Aksharathalukal

വെള്ളാരപൂമലമേലെ.. ❤❤ - 45

ആ ഞായറാഴ്ച കടയാടിയിൽ നിന്ന് എല്ലാവരും ഒന്നിച്ചാണ് ഒന്നാം കുർബാനയ്ക്ക് പോയത്. ലീനക്കും റബിക്കും ഗ്രേസിനും വെളുപ്പിനെ എഴുന്നേൽക്കാൻ വലിയ പാടായിരുന്നു. നേരത്തെ എഴുന്നേൽക്കുന്നതും വൈകി കിടക്കുന്നതും നൈറ്റ് ഡ്യൂട്ടിയും ഒക്കെ ഒരു പ്രശ്നവും ഇല്ലാതിരുന്ന അമ്മു ആണ് രാവിലെ തന്നെ എഴുന്നേറ്റ് മൂന്നിനെയും കുത്തിപ്പൊക്കി റെഡിയാക്കിയത്. അതിന് സ്റ്റെല്ലയുടെ വക പ്രത്യേകം അഭിനന്ദനം അമ്മുവിന് കിട്ടി. 

ഷൈൻ മാത്രമേ ആ കൂട്ടത്തിൽ ഇല്ലാതിരുന്നുള്ളൂ. ഇൻറർ കോളേജ് ഫെസ്റ്റിവൽ ബാംഗ്ലൂർ വച്ച് നടക്കുന്നതുകൊണ്ട് അവൻ അതിൽ പങ്കെടുക്കാനായി വെളുപ്പിനെ അങ്ങോട്ട് തിരിച്ചു. കടയാടിക്കാരുടെ കാറുകൾ നിരനിരയായി പള്ളിമുറ്റത്ത് വന്നു നിന്നപ്പോൾ അതിന് നേരെ എതിർവശത്തായി കുരുവികൂട്ടുകാരുടെ കാറുകളും വന്നു നിന്നു. വണ്ടിയിൽ നിന്ന് ഇറങ്ങിയ മാത്യൂസ് ഔതയെ ഒന്ന് കൂർപ്പിച്ചു നോക്കി. അവർ തമ്മിൽ യാതൊരു പരിചയ ഭാവവും കാണിക്കാതെ പള്ളിയിലേക്ക് കയറി രണ്ടിടത്തായി സ്ഥാനം ഉറപ്പിച്ചു. തോമസും ആൻഡ്രൂസും പോളച്ചനും മാത്യൂസിന്റെ അരികിൽ തന്നെയാണ് മുട്ടുകുത്തിയത്. പെൺപിള്ളേരെ എല്ലാം ആനിയമ്മ വിളിച്ച് മുന്നിൽ തന്നെ കൊണ്ടു നിർത്തി.

ഒരു കൈ പ്ലാസ്റ്റർ ഇട്ട നിലയിൽ മറുവശത്തായി വന്നുനിന്ന സാമിനെ കണ്ടതും ലീന കടിച്ചുപിടിച്ച ചിരി അറിയാതെ പുറത്തു വന്നു. ഗ്രേസ് അവളെ തൻറെ കൈമുട്ടു വെച്ച് ചെറുതായി ഒന്ന് തട്ടി. അവൾ ചുണ്ട് കടിച്ച് സാമിനെ നോക്കി. അവനും രൂക്ഷമായി അവരെ തന്നെ നോക്കുന്നുണ്ടായിരുന്നു. 

\"ദേ ആ കയ്യൊടിഞ്ഞു നിൽക്കുന്നവനല്ലേ.. അവനെയാണ് ഇന്നലെ ചേച്ചിയുടെ ഭർത്താവ് പഞ്ഞിക്കിട്ടത്..\" തൊട്ടടുത്തുനിന്ന് അമ്മുവിൻറെ ചെവിയിൽ ലീന പറഞ്ഞു. 

അത് കേട്ട് അവൾ മറുവശത്തേക്ക് നോക്കി. സാമിനിയും അവൻറെ കൂടെ കൂടി നിൽക്കുന്നവരെയും അവൾ കണ്ടു. തൻറെ സഹോദരന്മാരാണ്. ഇങ്ങനെയൊരു സഹോദരി അവർക്കുണ്ടെന്ന് പോലും അറിയാത്ത സഹോദരങ്ങൾ. അവൾ അവരെ കൗതുകത്തോടെ നോക്കി. പുറകിലേക്ക് തിരിഞ്ഞു നോക്കിയപ്പോഴാണ് അവൾ ഔതയെ കണ്ടത്. അവൾ തന്നെ നോക്കുന്നത് കണ്ട് ഔത അവളെ ഒന്ന് പതിയെ കൈവീശി കാണിച്ചു. അത് കണ്ടതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. 

തലേന്ന് കുരുവിക്കൂട്ടിൽ അലക്സ് ചെന്ന് അടി ഉണ്ടാക്കിയ വിവരം പള്ളി മുഴുവൻ പാട്ടായിരുന്നു. അതിനെ ഉദ്ധരിച്ച് നല്ല അയൽക്കാരന്റെ കഥ അച്ഛൻ പ്രസംഗം ആയി പറയുക പോലും ചെയ്തു. പക്ഷേ അലക്സ് ഉണ്ടോ അത് കേൾക്കുന്നു. അച്ഛൻ പ്രസംഗം പറഞ്ഞ സമയത്ത് അവൻ നല്ലതുപോലെ ഇരുന്നു ഉറങ്ങുകയായിരുന്നു. പ്രസംഗം കഴിഞ്ഞതുപോലും അറിയാതെ ഇരുന്നു ഉറങ്ങിയ അവനെ സാവിയോ തട്ടി പിടിച്ചാണ് എഴുന്നേൽപ്പിച്ചത്. 

അമ്മു പിന്നെ ശ്രദ്ധിച്ചത് കുരുവി കൂട്ടിലെ സ്ത്രീജനങ്ങളുടെ ഇടയിലാണ്. ആണുങ്ങൾക്കിടയിൽ കാണുന്ന സ്പർദ ഒന്നും സ്ത്രീകൾക്കിടയിൽ ഇല്ല എന്ന് അവൾക്ക് തോന്നി. അവരെല്ലാം തമ്മിൽ പരസ്പരം നോക്കി പുഞ്ചിരിക്കുകയും നോട്ടം കൈമാറുകയും ചെയ്യുന്നുണ്ടായിരുന്നു. പള്ളിയിൽനിന്ന് തിരിച്ചിറങ്ങുന്ന വഴിക്ക് അവളാ കാര്യം റാണിയോട് ചോദിച്ചു. 

\"എടാ നമ്മളൊക്കെ ക്നാനായക്കാരല്ലേ.. എല്ലാവരും ഒക്കെ ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ബന്ധുക്കളാണ്.. ഇവിടെയും അവിടെയുമായി കെട്ടിച്ചു വിടുന്നത് വരെ പലരും വലിയ കൂട്ടുകാരും ആയിരുന്നു.. ഇപ്പോ കുരുവി കൂട്ടിലെ ജോബിന്റെ ഭാര്യ ജൂലിയ.. അവളും ഞാനും ഡിഗ്രിക്ക് ഒന്നിച്ചായിരുന്നു.. ഞങ്ങൾ തമ്മിൽ എന്തിനാ വഴക്ക്? \" റാണി ചോദിച്ചു. 

\"ഗ്രേസ്.. നിനക്കറിയത്തില്ലേ എന്താ ഈ വഴക്കിന്റെ കാരണമെന്ന്? പണ്ട് ഇവരൊക്കെ വലിയ കൂട്ടായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ടല്ലോ..\" അമ്മു ചോദിച്ചു.

ഗ്രേസ് എന്തോ പറയാൻ തുടങ്ങിയെങ്കിലും അമ്മമാർ അങ്ങോട്ട് വന്നതുകൊണ്ട് അവൾ പിന്നെ ഒന്നും പറഞ്ഞില്ല. 

പക്ഷേ ലീനയുടെ ശ്രദ്ധ അവിടെ ഒന്നും ആയിരുന്നില്ല. അവളുടെ കണ്ണുകൾ സാമിൽ തന്നെ തങ്ങിനിന്നു. കൈയിലെ പ്ലാസ്റ്റർ മാത്രമല്ല നടക്കാനും അവൻ അല്പം ബുദ്ധിമുട്ടുണ്ട്. ചെറിയ ചട്ടോട് കൂടിയാണ് നടപ്പ്. 

\"വയ്യെങ്കിൽ പിന്നെ എന്തിനാ പള്ളിയിൽ വന്നത്.. വീട്ടിലിരുന്ന് റസ്റ്റ് ചെയ്തുകൂടെ..\" (ലീന ആത്മ)

എല്ലാവരും കൂടെ കുർബാന കഴിഞ്ഞ് സെമിത്തേരിയിൽ പോയി. അമ്മച്ചിയുടെ കല്ലറയിലും റേച്ചൽ അമ്മായിയുടെ കല്ലറയിലും തിരി കത്തിച്ച് പ്രാർത്ഥിച്ചിട്ടാണ് പെണ്ണുങ്ങൾ ഇറങ്ങിയത്. തിരിച്ച് വീട്ടിലേക്ക് പോകാൻ നേരം അമ്മുവിനെ അലക്സ് വിളിച്ച് അവന്റെ വണ്ടിയിൽ കയറ്റി. അവൻ എല്ലാവരുടെയും മുന്നിൽ വെച്ച് വിളിച്ചതുകൊണ്ട് അവൾക്ക് എതിർത്തൊന്നും പറയാനും പറ്റിയില്ല. 

വണ്ടിയെടുത്ത് അവർ പോകാൻ തുടങ്ങുമ്പോഴാണ് വികാരിയച്ചൻ അതുവഴി വന്നത്. 

\"അലക്സ്.. നീ ഒന്നിങ്ങോട്ട് വന്നേ..\" അച്ഛൻ വിളിച്ചത് കേട്ട് അവൻ വണ്ടി ഓഫ് ചെയ്തു അമ്മുവിനെ അവിടെ നിർത്തി അവൻ അച്ഛൻറെ അടുത്തേക്ക് പോയി.

അച്ഛൻറെ പ്രസംഗവും അലക്സ് അച്ഛനും തമ്മിലുള്ള സംസാരത്തിന്റെ രീതിയും കണ്ട് അത് തലേദിവസത്തെ വഴക്കിന്റെ കാര്യമാണ് എന്ന് അവൾ ഊഹിച്ചു. 

\"കിട്ടട്ടെ കുറച്ചു ഉപദേശം.. എന്നാലേ നന്നാവത്തുള്ളൂ.. \" (അമ്മു ആത്മ)

അവൾ വണ്ടിയുടെ ഡോറിൽ ചാരി അവിടെ നിന്നു. അപ്പോഴാണ് ഔത പള്ളിമേടയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയത്. ഒറ്റയ്ക്ക് നിൽക്കുന്ന അമ്മുവിനെ കണ്ടു അദ്ദേഹം അവളെ അടുത്തേക്ക് വിളിച്ചു.

\"ഇതാര് കടയാടിയിലെ കുറുമ്പിക്കുട്ടിയോ? എന്തൊക്കെയുണ്ട് വിശേഷങ്ങൾ? നിൻറെ കെട്ടിയോൻ ഇന്നലെ ഞങ്ങടെ വീട്ടിൽ വന്ന് കാണിച്ചു കൂട്ടിയ പരാക്രമങ്ങൾ വല്ലതും അറിഞ്ഞായിരുന്നോ?\" അദ്ദേഹം അവളോട് വാത്സല്യം നിറച്ച് ചോദിച്ചു. 

ഒരു കുറുമ്പ് നിറഞ്ഞ ചിരി അവൾ അയാൾക്കും കൊടുത്തു. \"അത്.. സോറി.. ഇച്ചായനു അല്പം ദേഷ്യ കൂടുതലാ..\" 

\"അല്ലേ.. അവൻ തെമ്മാടിത്തരം കാണിച്ചതിനു നീ എന്തിനാ കൊച്ചേ സോറി പറയുന്നത്..  ഇതൊന്നും ഒരു പുതിയ കാര്യമല്ല.. ഞങ്ങളീ കൊടുക്കൽ വാങ്ങലൊക്കെ തുടങ്ങിയിട്ട് കാലം കുറെയായി.. \" ഔത പറഞ്ഞു. \"അല്ല.. നീയെന്താ ഇവിടെ തനിയെ നിൽക്കുന്നത്? അവര് നിന്നെ കളഞ്ഞിട്ട് പോയോ? \"

അവൾ നിഷേധാർത്ഥത്തിൽ തലയാട്ടി. \"ഇച്ചായനെ അച്ഛൻ വിളിച്ചുകൊണ്ടുപോയി..\" 

\"അവൻ അവിടെ നിൽക്കട്ടെ.. നീ വരുന്നോ വലിയ പപ്പയുടെ കൂടെ കുരുവികൂട്ടിലേക്ക്? അവിടെയും ഉണ്ട് നിൻറെ പ്രായത്തിൽ കുറെ പിള്ളേർ എല്ലാവരെയും പരിചയപ്പെടാം.. \" ഔത വാത്സല്യത്തോടെ ക്ഷണിച്ചത് കേട്ട് അമ്മുവിൻറെ മനസ്സ് നിറഞ്ഞു. ഡാഡി ജനിച്ചു വളർന്ന വീട്. അതൊന്നു കാണണം എന്ന് ആഗ്രഹം ഒരുപാടുണ്ടായിരുന്നു. ഇപ്പോൾ സത്യം അറിഞ്ഞിട്ട് അല്ലെങ്കിലും വലിയ പപ്പ നേരിട്ടാണ് ക്ഷണിച്ചിരിക്കുന്നത്. കൂടെ പോകാൻ അവളുടെ മനസ്സ് കൊതിച്ചു. 

\"അമ്മു..\" അലക്സിന്റെ കാർക്കശ്യം നിറഞ്ഞ വിളിയിൽ അവൾ ഞെട്ടിത്തിരിഞ്ഞ് നോക്കി. ദേഷ്യത്തോടെ തന്റെ വണ്ടിക്ക് അരികിൽ നിൽക്കുകയായിരുന്നു അവൻ. 

അവൾ വേഗം അവധിയുടെ നേരെ തിരിഞ്ഞു പറഞ്ഞു. \"ഞാനിപ്പോ പോട്ടെ.. കുരുവിക്കൂട്ടിലേക്ക് പിന്നെ വരാട്ടോ.. ഇല്ലെങ്കിൽ ഇച്ചായൻ എന്നെ ശരിയാക്കും..\" 

\"എടി കൊച്ചേ.. നിന്നെ എനിക്ക് ഒത്തിരി അങ്ങ് ഇഷ്ടായി.. അവൻ നിന്നെ കെട്ടി ഇല്ലായിരുന്നെങ്കിൽ എൻറെ വീട്ടിലെ പിള്ളേര് ആരെങ്കിലും കൊണ്ട് നിന്നെ കെട്ടിച്ച് ഞാൻ വീട്ടിലോട്ട് കൊണ്ടുവരുമായിരുന്നു.. അവനെങ്ങാനും നിൻറെ മേൽ കൈവച്ചാൽ എന്നോട് പറഞ്ഞേക്കണം.. ഇന്നലെ കിട്ടിയതിനും കൂടി കൂട്ടി തിരിച്ചു കൊടുക്കാൻ നിൽക്കുന്നുണ്ട് അവിടെ പിള്ളേര്..\" അവത പറഞ്ഞത് കേട്ട് അയാളെ നോക്കി ഒന്ന് ചിരിച്ച് അവൾ അലക്സിന് അടുത്തേക്ക് ഓടി.

\"എന്തിനാടി എപ്പോഴും ആ തന്തപ്പടിയുടെ പിന്നാലെ മണപ്പിച്ചു പോകുന്നത്? നിന്നോട് അയാളോട് സംസാരിക്കാൻ നിൽക്കരുതെന്ന് ഒരുതവണ ഞാൻ പറഞ്ഞതല്ലേ..?\" വണ്ടി ഓടിക്കുമ്പോൾ അലക്സ് ദേഷ്യത്തിൽ തന്നെയായിരുന്നു.

\"പ്രായമായ മനുഷ്യനല്ലേ ഇച്ചായാ.. ഈ മുൻകോപം ഒക്കെ ഉണ്ടെന്നേ ഉള്ളൂ.. ആളൊരു പാവമാ.. നമ്മുടെ വല്യപ്പച്ചന്റെ പോലെ തന്നെ..\" അവൾ പറഞ്ഞു.

അവൾ പറഞ്ഞ വാക്കുകൾ കേട്ട് അവൻ പുച്ഛം കൊണ്ട് ചുണ്ടൊന്ന് കൂട്ടി. \"നീ... നീ ഇന്ന് സെമിത്തേരിയിൽ വന്നില്ലേ.. അവിടെ രണ്ട് കല്ലറകൾ കണ്ടുവോ നീയ്? വല്യമ്മച്ചിയുടെയും റീച്ചമ്മായുടെയും? ആ രണ്ട് കല്ലറയും അവിടെ തീർത്തത് ആ പാവം മനുഷ്യൻറെ ഇളയ മകനാ. ഫിലിപ്പ് കുരുവിക്കൂട്ടിൽ. \" അവളുടെ ഡാഡിയുടെ പേര് ഏറ്റവും വെറുപ്പോടുകൂടി അലക്സ് പറയുന്നത് കേട്ട് അവൾ അവനെ ഞെട്ടിത്തരിച്ചു നോക്കി.

\"നീ ഞെട്ടി അല്ലേ.. അതേടി.. ആരും ഞെട്ടും.. അങ്ങനത്തെ ക്രൂരതയാണ് കുരുവി കൂട്ടുകാർ നമ്മളോട് ചെയ്തത്. \" അവൻ പറഞ്ഞു

\"ശരിക്കും ഇച്ചായാ.. ഞാൻ വന്നപ്പോൾ മുതൽ കേൾക്കുന്നതാണ് ഈ രണ്ടു കുടുംബങ്ങളും തമ്മിലുള്ള ശത്രുതയെ പറ്റി.. എന്താ അതിന് പിന്നിലെ കാരണം?\" ഔത്സുക്യത്തോടെ അവൾ ചോദിച്ചു.

\" അതൊക്കെ വലിയ കഥയാണ്.. ഞാൻ പിന്നെ ഒരിക്കൽ പറയാം.. ഇപ്പോൾ നമുക്ക് നമ്മുടെ ഭാവിയെ പറ്റി സംസാരിക്കാം..\" വേഗത്തിലാണ് അലക്സിന്റെ ഭാവം മാറിയത്.

\"എന്ത് ഭാവി? നമുക്ക് ഒരു ഭാവിയും ഇല്ല. ഞാനൊരു ജോലി നോക്കുന്നുണ്ട്. അത് കിട്ടിക്കഴിഞ്ഞാൽ എല്ലാവരോടും സത്യമെല്ലാം തുറന്നു പറഞ്ഞു ഞാൻ പോകും. അപ്പോൾ അവരെല്ലാവരും കൂടി ഇച്ചായന് വേണ്ടി നല്ല ഒരു പെണ്ണിനെ കണ്ടുപിടിച്ചു കെട്ടിച്ചു തരും. ഇന്നലെ പറഞ്ഞ പോലെ ദേഷ്യം വന്നു കൈ തരിക്കുമ്പോൾ കൂട്ടി പിടിക്കാൻ.\" അവൾ പറഞ്ഞതും അവൻ വണ്ടി ബ്രേക്ക് ഇട്ട് നിർത്തി.

\"അങ്ങനെ ഇപ്പോൾ ഒരുത്തിയും വന്ന് എൻറെ കൈ കൂട്ടി പിടിക്കണ്ട.. പകരം ഞാൻ പിടിച്ചോളാം.. നിൻറെ കയ്യിൽ.. \" അവളുടെ കയ്യിൽ ബലമായി പിടിച്ചു കൊണ്ട് അവൻ പറഞ്ഞു.

\"ഇച്ചായ വീട്.. വേദനിക്കുന്നു..\" 

\"വേദനിക്കട്ടെ.. നീ പറയുന്ന വാക്കുകളൊക്കെ എനിക്ക് എത്ര വേദനിക്കുന്നുണ്ടെന്ന് നിനക്ക് മനസ്സിലാവുന്നുണ്ടോ? നിൻറെ കണ്ണും മൂക്കും ചുണ്ടും ഒക്കെ എന്നോട് പറയുന്നുണ്ട് നിനക്കെന്നെ ഇഷ്ടമാണെന്ന്.. പക്ഷേ ഞാനത് നിന്നെക്കൊണ്ട് പറയിപ്പിക്കാൻ ശ്രമിക്കുമ്പോൾ നീ ജാഡ ഇടും.. ദേ.. ഒരു കാര്യം ഞാൻ നേരെ ചൊവ്വേ പറഞ്ഞേക്കാം.. ഞാൻ അത്ര വലിയ റൊമാൻറിക് ഒന്നുമല്ല.. നിൻറെ പിന്നാലെ റൊമാൻസ് കളിച്ചു വരും എന്ന് കരുതിയിട്ടാണെങ്കിൽ ഈ ജാഡ ഇടണ്ട.. അതിനൊന്നും എന്നെ കിട്ടില്ല.. പിന്നെ എങ്ങോട്ടെങ്ങാണ്ട് പോകും എന്ന് പറഞ്ഞില്ലേ.. അതിനൊരു ഉത്തരമേ പറയാനുള്ളൂ എനിക്ക്.. അതി-മോഹമാണ് മോളെ ദിനേശീ.. ഞാൻ നിന്നെ എങ്ങോട്ടും വിടത്തില്ല. കെട്ടി ക്കൂടെ  കൂട്ടാൻ പോവുകയാണ് നിന്നെ ഞാൻ.\" കടയാടിയുടെ മുറ്റത്തേക്ക് വണ്ടി നിർത്തിക്കൊണ്ട് അവൻ പറഞ്ഞു.

\"ഓഹോ.. അതൊക്കെ അങ്ങ് സ്വയം തീരുമാനിച്ചാൽ മതിയോ? ഇച്ചായൻ നോക്കിക്കോ.. ഇപ്പോൾ തന്നെ ഞാൻ എല്ലാവരോടും എല്ലാ സത്യങ്ങളും തുറന്നു പറയും.. ഞാൻ ഇച്ചായൻ സ്നേഹിച്ച അനുപമയല്ലാ.. ഹോസ്പിറ്റലിലെ ഒരു സാധാരണ നേഴ്സ് കാഞ്ചനയാണ്.. പിന്നെ ഇച്ചായൻ എന്നെ നിർബന്ധിച്ച് ഇങ്ങനെ ഒരു നാടകം കളിപ്പിച്ചതാണ്.. ഞാൻ വെറും ഒരു സബോർഡിനേറ്റ് ആയത് കാരണം നിവർത്തിയില്ലാതെ ചെയ്തു പോയതാണ്.. എന്നൊക്കെ പറയും.. അപ്പൊ നമുക്ക് കാണാം..\" വാശിയോടെ പറഞ്ഞ് അവൾ അകത്തേക്ക് നടന്നു.

\"കർത്താവേ.. ഇവള് എങ്ങാനും ശരിക്കും പറയുമോ? \" (അലക്സ് ആത്മ..) 

\"അമ്മു അവിടെ നിൽക്കാൻ.. \" ഇന്ന് വിളിച്ചുകൊണ്ട് അലക്സ് അവളുടെ പിന്നാലെ ഓടി.

(തുടരും..) 

എന്താണ് ആരും അഭിപ്രായം പറയാത്തത്? ശരിയാവണില്ലെങ്കിലും പറഞ്ഞോളൂ.. അഭിപ്രായം ഈസ് ഈക്വൽ ടു ഊർജ്ജം. ഊർജ്ജം ഉണ്ടെങ്കിലേ എഴുതാൻ പറ്റു.. എനിക്ക് അല്പം ഊർജ്ജം പകർന്നു തരൂ.. 


വെള്ളാരപൂമലമേലെ.. ❤❤ - 46

വെള്ളാരപൂമലമേലെ.. ❤❤ - 46

4.7
2756

\"ഓഹോ.. അതൊക്കെ അങ്ങ് സ്വയം തീരുമാനിച്ചാൽ മതിയോ? ഇച്ചായൻ നോക്കിക്കോ.. ഇപ്പോൾ തന്നെ ഞാൻ എല്ലാവരോടും എല്ലാ സത്യങ്ങളും തുറന്നു പറയും.. ഞാൻ ഇച്ചായൻ സ്നേഹിച്ച അനുപമയല്ലാ.. ഹോസ്പിറ്റലിലെ ഒരു സാധാരണ നേഴ്സ് കാഞ്ചനയാണ്.. പിന്നെ ഇച്ചായൻ എന്നെ നിർബന്ധിച്ച് ഇങ്ങനെ ഒരു നാടകം കളിപ്പിച്ചതാണ്.. ഞാൻ വെറും ഒരു സബോർഡിനേറ്റ് ആയത് കാരണം നിവർത്തിയില്ലാതെ ചെയ്തു പോയതാണ്.. എന്നൊക്കെ പറയും.. അപ്പൊ നമുക്ക് കാണാം..\" വാശിയോടെ പറഞ്ഞ് അവൾ അകത്തേക്ക് നടന്നു.\"കർത്താവേ.. ഇവള് എങ്ങാനും ശരിക്കും പറയുമോ? \" (അലക്സ് ആത്മ..) \"അമ്മു അവിടെ നിൽക്കാൻ.. \" എന്ന് വിളിച്ചുകൊണ്ട് അലക്സ് അവളുടെ പിന്നാലെ ഓടി.