Aksharathalukal

വെള്ളാരപൂമലമേലെ.. ❤❤ - 25

ഗ്രേസ് തൊടിയിലേക്ക് ഓടി അവിടെ ഉള്ള ഒരു തെങ്ങിൻ ചോട്ടിൽ പോയി തല അതിൽ ചാരി നിന്നു കരഞ്ഞു.

\"ഇഷ്ടം ആണെന്ന് പറഞ്ഞില്ലെങ്കിൽ എന്താ? ഇഷ്ട്ടം അല്ലെന്നു പറഞ്ഞിട്ടുണ്ടോ? ഒന്ന് മനസിലാക്കാമായിരുന്നില്ലേ...\" അവൾ പദം പറഞ്ഞു നിന്നു.

പെട്ടന്ന് അവളുടെ തോളിൽ അശ്വസിപ്പിക്കാൻ എന്ന പോലെ ഒരു കൈ വന്നു പതിച്ചു.

\"അമ്മുവേച്ചി.. പൊക്കോ.. ഞാൻ വരാം.. നിക്ക്... നിക്ക് സങ്കടം ഒന്നും ഇല്ല...\" ഗ്രെസ്സ് പറഞ്ഞു.

\"പൊക്കോളാം.. ആദ്യം എനിക്ക് വേണ്ടി ഒഴുക്കുന്ന ആ കണ്ണീരു ഒന്ന് തുടച്ചു തന്നിട്ട് ഞാൻ പൊക്കോളാം... \" പിന്നിൽ വില്ലിയുടെ ശബ്‍ദം കേട്ടതും വിശ്വസിക്കാൻ ആവാതെ അവൾ തിരിഞ്ഞു നോക്കി.

വില്ലി ചെറുതായി ഒന്ന് കുനിഞ്ഞു അവളുടെ കണ്ണുകളിൽ നോക്കി.. \"പൊടിമീശ മുളച്ചു തുടങ്ങിയ പ്രായത്തിൽ മനസ്സിൽ കേറി കൂടിയതാ ഈ മുഖം.. അത്ര പെട്ടന്ന് ഒന്നും പോകില്ല പെണ്ണെ ഈ മനസിൽ നിന്നു... \" വില്ലി പറഞ്ഞതും ഗ്രേസ് അവന്റെ നെഞ്ചോടു ചേർന്നു.

ഇടതു കൈകൊണ്ട് അവളെ ചേർത്തു പിടിച്ചു വലതു കൈകൊണ്ടു അവൻ ഒരു \'തമ്പ്സ് അപ്പ് കാണിച്ചു. അതുകണ്ടു അവിടെ നിര നിര ആയി നിന്ന പിള്ളേർ പട ആർത്തു വിളിച്ചു.

*********

\"എന്നാലും ഗ്രേസ്സേ.. നീ വില്ലിയെ കെട്ടിപിടിച്ചത് മോശം ആയി പോയി..\" വില്ലിയെയും ഗ്രേസിനെയും നടുവിൽ ഇരുത്തി അവർക്കു ചുറ്റും ഇരുന്നു വധിക്കുകയാണ് കടയാടിയിലെ പിള്ളേർ പട..

\"അതെ.. ഒന്നൂല്ലെങ്കിലും ഞാൻ നിന്റെ തല മൂത്ത ഇച്ചായൻ അല്ലെ... എന്റെ മുന്നിൽ വച്ചു ഇങ്ങനെ ഒക്കെ ചെയ്യാമോ?\" സാവിയോ ചോദിച്ചു.

\"ദേ.. കുട്ടച്ചായാ.. ഇച്ചായന്റെ തല മൂത്തു നരച്ചു ഇപ്പൊ ഡൈ ചെയ്താ നടക്കുന്നത് എന്ന് ഇവർക്ക് എല്ലാർക്കും അറിയാം.. ഇനി ഇച്ചായൻ ആയി അത് ഓർമിപ്പിക്കണ്ട...\" റാണി സാവിയോയുടെ തലയിൽ കിഴുക്കികൊണ്ട് പറഞ്ഞു.

\"അതെ.. അങ്ങേരെ വിട്.. ഒന്നൂല്ലെങ്കിലും ഞാൻ നിന്നെ കെട്ടാൻ ഇരുന്നിരുന്നത് അല്ലെ? എന്റെ മുന്നിൽ വച്ചു... ഛെ.. മ്ലേച്ഛം.. മ്ലേച്ഛം...\" അലക്സ് പറഞ്ഞു.

\"അയ്യോ..  വേറെ ആരൊക്കെ പറഞ്ഞാലും ജോച്ചായൻ മാത്രം ഒന്നും പറയണ്ട.. കഴിഞ്ഞ ദിവസം അമ്മുചേച്ചിടെ ചുണ്ട് എല്ലാരും കണ്ടതാ.. കൊച്ചു പിള്ളേർ വഴിതെറ്റി പോകും എന്ന് ഓർക്കാതെ ഓരോന്ന് ചെയ്യുമ്പോ ആലോചിക്കണം ആയിരുന്നു..\" ഗ്രേസ് പറഞ്ഞു.

\"അയ്യോടി.. ഇന്നലെ വരെ ആരോടും മിണ്ടാൻ നാവു പൊങ്ങാതെ ഇരുന്നവളാ.. ഇന്നിപ്പോ ഒരു ചെക്കനെ കിട്ടിയപ്പോ കണ്ടില്ലേ..\" ഷൈൻ മൂക്കത്തു വിരൽ വച്ചു പറഞ്ഞു.

അത് കേട്ട് ഗ്രേസ് നാണത്തോടെ വില്ലിയെ നോക്കി.. \"അവര് പറയണത് ഒന്നും കേൾക്കണ്ട.. നീ പറഞ്ഞോടി..\" വില്ലി അവളുടെ തോളിലൂടെ കൈ ഇട്ടു പറഞ്ഞു.

പക്ഷേ അവർ പറഞ്ഞത് ഒന്നും കേൾക്കാതെ അമ്മുവിനെ നോക്കി ഇരിക്കുകയായിരുന്നു അലക്സ്‌.. അവന്റെ മനസ് ഗ്രേസ് പറഞ്ഞ വാക്കുകളിൽ കുരുങ്ങി കിടന്നു. ആ നിമിഷം.. അമ്മുവിനെ ആദ്യമായി ചുംബിച്ച നിമിഷം പിന്നെയും അവന്റെ മനസ്സിൽ ഓടി എത്തി..

അന്നൊക്കെ അതിനെ പറ്റി ഓർത്തപ്പോൾ തന്റെ മനസ് കൈ വിട്ടു പോയതും, അനുവിനോട് ചെയ്ത തെറ്റാണു അത് എന്ന തോന്നലും മറ്റും ആയിരുന്നു മനസ്സിൽ.  പക്ഷേ ഇന്നു അവൻ അറിയുന്നു.. അന്ന് അമ്മുവും അവനെ തിരിച്ചു ചുംബിച്ചിരുന്നു എന്ന്.. അത് താൻ അസ്വതിച്ചിരുന്നു എന്ന്.

\"അവൾ.. എന്നെ എന്തിനാ ചുംബിച്ചത്? ഇനി അവൾ എന്നെ സ്നേഹിക്കുന്നുണ്ടോ? ഞാൻ അവളെയോ? അത് എങ്ങനെ സാധിക്കും? എന്റെ മനസ്സിൽ അനു അല്ലെ...? ഒരേ സമയം രണ്ടു പേർക്ക് മനസ് കൊടുക്കാൻ ആകുമോ? അതോ.. രണ്ടുപേർക്കും ഒരു നിമിഷത്തെ ഇൻഫാക്ച്ചുവേഷൻ മാത്രം ആണോ? \" (അലക്സ്‌ ആത്മ )

ഉത്തരം ഇല്ലാത്ത കുറെ ചോദ്യങ്ങളിൽ അവൻ കുരുങ്ങി. സാവിയോ പുറത്തു തട്ടി വിളിച്ചപ്പോൾ ആണ്‌ അവൻ ചിന്തകളിൽ നിന്നു ഉണർന്നത്. തന്റെ മുന്നിൽ നിൽക്കുന്ന വല്യപ്പച്ചനെയും വർക്കിച്ചായനെയും കണ്ടു അവൻ എഴുന്നേറ്റു നിന്നു..

\"അപ്പൊ വർക്കി.. എല്ലാം പറഞ്ഞപോലെ.. ഈ ശനിയാഴ്ച ഒരു ഉറപ്പിക്കൽ ചടങ്ങ്.. പിന്നെ ഒത്തുകല്യാണവും കല്യാണവും നിങ്ങളുടെ അടുത്ത വരവിൽ.. എന്താ, പോരേ ?\" വല്യപ്പച്ചൻ അലക്സിന് കേൾക്കാൻ എന്ന കണക്കു ഒന്ന് കൂടി കാര്യങ്ങൾ ഉറപ്പിച്ചു പറഞ്ഞു.

\"അതെ.. അതൊക്കെ പറഞ്ഞ പോലെ... ഇതിപ്പോ ഇത്തിരി നേരത്തെ അറിഞ്ഞിരുന്നെങ്കിൽ കല്യാണവും നടത്തി ഗ്രേസിനു ഞങ്ങളുടെ കൂടെ പോരാമായിരുന്നു... \" വർക്കിച്ചൻ പറഞ്ഞു.

\"ഇനി ഇപ്പൊ പറഞ്ഞിട്ട് എന്താ.. എന്തായാലും അടുത്ത വർഷം ആവുമ്പോൾ അവളുടെ കോർസും തീരുമല്ലോ..\" വില്ലി പറഞ്ഞു.

\"അഹ്.. അതും ശരിയാ..\"

\"അപ്പൊ പറഞ്ഞപോലെ...\" വില്ലിയും അപ്പനും അമ്മയും യാത്ര പറഞ്ഞു ഇറങ്ങി.

*************

ലാപ്ടോപ്പിൽ നോക്കികൊണ്ട്‌ ഇരിക്കുന്ന അലെക്സിനെ കണ്ടുകൊണ്ട് ആണ്‌ അമ്മു മുറിയിലേക്കു കയറി വന്നത്.. അവളെ കണ്ടതും അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു..

\"എന്തായിരുന്നു താഴത്തു പരിപാടി..? വല്ല്യ പ്രസംഘം ഒക്കെ ആയിരുന്നല്ലോ..?\" അലക്സ്‌ ചോദിച്ചു.

\"ക്രിസ്റ്റിയും ലീനയും ആയി ഒരു ഒത്തു തീർപ്പ് ഉണ്ടാക്കുകയായിരുന്നു..\" അവൾ പറഞ്ഞു.

\"ഉം??\"

\"അത് റാണി ചേച്ചിടെ പപ്പയും മമ്മിയും ഓസ്ട്രാലോയ്ക്ക് പോവല്ലേ.. ക്രിസ്റ്റിക്കു റെബേക്കയെ ഇവിടെ കൊണ്ട് നിർത്തണം.. ലീന അമ്പിനും വില്ലിനും അടുക്കില്ല.. \" അമ്മു പറഞ്ഞു.

\"ഉം... എന്നിട്ട് ഒത്തുതീർപ്പ് ആക്കിയോ?\"

\"എവിടെ നിന്നു.. ആളു ഒന്ന് അയ്യഞ്ഞ മട്ടുണ്ട് എന്തായാലും..\" അമ്മു പറഞ്ഞു.

അലക്സിന്റെ കയ്യിൽ നിന്ന് മറുപടി ഒന്നും കിട്ടാതെ ആയപ്പോൾ അവൾ അവന്റെ അടുത്തേക്ക് ചെന്നു ലാപ്ടോപ്പിലേക്ക് എത്തിച്ചു നോക്കി. \"എന്താ ചെയ്യുന്നേ?\"

\"നമ്മുടെ ഹോസ്പിറ്റലിന്റെ ഇന്റീരിയർ ഡിസൈൻ പ്ലാൻ ആണ്‌.. വാ കാണിച്ചു തരാം.. \"  അലക്സ്‌ അവളെ കൈ പിടിച്ചു അടുത്തേക്ക് ഇരുത്തിയതും അവൾ ഒന്ന് ഞെട്ടി.

പക്ഷേ അവന്റെ കണ്ണുകൾ ലാപ്ടോപ്ഇൽ തന്നെ ആയിരുന്നു. \"നോക്ക്.. ഇതാണ് റിസേപ്‌ഷൻ ഏരിയ.. ഇങ്ങോട്ട് ഐ സി യു.. ഇത്‌ കാഷുവാലിറ്റി.. കാര്പാര്ക്കിൽ നിന്നു ഇങ്ങോട്ട് എൻട്രൻസ്..\" അവൻ പറഞ്ഞു കൊണ്ടു ഇരുന്നു.

അമ്മുവിന്റെ അനക്കം ഒന്നും കേൾക്കാതെ ആയപ്പോൾ അവൻ അവളെ തിരഞ്ഞു നോക്കി. കണ്ണിമ പോലും വെട്ടാതെ അവനെ തന്നെ നോക്കി ഇരിക്കുകയായിരുന്നു അവൾ. അവന്റെ കണ്ണുകൾ അവളുടെ കണ്ണുകളിൽ ഉടക്കി. ആദ്യമായി ആണ്‌ അവൻ അവളുടെ കണ്ണുകൾ ശ്രദ്ധിക്കുന്നത്.

കൃഷ്ണമണികൾക്കു ചെറിയ കാപ്പി നിറം ആണ്‌.. നീളമുള്ള കൺപീലികൾ.. അലസമായി കെട്ടിവച്ച മുടിയിൽ നിന്നും കുറച്ചു ഇഴകൾ മുഖത്തേക്ക് വീണു കിടന്നിരുന്നു. ലിപ്സ്റ്റിക്കിന്റെ ആവശ്യം ഇല്ലാത്ത ചുവന്ന ചുണ്ടുകൾ പാതി വിടർന്നു നിന്നിരുന്നു. ചുണ്ടിനു താഴെ വലതു വശത്തു ആയി ചെറിയൊരു കാക്ക പുള്ളി.

വിടാതെ അവൻ പിടിച്ചിരുന്ന അവളുടെ കൈ വിരലുകളിൽ ഉള്ള അവന്റെ പിടി അവൻ പോലും അറിയാതെ മുറുകി.

\"ഔച്..\" കൈ പെട്ടന്നു വേദനിച്ചപ്പോൾ അവൾ ഒന്ന് ഞെട്ടി പറഞ്ഞു. പരസ്പരം ഉള്ള സാമീപ്യം രണ്ടു പേരും അറിഞ്ഞത് അപ്പോൾ ആണ്‌.

അലക്സ്‌ അവളുടെ കയ്യിലെ പിടി അയച്ചതും അവൾ ചാടി എഴുന്നേറ്റു. അലക്സും തിരികെ മിഴികൾ ലാപ്ടോപ്പിലേക്ക് തിരിച്ചു.

ദുസഹം ആയ ഒരു മൂകത പടർന്നു അവർക്കിടയിൽ. അതിനെ കീറിമുറിക്കാൻ മാത്രമായി അമ്മു പറഞ്ഞു. \"ശാരി വിളിച്ചിരുന്നു ഇന്നു..\"

\"ഓഹ്.. സുഖമായി ഇരിക്കുന്നോ അവളും മോളും ഒക്കെ?\" അലക്സ്‌ ചോദിച്ചു.

\"ഉം... അവളുടെ ഏട്ടൻ വിസ കൊണ്ട് വരും അവൾക്കും മോൾക്കും ഇത്തവണ.. അതിന്റെ സന്തോഷത്തിൽ ആണ്‌..\"

\"ഓഹ്.. തന്റെ അമ്മയ്ക്ക് എങ്ങനെ ഉണ്ട്?\"

\"സുഖമായി ഇരിക്കുന്നു..\" അവൾ പറഞ്ഞു. അമ്മയുടെ ഓപ്പറേഷനു വേണ്ടി അല്പം പണം കടം ചോദിക്കണം എന്ന് ഉണ്ടായിരുന്നു അവൾക്ക്.. പക്ഷേ അവൾ ഒന്നും മിണ്ടിയില്ല. ഇപ്പോൾ അറിയാതെ സംഭവിച്ചു പോയ നിമിഷങ്ങളെ മുതലെടുക്കാൻ നോക്കുകയാണെന്ന് അവനു തോന്നിയാലോ..

\"ശാരി പറഞ്ഞപ്പോൾ ആണ്‌ ഞാൻ ഓർത്തത്.. രണ്ടു മാസം തീരാൻ ഇനി മൂന്ന് ദിവസങ്ങൾ കൂടിയേ ബാക്കി ഒള്ളൂ..\" അമ്മു പറഞ്ഞതും അലക്സ്‌ അവളെ നോക്കി.

\"പോകാൻ ദൃതി ആയോ നിനക്ക്?\" അലക്സ്‌ ചോദിച്ചു.

\"പോകാതെ പറ്റില്ലല്ലോ?\" കാഞ്ചന മറുചോദ്യം ചോദിച്ചു.

അവളോട് എന്തു പറയണം എന്ന് അലക്സ്നു അറിയില്ലായിരുന്നു.

\"അനു എന്റെ മനസ്സിൽ ഇല്ലായിരുന്നു എങ്കിൽ നിന്നെ പോകാൻ സമ്മതിക്കില്ലായിരുന്നു ഞാൻ..\" (അലക്സ്‌ ആത്മ...)

\"പോകേണ്ട എന്ന് ഒന്ന് പറഞ്ഞൂടെ..?\" ( അമ്മു ആത്മ)

\"ശനിയാഴ്ചത്തെ ഫങ്ക്ഷൻ കഴിഞ്ഞു നമുക്ക് എല്ലാവരോടും പറയാം.. ഞായറാഴ്ച നിനക്കു പോകാം.. പോരേ?\" അലക്സ്‌ ചോദിച്ചതും അമ്മുവിന്റെ കണ്ണുകൾ നിറയാൻ തുടങ്ങി.

\"മതി..\"  പറഞ്ഞ് അവസാനിപ്പിക്കുന്നതിന് മുൻപ് തന്നെ ഒഴുകി തുടങ്ങിയ കണ്ണീർ അവൻ കാണാതിരിക്കാൻ ആയി അമ്മു ബാത്‌റൂമിൽ കയറി വാതിൽ അടച്ചു.. അടച്ച വാതിലിൽ മുഖം ചേർത്തു നിന്നു അവൾ നിശബ്ദമായി ഒന്ന് തേങ്ങി.

അലക്സ്‌ സോഫയിലേക്ക് ചാരി ഇരുന്നു മിഴികൾ പൂട്ടി.

\"അനു എന്റെ ജീവിതത്തിൽ ഇല്ലായിരുന്നു എങ്കിൽ ഒരിക്കലും വിട്ടു കളയില്ലായിരുന്നു പെണ്ണെ നിന്നെ.. യു ആർ എ ജെം.. നിന്നെ കിട്ടുന്നവൻ ആയിരിക്കും മോസ്റ്റ്‌ ലാക്കിയസ്റ്റ് പേഴ്സൻ ഇൻ ദിസ്‌ വേൾഡ്... ആൺഫോർച്ചുണെറ്റ്ലി ഐ ആം നോട്ട് ദാറ്റ്‌ ലക്കി...\" അലക്സ്‌ മനസ്സിൽ ഓർത്തു.

(തുടരും...)



വെള്ളാരപൂമലമേലെ.. ❤❤ - 26

വെള്ളാരപൂമലമേലെ.. ❤❤ - 26

4.6
2769

\"ഐഫോണ്.. അതിത്തിരി കൂടുതൽ അല്ലേ അമ്മുവേച്ചി?\" ക്രിസ്റ്റി ചോദിച്ചു. \"ഐഫോൺ 13 പ്രോ മാക്സ്.. അതാണ് അവൾ ചോദിച്ചത്.. അത് ഞാൻ പറഞ്ഞു ഐഫോൺ ഇലെവൻ വരെ ആക്കിയിട്ടുണ്ട്.. ഇത്രയേ എന്നെ കൊണ്ട് പറ്റൂ.. നിൻറെ റബേക്കയെ സഹിക്കണമെങ്കിൽ ഇതൊന്നും പോരാ എന്നാണ് അവൾ പറയുന്നത്. \" അമ്മു ക്രിസ്റ്റിയുടെ അടുത്തായി ഇരുന്ന് പറഞ്ഞു. \"അവൾക്ക് ഇപ്പോൾ എന്തിനാ പുതിയ ഫോൺ? കഴിഞ്ഞമാസമാണ് തോമസ് പാപ്പൻ ഒരു ലേറ്റസ്റ്റ് ആൻഡ്രോയിഡ് ഫോൺ അവൾക്ക് വാങ്ങി കൊടുത്തത്..\" ക്രിസ്റ്റി ചോദിച്ചു. \"അതൊന്നും എനിക്ക് അറിയാൻ പാടില്ല.. ഹാ.. പിന്നെ അവൾ ഒരു കാര്യം കൂടെ പറഞ്ഞു.. റബേക്കയെ അവളുടെ മുറിയിൽ കിടത്താൻ പറ്റില്ല..\"