Aksharathalukal

വെള്ളാരപൂമലമേലെ.. ❤❤ - 24

\"അനുജത്തി ആണെന്നെ ഒള്ളൂ.. പക്ഷേ റാണി ചേച്ചിടെ ഒരു ഗുണവും ആ സാധനത്തിനു ഇല്ല... എന്റെ സ്കൂൾ ജീവിതം മുഴുവൻ കോളം ആക്കിയത് പോരാഞ്ഞിട്ട് എന്റെ കോളേജിൽ വന്നു അവിടേം എന്നെ വെറുപ്പിക്കുന്ന ഒരു റാസ്‌ക്കൽ ആണ് അവൾ..  അവളെ ഞാൻ ഈ വീടിന്റെ പടി കേറ്റില്ല..\" ലീന തറപ്പിച്ചു പറഞ്ഞു.

\"നീ ഇവിടെ ഇരിക്ക്...\" അമ്മു ലീനയെ കൈ പിടിച്ചു അടുത്ത് ഇരുത്തി ഒരു ഗ്ലാസ് എടുത്തു അതിലേക്കു വെള്ളം പകർന്നു അവൾക്കു നേരെ നീട്ടികൊണ്ട് ചോദിച്ചു. \"ഇനി പറ.. എന്താ നിനക്കു റെബേക്കയും ആയി പ്രശ്നം?\"

അമ്മു ചോദിച്ചത് കേട്ട് ലീന പൊട്ടിക്കരഞ്ഞു കൊണ്ടു അവളുടെ തോളത്തേക്ക് ചാഞ്ഞു.

\"എന്താടാ?\" അമ്മു ചോദിച്ചു.

\"അമ്മുവേച്ചി.. ഞാൻ പറഞ്ഞിട്ടില്ലേ.. ഇവിടെ എല്ലാരും പഠിപ്പിസ്റ്റ് ആണ്‌.. ഞാൻ ഒഴിച്ചു.. അവളും പഠിപ്പിസ്റ്റ് ആണ്‌.. ആ റെബേക്ക.. ഞാൻ പത്തിൽ പഠിക്കുമ്പോൾ ആണ്‌ കുട്ടച്ചായന്റെ കല്യാണം ഫിക്സ് ചെയ്തത്.. അന്ന് തുടങ്ങിയതാ.. കംപാരിസൺ..  ആ റെബേക്കയെ കണ്ടു പടിക്ക്.. അവൾക്കു ഭയങ്കര മാർക്ക.. അവള് പഠിക്കണ കണ്ടോ എന്നൊക്കെ.. റിസൾട്ട് വന്നപ്പോൾ അവൾക്ക് ഫുൾ A+.. ഞാനോ?? എന്റെ മാർക്ക്‌ ലിസ്റ്റിൽ എല്ലാ ആൽഫബേട്സും ഉണ്ടായിരുന്നു.

പിന്നെ എന്തായിരുന്നു ഇവിടെ.. പത്രത്തിൽ അവളുടെ ഫോട്ടോ.. പോസ്റ്ററിൽ അവളുടെ ഫോട്ടോ.. അവള് കാരണം എന്റെ പ്ലസ് ടു ലൈഫ് മുഴുവൻ ഹോമിച്ചു ആണ്‌ ഞാൻ പഠിച്ചത്.. എന്നിട്ടും റിസൾട്ട് വന്നപ്പോൾ സെയിം അവസ്ഥ...

എന്നാ അവള് വല്ല്യ പഠിപ്പിസ്റ്റ് അല്ലെ.. അതും കൊണ്ട് വല്ല ഐ ഐ ടി യിലോ മറ്റോ പോയി പഠിച്ചാൽ പോരെ.. അതിനു പകരം എൻട്രൻസ് ക്സാമിന് മുൻപ് അവൾക്കു ചിക്കൻ പോക്സ് പിടിച്ചു.. അതുകൊണ്ട് ആണ്‌ അവളുടെ റാങ്ക് മോശം ആയതു എന്ന് എല്ലാരും.. അവൾക്കു റിപ്പീറ്റ് ചെയ്യരുന്നല്ലോ? ചെയ്തില്ല.. പകരം എന്റെ കോളേജിൽ എന്റെ ക്ലാസ്സിൽ ഫ്രണ്ട് ബെഞ്ചിൽ വന്നു ഇരുന്നു വെറുപ്പിക്കാ.. \" ലീന അവളുടെ ദുഃഖം പങ്കു വച്ചു.

\"അത് പിന്നെ മോളെ.. പഠിക്കാൻ താല്പര്യം തോന്നുന്നത് ഒരു കുറ്റം ആണോ?\" അമ്മു ഒരു മയത്തിൽ ചോദിച്ചു.

\"അല്ല.. പക്ഷേ എന്റെ മുമ്പിൽ ഇരുന്നു തോന്നുന്നത് കുറ്റം ആണ്‌... അവൾക്ക് എൻട്രസിന്റെ സമയത്തു ചിക്കൻ പോക്സ് വന്നത് ഒന്നും അല്ല.. എന്നെ വെറുപ്പിക്കാൻ വേണ്ടി അവൾ എവിടെനിന്നോ പോയി ചിക്കനേ  പിടിച്ചു ബോക്സിൽ ഇട്ടു കൊണ്ട് വന്നത് ആണ്‌... എനിക്ക് ഉറപ്പാ..\" ലീന കൈ മുഷ്ടി ചുരുട്ടി നെറ്റിയിൽ വച്ചുകൊണ്ട് പറയുന്നത് കേട്ട് അമ്മു വാ പൊളിച്ചു ഇരുന്നു പോയി.

\"ഈ ക്രിസ്റ്റിചെയ്യാൻ എന്തു കോപ്പ് കണ്ടിട്ടാ അവളുടെ പിന്നാലെ നടക്കുന്നത് എന്ന് എനിക്ക് അറിയാൻ മേല.. അവളുടെ ഒരു എണ്ണ കറുപ്പും നീണ്ടു വളഞ്ഞ മൂക്കും കൊണക്കാം  കൊണക്കാം എന്ന പോലെ ഉള്ള നടപ്പും.. അയ്യേ.. അവരുടെ പ്രേമം പൊളിയാൻ ആയി വേളാങ്കണ്ണി പള്ളീൽ മുട്ടിൽ ഇഴഞ്ഞു കേറാം എന്ന് ഞാൻ മാതാവിന് നേർച്ച നേർന്നിട്ടുണ്ട്...

വേറെ ആരും എന്റെ കൂടെ നിന്നില്ലെങ്കിലും അവൾക്ക് എതിരെ ചേച്ചി എന്റെ കൂടെ നിക്കണം... നിക്കൂലേ? \" പ്രതീക്ഷയോടെ പറയുന്ന ലീനയെ കണ്ടു എന്തു മറുപടി പറയണം എന്ന് അറിയാതെ നിന്നു അമ്മു.

\"പറ ചേച്ചി.. നിക്കൂലേ?\" ലീന നിർബന്ധിച്ചു ചോദിച്ചു.

\"ഹാ.. നിക്കാം... ഇപ്പൊ നീ കോളേജിൽ പോയി വാ...\" അമ്മു പറഞ്ഞതും ലീനയുടെ മുഖം വിടർന്നു.

\"താങ്ക്യു ചേച്ചി...\" അവളുടെ കവിളത്തു ഒരു ഉമ്മ കൊടുത്തു ലീന പുറത്തേക്ക് ഓടി..

************

\"എടി ശാരി പെണ്ണെ... \" എല്ലാവരും കോളേജിൽ പോയ നേരത്ത് ഫോൺ എടുത്തു ശാരിയെ വിഡിയോ കാൾ വിളിച്ചത് ആണ്‌ അമ്മു.

(ഓർക്കാത്തവർക്ക് വേണ്ടി പറയാ.. ശാരി - കാഞ്ചനയുടെ പഴയ റൂം മേറ്റ് )

\"ഓഹ്.. കാഞ്ചു.. നിനക്കു ഇപ്പൊ എന്നെ ഓർമ വന്നോ? അല്ലെങ്കിൾ രേണുകമയെ വിളിച്ചു ഫോൺ വയ്ക്കുന്നത് ആണല്ലോ ഇപ്പൊ നിന്റെ പരിപാടി..\" ശാരിയുടെ പറഞ്ഞു.

\"അത് ശരി.. മിനിയാന്ന് ഞാൻ വിളിച്ചപ്പോ.. എന്റെ കെട്ടിയോന്റെ കൂടെ സൃങ്കരിക്കാൻ സമ്മതിക്കില്ലേ എന്ന് ചോദിച്ചു ഫോൺ വച്ചത് ഞാനോ നീയോ?\" കാഞ്ചന കാലിയാക്കി ചോദിച്ചു.

\"ഉം... പറയടി.. എങ്ങനെ ഉണ്ട് കടയാടിയിലെ ജീവിതം? അല്ലെങ്കിൽ വേണ്ട... നിന്റെ മുഖത്തെ തെളിച്ചം കണ്ടാൽ അറിയാം നീ അവിടെ സുഖിക്ക ആണെന്ന്.. \" ശാരി പറഞ്ഞു.

\"ശരിയാടാ.. ഇത്രയും സ്നേഹം ഉള്ള ഒരു ഫാമിലി ഞാൻ കണ്ടിട്ടില്ല...\"

\"ഉം.. പെണ്ണിന് അവിടെ പിടിച്ചു പോയ മട്ടുണ്ടല്ലോ..? ഇങ്ങോട്ട് പോരാൻ ഒന്നും പരിപാടി ഇല്ലെ? രണ്ടു മാസം ആവാൻ ഇനി മൂന്ന് ദിവസമേ ഒള്ളൂ...\" ശാരി ഓർമിപ്പിച്ചു.

സത്യം പറഞ്ഞാൽ അപ്പോൾ ആണ്‌ അമ്മുവും അത് ഓർത്തത്.. അവളുടെ മുഖം ഒന്ന് വാടി.. പക്ഷേ അത് ശാരി കാണാതെ അവൾ മറച്ചു.

\"ഇവിടെ എല്ലാം ഒക്കെ ആയി വരാനുണ്ട്‌.. ഗ്രേസിന്റെ കല്യാണം അധികം വൈകാതെ നിശ്ചയിക്കും.. അതോടെ ഇച്ചായനും ഞാനും സത്യം എല്ലാം എല്ലാവരോടും തുറന്നു പറയും... പിന്നെ ഞാൻ അവിടെ അല്ലെ?\" കാഞ്ചന പറഞ്ഞു.

\"എന്താ നീ പറഞ്ഞേ..? ഇച്ചായനോ?\" ശാരിയുടെ ശബ്ദത്തിൽ കളി നിറഞ്ഞു.

\"എടി... ചുമ്മാ ഇരി.. ഇവിടെ ഞാൻ ഡോക്ടർനെ അനങ്ങനെ അല്ലെ വിളിക്കുന്നത്.. അപ്പൊ അറിയാതെ വന്നു പോയതാ...\" അവൾ പറഞ്ഞു.

\"പിന്നെ.. അമ്മയ്ക്ക് ഇപ്പൊ എങ്ങനെ ഉണ്ട്?\" അമ്മു ചോദിച്ചു.

\"രേണുക അമ്മയ്ക്ക് ഇപ്പൊ ഒരു കുഴപ്പവും ഇല്ല... ഇന്നിപ്പോ ചെക്ക് അപ്പ് കഴിഞ്ഞു ഞങ്ങൾ എത്തിയെ ഒള്ളൂ.. ബി പി മാത്രം ഇത്തിരി കൂടുതൽ ആണ്‌.. ആ.. പിന്നെ ഹാർട്ടിലെ സർജറിയുടെ കാര്യം ഡോക്ടർ ഒന്ന് ഓർമിപ്പിച്ചു. അധികം വൈകിക്കേണ്ട എന്നാ പറയുന്നേ..\"

\"ഹമ്.. അതിപ്പോ കുറെ നാള് ആയി നീണ്ടു പോകുന്നു.. ഇവിടെ നിന്നു പോരുമ്പോ അലക്സ് ഡോക്രരോടോ മറ്റോ ഇച്ചിരി കാശു കടം ചോദിക്കണം.. ഓപ്പറേഷൻ വേഗം നടത്താൻ പറ്റിയാൽ അതാ നല്ലത്..\" തന്നോട് തന്നെ എന്ന മട്ടിൽ കാഞ്ചന പറഞ്ഞു.

\"അമ്മ ഉണ്ടോ ഡി അവിടെ? ഒന്ന് കാണാൻ..\" അവൾ ചോദിച്ചു.

\"അയ്യോ ഞാൻ അത് മറന്നു.. ദേ ഇപ്പോ രേണുകമ്മക്ക് കൊടുക്കാം ഫോൺ..\" ശാരി ഫോണുമായി രേണുകയ്ക്ക് അരികിലേക്ക് പോയി.

\"നിനക്കു സുഖാണോ മോളെ?\" രേണുക അവളോട് ചോദിച്ചു.

\"ഉം... അമ്മയ്ക്ക് സുഖം ആണോ? ഇതെന്താ ഇങ്ങനെ വിയർക്കുന്നെ? \" കാഞ്ചന കരുതലോടെ ചോദിച്ചു.

\"അമ്മയ്ക്ക് കുഴപ്പം ഒന്ന് ഇല്ലെന്നേ.. ചെക്കപ്പ് കഴിഞ്ഞു വന്നല്ലേ ഒള്ളൂ.. എന്താ ഇവിടെ ചൂട്..\" മേൽ മുണ്ടിന്റെ തലപ്പു കൊണ്ട് മുഖം ഒന്ന് തുടച്ചു രേണുക പറഞ്ഞു.

\"ഡോക്ടർ എന്തു പറഞ്ഞു അമ്മേ?\" കാഞ്ചന ചോദിച്ചു.

\"ഒരു കുഴപ്പവും ഇല്ല എന്ന് പറഞ്ഞു.. പിന്നെ ഓപ്പറേഷൻ ഇപ്പൊ വല്ല്യ അത്യാവശ്യം ഒന്നും ഇല്ലാന്ന് പറയാൻ പറഞ്ഞു നിന്നോട് .. \" രേണുക പറയുന്നത് കള്ളം ആണ്‌ മനസിലായിട്ടും കാഞ്ചന അത് കേട്ട് തകുലുക്കി.

പിന്നെയും കുറെ നേരം അവർ വിശേഷങ്ങൾ പങ്കു വച്ചു.

ഫോൺ വയ്ക്കുന്നതിനു മുൻപ് ശാരി കാഞ്ചനയോട് പറഞ്ഞു. \"പിന്നെ.. നിന്നോട് ഒരു കാര്യം പറയാൻ മറന്നു.. ഏട്ടന് പ്രൊമോഷൻ ശരിയാവാൻ ഉള്ള സാധ്യത ഉണ്ട് എന്ന്.. അത് ശരി ആയാൽ ഫാമിലി വിസക്ക് ഉള്ള അത്ര ശമ്പളം കിട്ടും അത്രേ.. ചിലപ്പോൾ ഏട്ടന്റെ അടുത്ത വരവിൽ ഞങ്ങൾക്ക് കൂടെ പോകാൻ പറ്റും...\"

\"അതെയോ..?!! നന്നായി... നിങ്ങൾ എത്ര കാലം ആണ്‌ അവിടെയും ഇവിടെയും ആയി..\"

ഫോൺ വച്ചു കഴിഞ്ഞപ്പോൾ ശാരിയെ പ്രതി അമ്മുവിന് സന്തോഷം തോന്നി.. പക്ഷേ ഉള്ളിൽ എവിടെയോ ഒരു നീറ്റൽ.. അവൾ ആയിരുന്നു ആകെ ഉള്ള ഒരു കൂട്ട്.. ഇനി അവൾകൂടി പോയാൽ...

*********

സ്‌പെഷൽ ക്ലാസ്സ്‌ ഉണ്ടായിരുന്നതിനാൽ അല്പം വൈകി ആണ്‌ ഗ്രേസ് വീട്ടിൽ എത്തിയത്. പതിവ് പോലെ തൊടിയുടെ സൈഡിലൂടെ കേറി വീടിന്റെ പിൻവശം വഴി ആണ്‌ വരവ്.. ഇടയ്ക്കു വച്ചു ഇരുമ്പൻ പുളി മരത്തിൽ നിന്ന് ഒരു പുളിയും പറിച്ചു അതും നുണഞ്ഞു കൊണ്ടാണ് കക്ഷിയുടെ വരവ്...

പതിവില്ലാതെ അലക്കു കല്ലിനു അടുത്ത്  അവളെ നോക്കി നിക്കുന്ന ലീനയെയും അമ്മുവിനെയും ഷൈനിനെയും കണ്ടു അവൾ ഒന്ന് സംശയിച്ചു നിന്നു.

\"എന്താ ഇവിടെ നിക്കുന്നെ? ഇന്നു എന്താ നാല് മണിക്ക് പലഹാരം? ഇല അട ആണോ? നല്ല മണം.. വാ... വിശക്കുന്നു..\" ഗ്രേസ് ലീനയുടെ കൈ പിടിച്ചു വലിച്ചു.

പക്ഷെ ലീന നിന്നിടത്തു നിന്നു അനങ്ങാതെ നിൽക്കുന്നത് കണ്ടു അവൾക്കു ഒരു പേടി തോന്നി. കൂടെ നിൽക്കുന്ന അമ്മുവിന്റെയും ഷൈനിന്റെയും മുഖത്തും വിഷാദ ഭാവം..

\"എന്താ??\" ഗ്രേസ് സംശയത്തോടെ ചോദിച്ചു.

\"നീ ഇപ്പൊ അങ്ങോട്ട് പോണ്ട...\" ഷൈൻ അവളുടെ തോളിൽ കൈ വച്ചു പറഞ്ഞു.

\"അതെന്താ ഞാൻ പോയാൽ?\"

\"അതെ.. അവിടെ വില്ലിച്ചായനും അപ്പനും അമ്മയും ഒക്കെ വന്നിട്ട് ഉണ്ട്.. ഇച്ചായന്റെ വിവാഹം ഉറപ്പിച്ചു.. അതിനു ക്ഷണിക്കാൻ വന്നതാ...\" ലീന പറഞ്ഞത് കേട്ട് ഗ്രേസ് അമ്മുവിനെ നോക്കി.

\"സത്യാ മോളെ... വില്ലിയെ കണ്ടു സംസാരിക്കാൻ ഇരുന്നിരുന്നത് ആണ്‌ ഇച്ചായൻ.. പക്ഷേ അപ്പോളേക്കും...\" അമ്മു ദീർഘമായി ഒന്ന് നിശ്വസിച്ചു.

\"ഗ്രേസ്‌ച്ചി വിഷമിക്കണ്ട.. ഈ ലോകത്തു എന്താ വില്ലിച്ചായൻ മാത്രമേ ഒള്ളൂ.. നമുക്ക് വേറെ ചെക്കനെ നോക്കാം.. അല്ലേലും ഇച്ചായന് ഇപ്പൊ കുറച്ചു കഷണ്ടി ഒക്കെ കയറി തുടങ്ങി... ചേച്ചിക്ക് ചേരില്ല..\" ലീന അവളെ അശ്വസിപ്പിക്കാനായി പറഞ്ഞത് ഒന്നും ഗ്രേസ് കേട്ടില്ല. കണ്ണ് നിറച്വുകൊണ്ട് അവൾ തൊടിയിലേക്ക് തിരിഞ്ഞോടി.

(തുടരും...)

 നിങ്ങളുടെ അഭിപ്രായം എഴുതാൻ മറക്കല്ലേ..


വെള്ളാരപൂമലമേലെ.. ❤❤ - 25

വെള്ളാരപൂമലമേലെ.. ❤❤ - 25

4.7
2763

ഗ്രേസ് തൊടിയിലേക്ക് ഓടി അവിടെ ഉള്ള ഒരു തെങ്ങിൻ ചോട്ടിൽ പോയി തല അതിൽ ചാരി നിന്നു കരഞ്ഞു.\"ഇഷ്ടം ആണെന്ന് പറഞ്ഞില്ലെങ്കിൽ എന്താ? ഇഷ്ട്ടം അല്ലെന്നു പറഞ്ഞിട്ടുണ്ടോ? ഒന്ന് മനസിലാക്കാമായിരുന്നില്ലേ...\" അവൾ പദം പറഞ്ഞു നിന്നു.പെട്ടന്ന് അവളുടെ തോളിൽ അശ്വസിപ്പിക്കാൻ എന്ന പോലെ ഒരു കൈ വന്നു പതിച്ചു.\"അമ്മുവേച്ചി.. പൊക്കോ.. ഞാൻ വരാം.. നിക്ക്... നിക്ക് സങ്കടം ഒന്നും ഇല്ല...\" ഗ്രെസ്സ് പറഞ്ഞു.\"പൊക്കോളാം.. ആദ്യം എനിക്ക് വേണ്ടി ഒഴുക്കുന്ന ആ കണ്ണീരു ഒന്ന് തുടച്ചു തന്നിട്ട് ഞാൻ പൊക്കോളാം... \" പിന്നിൽ വില്ലിയുടെ ശബ്‍ദം കേട്ടതും വിശ്വസിക്കാൻ ആവാതെ അവൾ തിരിഞ്ഞു നോക്കി.വില്ലി ചെറുതായി