Aksharathalukal

വെള്ളാരപൂമലമേലെ.. ❤❤ - 46

\"ഓഹോ.. അതൊക്കെ അങ്ങ് സ്വയം തീരുമാനിച്ചാൽ മതിയോ? ഇച്ചായൻ നോക്കിക്കോ.. ഇപ്പോൾ തന്നെ ഞാൻ എല്ലാവരോടും എല്ലാ സത്യങ്ങളും തുറന്നു പറയും.. ഞാൻ ഇച്ചായൻ സ്നേഹിച്ച അനുപമയല്ലാ.. ഹോസ്പിറ്റലിലെ ഒരു സാധാരണ നേഴ്സ് കാഞ്ചനയാണ്.. പിന്നെ ഇച്ചായൻ എന്നെ നിർബന്ധിച്ച് ഇങ്ങനെ ഒരു നാടകം കളിപ്പിച്ചതാണ്.. ഞാൻ വെറും ഒരു സബോർഡിനേറ്റ് ആയത് കാരണം നിവർത്തിയില്ലാതെ ചെയ്തു പോയതാണ്.. എന്നൊക്കെ പറയും.. അപ്പൊ നമുക്ക് കാണാം..\" വാശിയോടെ പറഞ്ഞ് അവൾ അകത്തേക്ക് നടന്നു.

\"കർത്താവേ.. ഇവള് എങ്ങാനും ശരിക്കും പറയുമോ? \" (അലക്സ് ആത്മ..) 

\"അമ്മു അവിടെ നിൽക്കാൻ.. \" എന്ന് വിളിച്ചുകൊണ്ട് അലക്സ് അവളുടെ പിന്നാലെ ഓടി. അകത്തേക്ക് ഓടി കയറിയ അലക്സ് അമ്മുവിനെ ഇടിച്ചു നിന്നു. അപ്പോഴാണ് ലിവിങ് റൂമിൽ അവരെ നോക്കി നിന്നിരുന്ന മറ്റുള്ളവരെ അവൻ കണ്ടത്.

\"ദേ.. അവർ എത്തി.. ഞാൻ പറഞ്ഞില്ലേ അവൻ വേറെ വഴക്കിനൊന്നും പോയി കണ്ടില്ലെന്നു..\" പോളച്ചൻ എല്ലാവരോടും ആയി പറഞ്ഞു.

അലക്സ് വൈകുന്നത് കണ്ടു എല്ലാവരും അല്പം ടെൻഷനിൽ ആയിരുന്നു.

\"അടി തന്നെ ആയിരുന്നു പോളിപ്പാപ്പാ.. പഞ്ചാരയടി...\" ലീന കളിയാക്കിയതും അലക്സും അമ്മുവും ഒന്ന് ചമ്മി. 

\"അത്.. അച്ചൻ ഒന്ന്.. വിളിച്ചു.. അതാ...\" പരുങ്ങി നിന്നുകൊണ്ട് അലക്സ് പറഞ്ഞു.

\"എന്നാ എല്ലാരും പോയി തുണി മാറി വാ.. ബ്രേക്ക്‌ ഫാസ്റ്റ് എടുത്തു വയ്ക്കാം..\" ലിസ പറഞ്ഞത് കേട്ട് എല്ലാവരും അവരുടെ മുറിയിലേക്ക് പോയി.

അലക്സും അമ്മുവും പോകുന്നത് കണ്ടു ജെസ്സി അവരെ തന്നെ നോക്കി നിന്നു. ആനി ജെസ്സിയുടെ തോളിലായി കൈവച്ചു. \"ഇങ്ങനെ വിഷമിക്കാതെ ജെസ്സി. കർത്താവിന് സാധിക്കാത്തതായി എന്താ ഉള്ളത്. നീ അവരെയും കൂട്ടി ഉണ്ണീശോ പള്ളിയിൽ ഒരു നേർച്ച ഇട്ടിട്ട് വാ.. ദൈവം പാതി താൻ പാതി എന്നല്ലേ..\" ആനി പറഞ്ഞത് കേട്ട് ജെസ്സി തലകുലുക്കി.

*********

അമ്മുവിൻറെ പിന്നാലെ മുറിയിൽ കയറി വാതിൽ അടച്ച അലക്സ് ഡ്രസിങ് റൂമിലേക്ക് പോകാൻ നിന്ന അവളെ കൈപിടിച്ച് വലിച്ചു. 

\"നീ എന്തൊക്കെയോ പറയും എന്ന് പറഞ്ഞാണല്ലോ വന്നത്.. എന്നിട്ട് എന്തേ പറയാഞ്ഞേ?\" അവൻ ഗൗരവം കലർത്തി അല്പം കളിയായി ചോദിച്ചു. 

\"ഞാൻ എന്ത് എപ്പോ ആരോട് പറയണം എന്ന് തീരുമാനിക്കുന്നത് ഞാനാണ്. കണ്ട ഗുണ്ടകളും തല്ലുപിടിയന്മാരും ഒന്നും അതിൽ അഭിപ്രായം പറയേണ്ട.\" അവളും വിട്ടു കൊടുത്തില്ല.

\"ഓഹോ.. അപ്പൊ പറയാൻ തന്നെയാണ് നിൻറെ തീരുമാനം..?\" അവൻ ചോദിച്ചു.

\"ആ അതെ..\"

\"എന്ന ഒരു കാര്യം ചെയ്യൂ.. എന്തായാലും പറയും.. അപ്പോ ഇതും കൂടി കൂട്ടി പറഞ്ഞോളൂ..\" അലക്സ് അമ്മുവിൻറെ മുഖം ഒന്ന് ഉയർത്തി അവളുടെ കവിളിൽ ആയി ഒന്ന് ചുംബിച്ചു. 

പെട്ടെന്നുള്ള അവൻറെ പ്രവർത്തിയിൽ അമ്മുവിൻറെ കണ്ണുകൾ വിടർന്നു. 

\"ഇവിടെ തരാൻ അല്ല ഉദ്ദേശിച്ചത്.. കഴിഞ്ഞപ്രാവശ്യം തന്നപ്പോൾ അതങ്ങ് ശരിയായില്ലായിരുന്നു.. ആ കുറവ് തീർക്കാം എന്ന് ആണ് വിചാരിച്ചത്. പിന്നെ ഇതിപ്പോ നീ ഇങ്ങനെ കരയ്ക്കടുക്കാതെ നിൽക്കുന്നതുകൊണ്ട് ഇത്രയും മതി.. എല്ലാരോടും പോയി പറഞ്ഞേക്കണേ..\" അമ്മുവിൻറെ ഞെട്ടൽ മാറുന്നതിനു മുൻപേ അവളെ തള്ളി മാറ്റി അവൻ ഡ്രസ്സിംഗ് റൂമിലേക്ക് കയറി. 

********

\"സാമിച്ചായനെ നിങ്ങൾ കണ്ടില്ലേ? പാവം നല്ല പരിക്കുണ്ട്.. എന്നാലും സോറി പറഞ്ഞിട്ടും അടി വാങ്ങി കൊടുക്കണ്ടായിരുന്നു.. \" റബേക്ക ലീനയെ നോക്കി പറഞ്ഞത് അവൾക്കു ഒട്ടും ഇഷ്ടപ്പെട്ടില്ല. 

ഗ്രേസിന്റെ മുറിയിൽ ഇരുന്ന് സംസാരിക്കുകയായിരുന്നു അവർ മൂന്നുപേരും. 

\"ഓ നിനക്ക് അത്ര ധണ്ണം ഉണ്ടെങ്കിൽ അങ്ങ് ചെന്ന് തിരുമ്മി കൊടുക്കാമായിരുന്നില്ലേ..\" ലീന അല്പം ദേഷ്യത്തോടെ ചോദിച്ചു.

\"തിരുമ്മി കൊടുക്കുന്നതൊക്കെ കൊള്ളാട്ടോ.. ക്രിസ്റ്റി  കാണണ്ട..\" ഗ്രേസ് റബേക്കയെ കളിയാക്കി. 

\"എന്താടി കാണണ്ടാത്തത് ഞാൻ?\" മുറിക്ക് പുറത്തുനിന്ന് ക്രിസ്റ്റിയുടെ ശബ്ദം കേട്ടതും അവരെല്ലാം അങ്ങോട്ട് നോക്കി. 

\"ഏയ് ഒന്നുമില്ലാ ക്രിസ്റ്റി.. ഞങ്ങള് ആ സാമിന് നല്ല പരിക്ക് പറ്റിയിട്ടുണ്ട് എന്ന് പറയുകയായിരുന്നു.\" 

\"അതിപ്പോ ജോച്ചായൻ അല്ലേ അടിച്ചത്? അതും ഇവളുടെ കാര്യത്തിൽ.. ഉടക്കുണ്ടാക്കരുത് എന്ന് രണ്ടുപേരോടും പറഞ്ഞിട്ടാണ് ഞാൻ വിട്ടത്.. ഇതുകൊണ്ടാണ് നീ അവിടെ പോകേണ്ട എന്ന് ഞാൻ പറഞ്ഞത്..\" ക്രിസ്റ്റി ലീനയെ കുറ്റപ്പെടുത്തി.

\"അല്ലെങ്കിലും ഞാൻ ഇനി പോകുന്നില്ല..\" ലീന പറഞ്ഞു.

അതുകേട്ട് റബേക്കയും ഗ്രേസും അവളെ സംശയത്തോടെ നോക്കി. \"നിൻറെ പണിഷ്മെൻറ് പിൻവലിച്ചു എന്ന് പറഞ്ഞതല്ലേ? പിന്നെ എന്താ?\" റബേക്ക ചോദിച്ചു.

\"ഞാൻ വന്നില്ലെങ്കിൽ നിനക്ക് പോകാൻ പറ്റില്ല എന്നൊന്നും ഇല്ല റിബി.. നീ പൊക്കോ.. പക്ഷേ ഞാൻ ഇനി പോകുന്നില്ല. വല്യപ്പച്ചനോട് ഞാൻ പറഞ്ഞു.\"

\"പോകുന്നില്ലെങ്കിൽ പോകേണ്ട. പ്രശ്നമില്ല.\" ക്രിസ്റ്റിയും അവളെ പിന്താങ്ങി. 

റബേക്ക അപ്പോഴാണ് ഫോണിലേക്ക് വീണ്ടും വീണ്ടും നോക്കുന്ന ഗ്രേസിനെ ശ്രദ്ധിച്ചത്. \"ഗ്രേസേച്ചി കുറെ നേരമായല്ലോ ഫോണിൽ തന്നെ കണ്ണും നട്ട് ഇരിക്കാൻ തുടങ്ങിയിട്ട്.. എന്തേ വില്ലിച്ചായൻ വിളിച്ചില്ലേ? \" 

\"ഇന്നലെ എന്തോ സർപ്രൈസ് ഉണ്ടെന്നു പറഞ്ഞു.. ദേ ഇപ്പൊ ഫോണും സ്വിച്ച് ഓഫ് ആണ്.. \" അറിയാതെയാണെങ്കിലും അവൾ പറഞ്ഞു പോയി.

\"ഓഹോഹോ വിരഹം...  പിള്ളേരെ ഒരു മ്യൂസിക്ക് ഇടു.. ചേച്ചി ഒരു പാട്ട് പാടട്ടെ.. \" കളിയാക്കി പറഞ്ഞുകൊണ്ട് ലീന പാട്ടുപാടാൻ തുടങ്ങി.. 

\"എൻ വില്ലിച്ചായ.. എങ്ങാണു നീ.. ഇനി എന്നു കാണും വീണ്ടും..\" 

\"എൻറെ പൊന്ന് അലീന മോളെ.. നീ പാടരുത്.. ഈ പാട്ട് എങ്ങാൻ കേട്ടാൽ വില്ലിച്ചായൻ അമേരിക്കയും വിട്ട് വല്ല ചൊവ്വയിലേക്ക് പോകും.. പ്ലീസ്..\" ഗ്രേസ് പറഞ്ഞതും അവരെല്ലാം ഒന്നിച്ച് ചിരിച്ചു.

**********

പിറ്റേന്ന് നേരത്തെ തീരുമാനിച്ചത് പോലെ റബേക്ക സാമിന്റെ ഓഫീസിലേക്കും ലീന കോളേജിലേക്ക് പോയി. കോളേജിൽ എത്തിയ ലീനക്ക് ആകെ ബോറടി ആയിരുന്നു. അച്ചുവും റബേക്കയും ഇല്ലാതെ ആകെ ഒറ്റപ്പെട്ടതുപോലെ തോന്നി അവൾക്ക്. ക്ലാസ്സ്  പകുതി ആയപ്പോഴാണ് ലീനയെ പ്രിൻസിപ്പാൾ വിളിക്കുന്നുണ്ട് എന്ന് നോട്ടീസും കൊണ്ട് പ്യൂൺ വന്നത്. 

അതുകേട്ട് അവൾ പ്രിൻസിപ്പളിന്റെ ഓഫീസിലേക്ക് പോയി. അവിടെ സാമും ഇന്ദു ചേച്ചിയും ക്രിസ്റ്റിയും ആൻഡ്രോസും ഉണ്ടായിരുന്നു. 

\"കയറി വാ..\" ഡോറിനു മുമ്പിൽ മടിച്ചു നിന്ന ലീനയെ പ്രിൻസിപ്പാൾ കൈനീട്ടി വിളിച്ചു. 

\"ചെന്ന് കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ അവിടെ പ്രശ്നമുണ്ടാക്കിയോ? സാമുവലും ഇന്ദിരയും തന്നെ കാണാനാണ് വന്നിരിക്കുന്നത്. പിന്നെ ഇതിൽ ഒരു കുടുംബ പ്രശ്നം കൂടെ ഒളിഞ്ഞിരിക്കുന്നത് കൊണ്ട് തൻറെ പേരൻസിനെയും വിളിച്ചു എന്ന് മാത്രം..\" പ്രിൻസിപ്പൽ പറഞ്ഞു.

\"അവള് ഒക്കെയാണെങ്കിൽ അവൾ തുടർന്ന് പോകുന്നതിൽ എനിക്ക് വിരോധമൊന്നുമില്ല. പക്ഷേ എൻറെ കൊച്ചിന് ഇനി അവിടെ ഇതുപോലെ പ്രയാസകരമായ ഒരു അനുഭവം ഉണ്ടാവുകയില്ല എന്ന് എനിക്ക് ഉറപ്പു കിട്ടണം\" ആൻഡ്രൂസ് പറഞ്ഞു.

\"ഇപ്പോൾ ലീന പോയാൽ അത് എൻറെ കമ്പനിയുടെ റെപ്യൂട്ടേഷനെ ബാധിക്കും. ലേഡീസ് സ്റ്റാഫ് പിന്നെ എൻറെ കമ്പനിയിൽ ജോയിൻ ചെയ്യാൻ മടിക്കും. ലീനക്ക് അവിടെ ഒരു പ്രശ്നവും ഉണ്ടാകാതെ ഞാൻ നോക്കിക്കോളാം. \" സാം ഉറപ്പു കൊടുത്തു. 

\"എനിക്ക് താല്പര്യമില്ല സാർ. നേരത്തെ എനിക്ക് ഇഷ്ടം ഉണ്ടായിട്ടല്ല പോയത്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ്..\" ലീന പറഞ്ഞു. 

\"ഒരുവട്ടം കൂടി നിർബന്ധിക്കുകയാണ് നിന്നെ.. താൻ തിരിച്ച് ജോയിൻ ചെയ്തില്ലെങ്കിൽ ഇവിടെനിന്ന് ഇൻഡോൺഷിപ്പിന് എടുത്ത എല്ലാ കുട്ടികളെയും തിരികെ വിടും എന്നാണ് സാമുവൽ പറയുന്നത്. \" പ്രിൻസിപ്പൽ ആൻഡ്രൂസിന് നേരെ തിരിഞ്ഞു. \"നോക്കൂ ആൻഡ്രൂസ്.. ഓൾറെഡി മികച്ച കമ്പനികളിൽ ഇന്റേൺഷിപ് ചെയ്യാൻ അവസരം ഉണ്ട് എന്ന രീതിയിൽ നമ്മൾ പരസ്യം കൊടുത്തു കഴിഞ്ഞു. ഇനിയിപ്പോ അത് ക്യാൻസൽ ആയി പോകുക എന്ന് വെച്ചാൽ കോളേജിനും അത് മോശമാണ്. പ്ലീസ്. നിങ്ങൾ ഒരു വിട്ടുവീഴ്ച ചെയ്യണം.\" 

\"എന്താ മോളെ പപ്പ പറയേണ്ടത്?\" ആൻഡ്രൂസ് ലീനയോട് ചോദിച്ചു.

\"ഞാൻ പോകാം പപ്പ..\" ലീന സമ്മതിച്ചു.

**********

അലക്സിനെയും അമ്മുവിനെയും കൊണ്ട് ഉണ്ണീശോ പള്ളിയിൽ വന്നതായിരുന്നു ജെസ്സിയും സ്റ്റെല്ലയും. രാവിലെ ഹോസ്പിറ്റലിലേക്ക് പോകാൻ നിന്ന അലക്സിനെ അവർ രണ്ടും കയ്യോടെ പൊക്കി ക്കൂട്ടികൊണ്ടുവരികയായിരുന്നു. പള്ളിയിൽ ചെന്ന് മുട്ടുകുത്തി പ്രാർത്ഥിക്കുമ്പോൾ സ്റെല്ല അമ്മുവിൻറെ ചെവിയിൽ പറഞ്ഞു. \"നന്നായി പ്രാർത്ഥിച്ചോളൂ.. ഒത്തിരി അനുഭവങ്ങൾ ഉള്ളതാണ്. കുഞ്ഞുങ്ങൾ ഇല്ലാത്ത എത്രപേർക്ക് ആണെന്ന് അറിയാമോ ഇവിടെ നേർച്ച നേർന്നു കുഞ്ഞുങ്ങളെ കിട്ടിയത്. \"

സ്റ്റെല്ലയുടെ വാക്കുകൾ ചെവിയിൽ പതിഞ്ഞപ്പോഴാണ് എന്തിനാണ് മമ്മ കയ്യോടെ തങ്ങളെ രണ്ടുപേരെയും കൂട്ടിക്കൊണ്ട് പെട്ടെന്ന് പള്ളിയിലേക്ക് വന്നത് എന്ന് അമ്മുവിന് മനസ്സിലായത്. അവൾ ഒളികണ്ണിട്ട് അലക്സിനെ നോക്കി. അവൻറെ മുഖത്തെ കള്ളചിരിയിൽ അറിയാം അവന് കാര്യങ്ങളെല്ലാം നേരത്തെ മനസ്സിലായിട്ടുണ്ടെന്ന്. അവൾക്ക് വല്ലാത്ത ഒരു ജാളിയത തോന്നി. ജെസ്സിയുടെ മുന്നിൽ ഒന്നും മിണ്ടാൻ പറ്റാത്തതുകൊണ്ട് അവൾ അവർ പറഞ്ഞത് അനുസരിച്ച് അവരുടെ കൂടെ നടന്നു. 

പള്ളിയിൽനിന്ന് ഇറങ്ങാൻ നേരം ജസ്സി അമ്മുവിൻറെ കൈപിടിച്ചു ചോദിച്ചു. \"മോളെ.. മമ്മയുടെ കൂട്ടുകാരി ഉണ്ട് ഇവിടെ.. ഇവിടുന്ന് വളരെ അടുത്താണ്.. മമ്മ അവളെ കണ്ടിട്ട് കുറേ കാലമായി.. നമുക്കൊന്ന് അവിടെ വരെ പോയാലോ?\" 

\"എനിക്കിപ്പോൾ സമയമില്ല.. എനിക്ക് ഹോസ്പിറ്റലിൽ പോകേണ്ടത് ആണ് മമ്മ.. ഞാൻ നേരത്തെ പറഞ്ഞതല്ലേ..\" അലക്സ് ചാടിക്കയറി മറുപടി പറഞ്ഞു.

\"എടാ ഒരു മണിക്കൂറത്തെ കാര്യമല്ലേ ഉള്ളൂ.. മോളെ അമ്മു.. നീയൊന്ന് പറ..\" ജെസ്സി പ്രതീക്ഷയോടെ അമ്മുവിനെ നോക്കി.

അമ്മു അലക്സിനെ നോക്കി. അവൻ വേണ്ട വേണ്ട എന്ന രീതിയിൽ തലയാട്ടുന്നുണ്ട്. 

\"ഓടിപ്പിടിച്ച് ഹോസ്പിറ്റലിൽ പോകാനുള്ള തിരക്ക് ആണ്.. കുറച്ച് ലേറ്റ് ആക്കി കൊടുക്കാം..\" (അമ്മു ആത്മ)

\"അതിനെന്താ മമ്മ.. \" ജെസ്സിയോട് ഉറപ്പുപറഞ്ഞ് അവൾ അലക്സിനെ നോക്കി. \"എന്താ ഇച്ചായാ.. അമ്മയ്ക്ക് അമ്മയുടെ കൂട്ടുകാരിയെ കാണാൻ അല്ലേ.. എപ്പോഴും ഇവിടെ വരെ വരാൻ പറ്റുമോ? എന്ത് പരിപാടിയായാലും സാരമില്ല. വീട്ടുകാർക്ക് വേണ്ടി കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്യണം.\" 

അമ്മു പറഞ്ഞതും ഒരു വല്ലാത്ത രീതിയിൽ സമ്മതം എന്നവണ്ണം തലയാട്ടി അലക്സ് പറഞ്ഞു. \"ഹും എന്നാൽ വണ്ടിയിൽ കയറ്. നമുക്ക് പോകാം\" 

അമ്മു കാറിലേക്ക് കയറിയപ്പോൾ അലക്സ് അവളുടെ ചെവിയിലായി ജെസ്സിയും സ്റ്റെല്ലയും കേൾക്കാതെ പറഞ്ഞു. \"പറഞ്ഞാൽ അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിഞ്ഞോളും..\" അവൻ പറഞ്ഞതിന്റെ അർത്ഥം മനസ്സിലാവാതെ അമ്മു അവനെ ഒന്ന് കൂർപ്പിച്ചു നോക്കി. 

\"എടാ സുഷമയെ ഞാൻ വിളിച്ചായിരുന്നു.. അവളിപ്പോൾ ജോലിയിലാണ്.. നമുക്ക് അങ്ങോട്ട് പോകാം..\" വണ്ടിയിൽ കയറിയ ജെസ്സി പറഞ്ഞത് അനുസരിച്ച് അലക്സ് വണ്ടിയെടുത്തു. 

അലക്സിന്റെ കാർ വന്ന് നിന്നത് \'ആസ്പിര മെറ്റെർണിറ്റി ഹോസ്പിറ്റൽ\' എന്ന ബിൽഡിങ്ങിന് മുന്നിലായിരുന്നു. കാറിൽ നിന്ന് ഇറങ്ങിയ അമ്മു അന്തംവിട്ട് ഹോസ്പിറ്റലിന്റെ ബോർഡും അലക്സിനെയും മാറിമാറി നോക്കി.

\"വാ മോളെ..\" അവളെ അകത്തേക്ക് വിളിച്ചുകൊണ്ട് സ്റ്റെല്ലയും ജെസ്സിയും മുൻപേ പോയി.

\"കർത്താവേ.. പണി പാളിയോ..\" (അമ്മു ആത്മ)

(തുടരും..)


വെള്ളാരപൂമലമേലെ.. ❤❤ - 47

വെള്ളാരപൂമലമേലെ.. ❤❤ - 47

4.7
2608

അലക്സിന്റെ കാർ വന്ന് നിന്നത് \'ആസ്പിര മെറ്റെർണിറ്റി ഹോസ്പിറ്റൽ\' എന്ന ബിൽഡിങ്ങിന് മുന്നിലായിരുന്നു. കാറിൽ നിന്ന് ഇറങ്ങിയ അമ്മു അന്തംവിട്ട് ഹോസ്പിറ്റലിന്റെ ബോർഡും അലക്സിനെയും മാറിമാറി നോക്കി.\"വാ മോളെ..\" അവളെ അകത്തേക്ക് വിളിച്ചുകൊണ്ട് സ്റ്റെല്ലയും ജെസ്സിയും മുൻപേ പോയി.\"കർത്താവേ.. പണി പാളിയോ..\" (അമ്മു ആത്മ)അലക്സ് ചിരിച്ചുകൊണ്ട് അവളുടെ അരികിൽ ആയി നടന്നു. \"ഇച്ചായാ.. നമ്മൾ എന്താ ഇവിടെ?\" \"മമ്മയുടെ കൂട്ടുകാരി.. സുഷമ ഡോക്ടർ.. ഇവിടുത്തെ ഭയങ്കര ഫേമസ് ഗൈനക്കോളജിസ്റ്റ് ആണ്.. അവരുടെ ആണ് ഈ ഹോസ്പിറ്റൽ.. \" കള്ളച്ചിരി മറച്ചുകൊണ്ട് അലക്സ് പറഞ്ഞു. \"നിന്നെയും കൊണ്ട് ഇവിടെ വ