഞു കഴിയലും അവൻ അമ്മുവിനെ കോരി കൈകളിൽ എടുത്തു നെഞ്ചോടു ചേർത്തു പിടിച്ചു മുറിയിലേക്ക് നടന്നു.\"കർത്താവെ.. എന്റെ കയ്യീന്ന് പോയി ന്നാ തോന്നണേ...\"അവന്റെ നെഞ്ചോട് ചേർന്നു കിടന്നപ്പോൾ അമ്മു അറിയാതെ ഉള്ളിൽ പറഞ്ഞു പോയി. അവളുടെ കാതോരത്തായി കേൾക്കുന്ന അവന്റെ നെഞ്ചിന്റെ താളം അവളിൽ വിറയൽ തീർത്തുകൊണ്ടിരുന്നു. \"ഇച്ചായനോട് പിണങ്ങി ഇരിക്കാൻ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ലല്ലോ..\" (അമ്മു ആത്മ)അലക്സ് അമ്മുവിനെ കൊണ്ട് മുറിയിൽ എത്തി വാതിൽ അട