Aksharathalukal

വെള്ളാരപൂമലമേലെ.. ❤❤ - 23

\"ഓഹ്.. അത് സാരമില്ല മോളെ.. ഇച്ചായനെ..  ഭാര്യയെ കെട്ടിപിടിച്ചു കിടന്നില്ലെങ്കിലേ ഉറക്കം വരില്ല.. ഇച്ചായൻ കൊണ്ട് പൊക്കോളാം..\" അവൻ പറഞ്ഞു കഴിയലും അവൻ അമ്മുവിനെ കോരി കൈകളിൽ എടുത്തു നെഞ്ചോടു ചേർത്തു പിടിച്ചു മുറിയിലേക്ക് നടന്നു.

\"കർത്താവെ.. എന്റെ കയ്യീന്ന് പോയി ന്നാ തോന്നണേ...\"അവന്റെ നെഞ്ചോട് ചേർന്നു കിടന്നപ്പോൾ അമ്മു അറിയാതെ ഉള്ളിൽ പറഞ്ഞു പോയി. അവളുടെ കാതോരത്തായി കേൾക്കുന്ന അവന്റെ നെഞ്ചിന്റെ താളം അവളിൽ വിറയൽ തീർത്തുകൊണ്ടിരുന്നു. \"ഇച്ചായനോട് പിണങ്ങി ഇരിക്കാൻ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ലല്ലോ..\" (അമ്മു ആത്മ)

അലക്സ് അമ്മുവിനെ കൊണ്ട് മുറിയിൽ എത്തി വാതിൽ അടച്ചതും അവൾ അവൻറെ കയ്യിൽ നിന്ന് ചാടി ഇറങ്ങി. 

\"അയ്യോ.. ഇച്ചായന്റെ പൊന്നുമോൾ ഉറങ്ങിയില്ലായിരുന്നു?\" അവൻ അവളെ കളിയാക്കി കൊണ്ട് ചോദിച്ചു.

\"നിങ്ങടെ കൂടെ വരാതിരിക്കാൻ വേണ്ടി ഞാൻ മനപ്പൂർവ്വം ഉറക്കം അഭിനയിച്ചത് തന്നെ ആണ്.. എനിക്ക് നിങ്ങളെ കാണുന്നതുപോലും ഇഷ്ടമല്ല..\" അവൾ ദേഷ്യം അഭിനയിച്ചുകൊണ്ട് അവനോട് പറഞ്ഞു.

\"ഞാൻ സോറി പറഞ്ഞില്ലേ.. എൻറെ അവസ്ഥയും പറഞ്ഞു.. പിന്നെയും എന്തിനാണ് ഈ ദേഷ്യം? അങ്ങനെ നീ എന്നോട് ദേഷ്യപ്പെട്ട് നടക്കുന്നത് എനിക്കിഷ്ടമല്ല..\" അലക്സ് പറഞ്ഞു.

\"ഇഷ്ടമല്ലേ? അതെന്താ ഇഷ്ടമല്ലാത്തത്? ഞാൻ ദേഷ്യപ്പെട്ട് നടന്നാൽ ഇച്ചായൻ എന്താ?\" അവളുടെ ചോദ്യത്തിന് മുന്നിൽ അവൻ ഒന്ന് കുഴങ്ങി.

\"ശരിയാണല്ലോ.. ഇവൾ ദേഷ്യപ്പെട്ട് നടന്നാൽ എനിക്ക് എന്താ?\" (അലക്സ് ആത്മ)

\"അതിപ്പോ ആരും എന്നോട് ദേഷ്യപ്പെടുന്നത് ഈ എനിക്ക് ഇഷ്ട്ടം അല്ല.. നിനക്കു എന്താ ഇത്ര ജാഡ.. ഞാൻ സോറി പറഞ്ഞില്ലേ.. ഇനി എന്താ കാല് പിടിക്കണോ?\" അവൻ ചോദിച്ചത് കേട്ട് അമ്മുവിന് ഒരു കളി തോന്നി.

\"ആ പിടിക്കണം..\" അവൾ ബെഡിലേക്ക് ഇരുന്നു കാൽ അവന്റെ നേരെ പൊക്കി പിടിച്ചു പറഞ്ഞു.. \"ദാ.. പിടിക്ക്...\"

അവൾ പറഞ്ഞത് കേട്ട് അവന്റെ കണ്ണു മിഴിഞ്ഞു. \"എന്നതാ?\" അവൻ ചോദിച്ചു.

\"കാല് പിടിക്കാം ന്നു പറഞ്ഞില്ലേ.. ഇതാ എന്റെ കാല്.. പിടി.. എന്നിട്ടു മാപ്പ് ചോദിക്ക്... അപ്പൊ ഞാൻ ക്ഷമിക്കാം...\" അവൾ ചിരി കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു. 

\"നിന്നെ ഞാൻ ഇന്നു ശരിയാക്കി തരാടി \" (അലക്സ് ആത്മ )

അലക്സ് പെട്ടന്നു നാടകീയമായ ഒരു എക്സ്പ്രഷൻ എടുത്തു ഇട്ടു.. \" അമ്മു... നീ എന്നോട് ക്ഷമി.. ക്ഷമി.. ക്ഷമി.. എവിടെ നിന്റെ കാലുകൾ ഞാൻ പിടിക്കട്ടെ.. \" അവൻ ചാടി വീണതും അമ്മു ഞെട്ടി അവളുടെ കാലുകൾ അവളുടെ ഫുൾ സ്കെർട്ടിനു അടിയിലേക്ക് വലിച്ചു..

\"പണി ആയോ \" (അമ്മു ആത്മ..)

\"എന്റെ പൊന്നു അമ്മു നിന്റെ കാല് കാണിക്കു... ഞാൻ അതൊന്നു പിടിക്കട്ടെ.. പ്ലീസ്...\" അവൻ അവളെ ബെഡിന് നടുവിലേക്ക് നീക്കി ഇരുത്തി അവളുടെ സ്കെർട്ടിനു അടുത്തേക്ക് മെല്ലെ കൈ നീക്കി കൊണ്ട് പറഞ്ഞു. അത് കണ്ടു അമ്മു പേടിച്ചു പോയി..

\"അയ്യോ.. എന്താ ഇങ്ങേരുടെ ഉദ്ദേശം?? ഒരു സ്ത്രീ പീഡകനെ ആണോ ഞാൻ പടക്കം പൊട്ടിച്ചു ഉണർത്തിയത്..\" (അമ്മു വീണ്ടും ആത്മ.)

അമ്മു തെല്ലു പേടിയോടെ പിന്നോട്ട് മാറി..

\"കാണിക്കടോ ആ കാല്.. ഞാൻ നന്നായി ഒന്ന് പിടിക്കട്ടെ.. \" അലക്സ് പിന്നെയും അവളുടെ നേരെ നീങ്ങിക്കൊണ്ട് ചോദിച്ചു.

\"വേണ്ട... കാല് പിടിക്കേണ്ട...\" അവൾ പെട്ടന്നു പറഞ്ഞു.

\"വേണ്ടേ?\" അവൻ ചോദിച്ചു.

\"വേണ്ട... \"

\"ഏയ്‌.. അത് ശരിയാവില്ല.. കാല് പിടിച്ചില്ലേൽ നീ എനിക്കി മാപ്പ് തരത്തില്ലല്ലോ...?\" അവൻ അവളെ ആക്കി ചോദിച്ചു. \"നീ ആ കാലിങ് കാണിക്കു.. ഞാൻ കയറി പിടിക്കട്ടെന്നെ...\"


\"വേണ്ട... മാപ്പ് തന്നിരിക്കുന്നു.. \"

\"ഉറപ്പാണോ?\"

\"ഉം...\"

അവൾ ഒന്ന് മൂളിയതും അലക്സ് ചിരിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് വന്നു അവളുടെ നെറ്റിയിൽ ഒന്ന് നെറ്റി മുട്ടിച്ചു പറഞ്ഞു.. \"എന്നാ ഇച്ചായന്റെ തൊട്ടാവാടി ഉറങ്ങിക്കോ ട്ടോ.. ഇച്ചായൻ ആ സോഫയിൽ ഉണ്ടാവും.. ഗുഷ് നൈറ്റ്..\"

************

രാവിലെ അമ്മു, ലീന, ഗ്രെസ്സ്, ഷൈൻ, ക്രിസ്റ്റി എന്നിവർ ബ്രേക്ക്‌ഫസ്റ്റ് കഴിച്ചുകൊണ്ട് ഇരിക്കുമ്പോൾ ആണ് റാണി ചാടി ഓടി വന്നത്..

\"എന്താ റാണി ചേച്ചി.. ഇന്നു ഭയങ്കര സന്തോഷത്തിൽ ആണല്ലോ.. ഇന്നു സ്കൂളിൽ ഒന്നും പോവണ്ടായോ?\" ഷൈൻ ചോദിച്ചു.

\"അതെ.. വീട്ടീൽ നിന്നാ വിളിച്ചേ.. റിൻസി ചേച്ചിക്ക് വിശേഷം ഉണ്ട്ന്നു...\" റാണി കിതച്ചു കൊണ്ട് പറഞ്ഞു.

\"ആണോ...?!! \" ലീനയും ഗ്രേസും ഒരുമിച്ചു ചോദിച്ചത് കേട്ട് അമ്മു അവരെ നോക്കി.

\"അതെന്നെ.. ഞാൻ അമ്മയോട് പറഞ്ഞിട്ട് വരാം...\" റാണി അതെ ആവേശത്തിൽ അകത്തേക്ക് ഓടി.

\"ആരാ ഈ റിൻസി ചേച്ചി..?\" അമ്മു ചോദിച്ചു.

\"റാണി ചേച്ചിടെ മൂത്ത ചേച്ചി ആണ്.. അവർ ഓസ്ട്രേലിയയിൽ ആണ്.\" ഷൈൻ പറഞ്ഞു.

\"കൊറേ കാലം ആയി റിൻസി ചേച്ചിടെ കല്യാണം കഴിഞ്ഞിട്ട്.. കുഞ്ഞുങ്ങൾ ഇല്ലായിരുന്നു. റാണി ചേച്ചിക്കും കുട്ടികൾ ആയപ്പോൾ ഭയങ്കര സങ്കടം ആയിരുന്നു.. റിൻസി ചേച്ചിയും മോൺസൺ ചേട്ടനും കുറച്ചുകാലം ഇവിടെ ഉണ്ടായിരുന്നു. ഇവിടെ അടുത്തൊരു മറ്റേർണിറ്റി ഹോസ്പിറ്റൽ ഉണ്ട്.. അവിടത്തെ ഡോക്ടർ സുഷമയുടെ ട്രീറ്റ് മെന്റിന് വന്നതാ അവർ.. നല്ല ചേച്ചിയാ..\" ഗ്രേസ് ആണ് ബാക്കി പറഞ്ഞത്.

\"ഓഹ്.. അതെയോ.. കുട്ടികൾ ഇല്ലാന്ന് പറഞ്ഞ അതൊരു വിഷമം തന്നെയാ.. എന്തായാലും അവരുടെ കാര്യം ശരി ആയല്ലോ.. എന്താ റാണി ചേച്ചിയുടെ ഒരു സന്തോഷം..!!\" അമ്മു പറഞ്ഞു.

ഡെയിനിങ് ടേബിളിലേക്ക് പാലപ്പം ചുട്ട് കൊണ്ട് വന്ന ജെസ്സിയുടെ കണ്ണുകൾ അമ്മുവിന്റെ വാക്കുകൾ കേട്ട് ഈറനണിഞ്ഞു.

\"എന്റെ അമ്മു മോളു അവളുടെ വിഷമം കടിച്ചമർത്തി ഇരിക്കാണ്.. ന്റെ മാതാവേ... എന്റെ കുഞ്ഞിന് സന്തോഷം കൊടുക്കണേ..\" ജെസ്സി കണ്ണടച്ച് പ്രാർത്ഥിച്ചു.

എല്ലാവരും കോളേജിൽ പോകാൻ റെഡി ആകാൻ ആയി പോയപ്പോൾ അമ്മുവും ക്രിസ്ടിയും മാത്രം ടേബിളിൽ തനിച്ചു ആയി.. \"അമ്മുവെച്ചിക്ക് ഇവിടെ ഒക്കെ ഇഷ്ടായോ?\" അവൻ ചോദിച്ചു.

\"പിന്നെ.. ഇവിടെ ഒക്കെ അടിപൊളി അല്ലെ..\" അമ്മു പറഞ്ഞു.

\"ഇവിടെ എല്ലാവർക്കും അമ്മുവെച്ചിയെ വല്ല്യ കാര്യം ആണ് ഇപ്പൊ...\" ക്രിസ്റ്റി പറഞ്ഞു.

\"ഓഹ്.. അതെയോ?\" അവൻ പറഞ്ഞത് കേട്ട് എന്തോ കാര്യ സാധ്യത്തിന് വേണ്ടി ആണെന്ന് അമ്മുവിന് സംശയം തോന്നി..

\"അല്ല.. അമ്മുവെച്ചിക്ക് ഈ ക്രിസ്റ്റിക്കി വേണ്ടി ഒരു കാര്യം ചെയ്യാമോ? ഒരു ഹെല്പ്...\" അവൻ ചോദിച്ചു.

\"അത് മോൻ സോപ്പ് പതപ്പിക്കുന്ന കണ്ടപ്പോളെ എനിക്ക് മനസിലായി.. കാര്യം പറ..\"

\"അതെ.. റിൻസി ചേച്ചിക്ക് പ്രെഗ്നന്റ് ആയപ്പോൾ തീരെ വയ്യ.. അതോണ്ട് റിൻസി ചേച്ചിക്ക് സഹായത്തിനു ആയി അവരുടെ അപ്പച്ചനും അമ്മച്ചിയും ഓസ്‌ട്രേലിയക്ക് പോകും ചിലപ്പോൾ...\" അവൻ പറഞ്ഞു.

\"അതൊക്കെ എങ്ങനെ നിനക്കു അറിയാം? റാണി ചേച്ചി അതൊന്നും പറഞ്ഞില്ലല്ലോ...\" അമ്മു സംശയത്തോടെ ചോദിച്ചു.

\"അത്... റാണി ചേച്ചിക്ക് ഫോൺ വരുന്നെന്നു മുൻപ് തന്നെ എനിക്ക് ഫോൺ വന്നാരുന്നു..\" ക്രിസ്റ്റി പറഞ്ഞു.

\"എവിടെ നിന്നു..?\"

അവൻ ഒരു ചമ്മിയ ചിരി ചിരിച്ചുകൊണ്ട് പറഞ്ഞു. \"റെബേക്ക.. റാണി ചേച്ചിടെ അനുജത്തി...\"

\"ഓഹോ.. ഇതിനിടയിൽ അങ്ങനെ ഒരു ഇത് ഉണ്ടോ? ഇത് ഞാൻ പട്ടാക്കും..\" അമ്മു തല കുലുക്കി കൊണ്ടു പറഞ്ഞു.

\"അതിപ്പോ പാട്ടവൻ ഒന്നും ഇല്ല.. എല്ലാവർക്കും ഒരു ചെറിയ ഐഡിയ ഒക്കെ ഉണ്ട്.. പക്ഷേ എല്ലാം മൂരാച്ചികൾ ആണെന്നെ.. ആത്മാർത്ഥ പ്രണയത്തിന്റെ വേദന ആർക്കും മനസിലാവില്ല.. പക്ഷേ അമ്മുവേച്ചി അങ്ങനെ അല്ലല്ലോ.. അമ്മു ചേച്ചിക്ക് ഈ പ്രണയത്തിന്റെ വേദന അറിയാലോ...\"

\"ഹമ്... ഞാൻ ഇപ്പൊ എന്താ വേണ്ടേ?\" അമ്മു ചോദിച്ചു...

\"അതെ.. അല്ല.. അവര് പോകുമ്പോ റെബേക്കക്ക് ഇവിടെ നിക്കാലോ.. റെബേക്ക നമ്മുടെ ലീനയുടെ ക്ലാസ്സിൽ തന്നെയാ പഠിക്കുന്നെ... അപ്പൊ അവർക്കു ഇവിടെ കാമ്പയിൻ സ്റ്റഡി ഒക്കെ നടത്തി.. ഒന്നിച്ചു കോളേജിൽ ഒക്കെ പോയി.. പിന്നെ എന്റെ പ്രണയത്തിന്റെ വേദനക്ക് അല്പം ആശ്വാസം ആകുകയും ചെയ്യും.. \" ക്രിസ്റ്റി പറഞ്ഞു.

\"അതെ ഇച്ചായന് അത്രയ്ക്ക് വേദന ഉണ്ടെങ്കിലേ കുറച്ചു വിക്സ് എടുത്തു തേക്ക്.. അല്ലാണ്ട് ആ സാധനത്തിനെ ഈ പടി ഞാൻ കേറ്റൂല.. അതിന് എന്റെ അമ്മുവേച്ചി കൂട്ടു നിൽക്കുകയും ഇല്ല...\" കോളേജിൽ പോകാൻ റെഡി ആയി വന്ന ലീനയുടെ ശബ്ദം കേട്ട് ക്രിസ്റ്റിയും അമ്മുവും തിരഞ്ഞു നോക്കി.

അവിടെ കണ്ടു.. ലീന ഇൻ ഫുൾ കലിപ്പ് മോഡിൽ. ക്രിസ്റ്റി പിന്നെ ഒന്നും മിണ്ടാതെ പതിയെ എഴുന്നേറ്റു കൈ കഴുകി സ്ഥലം കാലിയാക്കി.

\"അതെന്താ ലീനേ നീ അങ്ങനെ പറഞ്ഞത്? നമ്മുടെ റാണി ചേച്ചിടെ അനുജത്തി അല്ലെ?\" അമ്മു ചോദിച്ചു.

\"അനുജത്തി ആണെന്നെ ഒള്ളൂ.. പക്ഷേ റാണി ചേച്ചിടെ ഒരു ഗുണവും ആ സാധനത്തിനു ഇല്ല... എന്റെ സ്കൂൾ ജീവിതം മുഴുവൻ കോളം ആക്കിയത് പോരാഞ്ഞിട്ട് എന്റെ കോളേജിൽ വന്നു അവിടേം എന്നെ വെറുപ്പിക്കുന്ന ഒരു റാസ്‌ക്കൽ ആണ് അവൾ..  അവളെ ഞാൻ ഈ വീടിന്റെ പടി കേറ്റില്ല..\" ലീന തറപ്പിച്ചു പറഞ്ഞു.

\"നീ ഇവിടെ ഇരിക്ക്...\" അമ്മു ലീനയെ കൈ പപിടിച്ചു അടുത്ത് ഇരുത്തി ഒരു ഗ്ലാസ് എടുത്തു അതിലേക്കു വെള്ളം പകർന്നു അവൾക്കു നേരെ നീട്ടികൊണ്ട് ചോദിച്ചു. \"ഇനി പറ.. എന്താ നിനക്കു റെബേക്കയും ആയി പ്രശ്നം?\"

(തുടരും...)



വെള്ളാരപൂമലമേലെ.. ❤❤ - 24

വെള്ളാരപൂമലമേലെ.. ❤❤ - 24

4.7
2834

\"അനുജത്തി ആണെന്നെ ഒള്ളൂ.. പക്ഷേ റാണി ചേച്ചിടെ ഒരു ഗുണവും ആ സാധനത്തിനു ഇല്ല... എന്റെ സ്കൂൾ ജീവിതം മുഴുവൻ കോളം ആക്കിയത് പോരാഞ്ഞിട്ട് എന്റെ കോളേജിൽ വന്നു അവിടേം എന്നെ വെറുപ്പിക്കുന്ന ഒരു റാസ്‌ക്കൽ ആണ് അവൾ..  അവളെ ഞാൻ ഈ വീടിന്റെ പടി കേറ്റില്ല..\" ലീന തറപ്പിച്ചു പറഞ്ഞു.\"നീ ഇവിടെ ഇരിക്ക്...\" അമ്മു ലീനയെ കൈ പിടിച്ചു അടുത്ത് ഇരുത്തി ഒരു ഗ്ലാസ് എടുത്തു അതിലേക്കു വെള്ളം പകർന്നു അവൾക്കു നേരെ നീട്ടികൊണ്ട് ചോദിച്ചു. \"ഇനി പറ.. എന്താ നിനക്കു റെബേക്കയും ആയി പ്രശ്നം?\"അമ്മു ചോദിച്ചത് കേട്ട് ലീന പൊട്ടിക്കരഞ്ഞു കൊണ്ടു അവളുടെ തോളത്തേക്ക് ചാഞ്ഞു.\"എന്താടാ?\" അമ്മു ചോദിച്ചു.\"അമ്മുവ